Jump to content

താൾ:കല്ലോലമാല.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്ന്

താവുന്നു വേനലിൽ ചെമ്പനീർ-
പ്പൂവൊളി നിൻതുടുപ്പൊൻ കവിളിൽ
കണ്മണീ, യെന്നാലതുപൊഴുതോ
നിന്മാനസത്തിങ്കലാകമാനം,
മൂടിക്കിടക്കുന്നു വർഷകാലം
കോടക്കാർ കൂടിത്തണുപ്പുകേറി!
എന്നാലിനിമേലിതൊത്തിടും മാ-
റൊന്നൊന്നായ് വർഷങ്ങൾ പോയ്മറഞ്ഞാൽ
അന്നു മഴക്കാലം നിൻകവിള-
ത്തന്നു നിൻചിത്തത്തിൽ വേനലുമാം!...

--ഹെൻറീച് ഹീനേ

ഞാൻ

അന്നുമിന്നുമൊരുപോലനാരത-
മെന്മനമൊട്ടലട്ടിയിട്ടുണ്ടവർ;
അത്യധികമാം സ്നേഹത്തിനാൽചിലർ!
മുറ്റുമുഗ്രവിരോധത്തിനാൽചിലർ!

ഞാൻ കുടിച്ചൊരാ മുന്തിരിച്ചാറിലും
ഞാനാശിച്ച വിവിധഭോജ്യത്തിലും,
സ്നേഹംകൊണ്ടു വിഷം കലർത്തീ ചിലർ
ദ്രോഹംകൊണ്ടു വിഷം കലർത്തീ ചിലർ.
പാരിലെന്നാലവരിലെല്ലാരിലും
പാരമല്ലലെനിക്കേകിയോരവൾ---
എന്നെയല്പവും ദ്രോഹിച്ചതില്ല, പോ-
ട്ടെന്നെയല്പവും സ്നേഹിച്ചുമില്ലവൾ!...

--ഹെൻറീച് ഹീനേ.

എന്റെ ഗാനം

എന്മനോവേദനയിങ്കൽനിന്നാണു ഞാൻ
നിർമ്മിപ്പതെൻ ഗാനമെല്ലാം.
ആയവ മേന്മേൽ ചിറകിട്ടടിക്കയാ-
ണാരോമലാളിൽ മനസ്സിൽ!

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/8&oldid=173005" എന്ന താളിൽനിന്ന് ശേഖരിച്ചത്