Jump to content

വനമാല/കേരളവർമ്മതിരുനാൾ മംഗളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(കേരളവർമ്മതിരുനാൾ മംഗളം (കുമാരനാശാൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

സ്വയമുത്സുകം സ്വജനമൊക്കെയെങ്കിലും
ദയനീയമിന്നു തിരുനാൾമഹാമഹം
അയി മംഗളം തടവിയഗ്രജവ്യഥാ-
വ്യയിതാത്മധൈര്യനിധി വാഴ്ക തമ്പുരാൻ!

പറയാം മഹാമഹിമയാർന്നവർക്കെഴാ
കുറവൊട്ടു ദേവ, ഭുവനാന്തരത്തിലും
നിറയും തമസ്സഥ നമുക്കു കാട്ടുവാൻ
മറയട്ടെ നീതദിവസൻ ദിവാ‍കരൻ.

ജനമാർത്തിപൂണ്ടിതു, ഭവാദൃശർക്കെഴാ
നിനവോർക്കിലീയുടലിൽ, നിത്യമോഹിനി
അനുഗീയമാന അമരീജനങ്ങളാൽ
തനു, ദേവ! നിങ്ങടെ വശം യശോമയി.

തിരുമേനിയെങ്കിലുമതീവ സൗഖ്യമായ്
തിരുനാളസംഖ്യമിനിയും നയിച്ചുടൻ
മരുവീടുമായതിനു കേരളക്ഷമാ-
പുരൂഹൂത, നിത്യമരുളും ശിവം ശിവൻ.

ഉപഹാരമിന്നമിതവാങ്മയം സ്വയം
പ്രപദത്തിൽ‌വച്ചു തൊഴുതേൻ യഥാപുരം
അപഖേദമങ്ങു കവിമൗലിരത്നമേ!
കൃപയാൽ വളർത്തിയ കിടാവു ‘വർദ്ധിനി’.
                                                         - 1912

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ