താൾ:അരുണോദയം.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേണുദ്ദിനം കളി,പഠിപ്പ,ണി,പൂ,വുറക്ക,- മൂ,ണല്പമീവകയിലൊന്നിലുമാശയെന്യേ ഏണംതൊഴും മിഴി വസിച്ചു; സതിക്കു ദുഃഖം പ്രാണപ്രിയൻറെ മൃതിയിൽപ്പരമെന്തു പാരിൽ?

ഉൾത്തട്ടെരിഞ്ഞിണപിരിഞ്ഞു കരഞ്ഞിടുന്ന തത്തമ്മപോൽച്ചിലദിനങ്ങൾ കഴിച്ചശേഷം പുത്തൻ മരന്ദമൊഴിയാൾക്കു കടുപ്പമയ്യോ ! ചിത്തഭ്രമത്തിനുടെ ചിഹ്നവുമങ്കരിച്ചു.

അപ്പിച്ചകപ്പുതുമലർക്കെതിർമേനിയാളി- ലുൾപ്പിച്ചണപ്പതിനു തക്കവിയോഗദുഃഖം കല്പിച്ചണച്ച വിധി കശ്മലനെന്നു ലോകം ജല്പിച്ചു; മുത്തൊടു വസിച്ചു നവാബുമാത്രം.

ഭള്ളറ്റുപോയ്ക്കരയിൽ നില്പതൊരിക്കൽ വീണു വെള്ളത്തിൽവീഴു,മതുപോലെ മറിച്ചുമാകും; ഉള്ളം മറന്നിടരു,തൊക്കെയുമീശ്വരൻറെ കള്ളക്കളിക്കലവി; കണ്ടറിവാൻ ഞെരുക്കം.

ആടും, മദത്തൊടു തൊഴുത്തുകളിൽക്കടന്നു മാടും, പിടിച്ച പുലി മർത്ത്യനൊടേറ്റിടുമ്പോൾ തേടും ദൃഢം മൃതി; സുരാജനുമക്കണക്കി- ലീടുറ്റ ഹൂണരൊടു പോരിനൊടുക്കുമെത്തി.

പാഴായ് ജ്ജനുസ്സുകളവോരവനേതുമൂഴി വാഴായ്വതിന്നു വഴിപാർത്ത ജനത്തിനെല്ലാം താഴാത്ത മുത്തു പരമാരണവാർത്ത നൽകി. വേഴാമ്പലിന്നു പുതുതാം മഴയെന്നപോലെ.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/14&oldid=210833" എന്ന താളിൽനിന്ന് ശേഖരിച്ചത്