Jump to content

ജീവിതം മേദിനിയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജീവിതം മേദിനിയിൽ (ക്രിസ്തീയ കീർത്തനം)

രചന:സാധു കൊച്ചുകുഞ്ഞുപദേശി

പല്ലവി
ജീവിതം മേദിനിയിൽ ശോഭിക്കുന്നോർ
നിശ്ചയം യേശുഭക്തർ

ചരണങ്ങൾ
ദൈവത്തോടും എല്ലാ മനുഷ്യരോടും സ്നേഹം
ജീവിതത്തിൽ ലഭിക്കും മനുജരിൽ
സൂക്ഷ്മമായ് ദൈവമുണ്ട്- (ജീവിതം)

ആശ്രയമാകുന്ന ജീവിതക്കപ്പലിൽ
വിശ്രമനാട്ടിലെത്തീട്ടനന്തമായ്
വാണു സുഖിക്കുമവർ- (ജീവിതം)

പാപത്തിന്നന്ധത സ്വപ്നത്തിൽ പോലുമാം
ജീവിത നിഷ്ഠരിലില്ലവർ മുഖം
തേജസ്സിശൊഭിച്ചീടും (ജീവിതം)

സുവിശേഷഘോഷണ സേവകരായവർ
സുവിശേഷ പോർക്കളത്തിൽ തോൽക്കാത്തവർ
സൂക്ഷമത്തിൽ ലാക്കിലെത്തും (ജീവിതം)

ലോകത്തിന്നാശിഷം സത്യമായ് ഭക്തന്മാർ
ലോകത്തിൽ ജീവിക്കുന്നതോർക്കെല്ലാവർക്കും
നന്മയായ്ത്തീരുമവർ (ജീവിതം)

നിത്യാനന്ദാത്മാവിൻ സന്തോഷ സംതൃപ്തി
നിത്യവും ആസ്വദിച്ചീവിശ്വാസികൾ
വാഴുന്നീപ്പോർക്കളത്തിൽ- (ജീവിതം)

പരമ മണവാളൻ യേശുമഹാരാജൻ
തിരിച്ചുവരും ദിനത്തിൽ കണ്ടാൽ കൊതി
തീരാത്തഭാഗ്യമത് (ജീവിതം)

"https://ml.wikisource.org/w/index.php?title=ജീവിതം_മേദിനിയിൽ&oldid=29089" എന്ന താളിൽനിന്ന് ശേഖരിച്ചത്