ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ഓ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 253 ]
ഒഴിവുമുറി = ഒഴിമുറി MR.

ഒഴിക്ക 1. To pour. കണ്ണിൽ മരുന്ന് ഒ.; to
void, as മൂത്രം ഒ.. 2. to give up. വഴി ഞാൻ
ഒഴിച്ചു നല്കി KR. let him pass. അവളെ ഒ.
dismissed, forsook. ഒഴിച്ചുപോക, കിട്ടുക, കൊ
ടുക്ക to return grounds held under കാണം;
കൂലോം ഒഴിച്ചുതരാം TR. to vacate. 3. to
quit. രാജ്യം ഒ. to emigrate. എല്ലാവരും രാജ്യം
ഒഴിച്ചുപോയി, പുരയും കുടിയും ഒ. പോയി, ഒ.
വാങ്ങിപാൎത്തു TR. in war. 4. to escape. അ
വരെ ഒ'ച്ചുപോന്നു TR. got away from them. തി
രിഞ്ഞും മറിഞ്ഞും ഒഴിച്ചാൻ KR. avoided arrows.
വരേണ്ടത് ഒഴിക്കാമോ Bhr. വെട്ട് ഒ. to parry
a blow. എന്നെ ഒഴിച്ചുകൊൾ AR. defend thyself.
5. to evade ദേവകല്പിതം ഒ. Bhr. നഷ്ടമായി
പോവത് ഒ. Bhr. to prevent ruin. 6. to make
to cease, drive away. വാക്കാൽ രോഗം ഒ. PP.
പെളിയും മുന്നേ മുഴ ഒ. a med. കടം ഒ. CS.
to pay debts. 7. to free അവനെ അഗ്നിപ്രവേ
ശത്തിങ്കന്ന് ഒ. Mud, prevented his suicide. ശ
പിപ്പതൊഴിച്ചരുളുക Bhr. to prevent. 8. v. n.
to give way (from 3.) അവർ ഒഴിച്ചു വാങ്ങി, അ
രിവാഹിനി ഒ. Bhr. to retreat. ശത്രുക്കൾ പേ
ടിച്ച് ഒഴിച്ചു SiPu. പട ഒഴിച്ചു പോന്നു KU.
തട്ടുകേടുണ്ടാകകൊണ്ട് ഒട്ടൊഴിക്കയും Mud.

CV. ഒഴിപ്പിക്ക 1. chiefly to dispossess പൊറ
ളാതിരിയെ ഒഴിപ്പിപ്പാൻ KU. ഇതൊഴിപ്പി
ക്കേണ്ട TR. must not be vacated. 2. to
make to retire. പാളയം ഒഴിപ്പിച്ചു KU. drove
back. സൎവ്വാധികാരം ഒഴിപ്പിച്ചു & അവനെ
അധികാരത്തിങ്കന്ന്. Mud. (even merely

ഒഴിച്ചു) dismissed the minister. 3. to get

back ഭൂമിയെ ഒ'ച്ചു കിട്ടുവാൻ MR.

VN. ഒഴിപ്പു discharge etc. [remedy.

Hence: ഒഴികഴിവു expedient, escape, excuse,

ഒഴിമുറി deed of giving back നിലങ്ങൾ കുടി
യാന്മാരെക്കൊണ്ട് ഒ'ച്ചു മൎയ്യാദപ്രകാരം ഒ.
വാങ്ങി MR. [ഉണ്ടാക്ക TR.

ഒഴിസ്ഥലം unoccupied land ഒ'ത്ത് ഉഭയങ്ങൾ

ഒഴുകുക, കി ol̤uγuγa T. M. C. (Te. ഒലു to flow,
C. Te. ഉറിയു to leak) To flow, run down or off
(= ഒലിക്ക) of blood, water തേൻ ഒ'ന്ന വാക്കു;
of ships ഒഴുകുന്ന തോണിക്ക് ഒർ ഉന്തു prov.
വൎക്കാസ്സ ഒഴുകിക്കൊണ്ടു വരുന്നു TR. drives by
stress of weather. കീഴ്പെട്ടൊഴുകി ചെല്ലും.

ഒഴുകൽ VN. flowing, being adrift.

ഒഴുകു So. side of wall, boundary.

ഒഴുവാരം So. side-room.

ഒഴുക്കു 1. current, stream. കടലോളം ആറ്റി
ന്റെ ഒ. ഉള്ളു; ഒ'വെള്ളം running water, to
be drunk by all castes. 2. (T. ഒഴുങ്ങു order)
natural, smooth, plain ഒഴുക്കൻ പണി, ഒഴു
ക്കൻ വള etc. ഒ'നായ്തീൎക്ക.

ഒഴുക്കം 1. running, floating. ഓട്ടവും ഒഴുക്കവും
കല്പിച്ചു KU. regulated all about shipping
& timber floating. 2. plainness (ഒഴുക്കു 2).

ഒഴുങ്ങുക T. to keep within bounds. ഒഴുങ്ങാത്ത
ദ്രവ്യം unbounded wealth (or ഒടുങ്ങാത്ത ?).

a. v. ഒഴുക്കുക 1. to pour കണ്ണിൽ ൨൧ വട്ടം ഒ.
MM. 2. to inundate. 3. to set afloat, float
പെട്ടിയെ പുഴയിൽ ഒഴുക്കിയൂടുന്നു TP. ഒരു
തോണിയിൽ വെച്ചൊഴുക്കിനാൻ Bhg.

ഓ ō T. M. C. Te. Chiefly interrogative particle
1. in simple question, ഞാൻ അവനോ am I he?
Often with negative power അതങ്ങനേ വരുന്ന
തോ PT. that is impossible. Imperative എടു
ത്തുവോ take it at once. 2. in disjunctive
question ഭക്തികൊണ്ടോ കൎമ്മംകൊണ്ടോ സല്ഗ
തി വരും HNK. അതോ നല്ലതു, ഇതോ നല്ലതു,

Ō

കറുത്തോ വെളുത്തോ സ്വരൂപനോ Nal. 3. in
disj. affirmation ഒന്നോ രണ്ടോ one or two. കു
ളത്തിലോ കിണറ്റിലോ വീണു ചാകും; with
Condit. യുദ്ധം തുടങ്ങായ്കിലോ മൃത്യു നിശ്ചയം യു
ദ്ധം തുനിഞ്ഞാകിലോ മൃത്യു സംശയം PT. 4. with
adversative power മഹാമേരു — അതിന്റെ ഉയ
രമോ യോജന നൂറായിരം Bhg. as for its height.

[ 254 ]
കേൾക്കാം എന്നരിക്കിലോ ചൊല്ലാം KR. but if.

എന്നാലോ ഞാനോ കൊല്ലാം Bhr. ഹേതുവോ
ഞാൻ പറയേണം എന്നില്ലെല്ലോ AR. 5. em-
phatical മാറുന്നുതില്ല കണ്ണുനീരോ CG; often with
interrog. പുണ്യം എന്തൊന്നോ ഭാഗ്യം ഏതോ
KeiN. what a wonderful luck! Quite interj.
in അതോ, അച്ചോ, എത്രയോ etc.

ഓം ōm S. (= ആം) 1. ഓം എന്നാർ അവൎകളും KR.
Yes! hence ഓങ്കാരം the syllable ōm, greeting
& concluding Amen! 2. = ഓ f.i. എന്തുവോം
എന്നിട്ടു (po) whatever it be, yet.

ഓക ōγa, ഓക്ക (C. ഒഗഡു, ഗൂഗു) Awn, beard
of some grains = ശൂകം.

ഓകസ്സ് ōγas S. (√ഉച) Home, house (po.)

ഓകു ōγụ ഓവു (T. ഓ, prh. from ഒഴ്കു) 1. Flood-
gate, sluice, drain PT. 2. = ഓക f. i. ഓകി
ല്ലാത്ത നെല്ല്, ഓകുള്ള നെല്ലു CS.

ഓക്കാനം ōkkānam T. M. C. Te. Beng. (ഓങ്ങു
ക) Retching, nausea, qualm. ഓ'വും ഛൎദ്ദിയും
med. ഓ. പാമ്പൻ തന്നെ a med.—fig. ഓക്കാ
നം ഉണ്ടെങ്കിൽ പാൎക്കവെണം CG. if indifferent
or squeamish about it.

den V. ഓക്കാനിക്ക l. to retch, feel nausea ഓ'ച്ചു
ചത്തു; ഓക്കാനിച്ച് എല്ലാരും ഓടിത്തുടങ്ങി
നാർ CG. 2. to vomit ഓ'ക്കുമ്പോലെ Sil.

ഓഘം ōgham S. (വഹ്) Flood; mass സ്വൎണ്ണൌ
ഘം etc. CG.

ഓങ്കാരം ōṇgāram S. (ഓം q. v.) The syllable
ഓം —V1. ഓങ്ങാരം songs or cries to drive out
demons (prh. from foll.)

ഓങ്ങുക ōṅṅuγa T. M. (√ഉവ high) 1. To
lift up, as hand, വടി, ഖണ്ഡിപ്പതിന്നു വാൾ Bhg.
കൊള്ളി ധരിത്തോങ്ങി RC. വാക്കിൽ കയൎത്തു
കൈ ഓങ്ങി പോകിൽ Anj. 2. to threaten
with finger, prepare to strike, aim at. എന്നെ
ഓങ്ങി തള്ളീട്ടില്ല; കൊല്ലുവാൻ ഓങ്ങുന്നേരം
Bhr. to attack. ശൂലവും കൈയിലാക്കി കാൎവ്വൎണ്ണ
നെ ഓങ്ങി CG.—to appear resolved to അവനെ
വിളിപ്പാൻ ഓ., കേഴുവാൻ ഓങ്ങുമ്പോൾ CG.
being about to weep. മസ്തകേ ഓങ്ങി പാദത്തിൽ
അടിക്കയും Sk. aimed at.

VN. ഓങ്ങൽ threat etc.

ഓച ōǰa mod. ഓശ V2. RC.

ഓച്ചർ ōččar (T. a Kali worshipper C. Tu. =
ഒത്തൻ Beng. ഒഝ snake-catcher) A class
of Mārān Sūdras, who beat the drum in temples
(മദ്ദളം കൊട്ടൽ, കുഴൽ വിളിക്ക) fr. ഓച ? T.
ഓച്ചൽ to drive away.

ഓച്ചാനം ōččānam (No.) Reverence; the
humble answer ഓ given to Guru with the
proper gestures.

den V. ഓച്ചാനിച്ചു നില്ക്ക. Palg. to stand or rise
before seniors & superiors.

ഓജം ōǰ͘ am S. Unequal, odd അതുല്യസ്ഥാനങ്ങൾ
or ഓജസ്ഥാനം Gan. ഒറ്റപ്പെട്ടതിന്ന് ഓ. എ
ന്നുപേർ (opp. യുഗ്മം), മൂന്നു തുടങ്ങിയുള്ള ഓജ
സംഖ്യകൾ Gan.

ഓജസ്സ് ōǰ͘ as S. (വജ) Vigour, vitality തേജ
സ്സും ഓജസ്സുമായി Nal. [V1.

ഓജീവിക്ക, even ഓയീക്ക = ഉപജീവിക്ക

ഓട ōḍa 1. T. aM. Water-course (ഓടുക) V1.
2. a large reed അതു കണ്ടാൽ ഓടമുള പൊട്ടി
വെള്ളം വരും TP. even a bamboo would be
touched to tears. 3. see ഓടക്കുഴൽ 2.

ഓടക്കുഴൽ 1. flute of cowherds ഓ. വിളിക്ക
CC. 2. pipe of goldsmiths ഓടെക്കുവെക്ക
to fuse. എന്തിനാൽ ഇരുന്നലെ ഓടെക്കു
വെച്ചീടുന്നു, ഓ. വെക്കുന്തോറും മാറ്റുകൾ
ഏറിക്കാണും Nasr. po. [ഴുന്നെള്ളി KU.
ഓടനാടു = ഓടുനാടു f.i. ഓടനാട്ടുകരെക്ക് എ

ഓടം ōḍam 5. (ഓടുക) 1. Boat, ferryboat ഓട
ത്തിൽ എങ്കിലും കപ്പലിൽ എങ്കിലും TR. ഓ-മാ
ടായ്ക്കു പോകുമ്പോൾ prov. പള്ളിയോടം V1.—
weaver's shuttle ചാലിയന്റെ ഓ. പോലെ
prov. ഓ. ചാടുക to weave. 2. = ഓളം term,
ഇത്രോടം, ഇത്രത്തോടം so far. 3. (Port. horto?
garden ഓടത്തിൽ TR. also വയലുകളും ഓടു
കളും TR. vegetable gardens.

ഓടൽ ōḍal (So. ഓട) Med. root (= ഇംഗുദി Termi-
nalia cat.) ഓടലെണ്ണ കുറഞ്ഞൊന്നു കച്ചുള്ളു GP.

ഓടാമ്പൽ ōḍāmbal (ഓടുക) Bolt, bar V1. No.

ഓടായി ōḍāyi (T. aM.— വി) A kind of
carpenters, ship builders (ഓടം) ഓടായിനെ
കൂട്ടി പണി തുടങ്ങി TP.

[ 255 ]
ഓടി ōḍi 1. (ഓടുക) A large seaboat, long &

narrow chiefly from the Laccadives ദീപിന്ന്
ഒർ ഓടിയിൽ, ചരക്കുകൾ ഓടിയിൽ കയറ്റി
TR. ഓടിയും തോണിയും Si Pu.

ആനയോടി the largest kind, brig (Cann.)

2. = ഓടു, കൂടി f.i. ഞാളോടി ഒപ്പരം, തമ്പുരാ
ന്റോടിപാൎത്തു, പോന്നു TP.

ഓടു ōḍu 1. (ഒടിയുക) Potsherd, tile, കൊക്കോടു
small flat tile. ചീപ്പോടു id. without a point;
മാടോടു, പാത്തിയോടു hollow tile. തലയോടു
skull. ഓട്ഇടുക, മെയുക to tile. ഓടുകഴിക്ക No.
= തേങ്ങ ചിരട്ടയിൽനിന്നു അടൎത്തുക. 2. shell
ആമയോടു; rind of fruits പുഴുങ്ങി ഓടു കഴിച്ചു
കളക a med. 3. M. bellmetal (2½ parts zinc,
10 copper) ഓടുവാൎക്ക etc. വെള്ളോടു, കാരോടു.
ഓടുരുക്കിയമൂശാരിയെപോലെ prov. 4. T.M.
(ഒടു) being alongside, with തൂണോടു കെട്ടി
TP.; = ഊടെ f.i. ഉഭയ മാൎഗ്ഗത്തോടേ അയച്ചു
TR. through the ricefields. കടലോടു പോയി;
in fixing boundaries: X ഓടു Y ഓടു Z ഓട്
ഇടയിലുള്ള നാടു KU.; in comp. എന്തവരോടു
നിങ്ങൾ? കടലോട് ഒരു കൂപം po.—a Loc.
നായരോടത്ത് ആളെ അയച്ചു to the N. ആളോ
ടത്തും അന്യായ സങ്കടം എഴുതിവെച്ചു TR.—
adv. ഓടേ as സുഖമോടേ,—ത്തോടേ happily.

Hence: ഓടുനാടു, ഓടനാടു N. pr. the 9th or
16th നാടു, No. of വേണാടു, with the capital
കായങ്കുളം, allotted to the ചേറായി സ്വരൂ
പം Syr. doc. KU.

ഓട്ടട, ഓട്ടപ്പം (1) pancake.

ഓട്ടുകലം,— പാത്രം (3) vessel of bellmetal.

ഓട്ടുപണിക്കാരൻ (3) = മൂശാരി.

ഓട്ടുപുര (1) tiled roof (opp. ഓലപ്പുര).

ഓടുക, ടി ōḍuγa 5. (Beng. to fly) 1. To run
as men, animals, roots, etc.; ships to sail.
2. to flow easily, meet with no impediment
എന്റെ വാക്ക് അവന്ന് ഓടുന്നില്ല.

CV. ഓടിക്ക 1. to drive, chase ഓടിയതാർ എ
ന്നും ഓടിച്ചതാർ എന്നും Bhr. who fled, who
pursued.— കുതിരപ്പുറത്തു കേറി ഓടിക്കിൽ
Nid. പിന്നോക്കം വലിച്ചുകൊണ്ട ഓടിപ്പാൻ
Nal. 2. to steer, navigate കപ്പൽ ഓ.

2d CV. ഓടിപ്പിക്ക id. ഗോക്കളെ നേരേകൊ

ണ്ട് ഒടിപ്പിച്ചു Anj. against us. ഢീപ്പുവിനെ
ഓടിപ്പിക്കയും ചെയ്യും TR. we shall beat
Tippu.

CV. ഓട്ടുക rare. ശത്രുക്കളെ ഓട്ടിക്കളഞ്ഞു, രാ
ജാളിപ്പക്ഷി പ്രാവിനെ ഓട്ടിക്കൊണ്ടു Arb.
chased: നാട്ടുന്നു ഓട്ടിക്കളഞ്ഞതു KR.

VN. ഓട്ടം T. M. C. Tu. 1. a course, run, കുതി
രയോട്ടം race, കപ്പലോട്ടം navigation; പ
ണിക്ക് ഓ. വേണം V1. haste. 2. quick
apprehension ബുദ്ധിക്ക് ഓ. ഉണ്ടു Anj.

ഓട്ടക്കാരൻ shipowner ഓ'ന്ന് പാട്ടം ചേരുക
യില്ല prov.

ഓട്ടന്തുള്ളക്കളി a kind of ballet.

ഓട്ടാളൻ runner, messenger, spy; certain
huntsmen ഓട്ടാളൎക്കേ കുത്തിക്കൂടു (huntg.)

ഓട്ട, ഓഠ ōṭṭa T. M. C. Tu. (Te to split,
ഒടിയുക) 1. Crack, leak, hole. 2. B. dullness.
ഓട്ടക്കലം leaky vessels, prov.

ഒട്ടക്കുഴായൻ (2.) half witted.

ഓട്ടക്കൈ empty handed, squandering.

ഓട്ടത്തോണിയിൽ ഒഴുക്കുക to try & get rid
of one

ഓട്ടപ്പെടുക to be perforated എല്ലെല്ലാം ഓട്ട
പ്പെടുക a med. ഏറചിത്രംഓ'ടും prov.— കുത്തി
ഓട്ടപ്പെടുത്തി a. v.

ഓട്ടഭൂമി porous soil; Malayalam country.

ഓട്ടി ōṭṭi (ഓട്ടം, ഓട്ടുക) Ship's captain V1.

ഓട്ടിക്ക ōṭṭikka (ഓടു. 2.) Shell.

ഓട്ടിച്ചുപോക to feel empty, nauseous, con-
ceive aversion.

ഓട്ടെരിമ ōṭṭerima (എരുമ) A kind of bug.

ഓണം ōṇam T. M. (Tdbh. ശ്രാവണം) 1. The
22nd constellation, Aquila, see ആവണി. 2.
the national feast on new moon of Sept.
lasting 10 days, when Paraṧurāma is still
said to visit Kēraḷa. ഓണമടുത്ത ചാലിയൻ,
കാണം വിറ്റും ഓ. ഉണ്ണേണം prov.

ഓണക്കാഴ്ച V1. some old fees and taxes ജന്മ
ക്കാരോട് ഓണം വിഷുകാഴ്ച ചോദിക്കയില്ല;
ഓണത്തിന്നും വിഷുവിന്നും നന്നാലു പണം
കണ്ട് എടുപ്പിച്ചു; ഓണത്തിന്നും വിഷുവിന്നും
അരി തരേണം എന്നു ജന്മാരികൾ മുട്ടിച്ചു TR.

[ 256 ]
ഓണത്തല്ലു = കയ്യാങ്കളി. a rustic game of

Toddy-drawers.

ഓണപ്പാട്ടു a song. [bridegrooms.

ഓണപ്പുടവ feast-cloth, given to inferiors, to

ഓണപ്പൂ Impatiens വലിയ — I. latifolia, ചെ
റിയ — I. Rheedii, തില — I. Balsamina.

ഓണവില്ലു f. i. ഓതും പിള്ളെക്ക ഒർ ഓ. (Pay.)

ഓണാടു ōṇāḍu T. M. & ഓണനാടു = ഓടു
നാടു q. v. [തമ്പുരാൻ.

ഓണത്തുപെരുമാൾ a Sāmanta = കായങ്കുളത്തു

ഓതം ōδam T. M. Bang. 1. Dampness in rainy
season ഓതമുള്ള സ്ഥലം MC. 2. B. hernia (T.)

ഓതി ōδi Share, part (loc.) = വകുതി ?.

ഓതിരം ōδiram (Tdbh. of ഉപദ്രവം) 1. Prime
(pass in fencing — S. ദീൎഘം; see ആയുധാഭ്യാസം
18) plain cut, ഓ. വെട്ടിയാറെ ഉളകുവെട്ടി prov.
V1. ഓ. കെട്ടിമറിക TP. (in കളരി). 2. B. play
at summerset. 3. ഓത്രം = ഉപദ്രവം in കൂടോത്രം.

ഓതു ōδu S. (അവ?) Cat. (po.)

ഓതുക ōδuγa T. M. C. Tu. 1. To recite, read
as വേദം, മവുലുദ് ഓതിക്കൊണ്ടു Mpl.,
whisper as Mantrams. ശവം ഓതി ദഹിപ്പിച്ചു TP. പോ
ത്തോടു വേദം ഓതിയാൽ prov. ഓതിപ്പഠിച്ചു
കൊൾക Anj. to learn. ഓതിഇറക്ക to expel
poison by formulas, ഓതിതളിക്ക etc. നുതിവ
ചനങ്ങൾ ഓതിനിന്നാർ CCh. 2. to say (po.)
sound കാഹളം ഓതിനാർ CG.

CV. ഓതിക്ക to teach, = അദ്ധ്യാപനം നന്മുനി
മാരേയും ഓതിച്ചുപോരുന്ന നാന്മുഖൻ CG.
ആമ്നായം ഓ.

— part. fut. ഓതിക്കോൻ teacher, chiefly of
Nambūtiris ഓട്ടം തുടങ്ങുന്നോൻ ഓതിക്കോ
നല്ലല്ലീ CG.

VN. ഓത്തു 1. reading, chiefly of Scriptures. ഓ
ത്തു മുടിഞ്ഞതു CG. മുല്ലയുടെ കുടിയിൽ ഓത്തു
പഠിപ്പാൻ MR. (Mpl.) 2. using formulas
ഓത്തുനീർ consecrated water (ജപിച്ചുകൊ
ടുത്തതു). See also ചിറ്റോത്തു ഗുരിക്കൾ.

ഓത്തന്മാർ 1. Vēda Brahmans, the instructors
of their caste. 2. students at Tirunāvāi,
Tr̥ṧivapērūr, etc.

ഓത്തി ōtti (see ഓകു) Open gutter, dram ഓ
ത്തിയിൽ വീണു (jud.) ഓത്തിവെച്ചു PT.

ഓദനം ōďanam S. (ഉദ) Pap, food ഓ. വിള

മ്പിനാൾ CG.

ഓനായി ōnāy T. SoM. Wolf V1. MC.

ഓന്തു ōnδu̥ (T. C. ഓന്തി) 1. Chameleon. 2.the
bloodsucker, lacerta cristata MC. ഓന്തറുത്തും
ചോര വീഴരുതു TP. (during ആറാട്ടു). ഓ. ക
ണ്ടാൽ ചോര കുടിക്കും superst. — പാറോന്തു =
കീരാങ്കീരി (dict.) — [hawk.

ഓന്തൊറ്റി, ഓന്തുകൊത്തി = പ്രാപ്പിടിയൻ a

ഓപി ōbi, ഓവി = ഉപവി (see ഉവക്ക) Love V1.

ഓപ്പം ōppam, ഓപ്പു M. C. Tu. (ഓമ്പുക)
Smoothing. ഓപ്പക്കല്ല് = ഉരക്കല്ല് fig. പുഞ്ചിരി
ത്തൂമത്തൻ ഓപ്പക്കല്ലായൊരു ചോരിവാ CG.
ഓപ്പിടുക to polish. —

ഓമ ōma B. Base of pillar.

ഓമം ōmam 5. (= ഹോമം) Sison അയമോതകം.
ഓമത്തണ്ണി vu. Omum-water.

ഓമന ōmana (ഉവക്ക or ഓമ്പുക) 1. Fondness,
tenderness with children; darling. ഓ'യായൊ
രിളമ്പൈതൽ Stuti; often ഓമന്ന CG. 2. nicety,
beauty ഓമനയായ കരങ്ങൾ DN. Hence:

ഓമനക്കാരൻ playful with children.

ഓമനക്കൊടിയൻ hunting name of civet cat (nice-
tailed).

ഓമനത്തൂമുഖം, ഓമനപ്പൈതൽ, ഓമന്നപ്പൂമൈ,
ഓമനവാൎത്തകൾ ഓതി CG. [palace KU.

ഓമന പുതിയകോയിലകം N. pr. Travancore

ഓമനപ്പെണ്ണു (പണിക്കാക) prov.

denV. ഓമനിക്ക (V2. ഉപമനിക്ക = ലാളിക്ക) t
o fondle, caress കോമളനെ കാണുമ്പോൾ
ഓമനിച്ചീടുവാൻ തോന്നുമത്രേ CG.

ഓമൽ 1. Fondness = ഓമന, darling ഓമലാ
യ്മേവും അപ്പൈതൽ CG. 2. neatness. 3. adv.
nicely, gently (whence ആരോമൽ) ഓമലേ വ
രിക, കഥയ ഓമലേ Bhr.

ഓമൽ ഒടിയൻ hunting name of കേഴ (huntg.)

ഓമല്ക്കുഴി a dimple in the loins ഓ'ക്കു മീതേ
ശ്രോണിതങ്ങളുടെ അടുത്തു MM.

ഓമിക്ക ōmikka V1. = ഉപമിക്ക.

ഓമായം Fine speeches അകത്തു വളരെ ഓ
മായം ചേൎത്തു കന്നം കെട്ടി പറഞ്ഞു Ti. tried
to explain most plausibly.

[ 257 ]
ഓമ്പുക ōmbuγa T.M. (Te. ഒമു, C. ōvu, ōpu)

1. To stroke, as in embracing, blessing കുഞ്ഞ
നെ ഓമ്പിത്തടവി, ചൊക്കനെ ഓമ്പിപ്പിടിച്ചു
TP. താടി ഓ. to caress. തലമുടി ഓമ്പിക്കെട്ടുക
to smoothen. 2. to cherish, take care of.

ഓര ōra B. A tree in marshes (I. ഓർ).

ഓരം ōram T.M.C. Te. Beng. Margin, brim, side
= വക്കു f.i. നൂറോരമായുള്ളൊരു തൂൺ CG. നില
ത്തിൽ ഓരമിട്ടുഴുതു VyM. ഓരം തമ്മിൽ കൊൾ
ക, ഓ. പായ്ക to run against each other as
men, boats. ഓരം കൊത്തുക = ഓരായം 2.

ഓരായം. 1. = ഓരം (loc.) 2. imperceptible
joining of 2 boards, stones, etc. ഓരായച്ചെ
ത്ത്, — ക്കെട്ടു, — പ്പണി. (commissure, rabbet.)

ഓരി ōri (Te. = ഓശ) 1. T. Howler, jackal. നാ
രി ചത്തുടൻ ഓരിയായ്പോകുന്നു GnP. (in V2.
ഒവരി, V1. ഒലി കൂക്കുന്നു, കരയുന്നു) 2. howl,
yell (ഒരി ഇടുക). ഓരിയിട്ടാൽ മരണം superst.
ഓരിക്ക a small bivalve shell.

I. ഓർ ōr Saltness (= ഉവർ q.v.) ഓരുള്ള നില
ങ്ങളിൽ മാരി പെയ്യുന്ന പോലെ PT.

ഓർ കാലി = ഉവർ കാലി.

ഓർകുട്ടാടൻ, ഓരത്തടിയൻ etc. loc. kinds of
paddy grown in brackish soil. [രായിരം.

II. ഓർ T.M.C. = ഒരു, bef. Vowels ഓരാണ്ടു, ഓ
ഓരാണ്ടിക the first anniversary of a death,
Nasr. V1.

ഓരില (S. പൃഥക്പൎണ്ണി) Hemionites cordifolia.
ഓരിലത്താമര Viola suffruticosa, med. root
GP.

ഓരില മുതക്കു Convolvulus palmata Rh.

ഓരോ, ഓരോരോ each one, ഓരോന്നു, ഓരോ
രുത്തൻ etc. ഓരോരിക്കൽ ഓരോരോവിധം
എഴുതി TR. അവരെ കയ്യിൽ ഓരേ വടി ഉ
ണ്ടു MR. (= ഓരോ).

III. ഓർ T. M. = അവർ; also a title, Lord (loc.)

ഓൎക്ക, ത്തു ōrka (C.T. ഓരുക) To think, remem-
ber, expect ഏതും ഓൎത്തല്ല കളിയത്രേ Bhr. not
intentionally. വെന്തുപോം എന്നോൎത്തൊരു ഭീതി
Bhr. ഓരായ്കതിന്നു നീ don't hope. ഉറക്കം ഓ
ൎത്തോൎത്തോരോതരം ഇല്ലിനിക്കൊട്ടുമേ Mud. പ
ണ്ടില്ലയാത വേലയെ ചെയ്യുമ്പോൾ അവനും ഓ
ൎക്കവേണം CG. let him ponder. ഓൎത്താൽ (po.

explet.) well considered! ഓരാതേതോന്നും അ

തിന്നൎത്ഥം Anj. will explain itself.

VN. I. ഓൎച്ച rare; ഒർ ഓൎച്ച മുഴുത്തുറച്ചു Bhg. one
thought. ഇനി ഒർ ഓൎച്ച ഉണ്ടു hope. നിങ്ങൾ
എന്നുള്ളതും എന്നുള്ളത്തിൽ ഉണ്ടോൎച്ച CG. re-
gard for you.

II. ഓൎമ്മ 1. thought. 2. recollection, memory എ
നിക്ക് ഓൎമ്മ തോന്നുന്നില്ല MR. I don't re-
member. കേട്ടത് ഓൎമ്മയില്ലയോ? ആ സംഗ
തി എനിക്ക് ഓൎമ്മ ഉണ്ടു 3. interj. attention,
take care!

ഓൎമ്മക്കേടു inattention, forgetfulness. എന്നു പ
റഞ്ഞത് ഓ'ടാകുന്നു MR. slip of the tongue.

ഓൎമ്മപ്പെടുത്തുക to put in mind.

ഓൎമ്മ വിട്ടുപോയി forgot.

denV. ഓൎമ്മിക്ക to remember ആയതു ഞാൻ
പിന്നെ ഓൎമ്മിച്ചു TR.

ഓറ്റുക ōtťťuγa The act of the civet cat in
yielding civet മെരു ഓറ്റുന്നു.

I. ഓല ōla = ഒല്ലാ, തുടങ്ങോല CC. etc.

II. ഓല T.M.C. Tu. (Port. olla) 1. A leaf of palms
or grasses ഓലത്തുച്ചവും കടമ്പും. നെല്ലിന്റെ
ഓ. V1. ഓലവെട്ടി MR. from trees. Stages of
growth: കിളിയോല, കുരുത്തോല, പച്ചോല, പ
ഴുത്തോല. — പുത്തൻഓല വരുത്തികെട്ടിച്ചു TR.
for thatching. 2. writing leaf (വെള്ളോല un-
written), writ. ഓർ ഓല എടുത്താൽ, ഓലകളയാ
ത്തോൻ നാടു കളയും prov. നമ്പിയാരെ കയ്യാൽ
ഓല TR. heading of letters. ചെമ്പോല, പ
ട്ടോല etc. 3. steel spring, പൊന്നോല gold
leaf as earornament etc.

Hence: ഓലക്കണ്ണി single palm leaf.

ഓലക്കണ്ണിപ്പാമ്പു (കൊണ്ടു പേടിപ്പിക്ക) prov.

ഓലക്കരണം a document.

ഓലക്കെട്ടു thatch to cover boats (prov.)

ഓലക്കേടു തീൎക്ക partial reparation of thatch
(= ഇടയോല വലിക്കുക).

ഓലച്ചെവിയൻ huntg. name of hare.

ഓലപ്പുര thatched house. ഓ'ക്കും ഓട്ടുപുരെക്കും
സ്ഥാനം ഒന്നു prov. [sideways B.

ഓലപ്പുറം മറിയുക to tumble heels over head

ഓലപ്പെട്ടി box to keep documents ഓ. പാ
ത്രങ്ങളും Mud.

[ 258 ]
ഓലമടൽ palm branch.

ഓലമത്സ്യം swordfish MC. — ഓലമീൻ V1.

ഓലമാടി = കാരേള weaver-bird. (Coch.)

ഓലമുറിയൻ a bird, kind of ചാത്തൻ.

ഓലയെഴുത്തൻ V1. secretary.

ഓലം ōlam 1. aT. aM. (ഒലി) Cry for help. തെ
ളുതെള ഓലമിടുന്നതു കേട്ടു RC. 2. (ഓലുക) a
kind of seasoning broth; ഓലൻ ഉപ്പേരി (ഓ
ലോലൻ B. No.) curry strongly salted. 3. =
ലോലം, അല്പം (loc.)

ഓലക്കം ōlakkam (T.C. Te. Tu. durbar, assem-
bly of kings & states, ഓൽ C. to meet. comp.
ഒൾ) Splendour, majesty. ഓ. കാണട്ടേ നാരാ
യണ Stuti. ഓ. ആണ്ടുള്ള പിള്ളരുമായി,— ബാ
ലന്മാർ; പാലവിളങ്ങിന ഓ. ആണ്ടുള്ള കാൎവേ
ണിമാർ CG. Anj.

ഓലങ്കം ōlaṅgam (ഓലുക) Oilmeasure in shape
of a spoon made of തേങ്ങത്തൊണ്ടു, holding
from ¼ – ¾ കുറ്റി.

ഓലമാരി see olamāri.

ഓലു, ലി ōluγa (= ഒലിക്ക) To flow, ooze. ച
ലം ഓ. Nid. നീരോലും കൂന്തൽ CG. (after ba-
thing). ഓലുന്ന കണ്ണുനീർ Bhr. Esp. തേൻഓ
ലും, പാലോലും, മട്ടോലും മൊഴിയാൾ Bhr. വ
മ്പോലും വാണിമാർ CG. —

Inf. ഓല in drops ഓലോല വീഴുന്ന കണ്ണുനീർ.
ഓലി 1. collection of oozing water, temporary
well. 2. see ഓരി.

ഓലേരി ōlēർi Place for flying a kite? KU. ഓ
ലേരിപ്പാച്ചൽ races of Nāyers KU.

ഓലോക്കം ōlōkkam (ഉല) Blacksmith's forge
ഓ. മറയും ചവിട്ടി പൊളിച്ചു TR.

ഓൽ ōl = അവർ, ഓർ, in വാഴുന്നോൽ, മൂത്തോൽ.

ഓവാ ōvā (= ഓം?) Sire! ഓവാ പിറവു എന്റെ
തമ്പുരാനേ TP.

ഓശ ōṧa T. M. (T. also ഓത, ഓൽ; Te. ഒരി)
Sound, noise, = ഒച്ച, hence ആരോശ (ആർ III.)
കിണ്ണംവീണു ഓശയും കെട്ടു prov. ഓശയില്ലാത്ത
നാണിയം counterfeit coin.

ഓശക്കാരൻ, — പ്പെട്ടവൻ famous V1.

ഓശക്കുഴൽ large pipe V1. [coronation.

ഓശവെടിയും വെപ്പിച്ചു KU. guns fired at a

ഓശാരം ōṧāram Tdbh. ഉപചാരം Mark of atten-

tion, complimentary gift. ആനകെട്ടി ഓ. (opp.

കാൎയ്യം or കണക്കു). ഉണ്ണുമ്പോൾ ഓ. ഇല്ല (ഉറ
ക്കത്ത് ആചാരം ഇല്ല), ഇല്ലാഞ്ഞാൽ ഓ. ഇല്ല
prov. ആചാരവും ഓശാരവും KU. [Matay.

ഓഷധി ōšadhi S. Annual plant, med. herb.
ഓഷധീശൻ moon.

ഓഷ്ഠം ōšṭham S.Lip (upper— അവസ്ഥം opp.
അധരം) ഓഷ്ഠങ്ങൾ മറച്ചു നിന്നീടും ദന്തങ്ങൾ
CG. ഓ'വും കരങ്ങളും മുറിഞ്ഞു വീണു SiPu. (from
leprosy). ഓഷ്ഠസ്ഫുടനിസ്സൃതം, ഓഷ്ഠസംസ്ഫുട
ത്തോടു Bhr. lips opening.
ഓഷ്ഠ്യം labial. (gram.)

ഓഹരി ōhari (P. bahri, V2. has ഉപകരി, V1.
ഓകരി) Share, part, portion. മുതലിന്റെ ഓ
ഹരികൾ വെച്ചു (robbers dividing the spoil).
പറമ്പിൽ കിഴക്കേ ഓ. MR. എന്നുടെ ഓ., നാൽ
ഓ'യായി വിളമ്പി Bhr.—
ഓഹരിക്കാരൻ partner.

ഓഹോ ōhō interj. Oh!

ഓളം ōḷam (aC. ഒൾ = ഒഴുകു) 1. Wave, surf, ഓ
ളങ്ങൾ തള്ളിപുലിനത്തിൽ CC. നല്ലോളമാളും
കാളിന്ദി CG.— ഓ. പൊങ്ങുന്നു, എടുക്കുന്നു, ഓ.
അടെച്ചു പോയി rough, boisterous sea. മഴക്കാ
റുകൊണ്ട് ഓളങ്ങൾ പൊങ്ങി SiPu. ഓളം ഏറീ
ടും പ്രളയാംബുധി Matsy.—fig. അതു കാണു
മ്പോൾ ഓ. എടുക്കന്നൂത് ഏന്നുള്ളിൽ, ഓ. തുളു
മ്പുന്നു മാനസത്തിൽ CG.

2. = ഓടം the term until (also ഓളത്തിന്നു, ഓ
ളത്തേക്കു) a., with Nouns പട്ടണത്തോളം as far
as. ബ്രാഹ്മണരോളം മഹത്വം ഇല്ലാൎക്കുമേ Bhr.
as great as they. എന്നോളം ധന്യരില്ല CG.
പശുരോമങ്ങളോളം വൎഷസഹസ്രങ്ങൾ; നൂറു ഉ
റുപ്പികയോളം വേണ്ടിവരും TR. as much as.
ഏണ്ണയോളം പാലും കൊൾക a med. രണ്ടു മാ
സത്തോളമായി MR.—with Loc. എഴുപത്തൊ
ന്നാമതിലോളം ബോധിപ്പിച്ചു TR. paid up to
the 971st year. വയനാട്ടിൽ ഓളം പോയി.—
b., with adj. part. കണ്ടോളം as far as visible;
the more one looks. അവൻ ഓൎത്തോളം എത്ര
യും മൂഢൻ, സേവിച്ചോളം വൎദ്ധിച്ചു വരും കാ
മം Bhr. കേട്ടോളം കേൾപാൻ തോന്നും Bhg.
ഉപജീവിപ്പോളം നോം a med. at every meal.

[ 259 ]
ആവോളം, വരുവോളം etc. (ദണ്ഡിച്ചതിനോ

ളം കൂലി കിട്ടും V1.) — with the addition of നേ
രം f.i. ഫലിപ്പോളം നേരം പ്രയത്നം ചെയ്യും
KR. ൧൦൦൦ വത്സരം തികവോളം കാലം Bhr.

3. ഓളം കളിക്ക, ഓളം ഇടുക to live in plea-
sure or grand style (see ഓലക്കം, ഓളാങ്കം).

ഓളാങ്കം ōḷāṅgam B. (ഓളം 3., ഓലക്കം) Vo-
luptuousness, haughtiness. So.

ഓളി ōḷi 1. = ഓരി, ഓലി, ഊള Howl. ഓളിയി
ടുക V2. 2. No. of Payyanāḍu term of respect,

at the end of conversation with princes, as

ഓവാ at the beginning. ഓളി തമ്പുരാനേ TP.
അല്ലോളി ആാൻ പോകുന്നു. 3. So., vu. T. =
സ്ത്രീഭോഗി salacious man.

ഓൾ, ഓള ōḷ = അവൾ She, wife. അവന്റെ
ഓള, ഒരുത്തന്റെ കെട്ടിയ ഓള TR. ഇവൻ ഓ
ളെ എടുത്തിട്ടില്ല vu. he is still unmarried.

ഓഴുക ōl̤uγa (ഓലു, ഒഴുകുക) To flow. നീരോഴും
തറ പുക്കുടൻ Anj. ഓഴും ചോരി RC.

ഓഴുവൻ V2. foot of a mountain.

ഔക്ഷകം aukšaγm S. (ഉക്ഷൻ) Herd of oxen.

ഔചിത്യം auǰityam S. (ഉചിത) Propriety, fit-
ness. ഔ'മാണ്ടുള്ള വേലകൾ CG. ഔ'മായതേ
ചെയ്തു കൂടു Mud. [ഐശ്വൎയ്യം ഔ. KR.

ഔജ്വല്യം auǰ͘ valyam S. (ഉജ്ജ്വല) Splendour

ഔത്സുക്യം aulsukyam S. (ഉത്സുക) Zeal, anxi-
ety. ജീവിപ്പതിന്ന് Nal. ജ്ഞാനത്തിൽ ഔത്സു
ക്യഭാവം പന്നു KeiN.

ഔദകം aud'aγam S. (ഉദകം) ഔ'മായൊരു പി
ണ്ഡവും കൎമ്മവും CG. [liberality.

ഔദാൎയ്യം aud'āryam S. (ഉദാര) Munificence,
ഔദാരൻ liberal.

ഔദുംബരം HNK. = ഉദുംബരം.

ഔദ്ധത്യം auddhatyam S. (ഉദ്ധത) Arrogance.

ഔന്നത്യം aunnatyam S. (ഉന്നത) Height.

ഔന്യം aunyam S. (ഊനം) Disaster V1.

ഔപമ്യം aubamyam S. (ഉപമ) Equality. അ
വൾക്കുണ്ടോ ജഗത്തിങ്കൽ ഔ. KR.

ഔപായികം aubāyiγam S. (ഉപായ) Fit, just.

ഔരസൻ aurasaǹ S. (ഉരസ്സ്) Legitimate
child, lawfully begotten ഔ' ന്മാരാം പുത്രന്മാ
രെ എന്നതു പോലെ DM.

AU

ഔലോതു aulōδu̥ (അവിൽ) A kind of rice-
flour.

ഔലോത്തുണ്ട a cake V1.

ഔവു auvu̥ a M. Swelling? സൂൎയ്യൻ അധിക
തരം കറുത്തനൻ ആഴിയൌവ്വിളകി RC.

ഔവ swelling of the stomach, disease of jungle-
dwellers (1oc.) = വയറ്റിലേ നീൎക്കട്ടി.

ഔവണ്ണം auvaṇṇam, ഔവനം, ഔവഴി
etc. = അവ്വ —in alphabetical songs.

ഔവനിക്കട auvanikkaḍa N. pr. Brahman
family KR.

ഔശനസം auṧanasam S. (ഉശനസ്) Belong-
ing to Sukra. ഔ'മായുള്ള ധനം KR.

ഔശീരം auṧīram S. (ഉശീര) = രാമച്ചം etc.

ഔഷണം aušaṇam S. (ഉഷണ pepper) Pun-
gency.

ഔഷധം aušadham S. (ഓഷധി) vu. അവി
ഷതം, അവിഴതം Medicine, drug ഔഷധമ
ന്ത്രങ്ങളാൽ രക്ഷകൾ ചെയ്തു Bhr.

ഔഷധി id. ഈ ചൊന്ന അവിഴതി സേവിച്ചു
ചികിൽത്തിക്ക a med.

ഔഷ്ണ്യം aušṇyam S. (ഉഷ്ണ) Heat.

അം AM
follows in alph. songs on Sanscrit models, f. i. അംഭോജ —HNK.