Jump to content

താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കരയല്ലേ!....



രയല്ലേ തങ്കം! കരയല്ലേ തങ്കം!
കളയല്ലേ കാലം കദനത്താൽ!
അഴകിൻ പൊന്നോടം, ക്ഷണികജീവിത-
മൊഴുകട്ടേ തോഷക്കുളിരാറ്റിൽ!

പരിണാമിയാമീ മനുജ ജീവിതം
പലവഴിയൂടെ തിരിയേണം;
ഒരു നീണ്ട യാത്രയ്ക്കടിമയല്ലതി-
നൊരു ഭാരം പേറിത്തളരേണ്ട!

കവിതൻ കണ് ടത്തിൽ കളകളഗാന-
കലവികൾ കലാപരിധികൾ
അതിലംഘിച്ചെന്നുമഭിനവമായി-
യലതല്ലിപ്പായുമവിതർക്കും;
അലരുകൾ വാടും, കൊഴിയു,മായവ-
യണിയുവോനെന്നാൽ കരയേണ്ടാ!

കരയല്ലേ തങ്കം! കരയല്ലേ തങ്കം!
കളയല്ലേ കാലം കദനത്താൽ!
മധുരസംഗീതം പരിപൂർണമാകാൻ
യതി ഭംഗം വന്നെ മതിയാവൂ;
പുരടവർണമാം പുതുനിഴൽ തങ്ങും