താൾ:കല്ലോലമാല.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ടുപിടിച്ചിതവയുടെ കാര്യത്തിൽ-
ക്കണ്ടെത്തിപ്പോയവ മാർഗ്ഗം.
ആഗമിച്ചീടുന്നിതെന്നിട്ടും പിന്നെയു-
മാവലാതിപ്പെട്ടിടുന്നു.
ആവലാതിപ്പെട്ടിടുകയാണെങ്കിലു-
മാരോമലിൻ ഹൃദയത്തിൽ,
എന്താണവ ചെന്നു കണ്ടതെ,ന്നല്പവും
സന്തോഷമില്ലവയ്ക്കോതാൻ!...

ആശ്വാസം

സ്നേഹിപ്പീലെന്നെ, സ്നേഹിപ്പീലെന്നെ
സ്നേഹിപ്പീല നീയോമനേ!
ഇല്ലൊരു നെടുവീർപ്പിനോളവു-
മില്ലതിനു മഹത്വവും.
ഒന്നു നോക്കട്ടെ നിൻമുഖത്തു ഞാ-
നെന്നാ,ലെന്നിലും തൃഷ്ടനായ്,
പാരിലില്ലിന്നു കാണുകില്ലൊരു
വീരരാജാധിരാജനും!

ശക്തിയായെന്നെ നീ വെറുക്കുന്നു
ശക്തിയാ വെറുക്കുന്നു നീ.
ഓമലേം നിൻ ചുണ്ടുകൾതന്നെ-
യോതിയിട്ടുണ്ടാ വാസ്തവം.
എത്തിച്ചീടട്ടെയിന്നെനിക്കവ
തത്തിടുമൊരു ചുംബനം.
ആയതെമ്മട്ടിലാകിലും സ്വയ-
മാശ്വസിക്കുവേനെങ്കിൽ ഞാൻ!...

--ഹെൻറീച് ഹീനേ.

പോരിക

നീരാഴിക്കുണ്ടതിൻ നീടുറ്റ രത്നങ്ങൾ
നീലാംബരത്തിനു താരകങ്ങൾ
മന്മനം, മന്മനം;--മന്മനംതന്നിലോ
നിർമ്മലപ്രേമമാണുള്ളതെന്നാൽ!

താരാപഥവും തരംഗിതമായൊരാ
വാരാന്നിധിയുമനന്തമല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/9&oldid=173006" എന്ന താളിൽനിന്ന് ശേഖരിച്ചത്