Jump to content

ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ഠ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 486 ]
ഞേലുക ńēluγa (C. Tu. നേ —, C. ജോലു) To
hang as an ornament, to be dejected, ഞേന്നു
മരിക്ക=ഞാന്നു; കക്കുവാൻ പഠിച്ചാൽ ഞേലു
വാൻ പഠിക്കെണം prov.

v. a. ഞേത്തുക, better ഞേറ്റുക To let
dangle, as a ചെണ്ടു tassel. കുട്ടിയെ ഞേത്തി
ക്കൊണ്ടു നടക്ക to carry negligently. മുണ്ടു ഞാ
ത്തി (So.) or ഞേത്തി (No.) ഉടുക്ക to wear the
cloth down to the ankles.
ഞേറ്റം, vu. — ത്തം ornamental hangings
(=ഞാലി).

ഞേറൽ No.=ഞാറൽ

ഞൊങ്കു=ചൊങ്കു, 2. a crooked hand.

ഞൊങ്ങണം see നൊ —.

ഞൊടി ńoḍi 1.=നൊടി Snap of fingerB V1.
2. a plant കരിഞ്ഞൊട്ടി (comp. p. 210) Samadera
pentapetala, Rh.
ഞൊട്ട (& നൊ —) cracking the joints of the
fingers, So. ഞൊട്ട ഒടിക്ക, പൊട്ടിക്ക V2.
ഞൊട്ടാഞൊടിയൻ see ഞെട്ടാ —.

ഞൊത്തുക ńottuγa To pull with one fruit
a second (as children in play), loc.

ഞൊറി So.=ഞെറി. [Nid 22.=കേല

ഞോള ńōḷa (No. നോള.) Saliva, ഞോള ചാടുക

ṬA
ട and the other linguals are hardly found as initials in Mal. words.
ടങ്കം ṭaṅgam S. 1.Stone-cutter's chisel. 2. mace
=വെണ്മഴു, (ടങ്കകുരംഗവും എടുത്തിട്ടു HNK.)

ടങ്കണം ṭaṇgaṇam S. Borax (H. ṭaṇkār=പൊ
ങ്കാരം).

ടങ്കാരം ṭaṇgāram S. (Onomat.) Twang of a
bowstring, ഞാണൊലി, vu. ഡങ്കാരം q. v.

ടപ്പാൽ H. ṭappāl, & തപ്പാൽ Post; relay of
bearers. (Mahr. ടപ്പാ stage). — ട'ച്ചാവടി post-
office; ട'ക്കാരൻ a post-man; ട'ക്കൂലി etc.

ടാപ്പു ṭāppu̥ (loc.) List, catalogue.

ടിക്കാനം see ഠി —.

ടിട്ടിഭം ṭiṭṭibham S. A lapwing. ടി'ത്തോടു ക
ലഹിച്ചു PT. — fem. ടിട്ടിഭി PT. 1.=കുളക്കോ
ഴി Tantr.

ടിപ്പു ṭippu A little box,=ചെപ്പു, ചിമിഴ്.

ടീക ṭīγa S. A commentary, glossary.

ടേക്കലം N. pr. വേക്കലം Becal. on old maps
Decla, ടേ'ത്ത് ഇരിക്കുന്ന പാളയം ചുരുക്കം TR.

ടോപം=ആടോപം Pride, being puffed.


ṬHA
ഠകാരം ṭhaγāram A small principality is com-
pared to the letter (ഠ. പോലെ).

ഠാണ H. ṭhāṇā (സ്ഥാനം) Place, station പാ
ളയം ചെന്നു ചുഴലി നമ്പ്യാരുടെ ഠാണയങ്ങളിൽ
ഒക്കയും ഇരുന്നു TR.

ഠായം ṭhāyam A kind of song? ഠാ'ങ്ങൾ ഗീതം
അപി നാദപ്രയോഗം HNK.

ഠിക്കാനം H. ṭhikānā Fixing; firm; abode.

ഠീപ്പു (H.?) N. pr. Tippu ഠീ. സുൽത്താൻ also
ട്ടീപ്പു & ഢീപ്പു TR.