ഒഴുവിലൊടുക്കം ഭാഷ (ശ്രീനാരായണഗുരു)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒഴുവിലൊടുക്കം ഭാഷ (വിവർത്തനം)

രചന:ശ്രീനാരായണഗുരു
ആറു മാമറകളാടൽ വീശി നില-
നിർത്തീടുന്നൊരു കളാശ, മാ-
ധാരഷൾക്കശിഖരീന്ദ്രകൂടമകു-
ടാഭിഷേക,മറിവിന്നെഴും
കൂരിരുട്ടതു കിഴിച്ചെഴും കിരണനായ-
കൻ മമത പോയപോ-
തീറിഴിഞ്ഞ കരുണാമൃതം പൊഴിയുവാ-
നെടുത്തുയരമായ കൈ.       1


ജാല്മതീവ്രതരപക്വ ദുഷ്കൃതരഹ (ഹര)
പ്രപഞ്ചകനവിങ്കൽ നി-
ന്നാത്മനിജ്ഞഗുരുഭൂതകേസരി-
യുദിച്ചു ശിഷ്യമദഹസ്തിയെ
സൂക്ഷ്മദൃഷ്ടിയിലടക്കി വേപഥു-
വകറ്റി വയ്ക്കുകിലൊഴിഞ്ഞു മ-
റ്റാത്മബോധമറുവാനസംഖ്യതര-
മഭ്യസിക്കുകിലുമസാദ്ധ്യമാം.       2


(അപൂർണ്ണം)