പുനരപി ധൃതസംജ്ഞനായ ദാന്തൻ
സ്ഫുടമിടനെഞ്ഞടി വിട്ടുമാറിടാതെ
ഒരുവിധമെഴുന്നേറ്റു ചിന്തചെയ്താ-
നൊടുവിൽ "ഇതെന്തൊരകാലജ്രപാതം? 6
ബലി-ശരി,മമ ശിഷ്യൻ-ഏതു ദിക്കിൽ-
പ്പടയവനിപ്പോ? ഴരാതിയേതൊരുത്തൻ?
അടരിനു വഴിയെന്തു? തോൽവിയെന്ന-
ല്ലപമൃതികൂടിയതേതുമട്ടിൽ നല്കി? 7
വിധി, നിജതനയൻ സനൽക്കുമാരൻ
വിധൃതവിരോചനസഖ്യനെന്നു കാണ്മൂ;
അഴൽ മഹിതകയാധുജാന്വയത്തി-
ന്നരുളുകയില്ലസുരാരി സത്യസന്ധൻ" 8
വിഭു ബലി തനതിഷ്ടദേവനെന്നായ്
വിഷമശരാരിയെ വിശ്വസിപ്പിച്ചിരിപ്പു;
ദൃഢമവനൊടു വൈരഹേതുസൃഷ്ടി-
സ്ഥിതിലയകൃത്തുകൾ മൂന്നുപേർക്കുമില്ല. (യുഗ്മകം)9
അസുരരോടു സുരർക്കു ചേർച്ച പാർത്ത-
ലസുലഭമെങ്കിലുമസ്സഹോദരന്മാർ
അവികലമൊരു സന്ധിചെയ്കകൊണ്ടി-
ന്നടരവർത്തമ്മിലുമത്ര ശീഘ്രമല്ല. 10
ശതമഖനൊരുവേള പോരിടട്ടേ;
ശകലിതമാവതവന്റെ ഗാത്രമല്ലേ
ഇഹ ബലി മൃതിയാർന്നുപോലും! എന്തു-
ണ്ടിനിയധരോത്തരമൊന്നെനിക്കു കേൾപ്പാൻ! 11
കളവു പറകയോ കടന്നൊരുത്തൻ?
ഖലനവനെൻകഥ കേട്ടുകേൾവിയില്ലേ?
വഴിയതിനുമരിപ്പം; എങ്ങുനിന്നോ
വരുവതു വന്നു; ചുരുക്കമത്രതന്നെ." 12
അരഞൊടിയിട താൻ സമാധിയാർന്നാ-
ലറിയുമശേഷ;മതിന്നു ശക്തിയെന്യേ
പരിമതുമിതുമേവമോർത്തു ചിന്താ-
പരവശനായ് ഭഗവാൻ പരാപരജ്ഞൻ. 13
മമതയിൽ മനതാർ മയങ്ങി മായാ-
മലിനമഹാന്ധുവിലന്ധനായ്പ്പതിച്ചാൽ
മറയുടെ കരകണ്ട മാമുനിക്കും
മനുജകൃമിക്കുമശേഷമെന്തുഭേദം? 14
താൾ:കിരണാവലി.djvu/43
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല