Jump to content

കാണുമാറാകണം/ഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കാണുമാറാകണം
രചന:പൂന്താനം നമ്പൂതിരി
കാണുമാറാകണം/ഒന്ന്

കണ്ണനാം ഉണ്ണിയെ കാണുമാറാകേണം
കാർമുകിൽ വർണ്ണനെ കാണുമാറാകേണം
കിങ്ങിണി നാദങ്ങൾ കേൾക്കുമാറാകേണം
കീർത്തനം ചൊല്ലിപ്പുകഴ്ത്തുമാറാകേണം
(കണ്ണനാം ഉണ്ണിയെ ...)

കുമ്മിണിപ്പൈതലെക്കാണുമാറാകേണം
കൂത്തുകൾ ഓരോന്നും കേൾക്കുമാറാകേണം
കെല്പ്പേറും പൈതലേ കാണുമാറാകേണം
കേളികളോരോന്നു കേൾക്കുമാറാകേണം
(കണ്ണനാം ഉണ്ണിയെ ...)

കൈവല്യമൂർത്തിയെ കാണുമാറാകേണം
കൊഞ്ചലോടും മൊഴി കേൾക്കുമാറാകേണം
കോടക്കാർവർണ്ണനെ കാണുമാറാകേണം
കൗതുക പൈതലേ കാണുമാറാകേണം
കണ്ണനാമുണ്ണിയെക്കാണുമാറാകേണം
കണ്ടു കണ്ടുള്ളം തെളിയുമാറാകേണം
(കണ്ണനാം ഉണ്ണിയെ ...)

"https://ml.wikisource.org/w/index.php?title=കാണുമാറാകണം/ഒന്ന്&oldid=53981" എന്ന താളിൽനിന്ന് ശേഖരിച്ചത്