താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിച്ചു. ഈ മുദ്രകൾ ഞങ്ങളിൽ പതിച്ചതെന്തിനാണ്? സ്വഗൃഹം ഉപേക്ഷിച്ച മഹാപരാധത്തിനായിരിക്കുമോ? ഞങ്ങൾ സ്വഗൃഹം മനസ്സാലേ വിട്ടതല്ല; സ്വഹത്തിൽനിന്നു ബഹിഷ്കരിച്ച് അത് അവർ അപഹരിക്കുകയാണു ചെയ്തത്. സ്വകുടുംബാഗംങ്ങളിൽനിന്നും ഞങ്ങളെ ബലപ്രയോഗം ചെയ്ത് മാറ്റുകയാണ് ചെയ്തത്. അവരുടെ ദൃഷ്ടിയിൽ പല തരത്തിലുള്ള കുറ്റങ്ങൾ ഞങ്ങൾ ചെയ്തുപോയി. ആ കുറ്റത്തിന് എന്നെന്നേക്കുമായി ശിക്ഷയും അവർ കല്പിച്ചു. ഭൂമുഖത്തു സഞ്ചരിക്കുന്നിടത്തോളം കാലം ക്ലിപ്തമായ ഒരു സംഖ്യ ഞങ്ങളെ കൈകാര്യം ചെയ്യുന്നവർക്ക് സമ്പാദിച്ചുകൊടുക്കണമെന്നാണ് അവർ നിശ്ചയിച്ചത്. സമുദായാംഗങ്ങളുടെ സന്നിധിയില്വെച്ച് അവരെ തൃപ്തിപ്പെടുത്തുന്നതിനെന്ന വ്യാജേന ഞങ്ങളെ പലരും താലോലിക്കുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട്.

നിറവും നിലയും അനുസരിച്ചു ഞങ്ങൾക്ക് നാമവും കല്പിച്ചു. ആ വർഗത്തിൽ ഏറ്റവും എളിയവനാണ് ഞാൻ; എന്റെ പേരു ചില്ലിക്കാശെന്നാണ്.

ഞങ്ങളുടെ കുടുംബഭാഗം നടത്തിയ കഥ അത്യന്തം ഹൃദയസ്പൃക്കായിട്ടുള്ളതാണ്.