താൾ:കല്ലോലമാല.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫ്ലെമിഷ് കവിതകൾ

ലജ്ജ

(റെനെ ഡെ ക്ലെർക്)

ലജ്ജയെന്നെപ്പിടിച്ചു താഴ്ത്തുന്നു, ഹാ
ലജ്ജയെന്നെച്ചകിതനാക്കീടുന്നു.
ഇല്ലെനിക്കില്ല ധൈര്യമിനിയുമാ-
പ്പല്ലവാംഗിതൻ മുന്നിലണയുവാൻ.
അത്രമാത്രം പരിശുദ്ധയാണവ-
ളത്രമാത്രം സമുന്നതയാണവൾ.

അഞ്ചിതമലർമാല തൊടുക്കുവാൻ
സഞ്ചയിപ്പു ഞാൻ തൂമലർമൊട്ടുകൾ
കഷ്ടമെന്നാലുതിർന്നവ പോകയാം
പട്ടുനൂലിൽ ഞാൻ ചേർപ്പതിൻമുന്നമേ!
കോട്ടമറ്റു പഴയ പല പല
പാട്ടെനിക്കിന്നറിഞ്ഞിടാമെങ്കിലും
പാഴി,ലയ്യോ, മരിച്ചവ പോകയാം
പാടുവാൻ ഞാൻ തുനിവതിൻമുന്നമേ!

സ്വർഗ്ഗീയരാഗം

(റെനെ ഡെ ക്ലെർക്)

പരമശോഭനം മമ ഹൃദയത്തിൽ
പരിലസിച്ചിടും പ്രേമം
നിരുപമോജ്ജ്വലപ്രഭമിസ്വർഗ്ഗീയ-
നിരഘനിർമ്മലപ്രേമം
ഇനിയൊരിക്കലുമെനിക്കൊന്നു കാണാ-
നിടയാകാത്തൊരാമട്ടിൽ,
മറച്ചുകൊള്ളുവിനരുണദേവനെ,
മമ മിഴികളിൽനിന്നും.
അനുപമോജ്ജ്വലപ്രഭാമിളിതമെ-
ന്നകതളിരിലെ പ്രേമം

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/11&oldid=172976" എന്ന താളിൽനിന്ന് ശേഖരിച്ചത്