ഞാൻ മോക്ഷപട്ടണം പോകുന്നു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഞാൻ മോക്ഷപട്ടണം പോകുന്നു

രചന:സാധു കൊച്ചുകുഞ്ഞുപദേശി

ഞാൻ മോക്ഷപട്ടണം പോകുന്നു എൻ
കൂടെ മുമ്പിലുണ്ടേശു
            പല്ലവി
യേശു യേശു എൻ കൂടെ മുമ്പിലുണ്ടേശു

പോകുക നാശത്തിൻ പട്ടണമെൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

വഴിയിൽ പേടിയില്ലൊന്നിനും എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

വളരെപ്പേരില്ലിതിൽ വരാൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

പഴികൾ ദുഷികൾ പറഞ്ഞിടും എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ഇടിയുമടിയും ഏൽക്കണം എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

വിഷമക്കുന്നുകൾ കയറണം എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

കണ്ണീർ താഴ്‌വര കടക്കണം എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

സീയോൻ കാഴ്ചകൾ കാണണം എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ജയത്തിൻ ഭേരികൾ മുഴക്കണം എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ക്രൂശിൻ കൊടിയെ ഉയർത്തണം എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

യിസ്രായേൽ വീരരെ പാടുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

അടിമ തീർന്നവർ പാടട്ടെ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ഫറവോ പുറകെ വരുന്നതാ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ചുവന്ന സമുദ്രം കടക്കണം എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

കടലും നമുക്കു വഴി തരും എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

തപ്പുകൾ മദ്ദളം കൊട്ടണം എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

വനത്തിൻ മാർഗ്ഗമായ് പോകേണം എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ആപത്തു കാലത്തു വന്നീടിൽ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ക്ഷാമങ്ങൾ ദാരിദ്ര്യം വന്നീടിൽ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

വിശന്നു തളരാതപ്പമായ് എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

വഴിക്ക് കുടിപ്പാൻ വെള്ളവും എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

രാജ രാജന്റെ യാത്രക്കായി എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

വരവിൻ കാഹളം ഊതുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

പൊന്നു കാന്തനെ തേടുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

മേലിന്നെറുശലെം അടുക്കലായ് എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

വരവിൻ ത്ധടുതി കേൾക്കുന്നു എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ഉഷസ്സിൻ പക്ഷികൾ പാടുന്നു എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

കാട്ടു പ്രാക്കളും കുറുകുന്നു എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ഉണർന്നു പാടുക തിരു സഭേ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

സകല ലോകവും നശിക്കുന്നു എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ദോഷം ചെയ്തവർ താളടി എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ക്രൂശിൻ രക്ഷയെ ഘോഷിപ്പിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

വീരന്മാർ സാക്ഷികൾ ഘോഷിപ്പിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ജൂബിലി കാഹളം ഊതുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

അടിമ കടുമ തകർക്കുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

കടങ്ങൾ ഭാരങ്ങൾ നീക്കുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

എളിയ ജനത്തെ ഉയർത്തുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ദരിദ്രർക്കശനം കൊടുക്കുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

സന്തോഷ ധ്വനികൾ മുഴക്കുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

കൊടുക്കൽ വാങ്ങൽ നിരത്തുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

പിണക്കം ശണ്ഠകൾ നിറുത്തുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

കല്ല്യാണപന്തലിൽ ചേരുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

വസത്രം വെണ്മയായ് ധരിക്കുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ഗലീല ശിഷ്യരെ പാടുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

കന്യാസ്ത്രീകളെ പാടുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

അനാഥകുട്ടികൾ പാടുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

സന്യാസവീരരെ പാടുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

സഭയിൽ വലിയവർ പാടുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ഉണർവ്വിൻ മക്കളെ പാടുവിൻ എൻ
കൂടെ മുമ്പിലുണ്ടേശു .....................യേശു

ത്രിയേക ദേവനു പാടുവിൻ എൻ