വെൽവു നിൻ വദനാംഭോജം
സർവ്വസൗന്ദര്യസഞ്ചിതം
തവ ചേഷ്ടകളോരോന്നു-
മാകർഷിക്കുന്നു മന്മനം 4
നീ നിശ്ശബ്ദത ഭഞ്ജിച്ചു
നിലകൊള്ളുന്നവേളയിൽ
തൂമരന്ദം തളിച്ചീടും
തവ വാക്കുകൾ കേൾക്കുവാൻ 5
തങ്ങൾ പാടുന്ന സൂക്തങ്ങൾ
സർവ്വവും വിസ്മരിച്ചുടൻ
ആകാശദേവിമാരെല്ലാ-
മാഗമിപ്പൂ തവാന്തികേ! 6
എന്നാലവർ ശുഭേ, നിന്നെ-
ക്കണ്ടുനിൻ മൊഴി കേൾക്കവേ,
പിരിയാൻ മടി പൂണ്ടാശി-
ച്ചിരിക്കാമൊത്തുവാഴുവാൻ. 7
ഒരു സൗന്ദര്യവും നിന്നി-
ലിനിയില്ലൊത്തുചേരുവാൻ
എന്നാലവകൾ ശൂന്യംതാൻ
സ്നേഹിച്ചീടായ്കിലെന്നെ നീ 8
നീയെന്നെ നിരസിച്ചാകിൽ
നിലച്ചൂ നിന്റെ മാധുരി
തേന്മാവിൽ പടരാതുള്ള
തൈമുല്ലയ്ക്കെന്തു കൗതുകം? 9
എന്റെ നേരേയടിച്ചീടും
ദുർവ്വിധിക്കാറ്റിനെ ക്ഷണം
തടുത്തുനിർത്തിയാലും നീ
സദയം സാരസേക്ഷണേ! 10
മരണം വരുമെന്നോടു
മല്ലടിച്ചു ജയിക്കുവാൻ
അതിന്മുമ്പമലേ, വൈകാ-
തെന്നെ നീ ധന്യനാക്കണേ... 11
താൾ:കല്ലോലമാല.djvu/17
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു