Jump to content

താൾ:കേരളത്തിന്റെ കാളിസേവ.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാളിയും കാവും

ഓരോ കാവിലുള്ള ദേവിയും മാങ്ങോട്ടു കാവിലമ്മ, അയ്യൻ കാവിലമ്മ, തിരുവളയനാട്ടമ്മ, തിരുമാന്ധാം കുന്നിലമ്മ എന്നിങ്ങനെ 'അമ്മ' എന്നാ ശബ്ദം കൊണ്ടാണ് വിളിക്കാരുല്ലതെങ്കിലും കാളി, കരിംകാളി, കണ്ടെംകാളീ എന്നീ പേരുകളും കേരളത്തിൽ പ്രചുര പ്രചാരമുള്ളവയാണ്. 'ഭാദ്രോല്പത്തി' കിളിപ്പാട്ടിൽ കാളിയുടെ നാമകരണ ഘട്ടത്തിൽ ശിവൻ ഇപ്രകാരം പ്രസ്താവിക്കുന്നുണ്ട്:-

  • "കണ്ടേകാളാഖ്യയുല്ലോരെന്നുടെ പുത്രിയായി-

ട്ടുണ്ടായ തവ 'കണ്ടെകാളി'യെന്നല്ലോ നാമം; മല്ഗലസ്ഥിതകാലകൂടത്തിൻ കാളവർണം ത്വൽഗത്രേ ശോഭിക്കയാൽ 'കാളി'യെന്നല്ലോ നാമം; ഭൈരവം മമ കോപം മൂർത്തിയായ്‌ വന്ന തവ 'ഭൈരവി'യെന്നുമൊരു നാമമുണ്ടാകും ഭദ്രേ!" പിന്നെയും ഭദ്രകാളീ, ചാമുണ്ട്ടാ, ഭദ്രാതിയാം നിന്നുടെ നാമങ്ങലുണ്ടസംഖ്യമറിഞ്ഞാലും. ഇതിൽ നിന്നു കാളിയെന്ന പേര് കാളവര്നത്തിനെ ആശ്രയ്യിചിരിക്കുന്നു എന്ന് സിദ്ധിക്കുന്നു. ആ കാളവർണം ശിവന്റെ കണ്ടതിലുള്ള കാള കൂടതിന്റെതാണെന്നും വരുന്നു. കാളീ പ്രതിമകൾ മിക്കതും കറുത്ത നിരത്തിൽ കാനുന്നതിനാലും, കാളിക്ക് ചാന്താട്ടം പ്രീത്യേകമായി ചില ദിക്കിൽ ആചരിച്ചു കാനുന്നതിനാലും, കാളവർണത്തിൽ നിന്നു കാളിയെ വ്യുല്പാദിപ്പിക്കുന്നതിൽ ഉപപതിയില്ലെന്നു പറഞ്ഞു കൂടാ. 'അമര'കാരൻറെ അഭിപ്രായത്തിൽ കാളി നീല വര്നമുള്ളവളാണ്. കാളകൂടവിഷത്തിന്റെ നിറം കറുപ്പോ, നീലമോ എന്ന സംശയം ഇവിടെ ജനിക്കുന്നുണ്ട്. 'കാലകണ്ഠൻ' 'നീലകണ്ഠൻ'ആവുന്നതും നമുക്ക് നിത്യ പരിചയമുള്ളതാണ്. ഇങ്ങിനെ വര്നതിനെ ആസ്പദമാക്കി പേരിന്റെ അർഥം വിവരിക്കുമ്പോൾ കാളിയുടെ വർണത്തിന്