ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഇരുവരുമീ നമ്മൾതൻ രാഗതീർത്ഥം
ഒരു കടലിൽ വീഴുമെന്നാരറിഞ്ഞു?
പ്രിയസഖി, ഞാൻമൂലമപ്പുരുഷൻ നിൻ-
പ്രിയതമനായ്ത്തീരാതിരുന്നിടേണ്ടാ;
കരൾകവിയുമെന്നുടെ ദിവ്യരാഗം
കരഗതമദ്ധന്യനു, ധന്യനായ് ഞാൻ!
ഒരു ചെറിയ നീർപ്പോള ഞാനിങ്ങെത്തൂ-
മിരുളിനുടെ വീർപ്പിൽത്തകർന്നുകൊള്ളാം!"
സഖികളവർ മൗനംഭജിച്ചു, വാനിൽ
ശശിയെയൊരു കാർമുകിൽ മൂടിനിന്നൂ!