'ശശിവദന!'നുള്ളതെൻ കുറ്റമാണോ?
പരമഗുണധാമ, മദ്ദേഹമെന്നായ്
പലകുറിയും നീതാൻ പുകഴ്ത്താറില്ലേ?
ഇവളിലനുരാഗം ഭവിക്കമൂലം
അവമതിയദ്ദേഹത്തിന്നായിയെന്നോ?
സ്മരണയുടെ ചില്ലിൽത്തെളിഞ്ഞുകാണും
ഒരു ചെറിയ ചിത്രം നീയോർത്തുനോക്കൂ;
ഗഗനതലാരാമത്തിൽ സാന്ധ്യലക്ഷ്മി
ബകുളമലർമാലകൾ കോർത്തിടുമ്പോൾ,
കുളിരളംതെന്നലേറ്റുല്ലസിച്ചി—
ക്കളിവനികതന്നിലിരുന്നു നമ്മൾ,
പുതുമലരാ'ലാദ്യമാരെ'ന്നു ചൊല്ലി
ദ്രുതഗതിയിൽ പൂക്കൾ തൊടുത്തിടുമ്പോൾ
'ഭഗവതിയിലല്ലെന്റെ മാധുരി, നി—
ന്നകതളിരിലുൺറ്റൊരു ദിവ്യരൂപം,
അവിടെയിതു ചർത്തുകെ'ന്നെൻ ചെവിയി—
ലതിമധുരം നീയന്നുരച്ചതില്ലേ?
ചില നിനവിൽ മർദ്ദനനംമൂലമപ്പോൾ
ചപലയിവൾ വിങ്ങിക്കരഞ്ഞനേരം,
ചെറ്റിനിരകൾ നോക്കിപ്പഠിക്കാ, നിപ്പൂ—
ന്തൊടിയിലുലാത്തിറ്റുമപ്പുരുഷേന്ദ്രൻ
അരുതരുതെൻ 'മാധുരി'യെന്നുരച്ചെ—
ന്നരികിലൊരുമട്ടിലടുത്തുകൊണ്ട്,
കരകമലംതന്നിലെപ്പട്ടുലേസാൽ
കവിളണിയുമെൻ കണ്ണീരുപ്പിമാറ്റി,
പകുതി കുരുത്തുള്ളോരാ മാലികയെൻ—
ചികുരമതിൽച്ചാർത്തി, ച്ചിരിച്ചു മന്ദം,
'ഭഗവതിയിൽത്തന്നെ'യെന്നോതിയതും
പരഭൃതികേ, നീയല്ലാതാരുകണ്ടു?
അയി സഖി, ഞാൻ നിന്നെ'ച്ചതിച്ചു'വെന്നാ—
യഖിലമറിഞ്ഞെന്തേ, കഥിപ്പൂ കഷ്ടം!
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/99
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല