താൾ:കണ്ണൻ.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാലു ഭാഷാകാവ്യങ്ങൾ 43


എന്നോതിയക്കണവനേയുമടുത്തുതാങ്ങി-
ക്കുന്നോടിടഞ്ഞ മുലയാളവൾ കൊണ്ടുപോയി
'ഒന്നോർത്തുണക്കണക്കണമുടൻ മുറി'വെന്നു തോഴി-
തന്നോടിരന്നൊളിവിലന്നവിടത്തിലാക്കി.        118

കണ്ണങ്കലാക്കരളുമാക്കിയുടൻ നടന്നാ-
പ്പെണ്ണെന്നു പാതിരയിലപ്പുറമായനേരം
തിണ്ണന്നു തൻമുറിയിലാരുമറിഞ്ഞിടാത-
വണ്ണം കടന്നു തെളിവാർന്നു കിടന്നുറങ്ങീ.        119

നാലഞ്ചുനാൾക്കിടയിലാമുറി മാറി നല്ല
പാലഞ്ചിടുംമൊഴിയെയോറ്ത്തൊരുരാവു കണ്ണൻ
മാലറ്റു കൊച്ചിനുടയോരുടൽ പുല്‌കുവാൻ മേ-
ന്‌മേലറ്റമറ്റ മലരമ്പുകളേറ്റിറങ്ങീ.        120

അച്ചിന്നമാന്‌മിഴിപൊഴിപ്പൊരു പുഞ്ചിരിയ്ക്കൊ-
ത്തുൾച്ചിന്നിടും വെളിവിയന്ന നിലാവുമേറ്റ്
കൊച്ചിന്നിണങ്ങുമുടൽചേർന്നഴകേറിടുന്ന
മച്ചിന്നെഴുന്ന ജനൽ നോക്കി നടന്നു കണ്ണൻ.        121

കാണായനേരമവളാജ്ജനൽചേർന്നു കണ്ണിൻ-
കോണാലെ കണ്ണനുടെ മെയ് കൊതിയോടു നോക്കി
ആണായ കൂട്ടരുടെയൊക്കെയുമുള്ളലിക്കും
ചേണാർന്ന പുഞ്ചിരിനറും‌മലർ തൂകിനിന്നു.        122

പട്ടുംപുകഴ്ത്തുമുടലാൾ ജനൽ ചേർന്നുകെട്ടി
നീട്ടുന്നൊരക്കയർപിടിച്ചവനൊട്ടുകേറി
തട്ടുന്നൊരുൾത്തെളിവുകൂടിയ കൊച്ചു നീട്ടി-
ക്കാട്ടുന്ന കൈത്തളിർ പിടിച്ചു കടന്നു മച്ചിൽ.        123

കുന്നിന്റെ കുഞ്ഞൊടൊരുമിച്ചഴകാർന്ന വെള്ളി-
ക്കുന്നിങ്കലമ്പിളിയണിഞ്ഞവനെന്നപോലെ
ഒന്നിച്ചുകൂടിയവരന്നു നിലാവുനീളെ-
ച്ചിന്നിത്തെളിഞ്ഞ പുതുമാളികലേൽ വിളങ്ങി.        124

ചേലാർന്നുപൂവൊളിനിലാവണിമച്ചിലന്നു
മാലാമെവിട്ടരിയ കൊച്ചൊടുചേർന്നു കണ്ണൻ,
പാലാഴിമങ്കയൊടുമൊത്തു തെളിഞ്ഞു കണ്ണൻ
പാലാഴിയിങ്കലരുളുന്നൊരുമട്ടിലായി.        125

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/16&oldid=172959" എന്ന താളിൽനിന്ന് ശേഖരിച്ചത്