തണ്ടാരിൽ മാതേ
ഈ താൾ അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കാൻ സഹായിക്കൂ. സഹായം, ശൈലീപുസ്തകം എന്നിവ കാണുക. താങ്കൾക്ക് ഈ താളിനെക്കുറിച്ച് സംവദിക്കാവുന്നതാണ്. |
തണ്ടാരിൽ മാതേ തണ്ടാരിൽ മാതേ |
ഒരു ലക്ഷ്മീ സ്തുതി. ത, താ, തി, തീ എന്നുള്ള ക്രമത്തിൽ ആദ്യാക്ഷരങ്ങൾ വരുന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ളത്. |
ലക്ഷ്മീ കൈതൊഴാം, ലക്ഷ്മീപതേ തൊഴാം,
സത്യംപരായണീ ലക്ഷ്മിയെ കൈതൊഴാം,
ലക്ഷ്മീ കൈതൊഴാം, ലക്ഷ്മീപതേ തൊഴാം,
സത്യംപരായണീ ലക്ഷ്മിയെ കൈതൊഴാം.
തണ്ടാരിൽ മാതേ കനകമനോഹരീ,
പണ്ടണിഛായലാളേ മഹാലക്ഷ്മി നീ;
ഉണ്ടായ സങ്കടം പോക്കുവാൻ തൽക്ഷണം
കണ്ടുകൊൾ മാനസേ, ലക്ഷ്മിയെ കൈതൊഴാം
ലക്ഷ്മീ
തായേ സമസ്ഥവും നിൻ കടാക്ഷത്തിനാൽ
മായം മഹാ പുരുഷോത്തമ വല്ലഭേ,
തൈയിൽ കുളിർ -- നിൻ,
മെയ്യിൽ ക്കുളിർക്കവേ, ലക്ഷ്മിയെ കൈതൊഴാം.
ലക്ഷ്മീ
തി'--
--
--
--
ലക്ഷ്മീ
തീരാ വ്യാധിക്കുമാധാരമായുള്ള
മാതാവു നീയേ മഹാരൂപ സുന്ദരീ;
പീതാംബരൻ പണ്ട് വാണാ ഗതിവരം
ആദരവോടു നീ ലക്ഷ്നിയെ കൈതൊഴാം
ലക്ഷ്മീ
തുല്യമായുള്ളൊരീരേഴുലകിനും
കല്യാണരൂപേ, മഹാപത്മജേ സഖേ;
ഉല്പലേക്ഷണേ നിൻകടക്കണ്ണിനാൽ
മെല്ലേകടാക്ഷിക്ക ലക്ഷ്മിയെ കൈതൊഴാം
ലക്ഷ്മീ
തൂമയിൽ സ്വർണ്ണമണിഞ്ഞ നിൻ കീർത്തനം
താമരപ്പൂമകളേ മമ, ചൊല്ലു നീ;
താമരക്കണ്ണനാണേ വരം നൽകണേ,
സാമർത്ഥ്യമെങ്കിലോ, ലക്ഷ്മിയെ കൈതൊഴാം.
ലക്ഷ്മീ
തെറ്റുപറകല്ല കേൾക്കയെൻ മാനസേ,
മറ്റൊരു പാൽക്കടൽ മധ്യേ പിറന്നതും;
ഉറ്റുചിന്തിച്ചാൻ ചോദിച്ചു, താമര
പെറ്റമാതാവു നീ, ലക്ഷ്മിയെ കൈതൊഴാം
ലക്ഷ്മീ
തേവാരവും കുളിയും നമസ്കാരവും
ദേവീജഗന്നായികേ നിനക്കെപ്പൊഴും
ദേവേന്ദ്രനേറ്റ ശാപം ശമിച്ചീടുവാൻ
നിന്റെ കടാക്ഷമോ ലക്ഷ്മിയെ കൈതൊഴാം
ലക്ഷ്മീ
തൈതലാളായ് മഹാമായകൊണ്ടിക്കഥ
പൊയ്യല്ല തൽക്ഷണം ദൈവകാരുണ്യമേ,
അയ്യംപറ്റാതെ നാനാഴികടക്കുവാൻ
നിന്റെ കടാക്ഷമോ ലക്ഷ്മിയെ കൈതൊഴാം.
ലക്ഷ്മീ
തൊട്ടാൽ മരിക്കേണമെന്ന വരം പണ്ട്
ദുഷ്ടരെ നിഗ്രഹിക്കാനുടൻ മാധവൻ
പെട്ടന്ന്കാട്ടിയ മായകൾ നിന്നുടെ
ദൃഷ്ടാന്തമല്ലയോ ലക്ഷ്മിയെ കൈതൊഴാം
ലക്ഷ്മീ
തോതു പിടിച്ചപോലിക്കഥ ചൊല്ലുവാൻ
വേദം തെളിഞ്ഞവർക്കും പണിയെത്രയും;
ഏതുമറിയാതെ ഞാനീത്തുടർന്നതിൻ,
ആധാരമാകണേ ലക്ഷ്മിയെ കൈതൊഴാം.
ലക്ഷ്മീ
തൗഎന്നൊരക്ഷരം ചൊല്ലുവാൻ നിന്നുടെ
കൈവല്ലഭം കൊണ്ടു വേണം മനോഹരീ
ഔവ്വണ്ണമെങ്കിലും അർത്ഥവും വിദ്യയും
ചൊവ്വരുത്തീടണേ ലക്ഷ്മിയെ കൈതൊഴാം.
ലക്ഷ്മീ
ദാനധർമ്മങ്ങളും സമ്പത്തുമേകണേ
സന്തതിക്കേറ്റവും വർധനവു നൽകണേ;
ഇത്തറവാട്ടിന്മേൽ എപ്പൊഴും ലക്ഷ്മി നീ
നൃത്തമാടീടണേ, ലക്ഷ്മിയെ കൈതൊഴാം.
ലക്ഷ്മീ
ലക്ഷ്മീ കൈതൊഴാം, ലക്ഷ്മീപതേ തൊഴാം,
സത്യംപരായണീ ലക്ഷ്മിയെ കൈതൊഴാം