താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

സ്വപ്നവിഹാരി

കോകിലപാളിതന് കാകളിത്തേൻ‌തെളി കാതിൽപ്പകരുമൊരാരാമത്തിൽ ഫുല്ലസുമങ്ങളൊത്തുല്ലസിച്ചീടുന്ന വല്ലീമതല്ലികൾതൻ നടുവിൽ; വെൺകുളിർക്കല്ലുകളാലേ വിരചിച്ച കൺകക്കും മേടതന്നങ്കണത്തിൽ. മുന്തിരിപ്പച്ചയാൽ ശീതളമായൊരു ബന്ധുരമായ നികുഞ്ജം തന്നിൽ. മുന്തിരിപ്പച്ചയാൽ ശീതളമായൊരു ബന്ധുരമായ നികുഞ്ജം തന്നിൽ. മദ്ധ്യാഹ്നവേളയിലോമലാളൊത്തിരു- ന്നിത്തരമോരോന്നുരച്ചു ഞാനും; "ദിവ്യമാം പ്രേമവും താരുണ്യസമ്പത്തും സർവേശൻ നമ്മൾക്കായേകിടുമ്പോൾ പാരിടംതന്നിലെ ജീവിതം ദുഃഖമായ്- ത്തീരുവാനെന്തൊരു ബന്ധമാവോ? സ്നേഹത്തിൻ സാരമറിയോത്തതായൊരു സ്നേഹിതരാരുമീ നമ്മൾക്കില്ല; സ്നേഹത്തിലന്യരെ മുന്നിട്ടുപോകുവാൻ മോഹിപ്പതെന്യെ മറ്റാശയില്ല; പ്രേമകഥകൾ കുറിക്കുന്ന പുസ്തക- സ്തോമമല്ലാതെ നാം‌‌ വായിപ്പീലാ; നീടുറ്റ നമ്മൾതൻ പ്രേമാപദാനത്തെ- പ്പാടിപ്പുകഴ്ത്തിടും വാക്കുകൾതൻ