താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ജീവിതം


ജീവിതം ഹാ! ഹാ! ശുദ്ധസുന്ദര, മതിനെ ഞാ-
നീവിധം നെടുവീർപ്പാൽത്തപ്തമായ്‌ചമച്ചാലോ
തുമധു നിറയ്ക്കേണ്ട പൊന്നൊളിക്കിണ്ണത്തിങ്ക-
ലീമട്ടു കണ്ണീർപകർന്നെത്രനാൾ സൂക്ഷിക്കണം!
എന്തു ഞാൻ ചെയ്യുമാല്ലാതിന്നോളം വായിച്ചതാം
ഗ്രന്ഥമോന്നിലും കണ്ടി'ല്ലാനന്ദം' മൂന്നക്ഷരം !
ആനന്ദഗാനങ്ങളെപ്പാടാനും പകർത്താനു-
മാ'നന്ദ'നാരമത്തിൽ പൂക്കൽക്കാണവകാശം
പാരതു വല്ലപ്പോഴുമറിയാതുട്ഘോഷിച്ചാൽ
'പാടില്ല'യെന്നു വാനം മുരങ്ങും സ്തനിത്താൽ!
മർതൃത മധുരമായ്‌ സ്വപ്നത്തിൽ കണ്ടാൽ പിറ്റേ-
ന്നെത്തിടും പുലരിതൻ പൊൻകവിളിരുണ്ടുപോം
മാരിക്കാറണിഞ്ഞതാം വാരോളിമഴവില്ലിൻ
ചാരുതനുകർന്നു ഞാൻ നിന്നുപോയ്‌ ക്ഷണനേരം
ഞാനുമോന്നതുപോലെയാകുവാനല്ല, യതു
ഞാനാണെന്നൊരു ചിന്തയുദിച്ചു മമഹൃത്തിൽ ;
കഴിഞ്ഞു; വരച്ചോരാക്കൈകളാൽത്തന്നെ, യതിൽ
വഴിഞ്ഞു സൗന്ദര്യത്തെ ക്ഷണികപ്രഭമാക്കി!
പാടിയെൻ ഹൃദയത്തിൽ വാണോരെന്നാശാശുകി
കൂടുവിട്ടതാണെന്നോ,ളെതിയില്ലിന്നോളവും!...
അകലെത്തളിർവല്ലിയേന്തിടും പനിനീർപ്പൂ -
മുകുളം ചിരിചെന്തോ മൌനഭാഷയിലോതി