നാലു ഭാഷാകാവ്യങ്ങൾ | 37 | |
ഓർക്കാതെ തീണ്ടിയൊരു നൽച്ചെറുമിക്കു മാലു
തീർക്കാൻ തെളിഞ്ഞു ചിലതൊക്കെയുടൻകൊടുത്ത്
പാർക്കാതെ പാലിവളെടുത്തുവരുമ്പൊഴെയ്ക്കും
നേർക്കാപ്പടിയ്ക്കൽ വരികിൽത്തരമാകുമെല്ലാം.' 70
ഓർക്കാതെവന്ന തെളിവാലവൾ നാണമേതും
നോക്കാതെ കണ്ണനടലിന്നുടനാടലാറ്റി
ഊക്കാർന്നിടുന്നതിനിവണ്ണമുരച്ചു പുല്‌കി
നിൽക്കാതെ കൺമുനയവങ്കലണച്ചുപോയി. 71
കണ്ണ,ന്നമൊത്ത നടയാളിടയിൽ തിരിച്ചാ-
ക്കണ്ണന്നു നേർക്കടവൊടങ്ങിനെ നോക്കി നോക്കി
തിണ്ണന്നു തന്നുടയവീടൊടടുത്തുചെന്നാ-
പ്പെണ്ണന്നുടൻ പടികടന്നു മറഞ്ഞു പിന്നെ. 72
അന്നപ്പടിക്കു നടകൊണ്ടൊരവൾക്കു പിമ്പേ
പിന്നെപ്പടിക്കുലുഴലാതെ നടന്നു കണ്ണൻ
ചെന്നപ്പൊഴെയ്ക്കുമവൾ പാലുമെടുത്തുകൊണ്ടു-
വന്നപ്പടയ്ക്കു നടകൊൾവവനായ്‍ക്കൊടുത്തു. 73
വേണ്ടുന്നതൊക്കയവർ തമ്മിലുരച്ചു വീണ്ടും
വീണ്ടും മിഴിത്തലകളാലെ പുണർന്നു പിന്നെ
മണ്ടുന്നനേര, 'മിനിയിന്നിരവിങ്കലെ'ന്നുൾ-
ക്കൊണ്ടുള്ള നൽക്കൊതിയോടോതി നടന്നു കണ്ണൻ. 74
നല്ലാരിൽമുത്തരിയകണ്‌മുനയെത്തുണയ്ക്കായ്-
ച്ചെല്ലാനയച്ചതിലുയർന്ന മിടുക്കിനോടും
നില്ലാതെ പോയരിയമാറ്റലർനാട്ടിലെത്തി
ചൊല്ലാളിടുന്ന പടയാളി തളർന്നിടാതെ. 75
കാട്ടിക്കൊടുത്തു ചിലർ, മന്നനടക്കി മണ്ണാർ-
ക്കാട്ടിൽപ്പെടുന്നൊരവനുള്ള നിലങ്ങളപ്പോൾ
ആട്ടിക്കളഞ്ഞിതവിടെപ്പണി ചെയ്യുവോരെ-
പ്പൊട്ടിപ്പൊടിച്ചുയരുമീറയൊടേറ്റു കണ്ണൻ. 76
പേടിച്ചുമണ്ടുമവർ ചൊല്ലിയറിഞ്ഞു കൂട്ടർ
കൂടിച്ചൊടിച്ചരചനുക്കെഴുമാനയിന‍്മേൽ
മോടിപ്പകിട്ടൊടു കരേറീയടല‍്‍ക്കു വട്ടം
കൂടിപ്പുകഴ്ന്നൊരെതിരാളിയൊടന്നടുത്തു. 77