ഹോ, മനു ഈ വൃത്തികെട്ട ഫോണ്ടിൽ ആണോ വിക്കി വായിക്കുന്നതും വിക്കിയിൽ ഇത്രയും സംഭാവന ചെയ്യുന്നതും! :) ഇത്ര വലിയ പ്രതിസന്ധിയിലും ഇത്രയും സംഭാവന ചെയ്യുന്നതിനു പ്രത്യെക അഭിനന്ദനം. ഇത് ഫോണ്ട് പ്രശ്നം തന്നെയാണ്. അജ്ഞലി, രചന, മീര തുടങ്ങി എത്ര നല്ല ഫോണ്ടുകൾ ഉണ്ട്.ഈ ഫോണ്ടുകൾ ഏതെങ്കിലും ഉപയൊഗിക്കൂ. സംഗതി ശരിയാകും. --Shijualex (സംവാദം) 11:34, 24 ഏപ്രിൽ 2013 (UTC)മറുപടി
☺ എന്റെ ഓഫീസിലെ കമ്പൂട്ടറിലാണിത്. എനിക്കിതിലൊന്നും ചെയ്യാൻ പറ്റില്ല. അവരു മലയാളം ഫോണ്ടു ഇട്ടുതരുത്തതും ഇല്ല. ഇപ്പൊ ഇങ്ങനെ പോകുകയേ നിവൃത്തിയുള്ളൂ. നിങ്ങൾക്കൊക്കെ നല്ലവണ്ണം കാണാൻ കഴിയണം എന്നേ ഉണ്ടായിരുന്നുള്ളൂ. അതിനാണ് ഞാൻ ചോദിച്ചത്. നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆11:42, 24 ഏപ്രിൽ 2013 (UTC)മറുപടി
:)P പല അവസരങ്ങളിലും എന്റെ അവസ്ഥയും വിഭിന്നമല്ല. എന്തായാലും കാര്യങ്ങളൊക്കെ ഉഷാറായി നടക്കട്ടെ. വിക്കി ആദ്യമായി വായിക്കുന്ന നല്ലൊരു ശതമാനം പുതിയ ഉപയോക്താക്കളും (വിന്റോസ് ഉപയോഗിക്കുന്നവർ) കോളേജിൽ നിന്ന്/ജോലിസ്ഥലത്ത് നിന്ന് മലയാളം വിക്കിയിലേക്ക് സംഭാവന നടത്തുന്ന ഞാനടക്കം പലരും ഇങ്ങനെ മലയാളം വായിക്കാൻ നിർബന്ധിതരാണെന്നത് എന്നെങ്കിലും ആരെങ്കിലും മനസിലാക്കിയാൽ വളരെ ഉപകാരമായിരിരുന്നു. --മനോജ് .കെ (സംവാദം) 16:17, 24 ഏപ്രിൽ 2013 (UTC)മറുപടി