Jump to content

താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗൂഡാവബോധം തന്നെയാക്കാവ്യമേന്നാകിലും
കൂടിയോരിവർക്കെല്ലാമാശ്വാസമെകി പാരം
പാടലാധരങ്ങലാൽ പാവനസന്ദേശത്തെ
പാതിയും മൊഴിഞ്ഞിലാ പാഴ്മണ്ണിലായിയിവൾ!
പുലരിക്കുളിർപ്പുഴ നീന്തിയന്തരീക്ഷത്തെ -
പ്പുളകപ്പുതപ്പിട്ടു മൂടിയോരിളന്തെന്നൽ
മലയും മറിച്ചിടും മാതിരി നൈരാശ്യത്താൽ
തലയും തരുക്കളിൽത്തല്ലിയെങ്ങോടിപ്പോയി!
മാകന്ദമരക്കൊമ്പി, ലാനന്ദസാമ്രാജ്യത്തി,-
ലാകണ്ഠം തളിർ തിന്നു മദിച്ചു കളകണ്ഠം
നീളതിലോന്നോ രണ്ടോ കൂകിപ്പോ,യപ്പോൽത്തന്നെ
കാലത്തിൻ കൂരമ്പതിൻ തൈമേനി താലോലിച്ചു !
തളിർത്തു പിന്നീടുമതേന്മാവു പലവട്ടം
കുളിർത്ത ഗാനംമാത്രം കേവലമാശാമാത്രം!...
ആഴിയിൽ മുങ്ങിത്തപ്പിയാദിത്യനനർഘമാ-
മായിരം രത്നം വാരി വാനതിനായിട്ടെകി ;
ആകാശമാവയെല്ലാമിരുളിൻ ചാണക്കല്ലി-
ലാകുംമട്ടുരചോരോതരവും തിരിക്കുമ്പോൾ,
മഞ്ഞിനെ മാണിക്യമായ്‌ മാറ്റിടും കരങ്ങളാ
മഞ്ജുളരത്നമെല്ലാം മഞ്ചാടിയായിത്തള്ളി
ചിരി, നാം കരച്ചിലിന്നായിട്ടു മുമ്പേതന്നെ
ചോരിയുന്നതാം വെറും സ്വാഗതംമാത്രം പാർത്താൽ
ഇരുളും വെളിച്ചവും തഴുകിത്തളർന്നാൽ നാ-
മിരുപേരെയും വിട്ടിട്ടനൃത്രചേരും ശീഘ്രം.
വിരിക്കും, നമ്മൾക്കൊരു തല്പമങ്ങ, തിലന്നെ-
വരയ്ക്കും, നാം ചൊരിഞ്ഞ കണ്ണീരു താരായ്‌ക്കാണാം.