താൾ:കിരണാവലി.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഞ്ഞികുടിക്കാതെ കായും വയറോടു
പഞ്ഞത്തുണിക്കീറരയിൽച്ചുറ്റി

താഴത്തിറങ്ങിത്തളരാതെ നിങ്ങളെ-
ത്തപ്പിയെടുത്തു കരയ്ക്കു കേറ്റി

ശാപവിമോചനം നിങ്ങൾക്കു നല്കിയാ-
ത്താപസപ്രായൻ കൃതാർത്ഥനായി.

ഹാ! നിങ്ങൾ- വജ്രഹൃദയങ്ങൾ- തെല്ലുമ-
പ്രാണിദയാർദ്രനെച്ചിന്തിപ്പീല.

അന്യോപകാരികൾക്കായതുകൊണ്ടേതും
ഖിന്നതയില്ല,ല്ലവനിദ്ദിനവും

നിങ്ങൾക്കു സോദരരായോരെ മേന്മേലാ
വൻകുണ്ടിൽനിന്നു കരേറ്റിടുന്നു!

നിങ്ങൾക്കു മാതാവാമകരഭുവില്ലേ?
മംഗലശീലയാമക്ഖനിയാൾ

നിങ്ങൾ വിധിബലംമൂലമിന്നാർന്നിടും
തുംഗമാം സ്ഥാനവും നന്ദികേടും

കേൾക്കുകിൽ സന്തോഷസന്താപബാഷ്പങ്ങൾ
വാർക്കും സമ്മിശ്രമായ് കണ്ണിൽനിന്നും,

വാർമഴവില്ലൊളി നാലുപാടും വീശു-
മോമനശ്ശീമക്കമലങ്ങളേ!
 
പാൽക്കടൽപ്പെൺകടക്കൺമധു സേവിച്ചു
കീഴ്ക്കട തീരെ മറന്നിടൊല്ലേ!

ആയൊളി തെല്ലൊന്നകത്തേക്കും പാറിപ്പി-
നല്ലെന്നാൽ നിങ്ങൾ കരിക്കട്ടകൾ!

ഓമനസീമന്തിനീമണിയാളുടെ
കോമളകൈശികതല്ലജത്തിൽ

വാനത്തുഷസ്സിൽദ്ദിനമണിപോലേറും
വാസനറോസാമലരുകളേ!

തിങ്കൾമുഖിമണിയാൾതൻ വലമ്പിരി-
ശ്ശംഖൊളിക്കണ്ഠമതല്ലികയിൽ

വർണ്ണവും വർണ്ണവും ചേർന്നു വിളങ്ങിടും
വെൺനറുമൗക്തികക്കല്ലുകളേ!

കാന്തമാർതങ്കുലത്തങ്കപ്പതക്കത്തിൻ
മാന്തളിർച്ചെഞ്ചെടി....കണക്കേ

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/40&oldid=173041" എന്ന താളിൽനിന്ന് ശേഖരിച്ചത്