Jump to content

ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ഋ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 225 ]
ഊഹം ūham S. (√ 1. to push. 2. to observe)

Guess, conjecture. ഒർ ഊ. പോലെ പറയുന്നു
MR. I merely suggest.

ഊഹന തോന്നുക V1. to suspect.

denV. ഊഹിക്ക to guess, infer. [able.

ഊഹിതം part. guessed; ഊഹ്യം Mud. guess-

CV. അതുകൊണ്ട — എന്നൂഹിപ്പിച്ചാൾ VetC. by
that sign she indicated, led to infer.

ഊള ūḷa 1. T. M. C. (ഓളി, ചൂള) TO howl ഊള
യിടുക. 2. T. So. rottenness, mucus. 3. bristle
= ഊശൻ. [wind.
ഊളൻ T. So. jackal, ഊളങ്കാറ്റു cold blowing

? യോനി മേല്പട ഊളെക്കും Nid 43. to bend?

ഊളി എടുക്ക V1. = ഓളി howl of dog, jack-
al, chatter of monkey. കഴുത്തൂളി എടുത്തു
വെച്ചു മൂന്നു വിളിക്ക (huntg.) — പുഴയിൽ ആ
ണ് ഊളിയിട്ടു V1. No. swam under water
(= കൂളി; നീൎക്കോലി പോക, മുക്കുള ഇടുക).

ഊഴ് ūḻ (T. = ഉഴുവൽ destiny, old usage; C. Tu.
Te. service) ഊഴ്ക്കാരൻ Undertaker of a lottery.
— ഊഴ പറമ്പായി കിടക്കുന്നു MR. (= തരിശു).

ഊഴം 1. experience ഈ പണിക്ക് അവന് ഊഴം
ഉണ്ടു V1. 2. turn of duty, ഊഴമിട്ടു വരാം PT.
by turns. 3. term. ശശത്തീന്നൂഴം വന്നു PT.

his turn came. കുറിവെപ്പിക്കുന്ന ഊഴം. ഊഴം

മാറുക to change turns. ഈ ഊഴത്തിൽ നാ
ണിഭം പിരിഞ്ഞു വരുന്നില്ല TR. (= ഗഡു). ഒ
രൂഴത്തിൽ കൊല്ലാം Mud. once. എത്ര ഊഴം
how often, രണ്ടൂഴം V1. (= വട്ടം, കുറി).

ഊഴം കുത്തുക, ഊഴത്തരി No. see കൂഴം.

ഊഴൻ in So. M. chiefly servant of kings
(doomed slave? fool?) ഊഴരായി ചെന്നു മാ
താവിൻ ഗൎഭത്തിൽ നൂഴൊല്ലാ നാം CG.

ഊഷത്വം (= ഊഴത്വം) folly, shame. നീവിയെ
തന്നെയും ഊ. ആകാതെ താങ്ങി CG.

ഊഴൽ V1. dirt as of a plate (T. filth).

ഊഴലിടുക = ഊവൽ to whistle.

ഊഴി (T. lifetime; ഉഴി place) T. M. 1. earth
ആഴിചൂഴും ഊഴിയിങ്കൽ KU. മണ്ണിന്നായൂഴി
കുഴിച്ച നേരം നിധി ലഭിച്ചു AR. ഊഴികുലു
ങ്ങി ആഴി കലങ്ങി Bhr. ഊഴീശശാങ്ക Si Pu 3.
O thou moonlike man! = ഭൂമിക്കു ചന്ദ്രപ്രാ
യൻ. 2. world ഊഴി ഏഴിലും നിറെന്ത RC.
3. = ഉഴി 2 rafters of മുള & കഴുങ്ങ് placed
between the stronger ones (loc.) ഊഴിയും
വാരിയും പിടിച്ചു.

ഊഴിയം T. So M. Tu. C.(Te. ഊഡിയം) service.
ഊഴിയക്കാരൻ T. So M. Palg. = വേലക്കാരൻ.

ഋ In S. Tdbh. replaced by ഇരു, ഇരി as വിരു
ത്തി, കിരിയം (വൃത്തി, ഗൃഹം); or dropped ഇട
പം, ചങ്ങല (ഋഷഭം, ശൃംഖല). In M. മതൃത്തു,
നൃത്തി for മധുരിത്തു, നിറുത്തി; അമറേത്തു =
അമൃതു; കുളുത്ത CG. = കുളുൎത്ത.

ഋക്കു r̥kku̥, ഋച് S. Verse (√ അൎച്.)
ഋഗ്വേദം the 1st Vēda.

ഋക്ഷം r̥kšam S. (G. 'rktos) 1. Bear, Ursa
minor. 2. constellation in general ജന്മൎക്ഷദി
നം Bhg.

ഋജൂ r̥ǰu S. Straight, whence ആൎജ്ജവം; ഋജൂ
ദേഹം Bhr. ഗുരുശുശ്രൂഷയും ഋജൂത്വം എന്നി
വ KR. uprightness. [ഋണം ചുടാ prov.

ഋണം r̥ṇam S. (L. reus) Debt പിണം ചുട്ടാലും

ഋണദാതാവ് creditor.

ഋണമോചനം payment of debts.

ഋതം r̥δam S. (L. ratus) Right, truth. ചെയ്യേ
ണം മുറിവാങ്ങി വെട്ടവൻ ഋതം VyM. = സത്യം
to swear.

ഋതു S. 1. season, esp. of 2 months ഋതു രാ
ജൻ spring, സർ വ്വൎത്തു in all seasons AR.
2. menstruation. ഋതുവായ പെണ്ണു a girl of
age. അവൾ ഋതുധൎമ്മം പ്രാപിച്ചു Bhr.

ഋതുപകൎച്ച influence of the different seasons
on one's health.

ഋതേ besides, except. തമൃതേ Bhg. without him.

ഋത്വിക് (√ ഇജ) pl. hon. ഋത്വിക്കൾ KR. &
ഋത്വിക്കുകൾ Bhg. family-priest.

[ 226 ]
ഋദ്ധി r̥ddhi S. (അൎധ) Prosperity, wealth.

ഋഭു r̥bhu S. (clever) 3 deified artists.

ഋഷഭം r̥šabham S. = വൃഷഭം 1. Bull, Taurus.
2. med. root ജീവകൎഷഭങ്ങൾ GP.(= ഇടവകം).

ഋഷി r̥ši S. (ഋച്?) Singer, sage. In 4 classes
ദേവൎഷി as Nārada, ബ്രഹ്മൎഷി, രാജൎഷി, മഹൎഷി.

Ursa major is സപ്തരിഷികൾ Bhg 7. കാശ്യപൻ

അത്രിവസിഷ്ഠൻ വിശ്വാമിത്രൻ ഗൌതമൻ ജമ
ദഗ്നി ഭരദ്വാജനും ഇവർ സപ്തരിഷികളാകുന്ന
തു Bhg 8.

ഋഷിപ്രോക്തം an old saying.

ഋഷ്യാശ്രമം AR. hermitage.

ൠ Ṝ,

are no Mal. letters. In alphabetical songs:

ൠഭോഷൻ HNK. contemptible fool.

ഌ ḶI & ൡ ḶĪ

ഌസ്മാദി HNK. mantras such as ḷisma.

ൡകാരം HNK. a mantram.

Is found in Tdbh's for യ (എമൻ), changes with
initial ഇ & ഉ (എറുമ്പു, ഇറുമ്പു, ഉറുമ്പു), rarely
with അ (എന, അനേ).

എ ye 5. Interr. pron. എക്കാലം V1. When? എ
പ്പടി how? എപ്പേരും, എവ്വണ്ണം etc.

എകരം yeγaram = ഉയരം Height (vu.) C. Te.

എകിറു yeγir̀u T. M. (എയിറു). 1. Tooth,
fang കൊടുപല്ലെകിറു RC. കൂൎത്തു മൂൎത്തേറ്റം
വെളുത്തു വളഞ്ഞുള്ളൊരെകിറുകൾ, പട്ടത്താന
യെകിറുനാലു KR. വമ്പിച്ചുനിന്നു വളഞ്ഞെകിറു
CG. hence വച്ചിരവെകിറൻ RC. 2. B. wing.

എക്കം ekkam T. Te. (to ascend) 1. Best time
for buying, hitting = തക്കം; എണ്ണ വിലനാട്ടിൽ
എക്കം പോലെ TR. എക്കപ്രകാരം = അന്നന്നു
ള്ള വിലപ്രകാരം. എക്കത്തിൽ വാങ്ങുക in the
very nick of time. എ. നോക്കി വെടിവെച്ചു;
എ. വെച്ചു V1. last stage of disease. 2. turning
for fight. എക്കം ഇടുക to turn to charge again,
as cocks V1.

എക്കിട്ട, എക്കിൾ see foll.

എക്കുക, ക്കി ekkuγa 1. T. So. To come up,
stand on tiptoe. 2. T.M. to contract the stomach.
വയറും എക്കി കാട്ടി TP. showed an empty sto-
mach. പശു എക്കിക്കളഞ്ഞു will not give milk.
3. M. C. Te. T. to card cotton പരുത്തി എക്കു
ന്ന വില്ലു bow for cleaning cotton, also ഏക്കു

E (YE)

വില്ലു MR. 4. (C. Te. എഗ്ഗു) ഇറച്ചി, മീൻ എ
ക്കിപോയി begin to smell.

VN. എക്കൽ (sand cast ashore by rivers W. T.)
എക്ക irregularly globular; sand V1. =
എക്കൽ. [doubt.
എക്കച്ചക്കം & — ക്കു T. M. confusion,

എക്കളിക്ക To hiccough.

എക്കിൾ. എക്കിട്ട 1. hiccough (M. Te. ഹിക്ക
S.) ഏങ്ങുകയും മോഹിക്കയും എക്കിട്ട എടുക്ക
യും MM. എക്കിട്ട ഇട്ടു കരഞ്ഞാലും Anj.
sobbing. 2. = ഏക്കം last breath വായും
മുട്ടും തല്ക്ഷണം എക്കിട്ടയും VCh.

എങ്കിൽ eṅgil Cond. of എൻ.

എങ്ങൾ eṅṅaḷ T.M. = ഞങ്ങൾ, Our, we. Chiefly
in obl. cases എന്നെങ്ങൾക്കു തോന്നുന്നു AR. ക
നിവാണ്ടെങ്ങൾ സങ്കടം തീൎക്ക CG.; also Nom.
എങ്ങൾ ഇന്നെങ്ങനെ സങ്കടം തീൎക്കുന്നു CG.

എങ്ങു eṅṅu̥ T. M. (√ എ correl. ഇങ്ങു, അ
ങ്ങു) Where?

എങ്ങും anywhere, everywhere. അന്നാളിൽ
എങ്ങും നീ വന്നില്ല TP.on none of those days.

എങ്ങാനും anywhere തറയിൽ എങ്ങാനും ഒരു
സ്ഥലം ഒഴിപ്പിക്ക TR. നാട്ടിൽ എങ്ങാനും
ഒരു ദേശം Mud. നാടു കടന്ന് എങ്ങാൻ പോ
കുന്നു TP. — mod. adj. എങ്ങാണ്ടൊരു വീടു.
എങ്ങനേ (അനേ) how? also rel. എങ്ങനേ ഞാൻ