Jump to content

ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/അം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
അം
constructed table of contents
[ 259 ]
ആവോളം, വരുവോളം etc. (ദണ്ഡിച്ചതിനോ

ളം കൂലി കിട്ടും V1.) — with the addition of നേ
രം f.i. ഫലിപ്പോളം നേരം പ്രയത്നം ചെയ്യും
KR. ൧൦൦൦ വത്സരം തികവോളം കാലം Bhr.

3. ഓളം കളിക്ക, ഓളം ഇടുക to live in plea-
sure or grand style (see ഓലക്കം, ഓളാങ്കം).

ഓളാങ്കം ōḷāṅgam B. (ഓളം 3., ഓലക്കം) Vo-
luptuousness, haughtiness. So.

ഓളി ōḷi 1. = ഓരി, ഓലി, ഊള Howl. ഓളിയി
ടുക V2. 2. No. of Payyanāḍu term of respect,

at the end of conversation with princes, as

ഓവാ at the beginning. ഓളി തമ്പുരാനേ TP.
അല്ലോളി ആാൻ പോകുന്നു. 3. So., vu. T. =
സ്ത്രീഭോഗി salacious man.

ഓൾ, ഓള ōḷ = അവൾ She, wife. അവന്റെ
ഓള, ഒരുത്തന്റെ കെട്ടിയ ഓള TR. ഇവൻ ഓ
ളെ എടുത്തിട്ടില്ല vu. he is still unmarried.

ഓഴുക ōl̤uγa (ഓലു, ഒഴുകുക) To flow. നീരോഴും
തറ പുക്കുടൻ Anj. ഓഴും ചോരി RC.

ഓഴുവൻ V2. foot of a mountain.

ഔക്ഷകം aukšaγm S. (ഉക്ഷൻ) Herd of oxen.

ഔചിത്യം auǰityam S. (ഉചിത) Propriety, fit-
ness. ഔ'മാണ്ടുള്ള വേലകൾ CG. ഔ'മായതേ
ചെയ്തു കൂടു Mud. [ഐശ്വൎയ്യം ഔ. KR.

ഔജ്വല്യം auǰ͘ valyam S. (ഉജ്ജ്വല) Splendour

ഔത്സുക്യം aulsukyam S. (ഉത്സുക) Zeal, anxi-
ety. ജീവിപ്പതിന്ന് Nal. ജ്ഞാനത്തിൽ ഔത്സു
ക്യഭാവം പന്നു KeiN.

ഔദകം aud'aγam S. (ഉദകം) ഔ'മായൊരു പി
ണ്ഡവും കൎമ്മവും CG. [liberality.

ഔദാൎയ്യം aud'āryam S. (ഉദാര) Munificence,
ഔദാരൻ liberal.

ഔദുംബരം HNK. = ഉദുംബരം.

ഔദ്ധത്യം auddhatyam S. (ഉദ്ധത) Arrogance.

ഔന്നത്യം aunnatyam S. (ഉന്നത) Height.

ഔന്യം aunyam S. (ഊനം) Disaster V1.

ഔപമ്യം aubamyam S. (ഉപമ) Equality. അ
വൾക്കുണ്ടോ ജഗത്തിങ്കൽ ഔ. KR.

ഔപായികം aubāyiγam S. (ഉപായ) Fit, just.

ഔരസൻ aurasaǹ S. (ഉരസ്സ്) Legitimate
child, lawfully begotten ഔ' ന്മാരാം പുത്രന്മാ
രെ എന്നതു പോലെ DM.

AU

ഔലോതു aulōδu̥ (അവിൽ) A kind of rice-
flour.

ഔലോത്തുണ്ട a cake V1.

ഔവു auvu̥ a M. Swelling? സൂൎയ്യൻ അധിക
തരം കറുത്തനൻ ആഴിയൌവ്വിളകി RC.

ഔവ swelling of the stomach, disease of jungle-
dwellers (1oc.) = വയറ്റിലേ നീൎക്കട്ടി.

ഔവണ്ണം auvaṇṇam, ഔവനം, ഔവഴി
etc. = അവ്വ —in alphabetical songs.

ഔവനിക്കട auvanikkaḍa N. pr. Brahman
family KR.

ഔശനസം auṧanasam S. (ഉശനസ്) Belong-
ing to Sukra. ഔ'മായുള്ള ധനം KR.

ഔശീരം auṧīram S. (ഉശീര) = രാമച്ചം etc.

ഔഷണം aušaṇam S. (ഉഷണ pepper) Pun-
gency.

ഔഷധം aušadham S. (ഓഷധി) vu. അവി
ഷതം, അവിഴതം Medicine, drug ഔഷധമ
ന്ത്രങ്ങളാൽ രക്ഷകൾ ചെയ്തു Bhr.

ഔഷധി id. ഈ ചൊന്ന അവിഴതി സേവിച്ചു
ചികിൽത്തിക്ക a med.

ഔഷ്ണ്യം aušṇyam S. (ഉഷ്ണ) Heat.

അം AM
follows in alph. songs on Sanscrit models, f. i. അംഭോജ —HNK.