Jump to content

ഉപയോക്താവ്:Balasankarc/dictionary3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

formidable in name. നാ'മാക്കുക to kill, Bhr. Also നാമമശേഷമായ്പോകുമ്മുന്പേ CG. before I be reduced to a mere name.

നാമസങ്കീർത്തനം reciting the names of Višṇu, തിരുനാ. മുക്തിപ്രദം GnP.

നാമാ having the name, as രുരുനാ. Bhr. Ruru, ശിശുപാലനാമാവിൻ etc.

നാമോച്ചാരണം pronouncing the (holy) names V1.

നാന്പു nāmbụ (C. wet, T. slender) 1. A sprout, germ. വെററില നാന്പുപോലും ശേഷിച്ചില്ല prov. = ചെലവായി. 2. No. = ചിര 2.

നാന്പില the spiral end of a plantain bunch = കൂന്പു.

നായകം nāyaγam S. (നീ). 1. Leading പട നാ. ചെയ്കിൻറ Jew. doc. the General, നാ. ആ യിനോർ RC. chiefs. A land may be ബഹുനാ., ശിശുനാ., സ്ത്രീനാ. Mud. governed by many, by a child, etc. — ൦രംശനാ. V1. a monarchy — വേദനാ. a theocracy. ഭൂചക്രം നവനാ..ആക്കി വെച്ചു Mud. gave the land 9 kings. 2. (also നായക്കല്ലു KR., നായകക്കല്ലു AR.) the central gem in a necklace നാ. പറിച്ചപതക്കം പോലേ KR., also നടുനായകം; met. വീരന്മാർ ചൂടും മകു ടത്തിൻ നായകക്കല്ലേ AR. the first of heroes. നായകൻ a chief (മൂലോകനാ. CG. God); husband. Kēraḷa is said to hold 1000 നായ കന്മാർ & 1400 വീരന്മാർ KU. high noblemen, generals, etc.

നായകി a mistress, lady VetC., better നായിക, as നാരിമാർ നായികേ, വിണ്ണവർ നാ. CG. Durga; pl. hon. നായികിയാർ a princess.

നായക്കൻ, (II. nāyak). 1. a corporal. ബോയി നാ. TR. the headman of hamāls. 2. നായക്ക ന്മാർ, — യിക്കന്മാർ N. pr. a certain caste of Easterners (of Telugu origin?), chiefly tank-diggers; when they marry, the bridegroom is said to eat a cat with the bride. D. — നായിക്കന്മാർക്കു വാദ്യപ്രയോഗം KN. — Kinds: കൊങ്ങനായ്ക്കൻ (or ഒട്ടനായ്ക്കൻ, f. ഒട്ടത്തി), നാട്ടുനായ്ക്കൻ (with മുങ്കടുമ), വടു കനായ്ക്കൻ (cultivators, etc.)

നായൻ nāyaǹ S. (— നായകൻ) 1. A leader, ഉലകുടയ നായൻ God (Mpl.) 2. hon. plur. നായർ Lord; the Sūdras of Kēraḷa (raised to the rank of Kshatriyas by their intimate connection with the Brahmans). 3. soldiers of all castes — Trav., Kōlatt., Tām. & Cochi are said to have each 350,000 Nāyars — KU. fem. നായരിച്ചി, നായരമ്മ; pl. നായന്മാർ.

നായനാർ hon. pl. Lord, master; the chief proprietor of a temple.

നായ്മ 1. Lordship, a title of officers with നായക സ്ഥാനം directing the gymnastic or military exercises of the Nāyars. കുടിപതി നാ. കൊ ടുത്തു KU. കൂട്ടുനാ. V2. tribunate. 2. soldiership (നായ്മത്താനം), hence നാ. കാട്ടുക bravery. — നായ്മക്കാരൻ V1. resolute, daring.

നായ nāy T. M. Tu. C. Dog; pl. നായ്ക്കൾ (kinds ചെന്നാ. a wolf, കടൽനാ. a seal, നീർനാ. an otter, കഴുനാ. etc.). നായിൻറെ മകൻ vu. (abuse). നായ്ക്കയറേറണ്ടതു കിഴക്കുവാതിൽ, കയ ററിയ വാതുക്കൽ ഇറക്കിക്കൊൾക (huntg.). നാ യ്ക്കളേ കയറിട്ട മക്കൾ VeY. dog-boys. കൈ യിൽ ഇരിക്കും പണത്തെക്കൊടുത്തു മുഖത്തെക്ക ടിക്കുന്ന നായെവാങ്ങി No. (euph. of drunkards). നായ്ക്കാഷ്ഠത്തിന്നു ധൂപം കാട്ടൊല്ല prov.

നായാടി 1. a hunter. 2. the lowest caste of jangle-dwellers & beggars, (also called നാ യടി as dog-eaters), ordered to retire 74 steps from high-castes; രണ്ടു നായാ ടിപ്പാടു ദൂരം ഉണ്ടു MR. 3. N. pr. m. (— ച്ചി fem.)

നായാട്ടുക to hunt, നായികെട്ടി ആടുക. കാട്ടുമൃ ഗങ്ങൾ നായാടിത്തിന്നുന്നു (beasts of prey).

നായാട്ടു hunting, chiefly of two kinds കുന്നാ ചാരവും വല്പാചാരവും; also ൪ വഴി നാ.: വിളിച്ചു നാ., കുറിച്ചു നാ. etc (huntg.) — നാ. വല, നാ. വിളി, നാ. കൂക്കിക്കൊടുത്തു TP.

നായാട്ടുനായി, നാ'പട്ടി a hunting dog.

നായാണ്ടിക്ക V1. to mock (see നയാ —).

നായിങ്കണ = നായ്ക്കരിന്പു Rh., (ഞാങ്ങണ?).

നായിടുക to hunt, കുന്നിന്മേൽ നായിടേണ്ട TP.

നായീച്ചa dog-fly.

നായുണ്ണി 1. a tick. 2. = നാഞ്ഞൂൽ V1.

നായ്ക്കയ്യൻ slave of a dog (abuse). ആണും പെ ണ്ണുമല്ലാത്ത നായ്ക്കയ്യ TP.

നായ്ക്കരിന്പു a reed, Saccharum spontaneum.

നായ്ക്കല്ല a weed in rice-fields easily mistaken for rice.

നായ്ക്കാരൻ the man in charge of the hounds. തലനാ. വിളിക്കേണ്ടതു, നാ'നു നാലു ചങ്ങാ തി (huntg.)

നായ്ക്കിടാവു a dog-boy, നാ'വിന്നു ചോറു കൊടുത്തു (huntg.)

നായ്ക്കുട്ടി a puppy.

നായ്ക്കുരുണ Negretia pruriens, cowhage. നാ. യുടെ വേർ കഴഞ്ചു a. med. നാ. ക്കുരുനട്ടു കു രുനൂലിന്മേൽ കോത്തു Tantr.

നായ്ചെവി a dog's ear, as in books.

നായ്പട dog-flght, നാഥനില്ലാതപട നാ. prov.

നായ്പിള്ള Tantr. a kind of മെരുകു V1.

നായ്വെണ്ണ, (T. നായ്വേള V1.) & നായർവെണ്ണ Cleome viscosa.

നായ്വെള്ള Palg. a colour of cattle (with white hair & _skin_).

നായിബ്, — പ്പ് Ar. nāib, A deputy, vicegerent.

നാര nāra T. M. = ഞാര, f. i. നാ. തൻ ചക്രമോ ടെ പറക്കുന്നു KR. (Kinds: കരിനാര, വെള്ള നാ. Tantalus & Anastomus. J.).

നാരം nāram S. Water നാരദാനം ചെയ്കയാൽ നാരദൻ Vil.

I. നാരകം nāraγam S. (നരകം) Hellish; hell (Mpl. call it നാരം).

II. നാരകം (in S. നാരംഗം, fr. നാർ or നാറു + അകം "holding fragrance") An orange tree, Citrus aurantium. — the fruit is നാരങ്ങ (കാ യ്, whence P. nārańǰ & Europ. "orange").

Kinds: ഈളിനാ'വും മിഴനാ'വും (? prh. ൦രംഴ നാ.). KR.; കതളിനാ. orange V1.; കമലനാ. Arb. hill-orange; കാട്ടുനാ. Atalantia monophylla (കാട്ടുനാ'ത്തില a. med.); ചെറുകാട്ടു നാ. Limonia acidissima or crenulata, Rh.; കാപ്പിരിനാ. V1. Caffre lime; കൈപ്പൻനാ. Coorg orange; ചെറുനാ. lime, Citrus acida; ചോനകനാ. an Arabian kind (ചോനകനാ' ങ്ങ ഇടിച്ചുപിഴിഞ്ഞ നീർ a. med.); നിലനാ. Murraya or Naregamia alata (നി'ത്തില a. med.); മധുരനാ. Citrus decumana, pumplemose; മലനാ. Rh. (= കാട്ടുനാ.); മാതളനാ. Citrus medica, (also വള്ളിനാ. V1., വള്ളിനാ'ങ്ങാച്ചാറു Tantr.); വടുകപ്പുളി നാ. V1. a variety (വടു'ങ്ങാ GP 70.)

നാരങ്ങമുറി a caldron (shaped like the half of an orange) to boil 25 — 30 Iḍangā/?/is of rice.

നാരദൻ Nāradaǹ S. A Rshi (ദേവർഷി), messenger of the Gods. Bhr. — M. met. = ഏഷണിക്കാ രൻ 171. — (see നാരം).

നാരസിംഹം nārasimham S. Referring to നരസിംഹം, fem. നാരസിംഹി DM. a heroine.

നാരാചം nārāǰam S. (prob. fr. നാർ, നാരാ യം). An arrow, vu. = കൊക്കന്പു; നാ'ങ്ങൾ എയ്തു Brhmd.; തീ എരിയും നാ. ചെവിയിൽ കൊ ണ്ടന്നു തിരുകീയ പോലേ പറഞ്ഞു കേട്ടു KR.; അവനെ നാരാചബാണങ്ങൾ എയ്തു KR. നാരാ ചസമ്മുഖൻ VetC. who meets an arrow.

നാരായം (Tdbh.? rather നാർ + ആയം) 1. a hairlike pin; the sting of a bee. — V1. a heavy double pointed iron style (M. also called നാരാചം, for writing Granthams). ൧൦ വിരൽ നീളമുള്ള ഇരിന്പു നാരായം പഴുപ്പിച്ചു വായിൽ ഇടേണം VyM. (to a blaspheming Sūdra). — an arrow നിരവേ നാ'ങ്ങൾ പൊഴിന്തു RC. — the tongue of a balance, etc. പറയുടെ നാ. a metal rod supporting the crossbar of a Para. — fig. അവൻറെ നാ. പോ യി has lost his style-berth. 2. a measure of rice, the legal Iḍanga/?/i of 2¼." depth 5½" width CS.; ഒന്നേമുക്കാല് നാ‍. KU.; നെല്ലുപറ ൧൨ നാരായം ൮ MR. — also = മുന്നാഴി (loc.); = 6 നാഴി (Cochin to Beypoor) = പടി Palg., 10 നാരായം = 1 പറ.

നാരായക്കോൽ, (S. നാരാചി) a goldsmith's scales.

നാരായപ്പടി a piece of wood or bamboo to sharpen styles on.

നാരായവേർ 1. a hair-like root. 2. the taproot (also നാരായക്കൊന്പു the chief branch), നാ രോടു കൂടപ്പറിച്ചു Mud.

നാരായണൻ Nārāyaṇaǹ S. (നരൻ). The son of man; Višṇu, praised with the formula ശ്രീനാ'ണായ നമ:, hence നാരായണായെന്നു

പാടിപ്പാടി CG. — നാ.സ്വാമി— (vu. N. pr. നാരാണൻ, നാരുത്തന്പുരാൻ, നാണു).

നാരാ(യ)ണപക്ഷി V2. a swallow (or = നാണു വം) prh. Ardea cinerea, the blue heron.

നാരായണമംഗലത്തടി N. pr. a low-caste sage, also നാറാണമങ്ങലത്തുഭ്രാന്തൻ, or നാരോ ത്തുഭ്രാന്തൻ.

നാരായണി N. pr. fem.

നാരി nāri S. (f. of നാരൻ = നരൻ) A wife, woman; നാരിയാൾ, hon. നാരിമാർ (നാരിയർ RC.). pl. ശൂദ്രനാരിമാർ KU.; ദൂരേ കണ്ട നാ. ആകാ, നാരീശാപം ഇറക്കിക്കൂടാ prov.; നാരീ ജിതൻ VetC.

നാരിത്വം womanhood, നിണക്കിന്നു വന്നൊരു നാ. ഒഴിഞ്ഞതില്ലെങ്കിൽ SiPu.

നാർയ്യാശ Genov. lusting after women.

നാരികേളം nāriγeḷam & നാരികേരം, നാ ളികേരം S. A cocoanut tree (നാളി + കേരം) & a cocoanut.

നാർ nār & നാറു 5. (നാറുക ?) 1. What is hair-like (തലനാർ), stamina of flowers, thin roots നാരും വേരും കളക; (see നാരായവേർ). 2. fibres of bark (f. i. ചടച്ചി —, ചണനാർ etc. exhib.), or coir (കെട്ടുനാർ & ഞാർകെട്ടു green palm-leaves used for tying cadjans in thatching); strings in mango & other fruits; strings & ropes from fibres. 3. = ഞാറു 1. q. v. നുരി കരുനാർ തിരിഞ്ഞു വരുന്നു (Palg.) നാരൻ fibrous, hairy.

നാർപട്ടു, (B. നാരൻപട്ടു) bark-cloth, used by some Brahmans as dinner dress after bathing, നാ. കെട്ടുക to wear it. (No. vu. നാറി പ്പട്ട്); also for Bengal-, China-silk, etc.

നാർത്താൻ see നാഗത്താൻ.

നാർത്തപ്പഴം V1. Jambu fruit?

നാറുക nār̀uγa T.M. C. 1. a T. To grow up, whence ഞാറു, നാർ. 2. (നറു) to yield a smell, stink. ചാണകം നാറുന്നൂതെന്തിതു CG. why does the bread smell after cowdung, (so മീന്നാറി). നാറിപ്പോക to putrify. — fig. നിൻറെ വാക്കു നാറുന്നു etc.

നാറാവുള്ളി garlic.

നാറുവായൻ‍ V1. with offensive breath.

നാററം (C. Tu. നാട്ട & നാത്ത) smell, bad smell, as മേൽ നാ. V2. (of armpits). നാ'വും മണ വും അറിയാത്തവൻ prov. a dunce. നാ. പിടിക്ക to begin to spoil.

v. a. നാററുക to smell, തീക്ഷണദ്രവ്യത്തെ നാ. Nid.; നാററി നോക്കുക, നാററാൻ കൊടുത്താൽ ന ക്കരുതു prov.

CV. നാററിക്ക to spread a smell. എന്നേ നാ' ച്ചു brought me into bad repute.

നാൽ nāl, നാലു 5. (also Finn., Hung.; Esthn. neli). Four, also നാങ്കു, നാൻ before Nasals, q. v. നാലു പണം ലാഭം വരുത്തി കുഞ്ഞികുട്ടിക്കു കൊ ടുത്തു നാൾ കഴിച്ചു വരുന്നു TR.; നാലാൾ പറ ഞ്ഞാൽ നാടും വഴങ്ങേണം prov.; നാലു നാട്ടിൽ ഓല കൊടുത്തയച്ചു TP. in every direction (= നാലുദിക്കിലും). — pl. മകുടങ്ങൾ നാലുകൾ കൊ ണ്ടും Bhg. (of Brahma).

നാലകം a palace, built as a square.

നാ'ത്തമ്മ KU. the Queen of Pōlanāḍu.

നാലംഗം Bhr. = ചതുരംഗം; നാലംഗപ്പട.

നാലന്പലം a temple consisting of 4 wings MR.

നാലർ, (നാല്വർ AR.) 4 persons, നാ. കണ്ട പെ റും വില (doc. MR.) price of land as fixed by 4 umpires. നാ. മരിക്കയാൽ VetC. & നാല്വരും.

നാലാങ്കുളി a ceremony at weddings. (നാലു കു ളിക്ക purification after menses).

നാലാന്നാൾ before yesterday; 3 days ago; the day after to-morrow.

നാലാന്നീർ V1. purification after menses.

നാലാമൻ the fourth person, നാലാമത്തേവൻ.

നാലാമിടം, (— മേടം, ഇടം 2.) 1. a house.

2. the family Deity. നാ'ത്തേക്കോപം an ailment ascribed to the displeasure of the പരദേവത (or of ഭൂതപ്രേതപിശാചു). നാ. നന്നാക്ക to counteract sorcery.

നാലാന്പനി quartan fever.

നാലാന്പാടു = നാലാമിടം; നാലുപുരയും നടുമു ററവും നാലാപ്പാടു (sic) തന്നേ (loc).

നാലാറു 4 or six; 4 X 6=24.

നാലാശ്രമി a Brahman, as observing the 4 states of life, (ആശ്രമം).

നാലിലക്കുടങ്ങൽ B. a med. plant.

നാലുകെട്ടു a quadrangular building (നാലുപുര).

നാലുപന്തി (4 rows) women's neck-ornament, Trav. = നാഗപടം.

നാലുപുര a four-winged house (=മൂന്നു ഇണി യും ഓരാററയും prov.)

നാലുമൂല four-cornered.

നാലൊന്നു one-fourth; (also നാലിട്ടൊരു പങ്കു, നാലാങ്കൂറു). ലങ്കയിലുള്ളതിൽ നാം. സൈന്യം ഒടുക്കി AR., ബലങ്ങളിൽ നാ. KR.

നാല്ക്കാലി 1. a quadruped. 2. a stool, chair. denV. നാല്ക്കാലിക്ക: നാക്കാലിച്ചു നടക്ക to creep on all fours.

നാല്ക്കൊന്പൻ a four-tusked elephant, നാ'ന്മാ രാം മദകരികൾ KR.

നാല്ക്കോൺ a square.

നാല്ക്കോലേപ്പെരുവഴി KR. (കവല) a place where 4 roads meet.

നാല്പതു 40; നാ. കുളിക്ക the close of purification after birth.

നാല്പത്തീരടി a fencing school, കളരി of 42/?/ length. കേരളത്തിൽ ൧൦൦൮ നാ. സ്ഥാനം KU.

നാല്പത്തൊന്നു the 41st day, close of ചാത്തം V2.; ഇന്നാൾ നാ. കഴിഞ്ഞാൽ വരാം TR.

നാല്പാടി (പാടു) a tetrarch, കുറുന്പറനാട്ടിൽ ൪ നാ. മാർ KU.; also title of barons, even Tīyars.

നാല്പാ (ൽ) മരം 4 milky trees (അത്തി, ഇത്തി, അരയാൽ, പേരാൽ). നാ'ത്തിന്തോൽ ഓരിട ങ്ങാഴി MM.

നാല്പുര = നാലാന്പാടു, നാലുകെട്ടു.

നാല്വർ = നാലർ q.v., നാലുവർ.

നാല്വിരൽ a hand-breadth.

നാവികൻ nāviγaǹ S. (നൌ) A steersman, navigator.

നാവ്യം navigable; a ford V1.

നാവായി T. a ship.

നാവിയൻ nāviyaǹ Tdbh.; നാപിതൻ. A Sūdra barber; also നാവുതിയൻ by assimilating it to കാവുതിയൻ, (500 in Taḷiparambu); നാവു തിയക്കണ്ണൻ jud.

നാവു see നാക്കു.

നാവുകT. V1. To cleanse rice from stones = നേന്പുക.

നാശം nāšam S. (നശ്). Ruin, loss. ചേതനാ

ദാദികൾ വന്നു TR. were entirely ruined. In Cpds. ബുദ്ധിനാശം etc. = കേടു.— നാട്ടിൽ ക ടന്നു നാ. തുടങ്ങിനാർ SiPu. devastated— മീശ കരിച്ചു നാശപ്പെടുത്തി RS. — നാശമന്യേ KR. well.

നാശകൻ destroyer, (ശത്രു—Bhg.)

നാശകരം destructive.

നാശനം 1. destroying, കുലനാശനൻ etc. 2. destruction. ഉദ്യോഗം ഇനി ദുർഗ്ഗനാശനം തന്നേ KR. now let us take the fort.

നാശി destroying, as കഫനാ. GP.; കുലനാശി നി fem. KR.

നാസ nāsa S. (നസ്) The nose. നാസാഗ്ര ത്തിൽ ഈക്ഷണനായി, നാസാഗ്രന്യസ്തലോചന ൻ Bhg. a Yōgi with his eyes fixed on the tip of the nose.

നാസാപുടം the wings of the nostrils, നാ'ടാന്ത രേ ഔഷധംകൊണ്ടു നസ്യം ചെയ്തു KR. — നാസാമലം കളക etc. the mucus etc.

നാസാരന്ധ്രം nostrils, നാ'ന്ധ്രംഭൂതരോമം AR.

നാസത്യന്മാർ nāsatyaǹ S. The 2 Aswins, നാ' രുടെ ചാരത്തു കാണായി യമന്മാരേ CG.

നാസി nāsi (Tdbh.; നാസിക). The nose, വി യർപ്പുതുള്ളികൾ പൊടിഞ്ഞ നാ. യും Bhr., അ ന്നാസി കണ്ടാൽ CG. — നാസിദ്വാരം etc.

നാസിക S. 1. a nostril നാ. കരം കൊണ്ടുപിടി ച്ചു SiPu. (in Yōga). 2. the nose നാസികത്തെ ല്ലു Anj. — നാസികാചൂർണ്ണം a med. Snuff.

നാസിക്യം N. pr. the town Nāsik.

നാസിർ = നാജർ.

നാസീരം nāsīram S. Skirmishing in front of an army (മുന്പട), നാസീരയാനത്തിന്നുള്ള പ ടകളും Nal.

നാസ്തി nāsti S. (ന + അസ്തി) 1. Is not നിദ്ര യോ ഞങ്ങൾക്കു നാ. പണ്ടേ തന്നേ Nal.; ആസ്തി യോ നാസ്തിയോ hast or hast not? vu. 2. nonexistence വൈരം നാ. യായി Nal.; ദുർബ്ബോധം നാ. യായ്വന്നു Si Pu.; പാപം നാ. യാം, നാ. യാ യ്ചമഞ്ഞു Bhg.; നീർ ചോർന്നു നാ. യായ്വരും PT. will be destroyed.

നാസ്തം "a place where of old all went naked" V1., (see നസ്തമേ).

നാസ്തികം V1. wholly destitute, naked.

നാസ്തികൻ an atheist, infidel KR., ഉൾപൂവിൽ ദൈവനാ'രായി Bhg.

നാസ്തിക്യം infidelity— നാസ്തികത്വവും ഇല്ല Bhr.

നാളം nāḷam S. (നളം). 1. Tubular, a lotus stalk താമരപ്പൂവു തൻ നാ'മായുള്ള കഴുത്തുടയോൻ CG. 2. a tube; No. a funnel. ഗളനാളം the throat, മൂക്കിൻറെ നാ. a nostril. നാ. വെക്ക to inject medicines into the nose by a tube. 3. V1. 2. a flame.

നാളികേരം MR. = നാരികേളം.

നാളീകം lotus, നാളീകജാലം വിടർന്നു Nal.

നാൾ nāḷ T. M. (C. in നാള, Te. നാഡു, Susi inscr. nān; perh. aT. നൾ = നടു?) 1. A day of 24 hours, നാൾ രണ്ടുദിപ്പിന്നിടയല്ലോ CS. The ന is lost in മററാൾ, അത്രാൾ, നുമ്മാൾ etc. The temporal Dative with ഏ, as എത്ര നാളേ ക്കു പൊറുക്കേണം ഇങ്ങനേ AR. 2. the astrological day & the നക്ഷത്രം that governs it (ആൺനാ., പെൺനാ. etc.). നാളും പൊരുത്ത വും നോക്കി നിശ്ചയിക്ക Anach. (for marriage). അതിന്നു നാളും നേരവും ആക്കി KN. 3. time in general. എല്ലാ നാളേക്കും Bhg. for ever. ദൈ വം ഉളള നാൾ മറക്കുമോ Nal.; നടക്കുന്നാൾ KU.; നന്ദൻ ഉള്ളൊരു നാൾ Mud. during N's reign. ഡീപ്പുസുല്ത്താൻറെ നാളിൽ നടന്നപ്രകാരം TR.; ഇപ്രാണൻ ഉളള നാളേപ്പോലേ KU. as long as we live. ഒരു നാളുമില്ല also: not under any circumstances.

Hence: നാള T. C. M. 1. to-morrow, also നാളെ ക്കു, നാളേത്തിൽ ബോധിപ്പിക്കാം, നാളേത്തേൽ വാ TR.; നാളേടം Bhr. during to-morrow. ഇ ന്നോടു നാളയോട് എന്നേയും കൊന്നു തിന്നും VetC. between this day & to-morrow. നാളത്തു ടങ്ങേണം എന്നു നിനെച്ചാൽ നാളേക്കു നാള അതിന്നില്ലൊരൊടുക്കം Anj. the day after tomorrow. 2. നാള only not today = never! നാളതു (doc.) the current day.

നാളവർ a lower class of Nāyars, (കടത്തുവനാ ട്ടിൽ നാ.

നാളാഗമം B. (ആഗമം) a chronicle, annals.

നാളിൽ നാളിൽ daily more, നാശമേ ഉള്ളു നാ. CG.; ഇണ്ടൽ പെരുകുന്നു നാ. Anj.

നാളും കോളും daily pay (of കൂലിച്ചേകം). ചെ ലവിന്നു നാ. കൊടുക്ക to pay out, pay up to the day; നാ. തീർത്തു KU.

നാളും നാഴികയും the regular duties, f. i. ഇ ല്ലത്തു നാ. TR. in a Brahman household.

നാളൊത്തതു Nasr. V1. repetition of ചാത്തം q. v.

നാളോക്കം = നാളും പക്കവും (2) an astrological calculation, നാ. വെക്ക.

നാൾ കഴിക്ക to gain a livelihood, നാ'ച്ചു കൊ ൾക TR.

നാൾ കുറുകിയവൻ whose life draws towards its close.

നാൾ്ക്കട T. the end of a day; V1. the last day?

നാശ്ക്കുനാൾ from day to day.

നാൾനീക്കം B. procrastination.

നാൾപെടുക So. to occur within a month; No. നാ'ട്ടു പോയാൽ ചീത്തയായി if it does not soon go off.

നാൾപോക്കുക V1. to spend or pass time.

നാൾവഴി a day-book, daily accounts, as of Rājas, നാ. കണക്കു.

നാഴി nā/?/i Tdbh.; നാഡി, നാളി 1. A tube, a bamboo joint. 2. a measure (of fluids ഉറു പ്പിക ഒന്നിന്നു എണ്ണ വില നാഴി ൧൬ TR.), chiefly of rice നാ'ക്കു നാ.പ്പണം കൊടുത്തു TP. exactly. നാട്ടിൽ ഒത്ത നാ. common, അഴിയൻ നാ. smaller measure V1. Mostly നാഴി = ചെറു നാഴി, which holds 8 ആഴക്കു or 40 ചവടു CS.; or 2 ഉരി = 4 ഉഴക്കു (4444 rice grains. W.) 3. the greater measure പെരുനാഴി = ഇടങ്ങാഴി =4 നാഴി. (നാന്നാഴി, മുന്നാഴി; see നാ —, മു —). ഇരുനാഴിയാൽ നാഴി V1. land belonging equally to two lords. അവൻ ഇ. ആകുന്നു he is entitled to a moiety. തച്ചന്പാറ ഇരുന്നാഴി നായിയായിട്ടു മുതുകുറിച്ചി നമുക്കു പ്രത്യേക മായിട്ടുള്ളതു TR. Taččambāra belongs to me & another Rāja, Mu/?/uγuričči to me alone.

നാഴിക്കുടം a vase on the top of a temple = താഴിക്കുടം V1. — നാഴികക്കുടങ്ങൾ കാണാ യി KumK.

നാഴിച്ച each one Nā/?/i കുടി തോറും നാ'രി TP., നാഴിശ്ശ അരി MR.

നാഴിക nā/?/iγa Tdbh.; നാഡിക 1. An Indian hour of 24 minutes. It may be നല്ല, ശീത, അമൃതനാ. and the position of planets may make it yet more auspicious (മുഹൂർത്തം); or it is ഉഷ്ണ, അശുഭ, വിഷനാഴിക, (see നവദോഷം). 2. an Indian mile = ¼ Kōs (2000 ദണ്ഡു); (often with വഴി) ആ മല ൩ നാ. വഴി കയററം ഉണ്ടു TR.

നാഴികച്ചിരട്ട or നാഴികവട്ട (ക) a clepsydra, instrument (ചിരട്ട) for measuring time filling within a Nā/?/iγa (med.), നായ്യട്ട വെ ച്ചോണ്ടിരിക്ക TP. = നാഴിവട്ട vu.

നാഴികമണി, നാഴികക്കുപ്പി a watch, clock.

നാഴികവാതിൽ V1. a sluice of irrigation-channels.

നികക്ക niγakka M. (Te. C. നെഗ, നിഗ, Tu. നുഗി, T. നിവ) 1.To rise as in water ചെന്ന തിൽ മുങ്ങി നികന്നു, a water-snake വാരിതന്മീ തേ നികന്നു നോക്കി, bathers വെള്ളത്തിങ്കീ ഴേ പോയി ദൂരത്തു ചെന്നു നികന്നു CG.; ചന്ദ്ര നെപ്പോലേ ഭൂമി ആകാശത്തിൽ നികന്നു നി ല്ക്കുന്നു to be aloft. 2. to fill up, as a hole; to heal up as a wound വ്രണം നികന്നീടും PT. (vu. നേണു വരിക).

VN. നികപ്പു 1. rising out of water. 2. filling up, levelling; sustenance ദിവസം കഴിപ്പാൻ നി. ഇല്ല. vu.

v. a. നികത്തുക 1. to fill up, കുഴി നി. V1. 2. to level, നി'ന്നു ഭൂമി ചിലർ KR. making a road. 3. to mend, perfect ഭക്തിയുള്ള ഭൃത്യൻ സ്വാ മിയെ നികത്തീടും PT.; കുറവുകളെ നികത്തി ത്തരുന്നു makes up all wants. സത്തുക്കൾക്ക് ആപത്തു വന്നാൽ നി. PT., സജ്ജനം വേ ണം അവരെ നി'വാൻ Nal. to help through, (see നികർത്തു, നികഴ്ത്തു).

നികടം niγaḍam S. (നി beneath, in). Near, നി കടഭുവി PT.

നികരം S. a crowd (കർ to pour), a flock. ക രിതുരഗരഥനികരം Mud.; often ശരനിക രം Bhg.; നരപതിനികരശിരോമണി ChVr.

നികർ niγar T. M. (C. to become erect, fr. നിക). Equality മാമലനികരെഴുകേ തരി, മാ നേൽ മിഴി നി. ഒരു മായം RC; മന്നവന്മാരിൽ ആരും അവനു നി. ഇല്ല Mo. Pr. — നികരെഴും RC. comparable. നികർക്കുക better നിവിർക്കുക.

നികർത്തുക = നികത്തുക, f. i. ഇരിവരുടെ കല ഹമതിൽ ഒരുവനെ നികർത്തുവാൻ ഇഷ്ടൻ എന്നാലും തുടങ്ങോല SiPu. to support.

നികൽ see നിഴൽ. — (denV. ചത്ത ആൾ നികലിക്ക — see നികളുക — vu. No. = നിഴ ലിക്ക).

നികഷം niγašam S. A touchstone. നി'മായി ല്ലൊരു സാധനം PT. no means to ascertain; (also falsely written നികർഷം).

നികളം niγaḷam (Te. C. നിക്കു, Te. നിഗുഡു to grow high, = ഞെളിക). Haughtiness, also നിഗളം.

denV. നികളിക്ക V1. to swell, strut; (& നിഗ —).

നികളുക niγaḷuγa, നികഴുക (T. to shine, go on, Te. C. നിഗൾ) = നികക്ക, f. i. നികള so as to be full = തികള V1. (of stomach), മാന്മി ഴി നെറിയേലും നികണ്ണെഴുന്നു RC.

നികൾ = നികർ (മഴനികൾ തൂയബാണങ്ങൾ RC.)

നികഴ്ത്തുക v. a. to fulfill, മനോരഥത്തെ നി'വാൻ ChVr.

നികാമം niγāmam S. (നി) According to wish. നികാന്തമീമാംസികൻ Nal. a zealous student of Mīmāmsa (part.)

നികായം S. (ചി) 1. a group. 2. a dwelling.

നികാരം S. injury. — നികാരണം killing.

നികാശം S. resembling.

നികിതി niγiδi, & നികുതി V1. (= നീതി or നിയതി; rather C. നിഗദി instalment, Ar. naqdi, ready money) 1. Payment of taxes in money, not in kind. നി. തീർക്ക to pay, കെട്ടുക to collect, also നി. പ്പണം പിരിഞ്ഞു വരുവാൻ TR. Introduced by Haidar Ali, chiefly as land-tax. പൂർവ്വന്മാർ പേരിൽ മരഫലത്തിന്നു നി. ഉ ണ്ടായി MR. 2. what is due = നീതി, f. i. ഞാ യവും നികുതിയറിവും നൽഞെറി Mpl. song.

നികിതിച്ചീട്ടു a document given by the Collector stating the amount of cash demandable from each proprietor. W.

നികിതിവിത്തു money assessment according

to the value of the seed required for a field.

നികിതിശിഷ്ടം the rent paid by the tenant to the Janmi after paying the taxes.

(നി) നികുഞ്ജം S. = കുഞ്ജം an arbour.

നികുംഭൻ N. pr. — നികുംഭില AR. the place of Indraǰit's sacrifice, നികുന്പിലയാല്ക്കീഴ് RC.; തറ 2. (434).

നികൃതി S. = നികാരം deception V1.; നികൃതി പെരുതിവനു AR. he is a mean rogue.

നികൃത്തം S. lacerated, ശസ്ത്രൌഘനി'മാം വി ഗ്രഹം AR.

നികൃന്തനൻ cutting, ശ്മശ്രുനി' ന്മാരെ വരുത്തിനാൻ AR.

നികൃഷ്ടം S. (drawn down) vile, mean കുത്സിത ജന്തുക്കളിൽ അതിനി. Bhr. (dog).

എത്രയും നി'ൻ base.

നികൃഷ്ടത meanness (opp. ഉൽകൃഷ്ടം).

denV. നികൃഷിക്ക V1. to cast out.

നികേതനം S. & നികേതം an abode.

നിക്ഷിപ്തം S. deposited. — നിക്ഷേപം 1. a deposit. രാജ്യത്തെ അമാത്യരിൽ നിക്ഷേപമാ യി വെച്ചു KR. delivered it over. 2. hoard, treasure നി. വെക്ക, എടുക്ക.

നിക്ഷേപണം S. see foll. കാരാഗൃഹം നി. ചെയ്ക Mud. to cast into prison.

നിക്ഷേപിക്ക 1. to lay down, കടലിൽ Sk. to throw. — നിക്ഷിപ്യ VetC. — ഭാര്യയെ ഭൂമൌ നി'ച്ചു Nal.; കൈയിലേ നി. CG. to deliver to. 2. to lay up, hoard.

CV. നിക്ഷേപിപ്പിക്ക Bhr. to deposit.

നിഖർവ്വം S. = 1000 ഖർവ്വം (327) CS. or 100,000,000,000, a billion. S.

നിഖിലം S. entire, all.

നിഗഡം, നിഗളം S. a fetter, കാൽത്തള, നി' ങ്ങളിൽ ആക്കി Sk., നിഗളത്താൽ ബന്ധനം ചെയ്തു Bhg.

നിഗമം S. (= ആഗമം) the text of the Vēdas.

നിഗമനം a conclusion drawn from premises. സാധിക്കപ്പെട്ടിരിക്കുന്നർത്ഥത്തെ നി. ചെയ്യു ന്നു Adw. S.

നിഗളം, — ളിക്ക see നികളം.

(നി) നിഗ്രഢം S. 1. Hidden; in secret, Mud. ല ജ്ജാനിഗ്രഢവും Nal. secrecy of lovers. നി ഗ്രഢമനസ്സു of profound mind. — ഒന്നുണ്ടു വേണ്ടു നി ഗ്രഹിതം Nal. one secret wish more.

നിഗ്രഹം S. restraining; punishment, as ദുഷ്ട നി. Bhr. (opp. ശിഷ്ടരക്ഷണം) — നിഗ്രഹാനു ഗ്രഹസ്ഥാനഭേദങ്ങൾ discerning the cases where kindness or severity is needed. നി. അനുഗ്രഹം ചെയ്തവർക്ക് എന്തു ദണ്ഡം Bhr.

denV. നിഗ്രഹിക്ക 1. to keep down, restrain തപസ്സുകൊണ്ടിന്ദ്രിയങ്ങളെ നി. AR., SiPu. to mortify. മനസ്സിനെ നി'പ്പതിന്നു സമ ർത്ഥൻ Bhg. 2. to suppress, destroy അ രികുലം നി. Bhg. (in battle).

CV. ശൂരനെ നിഗ്രഹിപ്പിച്ചു Bhr., Genov.

നിഘണ്ഡു S. a vedic glossary.

നിഘ്നം S. dependant.

നിങ്ങൾ niṇṇaḷ, (T. നീങ്ങൾ) You. Nom. & obl. case alike, loc. നിമ്മൾ fr. നിൻ.

(നി): നിചയം S. collection, as വിത്തനി. riches.

denV. നി ചയിക്ക Mud. to assemble.

part. നിചിതം brought together, heaped.

നിചോളം S. a wrapper, cover.

നിച്ചം niččam Tdbh.; നിത്യം, daily.

നിച്ചലം niččalam Tdbh.; നിശ്ചലം, Certainly. നിച്ചൽ, (നിച്ചം & നിച്ചലം) 1. always കടുവാ മലന്പുലി നിച്ചലും കൂടും മട, നിച്ചലും നിച്ച ലും പോ നീ കുമാര Anj. regularly. നിച്ചേൽ നിസ്കാരം ചോനകർക്കു TP. daily, continually. നിച്ചേലും നിന്നു പടകളിക്കും CG. (നിച്ചലും No. = എപ്പോഴും; V1. 2. നിത്തലും q.v.). 2. certainly. നിച്ചാലും ഉപായം ഇല്ല എന്നു വരാ Bhr. absolutely no remedy.

നിച്ചാത്തം V1., Tdbh.; നിത്യശ്രാദ്ധം, daily, monthly, or annual repetition of funeral ceremonies, നി. ഊട്ടുക, കഴിക്ക.

നിച്ചാളം niččāḷam V1. Velvet. നിച്ചളങ്ങൾ (sic) Nal. in an enumeration of cloth-wares.

നിജം niǰam S. (innate)? 1. Own. നിജമായ ജീവിതം Mud. his life നിജപുത്രൻ etc.; നിജ നിജ മന്ദിരേ KR. each to his house. നിജ രോഗം, opp. ആഗന്തുകം 74. 2. certainty (prh. Tdbh. of നിശ്ചയം). ആ പാട്ടു വണ്ണാന്മാ

ർക്കേ നല്ല നിജം ഉള്ളു vu.; എന്നു നി. കിട്ടീട്ടില്ല MR. no proof. അവൻ വെടിവെച്ചതു നിശം (sic) = ശെരി jud. നിജവള്ളി TR. pepper-vine in bearing (real). വിസ്തരിച്ചു നി. വരുത്തുക to elicit the truth. തർക്കം മേലാൽ ഉണ്ടാകാതി രിപ്പാൻ ഒരു നി. ചെയ്യേണം MR. settle the matter.

നിടലം niḍalam S. (= നെററി, fr. നിടു). The forehead, (നിടലക്കുഴി temples); gen. നിടിലം, as നിടിലത്തിൽ വിയർത്തീടും VyM. നിടിലക്ക ണ്ണൻ, നിടിലക്കനൽ Anj. (Siva's 3rd eye). — also നിടാലം (സുന്ദരനിടാലൻ KR.)

നിട്ടാന്തം No. vu. = ദൃഷ്ടാന്തം.

നിടു niḍu C. M. Te. Tu. (T. M. നെടു) Long, tall, straight. — VN. നീടു, നീൾ, നീഴ്.

നിടിയരി rice not broken by pounding, (opp. നുറുക്കരി); also നിടിയതു.

നിടിയോൻ 1. a tall person. നി'ൻറെ തലയിൽ വടി prov. the highest is most endangered. 2. a creeper = നരന്ത.

നിടുങ്കൺ a large eye, നീല നി. മടന്തയർ RC. — കുടിലനെടുങ്കണ്ണി RC.

നിടുങ്കയറു a long cord, tow; so നിടുങ്കാലം etc.

neutr. നിടുതു: നീള നിടുതായി വീർക്കും CG.; തടി മെലിച്ചിട്ടു നിടുതായിട്ടിരുന്നു tall. jud.

Inf. നിടുനിട: നി. ശ്വാസം തെരുതെര വീർത്തു KR.

VN. നിടുപ്പം length, tallness.

നിടുന്പുര a long building; barracks; a temporary shed or scaffold.

നിടുവാൾ prov. a long sword.

നിടുവീർപ്പു & നെ — sighing.

നിടുവെല്ലു the spine; a shin (see നിട്ടൽ).

നിട്ടൽ a shin, also മൂക്കിൻറെ നിട്ട ലോളം തിന്നുക No. vu. (= പാലം) till the bridge of the nose.

നിട്ടെന in standing posture, perpendicularly, also നിഠന, നിഢ്ഢന.

നിഢ്ഢനരി rice of long grain; (thought indigestible).

നിണം niṇam aC. M. (T. V1. fat) 1. Coagulated blood = ചോരക്കട്ട; blood കുടലു നിണം ഉടലിൽ അണിഞ്ഞു RS. smeared with heart's blood. അരിഞ്ഞരിഞ്ഞിട്ടു നി. കുടിപ്പിപ്പൻ KR. shed blood. നിണത്തെയും നുകർന്തു RC. 2. an imitation of blood for sacrifices (അരിപ്പൊടി, മഞ്ഞൾ, നുറു) = കുരുതി.

നിണക്കു niṇakkụ = നിനക്കു To thee (Dat.)

(നി) നിതംബം S. 1. The buttocks, chiefly of women, (ചുരുങ്ങുക 373). — നിതംബിനി f. a well-built woman. 2. mountain side ശൈല ങ്ങൾ നി'ങ്ങൾ Bhr.

നിതരാം 1. down, entirely നി. ലയിച്ചു Bhr. 2. much = സുതരാം.

നിതാന്തം (തമ) exceedingly, രാവണൻ തന്നേ നി'വും സല്ക്കരിച്ചു KR.

നിതാനം niδānam Tdbh. = നിദാനം, നിധാനം V1.

നിത്യം nityam S. (നി, = നിജം) 1. Continual, constant; eternal. God is നിത്യൻ VCh. 2. adv. always, daily നി. മലശോധനവരുവാൻ a. med.; നിത്യവും കാണ്കയാൽ KR.; നി'വും നമോസ്തുതേ Bhr. — നിത്യർ PT. daily attendants, domestics. Hence: നിച്ചൽ, in V1. നിത്തേലും, നിത്യലും and നിത്തേലുള്ളതു V2. daily.

നിത്യകർമ്മങ്ങൾ daily ceremonies, also നിത്യ കൃത്യം. (പുലർകാലേ നിത്യക. ചെയ്തു KR. = സ ന്ധ്യകഴിക്ക.)

നിത്യച്ചെലവു daily expenses, also നിത്യതക്ക ചെലവിന്നില്ലാതേ TR.

നിത്യത constancy, eternity. നി. ഇല്ലാത്തവർ KR. mortals.

നിത്യദാ always = സദാ Bhg.

നിത്യനിദാനം = നിത്യവൃത്തി.

നിത്യവൃത്തി 1. (= നിത്യം കഴിക്ക) daily maintenance. നി. ക്കു വേണ്ടുന്നവർ, നിത്യോർത്തി ക്കാർ TR. domestic servants of a Rāja. 2. a regular work. ഒരു സംവത്സരം നി. യായി ട്ടുള്ള കർമ്മങ്ങൾ നടപ്പാൻ TR. yearly ceremonies.

നിത്യാനിത്യവിവേകം knowledge of world & spirit.

നിത്യാഭ്യാസി exercising himself daily, നി. ആ നയെ എടുക്കും prov.

നിത്യോപവാസി fasting daily.

(നി): നിദർശനം S. pointing at; illustration; example എൻറെ ദു:ഖനി. ഉണ്ടല്ലോ KR. says

Rāma to Sugrīva, as being also banished unjustly. സ്വർല്ലോകത്തിന്നു നി'ങ്ങൾ ഇവ Bhr. the tokens.

നിദാഘം S. (ദഹ്) the hot season, heat.

നിദാനം S. (ദാ to bind) 1. the first cause ആദികാരണം; ascertaining the cause ഹൃ ദ്രോഗനി'ത്തെച്ചൊല്ലുന്നു Asht. 2. a work on pathology. ചുമനിദാനം Nid. description of the different coughs, etc. 3. prh. Tdbh. of നിധാനം settlement according to the merits of the case. നെല്ലിൻറെ വില നി. വന്നില്ല V1. not settled. നി. ആക്കിത്തരും, ഇതിൻറെ നി. വരുത്തുക, എല്ലാ കാര്യങ്ങളും വിചാരിച്ചു നി. വരുത്തിത്തരാം TR. to settle, decide. അ വനെ പേടിപ്പിച്ചു പറഞ്ഞു നി. ആക്കിത്ത രേണം put to rest. സത്യം ചെയ്തു നി'മായി ബോധിപ്പിച്ചു jud. finally, solemnly. ഒ രു നി'ത്തിൽ (— മായി) തീർക്ക in appearance, (mock-performance) opp. വെടിപ്പിൽ. 4. SoM. = നിത്യം as നി. കിട്ടുന്ന പാൽ Arb. daily. നിത്യനി. B. daily sustenance. നിദാ നവില V1. customary or average price. നി ദാനത്തിന്നു ഗതിയില്ലാതേ VyM. to keep house (= നി. കഴിക്ക). ഇപ്രകാരം നി'മാ ക്കി നടത്തിച്ചു കൊണ്ടാൽ TR. regularly.

denV. നിദാനിക്ക (1) to ascertain, examine, estimate; (2) to decide, settle. — v. n. നിദാ നിച്ചുവരിക of symptoms, to arise appearing like this or that (= നിഴലിക്ക).

നിദേശം S. command.

denV. നിദേശിക്ക to order.

നിദ്ര nid/?/ra S. (ദ്രാ to sleep) Sleep. സന്ധ്യകളിൽ നി. യാ കിടപ്പവർ Bhg.; മമ മാറിൽ നി. കൊൾ RS.; സോദരൻ നി. ഉണർന്നു KR. (& അവൻറെ സുഖനി. ഉണരും മുന്പേ).

നിദ്രാണൻ (part.) asleep; f. — ണി Bhr.; also നി'൦ കൊൾക V1. to take rest. ശിവപദാ ന്തേ നി'൦ ലഭിക്ക SiPu.

നിദ്രാപരൻ AR. given to sleep.

നിദ്രാഭംഗം ചെയ്ക, വരുത്തുക to awaken V1., Arb.

നിദ്രാമയക്കം drowsiness.

നിദ്രാമാന്യം lethargy V1.

നിദ്രാലസ്യം sleepiness. — നിദ്രാലു sleepy.

നിദ്രാവാൻ asleep. —

നിദ്രാവത്വം Bhg. continual sleep.

denV. നിദ്രിക്ക to fall asleep.

part. നിദ്രിതൻ one asleep.

(നി): നിധനം S. (ധാ) conclusion, death നി ജനിധനമതിനൊരു നിദാനം ചൊല്ലി Bhr. announced his own death.

നിധാനം S. (ധാ) putting down; a receptacle; treasure; (see നിദാനം 3).

നിധി (ധാ) 1. a receptacle, as വാരാണിധി, തപോനി., ദയാനിധേ AR., ശ്രീനിധേ Voc. 2. a treasure നി. സൂക്ഷിക്ക KU.; ഏറി യോരർത്ഥം നി. വെച്ചിരിക്കുന്നു; നി. കൊള ‍വാൻ, വെച്ച നി. ഉദ്ധരിച്ചു Bhr.; നി. എടു ക്കാം Tantr.

നിധിപതി, നിധീശൻ Kuvēra, to whom നിധീശത്വംകൊടുത്തു UR.

നിനയുക ninayuγa T. aM. (C. Tu. Te. നെ ന, also C. നെൺ, നെർ; prh. നിർണ്ണയ?) To think എന നിനെന്തു RC.; നിന നീനെഞ്ചേ Anj.

v. a. നിനെക്ക 1. To think, remember ഗു രുക്കളെ നിനെച്ചു കുന്തവും വിഴുങ്ങേണം prov. for the sake of (= വിചാരിച്ചു). ഇവരോടു ന ന്നായി നിനെക്കാതേ KR. consult. എന്തു പുന രന്നു നിനയാഞ്ഞു RS. why not consider beforehand? എൻ പക്ഷം ത്യജിച്ചു ഞാൻ നിനെക്കുമോ പരനുടെ പക്ഷം Mud. 2. to wish തേരും നി നെച്ചവണ്ണം നടക്കും UR.; നിനെച്ച കാരിയം ഫലിച്ചിതോ Mud. the plan. കളവിന്നു നിനെക്ക Anj. to attempt a lie. എന്നു മനസ്സിൽ നന്നായി നിനെച്ചു പ്രാർത്ഥിച്ചാൾ KR. prayed fervently. നിനയാതേ unawares, നിനെച്ചിരിയാതേ V2.

VN. നിനവു 1. thought. നി. എനിക്കെൻറെ ജനകൻ എന്നത്രേ Bhr. I take you for my father. — recollection ഉണ്ടായിതുള്ളിൽ ഒരു നി. AR.; നി. കൊടുക്ക to remind. — നിനവു കേടു thoughtlessness, forgetfulness. 2. a memorandum, notice. 3. imagination ശ ക്തൻ എന്നുള്ള നിനവേ നിണക്കുള്ളു Bhr.

നിനെച്ചേടം വെക്ക Anach. to form a temporary

connection, as Brahmans with Nāyar women, (= ബാന്ധവം ഉണ്ടാക്ക).

നിനെപ്പവർ the thoughtful. എന്നത്രേ ചൊ ല്ലൂ നിനപ്പവർ KR.

നിൻ niǹ Obl. c. of നീ, as നിന്നാണ by thee I swear, നിൻറെ, നിന്നുടെ & നിൻറുടെ TP. — നിന്തിരുവടി, നിന്തിരുപ്പാദം പ്രാപിച്ചു Bhg.

(നി): നിനദം S. sound. വിവിധതരനിനദഭീഷ ണമാം പട Mud.

നിനാദം S. id. ഇടിനി'ങ്ങൾ പൊഴിച്ചു RS. (an army).

denV. ഇടിപോലേ നിനാദിച്ചു, നി'ച്ചൊലി ക്കും ഗോദാവരി KR. — മണികൾനിനദി ച്ചു So. (see above).

നിന്ദ nind/?/a S. (√ നിദ് to scoff, blame). Censure, abuse, reproach. മനുഷ്യരല്ലോ ഉള്ളു എ ന്നൊരു നി. കൊണ്ടു ചോദിച്ചില്ല KR. despising them as mere men. ശരപന്തികളെ നിന്ദചെ യ്തറെന്തുലകിലിട്ടാൻ RC. despised.

നിന്ദക്കാരൻ, നിന്ദാശീലൻ a scorner, scoffer.

നിന്ദത meanness. നിന്ദതയോടും ഒഴിച്ചിതു പി ന്നോക്കം Sk. meanly.

നിന്ദനം id. നീ എന്നെ നി. ചെയ്യുന്നു KR. — മൂ ത്തച്ചനെ നിന്ദനക്കേടു പറഞ്ഞു TP. abused, reviled.

നിന്ദാവാക്കു scorn. — നിന്ദാസ്തുതി irony. പര ൻറെ കർമ്മങ്ങളെ നി. കൾ ചെയ്തീടാതേ Bhg. neither blaming nor praising.

denV. നിന്ദിക്ക 1. to abuse, vilify. 2. (po.) to excel ചന്ദ്രികയെ നിന്ദിച്ചു നിന്നൊരു മ ന്ദഹാസം CG.

part. നിന്ദിതം 1. blamed, forbidden കാന്തൻ മരിച്ചാൽ കുലസ്ത്രീക്കു ജീവിക്ക നി. SiPu.; ഭൂ ജനിന്ദിതഭുജഗൻ CG. with an arm finer than a snake. 2. scorn അതിനി'ത്തോടേ ചിരിച്ചു Bhg.; നിന്നെനി. ചെയ്തീടുമോ SiPu. — ജാതിനിന്ദിതൻ AR.

നിന്ദ്യം despicable, നി'മായുള്ളൊരു രൂപവുമായി CG.

(നി): നിപം S. (പാ) a waterpot.

നിപാതം 1. fall. — denV. നിപതിക്ക. 2. the position of words in a sentence പൂർവ്വ —, പ രനി. (gram.)

നിപീഡന oppression.

part. ദു:ഖനിപീഡിതനായി AR.

നിപുണം (നിപുണമതി PT.), — ൻ clever, skilful, നിപുണകൻ Mud.

നിപുണത = നൈപുണ്യം.

നിബദ്ധം (part.) fixed നി. എന്നുള്ളിൽ അവ നിലേ വൈരം Bhr.

നിബന്ധം the binding; literary composition; also നിബന്ധനം V1. ഓർ ആക്ടിൻറെ നി ബന്ധനകൾ (mod.) provisions of an act.

നിബിഡം, see നിവിഡം dense.

നിഭം (ഭാ) like, similar, സന്നിഭം.

നിഭൃതം (part.) hid. നിഭൃതതരം ഉരചെയ്തു Mud. quite in private.

നിമഗ്നം (part.) sunk; f. നിമഗ്നയായി — ഭൂമിക്കുന്നേൻ AR.

നിമജ്ജനം immersion, ablution.

നിമന്ത്രണം invitation. Bhr.

denV. അവനെ നിമന്ത്രിച്ചു KR. invited.

നിമിത്തം nimittam (നി, √ മി, L. mitto) 1. Aim; hence: a sign, omen ആപൽ സൂചക മായ ദിവ്യമാം നി'ങ്ങൾ KR.; ചൂഴവും അറുതി ചൊല്ലും നി'ങ്ങൾ RC.; നി. നോക്കുക, പാർക്ക to observe omens. നി. പറയുന്നവൻ a soothsayer. 2. inducement. നിൻ കഷ്ടതെക്ക് അവൻ നി. CG. he is the cause of thy misery. 3. adv. by reason of. അവൻ നി. because of him, for his sake. നീ നിമിത്തം തല്ലുകൊണ്ടീടിനേൻ VetC.; ദംശിക്ക നി'മായി Mud. എന്നുടെ സർവ്വ നാശം നിമിത്തമല്ലീ KR. in order to destroy me. ആ നിലം നി'മായി ഒരുത്തരോട് ഒരു കാ ര്യം പറഞ്ഞിട്ടും ഇല്ല TR. about; also Instr. മ ത്സരനിമിത്തത്താൽ MR. by reason of enmity.

നിമിത്തജ്ഞൻ, നിമിത്തവിൽ an astrologer.

നിമിത്ത്യം V1. cause.

(നി): നിമിഷം S. (മിഷ്). 1. the twinkling of an eye, an instant അര നി. കൊണ്ടു വന്നാൻ, നിമിഷാർദ്ധേന AR.; യോഗികളാവാൻ നി'മത്രേ Genov. the thought is enough to drive one out of the world. 2. adv. Bhr., നിങ്ങൾ നി. ഇങ്ങു വരികയും വേണം. TR. at once.

നിമിഷത്വം V1. facility.

നിമീലിനം shutting the eye.

denV. നയനങ്ങൾ നിമീലിക്ക, നന്നായി നി മീലിച്ചില്ലെങ്കിൽ എളുതല്ല പുറത്തു പോ വാൻ KR. shutting the eyes.

നിമേഷം = നിമിഷം, opp. ഉന്മേഷം.

നിമ്നം, (നി. നമ?) deep, low. പോരിൽ നിമ്നോ ന്നതദേശവിശേഷം AR., യുദ്ധഭൂമിക്കുള്ള നി മ്നോന്നതങ്ങൾ KR. ups & downs of war. നി മ്നഭാവേന VetC. humbly, or absorbed?.

നിംബം nimḃam S. (C. Tu. Te. lime tree). Melia azadirachta. നിംബാദികഷായം (നി ന്പാതി MM.) a medicine with വേപ്പിന്തോൾ etc.

(നി): നിയതം S. (part. of യമ്) Restrained, regulated. അതും നി'മല്ല നിണക്കെടോ Anj. not lawful. ഒരു ശാസ്ത്രത്തിങ്കലും നി'മല്ല KeiN., ചതുരശ്രമായിട്ടിരിക്കമത്രേ എന്നു നി. Gan. fixed by rule. എനിക്കു നി. has surely becomo mine. — adv. certainly (ശകടകൃതം അതു നി. Mud.), also continually V1.

നിയതി S. fixed order, destiny. നി. കൊണ്ടുള്ള Bhr. destined. നീ രാമനു നി. ബാന്ധവൻ AR. feeling of obligation or duty. അവനു ഭയമകൃത്യത്തിൽ നി. കൃത്യേഷു KR.

നിയന്താവു = നിയാമകൻ q. v.

നിയമം S., (Tdbh. നേമം) 1. restriction, rule അന്ത്യസ്ഥാനം തുടങ്ങൂ എന്നുള്ള നി. വേണ്ടാ Gan.; തീർപ്പു സർക്കാർ നി'ത്തിന്നും നേരിന്നും എത്രയും വിരോധമായി MR. 2. necessity, regularity; adv. നിയമം പോകും പോലേ med. habitually (regular evacuations); so നിയമേന Instr. 3. a vow, religious observance നി. കഴിച്ചുണ്ണും VetC. (= ഊത്തു etc.); വേണ്ടും നി'ങ്ങളും മുടിത്തു RC.; നി. മുട്ടിക്ക CrArj. to interrupt the libations (സന്ധ്യാ നി.). മുട്ടിയ നി. ചെയ്ക Anj. 4. an agreement, contract. അന്യോന്യം ലിംഗനി. ചെയ്താർ Bhr. exchanged the sexes. 5. = ഇ ന്ദ്രിയനിഗ്രഹം Bhg 11.

നിയമനിഷ്ഠ (3) a pious practice regularly observed KU.

നിയമംചെലവു TR. (& -മച്ചെ-). (2) regular expense, ordinary item (opp. അടിയന്തരം).

നിയമവെടി (2) the morning & evening gun KU. & നേമ —; (തിരുതവിളി 456).

നിയമാദികർമ്മങ്ങൾ religious duties, നി. കഴി ച്ചു KU.

നിയമി an observer of rules. നിയമിനാം ഹൃ ദയനിലയനൻ AR. God as dwelling in the hearts of such.

denV. നിയമിക്ക to order, appoint, dedicate, devote.

നിയാമകൻ 1. a steersman. 2. a charioteer = നിയന്താവു.

നിയുതം S. (series) A million CS.

നിയുക്തം S. (part. of യുജ്) Enjoined, commanded സാക്ഷാൽ ഭഗവാനാൽ നി'നായി Bhg.

നിയോഗം 1. injunction, precept ദേവനി. Bhg. 2. an embassy. നി'ത്തെക്കൈക്കൊണ്ടു Bhr. undertook the mission. 3. inspiration, possession നായർക്കു പരദേവതേടെ നി. ഉ ണ്ടായി TR. (= ദർശനം, വെളിച്ചപ്പാടു). കാ വിലേ നിയോഗം No. = വെളിച്ചപ്പെട്ടിട്ടുള്ള കല്പന.

നിയോഗി a servant, guard, കംസനി. കൾ CG.

denV. നിയോഗിക്ക to order, delegate ദൂതനെ നി'ച്ചാൽ അപ്പോഴേ വരുവൻ AR.; എന്നുടെ അരികത്തു ദാസിയെ നി'ച്ചു Bhr. despatched (= നി'ച്ചയക്ക).

നിയോജ്യൻ liable to be ordered, a slave കീ ഴ്ജാതികൾക്കു നി. KR.; (also messenger V1.) Genov.

നിർ nir S., നിസ്സ്. Out of, away from; in many Compds.

നിര nira T. M. (C. Tu. contiguous, √ നിർ level?) 1. A line, row മന്ദിരനിരകൾ Bhr.; പടനിര array. കന്ദനി. CG. = smiles. വണ്ടിൻ നി. = long hair. മലർനി. RS. a heap of flowers. കുരുൾനി. a head of curls. ശരനിര തൂകി Bhr. 2. a wooden partition; doors of a native shop (also നിരപ്പലക) അങ്ങാടിയുടെ ഒരു നിരെക്കു ൧൦ പലക ഉള്ളതിൽ jud. — palisades V2., നിര യോടു പാഞ്ഞാൽ തല പൊളിയും TP.

നിരക്കണ്ണു closely connected eyes? ഇന്നി. കൊ തിക്കുന്നു CG.

നിരക്ക, ന്നു (T. നിരവുക, Tu. നെത) 1. To stand in a line കാണ്മാൻ നിരന്നു കൂടിനാർ KR.; ചൂതങ്ങൾ തോറും നിരന്നുള്ള കോഴികൾ, കാട്ടിൽ നിരന്നുള്ള പൂമരം ഓരോന്നു CG.; ചെന്നു ചൂഴും

നിരന്നുദേവകൾ PrC. to stand to a long extent, be level. നിരന്നു കായ്ച്ചു all the trees (over a garden) are in full bearing. 2. to agree നിൻ വചനം ഒക്ക നിരന്ു Mud. പിതൃമനസ്സിന്നു നിരന്നതുമല്ല KR. not pleasing to. കേട്ടത് എ നിക്കു നിരന്നില്ല V1. could not understand. നിരയാത്തതു disagreeable. 3. to come to rights. അവൻറെ അനുരാഗക്ഷയം നിരക്കും Mud. his loss of popularity will be repaired. തമ്മിൽ നി. to make it up. അസുരകളോടു നിരക്കേണം Bhg. be reconciled! ഇവൻ രാജാ വോടു നിരക്കും Mud., അവരുമായിട്ടു നിരന്നു കൊള്ളേണം KR. make peace! ഉരഗ കീരിയും നി. CC. = സന്ധിക്ക. 4. v. a. = നിരത്തുക 1., f. i. നിരപ്പിൻ വാജികൾ CrArj.

Inf. നിരക്ക in a line. നി. വീഴുന്നു Bhr. (in battle). തിക്കും തിരക്കും തുടങ്ങി നിരക്കുവേ Nal. extensively?

VN. നിരച്ചൽ (of നിരയുക), നിരച്ചിലോ ചുവ രോ a wooden partition or a wall? Trav.

VN. നിരത്തൽ (of നിരത്തുക 1 — 3.)

നിരത്തു a road, highway; (fr. foll. 2.)

നിരത്തുക 1 To put in a straight line. പട നി. to rank soldiers. പിഞ്ഞാണങ്ങൾ നി. to lay table. പറന്പത്ത് ഉഭയം നി. TR. to plant trees. കത്തികൾ നിരത്തിയ വഴി VCh. (in hell). കവിടി, പരൽ നി. Mud. to count with shells. പണം നിരത്തി TP. numbered down. വലകൾ നി. PT. നിരത്തിപ്പൊരുതു Bhr. played at chess. 2. to lay prostrate, level ഒട്ടലാരെ ഊഴിയിൽ, ഉലകിൽ നിരത്തി RC; പിലാവുകൾ മുറിച്ചു നി. TR. (= മൈതാനമാക്കുക). തകർത്തു നി. V2. to level buildings. കുഴിഞ്ഞ ഭൂമിയും ഉയന്ന ഭൂമിയും നി'ന്നോർ KR.; പെരുവഴി നി'ന്പോൾ TR. road- making. വലിയതോക്കു നി. Ti. to level, point. ഭൂമിയെ കുറെപ്പാനും നിരത്തിച്ചമെപ്പാ നും പൃഥുവായവതരിച്ചു Bhg. 3. to adjust. നിരത്തിവിളന്പുക to divide food equally. നിര ത്തീടുവാൻ പറഞ്ഞു Bhr. spoke for peace. അ സുരരെ നിരത്തിച്ചമെക്ക Bhg. to reconcile (= ഇണക്കുക).

നിരനിരപ്പു levelness, smooth surface.

നിരപ്പീടിക (2) No. a shop with wooden wainscoting.; also നിരക്കൂട്ടു.

VN. നിരപ്പു 1. evenness, നി.ള്ള വാക്കു smooth. 2. agreement, സന്ധ്യർത്ഥം അയച്ചു നി. പറ യിച്ചു Bhr. made proposals of peace, നിര പ്പിൽ ഒരുമിച്ചു Bhr., നി. പ്രമാണം V2. capitulation. നി. സംസാരംകൊണ്ടു ഫല മില്ല ChVr.; നി. വരുത്തുക, ആക്ക V1. to make peace.

നിരപ്പുകേടു roughness; disagreement.

നിരപ്പൻ (loc.) a weaver's brush.

നിരപ്പേ commonly, everywhere (loc.)

നിരയുക V1. (നിര 2.) To fence, wainscot, put up a wooden partition.— VN. നിരച്ചൽ. q. v.

നിരെക്ക No. id. ഓർ അകം നിരെച്ചു (secured against thieves).

നിരവു 1. a straight line നിരവോടെഴുനീററു Bhr, ശകലാസ്സു നിരവേ വിരിച്ചു KR.; adv. നിരവേനിന്നു stood in rows. 2. in timber-measure the length (opp. വണ്ണം), നി. വരു ത്തി CS.

നിരവുര T. aM. to level ground V1.

നിരക്കു Ar. nirkh. The current price, fixed rate. നി. പട്ടിക, നി. വരിയോല a tariff.

നിരക്ഷരകുക്ഷി (നിര്) Illiterate; a know- nothing, (used by Brahm.).

നിരങ്ങുക niraṇṇuγa M. (നിര?). To drag the tail or the feet along the ground; to creep, crawl V1. (cripples, wounded animals No.) കുട്ടി നിരങ്ങി നിരങ്ങി എൻറരിക്കത്തെത്തി prov.; തിണ്ണ 452; താറു 446; തഴയുക 440. നിര ങ്ങിപ്പോക to slide, glide down.

VN. നിരക്കം, നിരങ്ങൽ. id.

v. a. നിരക്കുക To push, shove. നിരക്കി എടുക്കരുതു പൊന്തിച്ചെടുക്കേണം prov., f. i. a box. നിരക്കിക്കൊടുക്കാതേ എടുത്തു give it decently.

നിരഞ്ജനൻ S. (നിർ) Without paint, pure; God CC, AR.

നിരടു niraḍụ (T. നെരടു, നെരുടു). Cloth in which many joinings of broken thread occur. So.

നിരതൻ S. (നി + part. of രമ്) Delighting in, closely attached ധ്യാനനി.; fem. പതിനി രത AR.; പ്രവൃത്തിനി'രായ ബദ്ധന്മാർ Bhg.

നിരത്തു see നിരക്ക.

(നിർ) നിരങ്കുശം S. (അങ്കുശം p. 7) unchecked.

നിരന്തകൻ S. endless, God. CC.

നിരന്തണർ RC. Rākshasas.

നിരന്തരം S. 1. uninterrupted. തങ്ങളുടെ നി'ര സന്തോഷാതിശയങ്ങൾക്ക് എഴുതി TR. (compliment). — adv. continually — നി'ൻ the Eternal AR. 2. identical. നിങ്ങൾ എന്നോട് ഏകത്വഭാവേന നി'ന്മാർ CC. one with me.

നിരപത്രപൻ S. shameless. Brhmd.

നിരപരാധൻ S. innocent, നി'നായ രാമൻ & നി. ധിയെ വധിച്ചു KR.

നിരപേക്ഷ S. indifference ഉത്തമമായ കർമ്മമാ യതു നി. SidD.; നിരപേക്ഷകനാകും, നി' ക്ഷ്യാനന്ദം Bhg 11.

നിരയം S. (exit) hell. Bhg.

നിരർഗ്ഗളം S. unobstructed, KeiN.

നിരർത്ഥകം S. unprofitable നി. ജന്മം ഭവിച്ചി തു KR.

നിരവധി S. unbounded, ദുർന്നിമിത്തങ്ങൾ നി. കാണുന്നു KR. — also പരിമോദിച്ചു നിരവ ധികമായി KR.

നിരവയവം S. indivisible; spirit. Si Pu.

നിരസനം S. casting out.

denV. നിരസിക്ക to reject, disallow. നമ്മെ നി'ച്ചു ഒരു കിടാവിനെ പ്രമാണമാക്കി വെച്ചു TR. put aside my claim.

part. നിരസ്തൻ outcast, excommunicated. ഗുരുവിനാൽ നീ‍. KR. abandoned. — In Cpds., f. i. നിരസ്താശ AR. free from desire (fem.)

നിരഹങ്കാരം without egotism — നി'മൂർത്തി AR.; നിരഹങ്കാരൻ id. Bhg.

നിരാകരിക്ക to put aside. വചസ്സു നി. CC. to disobey. എങ്ങളെ നി. V1., Arb. to disregard. ധരണീഭരം നിരാകരിച്ചരുളുക CC. to remove.

part. നിരാകൃതൻ‍ set aside, നി. നരപതി യാൽ Mud.

നിരാകാരൻ S. without shape, God. Bhr., AR.

നിരാകുലൻ S. unperplexed. AR.

നിരാകൃതി S. = നിരാകരണം, നിരാകാരം.

നിരാഗൻ S. (രാഗം) free from passion, നിരാ ഗകൾ KR. (fem.)

നിരാതങ്കൻ S. free from suffering AR.

നിരാദികൻ S. without beginning, God CC.

നിരാധാരൻ S. supportless, God. Bhr. നിരാ ധാരബന്ധു ChVr. the friend of the destitute, God. — നിരാധാരി id. Bhg.

നിരാമം S. (opp. സാമം) digested നി'മായിസ രിക്ക Nid.

നിരാമയൻ S. free from disease, God. Bhr. ഓ രോദിക്കുകൾ തോറും നടന്നു നി'൦ VetC. in health, soundly.

നിരായുധൻ S. unarmed; നി'ധവർ, നി'ധാ ക്കൾ, നി'ധക്കാരർ KU. Brahmans not of the number of the ആയുധപാണി.

നിരാലംബം S. leaning on nothing. Bhg.

നിരാശ S. despondency.

നിരാശൻ S. desponding, നിരാശരായി KR. (pl. fem.)

നിരാശ്രയം S. = നിരാധാരം, നി'നായ ഞാൻ and നിരാശ്രയക്കാരായി മടുത്തു despaired.

നിരാസം S. = നിരസനം rejection വിപ്രനിരാ സം Mud.; scorn V1.; excluding from a rule (gram.)

നിരാഹാരൻ, — o S. without food തപസ്സു ചെ യ്താൽ നി'നായേ UR.

നിരീക്ഷ S. looking out, look at. — നിന്നെനി രീക്ഷിതും ഭാഗ്യം ഉണ്ടായി PrC. — part, രാമ നിരീക്ഷിതരാകയാൽ AR. seen by.

VN. പങ്കജം നിരീക്ഷണം ചെയ്തു SiPu.

നിരീശ്വരൻ S. having no Lord. PT. also = നിരീശന്മാർ Si Pu. atheist (opp. ദൈവതമു ള്ള ജനം).

നിരീഹൻ S. without desire, God AR.

നിരുക്തം S. 1. pronounced. 2. the etymology of a word, one of the 6 Vēdāṇġa (also നി രുക്തി) Bhg. explanation of technical terms.

നിരുത്സാഹം S. want of energy. അവരെ നി' ഹേന കണ്ടു Mud. found them dejected.

നിരുദ്യോഗം S. id.; നി.പൂണ്ടു Bhr. powerless.

നിരുദ്ധം niruddham S. (നി) Obstructed ഭ ർത്തൃനിരുദ്ധ Bhg. in spite of the husband. മ ന്ത്രങ്ങൾകൊണ്ടു നി'നായ്പോകയാൽ അന്ധനായ ഭോഗി CG.

നിരുദ്ധി = നിരോധം, in നിരുദ്ധ്യാസനം KeiN. constancy in studying the Vēdānta or carrying it into practice = മനസ്സിൽ ധരിച്ചതിനെ സ്വാനുഭൂതിയിൽ കാണ പ്പെടുന്നതു VedD.

നിരുപം nirubam S. (നിരൂപം) An order, letter സർക്കാർനിരുപം TR.

(നിർ): നിരുപമം S. incomparable നി'മശരീരം AR. — നിരുപമൻ God. Bhr.

നിരുപാധികൻ S. attributeless, God CC.

നിരുപായം S. impracticable.

നിരുഭ്യം see ഞെരിഭ്യം.

നിരൂപണം nirūbaṇam 1. Determining. 2. consideration. എല്ലായ്പോഴും നി'ത്തിന്നു സം ഗതിയാകും TR. grateful remembrance. മന്ത്ര ശാലയിൽ പുക്കു തുടങ്ങി നി. Bhr. began to consult.

നിരൂപം T. Te. V1. (see നിരൂപം) a royal letter.

denV. നിരൂപിക്ക, (നിരീക്ക TR.) 1. to consider. അവരുമായി നി. TR., കൂടിനി. V1. to consult. ഡീപ്പുമായി കണ്ടു നി'ക്കേണ്ടതിന്നു പോകുന്നു TR., മന്ത്രശാലയിൽ ഇന്നു നി'ച്ചു വന്നിങ്ങറി വിച്ചാർ KR., വിദ്വാന്മാരോടു. Bhr., ഗ ണിതക്കാരോടു നി. Mud., സഭയായി നി. 2. to think. നിന്നേ പിരിഞ്ഞതു നിരൂപിച്ചു ദു:ഖിച്ചു AR. about the separation (=വി ചാരിച്ചു). ആയതു നി'ച്ചു TR. on account of that. നിരൂപിച്ചാൽ VCh. well considered (=ഓർത്താൽ, അല്ലോ). നിരൂപിച്ചേക്കേ ണം ChVr. keep in mind. 3. to meditate on, pray to അച്ചനെ നി. etc. TP.

CV. ഈ വർത്തമാനം തങ്ങൾക്കു പരമാർത്ഥമായി നിരൂപിപ്പിപ്പാൻ സംഗതി ഉണ്ടു TR. I must lay this case fully before you. സാക്ഷിക ളെ നിരൂപിപ്പിക്കാതേ VyM. (=ഓർമ്മപ്പെടു ത്താതേ).

(നിര്): നിരൃണം S. undeserved, നിരൃണാ തവകരുണ CG.

നിരൃതി S. dissolution, & its genius, who rules the SW. quarter നി. കോൺ, നി. മൂല Gan.

നിരെക്ക see നിര —.

നിരോഗശരീരൻ S. (നിർ) Healthy. Brhmd.

നിരോധം S. (നി) 1. Confinement, മലമൂത്രനി രോധങ്ങൾ Nid. obstruction. 2. suppression. denV. നിരോധിക്ക, f.i. അന്യദാരങ്ങളെ കോ ട്ടയിൽ നി'പ്പാൻ KR. to shut up, (see നി രുദ്ധം).

(നിർ): നിർഗ്ഗതി S. destitution നി. ആക്കി Nal.

നിർഗ്ഗന്ധം S. scentless V1.

നിർഗ്ഗമം S. going out. നി. തുനിഞ്ഞു Bhr. set out.

denV. നിർഗ്ഗമിപ്പതിന്നു കഴിവു Mud. a way to get out.

നിർഗ്ഗുണം S. 1. without qualities — നിർഗ്ഗുണ ധ്യാനം Bhg. absolute — നിർഗ്ഗുണൻ Bhr. God. 2. useless അരക്കരിൽ സാമം നി. KR.; നി'ൻ PT. (opp. സൽഗുണൻ).

നിർഘൃണൻ S. unfeeling. നി'നായ്തീർന്നു Nal. cruel.

നിർജ്ജനം S. withoutmen. നിർജ്ജനദേശം Bhg., Mud.

നിർജ്ജയം S. conquest; also = തോല്വി. (മമ നി. വന്നു KR 6.)

നിർജ്ജരം S. not growing old. നിർജ്ജരൻ God AR.

നിർജ്ജലം S. waterless. കൂപനി. കണ്ടാൻ Bhr. = പൊട്ടക്കിണറു.

നിർജ്ജിതം S. conquered വീര്യനിർജ്ജിതയായു ള്ളൊരു പ്രീതി KR. നിർജ്ജിതേന്ദ്രിയൻ Bhr. = ജി —

നിർജ്ജീവൻ S. lifeless. ഒരു നിർജ്ജീവദേഹം CG. നി'നാക to become breathless. നിർജ്ജീവ ഭാവം നടിച്ചു നിന്നു Nal. stood aghast. നി' ഭാവേന മേവി SiPu. (from grief).

നിർഝരം S. a cascade നിർഝരവാരിതൻപൂരം, നി'മായൊരു കണ്ണുനീർ CG.

നിർണ്ണദ്ധം S. unbound? പുത്രൻറ നി. കൊണ്ടു CC.

നിർണ്ണയം S. (നിർ + നീ) 1. Decision, decree, resolution കർണ്ണനാസികാഭാഗം നി. ചെയ്തീടേ ണം KR. aim at it. 2.certainty. ആ ബോധം അ മ്മെക്കു-എന്നുടെ പൈതൽ എന്നൊരു നി'മായ്ച മഞ്ഞു കൂടി CG. the thought of his divinity

passed altogether into the joy of his being her son. കണക്കിൻറെ നി. Nal. accuracy. കൈനി. V1. dexterity. പാശം എന്നിങ്ങനേ നി. പൂണ്ടു. CG. mistaking it for a rope (the snake). 3. adv. നി. നരകം ഉണ്ട് അസത്യം ചൊല്ലുന്നാകിൽ Bhr. surely.

denV. നിർണ്ണയിക്ക 1. to decide. 2. to think കാർവ്വർണ്ണൻ തന്നുടെ ലീല എന്നു നി' ച്ചാൻ CG. perceived.

part. നിർണ്ണീതം.

നിർണ്ണിക്തം S. (നിർ + part. of നിജ്) Purified KR.

നിർണ്ണേജകൻ S. a washerman PT.

നിർത്തു see നിറുത്തു.

(നിർ) നിർദ്ദയം S.unkind, നിർദ്ദയൻ Bhg.; cruelty. നിർദ്ദേവത്വം S. being without God. Bhg. the wish that there be no God (of Asuras).

നിർദ്ദേശം S. order. — description.

നിർദ്ദോഷം S. harmlessness. നി'ത്തിൽ പാർത്തു lived happily, നി'ഷനായുള്ള നീ Nal. innocent. നിർദ്ദോഷികളായ ഞങ്ങളെ ദോഷപ്പെ ടുത്താൻ MR.

നിർദ്ധനൻ S. poor ദൂരസ്ഥന്മാർക്കും നി'ന്മാർക്കും KU. — abstr. N. നിർദ്ധനത്വം VetC.

നിർദ്ധാരം S. & നി'രണം = നിശ്ചയം.

നിർദ്ധൂളിയാക്കുക T. B. = ധൂളിയാക്കുക.

നിർബ്ബന്ധം S. 1. insisting on. മമത്വനി. Bhg. perseverance in love. ചിത്തനി, നിർബ്ബന്ധ ബുദ്ധി AR. obstinacy. ശിഷ്യൻറെ നിർബ്ബ ന്ധവാക്യം കേട്ടു SidD., എന്നുള്ള നി. കേട്ടു Bhr. urgent request. പിന്നേയും നി. തുട ങ്ങി Bhr. urged it again. ഇങ്ങനേ മാതാ വിൻറെ നി. കേടു Nal. close questioning. 2. constraint നി. ചെയ്ക, തുടങ്ങുക to compel. ഉൾനി'ത്തോടേ ചെയ്തു വരുന്നു inwardly constrained. നിർബ്ബന്ധപ്പെട്ടു forced, overpowered.

denV. നിർബ്ബന്ധിക്ക 1. to urge. പിന്നേയും നി'ച്ചാൻ എന്തു മൂലം Mud. asked again: why? 2. to force. ഒന്നുമേ നി'ച്ചു വന്നതു സുഖമില്ല SiPu. (of forced copulation). എന്നേ നി'ച്ചാക്കി compelled me to do the work.

നിർബ്ബലമാക്കുക V2. to annul (= ദുർബ്ബല —).

നിർബ്ബോധന thoughtlessness. നി. യായിക്ക ല്പിച്ച തീർപ്പു MR. a stupid decree.

നിർഭയം S. fearless ഭീതൻ നിർഭയനായ്വരും AR.; also adv. യുദ്ധവും തുടങ്ങിനാർ നി'൦ Brhmd.

നിർഭരം S. excessive; much ബ്രാഹ്മണരെ നി രക്ഷിക്ക Bhr., നി. വീണു നമസ്കരിച്ചു VetC., നി. പ്രസാദിച്ചു PT.

നിർഭർത്സിക്ക S. to abuse, threaten നി'ക്കുന്നൂതോമാ താക്കന്മാർ CG.

നിർഭാഗ്യം S. wretched — abstr. N. കേളെടോ നമ്മുടെ നിർഭാഗ്യത്വം Nal.

നിർഭേദം, — ദ്യം B. unchangeable.

നിർമ്മതം S. forbidden നി'മായ കർമ്മം Brhmd.

നിർമ്മത്സരം S. without envy — നി'രൻ നടക്കുന്നു ഞാൻ AR. peaceful.

നിർമ്മഥനം S. churning, rubbing. കാഷ്ഠനി. Bhg. attrition of pieces of wood to make fire.

നിർമ്മദം S. out of rut (elephant); sober.

നിർമ്മന്ഥം S. = നിർമ്മഥനം; നിർമ്മന്ഥദാരു.

നിർമ്മമൻ S. unconcerned; God. Bhr.

— abstr. N. നി'ത്വം കൊണ്ടുപേക്ഷിച്ചിരിക്ക യോ Nal. from perfect indifference?

നിർമ്മയൻ a name of God; AR., Bhg. either = നിർമ്മായൻ or formed from മയൽ, മയങ്ങു free from infatuation.

നിർമ്മര്യാദം S. 1. transgressing all bounds, നി. കാട്ടുന്ന പ്രഭുക്കളെ PT. tyrants. 2. M. (നിർമ്മരിയാദം Mud., vu. നി — & നുരുന്പിരി യാദം No. vu.) outrage, ദൊറൊഗ എനിക്ക ഓരോ നി. കാണിച്ചു; ഒരുത്തരോട് ഒരു നി. കാണിക്ക എങ്കിലും പറക എങ്കിലും ഉണ്ടായി ട്ടില്ല TR. (also നിർമ്മര്യാദ, as നി. കളെ സഹി യായ്കയാൽ Bhg 7). 3. adv. നി. ആട്ടിക്കിഴി ച്ചു, പറന്പു നി. പിടിച്ചടക്കി TR. violently, rudely.

നിർമ്മര്യാദി Mud. a tyrant.

നിർമ്മലം S. unspotted നിർമ്മലപ്രേമം പൂണ്ടു CG. chaste love; നി. വിവേകം, കുലം, സ്വർണ്ണം etc. PT.

നിർമ്മലൻ 1. the Pu/?//?/ God. Bhr. 2. So. the washerman = വെളുത്തേടൻ.

നിർമ്മാണം S. 1. (മാ measure) creation; forming, പ്രപഞ്ചനി. Bhg. 2. Tdbh. (=നിർമ്മാ നം) disgraceful, an insolent act. നി. പ്ര വൃത്തിക്ക V1. 2. 3. nakedness B. Trav., (C. T. Te. നിർവ്വാണം q. v.)

നിർമ്മാണി (3) V1. destitute.

നിർമ്മാതാവ് S. (prec.) maker, creator.

നിർമ്മാനുഷം S. unpeopled (നാടു). നി'മായ്പോ യി KR.; also നിർമ്മാനുഷ്യമാം കാട്ടിൽ KR.

നിർമ്മായം S. sincere V1.

നിർമ്മാല്യം S. (=നിർമ്മല) 1. the remains of an offering, chiefly ചന്ദനം, ചാന്തു, പൂ; prov. for what is poor, beggarly. മേനകസന്തതി നി' ത്തെക്കണക്കേ ഉപേക്ഷിച്ചാൾ Bhr. threw it away like offal. നി. തുടങ്ങിപ്പാൻ TR. to commence the flower offerings (in a newly built temple). ശിവനി. കൊണ്ടു ധൂപിക്ക Tantr. 2. നി'മാക്കുക B. to pollute; treat like എച്ചിൽ (loc.)

നിർമ്മിക്ക (=നിർമ്മാണം) 1. to form, create, മ ണ്ണുകൊണ്ടു ഗജം നി. Bhr. to shape. ഇന്നിതു തന്നേ ഞാൻ നി'ക്കുന്നു CG. I compose this poem. ഭോജനം നി'ച്ചു Nal. prepared. പുര ങ്ങൾ, ഗൃഹം നി. Bhg. to build. 2. to fabricate. രേഖ നി'ച്ചുണ്ടാക്കി MR. a false bond. part. നിർമ്മിതം made, as ദേവനി. Bhg. AR. the work of Gods. വ്യാസനി. ഭാഗവതം Bhg.

CV. നിർമ്മിപ്പിക്ക Mud. to get built or made.

നിർമ്മുക്തൻ S. set free. Bhg.; യന്ത്രനി'ക്തശ രം Brhmd. discharged.

നിർമ്മൂഢൻ S. vu. a lack-brain, a numskull.

നിർമ്മൂലം S. deprived of roots. നി'മാക്കി eradicated. നിർമ്മൂലനാശം extirpation. 2. adv. എന്നെ നി. വെടികൽ Bhr. quit entirely.

നിര്യാണം S. departure; death. നി. വരുത്തോ ല don't kill. നി. നിശ്ചയം PR. will die എടുത്തു എങ്കിൽ നിൻറെ നി'ത്താകുന്നു TR. if you collect for Government it will be at the peril of your life.

നിര്യാണം S. secretion of gum; decoction.

നിർയ്യൂഹം S. (fr. നിർവ്യൂഹം) ornamental projection, turret, തോരണനി'ങ്ങൾ KR.

നിർല്ലജ്ജൻ S. shameless.

നിർല്ലിംഗൻ S. V1. a eunuch.

നിർല്ലീനൻ S. absorbed കാരണത്തിങ്കൽ നി. Bhr. നി'ന്മാർ ൦രംശ്വരൻ ഈക്ഷണത്താലേ KeiN.

നിർവ്വസിക്ക, — പ്പിക്ക, see നിർവ്വാസം.

നിർവ്വസ്ത്രൻ V2. naked.

നിർവ്വഹിക്ക 1. to carry out ചെയ്യേണ്ടതു നി. TR; to perform അരുൾ ചെയ്യുന്നവണ്ണമേ നി'പ്പിൻ Bhg.; ഭൂപൻ യാഗം നി'ട്ടേ (& അ ഭിഷേകം നിറുവഹിച്ചു) KR.; പൂജയും സദ്യ യും കളിയും നി'ച്ചു പിരിയേണം KU.; മൃഷ്ട മായ അർഷ്ടി നി. Si Pu. to eat. യൌവരാജ്യ സ്ഥാനം എല്ലാം നിർവ്വഹിച്ചാൻ Si Pu. 2. to get through, = കഴിച്ചു കൂട്ടുക, to support a family V1. (also നിർവ്വാഹിക്ക).

CV. നിർവ്വഹിപ്പിക്ക to cause to accomplish. ജലപാനാദികൾനിറുവ'ച്ചാൻ KR. took care of the horses. നിണക്കിഷ്ടകർമ്മങ്ങ ളെ നി'ക്കുന്നുണ്ടു Bhr. help to perform.

നിർവ്വാണം S. (വാ) 1. quenched as light. മാ യാകല്പിതം പോയാൽ മാനസം നി'മാം Bhg. 2. emancipation by annihilation (നി. പ്രാ പിച്ചീടും KeiN.) or by absorption in the Deity ബ്രഹ്മനി. Bhg.; ശോഭനനിർവ്വാണലാ ഭം കഴിവരാ Nal.; നിർവ്വാണഭക്തി, നിർവ്വാ ണപ്രദാന്തകദൂതർ Bhg.; നി'ണേശ്വരൻ Sk. Siva. 3. (loc.) = നിർമ്മാണം 3.

നിർവ്വാദം S. 1. reproof — denV. നി'ദിക്ക V1. — 2. M. നി'മായ ഭൂമി MR. undisputed.

നിർവ്വാസം S. expatriation KR. (= പ്രവാസം); also donV. നിർവ്വസിക്ക.

CV. രാജനെ കൊന്നതു മൂലമായി നിർവ്വസി പ്പിച്ചാൻ അവനെ Mud. to banish.

നിർവ്വാഹം S. (നിർവ്വഹിക്ക) 1. execution, നി. നോക്കുക V1. to care for; carrying out, നാം നിരൂപിച്ചാൽ നി. ഇല്ലല്ലോ TR. 2. power, ability; means പോകയല്ലാതേ കണ്ടു എനി ക്കു മററൊരു നി. ഇല്ല, പിരിപ്പാൻ നി. കാ ണുന്നില്ല TR. I see no way. ഈ ദിക്കിൽ

നി. ഇല്ല I am helpless here. നി. വരുത്തുക to remedy. 3. necessity. നി'ങ്ങൾ മുടക്കി TR. prevented his following the calls of nature. എനിക്കു വളരേ നി. (loc.) I am in great straits.

നിർവ്വികല്പം S. free from doubts ഉള്ളം ഉലയാ നി. KeiN. — നിർവ്വികല്പൻ God. Bhr.

നിർവ്വികാരം S. unaltered നി'രസുഖം Nal.; നി' രാത്മാ, നി'രൻ Bhr. God as immutable.

നി'രനായ്നിന്നു Si Pu. stunned.

നിർവ്വിഘ്നം S. (വിന്) unobstructed.

നിർവ്വിചാരം S. without care. നി. നമുക്കു വ സിക്കാം PT. adv. — നിർവ്വിചാരകന്മാരായ്ചെ ന്നു Mud.

നിർവ്വിണ്ണൻ S. (വിദ്) senseless from emotion.

നിർവ്വിവാദം S. without quarrel; not to be gain- said. Nal 4.

നിർവ്വിളംബം S. without delay. Nal 4.

നിർവ്വീര്യം S. powerless. Bhg.

നിർവൃതൻ free from cares, satisfied — God. AR.

നിവൃതി S. repose, rest. Bhg.

നിർവൃത്തി S. completion.

നിർവ്വേദം S. (വിദ്) disgust. ജാതനി. പരത്യ ജിച്ചു Si Pu. from disgust. നിർവ്വേദഹീനം വിനോദിക്ക PT. without wearing.

നിർവ്വൈരം S. without enmity നിർവ്വൈരഹിംസ KR., നി'രചിത്തം Bhg.

നിർവ്യഗ്രം S. relieved from anxiety, നി'മാരാ യ്പോയി CG. fem.

നിർവ്യാജം S. unfeigned, sincere. നി. ചൊല്ക Nal., നി. പരിഗ്രഹിക്ക Bhr. adv. simply. — നിർവ്യാജകാരൻ TR. a loyal friend or subject. — നിർവ്യാജപണ്ഡിതർ Nal.

നിർവ്രീളൻ S. unabashed. Bhr 2.

നിർഹാരം S. drawing out, evacuation.

നിർഹാരി spreading far (an odour VCh.).

നിർഹ്രാദം S. sound, രഥനി. Bhg.

നിറ nir̀a 5. l. Fullness. പൊന്നിറവാങ്ങി TR. (in title-deeds) the value in full. 2. a weight (see നിറുക്ക). esp. of 100 പലം: നിറയതു ഭാരത്തി ന്നന്പോടിരിപതുമാം CS. = 1/20 Bhāram. 3. bending a bow, loading & (So.) cocking a gun. 4. different ceremonies for bringing wealth & blessing, (beginning by taking home a handful of ears of corn as the first fruits with the cry f. i. of നിറനിറ പൊലിപൊലി or നിറനിറ നിറോ — നിറാ ഇല്ലന്നിറ (114), വല്ലന്നിറ, വല്ല വട്ടിനിറ (പത്തായനിറ), അറനിറ, കൊട്ടനിറ etc.). Chiefly ഇല്ലംനിറം the annual cleansing of the house-door with offerings of rice & sticking over it new ears of corn (& 6, or 10, or 16 etc. different kinds of leaves) with cowdung (the same thing is done to implements & even to trees). ഇല്ലന്നിറയും പുത്തരിയും prov. — first fruits, first sheaf, etc.

നിറകുടം a full water-pot നിറക്കുടം തുളുന്പുക ഇല്ല prov. (നി. offered to Rājas as present).

നിറകൊൾക CC. = നിറയുക & ശോഭിക്ക.

നിറക്കോൽ (2) a balance, നി. ചരടു the string suspending it.

നിറനാഴി a Nā/?/i of rice upheaped; വിളക്കും നി. യും വെച്ചു (for Gaṇapati- pūǰa).

നിറപടലങ്ങൾ (4) No. new ears of corn & different leaves required for ഇല്ലന്നിറ; also നി റവലം, നിറോലം.

നിറപടി perfection നി. യായശഹീത. Ti. (= കാ മിലായ).

നിറപറ = a full measure, as given by the tenant annually.

നിറപ്പാത്രം = നിറകുടം.

നിറപ്പെടുക to be fulfilled (?). ദേവിയാൽ വി ശ്വാസം എല്ലാം നി'ട്ടിരിക്കുന്നു DM. she fulfilled our hopo (but see under നിറയ).

നിറമാല, see under നിറം.

നിറയിടുക (3) to charge a gun.

നിറവില്ലു (3) a bent bow, നി'ല്ലോടു RC.

നിറവെക്ക (1.4) esp. to present the നിറനാഴി.

നിറശരിയാക്കുക (2) to balance.

v. n. നിറയുക 1. To become full, be full ചിറയിൽ വെള്ളം നിറഞ്ഞു vu.; also ഒച്ചകൊ ണ്ടു അംബരം നിറഞ്ഞു CG.; നിറഞ്ഞു വഴിഞ്ഞു etc.; വാനവരെത്തിന്നു നിറയാത്ത നമുക്കു RS. — Inf. നിറയ ഉണ്ടിട്ടു Nid. with a full stomach. വയർ നിറയമോർകുടിച്ചു vu.; ഉത്സവം അനുദി നം ഊർ എങ്ങും നിറഞ്ഞുണ്ടു KR.; ജഗദഖിലവും

നിറഞ്ഞിരിക്കുന്ന & merely നിറഞ്ഞിരിപ്പൊരു Bhr. omnipresent. 2. to crowd വന്നു നിറഞ്ഞു തുടങ്ങി Nal.; ആ ഇടത്തിൽ കന്നുകിടാക്കൾ നി റഞ്ഞു CG. abounded, were numerous, സന്മതം മറഞ്ഞു ദുർമ്മദം നി. Bhr. to prevail. നിറഞ്ഞ വൈരത്തോടു Bhr.

Inf. നിറയ so as to be full. കൈ നി. handful, also നിറേ Nid — ദേവിയാൽ വിശ്വം എല്ലാം നി. പ്പെട്ടിരിപ്പതും DM.; നാനാവർണ്ണങ്ങളും നി'പ്പെട്ടിരിപ്പൊരു സമയം KU. be crowded.

VN. നിറവു fulness, completeness. — നിറവേ റുക v. n., f. i. കല്യാണം നിറവേറി No. the marriage came off well. — നിറവേററുക v. a. to fulfil.

v. a. നിറെക്ക 1. To fill ഇല്ലം നിറെക്ക (= നിറ 4.), ചെന്പുകളിൽ എണ്ണ നി.; also ഭാജ നം തന്നിലേ ചാണകം കൊണ്ടു നിറെച്ചു വെ ച്ചാൻ CG.; met. നോററഉ കിടക്കുന്ന ഞങ്ങൾ ചെവികളിൽ പോററഇ നിറക്കേണം ചെമ്മേ CG. fill our ears with music. 2. to charge a gun നിറെച്ചു വെച്ച തോക്കു TR.; നിറെച്ച വെ ടിവെച്ചൂടിൻ TP. 3. So. to extinguish, വിളക്കു നി. Arb. 4. v. n. in the use of the adv. part. കിണററഇൽ വെള്ളം നിറെച്ചുണ്ടു MR.

VN. നിറപ്പു filling. — adv. completely.

CV. കസ്തൂരി കർപ്പൂരവും നിറെപ്പിക്കുന്നു TP. (embalming).

നിറം nir̀am T. M. (from prec. "what perfects"). 1. Colour. ചുകന്ന നിറത്തിൽ ഒരു പൂവങ്കോഴി TR.; നിറം വെച്ച (or പിഴെച്ച) പൊൻTP. fine old gold. നി. കയററുക (So കാച്ചുക) to dye. നി. മാറിയ വസ്ത്രം Anach. dyed. നി. പകർന്നില്ല AR. though wounded he does not look pale. നി. മങ്ങുക to pale, fade. അവന്നു കറുപ്പു നി. ഓ ടി grew black (suddenly). 2. light, splendour നിറകരുവിനോടു വന്നന്പു RC. shining arrow. നിറമെഴും, നിറമേറും splendid, as മന്ത്രി, ഉത്സ വം Mud. നിറമുള്ള നല്ല നയം a promising plan. നിറെ കെടുക V1. to lose one's character; hence: നിറക്കേടു 1. loss of splendour. ഹേമത്തിന്നു ണ്ടോ നിറക്കേടകപ്പെടൂ AR. gold remains always the same. 2. disgrace.

നിറപ്പിഴ id.; also discord in music V1.

നിറമാല 1. a splendid necklace, of idols. 2. So. a place full of wreaths in honour of Bhagavati.

നിറം പിടിക്ക 1. colour to take. 2. to be brilliant, to please.

നിറെ പെറ splendidly, perfectly ഹോമം നി. മുടിക്കുന്നു RC.

നിറന്പൊറുക്കായ്ക (2. met.) No. = കണ്ടുകൂടായ്മ. v. n. നിറക്ക 1. To shine വക്ഷസി നിറന്ന ശ്രീവത്സം VCh.; നിറന്നപീലി, രൂപം, ഹിര ണ്മതിതീരേ നിറന്ന കുരുക്ഷേത്രം Bhr.; ൦രം വിളക്കു നിറക്കുന്നില്ല No. this lamp does not burn brightly. 2. to come to perfection, നെല്ലു നിറന്നു is nearly ripe. അവനെക്കൂടാ തേ ഉത്സവം നിറക്കുമോ Mud.

v. a. നിറത്തുക to brighten, trim തിരി നി., വിളക്കു നിറത്തിക്കത്തിച്ചു TP.

നിറുക nir̀uγa = നെറുക q. v. (fr. T. നിറുവുക to stand upright). നി.യിൽ ചുംബിച്ചു, മുകർന്നു AR. Bhr. The mould of the head V1.

നിറുക്ക, ത്തു nir̀ukka T. aM. To weigh, whence നിറ 2., (V1. നിർക്ക). തൂക്കി നിറുത്തു തരീൻ Arb. (or നിറുത്തി?)

നിറുത്തുക (നിർത്തുക v. a. of നില്ക്ക) T. M. 1. To make to stand. കൊടിമരം നി. to erect. കുഞ്ഞനും കുട്ടിയെ നിറുത്തി രക്ഷിക്ക TR. make it possible for our families to remain, preserve. എല്ലാവരേടും വെച്ചു രക്ഷിച്ചു പൊറുതി യായിട്ടുള്ള പ്രകാരം നിലനൃത്തി TR. settled the country. ഈ മരം നിറുത്തരുതു don't let it stand. ജന്മീഭോഗം അധികം നൃത്തീടിനാൽ VyM. let it stand on. 2. to stop, തേരിനെ ക്ഷണം നിറുത്തെന്നു KR; ചോര നിർത്തുക MM. (of a wound). തപസ്സിനി നി. Bhr.; നന്പ്യാരേ നോം ഇനിമേൽ ദുഷ്ടത കാട്ടാതേ നിർത്തിത്തരാം TR. make an end to his rebellion, മന്നവൻ വല്ലാത കാര്യം തുടങ്ങുകിൽ മന്ത്രികൾ കൈ പിടിച്ചങ്ങു നിർത്തീടേണം KR. 3. to keep time നിറുത്തിപ്പാടുക V1.

നിറുത്തു a pause; stop, point V1.

VN. നിറുത്തൽ chiefly: interruption, stop. അ ക്രമത്തെ നി. ചെയ്ക MR. to put a stop to the irregularity. ഉപേക്ഷയെ നി. ചെയ് വാൻ MR.; so നിർത്തലാക്കിക്കൊടുക്ക (jud.).

CV. നിറുത്തിക്ക to arrest, തടവുകാരനെ പിടി ച്ചു നിർത്തിച്ചിരിക്കുന്നു jud.; പണയം നി. V1. to make reprisal of a pawned article.

നില nila 5. (VN. of നില്ക്ക) 1. The standing, place, position ഗ്രഹനില (of planets). നീർ നി. a pond. സമുദ്രം ഇന്നും ഇന്നിലേക്കു നില്ക്കുന്നു KR.; നിന്ന നിലയിൽ മറിഞ്ഞു വീണു, നിന്ന നിലയിന്നു (— യാലേ) വീണുടുന്നു TP. (being shot). വീണ നിലയിൽ പാഞ്ഞു MR. to the spot where he fell. നില്ക്കും നിലയിൽ വെന്തു മരിക്ക AR.; നാട്ടിൽ കുടിയാന്മാർ നി. ആയിരിക്കേണം, ഞങ്ങൾക്ക് ഒരു നി. ഉണ്ടാക്കിത്തരേണം TR. a secured existence. നാട്ടിൽ നി. എനക്കില്ല TP. the country has become too hot for me. ഈ കാ൪യ്യത്തിൽ നി. എത്തുന്നില്ല cannot sound it, find no ground to stand on. 2. a ford നി. പരീക്ഷിക്ക, നോക്കുക (by wading), നി. കടക്ക etc.; നിലയില്ല it is beyond your depth. 3. foundation, story ഏഴുനിലമാടം; കപ്പലിൻറെ മേൽ നില the deck (= തട്ടു); flat surface, മലയും നി ലയും CC. a plateau. 4. a moment (ഗ്രഹനില in നില 1); നല്ല നില favorable time (astrol.) 5. a stop (= നിറുത്തൽ) ഇപ്രകാരം ഏറക്കുറവു കാട്ടുന്നതിന്ന് ഒരു നി. ഇല്ലാഞ്ഞാൽ TR.; ആ വി ദ്വാന്മാർ തനിക്കാരും നിലയില്ല Si Pu. could not resist him. എണ്ണി നോക്കിയാൽ നിലവരാ Bhg. comes to nothing. 6. station in life, settlement, duty, law. നീതിയും നിലയും KU.; എന്നാൽ നമ്മുടെ നില എന്തെന്ന് ഓർത്തു കല്പി ക്കേണം UR. custom = ആചാരം; നിലവിട്ടു Mud.; നിലയുള്ള reasonable, proper (opp. നില യില്ലാത്ത unreliable). 7. organ, seat of the വായു (= ആധാരം). നിലയാറും = ഷഡാധാര ങ്ങൾ of Yōgis; ൦രംരാറാം നിലയതിൽ Bhg.; മേൽ നില the seven upper apertures, കീഴ്നില the two lower VCh. (= ദ്വാരം). തുള്ളും നിലക ളോടുള്ളം വിറെച്ചു Bhg.

Hence: നിലകട persistence V1.

നില കെട്ടവൻ (1. 6) disorderly; an outcast.

നിലക്കേടു disgrace, misery മന്നവനു നി. ഇയ ററഇന മാതർ RC.; നിലക്കേടായി കാണുക കൊണ്ടു TR. poor circumstances.

നിലക്കാൽ (1) a sidepost of a door V1.

നിലക്കൂറു 1. station. 2. nature of soil, see under നിലം.

നിലകൊൾക (1) to be determined.

നില തെററഉക to lose one's footing, to slip off. നി'ററി വെള്ളം കുടിച്ചു മരിച്ചു MR.

നിലനില്ക്ക to stand firm, be established.

VN. നിലനില്പു steadfastness, stability.

v. a. നിലനിർത്തുക 1. to establish. 2. (5) to put a stop അങ്ങനേ ചെയ്യുന്നതിന്നു ഞങ്ങൾ പ്രയത്നം ചെയ്തു നി'ർത്തിക്കൊള്ളു ന്നുണ്ടു TR.

നിലനിഷ്ഠ (6) ordinances, പലനി. കല്പിച്ചു KU.

നിലപാടു (1) standing place അർജ്ജുനൻറെ നി. കാണായി KumK.; (6) established custom or law. KU., mode of proceeding = നടപടി V1.

നിലമരം a standing tree.

നിലയകം an inner room, abode.

നിലയങ്കി a dress from neck to foot.

നിലയറ (3., see നിലവറ) a cellar; a hole to conceal money. V2.

നിലയഴിവു defeat.

നിലയാക (5) to be stopped, to cease; (6) നി' കുംണ്ണം becomingly, decently V1.

നിലയാക്കുക (1) to fix. മരങ്ങൾ എണ്ണി നി'ക്കി determined the number; (5) to stop നാ നാവിധം കാട്ടുന്നതിന്നു നി'ക്കിക്കല്പിക്ക; (6) കാ൪യ്യം നി'ക്കിത്തരാം TR. settle, order.

നിലയിടുക (6) to establish, settle.

നിലവരം stability, certitude. ഇനിയും നി. അറിഞ്ഞാൽ, നി'മായി അറിഞ്ഞാൽ TR. when fully ascertained.

നില വരുത്തുക (5. 6) to stop, settle. ഈ അവ സ്ഥെക്ക് ഒരു നി'ത്തിത്തരാഞ്ഞാൽ TR. if not remedied.

നിലവാടു = നിലപാടു (3) a residence with several stories = തറവാടു; a scaffold. നില വാട്ടുതറ an elevated place to stand on.

നിലവിടുക = നിലതെററുക.

നിലവിളക്കു a stand-lamp.

നിലവിളി a loud cry എന്നു നി. കൂട്ടി CrArj. hence:

നിലവിളിക്ക to cry aloud, lament.

CV. അവളെ തച്ചു നിലവിളിപ്പിച്ചു TR.

നിലവെക്ക (5) കാലം ഒന്നിന്നു നി'ച്ചു തരിക TR. = ഇട to grant a delay; (6) to establish laws ഇങ്ങനേത്തേ നിലകൾ വെപ്പാൻ KU.

VN. നിലവെപ്പു legislation.

നിലെക്കു നില്ക്ക (1. where an example from KR.) to stand in its place; (6) to keep to one's station & duty നി'ന്നാൽ മലെക്കു സ മം prov.

denV. നിലെക്ക (5) 1. to come to a stand, to cease. വാനിൽ കലക്കവും നിലെത്തതു RC. subsided. വളർച്ച നി'ക്കും MR. cease to grow; so കോപം, മഴ, ദീനം, അതിസാരം etc.; വാ ക്കു നി. to grow softer. 2. to get a footing, remain. വാനരന്മാർ നിലയായി നി'ക്കുന്നത് എങ്ങനേ RC.

CV. വൈരിഗൌരവം നിലെപ്പിക്കും PT. will check, cause to cease.

നിലം nilam 5. (നില്ക്ക) 1. Ground, soil. നി. കൊൾക to buy such. ഉവർ നി., തരിശു നി. etc.; നിലത്തു കിടക്ക, വീഴുക; നിലത്തു വെച്ചേ മുഖത്തു നോക്ക prov. offering presents. നി ല സ്വാധീനമായിരിക്കുന്ന ദ്രവ്യം TR. buried treasure. 2. the earth നിലം ഭൂമീദേവി KU. 3. a ricefield നിലന്പറന്പുകൾ.

നിലക്കരി coal, pit-coal.

നിലക്കൂറു kinds of soil കോട്ടേത്തു രാജ്യത്തു നി. കളിന്ന് ഒക്കയും സുല്ത്താൻറെ ആളുകളെ നീ ക്കം ചെയ്തു TR. expelled from all parts of K.

നിലച്ചാന്തു loam for marking the forehead, നി. എടുത്തു തൊടുക Anach.

നിലത്തിര (ഇര) No., (T. നിലവേർ) an earthworm = ഞാഞ്ഞൂൽ.

നിലത്തെഴുത്തു writing in sand.

നിലനിരപ്പു = നിരനിരപ്പു levelness.

നിലംകൃഷി, (= വയൽകൃഷി) agriculture, (— ക്കാരൻ).

നിലന്തല്ലി, നിലന്തല്ലു (നി'ല്ലിന്മേൽ മണ്ണു പൊ ള്ളിപ്പോയി No.) a wooden beater for beating the ground; also നിലഞ്ചായ്പ്, നിലമൊതു ക്കി No.

നിലപ്പന GP. 1. Curculigo orchioides, നി. ക്കി ഴങ്ങുണക്കി a. med. 2. also Asplenium falcatum. Rh.

നിലമരി B. Hedysarum diphyllum.

നിലമാങ്ങ an annual plant; the fruit is used med. in dysentery.

നിലമാടം a watchman's hut in fields = കാവൽ ചാള.

നിലമാറാൻ B. a large yam, not edible.

നിലമാളി N. pr., a Bhagavati of the Vēṭṭuvar caste.

നിലന്പരണ്ട Ionidium enneospermum, നിലന്പ റണ്ട (വേർ) ഇടിച്ചു പിഴിഞ്ഞു a. med.

നിലംപരിചാക്ക = നിലസമം.

നിലന്പൂച്ച an insect in the ground.

നിലന്പൊത്തുക (hon.) to sit. B.

നിലവറ (& നിലയറ) a cellar.

നിലവാക GP65. 1. a weak species of Cassia senna. 2. Sida radicans. Rh.

നിലവേപ്പു Gentiana chirayita, med. against fever.

നിലസമമാക്ക to level, destroy, തകർത്തു നി. V2.

(നി): നിലയം nilayam S. (but see ന്ലയ കം). A house, hiding place (√ ലീ). — സദൃശ ഗുണനിലയൻ VetC. = ശാലി.

നിലയനം id., ഉന്പർ നി. RC. heaven — ഹൃദയ നിലയനൻ AR. dwelling in hearts, God.

part. കിസലയചയനിലീനൻ AR. hid amongst leaves.

നിലവു nilavụ M.C. (T. Te. നിലുവ, VN. of നില്ക്ക) 1. Balance, also നിലവാക്കി, നിലവു ബാക്കി balance remaining in treasury. 2. arrears, pending ഈ നന്പ്ര നി. വന്നു MR. was left undecided. കാ൪യ്യം നിലവിൽ കിടക്കുന്നു, നി ലവിൽ വെപ്പാൻ സംഗതി പോരാ MR. arrear-cases.

നിലാ nilā T.M. (Te. നെല, fr. നിലവു T. to shine, Tu. നില്ക്ക to peep) 1. Moonlight = നിലാ വെളിച്ചം; Obi. c. നിലാവത്തു നടന്നു; വെണ്നി ലാവോലുന്നതിങ്കൾ CG. the moon shedding her

white light. In comp. വെണ്നിലാവഞ്ചുന്ന പു ഞ്ചിരി CC., പുഞ്ചിരിയായോരു തൂനിലാവേററു CG. 2. the moon നിലാവുദിച്ചു, നി. കായു ന്പോൾ Arb. moonshine. പിന്നിലാവു waning moon (opp. മുന്നി., പുതു നി.) V1. 3. a firework V1.

നിലാത്തിരി 1. the candle of the moon (opp. വിളക്കിന്തിരി KeiN.) 2. a fire- work.

നിലാമതി aM. the moon, കുളിർ നി. RC

നിലാമുററം a terraced roof, balcony കാമകേ ള്കൾക്കുള്ള കോമളനി. KR.

നിലാവെട്ട, — ട്ടം, — വെളിച്ചം moon-light.

നിലിന്പർ nilimbar S. (ലിപ് or നിൽ — ഇമ) 1. A class of Gods (Marut.) 2. Gods. നിലി ന്പരാജോപമൻ PT. Indra-like.

നിലീനം S. see നിലയം.

നിലെക്ക see നില.

നിലോടി, നിലവടി The foot of a weaver's windle, also നിലോൻ.

നില്ക്ക nilka 5. (prh. = ഇൽ, also in Ved. S. to rest, abide) 1. To stand, remain, last നില്ക്ക ക്കേൾക്കേപ്പറക to speak face to face. നില്ലെ ടാ നില്ലു നിൽ Bhr. രാജാവിനേ കണ്ടു നില്ക്കാത്ത വർ TR. who do not side with the Rāja. ഇ വർ അവരെ കൂട നല്ലവണ്ണം നില്ക്കുന്നില്ല stand not well with them. — എന്നുടെ ചൊല്ലിങ്കൽ നില്ക്കുന്നാതികിലോ CG. if you abide by my advice. ആരു നിങ്ങളെ വാക്കിങ്കൽ നില്ലാത്തതു KR.; കല്പനപ്രകാരം നിന്നോണ്ടു പോരുന്നു TR. are obedient subjects. ദൊറോഗസ്ഥാനത്തിന്നു നിന്നതിൻറെ ശേഷവും TR. since I held the office. — നിന്നുകൊൾവാൻ പണി Bhr. to resist. നിന്നുകോൾവാൻ കരുതീടുക Mud. to defend. എന്നോടു നില്ക്കുമോ KR. withstand. — ക ണക്കുനോക്കി നില്ക്കുന്ന പണം വാങ്ങി TR. remaining. അതു നില്ക്കട്ടേ GnP., നില്ക്കവയെല്ലാം Bhg1. let us pass on. 2. to stop, cease നി ല്ക്കതെല്ലാം Bhr. enough of that! ആർക്കും കണ്ണീർ നില്ലാ RC.; എന്നാൽ അതിസാരം നില്ക്കും a. med. നില്ലാത കോപേന Mud. unceasing, unsubdued. ഉരു ഓട്ടം നിന്നുപോയി the rains stopped all navigation. 3. auxV. = ഇരിക്ക to be. നാടു വിട്ടു നി. to leave for good. ഇപ്രകാരം പറഞ്ഞു നില്ക്കുന്നു they stick to these terms. പാർത്തു നി ല്ക്കയും ചെയ്യാം TR. I shall wait. മൂന്നായ മൂ ർത്തികൾ ഒന്നായി നിന്നവൻBhr. K/?/shṇa. തോ ണിയിൽ കരയേറി നിന്ന സമയത്തിൽ KR. — after; = perf. tense സന്തതം കാത്തേനിന്നും കാത്തു കൊള്ളുവൻ താനും Bhr. — Neg. വിന നാഴികയും ഉറങ്ങാതേ നിന്നു KR. — Often mere expletive, esp. in CG. ചൊല്പെററഉ നിന്നൊരു ശില്പം, ചേണുററു നിന്നു തുണെപ്പതിന്നായി CG.

adv. part. നിന്നു 1. standing കോവില്ക്കൽ നി ന്നു വിചാരിക്ക KU. 2. having stood, parting from കടലിൽ നിന്നു കരയേറി, — യേററി CG. Often contracted രക്ഷിച്ചാൻ അതിങ്കന്നു Bhr.; നാട്ടുന്നു പിഴുകി DN.; മലയി ങ്കന്നു KU ; പുറത്തുന്നു, പുരയിന്നു (ഇൽനിന്നു), വഴിമന്നു (മേൽ), വീട്ട്ന്നു, പറന്പ്ന്നു vu.; also joined without Locative സ്വയാനങ്ങൾ നിന്നും ഇറങ്ങി KR.; എൻറെ കൂടേ നിന്നു തെററി vu. 3. hon. Nominative അങ്ങുന്നു you, ഭട്ടതിരിപ്പാട്ടു നിന്ന് എഴുന്നെള്ളി KU. സർക്കാരിൽ നിന്നു പ്രസാദിച്ചു തരുന്നു TR. Government grants.

Inf. നില്ക്ക whilst standing. നില്ക്കിടം standing place എനിക്കു നില്ക്കിടവും ഇല്ല ഇരിക്കിട വും ഇല്ല V1.

VN. I. നില q. v., as നിലനില്ക്ക etc.

II. നിത്തം, (T. നിററൽ) എനിക്കു നിന്നേടത്തു നിത്തവും ഇരുന്നേടത്തു കിട ത്തവും കൊള്ളുന്നില്ല (loc.)

III. നിലമ T. quality, state, f. i. വിലനിലമ എ ങ്ങനേ Mpl.the current price, price quoted.

IV. നില്പു 1. standing ജലം നില്പുണ്ടായാൽ Anach. 2. (=നിലവു q. v.) arrears, balance ഏറിയ ഉറുപ്യ നില്പുണ്ടു still due. നില്പുള്ള ദ്രവ്യം TR. the balance due. — also നിലുവ T. C. നാട്ടിലുള്ള നിലുവപ്പണം പിരിക്കTR. outstanding balances; see നിലവു.

CV. നില്പിക്ക (see നിറുത്തുക) 1. to make to stand. ഞാൻ നില്പിച്ച പുരയിന്നു നീ എന്തി ന്നു കഴിഞ്ഞു (=പാർപ്പിച്ച, said to a disobedient wife). എൻറെ പക്കൽ ഒരു ഉറുപ്പി

കയും നി'ക്കാതേ പണ്ടാരത്തിൽ ബോധി പ്പിച്ചു TR. retaining, leaving. 2. to appoint തൻറെ പ്രവൃത്തിയിൽ നില്പിപ്പാൻ, പണി ക്കു നില്പിച്ചു TR.

(നി) നിവർത്തനം S. (വർത്ത) 1. return കൃതപ്രയാ സരായി നി'ത്തിങ്കൽ വചിച്ചാർ KR.; രാമനി' ത്തിങ്കൽ ആഗ്രഹം AR. your wish for R.'s restoration. 2. cessation (see നിവൃത്തി).

denV. നിവർത്തിക്ക S. 1. to return, ലങ്കയിൽ നി'ച്ചു ചെന്നു, പോകിലും നി'ച്ചീടും KR. 2. to be accomplished, to desist. (നിവൃ ത്തിക്ക). 3. = CV. ദൈവത്തെ നി'പ്പാൻ വേണ്ടുന്ന ബലം ഉണ്ടു KR. to bring back, gain providence over.

CV. നിവർത്തിപ്പിക്ക 1. to bring back ദൈ വത്തെ നി'ച്ചീടേണം KR. 2. to carry out മരണോദ്യുക്തബുദ്ധിയെ മുനിവാക്യം കൊണ്ടു നി'പ്പാൻ KR.

നിവറു nivar̀ụ T. aM. Throng (= തിവിറു).അ ലങ്കാരത്തോടും കൂട നിവററയക്ക KU. send off in a compact body? (military term) or നിഴററു T. in the shade?

(നി): നിവസിക്ക S. to inhabit, (നിവാസം).

നിവഹം S. a crowd, flock ജനനി. AR., രഥ നി. Bhg.

നിവാതം S. 1. not windy. 2. (√ വൻ) secure.

നിവാരണം S. warding off അവരെ നി. ചെ യ്ക AR. (= വിലക്കുക). ഉപദ്രവങ്ങളെ നി. ചെയ്ക Arb. to avert. ഭൂതപ്രേതപ്പിശാച് നി. ചെയ്ക Anach. to keep off & drive out demons (through മന്ത്രം). വന്ദികളെ നി. ചെ യ്താൾ AR. stopped the singing. — (mod.) തടസ്ഥനിവാരണത്തിന്നു MR., തൻറെ മേൽ ചുമത്തീട്ടുള്ള കുററനി'ത്തിന്നായി MR. to repel the charge.

നിവാസം S. dwelling (നിവസിക്ക), abode.

നിവാസി an inhabitant ഗ്രാമനി. കൾ Bhg.

നിവിഡം S. (നിവറു?) dense ഫലനി'മാം കദ ളിവൃന്ദം KR.; നിവിഡഛദാന്തർഗ്ഗതൻ AR. dense foliage.

നിവിരുക niviruγa M.C. (C. നിഗിരു, T. നി മിരു, fr. നിക, നിവ) 1. To rise; (നിവിർന്നു നിന്നു) to stand erect. വളഞ്ഞതു നിവിർന്നെന്നു തോന്നും Nid. (in eye-disease, look straight). മൂരി നി. to stretch oneself. പടി നിവിർന്നു TP. (see നീരുക). മൌര്യൻ താണു തൊഴുതു നിവിര വിളിച്ചു Mud.; നിവിരയലറിനാർ RC. (= നില വിളി). കുബ്ജയുടെ മേനി നിവിർന്നു CG. unbent. വന്തുനിവിർന്തനൻ RC; നിവൃന്നപ്പോൾ Bhg.; കൊടിതോരണം നിവർന്നൂതെങ്ങും CG. 2. to revive. നാണവും പൂണ്ടു നിവർന്നു ചൊന്നാൾ CG. collecting herself. നിവിർന്നു കന്യമാർ KR. (by spring's return). താപത്തിൻ പിന്നേ നി. യില്ല Bhr. not to recover from a calamity.

v. a. നിവിർക്ക, (നീർക്ക) to erect, raise, unbend കൈ നീർക്കാം (jud. a wounded person); to straighten; തിര നീർക്ക (to unroll).

VN. നിവിർച്ച 1. straightness, height of body. 2. കാര്യത്തിൻറെ നി . V1. coming to a final result, (Tdbh. of നിവൃത്തി?)

CV, I. നിവിർത്തുക 1. to raise, erect തലമുടി ചാച്ചും നിവിർത്തിയും കെട്ടാം (top-knot's position). തോരണം നി. Mud.; എടുത്തു നി വൃത്തി AR. raised a prostrate client; to encourage വെള്ളം തളിച്ചു നിവിർത്തിനാൻ Mud. brought to his senses (= താപനിവൃത്തി വ രുത്തി). 2. to straighten, unfurl പായി നി വിർത്തി ഓടുക V1. (to sail), യമപടം നിവി ർത്തീടിനാൻ (a picture), പത്രം നിവർത്തി വാ യിച്ചു തുടങ്ങി Mud. opened the scroll.

II. നിവിർത്തിക്ക (similar നിവൃത്തിക്ക) to raise അരചനെ മെല്ലവേ എടുത്തു നിവിർത്തിച്ചി രുത്തിനാൻ Bhr. (the fainting king).

III. നിവിർപ്പിക്ക, (നിവിർ 2.) to refresh പരമാ ന്നത്തിൻ ഭാഗത്തെ എടുത്തു നിവിർപ്പിച്ചീടും KR.

(നി): നിവീതം S. (വ്യാ) brahminical thread suspended round the neck, നേരേ ഇട്ട പൂ ണൂൽ.

നിവൃത്തം S. (നിവർത്തിക്ക) returned. യുദ്ധനി' രായി Bhr., നിവൃത്തേന്ദ്രിയനായി AR. having done with war, with sensuality, മന്ദം നി'നാ യേൻ AR. I recovered.

നിവൃത്തി 1. (നിവൃത്തം) abandoning. സംസാര

നി. Vedant. renunciation (opp. പ്രവൃത്തി ). 2. satisfactory termination, rest ഇതിന്നു നി‍. വരുത്തിത്തരാഞ്ഞാല് TT. if not remedied. വ്യവഹരിച്ചു നി. വരുത്തേണം MR. get himself righted by a suit. ദോഷത്തിന്നു നി. amends. താപത്തിൻ നി. വരുത്തി Mud. comforted. നിവൃത്തിയായി is accomplished, at rest, revenged. അവൻറെ നി. വരുത്തും silence, kill him.

denV. നിവൃത്തിക്ക 1. v. n. to return പരി ശ്രാന്തരായി ആഹാവത്തിങ്കൽനിന്നു നി' ച്ചു Brhmd.; to desist, rest പ്രവേശം യോ ഗ്യമല്ലെന്നു നി'ച്ചു KR. (=നിവർത്തിക്ക); to be remedied, removed പഞ്ചമഹാപാത കങ്ങളും ഉപപാതകങ്ങളും ഭഗവാൻ നാമ സങ്കീർത്തനം കൊണ്ടു നി'ക്കും Bhg. 2. v.a. to set at rest, either by carrying out (യാഗം നി. Bhr.), or by removing (ഇ ങ്ങനേ ശപിച്ചൊരു ശാപത്തെ നിവൃത്തി പ്പാൻ PT. to counteract; സംഗങ്ങളെ നി. Bhg. = വർജ്ജിക്ക).

CV. മനോരഥം നിവൃത്തിപ്പിച്ചു Brhmd. fulfilled.

(നി): നിവേദനം S. informing. നി. ചെയ്തു PT. related.

denV. നിവേദിക്ക 1. id. 2. M. to offer ഫ ലമൂലങ്ങൾ നിവേദിച്ചു ഭോജനാർത്ഥം AR., പുഷ്പഗന്ധങ്ങൾ നി'ച്ചു KR., കണ്ഠരക്ത ത്തിൽ ചോറു കുഴെച്ചു കാളിക്കു നി. Arb.; to worship ഗണപതി നി'ച്ചു KU.

നിവേദ്യം S. (&നൈവേദ്യം, fr. prec.) offering to Gods പുഷ്പജലഗന്ധനി. CC; മാല നി. വിളക്കും തെളിവിച്ചു SG.; സൂപം പാ യസം പക്വം നി. ചെയ്തു SiPu.; ധൂപദീ പനി. Tantr.; ദുർഗ്ഗെക്കു നി. കഴിച്ചു Arb.

നിവേശം S. 1. settling down. വിഷയനി. Bhg. being involved in objects. 2. a camp. നിവേശനം S. entrance; a home.

denV. അങ്ങുതന്നേ നിവേശിച്ചു സുഗ്രീവൻ KR. abode. മസ്തകേ പാണികൾ നി'ച്ചു നിന്നിതു SiPu. rested on the head (whilst blessing).

part., f.i. പാത്രനിവേശിതം മൃദുഭോജനം ChVr. put.

നിവേഷ്ടിതം S. surrounded. സ്വർണ്ണപാത്രനി. ഭോജനം ChVr. (in a gold plate).

നിശ niša S. (=നക്തം) Night, see നിശി; chiefly in Cpds., f.i. അഹർന്നിശകളും KR.

നിശാകരൻ S. night-maker, the moon; also നി ശാപതി, നാശാമണി; നിശാനാഥവംശത്തി ന്നീശൻ) ChVr.

നിശാചരൻ (f. — രി) night-walker, a Rākshas AR.

(നി): നിശമനം S. (ശമ്) hearing നി. ചെയ്തു VetC. വചനനിശമനദശാന്തരേ Mud. — നി ശമ്യ id.

part. നിശാന്തം S. (ശമ്) quiet; a home നി' ന്തേ വസിച്ചാലും Genov.

നിശാനിP. nishān, A flag. നി. വെക്ക TR.

നിശി niši S. Loc. നിശ്, നിക്ക By night, also നിശിയിൽ PatR.

നിശിചരൻ (f. — രികൾ AR.) Rākshas = നി ശാചരൻ — Rāma is നിശിചരാരി.

നിശിതം nišiδam S. (ശാ)&നിശാതം Sharpened.

നിശീഥം nišītham S. (ശീ) Midnight, hence: നിശീഥിനി night ചന്ദ്രൻ നി. യോടു ചേർന്നു Nal., also (for metre's sake) അഖിലനിശിഥി നി Bhg10.

(നിസ്): നിശ്ചഞ്ചലൻ S. without vacillation; God AR.

നിശ്ചയം S. (ചി2.) l. Decision. എന്നതിന്നു ഞാൻ നി. തുടങ്ങുന്നു Bhr. determine. 2. certainty വെടിക്കു കൈ നി. ഉണ്ടു V2. a good marksman. നമുക്കിതിൻ വില നി. ഇല്ല VetC; നി. പ റക to assert. നി. വരുത്തുക to confirm, verify. എങ്ങനേ നിശ്ചയപ്പെടുത്താം MR. 3. true, certain. 4. adv. surely.

നിശ്ചയതാംബൂലം (1.2.) a Brahman betrothal (i.e. exchange of betel) = കല്യാണപ്പണം കൊടുത്തു വിവാഹം നിശ്ചയിക്ക.

denV. നിശ്ചയിക്ക 1. to determine, ascertain മരിച്ചു എന്നു നി'ച്ചു MR.; declare for certain നി'ച്ചരുൾ ചെയ്തു Bhg. നിശ്ചിത്യ ചൊല്ലി VetC; to make sure, കാട്ടിൽ വെടിക്കു മു ന്പേ നി'ക്കായ്ക കൊണ്ടു TR. as they could not take aim. മകളെക്കണ്ടു നി'ച്ചു TP. settled

a marriage. 2. to intend, resolve നല്കുവാൻ നി'ച്ചു VetC.

part. നിശ്ചിതം determined. നിശ്ചിതസ്വാന്തൻ Nal. convinced in his own mind. അഛ്ശ ൻറെ രക്ഷണം നി. SiPu. is decreed, sure to happen.

(നിസ്): നിശ്ചലം S. unshaken, adv. നി. ഇരു ന്നു Bhg.; നിശ്ചലാനന്ദേ ലയിക്കും AR.; നി ശ്ചലാത്മനാ VetC; നിശ്ചാലാരംഭം പറഞ്ഞു Nal. determinedly. — നിശ്ചലൻ Bhr. God.

നിശ്ചിന്തൻ S. free from care.

നിശ്ചേഷ്ടൻ S. motionless. നി'നായിക്കിടന്നു KR. (in a swoon). നി'രായേ മുറയിടുന്നു UR. helpless.

(നി): നിശ്രേണി S. (ശ്രി) a ladder. ത്വൽപാദ ഭക്തിനി. യേ സന്പ്രാപ്യ AR. getting up by the ladder of faith in thee.

(നിസ്): നിഃശ്രീകം S. unlucky, fatal നി'ന്മാ രായിച്ചമെച്ചു Brhmd.; നിശ്രീകം (sic) നീ എന്നു വന്നു കൂടി CG.—Tdbh. നിശ്ചിരിയക്കമ്മർ പോ കേണം മുന്പിൽ നിന്നു RS. out of my sight, you wretches! knaves! — in So. നിശ്ചര്യകർമ്മം PP. roguish work. നിശ്ചർയ്യത്തി V1. a lewd woman.

നിശ്ശ്രീത്വം S. fatality.

നിഃശ്രേയസ്സം S. which has no better; bliss.

നിശ്വാസം nišvāsam S. 1. (നി) Breathing, inhalation. ദീർഘനിശ്വാസങ്ങൾ SiPu. sigh. 2. (നിഃ) exhalation, hissing നിശ്വാസപതങ്ങ ളാൽ പതിപ്പിച്ചു DM. Gods felled their foes by their breath. 3. sobbing ഉഷ്ണനി'ത്തോ ടു കേട്ടു Bhr.; despair നി. ഉണ്ടാകേണ്ട വിശ്വ സിച്ചാലും എന്നേ Bhr. (=ആകുലം V2.)

denV. 1. നിശ്വസിക്ക V1. to breathe with difficulty. 2. v. n. ഉരഗം പോലേ നിഃ ശ്വസിക്ക Bhr.

(നിഃ): നിശ്ശങ്കം S. fearless, & നിശ്ശങ്കിതൻ V1.

നിശ്ശങ്ക V2. confidence.

നിശ്ശേഷം S. whole, ന്ശ്ശേഷനാശം Mud.

(നി): നിഷംഗം S. (സഞ്ജ്) cleaving to; a quiver.

നിഷദനം S. (സദ്) sitting; നിഷണ്ണൻ. part.

നിഷധം S. N. pr. a mountain, a people. Nal.

(നി:) നിഷാണം S. a double drum (= ഢക്ക), മരന്നിഴാണം RC.

നിഷാദൻ S. a barbarian, = വേടൻ, കാട്ടാ ളൻ KR.; പാലാഴിതങ്കരേ വാഴും നി'ന്മാർ Bhr.

നിഷിദ്ധം S. (part. of സിധ്) forbidden; wrong. നിഷിദ്ധകർമ്മം ചെയ്യായ്ക Vil.

നിഷൂദനം S. killing. നരകനിഷൂദന! Ch Vr.

നിഷൂദി a weapon, നല്ല നിഷൂദിയും (sic) വാഴും എടുത്തു, ഗുണം ഏറും നിഷൂദികൾ ഇരുപുറവും KR. (or satellites?)

നിഷേധം S. (see നിഷിദ്ധ) prohibition. വി ധിയും നി'വും അറിയാത Bhr. right & wrong; negation (also gram.)

denV. നിഷേധിക്ക 1. to prohibit. എൻറെ അവകാശവും നടപ്പും നി'ച്ചു MR. denied. 2. to reject തെളിവുകളെ നി.; തീർപ്പിനെ നി. MR. to cancel.

നിഷേവണം S. (സേവ്) attending to. — നി ഷേവ്യമാനൻ AR. worshipped. — മുനിവൃന്ദ നിഷേവിതൻ Bhg. part.

(നിസ്): നിഷ്കം S. a neck-ornament, weight of gold (= കർഷം).

നിഷ്കണ്ടകൻ S. 1. free from foes. 2. tyrannical (mod.) — denV. നിഷ്കണ്ടിക്ക V1. to despise.

നിഷ്കപടൻ S. sincere, upright VCh.

നിഷ്കരിക്ക S. to destroy.

നിഷ്കരൻ AR6. of God = destroyer?

നിഷ്കർഷം S. extracting the chief matter നി' മായി കല്പിച്ചു TR., gen. നിഷ്കർഷ conciseness, എത്രയും നി.യോടു ചോദിക്കിലും PT. harshly, നി.യോടു കല്പിക്ക strict, stern command — so:

denV. നിഷ്കർഷിച്ചെഴുതി TR. sharply, നി. ച്ചോദിച്ചു (jud. with slight torture). ഇ ല്ലാത്ത മുതലിന്നു നിഷ്കർഷിച്ചോണ്ടാൽ ആ വതില്ല TR. if you insist on payment.

നിഷ്കളം S. (കല) indivisible, നി'ത്തിങ്കൽ ല യിച്ചു.

നിഷ്കളൻ Bhr. God. — നിഷ്കള past childbearing.

നിഷ്കളങ്കൻ S. spotless, God. Bhg.

നിഷ്കാമം S. wishless. Bhg. നിഷ്കാമകർമ്മം disinterested

act. — നിഷ്കാമൻ AR., നിഷ്കാമി Vednt.

(നിസ്): നിഷ്കാരണം S. having no cause, God. VetC.

നിഷ്കിഞ്ചനൻ S. having nothing. Bhg. നിഷ്കി ഞ്ചനപ്രിയൻ AR. dear to the poor; content with little.

നിഷ്കുടം S. 1. a park ജഗാമരന്തും നിഷ്കുടാന്ത രേ VetC. 2. = അടുക്കളപ്പൂങ്കാവു.

നിഷ്കൃതി S. 1. an atonement ദുഷ്കൃതിപോവതി ന്നായി ഒരു നി. CG.; പശ്ചാൽ നി. ഇല്ല KR.; പാപനി. കാരകം SiPu. (a tank). 2. satisfying a claim ആചാർയനി. കാമൻ AR. to pay his teacher; നി. പോരുതീടിന ചൂതിൽ Bhg.

നിഷ്കൃപം S. cruel നി. ഓടി അണയും RS. adv. നിഷ്കൃപന്മാർ PT. — നിഷ്കൃപ ചെയ്ക PP.

നിഷ്കൈതവം S. upright; adv. നി. തൊഴുതു RS.

നിഷ്ക്രമം S. going out; farsightedness.

denV. നി'മിച്ചീടിനാർ CG. stepped forth.

നിഷ്ക്രയം S. redemption V1.; compensation നി. എന്നിയേ പണി ചെയ്യിപ്പതു ദുഷ്ക്രമം.

നിശ്ക്രിയൻ S. inactive; God. Bhg.

നിഷ്ഠ nišṭha S. (നി + സ്ഥാ standing in) l. Devotedness. ആശ്രമനി. strict observance of the rules of the brahmanical life. തപോനി. AR.; പാതിവ്രത്യത്തിൽ നി. Bhr. constancy. ശങ്കരാരാധനയിങ്കലേ നിഷ്ഠയെ മുടക്കും SiPu. women are dangerous to religion. ദാനങ്ങളും യാഗാദികളും മുടങ്ങാതേ നിഷ്ഠയാ ചെയ്തീടുക Nal. regularly, zealously. നല്ല നിലയും നിഷ്ഠ യും prov. of a temple, Sanyāsi, etc. 2. a custom, institution നില നി. KU.; നി. യാൽ ക ല്പിച്ചു Nasr. po. uniformly. 3. absolute certainty. 4. end.

നിഷ്ഠൻ grounded on, താമസനി. Bhg. worldling.

നിഷ്ഠാന്തം 1. firmness നല്ല നി. ഉണ്ടായി vu. 2. end. Bhg.

നിഷ്ഠൂരം S. harsh, severe (നോവു), injurious നി'— മൃഗങ്ങളെ നിഗ്രഹിക്ക Bhr.; ദ്യൂതത്തോ ളം നി. ഒന്നും ഇല്ല Nal.; എത്ര നി. ചെയ്തേൻ VCh. how rudely I behaved. Often of words (= പരുഷം), നിഷ്ഠുരവാക്കു പറയല്ല കുട്ടി Anj.

(നി): നിഷ്ഠേവം S. (ഷ്ഠീവ്) spitting. Aaht. part. nišṭhyūδam, spit.

നിഷ്ണാതൻ S. (part. of സ്നാ) conversant, clever VCh.

(നിസ്): നിഷ്പുത്രൻ S. sonless, നി. ഏഷ ഞാൻ SiPu.

നിഷ്പേഷം S. shock, ഇടിനി. V1. a thunderclap.

denV. നിഷ്പേഷിക്ക to grind, rub (med. = അരെക്ക). — part. നിഷ്പിഷ്ടം.

നിഷ്പ്രകാരത്വം S. impossibility to specify (കാ മൻറെ) ഭംഗിക്കു നി. ഭവിച്ചു പോം Nal. (in a comparison).

നിഷ്പ്രഭം S. gloomy നി. അജ്ഞാനം Chintar. — adv. നി. ശയിക്കുന്നു Nal. meanly.

നിഷ്പ്രയാസം S. ചെയ്തു easily. VetC.

നിഷ്പ്രയോജനം S. useless.

നിഷ്ഫലം S. fruitless, barren നമ്മെ നി. ആക്കി വെച്ചു Bhg.; disappointing വിചാരിക്കുന്നതു നി'മത്രേ MR. vain, unwarranted.

part. മുനിക്കമ്മന്ത്രം നിഷ്ഫലിതമായി VetC. had lost its power.

(നി) നിസർഗ്ഗം S. innate character.

നിസാം Ar. ni&zmacr;ām Government, the Nizam നി. അല്ലിഖാൻ TR.

നിസ്കാരം niskāram = നമസ്കാരം. Prayer of Muhammedaus. ചോനകർ ധിക്കാരം ചെല്ലി വൈകിപ്പോകും, നിക്കാരപ്പായിൽ ഇരിക്കുന്നു TP.

denV. വഴിനേരം നിസ്കരിച്ചു TR.; often നിക്കരിക്ക jud.

(നിസ്) നിസ്തൂമസ്സ് S. free from darkness നിസ്തമോരജസ്സാകിൽ പോമല്ലോ മനോനാമം KeiN.

നിസ്കരണം S. crossing, getting out; also നി സ്കാരം salvation.

നിസ്തൂലം S. unequalled നിസ്തൂലപരാക്രമൻ KR.

നിസ്തേജൻ S. deprived of glory. Sah.; നി'ന്മാർ Bhr.

നിസ്തൂപൻ S. impudent. CC.

നിസ്നേഹൻ S. not loving; not loved.

നിസ്പൃഹൻ S. void of longings, Mud.; God, Bhg.

(നി): നിസ്രവം S. flowing down. അതിനിസ്രവന യ്യോ Bhg. very empty, poor.

നിസ്വനം S. (നി & നിഃ) a sound ഭീമനി. AR.

the roar of the sea. ഘോഷനി. ഉണ്ടായി AR. joyful — & നിസ്വനം ആഗമിക്ക VetC. to come without noise.

(നിസ്): നിസ്സംശയം S. doubtless, adv. Bhg. നിസ്സംഗൻ S. cleaving to nothing നി'നായി നടന്നു CG.(on pilgrimage). നി'൦ വരുത്തുക Bhg. to wean; also നിസ്സംഗത്വം Bhg.

നിസ്സംജ്ഞൻ S. unconscious മോഹിച്ചു വീണു നി'ജ്ഞനായി UR.

നിസ്സത്വൻ S. weak വൃദ്ധഭാവേന നി. Brhmd.

നിസ്സന്ദേഹം S. without suspicion. VetC.

നിസ്സരിക്ക S. to come or flow out. Bhg.

നിസ്സാരം S. (സാരം) sapless, insipid, powerless (ഹുംകാരംകൊണ്ടു) ആയുധം നി'മാക്കി KR.

നിസ്സാരവാക്കു nonsense.

നിസ്സാരൻ mean, worthlessness.

നിസ്സാരത worthlessness.

നിസ്സൃതം S. (part. of നിസ്സരിക്ക) flown, run out ഓഷ്ഠപുടനിസ്സൃതം Bhr.

നിസ്സ്വൻ S. deprived of property, poor.

abstrN. നിസ്സ്വത്വം ചിന്തിക്കയും Bhr. want.

നിസ്സ്വസ്ഥൻ S. unwell.

(നി): നിഹതൻ S. part, of foil. Mud. killed.

നിഹനിക്ക S. to kill അവനെ നി'ച്ചു PT. (= നിധനം ചെയ്തു).

നിഹിതം S. (നിധി) delivered. ദലനി. അന്നം VetC. laid up. മനസി നി. അഖിലം Mud.

നിഹ്രാദം S. sound നൃസിംഹമായ നി'മോടും എ തൃത്തു Bhg.; നി. പൂണ്ടു Bhr.

നിഴൽ ni/?/al T. M. C.(aC. നെഴിൽ, Te. നീഡ). The lengthening നിഴ = നീഴ് 1. shadow. നി. എത്ര what is the time (as measured by man's shadow). — shade നി. ഉണക്കി Tantr. (see bel.) 2. shelter, നാലു കഴകവും ഒരു നെകി ലായി (sic) ക്കൂടി, നാലു നാടും ഒരു നിഴപിൽ കൂട്ടിയിരുത്തി KU.; protection, government. 3. the penates മണ്ണഴിഞ്ഞ അപ്പനമ്മാമ്മന്മാരു ടെ നി. കൊണ്ടു KU.; നി. മറന്നു കളിക്കരുതു never forget the dead, to whom you owe what you are. നിഴലിലേക്കു ൨ പണം പിഴ ചെയ്യേ ണം an offer to the house-altar. അച്ചൻറെ നി. എനക്കുണ്ടെങ്കിൽ TP. protection of the deceased father. 4. likeness നി. ആടുക to be reflected, appear as in a looking-glass.

നിഴലാട്ടം (4) reflection, a slight sketch.

നിഴലിക്ക (4) 1. to be reflected നീരിൽ നി'ച്ചു കാണായി തിങ്കൾ CG.; ബിംബം, മായ നി. AR.; ചിത്തത്തിൽ കൃഷ്ണമൃഗരൂപവും നി'ച്ചു Bhg. the imago of a beloved deer passed through Bharata's mind. 2. to appear faintly, as a tooth through the gums, small-pox under the skin. നക്ഷത്രജാലം നി'ച്ചതു കണ്ടു PT. shine.

നിഴലിടുക to afford shade.

നിഴലുണക്കുക (1) to dry in the shade.

നിഴൽകൂടുക (1. 2) meeting of the municipality in temples and Grāmas (under a tree?) നി'ട്ടം KU.

നിഴൽക്കൊട്ടിൽ (നികക്കോ — KU.) a royal hall (2). — നിഴൽ തലക്കൽ place of the minister at the right hand of the throne. — നിഴൽ ഭണ്ഡാരം the royal treasury.

നിഴെക്ക ni/?/ekka B. To pant (= കിഴെക്ക).

നീ nī 5.(also Chin., Susie, etc.) Thou നീ നീ നീ എന്നു നിന്ദിച്ചു, ഗുരുവിനെ നീ എന്നൊരു മൊഴി ചൊന്നാൽ ഗുരുവധം ചെയ്ത ഫലം വരും Bhr. — Obl. c. നിൻ; pl. നിങ്ങൾ.

നീകാശം nīγāšam S. (നി+കാശ്) 1. Apparition, ആകാശം തന്നിലേ കാണായി നിന്നൊരു നീ. അന്നേരം താണു വന്നു CG. 2. similar.

നീങ്ങുക nīṇṇuγa T. C. M. (Te. ൦രംഗു) 1. To go aside, go off നിന്നോടു ചൊല്ലുന്നു നീങ്ങു നീ CG. out of my way! നീങ്ങി ഇരിക്ക, നില്ക്ക at a distance. 2. to go farther. അഛ്ശൻ നീ. V1. the Cochi minister travels. ശനി ൩ാ മാ സം കൊണ്ട് ഒരു രാശി നീങ്ങും Bhg.; ദിവസം നീങ്ങിക്കാര്യം പറക V1. to delay the decision. 3. to retire, vanish നീങ്ങിപ്പോയ പണ്ഡിതർ MR. the late Pandit. നീങ്ങുന്നുവോ (hon.) does your honor intend to leave. നാടു നീങ്ങി retired, died (hon.) നീങ്ങായ്കയാൽ ചത്തൊടുങ്ങി Bhg.; നീങ്ങതേ പോയി has become unalterable KU. ശത്രുപ്രയോഗങ്ങൾ നീങ്ങും പ്രയോഗം

Mud. sorcery, etc. to defeat the enemies' devices.

VN. നീങ്ങൽ, in the phrase: അതു നീങ്ങലാക excepting it, Trav.

നീങ്ങിക്ക V1. to make to retire.

VN. നീക്കം 1. Removal, departure, (hon.) walk of barons, etc.; നീക്കം പഴേരി = പഴയരി (hon.) their food. 2. retirement വാരാന്നിധി യെ നീ. ചെയ്തു, രാജാവിനെ നീ. ചെയ്ക KU. to dethrone. പാളയം നീ ചെയ്തു TR. expelled the foe. കല്പിച്ചതിന്നു നീ വരുത്തുക KU. to abrogate (= മാററം). നീക്കവും നിരക്കവും prov. lifting & pushing. 3. variation, exception. നീ. കൂടാതേ V2. absolutely. നീ. ഇല്ല Bhr., Mud. undoubtedly.

നീക്കത്തൂക്കം (3) wavering, മഹാമന്ത്രം നീ. ഇ രാതേ നോക്കി Vedant.

VN. നീക്കൽ, see നീക്കുക.

a. v. നീക്കുക 1. to put away, aside നീങ്ങുന്ന തില്ലെന്നു നിർണ്ണയം ഉണ്ടെങ്കിൽ നീക്കുന്നതു ണ്ടെന്നു നിർണ്ണയം ഞാൻ CG.; അതിർ നീക്കി വിളയിക്ക Anj.; നീർ എടുത്തു നീക്കി കൊടു ത്തു TR. gave away the Janmam. കൂട്ടത്തിൽ നിന്നു നീക്കിവെച്ചു SiPu. excluded, suspended. പാളയം നീക്കി, ഢീപ്പുവിനെ യുദ്ധം ചെയ്തു നീക്കി TR. drove out. നീക്കാൻ പോ യി jud. separated combatants. 2. to remove, abolish. മതിലിനെ നീക്കിക്കളഞ്ഞു TR. demolished. ജീവിതം നീക്കി Mud. dismissed from office. കല്പന നീക്കി TR. annulled, transgressed. ആയ്തു നീക്കിക്കൂടാ must be observed. കടം നീ. to discharge. അന്യായം നീ. MR. to reject a suit.

adv. part. നീക്കിexcept; with Nom. ഗോബ്രാ ഹ്മണർ നീ. ശിഷ്യമുള്ളവർ, പട്ടു നീക്കീട്ടുള്ള വസ്ത്രങ്ങൾ VyM.

നീക്കുനിര a sliding door.

നീക്കുപോക്കു expedient, excuse.

CV. നീക്കിക്ക to cause to remove; to withdraw a complaint.

നീചം nīǰam S. (ന്യഞ്ച്). Low, also of sound സ്വരം അത്യുച്ചമില്ലതിനീചവും KR.; നീചരിൽ ചെയ്ത ഉപകാരം prov. benefits to mean persons.

നീചഗ്രഹങ്ങൾ = രാഹു, കേതു (astr.)

നീചജാതി low-caste = താണ — 449.

നീചത്വം mean condition (നീ. മമ ജാതിക്കുണ്ടു Mud.)

നീചവൃത്തിക്കാരൻ of mean habits.

നീചൈഃ low, adv. നീചൈസ്തരാം with a low voice. Bhg.

നീടു nīḍụ T.M.C.Tu. (VN. fr. നിടു) Length. നീ ടാർന്ന long, (also നീടാർമാടങ്ങൾ lofty houses.

നീടാരിലങ്കമന്നവൻ RC.); നീടുററ കൈ Bhr. a long arm; നീടെഴും വിലത്തൂടേ Bhr. through the long cave.

നീടുക = നീളുക to be long; നീടിയ (po.).

a. v. നീട്ടുക T. M. C. 1. To lengthen നീട്ടിവാ യിക്ക (opp. കുറുക്കിവായിക്ക) to drawl in singing. നീട്ടിപ്പറക to be verbose, speak slowly. 2. to stretch out ഇരിക്കുമ്മുന്പേ കാൽ നീട്ടൊല്ല prov. 3. to allow to grow കേശം Bhg., കുടുമ, തലമുടി, നഖം etc. 4. to delay. നീട്ടിക്കുറിച്ചു put off a feast, നീട്ടിവെക്ക. 5. to hold out, give.

നീട്ടിക്കൊടുക്ക to give into the hand; to point out; instigate.

നീട്ടിയിടുക to thrust at കുന്തം കൊണ്ട് അവനെ TR.

VN. I. നീട്ടം 1. length കാൽനീ., ഒരു തുടപ്പു നീ. (= നീളം). 2. stretching out, (see കൈ നീട്ടം gift). 3. delay B.

II. നീട്ടൽ lengthening (act.)

നീട്ടു 1. a Royal handwriting; stroke (നീട്ടി എഴുതുക). 2. a grant of the Travancore Rāja (= തീട്ടു, ചീട്ടു) KU. 3. a ladder V1. 4. a blow B.

CV. നീട്ടിക്ക to get lengthened, stretched വാൾ നീ. etc.

നീഡം nī/?/am S. (L. nidus) A nest. നീഡോത്ഭവം a bird.

നീൺ nīṇ =നീൾ Long. നീണകവും ഏന്തി claw, നീണയനൻ RC. with long eyes, നീ ണാൾ എന്നുള്ളിൽ വിളങ്ങീടുക RS. long time. നീണ്ട long (നീളുക), f.i. നീണ്ട(യാ)ൾ, നീണ്ട വാക്കു etc.

നീണ്ടിക്ക V1. to grow calm; to appease.

നീതം nīδam S. (part. of നീ) Led, well behaved (നീതഗുണം), brought.

നീതി S. 1. guidance, wise conduct = നയം, f. i. ഉപായനീതികൾകൊണ്ടു വശമാക്കി Bhr.; ഇ ക്കഥയിലുള്ള നീതികൾ കേൾക്ക Mud. expedients. 2. right proportion ഗീതങ്ങൾ നീതിയിൽ പാടി CG., നീതിയിൽ ഉരചെയ്തു Mud. well. കരികളോടു കരികളഥ രഥിക ളോടു രഥി കളും കാലാൾക്കു കാലാളും നീതി യോടേററു Bhr. 3. law, രാജനീതികൾ ഓ രാത രാജാവു VCh. duties; — നീതിയും നി ലയും KU. (f. i. രാജനീതി ആചാരവും, ളോ കർ നീതി ആചാരവും KU.). ജാതനായാല ‍മൃതനാം എന്നൊരു നീതി ചമെച്ചു Bhr. ordained that. എന്നാദിയാം നീതി നടത്തി Bhg. 4. justice (= ധ൪മ്മം), നീതിയും ചി ന്തിച്ചു കോപവും കൈവിട്ടു CG.; നീതി കെ ടുത്തെന്നെത്തല്ലും Anj. unjustly. നീ. കേൾക്ക to judge.

നീതികേടു injustice, iniquity.

നീതിജ്ഞൻ a statesman നീ'ന്മാരായുള്ള മന്ത്രി മാർ KR.

നീതിനടത്തുക (3) to introduce laws എന്നേവം ആദിയാം നീ'യാൽ Bhg.; (4) to execute justice.

നീതിപ്പണം B. taxes; (often = നികിതി).

നീതിബലം (1) diplomatic art നീ. കൊണ്ടു കൊന്നു Mud.; (4) power of justice.

നീതിമാൻ (1) clever in politics നീ'നായ രാ ക്ഷസൻ Mud. = നയനിപുണൻ; (4) a just person നീ. ആയ നീ എൻറെ രാജ്യത്തെ നീ തിയോടേ നടക്കുക KR 4. — also ലോകപാ ലന്മാ൪ മഹാനീതിശാലികൾ Nal.

നീതിശാസ്ത്രം (3) a book of laws, rather politics than ethics. മനുതുടങ്ങിയുള്ള നീതിശാ സ്ത്രക൪ത്താക്കന്മാ൪ VyM. legislators.

നീതിസാരം a treatise on ethics.

നീതീകരണം (mod.) justification; V. — കരിക്ക.

നീനുക nīnduγa T. M. (Tu. ന്യാന്തു, C. ൦രം പു). To swim, sprawl on the ground or in the water. നീന്തിക്കടക്ക, കരേറുക to swim to the shore; — with Acc. പത്തുപുരുഷന്മാ൪ ഓരാറു നീന്തി KeiN. — met. ഭവവാരിധിവന്തിരകളാ യ വിഷയങ്ങളിൽ നീന്തി വലയുന്നു ChVr. toil in the world's service.

VN. I. നീന്തം swimming എരുമക്കിടാവിന്നു നീ. പറിപ്പിക്കേണ്ടാ prov.

II. also നീന്തൽ; നീ. അറിഞ്ഞു ക്രടാ MR.

CV. നീന്തിക്ക to make to swim, as മുതലപ്പുഴ നീ. an ordeal; met. ചെന്തീയിൽ ഇട്ടവനെ നീന്തിക്കേണം ChVr. (= throw him in, & let him see how he gets out).

നീപം nībam S. Nauclea Cad. കടന്പു, f.i. നീ പങ്ങൾ പൂത്തതു കന്ണ്ടൊരുവണ്ടുകൾപാഞ്ഞു CG.

നീരം nīram S. Water (see നീ൪) — നീരജം lotus — നീരദവ൪ണ്ണൻ CG. cloud-coloured = കാ വ്വണ്ണൻ, K/?/shṇa.

നീരസം nīrasam S. (നി൪, രസം) 1. Sapless, insipid. നീരസന്മാ൪ക്കു തിരിഞ്ഞീടുവാൻ പണി Mud. the tasteless, dull (opp. സരസന്മാ൪). 2. distaste, disgust നിങ്ങൾക്ക് എന്നോടു നീ. ഉണ്ടാവാൻ TR.; അവരോടു നീരസപ്പെട്ടു was displeased. — നീരസിഭാവം = മുഷിച്ചൽ.

denV. നീരസിക്ക to loathe; (sometimes used = നിരസിക്ക q. v.)

നീരാജനം mīrāǰanam S. (നി, രാജ്) Lustration of arms.

നീരുക = നിവിരുക, f.i. പടികയറിപ്പടി നീ രുന്നല്ലേ TP. appears aloft. (നൂരുക Palg.).

നീ൪ക്ക 1. see നിവി൪ക്ക. 2. v. n. to swell (prh. നീ൪ 2?). നീ൪ത്തിതു ഭയം ഉള്ളിൽ KR. grew.

നീ൪ nīr 5. (നിവി൪, നി൪, as in നിര level, or നിറു as in നിറ) 1. Water, also നീറു; നീററിൽ അടിച്ചാൽ, നീററിലേ വര പോലേ prov.; നീ ററിൽജനിച്ചു Anj.; നീ൪ ഏററു TP. drank (animal). തണ്ണാ൪ cold water (opp. വെന്നീ൪, കാനീ൪ med.). ൬൪ നീ൪ വീഴ്ത്തി a.med. measures of water. നീ. ഉറെക്ക to freeze. 2. juice, moisture, humor, ഇളനീ൪ etc.; ഇരിനീ൪ അടെച്ചു MM. both evacuations (പെരുനീ൪, ചെറുനീ൪). 3. swelling നീ. എടുക്ക, വെക്ക, കൊൾക, കെ ട്ടുക, ഇറങ്ങുക esp. dropsy. 4. acquiring a freehold property by drinking the water of it

(with flowers പൂവും നീരും), നീ൪വാങ്ങുക (opp. നീ൪ പക൪ന്നു രൊടുക്ക). രാജ്യം നീ നീ൪കൊ ള്ളേണം Bhr.; also കുയ ദേശം പറന്പു നീ൪കു ടിച്ചു TR. acquired. അഞ്ചു നീ൪ക്ക് അനന്ത്രവ൪ ഇല്ല KU.; ബ്രാഹ്മണമ൪യ്യാദയിൽ ഒപ്പിന്നുനീററി ന്നും സ്ത്രീകൾക്ക് അവകാശമില്ല TR.

Hence: നീരടേപ്പു (2) dysury, strangury നാ൪ പോകായ്ക.

നീരട്ടി (4) in നീരട്ടിപ്പേറു B., see നീ൪മുതൽ; (1) നീരട്ടിവിത്തു = നീ൪വട്ടി.

നീരണ്ണൻ an animal, (compared to അണ്ണാക്കൊട്ടൻ).

നീരളം = നീ൪വട്ടി.

നീരഴിവു V1. diabetes, & നീരൊഴിവു B.

നീരാക (T. നീ൪ക്ക) to become watery, dissolved നാം ദാസരായി അവ൪ നാവിന്മേൽ നീ. CG. — met. മാനസം നീരായ്വന്നിതലിഞ്ഞിട്ടു CG.

നീരാടുക to bathe, ചോരപ്പുഴയിൽ നീ'ടിയ മു നി RS. Parašurāma.

നീരാട്ടം, നീരാട്ടു bath (hon.). നീരാട്ടുപള്ളി കഴിയുന്നില്ല TP. the king does not bathe from grief — (നീരാട്ടുകുളി hon.) KU.

നീരാട്ടുവള്ളി N. pr. a shrub.

CV. നീരാട്ടിക്ക to wash, ശവം നീ'ച്ചു AR,; നീരാടിപ്പോൻ വന്നു CG. after a birth.

നീരാന a whale, മത്സ്യങ്ങൾ നീ. കൾ KR.

ന രാൻ V1. a diver = നീരാളി.

ന രാപ്പൊററ MC. a marshy spot.

നീരാന്പൽ Nymphæa alba; see ആന്പൽ; (3) a kind of dropsy.

നീരായം depth (? = ആഴം). നീ'മുള്ളൊരു ക്ഷീ രാബ്ധി SG.; കപ്പൽ നീ. കൊൾവാൻ TP. to launch.

നീരാരൽ, see ആരൽ, a Marsilea.

നീരാവി = ആവി 2. vapour, steam.

നീരാളം B. gilt; gold or silver cloth പൊന്നീ രാളം, നീരാളപ്പട്ടു; നീരാഴക്കുപ്പായം Tray. a state-robe of watered silk embroidered with gold & worn by kings, bishops, etc.

നീരാളിപ്പു So. B. gilding; electroplating, നീരാളി a diver; a water-imp V1.

നീരാഴാന്ത Trav., പുളവൻ (നീ൪ക്കോലി)മൂത്താന് നീ. prov. = നീ൪മണ്ഡലി.

നീരാഴി 1. the sea; a tank VCh. തരുണിമാ൪ കളിക്കുന്ന നീ. ക്കെട്ടു KR. bathing place. 2. MC. a periwinkle (prh. നീരാളി?).

നീരിറക്കം (1) ebb, opp. നീരേററം; (3) swelling, catarrh.

നീരുറവു = ഉറവു 1.

നീരൂരി Phyllanthus niruri, used for tooth-brushes, കാട്ടുനീ. Phyll. oblongifolius; പെ രുനീ. Ph. lucens; also നീരൂലി & — ളി.

നീരുള്ളി No. = ൦രംരുള്ളി So., Palg.

നീരൊട്ടിക്കൊടുക്ക (4) = നീ൪മുതൽ So.

നീരൊലി sound of running water, നീ.കേട്ടു ചെരിപ്പഴിക്കേണമോ prov.

നീരൊഴിവു = നീരഴിവു.

നീരോട്ടം a current = നീരൊഴുക്കു.

നീ൪ക്കട്ട ice, (mod.)

നീ൪ക്കപി, (നീ൪ക്കുരങ്ങു) a dolphin, നീന്താമോ നീ. പോലേ നമുക്കു RS. can we (monkeys) swim like?

നീ൪ക്കലങ്ങുക, — ങ്ങൽ 1. turbidness. 2. euph. to piss 217.

നീ൪ക്കയിടുക to dive, swim under water, നീ൪ക്കാ ങ്കഴിയിടുക So.

നീ൪ക്കാണം (4) a fee of 2 Fanam which the purchaser throws into the Janmanīr as payment for it.

നീ൪ക്കാങ്കുഴി So., നീ. ഇടുക = No. vu. നീ൪ക്കോലി ടുക, (see കുളി 3. & നീ൪ക്കയിടുക) to dive.

നീ൪ക്കാപ്പു So. bathing of a Rāja. നീ. പുര royal bathroom.

നീ൪ക്കിഴി launching a ship നീ'പ്പണി, കപ്പലും നീ൪ക്കിഴിക്കത്തുടങ്ങിനാ൪ Pay.

നീ൪ക്കുമള (265) a water-bubble.

നീ൪ക്കുഴൽ membrum virile.

നീ൪ക്കെട്ടു dysury, നീരടെപ്പു; (see 3.)

നീ൪ക്കൊത്തൻപാൽ B. a Euphorbia.

നീ൪ക്കൊന്പൻ (Nid. = വിഷൂചിക) a kind of cholera, also നീ൪ത്തിരിപ്പു, നീ൪പ്പാടു V1.

നീ൪ക്കൊല്ലിയമ്മ N. pr. a Goddess of mountaineers.

നീ൪ക്കൊൾക (3) to swell, നീ'ള്ളുവാൻ to get chicken-pox; (4) to acquire.

നീ൪ക്കോലി (— കവലി V2) a water-snake നീ. കടിച്ചാൽ ഒരു നേരത്തേ അത്താഴം മുടങ്ങും (മുട്ടും) prov., see കോലി, നീ൪ക്കാങ്കഴി.

നീ൪ക്കോൾ swelling of the sea (also of the body); നീ'ളി a bladder (Cal.) = ഉരുളി.

നീ൪ച്ചാൽ a canal, brook.

നീ൪ച്ചുഴി an eddy.

നീ൪ച്ചോറു boiled rice kept over night = വെള്ളച്ചോറു.

നീ൪തിരിയുക loc. receding of a spring in wells left unfinished.

നീ൪ത്തിരിപ്പു (2) V1. = നീ൪ക്കൊന്പൻ watery discharge, (also മറിപ്പൻ).

നീ൪ദോഷം V1. = ജലദോ —. catarrh.

നീ൪ധാര V2. pizzle of oxen.

നീ൪നായ് an otter, Lutra Nair; also നീ൪പ്പൂച്ച.

നീ൪പ്പഞ്ഞി B. a sponge.

നീ൪പ്പള്ളി (2) a royal closet V1. = മറപ്പുര.

നീ൪പ്പാടു V1. = നീ൪ക്കൊന്പൻ.

നീ൪പ്പുക steam, Trav.

നീ൪പ്പോള a water-bubble, നീ. പോലേ ഉള്ള ദേഹം GnP.

നീ൪പ്പോളൻ So. = പൊട്ടി q. v.

നീ൪മണ്ഡലി M., V2. the full-grown നീ൪ക്കോ ലി; see നീരാഴാന്ത.

നീ൪മാന്പഴം B. mangoes pickled in salt.

നീ൪മുതൽ (4) freehold property, either അട്ടി പ്പേറു or കുടുമനീ൪.

നീ൪മ്മോ൪ = സംഭാരവെള്ളം.

നീ൪വട്ടി 1. = നീരെട്ടി, നീരട്ടി, നീരളം Jatropha montana, med. in leprosy, നീ. വി ത്തു also Croton seed (Cal.) = നീ൪വാളം. 2. = മരവട്ടി.

നീ൪വലു No. a current in the water.

നീ൪വാ൪ച്ച diabetes, (നീരൊഴിവു).

നീ൪വാൽ Cratæva religiosa (= നീ൪മാതളം Rh.) or നീ൪വള്ളിപ്പുല്ലു Rh. Leersia aristata.

നീ൪വ്വാളം (& നേ —) Croton tiglium.

നീ൪വ്വീഴ്ച (3) dropsical swelling; (1) rapids.

നീറു nīr̀ụ T. Te. M. 1. Ashes (vu. നൂറു). നീറ ണിയുന്ന പരൻ Sk. Siva.; തേ൪വെന്തു നീറായി തു Bhr.; ബാണം വെന്തു നീറായ്പോകണം CG.; രിപുക്കളെ നീറാക്കുവാൻ AR. (see വെണ്ണീറു); തിരുനീറു 457. 2. = മീറു a red ant V1. 3. = നീ൪.

നീറാലി an additional room built for cooking, harbouring beggars, etc. നീ. ആറുകാൽ ആകാ prov.

നീറുക T.M. (Te. നിവുറു) 1. To be slaked & powdered as lime. വിറകു, ഉമി, മടൽ etc. നീറിവേവുന്ന കരി slowly burnt coals (bad). ചോറു നീറി വെന്തു rice boiled over an expiring fire (is tasteless). 2. to burn to ashes, (fig.) നീറും മനസ്സ് Bhr., നീറിനീറിമാനസം Anj., നീറുമാററിന വേദന CG., മന്മഥമാൽകൊണ്ടു വെന്തങ്ങു നീറുന്നു CG.; നീറിക്കൊണ്ടു അങ്ങ നെ കിടക്ക Palg. to "be in a stow", irresolute, undecided. — അവൾക്കു നീറിക്കൊണ്ടു ഒരു പ നി തുടങ്ങി, നീറിപ്പനിക്ക to have a slight touch of fever, to feel feverish. 3. powder, starch, etc. to settle പൊടി നീറി (sago, arrowroot).

VN. നീറൽ burning grief നീ. വേണ്ടാ നിനക്കു മനതാരിൽ KR.; smoulderinguess, met. irresolution.

നീറുറുന്പു (2) No. = മീറു.

a. v. നീററുക To burn to ashes, slake, shells for lime കക്ക നീററി എടുക്ക; to reduce to powder മുപ്പുരം മുററ നീററിക്കളവതിന്നു RC; ധൂ൪ജ്ജടിതാൻ അതു നീററി CG.

VN. നീററൽ No. & So. slaking; heat.

നീററടക്ക (3) No. areca-nuts steeped in water, of 2 kinds കുണ്ടടക്ക & ഭരണിയടക്ക.

നീററാളി (3) No. = നീരാളി = ജലപ്പിശാചു.

നീറെറടുപ്പു (3) = നീ൪ത്തിരിപ്പു.

നീറെറലി (3) a water-rat MC.

നീലം nīlam S. (shadow = നിഴൽ) 1. Dark-coloured, നീലമാം കരിന്പു Mud.; നീ. തമസ്സു KeiN. 2. blue, esp. Indigo. നീലത്തിൽ മുക്കു ക to dye blue.

നീലക്കട്ട a cake of Indigo, (നീലക്കട്ടി Trav.) നീലകണ്ഠൻ S. blue-necked, a peacock, Siva. നീലകണ്ഠ ഭാഷ്യം a poem in praise of Siva V1.; (vu. നീലാണ്ടൻ N. pr.)

നീലകമലം S. the blue waterlily, നീലകമളവേ൪ V1.

നീലക്കണ്ണാൾ, (p1. — ാ൪) dark-eyed CG.

നീലക്കല്ലു a gem; sapphire, in SiPu. called മഹാനീലം, ഇന്രനീലക്കല്ലു.

നീലക്കാ൪ a cloud; നീ. വ൪ണ്ണൻ K/?/shṇa, Bhr.; നീ. വേണിമാ൪ f. dark-haired. CG., Bhg.

നീലഗിരി S. N. pr. the Nilagiris.

നീലച്ചായം blue colour or paint.

നീലൻ N. pr. 1. a black monkey, domesticated along with the peacock (to counteract poisons). 2. a demon; bold, impudent person V1. 3. N. pr. of men.

നീലപുഷ്പം S. a Verbesina, or കായാവു (= വി ഷ്ണുക്രാന്തി).

നീലപ്പുടവ blue cloth = കാങ്കി.

നീലമണി sapphire, നീലരത്നം, — ക്കല്ലു.

നീലലോഹിതൻ AR. Siva, (see ലോഹിതൻ).

നീലവ൪ AR. the dark Rākshasas.

നീലവ൪ണ്ണൻ = നീലക്കാ൪വ൪ണ്ണൻ.

നീലവാ൪ very dark, നീ. ചെടചൂഴും മുടിക്കീഴ് RC.

നീലാഭം bluish നീ'മായൊരു ശൈലം CG.

നീലാംബരൻ‍ blue-dressed, Bālarāma.

നീലാളി = കാ൪വ്വണ്ടു; നീലാളിവ൪ണ്ണൻ K/?/shṇa CG.

നീലി 1. Indigofera. 2. a Paradēvata നീലി ദേവി. 3. N. pr. fem. കുഞ്ഞീലി etc.; also നീ ലുവ & നീലു.

നീലക്ക to be നീലിച്ചൊരു പഴുപ്പു VyM.

നീലിമ blue colour, dark splendour നീ. കൊ ണ്ടാടുന്ന രോമോളീവലി VCh.; പളുങ്കിലേ നീ ലിമാവാരോപിതം KeiN.

നീലേശ്വരം N. pr. a town in the northern Kōlanāḍu, ruled by Kōlattiri's vassal (അ ള്ളേടം) with a territory of 3 കാതം and 3000 Nāyar KU.; നീ'ത്തെ മൂത്ത കോവിൽ, ഇളയകോവിൽ മൂന്നാം കോവിലും ഇങ്ങനേ ൩ സ്ഥനമാകുന്നു TR.; നീ'ത്തു മൂന്നാം കൂ൪ തന്പരാൻ jud.

നീലോല്പലം Nymphæa cyanea.

നീലോല്പലാഭൻ AR. Rāma.

നീവാരം nīvāram S. Rice growing wild, വ രിനെല്ലു.

നീവി nīvi S. Undergarment of women; ends of a woman's cloth fastened round the waist (ഊഷത്വം 153). കണങ്കുത്തു, നീവീബന്ധം. (T. C. നീവുക to rub gently).

നീഹാരം nīhāram S. (നി, ഹ൪) Frost, snow, ice. നീ. കുടാതേ ആഹാരം ഇല്ല CG. (in hot season). നീഹാരക്കുന്നു Bhr. (= ഹിമവാൻ, പ നിമല). നീഹാരക്കട്ടിവ൪ഷോപലങ്ങളും മെയ്യൊ ന്നായിട്ടു നേ൪ത്ത ജലമാകുന്നു Bhg.; നീഹാരാതപാ ദി സഹിച്ചു AR. heat & cold.

നീളം nī/?/am T. M. C. (നീടു) 1. Length. നീ.ഇ ല്ലായ്കയാൽ CG. not being tall enough. ആനെ ക്കു ൧൨ യോജന നീളം, ഇടം പാതിയും ഉണ്ടു Bhr.; മൂക്കു തൊടുവാൻ നാക്കു നീ. പോരാ prov.; നീ. വരുത്തുക = നീട്ടുക. — നീ. വെക്ക to be drawn out. കാലം നീ. ചെന്നാൽ നേ൪ താനേ അറിയാം. 2. distance നീളത്തിൽ കേൾ്ക്കാകുന്നു; നീളം ഇട്ട വക an object of pursuit.

v. n. നീളുക 1. To extend itself, grow long. വാൽ നീണ്ടു കൊണ്ടു ഒടുക്കം വരായ്കയാൽ Bhr. (of a wonderful tail). ചാൺ വെട്ടിയാൽ മുളം നീളും prov. it grows to ell length. നീണ്ടു നി വി൪ന്നുള്ള പാരസികന്മാ൪ Mud. tall & straight. കാൽ നീണ്ടിട്ടാകുന്നു വീണതു jud. the legs stretched. നീണ്ടുള്ള വീ൪പ്പുകൾ CG. long sighs. നീണ്ടു തടിച്ച, നീണ്ടു മെലിഞ്ഞ etc. 2. to be delayed, protracted. — (see നീൺ).

Inf. നീള, നീളേ, നീളവേ 1. far. നീ. നടക്ക to walk over the whole of it. നീ. പ്പരക്ക to spread abroad. നീള പ്രസിദ്ധം every where known. ഗ്രാമനഗരങ്ങൾ നീളക്കാ ണായിതു Brhmd.; നീളനാൾ RC. for a long period. 2. aloud നീള വിളിക്ക CG. 3. fem. to നീളം in നീളയായുള്ളൊരു നാരി CG. a tall (conceited?) woman.

നീൾ, നീഴ് aM. = നീടു (നിഴ്) length in Cpds. നീണാൾ etc. (q. v.). നീഴ്ക്കണ്ണാ൪ CG. large eyed. നീഴ് കൊണ്ട കൊണ്ടൽ, നീഴ ചായ ലേ Voc., നീഴ്മിഴി, നീഴ്മിഴിയ മൈതിലി, കാ൪നീഴ് മിഴിയാൾ RC.

VN. നീളൽ growing longer.

നു nu s. Now (G. ny), hence, indeed (in നനു etc.)

നുകം nuγam 5. Tdbh.; യുഗം. A yoke, harness which joins the necks of two oxen, ഇട നുകം a piece of the watering machine. മൂരി യോടു ചോദിച്ചോ നു. വെപ്പാൻ prov.; നുക ത്തിൽ പൂട്ടുക.

നുകക്കഴി a pin of the yoke (in നുകത്തുള), നുകക്കോൽ a plough beam; or = നുകത്തടി a yoke, നുകപ്പാടു the length of a yoke.

നുകപ്പിണ വിടുക്ക to unyoke.

നുകം ചായ്ക്കുക measuring the growth of trees by their resistance to a yoke of oxen പി ലാവിന്നു നുകം ചായ്ക്കുമാറായാൽ; നുകം ചാ രിയാൽ കുലയാത്തതു, നുകം ചാരിത്തൈ KU. young Jack-trees.

നുകരുക nuγaruγa T. M. (C. T. നുംഗു, Tu. നിംഗു, Te. nōru mouth = മുക൪). To swallow പൂന്തേൻ നുക൪ന്നു CG. of bees, birds. പാൽ പ ഴം നുക൪ന്നാലും Nal.; അധരത്തെ ഞാൻ നുക ൪ന്നാവു DN., അധരാമൃതം നു. Bhg. to kiss. — met. കോരി നുക൪ന്തു (with eyes) വാഗമൃതം (with ears) RC. —

VN. നുക൪ച്ച sipping, imbibing.

നുങ്ങണം see നൊ —

നുച്ചു nuččụ C. Tu. NoM. (T. നൊയി, √ നുറു) Broken rice നുച്ചും കണ്ണും തിന്നുക (= നുറുങ്ങി യതു).

നുച്ചുപുഴു, (C. നുസി) a minute insect in grains & clothes.

നുണ nuṇa (aC. നൊണ to devour, aT. നൊ ണ്ടു). 1. Smack, slaver; greediness, നുണ പൊ ട്ടുക the mouth to water, to smack. 2. calumny, flattery, lie (C. നൂളു). നുണയും നൊട്ടയും lies.

നുണ പറക to backbite.

നുണയൻ m., (f. നുണച്ചി) 1. voracious. 2. a talebearer, spy, calumniator.

നുണയുക So. to eat greedily.

VN. നുണച്ചൽ smacking the lips, greediness. നുണത്തം, നുണത്തരം So. backbiting.

നുണെക്ക 1. To smack the lips, have a ravenous appetite കാത്തിട്ടിരുന്നോൻ നുണെ ച്ചിട്ടു ചത്തു, നരി നുണെക്കുന്പോലേ prov.; നു ണെക്കാതേ ഇറക്കിക്കൂടാ without slavering. 2. to backbite.

നുണിൽ nuṇil (നുൺ T. aM. C. Te. fine, minute) Scurf, itch.

നുണ്ണിറച്ചി V1. a kind of myrrh.

നുണ്മ aM. minuteness നുണ്മയും ഇയന്നപടി ക ണ്ടു;മെയി നുണ്മണലായി വീഴ്ത്തി RC. made it dust.

നുതം nuδam S. (part, of നു) Praised. നുതി S. praise നുതി ചെയ്ത നേരം CG.; നുതി കൾ ചെയു പ്രാ൪ത്ഥിച്ചു VetC.

denV. ഭയരഹിതമതികളെ നുതിക്കയിം Bhr. = സുതിക്ക.

നുതൽ nuδal T. aM. (C. നൊസൽ, Te. നു ദു൪. fr. നുൻ) Forehead V1., തിരുനു. മേൽ RC.; വെണ്മതിനുതലി RC. she with the moon on her forehead.

നുത്ത nutta = നൂട്ടo A gap V1.

നുന്നം nunuam S. & നുത്തം (part, of നുദ് push). Driven വായുനുന്നങ്ങളാം മേഘങ്ങൾ Bhr.

നുൻ = മുൻ aM. വിണ്ണവ൪കോൻ തന്തിരുനു ന്പിൽ. — No. ഇതിനു നുന്പേ TR.; നുന്പു മറി ഞ്ഞു TP. a fencing posture. മേലിൽ വരും നു ന്പും ഞാറാഴ്ച TP. next Sunday.

നുനി 1. = (T. tip) കൈമുണ്ടു, കൌപീനം.

2. (= നുൺ) very thin & meagre V1.

നുപ്പം nuppam (T. നുൾ്പം, fr. നുൺ) Fine texture of cloth V1.

നുപ്പതു aM. = മുപ്പതു, as നുപ്പതിനായിരപ്രഭു KU.

നുന്പു numbụ, (see നുൻ) A nail with 2 points to join planks, also നുന്പാണി No.

നുമ്മൾ nummaḷ = നോം We. നുമ്മളെ തന്പുരാൻ, നുമ്മടെ പേ൪ക്കു TR. (the Pa/?/achi Rāja).

നുമ്മാൾ nummāḷ (see നുൻ) = മൂന്നാൾ? Three or more days from this (No. vu. ഉമ്മാൾ).

നുര nura T. Tu. C. M. Foam, froth അശ്വം ത ന്നുടെ വായിലേ നുര Cr Arj. — പാൽനുര the sap in trees. ശ്ലേഷ്മാം നുര VCh.; നുരവാരിപ്പിടിച്ച പോലേ prov. (of the sea). 2. = കടൽനുര q. v.

നുരക്കടൽ the foaming sea.

നുരനുരേ adv. like froth, പല മാംസാങ്കരം നുരന്നനേ വതും Nid37.

നുരപ്പിണ്ടി foam as of one dying, നു. കാ൪ന്നു കിടക്കുന്നു.

നുരയൻ a bird similar to പോലപ്രാവു.

നുരയുണ്ണി the dog as swallowing his vomit.

നുരവായൻ slobbery, salivating.

നുരയുക to froth നുരന്തു ചോരി അണിന്തു RC; നുരഞ്ഞുനീ൪ പാഞ്ഞിരിക്കയും MM. (from a chest-wound). നുരഞ്ഞിട്ടു കറ വീഴുക Nid.

നുരെക്ക No. 1. To foam, emit scum. 2. to ferment as toddy V1. 3. to spoil, rot (= നു രുന്പു, നുല) താമരനൂൽ നുരച്ചു വറണ്ടുക്രടി CG. VN. നുരെച്ചൽ 1 & 2.

നുരി nuri (C. to granulate; നു൪ dust?) 1. what 3 fingers can hold; a bunch of rice plants & the space required to plant them നുരിയും നു രിയിടയും (doc.) MR. നുരിയുട പഴുതും doc. ക ണ്ടത്തുകൊണ്ട നുരി കുത്തി TP. = 3—4 ഞാ൪ ഒന്നി ച്ചു നടുക. — നുരിവെക്ക to drop seed-paddy into fresh made furrows, either a., Trav. No. closely (for transplantation), or b., No. at large intervals (in fields full of വരിനെല്ലു to distinguish it from the same when grown up) = കരിച്ചാ ലിൽ നുരിയിടുക. 2. B. No. small bubbles of water.

denV. നുരിക്ക 1. to put some grains, take & put with 3 fingers മൂ൪ദ്ധാവിൽ അരി നുരി ച്ചാശീ൪വ്വദിച്ചു (loc.); മുത്തും പവിഴവും നു. TP. 2. So. to rise in small bubbles.

CV. നുരിപ്പിക്ക to transplant V1.

നുരുനിപിരിയാദ, — ാരം No. vu. see നി൪മ്മ൪യ്യാദ.

നുരുന്പു nurumbụ M. Tu. 1. Rot, wood-dust, iron rust, etc. 2. N. pr. fem.

നുരുന്പുക (Tu. നുരി) to rot, decay. നുരുന്പി കൂടം SiPu. ruined temple-roof.

Also freq. നുരുന്പിക്ക, f. i. ചിത്രഗുപ്തൻ വരെ ച്ചിട്ടു കിടക്കുന്ന പത്രം നുരുവ്പിച്ചു പോകുമോ Nal.

VN. നുരുന്പൽ = ഉണങ്ങി നുരിന്പിപ്പോയി. (see നുരെക്ക 3.)

നുറുങ്ങുക nur̀uṇṇuγa C. M. (Te. Tu. നുര്ഗു, T. നൊ —). To be broken into small pieces, shattered, pulverized തലനൂറു നുറുങ്ങി, തല ഏഴു നു'ങ്ങി മരിക്ക Bhr.; നൂറു നുറുങ്ങി വീണു, പത്തു നുറുങ്ങി വീണു AR.; ഏഴായി നുറുങ്ങിയ പഴയരി TP.; അരിവര൪ നുറുങ്ങിന൪ RC.; ക യ്യും കാലും നുറുങ്ങിപ്പോം Nid. in leprosy. എല്ലു കൾ നുറുങ്ങുമാറു ചുമക്ക VCh. — VN. നുറുങ്ങൽ.

നുറുങ്ങു 1. a bit, chip, atom ആയിരം നുറുങ്ങാ ക്കിനാൻ RC.; ഓട്ടുനു. a potsherd. നീ൪ നു. a drop. നുറുങ്ങരി = നുറുക്കരി. 2. a moment നു. നേരം പാ൪ക്ക, തിണ്ണം വിളങ്ങി നു. നി ന്നാ൪ CG.; നീനു. വിടുകിൽ Anj.; നു പറ ഞ്ഞു CG. some words.

നുറുക്കു a bit, fragment, broken rice (നുറുങ്ങരി, നുറുക്കലരി).

നുറുക്കുക v. a. 1. To crush, break in pieces, pound തേർചട്ട നുറുക്കിനാൻ AR.; moths to eat, destroy V1. 2. = നറുക്കുക to cup up, as fish for a stew, a golden cow for distribution അറുത്തറുത്തെന്നേ നുറുക്കിലും KR.; തലനൂറു നുറുക്കി CG.

നുറുന്പു No. = നുരുന്പു 1. Chips, splints. 2. = കുറുന്പു 1.

നുല nula (= നുർ, നുറു) Rotting, rheum of the eye പോളമേൽ നുലയും ചൂടും ഏററമായി Nid24. നുലയുക to rot, moulder (as victuals), be overripe മുഖം താണു നുലഞ്ഞിട്ടു നൊന്തീടും വി നതക്കുരു Nid.; നുലഞ്ഞവസ്ത്രം = മുഷിഞ്ഞ.

VN. നുലച്ചൽ, also ധാന്യങ്ങൾ തിന്നു നുലവു വരുത്തി MC. macerate, digested.

നുലെക്ക v. a. to soften by squeezing, spoil വാതാദികൾ മാംസം നുലെച്ച് അതിൽ പുഴു ക്കൾ ഉണ്ടാക്കിൽ, മാംസത്തിനെ നുലെക്കാ തേ Nid.

നുഗു nušu (Te. C. നുസു) Small, young, minute = നുച്ചു No. — അ സ്ത്രീ നുഗു too young.

നുള nuḷa (loc.) Wet, damp (= ഞളു?).

നുളരുക to be moist, damp പൂത്തു നന്നായ ള ർന്നിട്ടു നില്പൊരു മരങ്ങൾ KR.

നുള്ളുക nuḷḷuγa (C. Te. നുലി). To pinch പി ള്ളരെ നുള്ളിനാൻ CG.; to pluck കൊടിമ്മേന്നു വെററില നുള്ളി TP.; മുളനഖംകൊണ്ടു ണുള്ളാം prov. = നുള്ളിപ്പറിക്ക.; നുള്ളി അറുക്ക to crop off (a bird's head). നുള്ളി എടുക്കുന്നേടത്തു കുഴി, നുള്ളി വെക്കുന്നേടത്തു കുന്നു prov. to take or add by pinches.

VN. നുള്ളൽ 1. a pinch (= കിള്ളൽ). 2. harvest of grains that are picked V2.

നുള്ളിക്കൊടുക്ക to give a pinch. നുള്ളിക്കൊടു ചൊല്ലിക്കൊടു prov. മലയാലർ നു'ക്കുമ്മു ൨ കൈകൊണ്ടു വാങ്ങുന്നു V1.

നുള്ളി 1. small sticks for firewood നു. യുള്ള കാടു prov., കൊള്ളിയും നുള്ളിയും നുള്ളിയും vu. 2. (loc.) a kind of ഊർച്ചമരം 151.

നുള്ളു a pinch, bit. നുള്ളും നുറുക്കും കണക്കെല്ലാം കൂട്ടാം Anj. all sorts of fractions.

നുഴന്പു nu/?/ambụ So. Palg. (T. നുളന്പു). A gnat, chiefly an eye-fly നു. കളെത്തടുപ്പാൻ MC 31.

നുഴയുക nu/?/ayuγa T. M. C. (Tu. നുരി, C. നുസി, നൊള fr. നുൺ) To creep in, squeeze through. ധൂമം നുഴയുന്ന രന്ധ്രത്തിലേ തൂൺ നു ഴയാതു CC. force its way into.

നുഴവാതിൽ V1. a small door.

നുഞ്ഞി nūńńi (loc.) A marsh, quagmire പു ല്ലുള്ള കുരഞ്ഞി.

നുട്ട nūṭṭa No. (നൂളുക?, നൂഴുക?), നൂത്ത No. loc., നുത്ത V1. q. v. A gap in a fence, ഉക്കത്തു പു ണ്ണുള്ളവൻ നൂട്ട നൂഴവാൻ പാടില്ല prov.; നായ്നൂ ട്ട for dogs; a conduit നൂട്ട അടെക്ക (= കഴാ). നുണാമരം B. = കടല്പിലാവു Morinda.

നൂതനം nūδanam S. (നു, now) New, modern, recent. സ്ഥലത്തിന്നു നൂ'മായൊരു പേർ ഉണ്ടാ ക്കി invented. നൂ'മായി ഉണ്ടാക്കിയ ആധാരം MR. forged. നൂ'മായൊരു വാതം വീതു തുടങ്ങി CG. a fresh wind. നിത്യവും കേട്ടീടിലും നൂ. എ ന്നു തോന്നും Bhg.

abstr N. നൂതനത്വം newness. നൂ. പൂണ്ട മൽപ്രാ ണനാഥയും SiPu. newly married.

നൂത്നം = നൂതനം, f. i. നൂ'മായ്വന്നൊരു ദന്തങ്ങൾ Sk.

നൂനം nūnam S. (നു) Just now, = ഇനി, then; surely ദീനനായി പിതാവു സ്വർഗ്ഗത്തിൽ എഴു ന്നെള്ളം നൂനം KR.

നൂപുരം nūburam S. Foot-ring, AR. കാല്ചിലന്പു.; ധരിപ്പിക്ക 518.

നൂറു nūr̀ụ 5. (നുറുങ്ങുക) 1. Powder, esp. powdered lime നീറു, as used for chewing. നൂററി ൻഗുണം GP 78. നൂറും പാലും കൊടുക്കേണം PR. propitiation of snakes; starch (കൂവനൂറു = ഊറൽ). ഭവനം നൂർ തേച്ചു whitewashed. 2. hundred നൂറുനൂറാക്കി മുറിച്ചു Sk.; ശൂലം നൂറു നുറുങ്ങി etc. (dust = hundred). Obl. c. നൂ ററാണ്ടു 100 years, നൂറെറാന്നുതലകൾ AR. — Dat. നുററിന്നു & നൂർക്കു (loc). മുപ്പത്താറുനൂറു CS. = 3600. നൂറായിരം Mud. Used (= പത്തു‍) as a first step to higher numbers ഒന്നൂറു മൂവായി രം നായന്മാർ TP.

നൂറങ്കിഴങ്ങു (1) Dioscorea pentaphylla. Rh.; ചെകരി നൂ. Diosc. triphylla.

നൂറീതു (2) at the rate of 100 (വീതം), നൂ. കണ്ടു നെല്ലു വെച്ചു കൊടുക്ക.

നൂറുക T. M. Te. to be pulverized ചിത്രധ്വജ ങ്ങളും വെന്തു നൂറുന്നുതേ KR. (= നീറുക).

നൂറോൻ So. = നൂറൻകിഴങ്ങു q. v., കാട്ടു നു. kinds of yam, also നൂററ (loc.)

നൂററൽ see നൂല്ക്ക.

നൂററവർ, നൂററുവർ Bhr., നൂററുപേർ ChVr., നൂററിങ്കോൽ CG. Duryōdhana with his 99 brethren — (see മുന്നൂററന്മാർ, അഞ്ഞൂററ ന്മാർ 11).

നൂററിക്കൊല്ലി aM. the hundred-killer, a weapon വാൾ നൂ. കൊടിയ വേൽ RC.

നൂററിപ്പത്തു 110 = നൂററിൽപത്തു.

നൂററുകുടം (1) a chunam pot or pouch.

നൂററുതൊണ്ടു (1) No. esp. a cocoanut shell filled with lime, it being used by toddy-drawers to prevent the fermentation of toddy.

നൂറെറാന്നു തീയർ TP. 101 Tiyar.

നൂൽ nūl 5. (നുലു Te. C. to twist = നുൾ) 1. Thread, yarn വക്കു —, പട്ടുനൂൽ; നൂൽകയർ etc. നൂൽ ഓട്ടുക to line, sew in line V1.; നൂൽപി രിക്ക to twine. — മാറിൽ ഇരുന്നൊരു താമര നൂൽ എല്ലാം CG. fibres of lotus- stalk. 2. measuring line നൂൽ പിടിച്ചളന്നു കുററി തറെച്ചു KR.; മേലിടും ചിറെക്കാലംബമായൊരു നൂലു പിടിച്ചു കിടക്കുന്പോലേ RS10. (so looked Hanuman across the straits). 3. a rule (= സൂത്രം), നന്നൂൽ a Tami/?/ grammar (by Pavananti). 4. penis.

നൂലാചാരം (3) a divorce granted to a wife W.

നൂലാമാല T. So. entangled thread; intricacy, artifice.

നൂലിട്ട ഉണ്ണി TP. a Brahman boy invested with പൂണുനൂൽ. — So. നൂലിട്ട ജാതി = ദ്വിജർ.

നൂലിതാളി Rh. Antidesma alexiteria, (the bark is used for ropes).

നൂലുണ്ട a bottom of yarn.

നൂല്ക്ക 1. To spin — VN. നൂൽക്കൽ, നൂ ററൽ. 2. V1. to put out a wick or match.

നൂൽക്കൊടി V1. a neck-ornament.

നൂൽക്കോൽ a staff joined to the കുറുന്പ്രാക്കു of a weaver's loom.

നൂല്ചെട്ടി a weaver.

നൂൽതാർ a reel, see താറു. — നൂൽതാര see താര.

നൂൽതുണി calico.

നൂല്പശ size for stiffening thread.

നൂൽവള്ളി Rh. Dalbergia scandens.

നൂളുക nūḷuγya = foll. കാടൻനായി വേലി നൂ ണ്ടു. Anj.

നൂഴുക nū/?/uγa (= നുഴയുക) To creep in, squeeze through, to enter slily or with difficulty നൂണു കടക്ക; കുന്നിന്നുകീഴിലേ നൂണു, നൂഴൊല്ലാ നാം, ഗർഭത്തിൽ നൂഴുന്നോരല്ല CG. are not to he born again; കടങ്കാൽ നൂ. obsc.

VN. നൂഴൽ (act.); നൂട്ട q. v.

CV. നൂഴിക്ക, f. i. ഗോവിന്നു കീഴേ നൂഴിച്ചു CG. put the children under the cow as a remedy.

നൂഴുവഴി a cunningly devised entrance.

നൂഴുവാതിൽ (loc.) = നുഴവാതിൽ.

നൃ n/?/ S. 1. Man. Nom. നാ. 3., pl. നൃക്കൾ Sah. (hence നരൻ) Gen. pl. നൃണാം. — നൃപതി see below. 2. Tdbh. = നിർ, as നൃമ്മലം, നൃവാ ഹം = നിർമ്മലം etc.

നൃങ്ങന n/?/ṇṇana No. (adv. നിവിർ). Upright, erect. നൃ.നില്ക്ക to stare about, be stark naked (loc.)

നൃച്ചി (loc.) uppermost.

നൃത്തം n/?/ttam S. (നർത്ത) Dance മത്തനെപ്പോ ലേ നൃ. കുനിക്കേണം GnP., നൃ.ചെയ്ക്ക Bhr., Mud., ആടുക, വെക്ക Anj.; കാളിയൻ മൂർദ്ധാവി ങ്ഖൽ നൃ. ധരിച്ചു VilvP.

നൃത്തനം, better നർത്തനം id. നൃ. ചെയ്യുന്ന സ്ത്രകൾ VyM.

നൃത്തായം, നൃത്യശാല CC. a dancing hall.

നൃപൻ n/?/baǹ S. (നൃ + പ) Protector of men, നൃപതി AR. king, so നൃവരൻ, നൃപാലൻ Brhmd.

നൃപതിത്വം Sovereignty. നവനൃ. Mud. = പുതുരാത്വം.

നൃശംസൻ S. hurtful to man, mischievous, malicious നൃശംസയാകം നിൻ ചരികങ്ങൾ കൊണ്ടു ദശരഥൻ മരിച്ചു KR.

നൃശസേയം a rule, administering justice to men ഉന്നതധർമ്മങ്ങഴിൽ ശ്രേഷ്ഠമാം നൃശസ്യമേ; സീത തന്ന നൃ'മായുള്ള വചനം KR. (her intercession).

നെകിൽ‍ see നിഴൽ.

നെഞ്ചു neǹǰụ T. po. M. and നെഞ്ഞു (mod.) fr. നിന 1. Heart, (also ഇടനെ.). നെ. പൊട്ടി, പിളർന്നു split or broke. നെ. ഇടിക്ക to beat. നെ. അടെച്ചു പോക to feel choked. നെഞ്ഞി ലിരിക്ക to have in mind. നെഞ്ഞിന്നുറപ്പുണ്ടു KU. bold heart. നെഞ്ഞേററവൻ courageous. നെയി കൂട്ടിയാൽ etc. നെഞ്ഞറിയും prov. to be conscious of the fact, (opp. hearing, learning). പഞ്ചമരാഗത്തെപ്പാടുന്ന നീ എന്തു നെഞ്ചനി റെക്കുന്നൂതെൻചെവിയിൽ CG. the cuckoo's tune fills the ear with heart. 2. breast നെ ഞ്ഞത്തു തച്ചു, കുത്തി, അടിക്കു (lamenting). നെ ഞ്ഞോടു നെഞ്ഞു പാഞ്ഞു TP. breast against breast. നെ. തൊട്ടുള്ള രോഗം എല്ലാം a. med. all diseases of the chest. നെഞ്ഞത്തുകൂടെടുക്ക = കോഴിനെഞ്ഞു pigeon-breast to form (a disease). നെഞ്ചൂററം a broad chest B. നെ.കലിക്ക, കീറൽ, എരിച്ചൽ, പുകച്ചൽ, വേവു heart-burn, nausea in the throat.

നെഞ്ചകം 1. in the heart നെ.നിനെച്ചു Anj. 2. the inmost heart നെ.തന്നിൽ ധ്യാനിച്ചു Bhr. — also നെഞ്ചം, f. i. നെ. തെളിഞ്ഞു Bhr.

നെഞ്ചർ T. bold men (Mpl. song); തുരുതുര 470.

നെഞ്ഞരംകൊള്ളക (2) No. (അരം) heart-burn = നെഞ്ചു കലിക്ക etc.

നെഞ്ഞൂററക്കാരൻ, — ററവൻ (1) No. a desperado.

നെടു neḍu T. M. So. (Tu. നെളിയ) = നിടു Long. നെടിയരി whole rice freed from husks.

നെടിയോൻ (also = നരന്ത), നെടുതു = നി — q. v.

VN. നെടുക്കം tallness V1. — നെടുങ്കൻ So. tall.

നെടുങ്കഴം great depth. — നെടുങ്കാലം long time.

നെടുങ്കേണി a lake.

നെടുങ്കൊട്ടിൽ barrack = നിടുന്പുര etc.

നെടുങ്ങനാടു & നെടുങ്ങനനാടു N. pr. the 13th province of Kēraḷa, capital Cher̀upuḷḷachēri. The Nāyars are divided into 2 circles നെ' ട്ടിന്നു മീത്തൽ വടക്കേക്കൂറു & തെക്കേക്കൂറു KU.; നെടുങ്ങാടി or നെടുങ്ങാനിനാട്ട് അടി യോടി a tribe of Sāmantar KM. identified with ചാക്യാർ Anach. and with ഏറാടി KN.

നെടുഞ്ചെത്തു B., better — ത്തി Rh.; see under ചെക്കി.

നെടുദൂരം very far.

നെടുനാൾ long time = നെടുനേരം V1.

നെടുനീളം the whole length = ഉടൻ —.

നെടുന്തരിശു a long waste; lying waste for a long time.

നെടുന്നനേ straight on, also നെടുകേ പോക.

നെടുപ്പു, നെടുപ്പം V1. No. length, height.

നെടുപ്പക്കാരൻ No. = നെടിയോൻ.

നെടുമംഗലം long happiness നെ. സിദ്ധിച്ചീടിം SitVrtt.; സന്തതിലാഭം നെ. BR; സന്തതം നല്ല നെ'ത്തിന്നു SiPu.

നെടുമംഗല്യം B. the string of a താലി. — met. നെ. അനുഭവിക്ക, ആയിരിക്ക; നെ. ഏററമുണ്ടാം (astrol.) gifted with a long lived husband.

നെടുന്പക continued enmity.

നെടുന്പടി V1. a door-post or window-post No. Palg., (opp. കുറുന്പടി).

നെടുന്പാച്ചൽ running straight on without looking back.

നെടുന്പു V1. pride. — നെടുന്പൻ arrogant, also നെടുമൻ a tall man, — and നെടുമ, നെടു മാനം tallness V1.

നെടുന്പുര, see നിടുന്പുര.

നെടുവട്ടം‍ an ellipsis; oval.

നെടുവണ്ണൂർ N. pr. = നടുവ — q. v.

നെടുവരിയൻ So. = തെങ്ങോലവരിയൻ 479.

നെടുവിരിപ്പു (a canopy) & നെടിയിരിപ്പു N. pr. residence in ഏറനാടു, where all the children of Tāmūri's dynasty ought to be born. നെ' പ്പു, (പ്പിൽ) സ്വരൂപം title of the Calicut dynasty KU.

നെടുവിളിയാൻ, (V1. നെടുളാൻ) a large night-bird.

നെടുവീർപ്പു a sigh (ഇടുക). നെ. ഉളവായ്വരും VyM.

നെട്ടു (bef. vowels), നെട്ടാണി Crown of the head.

നെട്ടൻ V1. a tall man.

നെട്ടനരി Trav. = നിഢ്ഢനരി, നിടിയരി. q. v.

നെട്ടാന്തൊട്ടി B. tall & thin.

നെട്ടായം 1. straight part in a river. 2. a stretcher (brick or stone, opp. കുട്ടായം), f. i. in an English or block bond. (Arch.)

നെട്ടൂർ & നിട്ടൂർ (doc.) N. pr. നെ. ചുരത്തിൻറെ വാതിൽ KU. the commonest of the 18 passes of Kēraḷa.

നെട്ടോട്ടം = നെടുന്പാച്ചൽ.

നെണ്ണുക neṇṇuγa = നണ്ണുക V1. To remember, be grateful.

VN. നെണ്ണൽ ഉണ്ടാക to long after, (C. നെ ൺ്പു = നിനവു).

നെത്തുക To crawl, see നത്തുക, (prh. എത്തുക?).

നെൻ see നെൽ.

നെയി ney T. M. aC. Te. (Tdbh.; സ്നേഹം) & നൈ. 1. Any unctuous substance, grease, fat, oil, whence, എണ്ണ (എൾനെയി), വെണ്ണാ, പന്നിനെയി lard. നെ.വെക്ക to become fat, proud. 2. ghee ഉരുക്കുനൈ യാഗാദികർമ്മ ങ്ങൾക്കുത്തമം, പഴനൈ വ്രണങ്ങൾക്കു പ്രയോ ഗിപ്പാൻ GP.; വെയിക്കുന്പോൾ നെയി ക്രട്ടേണം TP.; നൈ ക്രട്ടിയാൽ നെഞ്ഞറിയും prov. — നെയ്യിൽ കൈ മൂക്കുക to put the hand into boiling ghee, an ordeal for women accused of a breach of caste rules, നെയ്യിക്കൈമുക്കേണം TP. 3. transfer of land by കുടുമനീർ which leaves to the proprietor a nominal income of one നാഴി ghee, to the value of 1 fanam per annum. നെയിനിന്നു പോയാൽ നാഴിക്ക് ഒരോ പണം വെക്കും KU. if this duty be not paid, interest upon interest is to be demanded.

Hence: നെയ്ക്കുലം a frying pan.

നെയ്ക്കുററി a jar of ghee. നെ. വെക്കു to present it as a token of respect.

നെയ്തട്ടു a vessel of oil, in shops.

നെയ്തറ N. pr., നെ. പ്പുഴ the river of Vaḷar- paṭṭaṇam.

നെയ്പല (& നെയ്പാട) cream, fat ചേരയും ചലവും നെ. യും മലമൂത്രം പൂരിച്ച നരകം Bhg.; ചോരയിൽ കളിക്കയും നെ.ധരിക്ക യും SiPu. on battle-fields.

നെയ്മീൻ V1. a tender fish.

നെയ്യുപ്പം a cake, offered in temples. നെ. തി ന്നാൽ രണ്ടുണ്ടു ലാഭം prov.

നെയ്യമൃതം an offering (in Sivarātri & Sankrānti), ദേവനു നെ. മുട്ടാതേ കഴിച്ചു കൊള്ളൂ

KU.; also മോയിലോത്തു നെയ്യമൃതു വെക്ക, ചെയ്ക TP. to give oil for temple-lights TR.

നെയ്യാട്ടം anointing an idol with ghee.

നെയ്യിടുക to grease. അന്നന്നു വെട്ടുന്ന വാളിന്നു നെ. prov. to serve princes. വെട്ടുന്ന വാൾക്കു നെയ്യിട്ടു കൊൾകെന്നതേ മുട്ടുന്പോൾ ചെയ്യാ വു RS. appease the coming storm.

നെയ്യിൻ മേലായ്മപ്പണം = നെയി 3.

നെയ്യുണ്ണി Bryonia laciniosa, Rh.

നെയ്യൂക്കു fatness, as in Brahmans without ക യ്യൂക്കു (muscular strength) Mud.

നെവര distorted figures of men or monkeys, stuck up as charms whilst building a house etc. (see നൈവാരം).

നൈവല the caul or omentum.

നെയ്ക neyγa 5. To weave; to plait mats. നെ യിതതിന്നു തക്കകൂലി.

VN. I. നെയ്ത്തു weaving; നെയ്ത്തുകാരൻ a weaver, നെ. തറി, നെ. കോൽ a loom.

നെയ്പു a large mat for treading out corn, in sandy districts.

VN. II. നെയ്യൽ weaving, (act.).

നെയ്തൽ neyδal T. M. C. 1. a Nymphæa (alba T., cærulea C.) 2. Menyanthes Indica Rh., also നെയ്തലാന്പൽ (B. നൈവിലാന്പൽ). 3. T. saltish soil.

നെരിയുക neriyuγa (C. നെഗ്ഗു) = ഞെ — To be crushed കാലും കൈയും നിരിഞ്ഞു രോ കയും വിറക്കയും MM.

VN. നെരിപ്പം, നെപ്പം (loc.) crisp.

നെരിപ്പു = ഞെ — fire, നെരിപ്പിൽ വെച്ചുവെ തുപ്പി a. med. പുത്തവിലോടു നെരിപ്പടയും Onap. a sort of cake. — (നെരുപ്പട No. baked on leaves = ഓലയട Cal.)

നെരുപ്പോടു B. a stove; No. & So. a portable fire-place, used by native goldsmiths.

നെറി ner̀i T. M. (Te. excellence, fr. നിറ? Tu., നെർത straight) 1. Straight path (in battle കൊട്ടും വിളികളും നീടുംനെറികളും SiPu.). 2. rectitude നെ. കറയുന്നതേ അരികൾക്കു, നെ റിമതികെട്ടു, നെറി കെട്ടവാറു RC. dishonest; also നെ. കെടുക V1. to be put to shame.

നെറികേടു So. crookedness. — നെറിയുള്ള വൃ ത്തം V1. musical rhythm.

നെറിവു 1. (C. Tu. നെറി, Te. നെരു = ഞെ റിവു) folded front of a Musulman's gown. KU. 2. So. = നെറി proper road, equity. നെറിവുള്ള, നെറിവുകാറൻ virtuous V1.; നെ. കെട്ട PP. vicious.

നെറുക ner̀uγa (T. നെറി temples; what is straight). The crown of the head (in Tu. നെ ത്തി). നെറുകയിൽ പീലികെട്ടി Bhr., also നെ റുകന്തല.

നെറുവിളക്കു (& കാക്കവി.) a lamp nailed on the head of exposed infants or hanged criminals. നെ. തറെക്ക; നീകാലത്തു നെ. കണ്ടുപോകും (curse).

നെറ്റി net/?/t/?/i T. M. (C. Te. നെത്തി, Tu. see prec.) 1. The forehead, (നെററുക T. to dash against). രൂനെററി CG.; നെ. വിയർക്ക VyM. from anxiety. നെ. യിൽ അടയാളം മുദ്രയും വെക്ക VyM. to brand Brahman criminals. മൂന്നൂടേ നെ. മേലെ വെക്ക TP. adoringly. നെ. ക്കു നേരേ നില്ക്ക KU. to withstand. 2. what is like a forehead, പുരയുടെ രണ്ടു നെ. ക്കും TR.; നെ. പ്പുറം tne gable-end.

നെററിക്കുറുൾനിര hair curled on the forehead.

നെററിച്ചുളിച്ചൽ knitting the brows.

നെററിച്ചുളുക്കു wrinkles.

നെററിത്തടം the forehead. നെ'ടേ നല്ല ചാന്തും കുറികളും SiPu.; നെ. തുടെച്ചു Nal.; നെ' ത്തി ന്നു വെടികൊണ്ടു TP.

നെററിത്തിരിക്കണ്ണിൽ തീ CG. the fire of Siva's third eye.

നെററിപ്പട്ടം an ornamental head-cover (of elephants, Bhg. tiara of princes).

നെററിപ്പുര (2) a kind of house TR.

നെൽ nel T. C. M. (Tu. നെജി). 1. Rice as growing നെ. വിളയുന്നേടത്തു പുല്ലായ്വരും Sah.; നെല്ലുകാപ്പതിന്നു Bhg.; നെല്ലു വിളഞ്ഞു മൂരു വാൻ അടുത്തിടുത്തിരിക്കുന്നു TR.; പച്ച —, ഉണക്കൻ — green or dry. — Stages of growth: a. ഞാറു പ്രായം; b. കോൽപ്രാ.; c. പൊട്ടിൽപ്രാ.; d. ക തിർപ്രാ. (= നിറന്നു); e. കായ്മടങ്ങിപ്രാ.; f.

പഴം തട്ടിയ പ്രാ., (പഴം ഓടി); g. കൊയ്യാറായ പ്രായം (വിളഞ്ഞ). — so കോലായനെ., കോൽപു ട്ടിൽ, മുറിക്കതിർ (30 days), കതിർ, പൂവുതിർന്ന നെ., പാൽ നെ., പഴം പിടിച്ച നെ., നെല്ലിന്നു വിളഞ്ഞു, വിത്തിനു വിളഞ്ഞു; (പൂവഞ്ചു പാലഞ്ചു കായഞ്ചു വിളയഞ്ചു 20 days from the time of blooming till harvest). — Kinds: വിരിപ്പു cut in Oct., മുണ്ടവൻ in Dec. or Jan., പുഞ്ച — in spring. ചെറുനെല്ലിന്നരി പൊടിച്ചട ഉണ്ടാക്കും GP.; വ രിനെൽ. 2. rice in the husk (Port. nelle), paddy; bamboo-seed, etc. നെ. രണ്ടുണക്കും paddy may be dried in 2 days, (വിത്തു in 10). നെ. കൊണ്ടുപോക a ceremony after birth; rice as rent നെല്ലാൽ ഒരു കുരു തന്നില്ല TP. 3. a measure of paddy, generally Iḍanga/?/i നൂറു നെല്ലു (= 50 ഇടങ്ങഴി അരി). ഒന്പതു കണ്ടം ൯൫൦ നെല്ലിൻറെ നിലം TR. yielding on an average 950 Id. of paddy. കിട്ടേണ്ടുന്ന ൩൦ ഉ റുപ്പികയും ൨൨൫൦ നെല്ലും (jud.)

നെന്മണി 1. a rice corn. 2. measure of length (= നെല്ലിട). ൧II നെ. അകലം ഒന്നര നെ. ആഴത്തിൽ ഒരു മുറി MR. 3. നെ. വീശം the weight of a grain in gold; 4 നെ. = കു ന്നി, or = ½ മഞ്ചാടി CS.

നെന്മലർ parched paddy (see മലർ).

നെന്മാണിക്യം a gem found in grain?

നെന്മേനി "rice-body" Mimosa Sirisha (ശിരീ ഷ S.). നെ. തേച്ചൽ (the powdered bark) പൊന്മേനി ആകും prov.; നെ. പ്പൂവിലേ ന ന്മണം CG., GP 67.; നെ. വാകയുടെ വേർ ഇടിച്ചു പിഴിഞ്ഞ നീർ a. med.

നെല്ക്കച്ചി rice-straw. — നെല്ക്കതിർ an ear of paddy.

നെല്ക്കൊറിയൻ a rice-nibbler, miser നെ'ന്നു മക്കൾ പിറന്നാൽ prov.

നെല്പം (loc.) 1. rice, hon. 2. a kind of rice = ചോരൻ.

നെല്പലിശ lending grain at interest W.

നെല്പാട്ടം rent upon fields of growing rice W.

നെല്പുര a granary, നെല്ലറ (നെല്ലറ പൊന്നറ prov.)

നെല്പൊതി rice-bundle നെ. യിൽ പുക്ക മൂഷികൻ prov.

നെല്പൊരി rather T. = നെൽമലർ rice-corn parched in a pan.

നെൽമൂർച്ച കൂടുക the harvest to draw nigh.

നെല്ലായിരിക്ക to be very lean.

നെല്ലിട space or weight of a rice grain എ ള്ളെട്ടിൻറെ ഘനം ഒരു നെ. യാം CS. also = 1/8 of an inch, (നെല്ലിടം).

നെല്ലുകുത്ത് beating paddy. നെ'൦ കൂടയിൽ ആ ക്ക TP. to degrade to the servants' room; (also നെല്ലൂത്തുക).

നെല്ലുളി a small chisel.

നെല്ലോകു the beard of rice, also ഓക്കയുള്ള നെല്ലു long-awned rice.

നെല്ലോല a blade of corn.

നെല്ലി nelli 5. ("ricelike"?) Phyllanthus Emblica (ആമലകി). Kinds: കിഴുകാനെ. Phyll. niruri; കാട്ടുനെ. Phyll. polyphyllus.

നെല്ലിക്ക, (നെല്ലിക്കാ GP 73.) the astringent fruit eaten dried & in pickles. നെ. നീരു കൂട്ടി a. med. — നെല്ലിക്കാപ്പുളി see നെല്ലിപ്പു ളി. — നെ. ഗന്ധകം bright sulphur.

[നെല്ലിക്കൊഴി (നെല്ലു) a small bird living in paddy-fields (So., Weṭṭ.), എരിക്കോഴി Trav.]

നെല്ലിത്താളി Aeschynomene Indica, Rh.

നെല്ലിപ്പടി V1. & നെല്ലിപ്പലക a plank of Phyllanthus; a frame on which the masonry of a well rests, intended to secure good water നെല്ലിപ്പലകമേൽ വെള്ളം ൧൧ ആളു നിന്നതിൽ VyM.

നെല്ലിപ്പുളി Cicca disticha, Rh. (corks are made of the wood).

നെല്ലിപ്പൂ Phyllanthus flower; Utricularia cærulea, Rh.

നെവി Ar. nabī, (Syr. നിവി, നിവ്യൻ) Prophet, അള്ളാവിനെയും നെ'യിനെയും സത്യം ചെയ്തു TR.

നെസ്യത്ത് Ar. nas̱īhat, Chastisement.

നേഞ്ഞിൽ nēńńil So. (T. നാഞ്ചിൽ, see ഞേ ങ്ങോൽ). A plough-shaft, = കരി. V2.

നേടുക nēḍuγa (T. to seek = നാതേ —) 1. To gain അവൻ നേടി (in play or war). ഢീപ്പുവു മായി പടവെച്ചു നേടി TR.; നേടി ഉണ്മാൻ

പോയി, താൻ നേടാപ്പൊൻ prov.; യശസ്സു നേ. Bhr.; കൊടുത്തു സല്ഗതി നേടുവിൻ ChVr. 2. to amass നേടിവെക്ക, നേടിയതെല്ലാം കൊ ടുക്കിലും Anj.; ഭൂമിയിൽ ചെന്നു നേടി സുഖിക്കു ന്നു GnP. of actions (കർമ്മം).

VN. നേട്ടം gain നേട്ടമതെല്ലാം മകനെ നിണ ക്കു Anj.; നാട്യമല്ലിക്കാര്യം നേട്ടമത്രേ Genov. full earnest.

നേണു vu. = നികന്നു; also:

നേത്തുക = നികത്തുക.

നേതി = ന, ഇതി, f. i. തത്വജ്ഞന്മാർ സർ വ്വതത്വ ങ്ങളേയും നേതിനേതിത്തള്ളി Bhg. (=ഇല്ലെന്നു).

നേതാവു nēδāvụ S. (നീ) A leader = നായകൻ. നേത്രം S. the eye = നയനം, as നേത്രഗോച രം Bhg. within reach of the eye.

നേത്രൻ = കണ്ണൻ having eyes, f. i. അർണ്ണോജ—, അംബുജ —, ഉല്പല —, പുഷ്കര —, etc. AR. Lotus-eyed; സഹസ്ര—AR. = സഹസ്രാക്ഷ ൻ. — m. pl. രാജീവനേത്രന്മാരാം രാജനന്ദ നന്മാർ AR.; f. pl. നാളീകനേത്രന്മാർ Bhg.

നേത്രപഥം "the way of the eye." എൻ നേ'ത്തി ങ്കൽ വന്നാൽ KR. if my eye light on him.

നേത്രരോഗം eye-disease, ophthalmia etc. (97 in all, Nid. 24).

നേത്രവാതം,— വായു eyes awry V1.

നേത്രസാഫല്യം ലഭിച്ചു SiPu. saw at last something worth seeing.

നേത്രാഗ്നി പൊട്ടിച്ചിതറുമാറു Bhg. with naming eye.

നേത്രാന്തം = കടക്കണ്ണു, f. i. നേ. കൊണ്ടു നിയോ ഗിച്ചു Brhmd.

നേത്രാഭിരാമം Nal. delightful sight, so അ വൾ കാണുന്നവർക്കു നേത്രാമൃതം Si Pu.

നേത്രാംബു a tear. നേ. ധാരകൊണ്ടാർദ്ര Nal.; നേത്രകീലാലാകുനനായ താപസവരൻ AR.

നേദിഷ്ഠം nēd/?/išṭham S. Next.

നേന്ത്രവാഴ or നൈന്ത്ര — q. v. A large kind of plantains. — നേന്ത്രപ്പഴം, — ക്കാ used chiefly for curry.

നേപത്ഥ്യം nēbathyam S. Dress of actors V1.

നേപാളം S. Nēpal. നൈപാളഭൂപാലന്മാർ CG.

നേമം nēmam T. M. Tdbh,; നിയമം 1. What is regularly observed as നേമവെടി KU.; കതി രൂർ അടിയന്തരം ചെലവിന്നും നേമത്തിന്നും TR. 2. esp. service of a Rāja. നേമപ്പടി daily pay. തൻറെ ഒന്നിച്ചു നേമമായിട്ടു നില്ക്കു ന്നവർ Ti.; തന്പുരാൻറെ നേമത്തിന്നു വന്നു, നി ന്നിരിക്കുന്നു, നേ. പോയിക്കെട്ടിക്കൊൾക take service. നമ്മളെ നേ. മുറിഞ്ഞു TP. discharged. നേമമായി, f. i. ചെയ്ക = അടവായി, ചട്ടമായി. 3. period, term recurring. നേമതാർ a spring tide, dashing of the waves (fishermen).

denV. നേമിക്ക = നിയമിക്ക.

നേമി nēmi S. (നമ) A wheel's ciroumference. വൃത്തനേമി നാലു ഭുജാമദ്ധ്യത്തിങ്കലും സ്പർശിക്കേ ണം Gan . — രഥനേമിസ്വനം Brhmd.

നേന്പുക nēmbuγa T. Te. (loc.) To winnow rice-grain = നാവുക.

നേരം nēram T. M. Tu. (aC. നേസറു= ഞായ റു). 1. The sun, day light. നേ. വെളുക്കുന്നു, പു ലരുന്നു dawn. നേരം ഉദിക്ക sunrise. അപ്പോൾ നേ. എത്ര ഉദിച്ചിരുന്നു? നേ. ഉദിച്ച് ഒരു മാറ് ഏകരം വന്നിരിക്കുന്ന സമയത്തു, ഏകദേശം ഒ രു മാർ നേ. ഉദിച്ചപ്പോൾ (jud.). നേരം വീഴു ക, താഴുക = അസ്തമിക്ക. 2. time, leisure. നേ രമായി it is time, നേ. ചെന്നു it is late. നേ. ഇല്ല. I have no time. അന്നേരം just then. കൊ ല്ലുന്ന നേ. അവനില്ല TR. at the very moment. നേ. ക്ഷമിക്ക to give time. നേരം കളക, പോ ക്കുക to spend one's time idly. Often contr. പറയാഞ്ഞേരം, പോയേരത്തു TP. 3. hour, turn. ൨ നേരത്തു ഭക്ഷണം twice a day (മണി നേ.). നേരത്തോടു നേ. വേദന ഉണ്ടാകും MC.; നല്ലൊരു നേരത്തിപ്പൈതൽ പിറന്നതു CG. a lucky hour; contr. നീ ഇപ്പോൾ നല്ലേരത്തു വരികയോ? Cal. = നല്ലന്നേ, നടാടേ 526, ന ല്ലപ്പോൾ 535. — വിളിച്ചേരത്തു TP.

നേരത്തു 1. early കാലത്തേ നേ. എഴുനീററു Sil.; ചുട്ടുകളഞ്ഞുടൻ നേ. പോന്നു കുളിച്ചു CG. soon after burning the corpse. 2. seasonably. നേ. പൊയ്ക്കൊൾക നീ Bhr. away with thee! നേരത്തിന്നത്തായം ചോറുണ്ടു TP. at the usual hour. നേർ പറഞ്ഞാൽ നേരത്തേ പോകാം prov.

നേരമാക (2) to be late = നേ. വൈകുക.

നേരംപകർച്ച V1. change of weather.

നേരം പുലരുക (1) to dawn; (2) to get through life.

നേരന്പോക്കു pastime, amusement (കാട്ടുക, പറക).

നേർ nēr T. M. Te. C. (Tu. നെർ = നികർ, നി ര, നെറി) 1. Straightness, as നേരലകു a straight blade; direction ആന പോയെങ്കിലേ ആ നേരേ വാലും വരും KU.; direct എൻറെ നേരൈങ്ങളേ, നേർ പെങ്ങളേ TP. next brother, sister (of the same mother). 2. truth, justice. ഇപ്രകാരം ആണ് എൻറെ നേർ MR. my true statement. ഇവിടത്തേ നേരുകൾ ഒക്കയും the real merits of our case. ഉണ്ടായ നേർ അന്വേ ഷിക്ക TR. what really happened. കൊന്നതു നേരോ (jud.). നേർ പറക to speak truth, തെളിക the truth to come to light. നേർ ന ടത്തുക to execute justice. അവൻറെ പക്കൽ നേർ പോരായ്കയാൽ TR. not innocent. നേരൊ ഴിഞ്ഞേതുമിനിക്കില്ല Mud. 3. what is even or like. നേർ തരേണം give me half. മാമലയി ന്നേർ; adv. വാരികൾ ചൊരിയുമന്നേർ ചൊരി ന്തനൻ RC.; നേരില്ലയാതൊരു കാന്തി, നേരററ, നേരകന്ന CG. incomparable. കന്നൽനേർ മിഴി യാൾ, മതിനേർ മുഖിയാൾ etc. 4. agreement (ഇടുക, പെടുക). 5. thin, delicate (നേരിയ).

Hence: നേരങ്കം V1. a face-to-face fight.

നേരലർ (4) enemies, നേ. കാലൻ Bhr.; (mod. the vicious).

നേരസ്ഥൻ (mod.) true, honest സിദ്ധാന്തം കൂ ടാതേ ുള്ള നേ'ന്മാർ MR.

നേരാക (1) to become straight, direct. കാൽ നേരായ് വന്നു PT. was healed. (2) നേരായി ച്ചോല്ലുക to speak rightly, നേരാം വണ്ണം. (3) to equal (നാന്മറ p. 542.), കാലനു നേരായ കംസൻ, നേരായോരില്ല ഇപ്പാരിലാരും CG.; അവൻറെ നേരായ്നില്പാൻ ആരും ഇല്ല KU. none to match him. (4) നേരായ് വരായ്കയാൽ TR. not coming to terms — (v. a. നേരാക്ക).

നേരിച (T. a tune). നേ. യെന്നു നീ ചൊന്ന ത് ഒക്കും Pay. solution of riddles?

നേരിടയാൾ (5) aM. a fairy figure, നേരിട യാട വാരണിക്കൊങ്ക RC.

നേരിടുക (1) to face, meet, oppose എന്നുടെ നേ രിട്ടു നില്ക്കുന്നതാർ KU.; വീരന്മാർ തങ്ങളിൽ നേ. കൊല്ലും, വായ്പോരുൾ കൊണ്ട് അവർ നേരിട്ടു നിന്നു CG.; അല്ലെങ്കിൽ വല്ല സങ്കടം നേരിട്ടേനെ So. would have happened. — (4) to agree, concur അന്യായക്കാരൻ അതു ജന്മി പക്കൽനിന്നു നേരിട്ടു വാങ്ങി, നേരി ട്ടുകൊടുത്തു (on കാണം), ദേവസ്വത്തിൽനി ന്നു നേ. കാണം വാങ്ങി, നന്പ്യാരുമായി ഉണ്ട റുതി ആധാരത്താൽ നേ. MR.; നേരിട്ടു (= ഇ ണക്കം പറഞ്ഞു) എഴുതിക്കൊടുക്ക No.

CV. ജന്മിയോടു നേരിടുവിച്ചു MR.

നേരിയ (5) fine, thin, as cloth, flour, (n. നേ രുതു V1.); also met. നേരിയ സലാം tender greeting.

നേരില്ലാത്ത (2) untrue. പരഞ്ഞ വാക്കിന്നു നേ' ത്താളുകൾ ChVr. promise breakers; (3) unmatched.

നേരുകാരൻ an honest, trusty person; a simpleton.

നേരുകേടു (2) untruth, losing one's innocency. നേ. കാട്ടുക TR. rebellion. നേ'ടായിപ്പറയും Mud. — നേരുകേടുകാരൻ a liar, cheat.

നേരും ഞായവും the ends of Government, കുന്പ ഞ്ഞിന്നു നേ. വിസ്തരിക്കും, വിചാരിക്കും; also നേരും ഞായം നാട്ടിൽ നടത്തിക്ക TR. just administration.

നേരും നിലയും truth & right. നല്ല നേരു നിലയുള്ളവൻ VyM. thoroughly honest.

നേരുള്ളവൻ trustworthy. നേ'നും നീരുള്ളവ നും കൊടുക്കാവു KU. lend to those that have a character & property.

നേരേ (1) straight. വാൽ നേ. ആകയില്ല prov. നേരേ തല ഇതാ വെട്ടീടുക Mud. നേരേ തടുത്തു directly. — against തേരിന്നു നേരേ കൂട്ടിനാൻ ആനയേ Brhmd.; കണക്കുകൾ ഞങ്ങളെ നേ. ഉണ്ടാക്കി TR.; ഞങ്ങൾക്കു നേ. ൦രംർഷ്യത MR.; നമ്മുടെ നേ. വക്കാണത്തിന്നു വന്നു CrArj.; അതിന്നേ. Bhr. — നേ. നില്ക്ക to stand upright. നേ. വിരോധം directly contrary. — നേരേ അനുജൻ (തന്പി നേ. കു ബേരനു KR.), നേ. ഇളയ next, youngest (opp. ജ്യേഷ്ഠൻ 409) — sometimes = പിന്നേ

and then: ഭേരിപടഹം ഉടുക്കു മുരശുകൾ നേരേ തകിലും തമ്മിട്ടം etc. PrC. — (2) നേ. തോല്ക്ക to be fairly beaten. നേരേ പൊരുതു Bhr. loyally. എന്നാൽ രാക്കണ്ണു നേ. കാണും a. med. properly. നേ. ആക്കി rectified. നെ. പറഞ്ഞു positively, openly. — (3) വില്ലു നേ രേ നടുവേ മുറിക്കുന്നാകിൽ Anj. just in the middle.

നേരൊത്ത (3) equal കായാവിൻ നേ. കണ്ണൻ, മാന്തളിർ നേ. പൂഞ്ചേല CG.; നേ. പിള്ളരു മായിക്കളിച്ചു with those of his age. അതി നോടു നേ'ത്തു പൊരുവാൻ ചെന്നു പിണ ങ്ങി CG. to vie with.

നേർകട്ടി, നേർകുററഇ the stick to which the warp's tail is tied.

നേർകാററു adverse wind.

നേർക്കു against പേനായ്ക്കളെ വഴിക്കാരുടെ നേ. വിടുന്നു Arb.; മുഖം സൂര്യൻറെ നേർക്കായിട്ടു നിന്നാൽ Trav. — നേർക്കു നേരേ V1. face to face. — (3. 4) equal, exchangeable.

നേർപടം (5) a thin, fine cloth.

നേർപലിശ current interest (= തികപ്പലിശ) as counted in mortgages, higher than in lending money (10 pet.); even equal to the yearly പാട്ടം.

നേർപാട്ടം So. customary fixed rent on land. — ട്ടച്ചീട്ടു, — ട്ടയോല a rent- bond.

നേർപാതി exactly half വസ്തുവക നേ. കണ്ടു പകുത്തു TR.; നേരുപാതിക്കു തന്നേ മുറിച്ചു Bhg. (a bow).

നേർപെടുക (1) to meet KU.; (4) to enter into an agreement with a landowner.

നേർബോധം V1. correct judgment.

നേർ വട്ടം a produce of 10 fold B.

നേ൪വ്വാടു കഴിക്ക No. = പൊളിച്ചെഴുത്തു കഴിക്ക, നേരിടുക.

നേർ വരുത്തുക V1. to prove the truth.

നേ൪വഴി proper way ചിന്തയിൽ നിനക്കൊരു നേ. കാണുന്നില്ല PT.; നേ. ക്കു വരിക to come round, submit (opp. ബലം ഉണ്ടു). കാ൪യ്യത്തി ൻറെ നേ. പോലേ according to the merits of the case. കണക്കിൻറെ നേ. പോലേ ഉള്ളതു കൊടുക്ക what is justly due. — adv. ഏകദേശം നേ. യും വിസ്തരിച്ചു TR. investigated equitably.

നേ൪വാളം T. M. = നീ൪വാളം Croton Tiglium.

നേ൪വാളമുത്തു = നീരട്ടിവിത്തു.

നേ൪വിടുക (4) to dissolve an agreement. ദേവ സ്വത്തിൽ നേ'വാൻ MR. (doc.) to return the land to the temple.

നേ൪വില (4) allowance made to the tenant for improvements; (also നേ൪വി B.)

നേരിയോട്ടു N. pr. (& നേ൪വെട്ടു) A fief under Kōlattiri, നേ. കമ്മൾ (with ചുഴലി) KU.

നേരുക nēruγa T. M. 1. (നേർ 4) To agree, vow, നേർച്ചകൾ നേ. വേണം എല്ലാവരും Bhg.; എത്ര വഴിപാടു നേർന്നു ഞാനും SG.; നിണക്കു നേർന്നു Pay. I made vows to obtain thee; (Mpl. to pray). 2. (നേർ 5) to be fine, നേരിയ. q. v.

VN. നേർച്ച 1. vow. അവിടെ നേ. നേരൽ ഉണ്ടു (jud.). ആരണൻ പല നേ. തുടങ്ങി SG. during child-birth. ൦രംശ്വരന്മാർക്കു നേ. കൊണ്ടക്കൊടുക്ക KumK.; കാരക്കാട്ടു നേർച്ച യ്ക്കു പോയി TR. (to a mosque), നേ. കഴിക്ക, തികെക്ക; (അഴിക്ക to dispense from). ഒരു നേ. കല്പിക്കട്ടേ TP.; ഇതു നേ. ക്കാ൪യ്യം (Mpl.) a serious matter, requiring God's peculiar aid. 2. V1. fineness (നേർ 5).

നേർച്ചക്കാരൻ performing a vow.

നേർച്ചമാടു, — കൂററൻ the vow of a bull to Siva, when a cow is sick etc. = ശിവനു നട അടെക്ക.

നേർച്ചവഴങ്ങി വെക്ക No. 1. to taboo any thing vowed (നേർന്നിട്ടത്), if a coin നേ ർച്ചവഴങ്ങിക്കെട്ടി. 2. to break solemnly one's vow in order to procure an easy death to a dying person (നേർന്നതു സാധി ക്കാതേ മടക്കി എടുക്ക) superst.

നേർന്നീടുക to rear up a dedicated animal.

നേർന്നുകെട്ടുക to vow a coin & tie it to any sick part of the body till healed. (superst.)

നേ൪വു aM. vow, നേ൪വുകൾ തീരും Pay.

നേർക്ക (C. Tu. നെര = നിര) 1. To meet in fight പോർത്തലത്തിൽ വന്നു നേർപ്പവർ, എത്തി

നേർത്തു പോർ ചെയ്യും KR. 2. (നേർ 4) to come right വള്ളി നേർക്കും Nid. (or 3); വെള്ള ങ്ങൾ നേർക്കുന്നു KR. the sea is calmed down. യുദ്ധം നേർത്തു പോയി, തമ്മിൽ നേ. reconciled. 3. (നേർ 5, T. നീർക്ക) to become thin, fine നേർത്ത കഷായം (opp. മുഴുത്ത). കഞ്ഞി നേ. watery. ജ്ഞാനജ്യോതിസ്സു തന്നിൽ നേർത്തു പോയി സ൪വ്വം ജ്യോതിമയം Bhg. all things are dissolved by the light of wisdom (like snow) & become transparent. കിങ്കരന്മാർക്കു ബലം നേർത്തു failed ധൈ ൪യ്യം നേ. പോകുന്നു KR. to loose heart. വീർപ്പു പെട്ടെന്നു നേർത്തു പോകും GnP. to fail; die. നേർക്കേ പൊടിക്ക Nid. to pulverize well. — of cloth നേർത്തു പതുത്തു മെഴുത്തുള്ള ചേലകൾ CG.; നേർത്ത ഗാത്രം (of fœtus). ചീർത്തു തുടങ്ങി CG.; നേർത്ത മഴ steady rain. വാർദ്ധിയിൽ വലയുന്ന നേർത്ത തോണി KR. a frail skiff.

VN. I. നേർപ്പു fineness, thinness, liquefaction.

CV. നേർപ്പിക്ക to make thin, fine, attenuate വായുകർണ്ണവള്ളിയെ നേ'ക്കുംNid.; മതിയിൽ കർമ്മസക്തി ഭോഗാസക്തിയും നേർപ്പിച്ചതി നാൽ Bhg. weakened the mind.

II. നേർമ്മ (നേർ 5) fineness, softness, delicacy നേ. യിലിള്ളൊരു തെന്നൽ CG. a soft zephyr. നേ. യുള്ള ശീല V1. = നേരിയ.

denV. മേദിനിജലത്തിങ്കൽ നേർമ്മിച്ചു ലീനമാ യ്പോകും Bhg.

നേററഇ nēt/?/t/?/i T. M. (aC. നേറു, Te. നേട്ടു = നെറി). 1. = നേർ 1. 2. What is right ഒരു നേ' ക്കു നടത്തേണം juste milieu. നേ. യുള്ള കള്ളൻ V2. a notable thief. 2. common way, custom. കെട്ട് എടുത്തു നേററിയില്ല No. unaccustomed to = തഴക്കമില്ല — നേററിക്കാരൻ a methodical person. — നേ. വിടുക V1., മാററുക V2. to break off a custom; (even നേഷ്ടി V1. = നിഷ്ഠ.)

നേശൻ nēšaǹ T. Tdbh.; സ്നേഹം, (vu. നേശം). A friend നേശർക്കും നേ. as നീശർക്കും ഈശൻ SidD.

നേശ്യാർ nēšyār = നൈത്യാർ, f. i. ലക്ഷ്മി നേ. MR.; (prh. നേശി fem. of നേശൻ).

നൈ see നെയി.

നൈകം naiγam S. (ന, ഏകം) Not one.

നൈച്യം naičyam S. Lowness — നീചത്വം.

നൈജം naiǰam S. Own, നിജം.

നൈതൽ naiδal T. = നശിക്ക. Decay, whence prh. നെയ്കൽ, B. നൈവിലാന്പൽ.

നൈത്തിയാർ naittiyār, നൈത്യാർ, (നാ യത്തി or = നേശ്യാർ) Mistress, Guru's wife; princess, (as. ചാലപ്പുറത്തമ്മ KU.) —

നൈന്ത്രവാഴ = നേന്ത്ര —, prh. Tdbh. നൈ ന്ദ്രം S. Name of a മന്ത്രം or അസ്ത്രസംഹാരം KR.; (loc. നീന്തറ).

നൈപുണ്യം S. = നിപുണത, Cleverness, സ കല കലകളിൽ നൈപുണ്യവാൻ VetC.

നൈമിത്തികം S. (നിമിത്തം). Accidental. നൈ'ത്തിന്നു കൌതുകം ഇല്ല VetC. nothing wonderful in that which has a cause.

നൈമിഷം S. N. pr. of a forest നൈമിഷാ രണ്യം Bhr.

നൈന്പു naimbụ Trav. & മൈന്പു A paddle, (loc.) = തുഴ.

നൈയായികൻ S. (ന്യായം) A logician.

നൈരാശ്യം nairāšyam S. (നിരാശ). 1. Despair; V1. obstinacy പിടിക്ക, ഭാവിക്ക So. 2. abstaining from hope or desire നൈ. എ ന്നതു നല്ല സുഖം Bhg.

നൈരാശ്യക്കാരൻ vu. a head-strong person.

നൈരൃതം nair/?/δam S. (നിരൃതി) South-western.

നൈരർതൻ a demon.

നൈർമ്മല്യം nairmalyam S. = നിർമ്മലത, as നൈ'മുള്ള യമുന CC.

നൈവല see നെയി.

നൈവിൽ see നെയ്തൽ.

നൈവാരം S. 1. = നീവാരത്താൽ ഉണ്ടായതു. 2. (നിവാരം) What keeps off demons or the evil eye, as bugbears, see നെയ്വര.

നൈവേദ്യം naivēdyam S. (നിവേ —) Meal presented to an idol before being eaten by the temple-servants. പൂ കൊടുക്കുന്നതിന്നു ൨ ശേർ അരിയുടെ നൈ. വാരിയർക്കു കിട്ടും jud.

നൈവേദ്യച്ചോറു in Višṇu temples, eaten by Brahmans ദധിസൂപ നൈ'ദ്യാദികൾ കൊ ണ്ടു നിവേദിച്ചു Bhg.

നൈശം naišam S. (നിശ). Nocturnal നൈ ശമായുള്ളൊരു ഭോജനം CG.; നൈശമാമശനം കഴിച്ചു Brhmd.

നൈഷധം nāišadham S. Referring to Nišsdha or Naḷa (a poem). — see നിഷധം.

നൈഷധൻ (Nal.) Naḷa.

നൈസ്സ് Ar. naǰis, Nasty, unlawful, forbidden (= ഹറാം Mpl.)

നൊകം C. Te. = നുകം.

നൊക്കുക, ത്തു nokkuγa So. (C. Te. to indent, see ഞെങ്ങുക). 1. v. n. To pass through നൊ ത്തുകടക്ക = നുഴ. 2. v. a. to pierce, bore through V1. ഞൊക്ക.

നൊങ്ങണം & നുങ്ങണന്പുൽ Hedyotis Heynei, a medic. grass, used in midwifery. നു. ഇടിച്ചു പിഴിഞ്ഞ നീർ a. med. (= മണിത്തുന്പ); also നൊങ്ങണപ്പുൽ, (prh. കണ & നുൺ). — ചെറുഞൊങ്ങണംപുല്ലു Rh. Mollugo parviflora.

നൊങ്ങു noṇṇụ (T. നുങ്കു, Te. — the unripe pulp of a palmyra-nut; fr, നുൺ?). 1. In Palg. when tender, is called ഇളന്ന (T. ഇളനുങ്കു comp. ഇളന്നീർ); when the soft kernel can be taken out കൊഴന്പൻ or കുഴന്പൻ കണ്ണു; the fruit deprived of the pulp: നൊങ്ങു, നൊങ്ങണ്ടി. 2. in Trav. a cocoanut the kernel of which swells out into a sweet spongy substance through lying for a long time, No. പൊങ്ങു.

നൊച്ചു noččụ = നുച്ചു. Minute, light V1. നൊ ച്ചതു; hence നൊച്ചൻ M., MC, നൊച്ചെലി No. musk-rat; (നച്ചെക്കൻ loc).

നൊച്ചി T. M. Vitex trifolia or Negundo, (S. നിർഗുണ്ഡി); (തിരിപ്പുക 455), also നൊച്ചിൽ വേർ സേവിപ്പു നോവൊഴിപ്പാൻ CG.; നൊ ച്ചിയില used for various ceremonies (with ഇരഞ്ഞി leaves in തോലുഴിയുക). — നൊച്ചി നോക met. contraction of muscles V1.

Kinds: കരി — or കരു — Vitex Neg. (കരു ന്നൊച്ചിപ്പൂ GP 66.); നീർ — Clerodendrum inerme, also പുഴനൊച്ചി a. med.; വെണ്ണൊ ച്ചി, (B. വെന്നൊച്ചി).

നൊടി noḍi, & ഞൊടി T. M. (T. C. Te. Tu. നുഡി sound, word). 1. A snap with the thumb & middle finger, നൊ. മിടിക്ക. 2. a moment,= ¼ Mātra (കരവിരൽ നൊടി Bhg. 3 = 1 Mātra). ഒരു നൊടിയാൽ ലങ്കയും പൊടിച്ചെ യ്തു RC.; അര നൊടികൊണ്ട് -ഒടുക്കി KR.; നൊ ടിയളവു, അറിഞ്ഞൊരു നൊടിയിടേ RC.; നൊ ടിയിടയിൽ അടൽ പൊരുതു Bhr.; നൊടിയിൽ ചത്തു suddenly. 3. met. അവനു തുന്നുവാൻ ഒന്തൊരു നൊടി ആകുന്നു vu. what a knack for sewing, etc.

നൊടിക്ക 1. To fillip, snap with fingers V2. കൈ നൊ. to strike with a sharp sound. നൊ ടിച്ചു വിളിക്ക to call one near, superciliously (as a dog). നൊടിച്ച വിരൽ നോകും No. 2. T. loc. to speak hastily or superciliously.

VN. നൊടിപ്പു fillipping.

നൊടിയുക No. to murmur, lisp as fools, എ ന്തിന്നായി നൊടിയുന്നു vu. = കുരെക്ക, ചി ലെക്ക; നൊടിയാതേ ഇരുന്നോളി (Nilēshv.) don't be crusty! TP.

നൊട്ട noṭṭa M. 1. = ഞൊട്ട (in C. നെട്ടു). The cracking noise of the finger- joints. 2. smacking the lips, pressing a vesicle. 3. appetite, slaver. കേൾക്കുന്പോൾ കേളുനന്പിയാര് കാണ ന്പോൾ നോട്ട് കേളു prov. No.; ഓരോരുത്തരെ ക്കൊണ്ടു നുണയും നൊട്ടയും പറക vu. = നുണ 2.

നൊട്ടുക to do, നൊട്ടൽ action (loc.) B.

നൊട്ടെങ്ങാ So. = ഞെട്ടാഞെടുങ്ങു Impatiens.

നൊണ്ടുക noṇḍuγa T. M. To limp, halt, നൊ ണ്ടിനടക്ക to go lame; VN. നൊണ്ടൽ.

നൊണ്ടി a cripple, also നൊണ്ടിക്കാലൻ m. — കാലി, — ക്കാലിച്ചി f. lame.

നൊണ്ടിനാടകം B. the drama of the cripple, a pasquinade.

നൊണ്ടിക്ക v. a. to maim. — v. freq. നൊണ്ടി ച്ചുനടക്ക V1. to limp.

നൊണ്ണു noṇṇụ = തൊണ്ണു No. Gums 1. of infants (പല്ലു മുളക്കേണ്ടും ഇടം). 2. of old people (പ ല്ലു പോയേടം); പിള്ളെക്കു നോ. കാട്ടൊല്ല prov. നൊണ്ണൻ, നൊണ്ണി m., നൊണ്ണിച്ചി) f. toothless (= തൊണ്ണൻ, വപ്പി).

നൊന്തു nondu T. M. C.; p. t. see നോക.

നൊന്പരം So., നൊന്പലം No., V1. pain, sickness.

പാന്പൻ നൊന്പലത്തിന്നു, വയറുനുന്പ ലത്തിന്നു a. med.; ചാപ്പനു നൊ. എടുത്തിട്ടു കു റേ കള്ളു കുടിച്ചു TR. — നൊന്പലം കഴിക്ക bearing down with the pain (midwifery).

നൊന്പലപ്പെടുക to ache. — denV. നൊന്പ ലിക്ക to vex (loc.) പാന്പു നൊന്പലിച്ചു വി ട്ടാൽ കുടുപ്പ വെക്കാൻ നോക്കും (superst.).

നൊന്പടെ, നൊമ്മൾ, see നോം.

നൊയി noy 1. T. M. = നുച്ചു, നുൺ Grit, groats നൊയ്യരി. 2. what is minute. നൊയ്യതു, നൊയ് വ ണി V1. trifling. നൊയ്യരായി RC. were small, thin. നൊയ്യേരെ വെല്വതു RC. the weak, poor. aM. 3. M. C. (Te. നൊച്ചു) = നോയി pain. നൊയ്യം, (T. നൊയ്മ) minuteness, delicateness V1.

നൊയിച്ചി, നൊഴിച്ചിങ്ങ No. vu. = ന മിച്ചി.

നൊസ്കാരം V1. = നമസ്കാരം.

നൊസ്സ് No. P. nōš (a drinker). നൊസ്സ് പി ടിച്ചവൻ, നൊസ്സൻ A cracked person; so: നൊസ്സ് വസ്സ് P. nōš-ā-nōš (repeated drinking).

നോം nōm (T. ഓം) We, I = നാം in court style (& coll. So., Weṭṭattunāḍu). നോം കല്പിച്ചു ത രുന്നുണ്ടു. Dat. നോക്കു & നോംകു, നൊമ്മക്കു TR,; നൊമ്മെക്കൊണ്ടു Kaḍattuvanāḍu. നിമ്മൾ, നു മ്മുടെ Kōṭayaγattu Rāja. നൊമ്മുടെ, നൊന്പ ടെ TR., KU. Tāmūδiri.

നോക nōγa T. M. C. (Te. നൊഞ്ചു, ച്ചു). 1. To pain, smart; കലങ്ങിനോക of bowels; കുത്തി നോ. of chest, etc.; മാതാവിൻ മനം നോകപ്പ റഞ്ഞു Anj.; നൊന്തവൻ അന്തം പായും prov.; കല്ലിൽ നടന്നിട്ടു കാൽ എല്ലാം നോകുന്നു CG.; അതിസാരത്തിന്നു വലത്തു ഭാഗം നൊന്തു, തല നോകുന്നതിന്നു a. med.; പുല്ലു നോകച്ചവിട്ടാതേ നടക്കുന്നവരുണ്ടല്ലേ No. — Often impers. മേനി യിൽ നോകുന്നു CG.; നിനക്ക് അതിനാൽ വള രെ നൊന്തില്ലയോ. 2. to be in labour അ വൾക്കു നൊന്തിരിക്കുന്നു V1. & അവൾ നൊ. vu. — നൊന്തുവിളിയതു കേൾപാൻ ചെവി പാ ർത്തു SG. = ൦രംററുവിളി.

VN. നോവു 1. pain, grief; disease. 2. pains of child-birth.

നോവാളി sick, sufferer, also നോവാളൻ V1.

നോയി T. aM. = നോവു ache, pain പശുക്ക ൾക്കു നോയിക്കൊണ്ടു ഹാനി വന്നു VyM.

നോവിക്ക v. a. to pain, affliet, torment, offend; also അതിയായിട്ടു നോയിക്കും Nid.; നിന്നെ നോയിക്കുന്നു (Coch.)

നോക്കുക nōkkuγa T. M., (aC. നോൾപു). 1. To look at, view, observe. പാരാതെ നീഎ ന്നെ ഒന്നു നോക്കേണമേ Anj. view mercifully! നോക്കാൻ പോ visit! ശ്രീരാമൻ മുഖത്തു നോ ക്കാതേ ഇരിക്കുന്നെങ്ങനേ KR. — With Loc. മുഖ ത്തിൽ നോക്കിക്കൊണ്ടു CG,; വഴിക്കു Bhr. towards. — With എന്നു, f. i. ഉള്ളിൽ ഇണങ്ങിനേൻ എന്നങ്ങു നോക്കുന്ന കള്ളനോക്കു CG. a roguish look hinting: I love you. നിൻറെ വരവു നോ ക്കി Genov. expected. 2. to look after, കണ്ട വും പറന്പും നോക്കായ്ക TR. to leave off cultivation. കുന്പഞ്ഞിക്കാര്യത്തിൽ രാപ്പകൽ നോക്കി ഇരിക്ക TR. to pay every attention to business. 3. to examine (see നോട്ടം), try ഊക്കുകൊണ്ടി നി നോക്കുക വേണ്ടു Bhr. let us fight it out; so തമ്മിൽ നോ. to look each other in the face. കുന്പഞ്ഞിയോടു വഴിപോലെ ഒന്നു നോക്കേണം, മാപ്പിള്ളയോട് ഒന്നു നോക്കിപ്പോകേണം TR. try our strength against. കളിപ്പൻ നോക്കി, പ ഠിച്ചപോൽ ഒക്കയും നോക്കാം TP. try my best. ഉപ്പുനോക്കുക to see whether the salt is enough (in cooking). 4. to be in a certain direction പുരം നോക്കിപ്പുറപ്പെട്ടു ChVr.; താവകദേശ ത്തെ നോക്കീട്ടു പോവതിന്നായി CG. homewards. വിണ്ണിനെ നോക്കി നടന്നാൻ തിണ്ണം CG. to heaven; hence പിന്നോക്കിപ്പോരുക, & contracted അങ്ങോക്കി, വൈയോക്കി. 5. to seek. പെൺനോക്കിപ്പോയി TP. to look out for a wife. നോക്കിപ്പോയ ശിപ്പായി TR. who searched for them. തത്വനാനാത്വം നോക്കി പോവതു സാരമല്ല Bhg.; നോക്കി നടക്ക etc., hence esp. adv. attentively, carefully. 6. to consider, regard ാളെ നോക്കിപ്പെണ്ണും മരം നോക്കിക്കൊടിയും, hence നമ്മേ നോക്കി മാ പ്പേക്കണം TR. for my sake. കൊല്ലുവാൻ നോ. to intend etc.

VN. I. നോക്കം 1. view അവളെ ഒരു നോ. ഞ ങ്ങൾ TP. — beauty; eye, ശരീര ത്തെ നോക്കവും ഇല്ലൊട്ടുമേ Bhg. no thought of the body. 2. adv. തേർ മുന്നോക്കം ഓ ടിച്ചാൻ, പിന്നോക്കം ഓടിക്ക, Bhr. = നോ ക്കി (4).

നോക്കൻ ( = eye or നൊക്കൻ?) weaver's hole in a spooling wheel for thread to run through.

II. നോക്കൽ a look. നോക്കിയൊരു നോക്കലിൽ TP. the moment he saw her.

III. നോക്കു 1. look ഘോരമായുള്ള നോക്കു, സന്യാ സിമാരുടെ നോക്കിനെ പോലല്ലിവൻ നോ ക്കുന്നു കന്യയെ CG.; തിരുനോക്കുള്ളവൻ Mpl. on whom God smiles. 2. watchfulness നോ. പോരാഞ്ഞിട്ടു V1.; തൻറെ നോക്കു കുറ വിനാൽ ഇവനെ നോക്കാനാക്കി MR. carelessness in tending plants. നോക്കുതാര V1. a watchman's trumpet. 3. sight, beauty. 4. consideration പണം നോക്കിന്നു മുഖന്നോ ക്കില്ല.

നോക്കുമരം a sign-post, station-staff.

നോക്കവിദ്യ (loc.) juggling; (— ക്കാരൻ, — എടുക്ക CV. നോക്കിക്ക to cause to look at or after കാ ര്യസ്ഥന്മാരെ അയച്ചു നോ. യും; പ്രമാണം നോ. VyM. to subject to examination. ൪ ക ച്ചവടെക്കാരെക്കൊണ്ടു നോ'ച്ചു TR. had it investigated by. അവനെക്കൊണ്ടു പണി നോ ക്കിച്ചുവരുന്നു MR. appointed provisionally.

നോക്കിച്ചാർത്തു statement of survey or computation from inspection of the quantity of seed required for sowing a field. W.

നോങ്ങൽ No. A fish = പൂഴാൻ q. v. Cal. & So.

നോട്ടം nōṭṭam 5.(C. നോടു = നോൾ, നോക്ക) 1. Viewing, examination നോ. നോക്കുക; also experienced eye, sharp sight. — നോട്ടക്കുറവു indiscretion. 2. shroffage പമം നോ. നോ ക്കേണ്ടുന്ന നോട്ടക്കാരൻ q. v. — നോട്ടക്കഴിപ്പൂ rejected coin. 3. fortune telling.

നോട്ടക്കാരൻ 1. a marksman, person on the look-out; examiner, പാട്ടം നോക്കുന്ന നൊ. TR. assessors of the produce of fields etc. — also sorcerer. 2. a shroff, treasurer's attendant TR.

നോട്ടീസ്സ E. notice.

നോണാമരം B. Morinda umbellata.

നോണ്ടുക nōṇḍuγa T. So. (= തോണ്ടുക, Tu. നോട്ട a hole). To stir, dig, tease. നോണ്ടി നോ ണ്ടിച്ചോദിക്ക to pump one. — VN. നോണ്ടൽ.

നോദനം nōd/?/anam S.(നുദ്). Pushing; afflicting, denV. നോദിക്ക V1.

നോനം nōnam No. = നൂനം Surely.

നോല്ക്ക nōlka T.M. (C. നോനു, Te. നോചു to vow, Tu. നോ to beat). 1. To fast നോററു കൊൾവിൻ ശിവരാത്രി SiPu.; ദ്വാദശിനോററ ഫലം VilvP. 2. to lead an austere life (= ത പസ്സ്). നോററിരിക്ക to be intent on something.

VN. നോൻപു, നോന്പു (old നോയിന്പു) 5. penance, fasting. ഏകാദശി നോന്പെടുക്ക, etc.

ചെറുനോന്പിൻറാരംഭം TP.; നൊ. പിടിക്ക, കാക്ക, നോല്ക്ക to observe it, നോ. വീടുക B., വിടുക V1. to discontinue it. — (നോ ന്പു തുറക്ക, അടെക്ക Mpl. during Ramazān). അന്പതു നോയ്ന്പു V1. lent, 25 before Christmas, 15 or ശ്ലീഹനോ. for the Apostles, 8 for the Virgin, 3 for Jonas (Nasr.)

CV. നോല്പിക്ക to cause to fast.

നോവു see നോക.

നോള nōḷa (നൊട്ട, നുള) No-Slaver; glutinous fluid in fruits, fish, snailes, etc.; what is slippery, gliding out. നോള ചാടുക No. horses to foam at the mouth = ഞോള 414.

നൌ nan S. (L. navis) A ship, boat, Bhg.

നൌമി nanmi S. (നൂ) I praise, നൌമിനാരാ യണ RS11. (refrain), അപ്പോലേ നൌമി ഹ രിനാരായണായനമഃ HNK.

ന്യക്ഷം nyakšam S. (& ന്യഞ്ച് = നി + അഞ്ച്) l. Low, average. 2. whole ന്യക്ഷസ്ഥൂലത്തെ മുന്പിൽ പിന്പതിസൂക്ഷ്മത്തെക്കാട്ടി KeiN. first the rough whole, then the details.

ന്യഗ്രോധം S. (growing downwards) Ficus Indica, പേരാൽ Bhg.

ന്യസ്തം nyastam S. (നി + അസ്) Laid down. ചിത്തംഭഗവാങ്കൽ ന്യ. ചെയ്തു VilvP. gaveover. ന്യസ്തശസ്ത്രന്മാരാം താപസന്മാർ KR. unarmed; deposited ഭവതി ന്യ. വരം AR 2. I deposit my

word with thee, (ഭവാങ്കൽ രണ്ടും വെച്ചു). ന്യസ തവേദികൾ നമ്മുടെ മുന്പാകെ അയച്ചു Palg. jud. = വിസ്താരക്കടലാസ്സു, കൈപ്പീത്തു; നാസ 546. also: ന്യസിക്ക to deposit, ന്യസിക്കും ജപിക്കും നമിക്കും SiPu., (see ന്യാസം 4.)

ന്യായം nyāyam S. (നി + ഇ), Tdbh. ഞായം 1. Rule, manner of proceeding ഗണിതന്യാ., ത്യ്ര ശ്രക്ഷേത്രന്യാ. etc.; ഇങ്ങനേ സാമാന്യന്യാ. കൊ ണ്ടു വന്നിരിക്കുന്നു Gan, solved by the common rule. 2. reason, right, esp. logic ന്യാ. പറ ക to shew reason. ഏറിയ ന്യാ'ങ്ങൾ തീർപ്പിൽ എ ഴുതി കാണുന്നു MR. arguments. 3. justice ന്യ. വിസ്തരിക്ക, കേൾക്ക, വിധിക്കetc.,ന്യാ. ന ടത്തുക KU. to judge, an invention of the Kali ago, a middle between നേർ & നേരുകേടു, as it is done for a reward (1/3 of the disputed property). 4. custom അങ്ങനേ പറയുന്നു ന്യാ. or ഞായം q. v. they use to say.

Hence: ന്യായക്കാരൻ a logician, lawyer; just person.

ന്യായക്കേടു injustice, impropriety, also ന്യായ ത്തെററു Ti.

ന്യായദാതാവു a lawgiver, judge.

ന്യായപുഛ്ശം indication or bit of evidence രൂ പം ഇല്ലാഞ്ഞാൽ ന്യാ'ങ്ങൾ ഉണ്ടോ എന്നു സൂ ക്ഷിക്കേണം VyM.

ന്യായപ്രമാണം a law-book.

ന്യായരഹിതം unjust ന്യാ'മായ തീർപ്പു, ന്യാ'മാ യ്ക്കല്പിച്ചു MR.; ന്യാ'മായ നടപ്പു jud.

ന്യായവിധി an award, decree.

ന്യായവിരോധം unjust.

ന്യായവിസ്താരം judicial procedure.

ന്യായവൃത്തി just government, തൻ രാജ്യത്തിൽ ന്യ. യെ നടത്തേണം VCh.

ന്യായശാസ്ത്രം 1. logic; the Nyāya system of Gautama, also ന്യായവിദ്യ. 2. a law-book.

ന്യായശാസ്ത്രി = നൈയായികൻ see prec.

ന്യായാധികാരം administration of justice ന്യാ' രസ്ഥലങ്ങളിൽനിന്നു കല്പിപ്പാൻ MR. courts of law; also ന്യായസ്ഥലം.

ന്യായാധിപതി a judge.

ന്യായാസനം a tribunal.

ന്യായ്യം regular, proper.

ന്യാസം nyāsam S. (see ന്യസിക്ക) 1. Putting down. പദന്യാ. കൊണ്ടു പവിത്രമാകും KR. by stepping on. 2. abandonment. 3. a deposit. 4. അംഗന്യാ., കരന്യാ., മന്ത്രന്യാ. placing body, hand, formulas; said of ceremonies, esp. in Sakti worship. അംഗന്യാസങ്ങൾ ചെയ്തു Bhg., മന്ത്രന്യാ. SiPu., കരന്യാ. = തള്ളവിരൽകൊ ണ്ടു കുന്പിടുക.

ന്യുബ്ജം nyuḃǰam S. Inverted, hump-backed.

ന്യൂനം nyūnam S.( ഊനം) Deficient, defective.

അവകാശത്തിന്ന് ഒരു ന്യൂനത കല്പിപ്പാൻ MR. find his claim unproved രാജിക്കു ന്യൂനത വി ചാരിക്ക MR. — [ക്രിയാന്യൂനം, ശബ്ദന്യൂനം the adverbial & adjective participle, gram.]

ന്രസ്ഥിമാലി nrasthimāli S. (നൃ + അസ്ഥി). Siva, as wearing a garland of skulls.

ന്ലാവു, see നിലാവു.

PA

പ represents also the other Labials in Tdbhs. ഫലകം, പലകം; ബന്ധം, പന്തം; ഭട്ടൻ, പട്ടൻ Many പ in the middle of words change into വ, as in പാടു, തറവാടു; ദ്വീപം, തീവു; ഉപാ ദ്ധ്യായൻ, വാദ്ധ്യാൻ; നേർപെട്ടു, നേരോട്ടു. — അവൻ വാർത്തകൾ പ ഫ ബ ഭ മ്മ യെന്നാക്കി വെച്ചാൻ CG. he spake in labials, prattled. (In mod. Canarese initial പ becomes ഹ).

പക paγa 5. (പകുക) 1. Separation, enmity. ഉൾപ്പക grudge, കുടിപ്പക; പക വെക്ക to bear hatred. പക വീളുക, പോക്കുക to revenge. ക ണ്ണിന്നു പക = കാണരായ്ക. 2. incompatibility, f. i. തണ്ണീർപക med.

Hence: പകപ്പിഴ V1. disagreeing element; a term of abuse for Nasrāṇis.

പകയൻ an enemy പകയർകുലം Bhr.; also

പകയാളൻ V1. & കടുന്പകയാളി കൊടുതാ യേല്ക്കുന്പോൾ KR.; തണ്ണിയപകയൻ No. a mortal enemy.

പകയുക aM. to divide, ഒരു കൂട്ടത്തെപ്പകഞ്ഞു പാതി അവിടേ ഇരുത്തി KU.

പകെക്ക to oppose, hate, abhor (gen. with Soc. അവനോടു പ.).

VN. പകപ്പു distance, variance, hostility; also surprise.

പകട paγaḍa T. M. C. Tu. An ace on a die, also: പകിടക്കളി a play with dice V1.

പകടു paγaḍụ A small bit (പകുക), അകടു പ. useless.

പകരം paγaram (see foll.) 1. Exchange, equivalent, return. ഇതിൻ പ. നാം ചെയ്യേണം Bhr. revenge. പ. ഒന്നും ചെയ്തുകൂടാ TR., പകരത്തി ന്നു പ. like for like. പകരം വീട്ടുക, വീളുക, കൊടുക്ക to remunerate, retaliate. പ. ആക്ക to substitute. അതിനു പ. പറഞ്ഞില്ല TP. no reply. 2. adv. in exchange, അവനെക്കൊന്ന തിന്നു പ. ഇവനെക്കൊല്ലുവാൻ TR. in retaliation (=പ്രതി); instead of, ഇതിന്നു പ. for this. 3. പകരം കുതെച്ചു (261.) കുത്തുക No. to cut rectangular grooves in the edge of a board etc. (to rabbet, Arch.)

പകരി 1. turning round about, sudden start. പ. കൊണ്ടിരിക്ക V1. to be dizzy. 2. a fish, (see പകിരി) B.

പകരുക paγaruγa T. M. (fr. T. പെയരുക, C. ഹെസരു), Tu. 1. v. n. To change in place, colour, etc.; to be exchanged, പകരാ തേ നില്ക്ക V2. to persevere. കുതിച്ചു തേരിൽ പ കർന്നു Bhr. jumped back. കൊല്ലം പകർന്നിട്ടു TR. on account of the change of the year. മാസ ന്തോറും പകർന്നു പകർന്നു നാരിയായും പുമാനാ യും വാഴുക Brhmd. കാളിന്ദി ഒന്നു പകർന്നു & വേഷം പകർന്നു കാണായി കാളിന്ദിയും SiPu. the river looked stormy. ഭാവം പകർന്നു, വേ ഷം പ., പ്രകൃതി പ. Brmd. of passion, wrath, ബുദ്ധി പ. Nal.; സ്വരം പകരും VyM. will falter. പകർന്നു പോയി it has been exchanged. തങ്ങളിൽ പകർന്നു ഭോഗിച്ചു Bhr. promiscuous intercourse. അന്യജന്മേ പകർന്നുത്ഭവിക്ക Bhg. transmigration. തെങ്ങോട്ടു തെങ്ങന്മേൽ അ ണ്ണൻ പകരരുതു KU. the trees at such distance, that squirrels cannot jump from one to the other. Of sickness പ. to be infectious. (പകരുന്ന വ്യാധി, ദീനം). മറെറാരുത്തനുപകർന്നീടുകയില്ല SiPu. (a secret) not to be communicated. തീ പകർന്നുപിടിച്ചു. 2. v. a. to exchange. പകർന്നു മാറുക to barter; to translocate യാതനാദേഹ ത്തിങ്കൽ ജീവനെപ്പകർന്നുടൻ VCh. To distribute, ചില സ്ഥാനങ്ങൾ അങ്ങോട്ടും ഇങ്ങോ ട്ടും പകർന്നുവെച്ചു KU. both kings honoring each other's officers with titles. വസ്ത്രങ്ങൾ വര ്‍ണ്ണമായാൽ മറെറാന്നു പകരുന്ന പോലേ VCh. changing clothes; മായാമൃഗമായ വേഷം പകർന്നു KR. ( = എടുത്തു) put on. പൂണുനൂൽ പ. to renew by washing daily (& rubbing with വാക bark). പകർന്നു വെക്ക to pour from one vessel into the other. പകരാതേ നിറെച്ചാൽ കോരാതേ ഒ ഴിയും prov. without shedding it.

VN. പകർച്ച 1. change as of place, kind, weather ഋതുപ്പകർച്ച 153., mind മനോപ. q.v., infection ഭാവപ്പകർച്ച, പ. വ്യാധി; what may be exchanged, synonym. 2. exchange; pouring out. പ. കഴിക്ക to take out or send provisions; (also പ. കൊടുക്ക). രക്തം പ. shedding.

പകർച്ചക്കാരൻ So. who attends at meals; a carver, വിളന്പുന്നവൻ.

പകർക്ക, (So. പകർത്തുക). To transcribe, copy, f.i. ഗ്രന്ഥത്തിൽനിന്നു ഓരോലയിൽ പക ർത്തെടുക്ക, പകർത്തെഴുതുക.

VN. പകർപ്പു & പേർപ്പു, (T. പെയർപ്പു) a copy, നേർ പ. a true copy. ആയ്തിൻറെ പ. കൾ MR. —

CV. പകർപ്പിക്ക MR. to get copied.

പകല No. vu., see പയ.

പകൽ paγal 5. (VN. of പകുക, burst of dawn). Morning, daytime. പകലേ, പകലത്തു, പകലാ മാറു by day; also merely പ., as പ. കക്കുന്ന കള്ളൻ prov.; പ. ഉണ്ടായ കാര്യം VCh.; പ. മേവി Bhr.; രാപ്പകൽ by day & night. പകലു

റക്കമരുതു KR.; പകലേത്തേ ഭക്ഷണം dinner. ൧൦ നാഴികപ്പ. ഉണ്ടായപ്പോൾ jud. forenoon. പ. തിരിഞ്ഞു ഐയടി ആകുന്പോൾ MR. afternoon. — എല്ലാം പറവാൻ പ. ഇല്ലെനിക്കിപ്പോൾ Bhr. I could not finish before night.

പകലോൻ, പകലവൻ the sun, also:

പകൽമണി; പകൽമണിയൻ a plant.

പകൽവിളക്കു 1. the sun. 2. a day-torch, a Royal privilege. Syr. doc. 3. proverbial for: useless കേവലം പ. എന്നതു പോലേ Nal.

പകഴി paγa/?/i T. aM., (C. Tu. ഹഗര light, nimble). An arrow എരിയുമിഴിപകുഴികൾ RC.

പകിട paγyiḍa = പകട. 1. An ace. 2. drafts, a peculiar game played on two pieces of brass or ivory. പ. കളികളുമരുതു SiPu.; പ. കളിക്ക Nal. 3. a testicle (=അണ്ഡം). പ. തിരുന്പുക to geld young cattle; (later in life ഉടെക്ക).

പകിടി H. pag/?/ī 1. The broad front of a turban; a high turban. 2. T. So. fib, jest, fraud. പ. പറക to cheat—V1., B., Palg. പകിട്ടുക to delude; VN. പകിട്ടു tinsel; delusion. 3. So. jaw. B.

പകിരി paγiri, (see പകരി, പകഴി) Shark-fins.

പകിഴം, see പവിഴം a. med.

പകുക paγuγa (whence പക, പകൽ) T. aM., aC. പസു, C. Tu. hakku.— To be separate.

VN. പക്തി 1. division, പ. യിടുക to divide. പ. കഴിഞ്ഞു KU. the distribution was over. മുതൽക്കാര്യം പ. കഴിക്ക‍ TR., മുതൽ പ. ചെ യ്തു MR. 2. a share ദായഭാഗം = ദായാദിക്കാ രുടെ പ. VyM. equal share, പാതി; com. for a half, നേർപകുതി a full half. 3. division of territory = തുക്കുടി, f. i. മലയാം പ. a province. വടക്കേപ്പ. യിൽ അധികാരി TR.

പകുക്ക To divide, = ഹരിക്ക Arith.; രാജ്യം പകുത്തു കൊടുത്തു KU.; രണ്ടിനെ അഞ്ചെടുത്തു പകുത്താൻ രണ്ടിന്ന് ൫ ഛേദമായിട്ടിരിക്കും Gan. (= 2/5); ചതുരശ്രത്തെ രണ്ടായി (or രണ്ടു) പ. Gan.; നാലായി വേദങ്ങൾപകത്തു Bhr. Vyāsa. ഗ്രന്ഥം പകുത്തു നോക്കുക TP. to look for a text (a kind of sortes Virgilianæ). മുടിയിന്നി (or ന്ന) തന്നേ പകുത്തു തൂണോടു കെട്ടി TP. tied her by the hair to the pillar.

VN. പകുപ്പു distribution, portion or section (chapter) V1.

CV. പാതി മൈ പകുപ്പിച്ചു Bhg., ശംഭുതൻ മേനി പകുപ്പിച്ചു CG. caused to divide.

പകുന്ന paγuǹǹa (T. പകൻറ, fr. പകിൽ aC. to run as a creeper). A purgative root, കോൽപ.

പകോതി = ഭഗവതി, whence "Pagode", Port.

പക്കൽ pakkal T. M. (പകു & പക്ഷം; C. പ ക്കെ). Side; No. also വക്കൽ, used adv. നിൻറെ പ. ഉണ്ടു it is with you. പ്രമാണം ചന്തു പ. ഉണ്ടു, രാജാവിൻറെ പക്കെന്നു (= ൽ നിന്നു) അ ഞ്ചാൾ നിശ്ചയിച്ചു TR.; പിടിച്ചു തരാഞ്ഞതു എ ൻറെ പ. തെററു തന്നേ TR. my fault.

പക്കം pakkam Tdbh. (പക്ഷം, or പകു) 1. Side. 2. a lunar day നാലാം പ. ഞാൻ പോയി. 3. a party. പക്കത്തിൽ ഉണ്ണുക to eat at a common table, to mess with the ബാല്യക്കാർ of a Rāja (often opp. of പഴയരി). പക്കത്തിലേച്ചോ റു വേണ്ട, പക്കം വെച്ചൂട്ടുന്ന കുട്ടിപ്പട്ടർ TP.; പ ക്കത്തിൽ ചോറും തിന്നു കോയില്ക്കൽ പാർക്കേണ മോ PT. 4. a portion. അമരേത്തു പ. കഴിക TP. the king's dinner. പക്കപ്പഴയരി ഉണ്ക, പഴയരി പക്കം കൂട്ടാം TP. best rice.

പക്കക്കാരൻ (3) an inferior servant; also a cook for such.

പക്കക്കാളൻ (3) common mess-curry to പക്കച്ചോറു.

പക്കച്ചൊൽ (1) accidental word from a neutral person, seized as omen.

പക്കവാതം, see പക്ഷവാതം.

പക്കണം pakkaṇam S. Hut of a jungle-dweller VilvP., കാട്ടാളൻ തന്നുടെ പ'ത്തില് ചെന്നു‍ CG. = പുലച്ചാള V2., (fr. പക്കൽ refuge T.)

പക്കാളി H. pakhāl, A leathern water-bag. — a water-carrier (H. pakhālī).

പക്കി = പക്ഷി. also N.pr. കുഞ്ഞിപ്പക്കി etc.

പക്കീർ Ar. faqīr, A mendicant പക്കീറന്മാർക്ക് ഇരിപ്പാൻ ഒരു മാടം എടുപ്പിച്ചു TR.; ഒശീരി പക്കീറായാൽ prov.

പക്കു pakkụ T. M. (C. പക്കെ) Side = പക്കം, പക്കൽ. f. i. പക്കിൽനിന്നു, പക്കുന്നു on the side. — പക്കേ = പക്ഷേ.

പക്തി pakti S. (പചിക്ക) Cooking = പാകം. പക്വം S. 1. cooked, ripe (opp. ആമം). വില്വ പ. ഉപയോജിക്ക VilvP. = പഴം, കദളിപ ക്വങ്ങൾ Mud. fruits. താലപ. Bhg. dishes. പക്വാദികളാൽ ആതിത്ഥ്യം ചെയ്തു AR. 2. accomplished. കാര്യ പ. experience. പെ ണ്ണിനേ ഇന്നിന്നവനെക്കൊണ്ടു പക്വമാക്കി (So. Nāyars — obsc.)

പക്വത (= പാകം). 1. maturity; perfection, solidity ബുദ്ധിക്കു പ. വരിക KR; ഇതറികി ലോ മിക്കതുമറിവുണ്ടാം പ. യുള്ളവനു VCh. 2. opportunity, fitness.

പക്വാശയം the lower stomach, Duodenum; (opp. ആമാശയം).

പക്ഷം pakšam S. (see പക്കം). 1. Side, flank. 2. party ധർമ്മം ഇരിക്കുന്ന പ. ജയിക്കും KR.; പക്ഷം പറക to maintain one's own cause or the friend's. ആ കൂററിൽ പ. തിരിയുക, പ. പി ടിക്ക to join a party. ബന്ധുപ. the class or host of friends. 3. partiality, preference. ചാത്തുവിൻറെ പ'മായിട്ടു സാക്ഷി പറഞ്ഞു jud. for Ch. പ'മായ തീർപ്പുകൾ കല്പിക്ക, മന:പൂർവ്വ മായി ചെയ്ത പ. MR. deliberate unfairness. പ. നിരൂപിക്കാതേ TR. fairly. അധികാരി പ്രതി കൾക്കു പ. is biassed in favor of. പക്ഷമായി ക ല്പിക്ക MR. 4. liking, taste പ. ഇല്ല നമുക്കു നിന്നോടുള്ള ഭക്ഷണം ChVr.; പാലിന്നു പ. ഉണ്ടു likes milk. കുന്പഞ്ഞിക്കു പ'മല്ലാത്ത ആൾ TR. disaffected. അവന്മേൽ പ. love. പ. കാട്ടുക to show kindness, പ. വെക്ക to bear affection. എങ്ങൾ പ. ഇയന്ന കണ്ണൻ CG. our beloved C. (= കൂറു). 5. opinion, vote; case. ദുർബ്ബലന്മാ രുടെ പ. Bhr. decision of cowards. എന്നൊരു പ. തോന്നുന്നു TR. some think. ചെയ്യരുതെ ന്നൊരു പ. ഉണ്ടു KU.; മൂന്നു പക്ഷങ്ങൾ AR 6. three kinds of advice (ഉത്തമം unanimous, മദ്ധ്യമം gradually converging, അധമം). രണ്ടി ല്ല പക്ഷം Bhr. no doubtful case. രണ്ടു പ. പറഞ്ഞു Mud. I put two cases. ആ പ'ത്തിൽ in that case. 6. a wing. 7. half of the month, പൂർവ്വ —, ശൂർക്ല പ. and കറുത്ത —, കൃഷ്ണ—, അപരപക്ഷം the 2 lunar fortnights, and each day of the same (പക്കം 2.). — also 120 years നൂററിരുപതു വയസ്സെന്നതും ഒരു പ. VCh.

പക്ഷക്കാരൻ one of a party, friend, associate. വേണ്ട എന്നുള്ള പ'ർ those that are against it (5).

പക്ഷതി S. (6) = പക്ഷമൂലം the root of a wing പ. കൊണ്ടുടൻ പക്ഷിണിയെത്തഴുകി CG.; (7) the first day of a lunar fortnight.

പക്ഷനിർണ്ണയം (5) choice out of several possibilities KR.

പക്ഷപാതം (3) partiality പ. അവൾക്കർജ്ജുന ങ്കൽ ഉണ്ടു Bhr., ൦രംശൻറെപ. കൊണ്ടു SiPu. favour. പ. പറക Bhr., പ. കൊണ്ടു സത്യ ലംഘനം Nal., also പക്ഷപാതിത്വം — (6) flapping of the wings. പ'ത്താൽപൃത്ഥ്വി ഇളക്കം പിടിച്ചു VetC.

പക്ഷപാതികൾ PT3. partizans.

പക്ഷഭേദം (3) partiality.

പക്ഷവാതം (1) palsy, also പക്ഷാഘാതം hemiplegy.

പക്ഷവാദം (2. 3. 5.) speaking one's opinion, for one's party. — എന്നെ ശത്രുപ ക്ഷ വാദി എന്നാക്കി PT. advocate of the enemy. പക്ഷ വാദികൾ PT. witnesses on both sides, പാ ണ്ഡവന്മാരിൽ നീ പ'ദി Bhr. partisan.

പക്ഷാന്തം (7) new or full moon; so പക്ഷാവ സാനേ പുറപ്പെട്ടു Nal 4.

പക്ഷാന്തരം (5) the other case; (3) opinion of a party.

പക്ഷി (Tdbh. പക്കി) winged; a bird. — fem. തന്നുടെ പക്ഷിണി AR.

പക്ഷിദോഷം, — ദ്രോഹം, — ബാധ children's disease (= പുള്ളുബാധ).

പക്കിവാൽ a certain leaf thrown ashore by the sea; (see പഞ്ചപക്ഷി).

പക്ഷീകരിക്ക (3) to treat with preference V1.

പക്ഷേ (Loc. 5) in one case, = ഒന്നുകിൽ, perhaps, പ. പുളി ഉപജീവിച്ചാൽ ഇരട്ടി നോ ക a. med.; യുദ്ധത്തിന്നാശു പുറപ്പെടുവിൻ പ. സത്വരം വന്നു വണങ്ങുവിൻ അല്ലായ്കിൽ UR. either — or —. മരിക്കേണം പ. ജയിക്കേ ണം എന്നങ്ങുറെച്ചു Bhr.

പക്ഷ്മം S. an eye-lash.

പക്ഷമളം with, long eye-lashes. പക്ഷമളാക്ഷി AR. 3 Sīta.

പങ്കം paṇgam S. Mire; also morally: പങ്കങ്ങൾ അകന്നുപോം Bhr. sins.

പങ്കജം. പങ്കേരുഹം lotus flower, = താമരപ്പൂ (often in po.)

പങ്കപ്പാടു B. affliction. — പ. ചെയ്ക to vex. — പ. ഏല്ക്ക to suffer oppression etc.

പങ്കിലം muddy. പ'മായ പദപങ്കജം VCh.

പങ്കായം paṇgāyam (& So. പങ്കാൻ) A paddle, also വട്ടപ്പ. a rounded paddle. In Portuguese pangayo; (C. Tu. പംഗഡ, പംഗലു astride).

പങ്കു paṇgụ T. M. C. Tu. (പകു?). l. Part, share. പങ്കിടുക to distribute. — പങ്കുള്ളവൻ participator. — പങ്കുകാരൻ a coheir; partner. 2. (perh. = ഭംഗി). പങ്ങുതങ്ങുമണിവെണ്ണിലാമതി RC.

പങ്കൻ (1) a partner, husband. ഇമമലമങ്കപ ങ്കൻ RC 16. Siva. — N. pr. m. (Palg.) പങ്കു, പങ്കുണ്ണി; പങ്ങൻ, പങ്ങാണ്ടി; പങ്ങി, പങ്ങി വേലൻ, (also പങ്ങു see പംഗു). — fem. പ ങ്കി N. pr.

പങ്കുനി paṇguni T.M. (ഫലഗുനി) The month മീനം Tr P.

പങ്കതി paṇkti S. (പഞ്ച) 1. Assembly of 5 or 10. — പ. സ്യന്ദനൻ,— കണ്ഠൻ, — കന്ധരൻ etc. = ദശമുഖൻ KR. 2. a line, row രഥപ. കൾ Bhg. — പ. ഹീനൻ a Brahman that has lost the right of eating with his caste.

പംഖാ H. pankhā. A suspended fan, (fr. പ ക്ഷം 6.) a "Punkah".

പംഗു paṇġ S. Lame; Saturn, as moving slowly — N. pr. പങ്ങു, (see under പങ്കു).

പചനം paǰanam S. = പക്തി Cooking; digestion. പ. പാർക്ക V1. stopping at church without going home for meals (Nasr.)

പചിക്ക S. to cook (G. pepō). നെയ്യിൽപ. Tantr. to dress food; പചിപ്പാൻ മടപ്പള്ളി Sk. — to digest; mature — part. പക്വം. — VN. പാകം.

പചു paǰụ 5. ( = പൈ) Tender, fresh, moist, green, whence പശ, പശിമ etc. പച്ച 1. greenness, freshness. തേക്കു പ. കെടു കയില്ല, തേക്കിൻറെ ഇളന്തല പ. വിടും prov. timber to be seasoned. പ. കാണേണം I like to see green. മത്സ്യം പിടിച്ചു പച്ചയായ്തിന്നു KR. raw, also പച്ചയോടേ തിന്നു. — fresh water പനിമാറിപച്ചയിൽ മുങ്ങിക്കുളിച്ചു TR. 2. an emerald പ. രത്നം, also നാഗപ്പച്ച another gem. 3. cowdung അടിച്ചു പ. പാററി TP. cleansed a room; so പച്ചതളിക്ക (the courtyard) = ചാണകം. കിണററിൽ പ. ക ലക്കി TP. 4. crudeness, candidness, ingenuousness. പ. ഭാഷ unartificial, simple language. പ. പറക V1. frankly. പ. പ്പൈതൽ an innocent fellow. പച്ചത്തീയൻ No. a know- nothing, blockhead. 4. thorough. പച്ചപ്പ കൽ വന്നു RS. quite in daytime. പച്ചനു ണ, കളവു a big lie. 5. different plants, greens. തമപ്പാൽ പ. Lycopodium phlegmarium; വെള്ളന്പ. Lyc. cernuum, Rh.

പച്ചകുത്തുക 1. to tattoo (with a red-hot style or needle) = പച്ചത്തിലകം ആക്കുക 460.; also പച്ചപ്പൊട്ടു So. 2. to cover with foliage (= തോൽ).

പച്ചകെടുക, — ട്ടുപോക to be past sprouting.

പച്ചക്കറി greens, ൪ തരം പ. വിളന്പി TP.

പച്ചക്കലം an earthen pot unburnt.

പച്ചക്കല്ലു (2) an emerald. പ. വെച്ച നുണ an immense lie.

പച്ചക്കായി green, unripe fruit.

പച്ചക്കുതിര a mantis MC.

പച്ചച്ചായം, (ചായം 356).

പച്ചച്ചെന്പു pure copper.

പച്ചടി 1. vegetables minoed for various dishes ഇഞ്ചിപ്പ., നാരങ്ങപ്പ., കക്കിരിക്കാപ്പ., മുള കുപച്ചടി, തറിച്ചു പ., വേകിച്ചു പ. etc. 2. aM. പച്ചടിയിണക്കമലതാർ RC. fresh lotus feet? or comparison?

പച്ചത്തേർ = വിമാനം, f.i. പ'രും തണ്ടും താ ണു TP.

പച്ചനാഭി a poisonous root V1.

പച്ചപിടിക്ക to grow green, rich, stout.

പച്ചപ്പല്ലൻ one not chewing betel, etc.

പച്ചപ്പശു 1. = പച്ചപ്പരമാർത്ഥി a simpleton. 2. a green locust.

പച്ചപ്പാന a fresh cooking pot V1.

പച്ചപ്പാൽ fresh milk.

പച്ചപ്പിള്ള a very young child.

പച്ചപ്പുഴ a civet GP78.; പ. ഇത്യാദി മലയുത മാകിയ ഗന്ധമന്യേ Bhg.

പച്ചപ്പെടുക to be adorned with flowers, leaves; മച്ചകം തന്നിലേ പ'ടുമാറു വെച്ചു പുഷ്പങ്ങൾ മല്ലികമാല CG.

പച്ചപ്പൊട്ടു (4) indelible marks punctured into the skin.

പച്ചമാംസം, — ഇറച്ചി raw flesh or meat.

പച്ചമീൻ fresh fish, not salted.

പച്ചരി, (& — യരി) rice freed from the husk without maceration, (ഉണങ്ങലരി).

പച്ചലിക്ക V1. to grow green.

പച്ചവടം (പടം) an entire piece of cloth, equal to 2 Palghat കച്ച (32 cubits) — N. തീയൻ N. തീയത്തിയെ 11¼ പണത്തിന്നും പച്ചോട ത്തിന്നും പരിചയഞ്ചെയ്തു കെട്ടും കിഴിയും കൊടുത്തു കൈപിടിക്കുന്നേ Can. (marriage ceremony); green cloth, warm cloth, blanket ഗ്രീഷ്മകാലത്തിൽ കച്ചു തുടങ്ങീതേ പച്ചോടം CC., പച്ചോടം എന്നു പറഞ്ഞു തുടങ്ങുന്പോൾ ഉൾച്ചൂടു താനേ എഴുന്നു കൂടി CG.

പച്ചവെച്ചുകൊണ്ടുവരിക to sprout again. No.

പച്ചവെള്ളം fresh water; (opp. കാച്ചവെള്ളം prov.)

പച്ചശരീരം of a woman lately delivered.

പച്ചിഞ്ചി a. med. fresh ginger.

പച്ചിരിന്പു crude or pure, soft iron.

പച്ചില 1. green leaf; simples used in med. 2. പ. മരം = തമാലം a tree growing in the N. — GP73. (= സമുദ്രപ്പച്ച) Xantho chymus pictorius. പ. മരം പോലേ നിറമുള്ളോർ KR4. (monkeys). പ. ക്കിഴങ്ങു a. med. — പച്ചിലപ്പാ ന്പു (& പച്ചിളി —) green whip-snake. — പ. പ്പെരുമാൾ med plant.

പ്പെരുമാൾ med. plant.

പച്ചോടം see പച്ചവടം.

പച്ചോന്തു a chameleon.

പച്ചോല green cadjans, a mat made of such. പ. കെട്ടി വലിക്ക an old ignominious mode of executing great criminals, dressed out in cadjans. പ. യിൽ കെട്ടിയ കാക്ക prov. a roguish crow.

പഞ്ച paǹǰa So. (C. Te. പഞ്ചു to divide = ക ണ്ടം?). A ricefleld വേലി പ. തിന്നു തുടങ്ങി, പ. പുറത്തിട്ടു വേലി കെട്ടുക prov.; കൃഷി പ. കൾ MC.; പശുക്കൾ പ. കൾ അഴിച്ചാൽ VyM.; പ. കാണ്മതില്ല Anj.

പഞ്ചം pańǰam S. (G. pente) Five.

പഞ്ചകം consisting of 5. — പ'മായി എഴുതുക to write through a quire, not sheet after sheet.

പഞ്ചകോണം a pentagon, esp. pentagram (for incantation).

പഞ്ചകോലം the 5 spices ചുക്കു, തിപ്പലി, കാ ട്ടുതിപ്പലി, കാട്ടുമുളകു, കൊട്ടുവേരി.

പഞ്ചകോശം. 5 properties of human existence: അന്നമയംകോശം the body, പ്രാണമയം life, മനോമയം will, വിജ്ഞാനമയം knowledge, ആനന്ദമയം കോശം ecstasy, (orകാരണശ രീരം, causal body) KeiN.

പഞ്ചഗവ്യം the 5 gifts of the cow: milk, curds, butter, urine, dung; also called പഞ്ചകലശം, means of purification; പ'വും വെന്തു സേവിച്ചു SG. (in the 5th month of pregnancy).

പഞ്ചത fivefoldness; dissolution into the 5 elements, പ. പൂണ്ടു CG. died.

പഞ്ചതന്ത്രം a popular book of fables in 5 chapters, പ'മാം മഹാനീതിശാസ്ത്രം PT.

പഞ്ചതാര T. M. (Tu. Te. — ദാര) & — സാര sugar പഴം പ. യും തരുവൻ Bhr. — ചീനപ്പ ഞ്ചാരയുണ്ട a bit of sugarcandy.

പഞ്ചത്വം = പഞ്ചത, as പ. ചേരുക, പ്രാപി ക്ക, ഗമിക്ക to die. അവരെ പ. ചേർത്താൻ Bhr., പ.വരുത്തുക Mud., പ. പ്രാപിപ്പിക്ക Brhmd. to kill. ദേഹം പ. മായി Genov. dead.

പഞ്ചദശ 15 — പ്രകരണം a philosophical treatise.

പഞ്ചദശി the 15th lunar day, = വാവു.

പഞ്ചദ്വയാസ്യൻ AR. = ദശമുഖൻ.

പഞ്ചധാ fivefold, പ. വിഭാഗിച്ചു PT.

പഞ്ചനദം the panǰāb, Bhg.

പഞ്ചപക്ഷി five ominous birds പെരിന്പുൾ, ചെന്പോത്തു, കാക്ക, പൂങ്കോഴി, മയിൽ; പ. പ്രയോഗം augury.

പഞ്ചപാതകം 5 principal crimes, as ബ്രഹ്മഹ ത്യ, സുരാപാനം, സ്വർണ്ണസ്തേയം, ഗുരുവാക്യ ലംഘനം, ഗോവധം.

പഞ്ചപാത്രം 5 plates, or merely one small metal-vessel (for ശ്രാദ്ധം).

പഞ്ചപാപി guilty of the 5 sins, പഞ്ചപാതകം.

പഞ്ചപുഛ്ശം the 5 acting members. പ. അട ക്കി നില്ക്ക to stand before kings, the left hand before the mouth, the right under the left side.

പഞ്ചപ്രാണൻ the 5 വായു q. v.

പഞ്ചബാണൻ Kāma, armed with 5 flower-arrows CG. = ഐയന്പൻ.

പഞ്ചഭൂതി consisting of the 5 elements, a creature, Anj.

പഞ്ചമം the 5th. പഞ്ചമപദം = അഞ്ചാമടി, also = 9 നാഴിക Mud.; അഞ്ചിതമായൊരു പ ഞ്ചമരാഗത്തെക്കൊഞ്ചിത്തുടങ്ങി CG. the 5th or 7th note in music; a tune.

പഞ്ചമർ T. Par̀ayar.

പഞ്ചമി the 5th lunar day പ. പ്പനി മതിത്തെ ല്ലു VCh.; the 5th case, Ablative (gram.)

പഞ്ചമൂലം 5 med. roots കുന്പുൾ (-ന്പി-), പലകപ്പ യ്യാനി (-ന), മുഞ്ഞ, പാതിരി, കൂവളം GP59. — ചെറുപ. usually ഓരില, മൂവില, ചെറുവ ഴുതിനി, ചെറുപൂള, തമിഴാമ or for the 2 latter ഞെരിഞ്ഞിൽ & കണ്ടകാരി GP. — ചെറിയ പ. ഒരു പലം a. med.

പഞ്ചരത്നം 5 jewels: gold, diamond, sapphire, ruby, pearl.

പഞ്ചരെപ്പു V1. a vessel for liquids.

പഞ്ചലോഹം 5 metals (gold, silver, copper, iron, lead) etc.; metallic composition for idols ആ ഗുളികപ'ത്തിൽ കൊടുത്താൽ സ്വ ർണ്ണമാം Tantr.

പഞ്ചവടി N. pr. a place of 5 fig trees (വടം) near Gōdāvari KB., AR.

പഞ്ചവർണ്ണം 1. white, black, red, orange, green. പഞ്ചവർണ്ണക്കിളി a parrot. 2. preparation of coal, saffron, rice (or chunam No.), ചു വപ്പു (മഞ്ഞൾ with chunam), green (വാക or പുല്ലുണ്ണി). 3; consisting of 5 letters പ' മാം മന്ത്രം SiPu (= നമശ്ശിവായ). ആകാ ശത്തിങ്കൽ എഴുതീടിന പഞ്ചവർണ്ണരേഖകൾ പോലേ Bhg.

പഞ്ചശതം 500 (or 105), പ'തനദീതീർഥങ്ങൾ KR.

പഞ്ചശരൻ = പഞ്ചബാണൻ.

പഞ്ചശൂന്യം 5 faults (to cut, grind, pound, boil, chew herbs) V1.

പഞ്ചസാക്ഷികം having 5 senses, ക്ഷേത്രം ന വദ്വാരം പ. Bhr 5.

പഞ്ചസാര, (vu. പഞ്ചാര), see പഞ്ചതാര.

പഞ്ചാക്ഷരം = ഉത്തമമന്ത്രം SiPu. consisting of 5 syllables, the formula നമശ്ശിവായ (with the addition of ഓം for Brahmans ഷഡക്ഷ രം). വേദതുല്യമാം പ'ത്തെ ജപിക്ക SiPu.; പശു കുത്തുന്പോൾ പ. ഓതിയാൽ prov.

പഞ്ചാഗ്നി 5 holy fires; or 4 with the sun (in തപസ്സു) Bhg.

പഞ്ചാംഗം 1. — 5 membered; an almanac (solar & lunar day, നക്ഷത്രം, യോഗം, കരണം). പ. കേൾപിക്ക KN. office of the village-astronomer. 2. = ആമയോടു Tantr.

പഞ്ചാംഗുലം 5 fingered = ആവണക്കു MM.

പഞ്ചാനനൻ 5 faced, awful to look at, Siva, a lion. പ'ങ്ങൾ ഞെട്ടിത്തുടങ്ങിനാർ Nal.

പഞ്ചാമൃതം milk, curds, butter, honey, water, as bath for idols.

പഞ്ചായം, H. പഞ്ചായആ a court of inquiry, assembly of 5 or more arbitrators പ'ത്തിൽ ആക്കിത്തീർക്ക, പഞ്ചായക്കാരാൽ തീർക്ക MR. to settle by arbitration; (പഞ്ചായത്തീർപ്പു, — വിധി).

പഞ്ചാരി a mode of beating time, Bhg. (see താളം).

പഞ്ചാർച്ചന 5 modes of adoration, പ. കഴിക്ക vu.

പഞ്ചാലർN. pr. a tribe of warriors & their land, Bhr.

പഞ്ചാശൽ 50.

പഞ്ചാസ്യം Mud. = പഞ്ചാനനൻ a lion.

പഞ്ചിക a gold coin, (5 Rup., 1/3 Mohar).

പഞ്ചീകരണം 1. making something out of 5

elements; പ. ചെയ്തിങ്ങനേ KeiN. (God). 2. to make five parts.

പഞ്ചേന്ദ്രിയം the 5 senses ശ്രോത്രം, ത്വക്, ച ക്ഷു:, ജിഹ്വ, ഘ്രാണം.

പഞ്ചേളാദി (ഇള = പൃഥ്വി) = പഞ്ചഭൂതം SidD.

പഞ്ചം paǹǰam T. No., പഞ്ഞം So. Famine, scarcity, poverty. ഉണ്ണിയെക്കണ്ടാൽ ഊരിലേ പ. അറിയാം prov.; പഞ്ചസാര പ. എന്നിയേ തരുന്നുണ്ടു PT. unstintingly. പഞ്ഞത്തു in Mithunam & Karkaḍam. പ. പാടുക to beg with importunity. പ. കളക by ceremonies or otherwise.

പഞ്ഞക്കാരൻ B. a beggar, പഞ്ഞക്കോലം his garb V1.

പഞ്ഞപ്പറന്പു V1. sterile ground.

പഞ്ഞപ്പാട്ടു V1. a beggar's cant.

പഞ്ഞപ്പുല്ലു (loc.) = മുത്താറി.

പഞ്ഞറ Trav. = ചേപ്പറ.

പഞ്ജരം paǹǰaram S. 1. A cage, Mud. 2. a skeleton.

പഞ്ചരിക്ക T. V1. to importune.

പഞ്ഞി pańńi (T. പഞ്ചു & പഞ്ചി, also പഞ്ചീ ടും പട്ടുമെത്ത KR.), C. അഞ്ജി. 1. Cotton, gen. പരുത്തി. 2. other kinds (ഇലവന്പ. or ഉന്നം, fruit പൂളക്കായി Eriodendron orientale; down of ചെറുപൂള etc.).കാററു ശമിച്ചാൽ പറക്കുമോ പഞ്ഞികൾ Nal. (ex. see വൈക്കോൽ). — ചെ ന്പഞ്ഞി lac. മഞ്ഞപ്പഞ്ഞിപ്പൂ flower of മുള്ളൻ പാ യൽ. etc.

പഞ്ഞിക്കായി, — ക്കുരു, — നൂൽ cotton pod, — seed, — thread.

പഞ്ഞിപ്പാളി a cotton-stuffed mattress.

പട paḍa T. M. C. Te. (പടുക) 1. Battle, fight. പട എടുത്തപ്പോൾ പടവെട്ടി Ti. having commenced the war he engaged the enemy. തുളു നാട്ടേക്കു പട എടുത്തു KU. (Dat. against). പട കയറുകto storm. പടഇറങ്ങുക to take the field. പട ആരംഭിച്ചു വിളിച്ചു, പട വിളിച്ചതു ഞായ റാഴ്ച തന്നേ TR. challenged to battle. ഢീപ്പു വുമായി പടവെച്ചു നേടി fought a battle, also ഏല്ക്ക, കഴിക്ക, ജയിക്ക TR., വെട്ടിപ്പിടിക്ക, തൊടുക്ക V1. പൊരുക etc.; പടകണ്ട കുതിര prov.; പടയിൽ പട്ടു fell in battle. പട പറക to indulge in talk about politics, etc. — Kinds: വെ ടിപ്പട, കുതിരപ്പട, ആനപ്പട, മാരപ്പട, വായ്പട നായ്പട etc. 2. an army = പടകൂട്ടം; മേല്പട V1. succour. മ്ലേഛ്ശപ്പെരുന്പട Mud.; പടനിര ക്ക to stand in a line പട ഓടുക, പകയാളി ഉടഞ്ഞു പട തിരിഞ്ഞു മണ്ടും KR. to be defeated. വന്പടമടക്കിയാൽ Bhr. defeated. പതിനാലു സ ഹസ്രം പടയോടും AR. 3. a layer or step in mudwalls, course of bricks in the lining of a well or tank (= ആക്കം), വെള്ളം ഒരു പട ക യറി; കിണററിൻ പടമേൽ കയറി (to drown himself), പടമ്മന്നു താഴേ കിഴിഞ്ഞു TP. Kinds: വെള്ളോടു പട, വായ്പട. — ആനപ്പട elephant's shed V1.

Hence: പടകൂടുക to fight, പടകൂട്ടുക to bring together & lead an army. പടകൂട്ടി (a snake).

പടക്കയററം attack.

പടക്കപ്പൽ an armed ship, man-of-war.

പടക്കളം, — നിലം a battle-field, Bhr.

പടക്കളി sham fight; parade അഛ്ശനം മക നും പ'ക്കും CG.

പടക്കിഴങ്ങു MM.

പടക്കുടിൽ Bhr. camp, tent.

പടക്കുറി, a mark on the forehead for battle പ. വലിക്ക

പടക്കൂട്ടം an army, Bhr., KR.; also പക്കിപ്പ. TP. host of birds.

പടക്കൊടി a standard.

പടക്കൊട്ടു military music. പ. കൊട്ടിവിളിച്ചു SiPu. challenged to fight. പ. കൾ കൊട്ടി പ്പുറപ്പെട്ടു Bhg.

പടക്കോപ്പു, (V1. പടകൂർപ്പം) war-stores. പ. ന ല്ലോണം കൂട്ടിക്കോളേ TP. prepare for war. പ. കൾ RC, Bhr. troops ready for battle.

പടച്ചട്ട mail-armour, thick quilt.

പടച്ചയം V1. warlike stores, arms.

പടച്ചാർത്തു an army, പ'ർത്തെയും പോരിച്ചു RS.

പടച്ചെലവു war-expenses.

പടച്ചേകവൻ a warrior; (in old Kēraḷa 900,000 KU.

പടച്ചോറു, (1 or 3) a layer of cooked rice, dried for journeying or campaigning.

പടജ്ജനം an army, troops.

പടതല്ലുക 1. to fight പ'ല്ലിവെല്ലുന്നതു KR. 2. to vie, surpass. കുലവില്ലോടുപ'ല്ലീടുംഭ്രൂലത Anj.

പടത്തക്കം good opportunity for attacking V1.

പടത്തഞ്ചം posture of attack B.

പടത്തലവൻ B. a general.

പടത്തായം V1. stratagem.

പടനായർ warriors. ൻ നല്ലപ. TP.

പടനായകൻ an officer, general; (in old Kērala 32 or 122 KU.)

പടനിലം = പടക്കളം; old battle-fields, f. i. പൊന്യം (കോട്ടയത്തു താലൂക്കു), നെടുന്പൊ യിൽ കുറുന്പറനാടു), കണ്ടന്പലത്തു കണ്ടി (താമരച്ചേരി).

പടപ്പാട്ടു war-song.

പടഭണ്ഡാരം B. the commissariat of an army.

പടമലനായർ N. pr., (or വ —) a minister of Chēramān Perumāḷ KU.

പടമുഖം the van of an army.

പടയാളി a soldier, (& പടയാളൻ aM.)

പടയും വെടിയും disturbance, രാജ്യത്തിൽ പ. ഇല്ല vu.

പടയോട്ടം fleeing in battle, or on account of war.

പടവായി talkativeness പ. പറക; പടവായൻ loquacious, so പടവാക്കു (comp. പടപട.)

പടവാർത്ത V1. disputing.

പടവിളി challenge, പ. മൂന്നു വിളിച്ചു TP.

പടവീടു barracks, camp, tents പ. കെട്ടുവിൻ ChVr.; പാർത്ഥന്മാരുടെ പ'ട്ടിലും കൂടി Bhr 5.

പടവെട്ടു V2. a battle.

പടം paḍam 5. (& S. √ പടുക) 1. Fine cloth, spread cloth, sheet കരിന്പ., വിരിപ്പു., മുല പ്പ., ആനപ്പ., etc.; ഇരിക്കുന്ന പ. a carpet. 2. chequered cloth, (പ. വരെക്ക to make squares as of a chessboard) — a picture = ചിത്രപ്പടം, f. i. യമപടം Mud. a picture representing Hades. 3. Tdbh. സ്ഫടം, ഫണം expanded hood of a snake പ. വിരിക്ക, താഴ്ത്തുക; also met. വെള്ളി കൊണ്ടുള്ള പാന്പിൻ പ. MR. an idol's ornament. ഒററപ്പടമുള്ളവൻ, (opp. ഇരുതലക്കുഴലി) V2. — പ. കഴിക്ക a snake to cast the skin. 4. the flat part of the hand or foot. പടത്തിൽ ഓരടി slap. കൈപ്പടത്തെത്തിരിച്ചു Nid. (description of വാതം). കാലിൻറെ മുട്ടും പടവും തലോടിക്കൊണ്ട ഗുരു Anj.

പടകം paḍaγam 1. S. A. camp. 2. Tdbh. of പടഹം RC.

പടകു paḍaγụ & പടവു T. M. C. Tu. (Port. paraõ, whence "prow"). A ship, large boat. കള്ളപ്പ. V1. a pirate vessel.

പടക്കം paḍakkam (പടപട). A cracker, തോ ല്പ. പൊട്ടുക to go off. പ. പൊട്ടിക്ക, കൊളുത്തു ക to fire it. A kind ഓലപ്പ —. (C. H. paṭāka).

പടങ്ങു paḍaṇṇụ T. aM. 1. A tent, awning മണിപ്പടങ്ങിൻ മിചെവൈത്തു RC.; also a flag (Te.). ഉരപ്പെഴും പടക്കു വേന്തൻ RC. 2. So. a slip put under timber to push it more easily, പ. തടി B. (a roller).

പടത paḍaδa C. & പടതി No. A curtain, screen; (P. parda).

പടൻ paḍaǹ T. aM. = ഭടൻ, (പട).

പടന്ന paḍaǹǹa M. (പടുക) l. A saltpan, ഉപ്പു പ. saltmarsh. ഉപ്പുണ്ടാക്കുന്ന പ. കൾ കിട പ്പായതു നന്നാക്കിക്കിളെച്ചു TR.; പണ്ടാരപ്പ. നടപ്പു salt- manufacture of Govt. പ. ക്കണ ക്കർ river-boatmen about Cochin. D. 2. No. a broad hoe, spade to break clods പടന്നക്കൈ ക്കോടു TR.

പടപട paḍabaḍa T. M. C. Rattling noise, the report of a gun, etc. (Onomat.)

പടപ്പു paḍappụ l. = പടെപ്പു Creation; people. ഈ പ. this fellow. 2. = പടുപ്പു bedding, mat. കന്മതിലിന്മേൽ പെണ്ണുങ്ങൾപ. ഇട്ടിരുന്നു; പായും പടപ്പും വരഞ്ഞോണ്ടു TP. abstaining from women; (see പെരിന്പടപ്പു 2.). 3. (T. പടമരം) No. & പടപ്പുതടി No., B. the beam (= fore-beam) of a native weaver's loom; also പടർപ്പു. 4. a bush, thicket മാൻചാടി പ. കൾ തന്നിൽ മറകയും KR. (= പടർപ്പു).

പടരുക paḍaruγa T. M. (പടു). To spread, as fire പടർന്നു കത്തി SiPu.; plants, odour; to creep, climb മുള്ളു പ., കാഞ്ഞിരത്തിന്മേൽ പട ർന്നുള്ള വള്ളി Nal.; പടർന്തവാനരക്കുലങ്ങൾ RC. — met. മാനസമായവല്ലി ചെന്നു പടർന്നു മേ ന്മേൽ CG. entwined itself more & more. വൈ രാഗ്യം അകതാരിൽ പടർന്നവൻ KeiN.; സ്നേഹം മാനസേ വന്നു പൊരുന്നിപ്പടർന്നിതു Bhg.; ഉ

ള്ളിൽ പടർന്ത കനിവു, ചുരന്ത പടർ പുകഴ് RC.

Hence: പടർകായ് B. common plantains = പടു വാഴ.

VN. പടർച്ച climbing of vine, diffusion, density മരങ്ങളുടെ പ. കൊണ്ടു കാററു തട്ടാതേ.

CV. പടർത്തുക to train, support plants, വള്ളി കളെപ്പ.

പടർപ്പു see പടപ്പു 3. & 4.

പടററി paḍat/?/t/?/i So. A plantain tree, (പടർകാ പടൽ).

പടല paḍala T. M. (പടൽ) 1. A cluster or comb of plantains. പ. വിരിഞ്ഞു the bunch has branched out, also എത്ര പടലം ഈ കുലയിൽ (= ചീപ്പു). 2. (പടൽ 1.) a rough harrow (of ഇല്ലിക്കോൽ). പ. വലിക്ക (Palg.), ഇടുക (Weṭṭ.) to harrow; met. എന്നെപ്പടലവലിച്ചു കൊണ്ടു പോയി he quarrelled with me & dragged me for some distance.

പടലം paḍalam S. (fr. പടൽ & പടർ) 1. A spreading over, cover, mass പൊടിപടലം ഇളകി മറയുന്നു Nal.; ധൂളിപടലം KR. a cloud of dust. 2. lump, chapter പൂർവ്വപ., ഉത്തര പ. KeiN. 3. a film of the eye, cataract. പ. തടിക്ക to form. പ. എല്ലാം പൊളിഞ്ഞു പോം a. med. (through salve). കണ്ണിൻറെ പ'ങ്ങൾ ൫ അടുക്കായിട്ടുണ്ടു, പ. പൊട്ടി Nid.; ദുർമ്മാംസപ' ങ്ങൾ പോം Tantr.

പടലത്വം V1. a solecism.

പടലി a flock, പ്ലവഗപടലികൾ Bhr. (of monkeys); മുനിപ. കൾ RS. numbers of.

പടൽ paḍal T. M. = പടർ. 1. a clump of bushes. അരിപുരികളിൽ കാടും പടലും മുളെപ്പി ക്ക Nal. to devastate. അറിയാത്തവന്ന് ആന പടൽ prov. — ചീനിപ്പടൽ = മരക്കിഴങ്ങു So. 2. = പടല.

പടല്ക്കാടു V1. an open jungle.

പടവലം, പടവിലം (C. haḍala), see പടോലം.

പടവു paḍavụ T. Te. M. 1. = പടകു. A ship. വള്ളവും വഞ്ചീപടവെന്നെല്ലാം PT. 2. (പടെ ക്ക) laying stones, pavement. നടുപ്പ. the central part of a wall (= filling, Arch ). വാതി ല്ക്കൽ കല്പടവിന്മേൽ on the threshold.

പടഹം paḍaham S. (പടപട) Kettle-drum = പെരിന്പറ RC.; ഇടിയൊത്ത പ. കുമുറി RC.; പ. താഡിച്ചുChVr.; പടഹദ്ധ്വനി (auspicious). പടഹാദിവാദ്യം Mud. (also പടപടഹം).

പടാച്ചി paḍāčči (പടർ) Spread immoderately; superfluous extent. പുര പ. ആയ്പോയി grew too large, too bulky. ആയാൾ പടാച്ചി No. = തുന്പില്ല.; പ. പറക B. to coax, menace. — പടാ ച്ചിക്കാരൻ a flatterer. — (Tu. പടാവു exaggeration). — comp. ചപ്പടാച്ചി.

പടാവു ( = പടവു?) in വെൺ പ. Large leather- vessel for oil. വെന്പടാവു bright moon-light B.

പടി paḍi 5. (പടുക, see പട 3.) 1. A step, stair, esp. = വാതിൽപടി, ചേററുപ. threshold. പ. കയറിച്ചെന്നു TP. entered the house. നിവൃ ത്തി വരുത്താഞ്ഞാൽ കുഞ്ഞികുട്ടിക്കു പ. അടെച്ചു കിടപ്പാൻ സങ്കടം തന്നേ ആകുന്നു TR. to retire to rest; പടിക്കൽ PT., നായരുടെ പടിക്കൽ പ ണി ചെയ്യുന്ന (jud.) at the gate. പണിക്കരേ പടിക്കുന്നു ൩ അടിമ പിടിച്ചുകൊണ്ടു പോയി TR.; വേണ്ടും പദാർത്ഥങ്ങൾ ഒക്കയും ഇപ്പടിക്കൽ ഓളം വരും KU. a blessing on a residence. പടി ക്കത്തുടങ്ങി പടിഞ്ഞാററിലോളം SiPu. through the whole house, from the eastern entrance. In Palg. any compound-or yard-door. 2. a bench (ചാരുപടി), plank in a boat (മഞ്ചിപ്പ.), a sill of a door or window (കുറുന്പ., മേല്പ., കീ ഴ്പ.). എഴുത്താണിപ്പടി a stick with a groove for whetting the style. ത്രാസിൻറെ ഒരു പ. a scale of balances. 3. degree, measure (= നാഴി) esp. of rice (whence "paddy"), 1 പടി Palg. = 15/l6 of 1 No. Iṭaṇga/?/i.; weight of gold. Regular allowance (as നാൾപടി, മാസപ്പടി). പ. അളക്ക to give daily sustenance. പടിയളന്നിട്ടും ഒരു കൂട്ടം നല്ല പടയാളികളെ അനുസരിക്കുന്നോ KR4.; also Baṭṭā ആൾക്കു ൬ ഉറുപ്യയും പടിയും തരേണം TR. — ഒരു പടിയായിരിക്ക neither better nor worse. 4. adv. at the rate of, ൫൬൦ റാത്തൽ പടിക്കു ൧൦൦ ഭാരം 100 candies of 560 lbs. each. — according to മേല്പടി, അപ്പടി (T.), ഒഴുകുന്പടി KR., ചൊല്പടി; എൻറെ കല്പനപ്പടി എന്നു VCh. thus my command. അവനെ ആർത്തി

വരുന്പടി തല്ലി Mud. = വണ്ണം; തിരുവെഴുത്തിൻ പടിക്കു കാര്യം നടന്നില്ല, അവർകളേ കല്പനപ്പ ടിക്കു TR. as he ordered.

Hence: പടിക്കട്ട Vl. a weighing stone (2. 3). പടിക്കല്ലു the uppermost stone- row of a foundation, പ'ല്ലിന്മേൽ കട്ടിലവെച്ചു.

പടുക്കെട്ടു the boundary of the holy part of a fane, beyond which only Brahmans may step.

പടിക്കാൽ a gate-post.

പടിക്കു see 4; പ. പാതി (3) half of the amount.

പടിക്കോണി entrance-ladder. പ. കയററിവെ ക്കല്ല TP. don't let them come up.

പടിത്തരം (3) rule, custom.

പടിപ്പുര a building over the gate-way, porter's lodge ഇരിപ്പിടം കെട്ടിയേ പ. കെട്ടാവു prov.; പ. യിൽ ചെന്നു നിന്നു TP. a low caste coming to complain. കെട്ടിയ പ. കിട്ടിയാൽ മതി VCh.

പടിയളവു (3) measuring out grain for payment.

പടിയേററം (1) coronation in Trav.

പടിയോല (3) a list, document (Cochin); regulation B.

പടിവട്ടം the front-part of a house V1.

പടിവാതിൽ the outer gate.

പടിക paḍiγa A river-fish.

പടികം paḍiγam Tdbh.; സ്ഫടികം. Crystal. പ. പോലേ ഉള്ള മുഖം a serene face.

പടികക്കാരം, പടിക്കാരം 5 Alum, (II. കാരം 239).

പടിക്കം paḍikkam T. So. aC. A spittoon, No. കോളാന്പി.

പടിഞ്ഞാറു paḍińńārụ (aM — ായറു, T. പടു ഞ്ഞായറു the setting sun. Te. പഡമറ, C. പ ഡുവ, Tu. പടായി, fr. പടുക). West പടി ഞ്ഞായറായ ദിശമേൽ RC., Syr. doc; പ'റേ‍ western, also പ'റൻ കാററു MC., പ'റുകാർ MR.

പടിഞ്ഞാറോട്ടു (പട്ടു), — റോട്ടേക്കു TR. west- ward, contr. പടിഞ്ഞാട്ടുള്ള, കിഴക്കോട്ടു ത ലയും പടിഞ്ഞാട്ടു കാലുമായി MR.

പടിഞ്ഞാററ (& — ററി V1.) 1. the western chamber in a house, the sanctuary of ancestors & bedroom of the owner. പ'ററൻ വാ തിൽ & പ'ററാം വാ. TP. (തളം 438). 2. ഭവ നം പ. യും വടക്കിനിയും ൨ പുര ആൺ, പ'ററ മുറി MR. ഒരുപ. പ്പുരയുള്ളതു MR. but a small house. [a പ'ററപ്പുര or പ'ററംവീടു faces E a s t & has 3 — 4 rooms: തെക്കിന, വടക്കിന & the middle one which is divided into പടിഞ്ഞാററ & ചായ്പു].

പടിഞ്ഞാററകം എന്ന നടുഅകത്തു vu., തൻറെ പ. തുറന്നു TP. (1); the middle room of a പടിഞ്ഞാററപ്പുര. (2).

പടിഞ്ഞാറേറടം KU., one of the 5 Kšatriya dynasties പ'റേറടത്തു കോയിൽ, പ'ററുകൂ ററിലേ രാജാവു, പ'ററുസ്വരൂപം V1.(Port.) the Rāja of Mangāṭṭu or Koḍungalūr.

പടിയുക paḍiyuγa T. M. (C. = പടെ). 1. To settle, sink. ആനപടിഞ്ഞു crouched, fell, lay, died (ചത്തടിഞ്ഞു RS.). പുര പടിഞ്ഞു പോയി settled down. പടിഞ്ഞിരിക്ക to kneel on one knee. 2. So. Palg. T. to become habitual by learning or exercise മിനക്കെടാതേ ചൊല്ലിച്ചി ട്ടും ബാലനു പടിഞ്ഞില്ല ഗായത്രി കുറഞ്ഞൊന്നും Bhg.; എല്ലാം പടിഞ്ഞു കളഞ്ഞു Palg.

പടിക്ക v. a. 1. To learn, read (or Tdbh.; പഠിക്ക). നീ പടിച്ചു പോകും MR. you will rue it. 2. to teach, കൊല്വാൻ പടിച്ചതാർ ഇന്നു നിനക്കിതു ദുഷ്ടേ, ചൊല്ലിപ്പടിച്ചതാർ ഇന്നു KR. 3. to plunge പടിത്തനതുയ്യവാചികൾ ഊഴി മേൽ RC.

പടിത്തം learning. പടിത്തിരിക്ക TP. to sit down in school (= പടിത്തത്തിന്നു).

VN. I. പടിപ്പു learning.

CV. പടിപ്പിക്ക to teach, കുട്ടികൾ പ'ച്ചിട്ടു ദിവ സം കഴിച്ചു കൂട്ടുന്നു jud.

II. പടിവു (1) subjection, contents കല്പനപ്പ. ചെന്പേട്ടിൽ എഴുതി KU. (2) habitual ഈ സ്ഥലം എനിക്കു പടിവായിപ്പോയി V1.

പടീരം paḍīram S. Sandal-wood (po.)

I. പടു paḍu S. (= പൃഥു?) Sharp, clear (sound), clever, smart (Compr. പടീയാൻ). കപട പടുവി നുടെ മൊഴി PT. clever rogue. ഞാൻ പടുവെ ന്നഹമ്മതിയല്ല താനും KR.

abstr N. പടുത്വം ability. — പടുതകൾ Nal.

പടുവല്ലായ്ത്തം (hon.) indisposition, euph. a king's illness.

II. പടു fr. പടുക 1. What falls, happens, is common T. M. (Tu. paḍike, bad). 2. a rough tank.

പടുകളംa battle-field.

പടുകിണറു a blind well.

പടുകാൽ disease, (hon. = being disabled for service).

പടുകുത്തൻ V1. catarrh.

പടുകുഴി a dangerous pit, പ. യിൽ ഞാൻ പതി ച്ചു പോകാതേ KR.

പടുഞായം common saying V1.

പടുതാമര ringworm, spreading like lotus-leaf; (V1. പടുതാര a palmer-worm).

പടുതീ accidental conflagration KR.; നാസി കയുടെ പ. പിടിപ്പെട്ടു RS. (in Kumbhakarṇa's Hose); പ. പിടിപ്പെടും Bhr.

പടുതിരി 455; പടുതുന്നൽ common sewing, (plain-work). No.

പടുദണ്ഡം V1. bowing to the earth T.

പടുനരകൊണ്ടിരിക്ക V1. hairs turn gray.

പടുപാഴൻ (prh. I.) a cunning rogue, SiPu.

പടുഭാഷ the vulgar tongue.

പടുഭൂമി barren, desert ground ഇങ്ങനേ തെങ്ങു മുറിച്ചു പോയാൽ പ. യായ്പോകും TR.

പടുമരം a jungle tree.

പടുമുള a self-sown plant, see may നന്പു 532: പടുമു ളെക്കു വളം വേണ്ടാ prov.— (പടുമുളക്കാരൻ V1. a bastard).

പടുമൂടു a plant of spontaneous growth.

പടുവാക്കു low speech, prose.

പടുവാൾ a mean, rude fellow.

പടുവാഴ common plantain, പ'ത്തോട്ടത്തിൽ ക യറി TP.; മൂത്ത പടുകുല കൊത്തി TR.

പടുവിത്തു seed of spontaneous growth.

പടുക paḍuγa 5. 1. To fall, sink ചളിയിൽ പ ട്ടുപോയി in mire. സംസാരസമുദ്രത്തിലലയിൽ പട്ടുകിടന്നുഴലും മനുഷ്യർ Bhg.; പട്ടുകിടക്കമേ ലേ കിടക്കുന്ന നീ പട്ടുകിടക്കുമാറായിതോ ചോ രയിൽBhr. fallen in battle. താളിപ്പനപ to die. 2. to be obtained, caught കൊത്തുന്നതു കൊ ക്കിൽപ്പടായ്കയാൽ PT. 3. to happen, to be in a state = പെടുക to get into a direction, hence പട്ടു = പെട്ടു q. v.

a. v. പടുക്ക 1. To build, chiefly a well, tank to lay stones, etc. കിണറു കല്ലു പടുത്തിട്ടുള്ളതു MR.; കല്ലു കെട്ടിപ്പടുക്കിലും KU.; സേതു പ. AR.; സ്ഫടികം കൊണ്ടു പടുത്ത നീരാഴി KR.; പാതാളം പോലേ കുഴിച്ചു പടുത്തു Mud. paved; കുഴിക്കെക്കു താൻ പടുക്കെക്കു താൻ കോല്ക്ക നം വരുത്തുക CS.; കല്ലു പ. also: to lay the spread courses or footings of a foundation, difft. fr. കെ ട്ടുക. 2. to piss (= വീഴ്ത്തുക). 3. to catch, obtain മീൻ പടുക്കാൻ പോയി. 4. T. to lie down. പടുക്ക (4) a bed. കുട്ടികൾ ഒക്കേ പാളയിലും പ. യിലും ആകുന്നു are still infants. പ. യി ട്ടേടം the bed of menstruating females.

പടുതി 1. So. nature, state; custom 2. No. = പടതി a curtain, awning.

പടുത്തിരിക്ക (4) a little mat for children to sit on.

പടുപ്പു a bed, mat, chiefly in menstruation, = പടപ്പു2.

പടുപട Neither solid nor liquid പ. യായി പ്പോയി = അഴഞ്ഞു (പടു).

പടുമൻ = പടുവാൾ a clumsy person B.

പടുഠ്വൻ a small ulcer B.

പടെക്ക paḍekka T.M. (C. Tu. Te. to obtain, possess, fr. പട, പടുക). 1. To make, create ഇവർ പടെത്തരുളും അസ്ത്രങ്ങൾ RC. of Gods. പടെച്ചോനെകൂടിപ്പേടി കൂടാതേ, പടെച്ചോ നെ വിചാരിച്ചു മാപ്പാക്കേണം TR.; അയ്യോപ ടെച്ചോനേ തന്പുരാനേ TP. Creator; also പ ടെച്ചതന്പുരാൻ (Māpḷas & other castes). 2. to serve up, offer boiled rice to idols.

VN. പടെപ്പു offering, (see പടപ്പു).

പടേണി B. (പടകണി?) A procession, show.

പടോലം paḍōlam S. A bitter, but edible cucumber, Trichosanthes diœca, the fruit പ' ങ്ങ V1.; പടവിലങ്ങ a. med. Kinds: കാട്ടു — Trich. laciniosa, med.; ചെറു — Trich. caudata Rh.; നാട്ടുപടോലപത്രം GP 64. Trich. anguina; പേപ്പ. etc

പട്ട paṭṭa 5. (പട്ടം). 1. A stripe, sash, hinge,

badge, belt ചരടിൻറെ പൊൻ പ. TR.; ഇരി ന്പു പ. a hoop. വെള്ളിപ്പട്ട ഇട്ട തോക്കു TP. silver olaaps. 2. an areca bough, Cycas leaf കഴു ങ്ങിൻ —; so തെങ്ങിൻ —, കരിന്പന —, ൦രംറ ന്പന —, കൊടപ്പനപ്പട്ട. 3. No. the bark of trees.

പട്ടക്കാരൻ) one with a belt, a peon.

പട്ടമാച്ചിൽ (2) a broom of കഴുങ്ങിൻപട്ട.

പട്ടാ T. (&വണ്ടിവട്ടാ), പട്ടാവ് Palg. The tire of a wheel.

പട്ടം paṭṭam 5. S. (fr. പത്രം?) 1. A streak, tie, metal plate. 2. an ornament of the forehead, diadem, a string of jewels as worn by Rājas & idols നെററിപ്പ.; hence പ. കെട്ടുക to crown, ഭ്രാതാവെ പ. കെട്ടിച്ചു Mud. 3. high dignity, ordination & tonsure പ. വെട്ടുക, കൊ ടുക്ക. (കന്നിപ്പ. first tonsure, ൪ പ. the 4 lower orders, അഞ്ചു പ., ആറു പ. orders enabling to read the Epistles, the Gospels V1.). 4. a succession ൧൦൮ പ. are promised to Tāmūri KU. (108 വാഴ്ച). ൧൪ ഇന്ദ്രപ്പട്ടം മാറിവരുന്നേട ത്തോളം VyM.

പട്ടക്കാരൻ (see also പട്ട) a priest, Nasr. — കുറുബാൻ പ. V1. a full priest.

പട്ടച്ചാവൽ B. a pheasant (?)

പട്ടച്ചോമാതിരി a Brahmanical dignity.

പട്ടത്താന KR. a king's chief elephant.

പട്ടത്താനം (സ്ഥാനം) a feast on the birthday of Gods (ദാനം?), an offering by Rājas.

പട്ടബന്ധം coronation, Trav.

പട്ടമിടുക (1. 2) to cut & polish gems; to form with sides & squares.

പട്ടവാൾ a royal sword.

പട്ടട paṭṭaḍa (T. C. an anvil, fr. പടുക) Funeral pile = ചിത, as പ. കൂട്ടുക; also = ചുടലക്കാടു.

പട്ടണം paṭṭaṇam (S. പട്ടനം, പത്തനം, Te. C. Tu. പട്ടു house, abode, fr. പററു) A town, city. പ'ത്തേക്കു നികിതി കെട്ടുവാൻ TR. i. e. Srīrangapaṭṭaṇam. Now esp. Madras (T. Palg.). (In Kēraḷa 18 പ'വും, 96 നഗരവും.)

പട്ടണക്കാരൻ a town's-man; a Madrasee.

പട്ടൻ paṭṭaǹ Tdbh., ഭട്ടൻ, A class of foreign Brahmans, often traders, of old used as inviolable messengers, spies, etc. with പശ്ചിമശിഖ, hence less respected & object of many proverbs, f.i. ഊട്ടു കേട്ട പട്ടർ, പട്ടർ തൊട്ട പെണ്ണു etc.; ഒരു കള്ളപ്പട്ടരെ അയച്ചു TR. a spy of Brahman. ഒരു പട്ടരശ്ശൻ (hon.) jud.; pl. പട്ടന്മാർ. Kinds: കടുപ്പട്ടർ (lowered for eating the fish കടു?) a Sūdra-like class, living by science, & as carriers, embalers, etc. — കുട്ടിപ്പട്ടർ Brahmans attending on Rājas. — ചോഴിയപ്പ. or ആര്യപ്പ. (with forelock) ranking with Kšatriyas, also മുക്കാണിയർ. — നാട്ടു പ. children of a foreign Br. from a Nambūri wife. Anach. ദേശികർ, വടമർ.

പട്ടച്ചോമാതിരി see under പട്ടം.

പട്ടത്തിരി (& ഭ.) the highest class of Nambūis, very learned, അന്തർജ്ജനത്തെ വിധിച്ചു പുറ ത്താക്കിയപ. TR. as judge of caste questions; vu. പട്ടേരി, as പൊട്ടൻ പറഞ്ഞതേ പട്ടേ രിയും വിധിക്കും prov.

പട്ടമന KU. a Brahman house.

പട്ടയം paṭṭayam 1. T. M. (H. paṭṭā) A deed of lease or gift, Patta granted by the Collector = ജയച്ചീട്ടു, f.i. സ്ഥലത്തിന്നു പ. വാങ്ങി MR. 2. T. aM. broad sword V1. വേലു പ. തടി KR. (see foil.)

പട്ടസം paṭṭasam = പട്ടിശം. A kind of spear പ. നല്ല ഗദകൾ Mud.; ഖൾഗപട്ടസബാണ ങ്ങൾ DM.

പട്ടാങ്ങു paṭṭāṇṇụ T. M. (പടുക). Truth. പ. എന്നു തേറി CrG. believing it to be true. പ. നേർ പറ TP. strictest truth, പ. ചൊല്ലു നീ Mud.; പട്ടാങ്ങല്ലെന്നുവന്നു കൂടി CG. turned out false. പ. ചെയ്ക CG. to keep a promise, പ. തിരിക്ക V2. = നേർ പുറപ്പെടുവിക്ക to sift evidence. — Also പട്ടാംഗവും ചൊല്ലി ChVr.

പട്ടാണി H. paṭhān (പഠാണി). An Afghan, one of the 4 classes of foreign Mussulmans, പ. തൊട്ട ആന prov. — fem. പട്ടാണിച്ചി. പട്ടാണിപ്പയറു Pisum sativum.

പട്ടാപ്പകൽ paṭṭāpaγl Broad daylight, noon, So.

പട്ടാഭിഷേകം S. (പട്ടം) Coronation, installation; പ. കഴിക്ക, നടത്തുക.

പട്ടാംബരം KR. a robe of state.

പട്ടാരം Rāja's fee from each sale of freehold.

പട്ടാസ്സ് paṭṭās C. M. = പടക്കം A. squib.

പട്ടാളം H. paṭālan, A battalion, regiment, army — പട്ടാളക്കാർ etc.

പട്ടാളിച്ചുപോക No. (പട്ട) = പോളിച്ചുപോക paddy, greens, etc. over-grown on account of too much shadow or manure, having leaves only but no fruit, (comp. പട്ടെക്ക).

പട്ടി paṭṭi 1. (T. loose condition, prostitute, fr. പടു). Miserable, പട്ടിക്കുതിരകൾകൊണ്ടു വന്നു കെട്ടി Nal. vicious. പട്ടിമാടു useless cattle (abuse). 2. (T. പാട്ടി) a bitch ഊർപട്ടി; dog in general ആണ്പടി Vl. കുരെക്കും പ. കടിയാ prov. (hence in So. the fem. പട്ടിച്ചി). 3. T. M. C. a fold for cattle, sheep. പട്ടികെട്ടുക (on the open field). ആട്ടിൻപട്ടി a sheep-pen on high pillars (Palg.); place where slaves stand to receive their hire. 4. Palg. N. pr. m., — വേലൻ.

പട്ടിക്കാടു N. pr. a place between Trichoor & Palg. പട്ടിക്കാട്ടിലേ നായി ( = കാട്ടുപട്ടി = പു ലി) കടിച്ചിട്ടു വീട്ടിലേ നായേ തല്ലുന്നത് prov.

പട്ടിക്കൂട്ടം V1. a litter of pups.

പട്ടിച്ചാൽ working a ricefield after manuring with leaves & preparing the squares.

പട്ടിച്ചെവി Acrostichonarifolium, Rh.

പട്ടിപ്പടി the gate of a fold.

പട്ടിപുലി a small leopard.

പട്ടിക paṭṭiγa 5. S. ( = പത്രിക, fr. പട്ടം); 1. A band, ligature. സൂത്രപ. a metal clasp; esp. a lath, shingle (of wood, വാരി of bamboo); പ. തറെക്ക. 2. a list മുതൽവിവരം പട്ടിക MR.; ജമാപന്തിപ്പ. TR. any catalogue, indenture, voucher, etc. കാര്യസ്ഥന്മാരുടെ മാസപ്പടിപ്പ., സാദിൽവാരപ്പ. etc. നാട്ടുപ. a map.

പട്ടികയാണി a nail for laths.

പട്ടികയോടു flat tiles.

പട്ടിണി paṭṭiṇi (T. — നി) Privation of food (പട്ടിണിപ്പാടു). പ. കിടക്ക to starve, go to sleep without a meal. ചൊക്കനെ പ. കിടത്ത രുതു TP. the dog must not be starved. ഒരു പ. കഴിക്ക to fast one day. മൂന്നേത്തേപ്പ. കിടന്നു TP. 3 days. പ. കരകയും SiPu. a starving child. പ. ഇടുക, വെക്ക to abstain from food as one day after a death; to dun by abstaining. ഞ ങ്ങളെ അറയിലാക്കി ൨ ദിവസം പ. യിട്ടു തച്ചു ഹേമിച്ചു TR. left without food. നീ പട്ടിണിയി ട്ടു കൊല്ലിച്ചീലയോ Mud.; പ. കൊണ്ടു പടക്കൂട്ട ങ്ങൾ തളരും VCh.; ഒട്ടകം കൊണ്ടു പ. തീർക്ക PT. to breakfast on the camel. പ. കളവാൻ VCh.

പട്ടിണിനന്പി a Brahman who duns by sitting on his umbrella before a debtor's house, starving himself & those within. If not satisfied, he performs a funeral ceremony for the inmates, a curse more dreaded than death KU.

പട്ടിൽ paṭṭil So. A bamboo, a place where bamboos grow ഇല്ലിപ്പട്ടിൽ V2. (പട്ടൽ = പടൽ V1.) പട്ടിലൻ B. a barber of a low class.

പട്ടിശം paṭṭišam S. A sharp-edged spear (also പട്ടസം, — യം).

പട്ടു paṭṭụ 5 1.(S. പട്ടം) Silk. പട്ടുപുഴു a silk- worm. പട്ടുമുറി, പട്ടുപുടവ, — ചേല, — ചരടു, — നൂൽ etc. — പ. കെട്ടി ഉടുക്ക to dress in silk. പ. മെത്തമേൽ ഞെളിഞ്ഞു VCh. 2. B. sackcloth made of hemp. 3. light, dry soil. 4. N. pr. m.

പട്ടുകുട (& — ക്കുട) a silk umbrella, honorary distinction = രക്തഛത്രം.

പട്ടുട CG. silk cloth of men or women, also പ ട്ടുടയാടു.

പട്ടുപണി (3) working light soil, B. Palg.; also = പട്ടുവിത = പൊടിവിത.

പട്ടുപായി (1) a fine Palghaut mat (see പായി).

പട്ടും വളയും (1) honorary distinction പ. പ ണികൾക്കു prov. — നിനക്കു ഒരു പ. കിട്ടും you deserve a medal (ironic. punishment).

പട്ടെക്ക (പട്ടു or പട്ട വെക്ക) to grow thick & long like corn stems on rich ground.

പട്ടേരി see പട്ടതിരി & ഭ —.

പട്ടേൽ H. & Mahr. paṭēl, a headman, used = അ ധികാരി in South Canara, ൩പട്ടേലന്മാർ (jud.).

പട്ടോല paṭṭōla T. M. (പട്ടം 1. 2; also in S. പട്ടോലിക = പട്ടയം) A royal note V1. esp. deed of lease; public records അതിൻറെ പ.

കാണ്മാനില്ല TR. the record is not to be found. മുതൽ എടുപ്പു ചാർത്തിയ പ. കൊടുക്കേണം TR.; പ. കെട്ടിക്കൂട്ടിത്തൊഴുതു KU.; പ. ചാർത്തുക to sign an order. പ. പെടുക്കുക KU. the work of a secretary to Government, ആചാരം, കല്പ ന പ. പ്പെടുക്ക etc. to write down for future guidance.

പട്ടോലക്കാരൻ king's secretary. (൪ പ'ർ hereditary secretaries in Trav. പണ്ടാരപ്പി ള്ള, in Coch. വാലിയത്തു മേനോൻ, in Cal. മങ്ങാട്ടച്ചൻ, in Cōlat. പുതുശ്ശേരി മേനവൻ, KU.).

പട്ടോലമേനവൻ So. a recorder, public accountant.

പഠാണി see പട്ടാണി.

പഠിക്ക paṭhikka S. (see പടിക്ക). v. a. To recite, as മന്ത്രം; to read, learn പഠനം, പാഠം.

പഠിത്വം learning. പ. തികഞ്ഞവൻ V1. who has finished his studies. പ. തിരക to examine V1.

CV. പഠിപ്പിക്ക to teach. നാലർക്കും ഓരോവേദം പ'ച്ചു Bhr., പലതും ഞാൻ ഇവനു പ'പ്പേൻ KR.

പണ paṇa T. (& പണ്ണ) M. Tu. (പണ്ണു). Ground which is worked, made firm (aC. forehead). കപ്പണ a stone-quarry, നിലന്പണ a place made firm for beating corn in a mortar, കടപ്പണ the post on which a weaver's loom rests. രാ ജാവിന്നു പണനില്പാൻ കഴിയുമോ No. can I withstand?

പണം paṇam 5. S. (√ പൺ to exchange, buy, bet) 1. Coin, fanam; chiefly of silver വെള്ളിപ്പ. 1/5 Rup. since 1730, (100 Billy fanam = Rs. 18 pice 4½ correct mint value, see Malabar Gazette 15th June 1867); formerly gold f. പൊൻപ. of which (പഴയപ.) 4, 3¾, (പു തിയ പ.) 3½ = 1 Rup. The mark of the gold f. /?/, thus ൫ /?/ ത്തിന്നു = അഞ്ചുപണത്തിന്നു CS. Other coins: രാശിപ്പ. (= 10 ചക്രം or 1/3 Rup.), കലിയൻ പ. (5. = ൨ രാശി), പുത്തൻ പ. Cochin fanam = 1½ ചക്രം. പ. അടിക്ക to coin. കള്ള പ്പ. etc. 2. money in general പൊന്നും പ ണവും ചെലവിട്ടു, പ'വും താരവും മുന്പേ കാ ണേണം vu.; വരുവാനുള്ള പണത്തിൽ ഒരു പ. പോലും പിരിയുന്നില്ല, നികിതിക്കു മുതൽ പോ രാതേ കണ്ടു നാട്ടിൽ പ. നിന്നു പോയി TR. the circulation of money is stopped. പ. കുററിയിൽ ആക money to stand out, — ആക്ക to put out money on interest; to sell so much on credit as to become insolvent at last. 3. different taxes പുരപ്പണം, കത്തിപ്പ. TR. കുറിപ്പ., പതി വുപണം (formerly laid on Christians in Trav.). 4. S. a stake, bet, stipulation (C. Te. Tu. പന്തം, പന്ഥം), വിൽമുറിക്കുന്ന പുമാൻ ഭർത്താവാകുന്ന തു മൽപുത്രിക്ക് എന്നൊരു പണം ചിത്തത്തിൽ നിരൂപിച്ചു AR 1.

പണക്കാരൻ 1. a wealthy man. 2. adj. പ. മുണ്ടു, രണ്ടു പ. തുണി TR. cloth sold for one, two fanam.

പണത്തൂക്കം weight of a (gold) fanam (= 2 മ ഞ്ചാടി, 1/10 കഴഞ്ചി).

പണപ്പലക a board to count fanams (Cochin).

പണപ്രിയം = ദ്രവ്യാഗ്രഹം.

പണമാത്രം = പണത്തോളം as much as 1 fanam.

പണമാല a necklace of gold fanams.

പണമിട CS. = പണത്തൂക്കം.

പണം പിടിക്ക to be prized, ഏററം പ'ച്ച തു ണി TR.

പണവക cash.

പണയം paṇayam T. M. (പണ്യം or പണം 4.) 1. A bet, stake ചൂതിൽ ഓരോ പ'ങ്ങൾ പ റഞ്ഞു Nal.; എന്തൊന്നു വെക്കുന്നിതു പ. DN. അവളെ പ. പറക, ചൂതിന്ന് ഒക്കവേ പ'ത്തി ലായി നമ്മുടെ രാജ്യം Nal. കലഹിച്ചു പ. പറ ഞ്ഞു KR. two birds trying who may be quickest (also ജയം പറക, വാതു etc.) ചൂതു പൊരു താൻ അസംഖ്യം പ'മായി Bhg. 2. a pledge, pawn കൊത്തുന്ന കത്തി പ'മാക്കൊല്ല prov.; പ. കണ്ടേ കൊടുക്കാവു KU.; കുഴൽ ൪ പണ ത്തിന്നു പ. വെച്ചു, തറവാട് എനക്കു പ. വെച്ചു TR. പ. നിറുത്തുക to seize a pledge for reprisal. പ. എടുക്ക V1. to redeem it. Kinds: വൽ പ. double the value of the money borrowed KU., തൊടു പ. (& ചൂണ്ടിപ്പ.) mortgage of grounds without handing them over, ചുരിപ., ജന്മപ. etc.

പണയ അവകാശം claim consequent upon simple mortgage.

പണയ എഴുത്തുകാരൻ the creditor of a landholder upon an agreement, that if the loan be not repaid, the estate is to be assigned to the money-lender, W.

പണയക്കച്ചീട്ടു a document given on a pledge.

പണയപ്പാടു V1. pawn, security; പ. വെച്ചു ഉ റുപ്പിക കടം വാങ്ങി TR.

പണയപ്പാട്ടം leasing fields on കാണം, generally for 5 years, without remuneration for improvements.

പണയം ഓല = കാണം ആധാരം.

പണരുക paṇaruγa To winnow rice (നെൽ), to remove the dust.

പണവം paṇavam S. A tabor, ഭേരി പണ വാദി KR.; ഢക്കാപണവാനകവാദ്യങ്ങൾ AR.

പണി paṇi T. M. Te. (പണു്ണു) 1. Work, labour. പണിയും തുരവും എടുക്ക to toil. കണ്ടത്തു പ, എടുക്കുന്നു TP.; പണി എടുപ്പിക്കുന്ന പറന്പു TR. the garden he gets cultivated. — മരപ്പ., കല്പ., ചിത്രപ്പ. etc. നല്ല പണികൾ ഏറുന്ന ഭൂഷണം KR. curiously wrought, full of art. അവൻറെ പ. തീർക്ക, കഴിക്ക to kill him; also adj. പറ ങ്കിപ്പണി നല്ല കാതില TP. Europe made. 2. service, പണിചെയ്ക to serve. 3. building പ. ചെയ്ക (ശാല AR.) & അവിടം പ. തീർത്തു Bhr., പുരപ്പണി തീർപ്പിക്ക GnP. to get built. കോവിലകം പ. തുടങ്ങി, കഴിച്ചു TR. 4. exertion, difficulty ചെയ്വാൻ പ. യാത്രേ VCh. very hard. (so പറവതിനു, തിരിഞ്ഞീടുവാൻ പ. തു ലോം; മുറിയറിവതിനു പണികൾ ഉണ്ടാകകൊ ണ്ടു Mud. to decipher a letter). പണിയാലേ വന്ന വിപ്രജന്മം Sil. Brahmin birth acquired with such difficulty.

പണിക്കൻ T. M. 1. a workman, artificer V1. esp. a master-builder. 2. പ'ർ hon. a fencing-master പണിക്കർ വീണാലും അഭ്യാസം prov., പ'രെത്തേടിപൊയ്ത്തൂ പടിക്ക TP., പ' രേ കളരിയും പുരയും ചുട്ടു TR. 3. പ'ർ hon. title of different classes ധർമ്മഗുണത്തു പ ണിക്കർ KU. 3rd minister of Tāmūri; title of soldiers (പ'ന്മാർ V1. soldiers of the old Cochi Rājas, as അകന്പടി of Tāmūris' troops); of astrologers; ൦രംഴവപ്പണിക്കർ Palg. (higher than ൦രംഴവക്കുറുപ്പു), മണ്കര പ്പണിക്കർ an I/?/avaǹ raised to some dignity by Mankara Nāyar, etc. — f. പണിക്കത്തി.

പണിക്കാ No. = Sir, hon. assent of lower castes to higher Sūdras; (ഓളി, ഓ to lower ones).

പണികയറുക to leave off working.

പണിക്കാരൻ (1) a workman, artist; (2) a servant.

പണിക്കുററം 1. defective work. — പാ. പറയുന്ന വൻ fond of criticizing. 2. പ. പിഴെക്ക to die (said of subjects to kings).

പണിക്കൊട്ടിൽ the workshop of a smith.

പണിക്കോപ്പു tools (= ആയുധം).

പണിക്കോൽ joint sticks for spreading what is woven. (Weavers).

പണിചെയ്ക 1. to work. 2. to serve; തല, മുഖം പ. to shave. 3. to build = പണി തീർക്ക, hence പണിയുക.

പണിത്തരം workmanship; preparation for work; tricks.

പണിത്തല (loc.) place where work is done.

പണിപ്പുര = കൊട്ടിൽ.

പണി പിരിയുക 1. = പ. കയറുക. 2. to change masters; പ. പിരിക്കുക to dismiss from service.

പണിപ്പെടുക (1) to exert oneself, take pains. നടപ്പാൻ പണിപെടും (sic) RC. — (4) to be in straits, difficulty മൂത്രം പ'ട്ടു പോക.

VN. പണിപ്പാടു 1. workmanship, work. 2. revelation ക്ഷേത്രത്തിങ്കൽനിന്നു പ. ഉണ്ടായി; speech of Gods, kings = അരു ളപ്പാടു (hon. = taking the trouble of utterance).

പണിപ്പെൺ (2) a maid-servant.

പണിമാൻ Palg. = നാലു കുടിക്കാർ, കരിയാട്ടിലേ വീടു, N. pr. of a caste, formerly the barbers of I/?/avers & Kammāḷars.

പണിയൻ N. pr. a caste of cultivators in hilly

districts, കിഴങ്ങു കണ്ട പ. ചിരിക്കുന്പോ ലേ prov. (excellent game-trackers, living chiefly in Wynād); also പണിമലയർ a slave caste.

പണിയാല a workshop പ. യിൽ കടന്നു TR.

പണിയോല leaves used to tie the spatha of palm trees.

I. പണിയുക (പണിചെയ്ക) To build, പ ണിതു built, ബ്രഹ്മാലയം പ'യുമാറാക്കി KU.

CV. പണിയിക്ക to get built, ഇല്ലവും പു ത്തനായി തന്നേ പണീക്കയും PT.; പുര പണീക്ക TR. — double CV. കപ്പൽ പ ണിയിപ്പിച്ചു, ഇവരെക്കൊണ്ടു പണിയി പ്പിക്ക TR.

II. പണിയുക T. M. (2) To worship, salute വീണടി പണിഞ്ഞു KR., പാദയുഗ്മം പണിഞ്ഞു AR., പദതളിർ പ. Bhg., തൃക്കാൽ പ. Bhr. = തൊഴുക, വണങ്ങുക. — met. to acknowledge superiority ഹിമകിരണമണ്ഡലം പണിയുന്ന മ്മ തനയമുഖം Bhr. surpassed by.

പണിക്ക paṇikka (Tdbh. of ഭ — or പണി പ്പാടു) To speak V1. (hon.)

പണ്ടം paṇḍam T. M. 1. (Tdbh.; പണ്യം) Valuables, jewels, that may serve as pawn (often = പണയം), as പൊൻപ. etc. 2. articles in general, ഉഴവുകൊണ്ടു പോയാക്കേണ്ടുന്ന പ. ഇവൻ PT. an ox; തിന്നുന്ന പ. & തീൻ പ. eatables. ദീവിൽ ഉണ്ടാക്കുന്നതിൽ പ. കൊണ്ടു വന്നു, ഓടിയിൽ ഉള്ള തീൻ പ. കിഴിപ്പാൻ TR. the produce of the Laccadives = ചരക്കു (in Te. is paṇṭa produce, crop fr. പൺ = പഴുക്ക). 3. (Tdbh. of ഭാണ്ഡം?) the crop of birds, stomach, craw തീൻ പ. V1.; ചത്ത ഉടുന്പിൻറെ പ. MM. (fr. പള്ള.).

പണ്ടം അറുതിയായി (1) the sum advanced on a pawn with the interest due equalling the value of the article, = is forfeited.

പണ്ടകം = പണ്ടംകൂറുള്ള ദ്രവ്യം V1.

പണ്ടകശാല & പണ്ടശാല (T.) = പാണ്ടിശാ ല a storehouse, magazine.

പണ്ടക്കായി, പണ്ടപ്പന see under പന.

പണ്ടപ്പരപ്പു B. lying about like utensils; extensiveness.

പണ്ടാരം paṇḍāram T. M. & ഭാ — S. (see prec.) 1. Treasure, treasury. മന്നർക്കു തക്ക മണിപ്പ ണ്ടാരം Pay. jewelry for sale. പ. കൊണ്ടുള്ള വേലകൾ CG. sacrifices to be paid from the treasury. 2. Government, പ'ത്തിൽ ബോധി പ്പിപ്പാൻ TR. = സർക്കാരിൽ to pay to Government. കുന്പഞ്ഞി പ. etc. പണ്ടാരനികിതി ത രാതേ. 3. divine power? esp. smallpox (= അ മ്മ). പ. വെച്ചു പോകേണം, നീപ. പിടിച്ചുപോ (a curse), also in swearing പ. നരകം etc. പ. അടക്കുക to bury such as have died of the smallpox. 4. a Shaiva mendicant ചില പ ണ്ടാരക്കൂട്ടങ്ങളും Nal. — പണ്ടാരത്തി f.

പണ്ടാരക്കപ്പം (2), (പണ്ടാരക്കരം Trav.) taxes on land, കൊമ്മിഞ്ഞിക്കു പ. അടക്കാത്തതു TP.

പണ്ടാരക്കാർ (2), Government officials, also പണ്ടാര ആളുകൾ TR. — പണ്ടാരപ്പാടു KU.

പണ്ടാരക്കുററി V2. a church-box (Nasr.)

പണ്ടാരങ്കോഴി see വ — KR.

പണ്ടാരത്തില്ലം KU. a rank among the പോററി Brahmans.

പണ്ടാരന്മാർ (4) pappaḍam makers in Cochin.

പണ്ടാരപ്പിള്ള 1. the hereditary secretary of State in Trav. കല്ക്കുളത്ത് ഓമനപ്പുതിയ കോ വില്ക്കൽ പ. KU. 2. = പ്രവൃത്തിപ്പിള്ള q. v.

പണ്ടാരഭൂമുഖം (3) enclosure of a holy tree.

പണ്ടാരമാക്കുക to lay waste, നിലം ആർക്കും ഇ ല്ലാതേ പ'ക്കിക്കളഞ്ഞു vu.

പണ്ടാരവക VyM. Government property.

പണ്ടാരി a treasurer; Shaiva devotee; monk V1. (No. തിന്നിപ്പണ്ടാരി a glutton, said to children).

പണ്ടാല paṇḍāla = പണ്ടശാല? N. pr. A certain Sūdra tribe (to which Tāmūri belongs, B.?).

പണ്ടി paṇḍi T. So. (= പണ്ടം 3) The stomach തീൻപ.; hence പ. വയറൻ pot- bellied.

പണ്ടിക paṇḍiγa T. M. C. fr. Te. paṇḍuga. A feast (see foll.).

പണ്ടു paṇḍụ T. M. (√ പഴ Te. paṇḍu to ripen, be accomplished) Antiquity. — പണ്ടു കീ ഴേ or പ. കഴിഞ്ഞതും പടയിൽ ചത്തതും പറയേ ണ്ടാ No. — പണ്ടേ adv. ഈ മര്യാദ പണ്ടു പണ്ടേ

ഉണ്ടു TR.; മേവിയിരുന്നതു പ. പണ്ടേ CG.; വസി ക്കുന്നു പണ്ടേക്കു പണ്ടേ തന്നേ Bhg.; പണ്ടേക്കു പണ്ടേക്കു നമുക്കുള്ളതു TR. from earliest times. പണ്ടേത്തപ്പോലേ & പണ്ടേപ്പോലേ as formerly.

പണ്ടുള്ളോർ: എന്തു ചെയ്തിതു പ. എന്നറിഞ്ഞിട്ടു ചെയ്യേണം prov. forefathers.

പണ്ഡിതൻ paṇḍ/?/iδaǹ S. (പണ്ഡ wisdom, rather from Te., see prec.) 1. An accomplished, learned man എന്നോടു തികഞ്ഞ പ'നായി പേ ശുവതു RC. 2. a Pandit, law- officer അദാല ത്തു പ'ർക്കും നന്പൂരിക്കും ചെയ്ത ചോദ്യം TR. 3. T. Palg. പണ്ടിതൻ a Doctor = പണ്ടിതം അറിയുന്നവൻ (the art of healing).

പണ്ഡിതമാനി, പണ്ഡിതമ്മന്യൻ fancying himself clever.

പണു്ണുക paṇṇuγa T. C. Te. To make, work, (Tu. to speak), M. coitus, obsc. also പണ്ണിക്ക V1. — VN. പണ്ണി.

പണ്യം paṇyam S. (പണം) Saleable, = ചരക്കു VyM. പണ്യപദാർത്ഥങ്ങൾ VetC.

പണ്യശാല a ware-room.

പത paδa 1. Boiling, throbbing; also T. 2. foam, froth, as on toddy. പത കളക V2. to skim.

പതയുക So. to foam, bubble — VN. പതച്ചൽ.

പതെക്ക T. M. 1. to palpitate V1. 2. v. n. to boil up, foam പതെച്ച വെള്ളം vu.; so ഭൂമി, ഓട്ടുപുര etc., പൂഴി പതെച്ചിട്ടു കടപ്പുറത്തു നടന്നൂട emitting heat, തല നൊന്തു പ. No. 3. v. a. So. to agitate.

CV. (2) വെള്ളം etc. പതെപ്പിക്ക = തിളപ്പിക്ക.

പതം paδam T. M. Te. C. Tu. hada (Tdbh.; പദം step) 1. Share of reapers പ. കഴിക്ക = തുരുന്പു പൊലിക്ക. 2. degree, chiefly the right degree of ripeness, temperature, etc. ഇറച്ചിക്കു പതമില്ല No. not done enough. ഉഴു വാൻ പതമുള്ള ഭൂമി VyM. arable. കടൽ പ. വെക്ക to calm down. അവൻറെ പ. വരട്ടേ V1. let his passion subside. അവൻറെ പിന്നാലേ ഓടി പതം വന്നു പോയി No. = തളർന്നു. എണ്ണ പ. നോക്കുക (med.) to examine the degrees of inspissation (= പാകം), as മണൽ പ. dry like sand, (ഖരം) കടുകുപ., (ചിക്കണം) മെഴു or കുഴന്പു പ. thickened fluid (മഭം). 3. moderation; elasticity; yielding temper ലോകം പത മുള്ളവനെ പരിഹസിച്ചീടും KR. the pliant (hence പതു q. v.) പതമ = പതുമ (2. 3).

പതമാക്ക to temper, season, persuade, convert; to tan, dress leather.

പതം കഴിക്ക No. (fishermen) to steer carefully through a short sea.

പതെകൊടുക്ക to clear or purify, temper (f. i. പുകയിലക്കു by sprinkling it with sugar- water No.).

പതംതളിക്ക B. to purify by sprinkling.

പതംവരുത്തുക to soften, tan. തല്ലി പ. give him a dressing.

പതവാരം V1., കോപ്പതവാരം Syr. Doc. King's portion, also പതകാരം V2. gen. പതാ രം tithes (perh. fr. പത്തു?); the 10th stone given from a quarry to its owner; a fee of 7½ per cent from the amount of a marriage settlement (Nasr.); fee paid to a Rāja on transfer of land W.

പതകം paδaγam (Tdbh.; പദകം S. posture) Positiveness V1. പ. ഭാരതസമരമൂലമായി Bhr 16. — പതകിക്ക to quarrel, revile, V1.

പതകരി see പദകരി.

പതക്കം paδakkam 5. (Tdbh.; പദകം S.) Jewelled breastplate of a king നല്ല പ. Nal., of a minister വിസ്മയമായ പ. MR., തങ്കപ്പ. Si Pu. given to Brnhmans, നല്ല പതക്കഹാരാദി ഭൂഷ ണങ്ങൾ KR. of a queen, രത്നം പിച്ചളപ്പ'ത്തിൽ ചേർത്തു PT. പൊന്നും വെള്ളിയും പതകങ്ങളും (sic) ഒക്കയും പിടിച്ചു പറിച്ചു TR. (soldiers in the temple of Manjēshwara).

പതക്കു paδakkụ B. The hip and loins.

പതഗം paδaġam S. (പതം S. flight). A bird, also പതംഗം. — പതംഗൻ the sun ഉദിത്തുയർത ങ്കനും RC.

പതഞ്ജലി N. pr. a famous philosopher, grammarian, etc.

പതത്രം a wing.

പതത്രി a bird, also പതൽ (falling, flying).

പതനം S. 1. flying, falling (see പാദപതനം).

2. a step, terrace on a wall, incisions as in a tree to facilitate the climbing up (കൊത കൊത്തുക).

പതൻ (loc.) = (പതം; പതന്പു = പതം 1.

പതപത 1. (പതം, പതുക്കേ) slowly. 2. (പ ത) boiling hot, effervescing.

പതപ്പു (VN. of പതെക്ക) throbbing, as തൊ ണ്ടപ്പ. the pit of the throat; അവനു പത പ്പില്ല he is devoid of natural affection, bowelless; the crown of the head (loc.)

പതർ paδar (T. = പതിർ) prh. = പൊതിർ in പതർമ്മ Rottenness as of rice through damp; softness of mind. fr. പതം, പതു. — കുരു പത ർന്നു the ulcer burst (loc. C. hadaru, to bud).

പതറുക paδaruγa 5. (പത) 1. To be precipitate, overhasty പോവെന്നെഴുന്നു പതറിത്തിരി ഞ്ഞു RC. 2. aM. to be confused, defeated (in comparison) ഇടിയൊലി പതറുമാറേ, മുകി ലൊലി പതറുംചൊൽ, ഓടുന്ന തെന്നൽ പതറും നടതകും തേർ RC. quicker than wind, louder than thunder. 3. So. to be scattered പുക പ. — met. അവൻ പതറിപ്പോയി Palg. he has deserted his principles, etc.

പതറിക്ക 1. to cause confusion V1. 2. V. freq. പതറിച്ചമഴ pattering rain.

പതാക paδāγa S. (പത് to fly) A flag ചാരു പ. കളോടു തോരണം ഉയർത്തുക AR., also ധ്വ ജപതാകങ്ങളും AR.

പതാകി a standard-bearer — പതാകിനി an army.

പതാരം see പതവാരം under പതം.

I. പതി paδi S. (L. potis, G. posis) 1. Lord, master, ഭൂപ., നരപതി etc. അയലും പതിയും അറിക (doc.) with the knowledge of the prince. അടിയാൻകുടിപതികളും TR. all the inhabitants. 2. husband നാരിമാർ ഇരിവ ർക്കും പതിയാകൊല്ല Anj. —

പതിഘ്നി KR. killing her husband.

പതിംവര choosing her husband.

II. പതി T. M. Being fixed in, pressed down; an ambush, പതിയിരിക്ക, പാർക്ക to lie in wait, കള്ളന്മാർ പതിയിട്ടിരുന്നു, നായന്മാർ പതിക്കി രുന്നു വെടി വെച്ചു TR., പതി ഉറെച്ചു TP.

പതിക്ക 1. To impress മുദ്ര പ. a seal, ദൃഷ്ടി യോടു ദൃഷ്ടി പതിച്ചു MC. പതിച്ചുവെച്ചു V1. planted. മുത്തു പതിച്ച മാല TP. enchased. പെ രുത്ത മുത്തുകൾ പതിച്ച ഭിത്തികൾ KR. രത്നം പതിച്ച വള SG. രത്നം പതിച്ചുള്ള ശസ്ത്രം Mud. 2. to fasten on, paste. പരസ്യം പ. to put up a notice. നികിതി പ. to assess. കല്പന എഴുതി പ്പതിക്ക TR. to publish. 3. see under പതിതം.

VN. പതിപ്പായി നില്ക്ക to fix one's stay somewhere.— പതിപ്പു, പതിച്ചൽ registering.

പതിമരം (2) the plank or beam lying on the door-frame, No.; loc. = ഊർച്ചമരം.

പതിമൂക്കൻ flat-nosed; bottle-nosed V1.

പതിയൻ 1. slow, tedious. 2. bad, vile. പ. ശർക്കര molasses. 3. a certain low caste, Paravaǹ.

പതിയാൻ a caste of foreigners occupied with oil manufacture (ആട്ടിപ്പിഴിക) KU.; a caste of washermen, f. പതിയാട്ടി Trav.; Mogeyan as called by Pulayars, No.

പതിയുക 1. to be impressed പാദം പതിഞ്ഞു കാണുന്നു Bhg., fixed എനിക്കു പതിഞ്ഞു I got it. മുത്തുപതിഞ്ഞു to be set as gems V1. പ തിഞ്ഞിരിക്ക to sit on the haunches. 2. to be pressed down മൂക്കു പതിഞ്ഞ ചീനക്കാര ത്തി etc താഴപ്പതിഞ്ഞൊന്നു മേലേ കുതിച്ചു RS. stooped, crouched. പതിഞ്ഞ നില shooting posture; gentleness.

VN. പതിവു 1. settlement, custom, routine. പ തിവായി ചെയ്ക to do regularly, ൫ മണിക്ക് എഴുനീല്ക്കുന്നതു പതിവു No.; usually തീപ്പെ ട്ടുപോയ എഴുന്നെള്ളിയേടത്തിന്നു പ. വെച്ചു നടത്തിയ പ്രകാരം ചെലവു തരുന്നു TR. as regulated by the late prince. തിന്നുക പ. ഉണ്ടു Trav. commonly eaten. 2. a register, document to acknowledge the Ryot's right to cultivate, So. പ. കൊടുക്ക, പിടിക്ക B.

പതിവുകാരൻ 1. a regular person, one that keeps his hours. 2. a customer.

പതിതം paδiδam S. (part. of പത്) Fallen. കാലാൾ അശ്വം ഗജം തേർ പ'മാക്കി Bhr. felled, destroyed.

പതിതൻ S. fallen, degraded, an outcast = പിഴു കിയവൻ, ഭ്രഷ്ടൻ;; a heretic (Rom. Cath.)

പതിതത്വം S. degradation ജാതിക്കു പ. ഉണ്ടു KN. തലമുടി നീട്ടുന്നതിന്നു പ. ഇല്ല Anach.

പതിക്ക S. to fly, fall പതിച്ചു ഭൂമിയിൽ PT.

CV. പതിപ്പിക്ക to fell, throw ഭൂവി പതിപ്പി പ്പേൻKR.; മൂഷികന്മാർ എന്നെപ്പ'ക്കുന്നു PT.; സ്വർഗ്ഗത്തിൽനിന്നു പ'ച്ചു ദേവകൾ Bhg.

പതിൻ paδiǹ T. M. (obl. case of പത്തു). പ തിനഞ്ചു 15. — പതിനായിരം 10000, പ'ത്താ ണ്ടു KR. പ. also the 10000 Nāyars of Pōla Nāḍu KU., the aristocracy of Kaḍattuva-nāḍu പ. ലോകർ TP.— പതിനാലും അഷ്ടമിയും UmV. the 14th lunar day. — പതിനാറു 16; the funeral ceremony on the 16th day after a death. — പതിനായിരത്തെട്ടു ഭാര്യമാർ Bhg. — പതിനെ ട്ടർ KU. 18 persons & പതിനെണ്മർ; so പതി നെണ്ണായിരം 18000, Bhg.

പതിന്നാങ്കു 14 & = ചതുർദ്ദശി V1. astrol.

പതിന്നാഴിത്തേൻ ഉണ്ടോരോ മരത്തിന്മേൽ KR. 10 measures, so പതിന്പറ 10 large measures.

പതിന്മടങ്ങു 10 fold AR.

പതിന്മൂന്നിനെ വേട്ടാൻ Bhr 3. thirteen.

പതിററു in multiplication, as പതിററു രണ്ടു = 20, പതിററുപ്പത്ത് = 100; (so ഒന്പതിററു ഒന്നു etc. = 9 etc.). പതിററടി സമയം when a man's shadow measures 10 feet, between 4 — 5 P. M. — പതിററടിപ്പൂ see പന്തീരടി — so മുപ്പതിററാൾക്ക് prov. depth of 30 men.

പതിപ്പിക്ക 1. see under പതി II. 2. see under പതിതം.

പതിർ paδir (T. പതർ, C. hadiru an unripe fruit) Empty corn-husk, chaff നെല്ലു ചേറി പ. പോക്കി MR. doc. പ. പിടിക്ക to winnow. പഴ ഞ്ചൊല്ലിൽ പ. ഇല്ല prov. — (തീപ്പതിർ 461).

പതിരിക്ക V1. rice to be without grain.

പതിർമ്മ (No. loc. f. i. നിലത്തിൻറെ) = പതുമ.

പതിവ്രത paδivraγa S. (പതി I.) Faithful to her husband, KR.— പുത്രിക്കു പ'താധർമ്മങ്ങൾ എല്ലാം ഉപദേശിച്ചു AR. the duties of a good wife. പതിവ്രതം ദുഷ്പ്രാപമാകും Sah. = പാതിവ്രത്യം.

പതു paδu (പത്തു) 10, ആയിരത്തിന്മേൽ ഒരു പതുമക്കളും Bhg. (in ഒന്പതു etc., see പത്തു.) പതുപ്പത്തു by tens, പത്തിൽ പ. ഇരട്ടിച്ച ഗജ ബലം ഉണ്ടു ചിലർക്കു KR.

പതുങ്ങുക paδuṇṇuγa T. M. (also = പതിയുക). 1. To be pressed down. മൂക്കു പതുങ്ങി flattened by a stone. 2. to sneak, crouch, കള്ളനെ പ്പോലേ പ'ന്നു PT. പതുങ്ങി വരിക slily, cautiously. കുഞ്ചൻ നേരേ പതുങ്ങിനാൻ പഞ്ഞി പോലേ CG. cringed.

VN. പതുക്കം concealment, skulking (also = പതുപ്പു).

I. പതുക്കുക, ക്കി To press down, conceal.

II. പതുക്ക, ത്തു (പതം) only M. To be soft, tender, moderate, pliable പല്ലവം പോലേ പ തുത്തുള്ള നിൻപാദം CG.; നെന്മേനി പോലേ പതുത്ത മേനി Bhr.; പതുത്തകൈ (see തലോടു ക 437).

Inf. പതുക്ക gently, slowly പ. നടക്ക (also പ തിഞ്ഞു നടക്ക). പതുക്കവേ കിഴിഞ്ഞു Bhg. leisurely.

പതുപതേ softly, gently! also പതുപതുക്ക to be soft, pliant.

VN. പതുപ്പു softness, പ. ളളരോമങ്ങൾ Bhg. of an antilope. പ. ള്ളമെത്ത KR.; ഇല പതു പ്പിൽ വിരിച്ചു MC. for lying on. പതുപ്പിൽ വെച്ചു സുന്ദരി ചിരിച്ചുകൊണ്ടു ചൊല്ലിനാൾ RS. gently, slily. പതുപ്പിൽ വിളിച്ചു RS. called aside.

പതുപ്പിക്ക to soften, പ'ച്ചു ചൊല്ലി തണുപ്പിച്ചു ശോകം KR.; മാധവൻ അവരെയും പറഞ്ഞു പതുപ്പിച്ചാൻ Bhr. quieted them (=ശമി പ്പിക്ക).

പതുമ V1. pliancy.

പതുപത paδubaδa (Onomat.). പ. പതെക്ക To bubble up.

പതുമുഖം paδmukham S. പത്മകം. Pieces of red coloured wood (ചപ്പങ്ങ, കടപ്പിലാവു) sold as a drug, പതുമുകവും പടക്കിഴങ്ങും MM.

പതെക്ക see under പത.

പത്തണം vu. = ഭസ്മം Ashes.

പത്തനം pattanam S. (= പട്ടണം, fr. പററു) City; palace വിരാടൻറെ പ. തന്നിൽ പാർത്തു Nal.

പത്തമാരി pattamāri (prh. Konkaṇi?; in T പ ത്താചു a boat, fr. Port, pataxopinnace). A Pattimar, native vessel larger than മഞ്ചി; Port. Patamar, (in KU. ദശമാരി). ചരക്കുകൾ കൊണ്ടു വരുന്ന പത്തെമാരി TR.

പത്തൽ pattal B. 1. A hedge-stake (പററൽ?) പ. കൊണ്ടുവരിഞ്ഞുകെട്ടി Trav. fibres. 2. Cann. = പത്തിരി.

പത്താക്കു Port. patacãõ., Ar. bāṭāqa, a pata- coon, Europe coin. പൊൻപ. TR. a ducat. വെ ള്ളിപ്പ. TR. a dollar. തടിപ്പ. = തൂണരയാൽ, ത ലപ്പ. etc.

പത്തായം pattāyam & പത്താഴം V1.(Tu. patāyi, Port. pataya) A large chest to keep rice, treasure. പ. നെല്ലിട്ടടെച്ചാൽ TR., പ' ത്തിൽ വെച്ചിരുന്ന പെട്ടി MR., പ'ത്തിൻറെ ചെടി or ചട്ടം No. its grooved framework receiving the boards. — നെല്ലുപ., കട്ടപ. a granary; നീർപ. a cistern, reservoir in ships. എലി പ്പ. So. a trap.

പത്തായക്കാരൻ No. sc. who possesses grain, കടം വാങ്ങിയാൽ പ'നോടു വാങ്ങേണം prov.

പത്തായപ്പുര 1. a granary, also പത്തായക്കെട്ടു. 2. an upper story കുടിയിൽ സ്ഥലമില്ലായ്ക കൊണ്ടു ഒരു പ. മാളിക കയററി MR. (Palg. = ഇരുനിലപ്പുര); also a wing = തെക്കിനി.

പത്തായോദരഭുക്തി VyM. the loan of a patta- yam.

I. പത്തി patti S. (pad, foot) Foot-soldier, Bhr. പത്തിവരന്മാർ Mud. infantry.

II. പത്തി Tdbh.; പത്രിക 1. Leaf, lamina, leaf-like, as the blade of an oar, pannel. കൈപ്പ. the flat hand. ഓലപ്പത്തി a shred of a palm-leaf, put into books as a mark; also the interstice between two cad jans in a thatch — (so പുരയുടെ പത്തിയിൽ or ഇറപ്പത്തിയിൽ വെച്ചിരിക്കുന്നു No.). 2. the hood of a serpent, പന്നഗം പ. ഉ യർത്തും; PT.; a similar ear-ornament = തോട. 3. plaster പുണ്ണിൽ പ. ഇടുക, വെക്ക MM. = തക ഴി, hence ഉള്ളിൽ വജ്രം പുറമേ പ. prov. 4. T. a row, So. column of writing. പ. ഇട്ടെഴുതുക to write in columns.

പത്തിക്കാൽ the framework between the pannels of a partition, B. നിരയും പ'ലും prov.

പത്തിക്കീററു, (S. പത്രഭംഗം) strokes of sandal-pigment, etc. on the forehead, neck, breast കസ്തൂരികൊണ്ടല്ലോ പ. ഏററം നിറപ്പൂ CG.; പ. പുത്തന്മുലയിൽ ചേർത്തു CG.; കുണ്ഡലീഫ ണം പോലേ, തഴപോലേ പ'ററതും ചേർത്തു Bhr.

പത്തിപ്പാന്പു (2) Cobra de capello, MC.

പത്തിവാൾ a small sword.

പത്തിരി Ar. faṭīr, Unleavened bread, rice-bread of Māpiḷḷas, also പത്തിൽ; Syr. പത്തീ റ് PP. V2. wafer (അമ്മീറമേൽ അടിച്ച പത്തി ര) etc.

പത്തു pattụ 5. (prob. fr. പന്തി Tdbh. Of പങ്ക്തി as in പന്തിരണ്ടു; other forms പതിൻ, പതു in ഇരുപതു etc., പതവാരം?) 1. Ten പ. കുറയ നാന്നൂറു KU. 390. പത്തിനഞ്ചായിട്ടു തോല്പിച്ചു ചെയ്തെന്നാൽ പത്തുപത്തേ Nasr. enough if you do half of what you are commanded. 2. ten months as the time of pregnancy പത്നിക്കു പ ത്തും തികഞ്ഞിതു മെല്ലവേ SG. (also പ. മാസവും നാഴികയും ദിനം പ'൦ ചെന്നു വിനാഴിക പ'൦ SG.). 3. used without meaning as the first step in mounting to higher numbers, പത്തു നൂറു not ten only, fully 100. പത്തുനൂറായിരം ഖണ്ഡമാക്കി CG. 100,000 pieces. പത്തിരുനൂറാ ളായിട്ടു TR.

പത്തപ്പൻറെ മക്കൾ (abusing Sūdras).

പത്തര 10½ പ. യിലുള്ളവർ KU. the fighting Brahmans in 10½ Grāmas.

പത്താമതു the tenth; also tenth part ചുങ്കമുതൽ പ. നമുക്കു കൊടുക്കേണം TR.

പത്താമത്തേയം No., — മത്തയം So. the 10th of Tulā, ഉച്ചാലുംപ'ത്തേയും വന്നിരി ക്കട്ടേ No. a grand hunting day.

പതിന്നാറു 6/10. — പാട്ടത്തിൽനിന്നു പ. സർക്കാ ർക്കു വരേണ്ടിയതു TR.

പത്തിന്നു രണ്ടു 1. the old land-tax, 1/5 of the net income. 2. the മാലിഖാന 1/5 of the revenue from a Rāja's territory paid to him by the H. C. രാജാക്കന്മാർക്കു കൊടുത്തു വന്ന പ. വകയായിട്ടുള്ള മുതൽ, പ. വക യിൽ നമ്മുടെ ഓഹരി TR.

പത്തിരട്ടി 10 fold, മുന്നേതിലും പ. ഉണ്ടാക്കി നേൻ KR.

പത്തിലൊന്നു tithe, as പത്തിന്നൊന്നു, പത്താലോന്നും, പത്താ മതു, പതവാരം.

പത്തുതലയോൻ & പത്തുകഴുത്തൻ AR. Rāvaṇa.

പത്തൊന്പതു 19; പ'തിനായിരംBhg. 19000.

പത്തുവ Ar. fatwā, Judicial decree, decision of Mohammedan judges, പത്വകൾ Mpl.

പത്നി patni S. (പതി I., G. potnia) A wife, lady. പത്നീധർമ്മം duties of a wife; see ധർമ്മപത്നി.

പത്മം paltmam S. (padma). 1. A lotus flower = താമരപ്പൂ, and what is like it, as a വ്യൂഹം Bhr. 2. a high number = 100,000 മഹാവൃന്ദം. One മഹാപ. = 100,000 പത്മം KR.

പത്മഗർഭം S. 1. born from lotus. 2. a ceremony, the Rāja being born again out of a golden lotus, Trav. (see ഹിരണ്യഗർഭം).

പത്മനാഭൻ S. from whose navel a lotus flower arises, Višṇu. ഇപ്പനകൾ ഏഴും എയ്ത പത്മ നാഭ Anj. of Rāma. Often പത്മനാഭസ്വാ മി & പ'നാഭി Višṇu. as worshipped in Tiruvanantapuram. — ശ്രീ പ'ഭദാസൻ title of the Travancore Rāja. — പ'ഭപുരം‍ N. pr. of the temple & palace in Travancore.

പത്മരാഗം lotus-coloured; a ruby.

പത്മാകരം a lotus-tank.

പത്മാക്ഷൻ, (പത്മേക്ഷണൻ AR.) m., — ക്ഷി f. lotus-eyed.

പത്മാസനം one of the 9 postures in യോ ഗം. — പ'ൻ, പത്മസംഭവൻ AR. Brahma.

പത്മി a spotted elephant.

പത്മിനി a lotus plant & lotus-tank; a woman of the best class, rare now-a-days.

പത്രം patram, better പത്ത്രം S. (പതനം). 1. A feather, wing = പതത്രം. 2. a leaf; letter മമ പ. കൊടുത്തയക്ക AR.; പ. എഴുതികെക്കാ അയച്ചു SiPu. an epistle. പ. എഴുതി അയച്ചു വീരരെ വരുത്തുക Nal. summons. മമ പ. ക ണ്ടേ അയക്കാവു Mud. my passport.

പത്രകം = പത്രഭംഗം.

പത്രബീജം = ഇലമുളെച്ചി a wonderful plant.

പത്രഭംഗം, (ഗണ്ഡസ്ഥലങ്ങളിൽ പ. SiPu.) & പത്രലേഖ = പത്തിക്കീററു.

പത്രമാനം levelness; foundation of a building.

പത്രരഥം Bhg. a bird, using wings as vehicle.

പത്രി winged, as a bird, arrow പത്രികൾ ശര ധിയും KR.

പത്രിക 1. a leaf, Tdbh. പത്തി. 2. a writing, deed. മരണപ.a will. പത്രികാലേഖനം Nal. letter-writing. പത്രികാവാദം letter-war.

പത്രാസ്സു Ar. fakhr? Display, ostentation. പത്രാസ്സുകാരൻ Mpl. = ശൃംഗാരി.

പത്വ see പത്തുവ, Ar. fatwā.

പഥം patham S. A path, road സല്പ., ദുഷ്പ. പഥി Loc. of പഥ്, (പന്ഥൻ) പഥി പോലേ കാണായി വന്നു KR. = വഴിപോലേ.

പഥികൻ a traveler, പഥികവേഷമായി Mud.

പഥ്യം, പത്ഥ്യം 1. helping onwards, suitable, wholesome പ'മാം ഭോജ്യപാനങ്ങളും SiPu.; പ'മല്ലോ മമ വ്യാപാരം Nal. Salutary Though startling. പ. നിണക്കു വരും VilvP. പ. പറയും അമാത്യൻ. AR. wholesome advice. പത്ഥ്യവാക്കുകൾ ചൊന്നതു നിൻ ചി ത്തത്തിൽ ഏററില്ലാപത്തടുക്കയാൽ KR. (opp. ഇഷ്ടം). 2. diet, regimen, പ. ഇരിക്ക to observe it carefully, പ. മുറിക്ക to stop or transgress it.

പത്ഥ്യക്കാരൻ careful about the prescribed regimen.

പത്ഥ്യക്കേടു, പത്ഥ്യപ്പിഴ unsuitableness; transgressing any prescribed diet.

പദേ pad/?/am S. 1. Foot (in S. pad, പൽ). തൽപദ തളിർ, പദതാർ, പദകമലം KR. etc. (hon.), പദ താർ നമസ്കരിച്ചു Bhr. 2. step, പിന്തടർന്നാരും ഒരു പ. വെച്ചില്ല Bhr. None retreats a step. 3. spot, site, rank മന്ത്രിപ. തവ നല്കി Mud.; സാരഥിപ. കൈക്കൊണ്ടു CC. the office. ഐ ന്ദ്രം പ. അടക്കി Bhr. വീരഭാര്യാപ. കിട്ടും Nal. a peculiar heaven. മുക്തിപ. സിദ്ധിക്കും Bhg. 4. a word (പദാവലി AR.), esp. gram. പ. മുറി ക്ക to separate the words. അസ്മൽ പദഭ്രാന്തി Bhr. പ. പാടുക a song; part of a verse.

പദകരി a kind of leprosy, swelling of the foot-sole V1.

പദഗൻ, പൽഗൻ going on foot, a foot-soldier, Brhmd.

പദവി, (S. — വീ 1. showing the way). 2. a road. (3) rank, station, office പ. യെ അനുഭവിക്ക Mud. to enjoy the privileges of one's rank. കുന്നലക്കോനാതിരിയുടെ പദവിയും prov.

title; അരിയപദവിയിരപ്പു RS.; തൻറെ പ. കൾ വരുത്താൻ ഓർത്തു ChVr. to insist on rights & claims. രാജാവിനോളം ഉള്ള പ ദവിയോടും കൂട ഇരുന്നു Mud. royal prerogatives പ. മികുത്തതേർ നികരങ്ങൾ RC.; പദ വിനാൽ ഞായം സോകം പറഞ്ഞു TP. ( = പ തിവു?) civil talk after a meal.

പദവിക്കാരൻ: അവൻറെ പദവി എന്താണ് പറയേണ്ടു വലിയ പ. No. a man of rank; who is very warm regarding honor, proud.

പദാതി (ആതി going) = പദഗൻ.

പദാന്തം the end of a step or word, അനേകംപ ദാന്തേ ദാനം ഓരോന്നു ചെയ്തു SiPu.

പദാർത്ഥം (4) the meaning of a word, മഹാവാക്യ ത്തിന്നു പ. മൂന്നു viz. അതു നീ ആയി VedD. — the thing represented by it, article ലക്ഷം വരാഹൻ പിടിക്കും പ. ഈ കങ്കണം SiPu.; അഭിഷേകത്തിന്നാം പ'ങ്ങൾ KR. materials. ബ്രാഹ്മണഭോജനത്തിന്നു പ'ങ്ങളെ സംഭരി ക്ക Bhr. ingredients (C. = കറി). തൽ ത്വം അസി (അതു നീ ആയി ) ആക പ. മൂന്നു Tatw. constituent parts.

പദേപദേ (2) at every step, പ. തിരഞ്ഞു RS.; അശ്വത്തിൻ പ. ഹോമം ചെയ്വാൻ KR. occasionally; also പദപദകളായിട്ടു VetC.

പദ്ധതി (ഹതി) a way, രാമൻറെ പ. തടുത്തു KR. (Parašu Rāma). പ. മദ്ധ്യേ നടക്ക Sah.

പദ്യം (1) referring to the foot; (4) consisting of verse-members; a verse അദ്ധ്യായം ഇതിൽ പ'ങ്ങൾ ഉണ്ടു ൧൦൬൬൪ലും എന്നറിക Bhr. — പദ്യബന്ധം ചമെക്ക Nal. to make poetry (opp. ഗദ്യം).

പന paǹa T. M. (Te. a sheaf, S. താളി the "oozing" tree, see പനി). A palm-tree, esp. palmyra, Borassus flabelliformis, [ആര്യപ്പ. with larger leaves; കരിന്പ. & നീലക്കരി — TP., എഴുത്തോ ലപ്പന are difft. names]. നെടുന്പന പോയാൽ കുറുന്പന നെടുന്പന prov. (നീലക്കുറുന്പനവില്ലു TP.). പന ചെത്തുക (പനയേററം) to tap it.

Stages of growth: തൈപ്പന, കുട്ടിക്കന്പ, കന്പ പ്പന, വലിയ പന. — ആണ്പ. m., പെ ണ്പ. the f. tree (കരിങ്കലച്ചി with _black,_ വെള്ളച്ചി _white,_ ചെന്പന _red_ fruits; മുട്ടിച്ച ക്കന്പ & ചട്ടിക്കന്പ with _large_ but nearly worthless fruits). കയററുപ. which is climbed, കുട്ടിക്കന്പ very young, yet yielding toddy, നല്ലകന്പ giving much toddy, പണ്ടപ്പന a bunch being tapped when the fruits on it have become പണ്ടക്കായി (it may flow for a whole year; the toddy is very strong), വിരിപ്പൻ പ. tapping is begun in Kanni & Tulā, വെക്കപ്പ. tapped during the hot season also, വാട്ടപ്പ. requiring careful tapping, വെട്ടപ്പ. kept only fur cutting leaves, തി രിയൻപ. having twisted leaves, പാററ or ചീളിപ്പ. with a slender stem, ആനപ്പ. with a broad base, so നെട്ടപ്പ., വളയപ്പ., ഇര ട്ടപ്പ., കൂനൻപ., ആലന്പന grown together with an ആൽ, മൂച്ചിക്കൽ etc. പ. standing near, കാളിപ്പ. planted by K. etc. Palg.

Kinds: ആനപ്പ. Corypha taliera (also കാരപ്പ.). ൦രംറന്പ. Caryota urens (= കണ്ണിപ്പ., ചൂണ്ടപ്പ., ആനപ്പ. & loc. ആര്യപ്പ.) താളിപ്പ., കുടപ്പ. Coryphaumb. തുടപ്പന (= ൦രംന്തു), നിലപ്പന. Rheede calls also Ferns പന, modern പന്ന q. v.

പനക്കലം prov. vessel for palm-wine (പന ങ്കള്ളു).

പനങ്കണ്ടൻ No. = പനന്തത്ത a parrot, പ. ന ല്ല കിളിയും TP.

പനങ്കായി the fruit, പനന്തേങ്ങ Trav.

പനങ്കുരണ്ടി (B. the ripe fruit?) Palg. the stone also പനങ്കുരു & കൊട്ട, used for playing.

പനങ്കുല CG. the bunch.

പനങ്കൂന്പു edible sprout of the palmyra, prepared during the monsoon by covering up the stones with earth (കുരണ്ടി മടയിടുക Palg.)

പനഞ്ചക്കര palmyra sugar. (അച്ച് വട്ട്, ചി രട്ടവട്ട്, മണ്ടവട്ട് Palg.)

പനനാർ fibres of a palmyra branch.

പനനൂറു & പനന്പൊടി sago.

പനന്തണ്ടു the stem V1.

പനന്തത്ത Palg. = പനങ്കണ്ടൻ a parrot (less docile, dangerous to crops).

പനന്പഴം So. the ripe palmyra fruit. [Stages: മെച്ചിങ്ങ, ഇളന്ന (ീ൪), കുഴന്പൻ (see നൊ

ങ്ങു 585), പണ്ടക്കായി or കൊത്തുക്കായി (past eating; see പണ്ടപ്പന), പനംപഴം Palg.]

പനന്പാത്തി a spout made of a split palm-tree.

പനന്പൂ male flower of palms.

പനയൻ B. a large snake.

പനയാടിനെൽ a kind of rice.

പനയേറി Anabas scandens, a fish that mounts on trees; a kind of small-pox.

പനയോല (Tu. paṇoḷi) a palmyra leaf. — പ. വിരിഞ്ഞതു a cocoanut plant before unfolding its leaves.

പനവാഴക്ക & പനവിരൽ male flower of palms.

പനച്ചി, പനഞ്ഞിൽ, see പനിച്ചി.

പനട്ടുക panaṭṭnγa (T. പിനററുക). To cackle as a hen, B.

പനന്പു = പരന്പു V2., hence പനന്പുവള്ളി Wild rattan, Flagellaria Indica, Rh.

പനററുക panat/?/t/?/uγa V1. To harrow, പനററി the harrow = ഞവരി V2.

പനസം panasam S. Te. (C. palasu, T. പ ലാ). The breadfruit-tree = പിലാവു, f. i. ഏറിയ തെങ്ങും പ'ങ്ങളും മുറിക്കുന്നു TR.

പനായിതം panāyiδam S. (പൻ) Praised. part. പനിതം (part.) admired.

പനി paǹi T. M. (C. Tu. hani, a drop). 1. Dew പ. പെയ്ക; also a cold കൂടക്കിടന്നവനേ രാ പ്പനി അറിഞ്ഞു കൂടൂ prov. 2. M. fever അ വനു പ.പിടിച്ചു, പ. കിട്ടി TR. — Kinds: വയ്യ നാടൻപനി, മലന്പ, (വിറപ്പനി, ശീതജ്വരം) ague, jungle- fever caused by land-wind, വിടാ ത്തപ. (ദിനരാത്രിജ്വരം, രാപ്പകലുള്ളൊരുപാഴ്പ നികൊണ്ടു മെലിഞ്ഞു CG.), കാച്ചപ്പ. = നീറിപ്പ നിക്ക q. v., ഒന്നരവാടൻപ. (മൂന്നാലൊരു ദിവ സത്തേപ്പ.) tertian fever, നാലാ പ. quartan fever, അഞ്ചാം പ. measles, കഴലപ്പ. with boils, കുത്തുപ. with inflammation of chest, തുള്ളപ്പ. cold fits, ത്രിദോഷപ്പനി V1. the worst kind. പനിക്ക (T. to drizzle) to be feverish; to shiver, Asht.

CV. കരിന്പന പനിപ്പിക്കും PR. cause fever.

പനിക്കട്ടി ice, Trav. snow.

പനിനീർ 5 (C. Te. Tu. T. പന്നീർ) distilled water, rosewater; also പനിച്ചാറുകൊണ്ടു ത ളിച്ചു SiPu., ചാലത്തണുത്ത പ. CG., കസ്തൂരി പ'രിൽ ചാരിച്ചു CG.; പനിനീരിൽ മുക്കിയ മാല്യങ്ങളും കളഭങ്ങളും തൂകിനാർ AR. women in receiving a victorious prince. — പനി നീർ ചെപ്പു KU. a vial of scent; an old tax. പ. പുഷ്പം or പ. പ്പൂ a rose (mod.), aho ചെ ന്പനിനീർപ്പൂ So.

പനിമതി the cool moon, അരിയ പ. ഉദിച്ചു RS.; പഞ്ചമിപ്പ. ത്തെല്ലു CC. the moon in its 5th night.

പനിമല Bhg. snow-mountain, Himālaya.

പനിയൻ fever personified, മുക്കണ്ണർ തന്നുടെ വൻപ. CG.

പനിച്ചി paǹičči T. M. (So. പനച്ചി, fr. പനി a drop, see പനെക്ക). An ebony from which a glue is obtained, Diospyros embryopteris, glutinifera S. തിന്ദുകം. Kinds: കാക്കപ്പ. Diospyros tomentosa or a Menispermum; ചെറുപ. Diosp. chloroxylon (ചെറുപ. ഇല ഒരു പിടി MM., ചെറു കോൽപ. B. med.).

പനിച്ചകം, So. പനച്ചകം, better വരിച്ചകം wood-sorrel, a Hibiscus.

പനിഞ്ഞി, പനഞ്ചി B., പനഞ്ഞി V1. 1. glue; grease, tallow. പന്നിപ്പ. lard. 2. = പനി ച്ചി; (പനഞ്ചിക്ക B. the fruit).

പനിഞ്ഞിൽ No., പനഞ്ഞിൽ So. the roe of fish (droplike), also പരിഞ്ഞിൽ, with വെക്ക V1. to spawn.

പനെക്ക B. to ooze(= T. പനിക്ക, C. hanuku, to drizzle).

പനീർ P. panīr, Cheese.

പന്തം pandam T. M. (C. Te. Tu. പഞ്ജു Tdbh.; ബന്ധം) 1. A torch തീപ്പന്തം, തുണിപ്പ. etc. പ. കത്തിച്ചു Bhr.; പ'ത്തിൻ വെളിച്ചത്തു by torch- light. പ. ഉഴിയുക the ceremony of waving a light before a child to drive out diseases. 2. resin, tar, esp. പയിനിൻറെ കറ Dammar. പ. ഇടുക to calk, fasten anything into a handle.

പന്തക്കുഴ, പന്തക്കുററി a royal torch with brass- handle; an oil-vessel for torches.

പന്തമുട്ടി a lamp for marriages in the shape of an elephant V1.

പന്തയം pandayam T. So. (C. Te. Tu. pantam, panthyam, pandemu, resolution, wager, fr. ബ ന്ധം). A stake പ. കെട്ടുക, കൂറുക B.; തമ്മിൽ പ. വെച്ചു ചതുരംഗം കളിക്ക VyM.

പന്തൽ pandal T. M. Te. (C. handara, fr. ബന്ധ) 1. Temporary shed of leaves or wicker-work, erected esp. for marriages, feasts. പ. ഇടുക (വീശുക No. Cal.) to erect one. തണ്ണീർപ്പ. a shed where water is given to travellers. മുല്ല വല്ലികളെക്കൊണ്ടു നല്ലൊരു പന്തലായ്നിന്നു മീ തേ CG. the house looked arbourlike. പ. മാടുക to sweep the eating place after a meal. 2. marriage ceremony as പന്തിയും പന്തലും q. v. 3. = ബന്തർ harbour വടകരപ്പ'ലിൽ താഴേണം TP., പ'ലിൽനിന്ന് ഓടുക, കുന്പഞ്ഞി പ്പ'ലിൽ വന്നാൽ ഒരു ഭയവും ഇല്ല TR.

denV. പന്തലിക്ക to spread like an arbour, be shady. വീടു പ'ച്ചിരിക്ക V1. not sufficiently sloped, to be pandal-like.

പന്തൽക്കാൽ the pole supporting a shed. പ. നാട്ടക ceremony of fixing it.

പന്ത(ൽ)ക്കാവൽ a fee consisting in a part of the crop to the slave that has watched it.

പന്തളം N. pr. a principality of 5 കാതം between ഓണനാടു & വേണാടു KU.

പന്തി pandi T. M. C. Tdbh. of പങ്ക്തി 1. A row, esp. of feast-guests. പ. യിൽ ഇലവെക്ക Bhr. പ. യിൽ ഇരിക്ക to eat in company. അസുരകൾ നടുപ്പന്തിയിൽ വെച്ചിരിക്കും സുരാകുംഭം Bhg. പ. ആയി dinner ready! 2. a range of buildings. പട കണ്ട കുതിര പ. യിൽ അടങ്ങാതു a stable. കരികൾ കുതിരകൾക്കുള്ള പ. വേണം Bhr.; ആനപ്പ. കൾ വെട്ടിയും കുതിരപ്പ. കൾ ‍ചുട്ടും KU. (attribute of a victorious prince). 3. arrangement, order. ചിന്തിച്ചവണ്ണം തന്നേ പ. ഞാൻ കൂട്ടുന്നുണ്ടു Bhr. arrange matters. അതു പ. യായി വരേണം, ഒരുപ. യായി വരാഞ്ഞാൽ, പ. യാക്കിത്തീർക്ക, പന്തിയായ് കഴികയില്ല TR. to get in order, be settled ഒരു പ. വെച്ചു ത രിക, നികിതിയുടെ പ. യാക്കിത്തരിക TR. settle about my taxes (= ഭാഷ, കൂപം), also pl. കാ൪യ്യത്തിൻറെ പ. കൾ ഒക്കയും അക്കി TR. — ഒരു പ. എല്ലാവരും എത്തി TR. nearly all. നിൻറെ പ. യിലുള്ളവർ of like appearance, (thy like). മരിച്ച പ. യിൽ കിടന്നു (= പ്രകാരം).

പന്തിക്കാർ the company at dinner.

പന്തികേടു (3) irregularity.

പന്തിക്കൊട്ടിൽ V2. (elephant) stables.

പന്തി പിടിക്ക to keep a row; (3) to retaliate, detaining some article for another.

പന്തിപിരിക്ക to class, range.

പന്തിബോജനം eating together, esp. with Brahmans, a right which Sūdra Rājas acquire by ഹിരണ്യഗർഭം.

പന്തിയാക്ക to put in order; make neat.

പന്തിയും കൂറും ഉണ്ടാക്കുന്നവൻ V1. who manages to seat the Brahmans in their proper places.

പന്തിയും പന്തലും (എററും മാററും) വിരോധി ക്ക to exclude from caste.

പന്തിരണ്ടു (see പത്തു) 12. പന്ത്രണ്ടു നടപ്പുകൂ ലിച്ചേകം KU. പന്തീപടി = പതിററടി the four o'clock flower (മഞ്ഞപ്പ. B. the marvel of Peru). — പന്തീരാണ്ടു a Jupiter year, 12 years (in prov. മാണിക്കക്കല്ലു പ. കുപ്പയിൽ കിട ന്നാലും etc.), ൩ പ. ചെല്ലുന്പോൾ Bhr. — പന്തീരായിരം 12,000 Bhg. — കളളർക്കായിരം വി കളളർക്കായിരം ഉടയോർക്കു പന്തീരായിരം No. a playful call when planting cocoanut plants. (പന്തീരായും ചീതുപണം KU. prh. 12,005?).

പനു pandụ T. M. (Tdbh. of ബന്ധ), also പൊ ന്തു 1. A clew of thread. നൂൽപ്പ. etc. മരുന്നി ൻറെ മീതേ പ. the charge upon the powder in loading. 2. a ball of wood or pith, tennis ball. പന്തടിക്കക്കളി juggling with balls; also പന്തടി Sk.

പന്തടിക്ക to play with balls, തല പലതറുത്തു ഞാൻ പ' ച്ചീടേനണം ChVr. So മൂന്നു തലയും മുറിച്ചുപന്താടിനാൻ AR. played bowls with his enemies' heads. മുല തുള്ളവേ പന്താടുന്ന ഭ്രമി KR. — VN. പന്താട്ടം = പന്തുകളി.

പന്തുകളി play at ball.

പന്തുവരാടി a certain tune (T. C. പ'ളി). തോ ടിയും പ. കാമോദരി പാടുന്നു VetC.

പന്തൊക്കും (കുളുർ) മുലയാൾ Bhr. of full & tremulous breasts, similar പന്തിടഞ്ഞ പോ ർമ്മുല RC., പന്തണിമുലമാർ SiPa., പന്തണി ക്കൊങ്കയാൾ Nal.

പനൂണ്ടു 12, see under പന്തി.

പന്ഥാ panthā (vu.) S. Nom. of പഥ് Road, പന്ഥാവിലാക്കുവൻ KR. = വഴിയിൽ.

പന്ഥാനം (C. road) the whole household, wife & children പ'ങ്ങൾ, പ'നക്കെട്ടു, പ'ന ക്കോപ്പു.

പന്ന paǹǹa 1. (T. card cotton, C. trim hair, prh. fr. പർണ്ണം). Whiskers. പ. വെക്ക to wear whiskers. പ. വന്നോൻറെ കൈയിൽ പാക്കു കൊടുക്കല്ല prov. — പന്നത്തല B. a head of long uncombed hair. 2. a fern, also parasitical hair- like plants, (Rh. writes generally പന). പന്നക്കിഴങ്ങു (= നരക്കി.) Polypodium quercifolium. പന്നവള്ളി Lomaria scandens, with strings durable in sea-water.

Kinds: അരണപ്പ. Aspidium splendens; കരി വേലിപ്പ. Asp. parasit.; കാൽപ്പ. Asplenium ambiguum; തിരിപ്പ. Polypodium acrostichoides; തീപ്പ. a parasite; നിലപ്പ. Asplenium falcatum; പാറപ്പ. Asplenium ambiguum; മ തിൽപ്പ. Polytrichum & Adiantum, maiden- hair V2.; വള്ളിപ്പ. Lygodium scandens.

പന്നത്താടിക്കാരൻ who wears whiskers.

പന്നകം panaγam T. Te. പന്നാകം, C. പന്നം ഗം (Tdbh. of പർണ്ണം, T. പന്നം leaf). Leaf- cover of a palankin; awning; boat cover V1.

പന്നഗം pannaġam S. (പന്നം part. Of പദ്). A snake, as going along the ground പ. വാ യിലേ CG. — പന്നഗശായി RC. Višṇu— പന്നഗ വിഭ്രഷണൻ AR. Siva.

പന്നഗാശികൾ ചെന്നു കുഴിക്കുന്നതു പോലേ Mud. pigs.

പന്നാട pannāḍa T. c. So. (പന്ന 1. or പന). Web surrounding the stem-leaves of a palmyra = അടിച്ചിപ്പാര.

പന്നി panni (C. Te. pandi, Tu. pańǰi, T. പ ൻറി fr. പൽ). A hog, pig പ. മൂത്താൽ കുന്ന ണയും, പന്നിയേ പായും കടവു ശേഷിക്കും, പ. മുറിച്ചാൽ പ. ക്കുറകു prov.; പ. മാന്തുന്നു, കു ന്നു കിളെക്കുന്നു, വെട്ടുന്നു TP.— കിണററിൽ പ. a wild hog fallen into a well (Royal property) KU. — Kinds: കാട്ടു—, നാട്ടു—, വീട്ടു—, ചെറു—, എയ്യൻ. or മുള്ളൻ—a porcupine, കടൽപ്പ. = പന്നിമീൻ.

പന്നിക്കരടി MC. the brown bear.

പന്നിക്കരണം a half day of each fortnight (whatever is sown during it, will be a prey of hogs, astrol.).

പന്നിക്കല്ലു ornamental stones on the top of a wall; the stones immediately below the top of a well.

പന്നിക്കിള a low earth-wall thrown up from both sides.

പന്നിക്കുഞ്ചം swine-bristles.

പന്നിക്കുഴി a pit to catch wild hogs.

പന്നിക്കൂടു a pig-sty.

പന്നിത്തേററ a boar's tusk.

പന്നിപ്പുൽ or — ക്കറുക Andropogon contortum.

പന്നിമുഖി ഭഗവതി a form of Bhagavati. No.

പന്നിമീൻ So. a porpoise = കടപ്പന്നി.

പന്നിയിറച്ചി pork.

പന്നിയൂർ N. pr., a Brahman village E. of തിരു നാവായി, S. വരാഹഗ്രാമം with a temple of Višṇu as boar.— പ. കൂറു a section of Brahmans, the Tāmūri & his party; (opp. ചോ വരം).

പന്നിയെലി a bandicoot-rat = പെരിച്ചാഴി.

പന്നിവെട്ടു cutting up a hog shot, ഊർപ്പള്ളി സ്ഥാനത്തു നടക്കുന്ന പ. MR.

പപ്പടം pappaḍam (C.Tu. happaḷam. S. പർപ്പ ടം). A thin, crisp cake of ഉഴുന്നു; one kind is ക്ഷാരപപ്പടം GP.; ഉരുക്കുനെയ്യിൽ ചുട്ട പ. TP. പപ്പടക്കല്ലു a millstone തിരിക്കല്ലു, taxed MR. പപ്പടക്കാരം = potass.

പപ്പടച്ചെട്ടി a caste of cakemakers, Jainas (114 at Taḷiparambu).

പപ്പാതി pappāδi (പാതി) By halves— പ. യാ ക്ക to bisect.

പപ്പായം (Hayti: Papaya) Carica papaya, also കർമ്മോസ. — ആൺ പ. the male tree.

പപ്പു pappụ (T. = പരപ്പു, M. = പറപ്പു or പല്പു). Feathers as on the body of a bird, down. ക

രിഞ്ഞില്ലവരുടെ പപ്പും ചിറകും RS. of files in a fire.

പന്പ N. pr. A river in Orissa, Trav. esp. Hampe near Tungabhadra, KR.

പന്പരം pambaram T. M. (പന്പുക T. to be urged, rise, Te. to send). A top for play made of അടക്ക, (& wood); പ. ആടുക, കളിക്ക, തിരി ക്ക (ചുററുക). നല്ല പ. പന്തുകൾ KR., പന്പര ക്കളി കണ്ടു Bhr., പന്പരംഏറു V2. (No. = ലട്ടു).

പന്പു pambụ (T. petulancy, joke, C. magic, പ ൺ a.T. melody) 1. Charm? പന്പിലകിന വ ചനേ RC. Voc. f. charming speaker? 2. (T. പൺപു disposition, message, fr. പണ്ണുക, Te. pampu = panupu) agreement; a written order for taking an oath, B.

പന്പിരി B. intoxication, പ. ആടുക.

പന്പിളിവയറൻ B. pot-bellied.

പമ്മാട്ടു B. fraud, trick പ. എടുക്ക, പറക.

പയ paya = പശ q. v. Gum, resin (T. പയിൻ). പയൻ 1. id. as തിരുവട്ടപ്പ. a. med. 2. പയൻ No. (അടക്ക — & ആ൪യ്യ —) പയിൻ So. = foll.

പയൻമരം Pinus Dammara which yields പ ന്തം; Vateria Indica, the copal-tree which yields the Payin-varnish, oilwax in the fruit, ചെഞ്ചലിയം etc.

[പയൻകൊപ്പര No., see പൈങ്കൊപ്പര].

പയണം = പ്രയാണം Pilgrimage (പയണ വാണിഭക്കാരൻ V2. a pedlar), നാലുദിവശത്തേ പയണം Trav.

പയനം = ഭജനം, (പ. ഇരിപ്പാൻ പോയി).

പയറു payar̀ụ & പയർ T. M. Te. pesalu, C. hesaru, fr. പചു see പയിർ. Leguminous plants, esp. Doliohus catjang, Rh. പ. വിതെക്ക, വാളുക No. to sow broad-cast, കുത്തിയിടുക Palg. to sow; ഇറക്കുക (ന്നു) No. to shell it. — Kinds: അരിപ്പ. in ricefields; മൺപ. in parambus; കറുത്ത പ. (ക. പ. നന്നേററം GP.); കാട്ടു പ. Phaseolus alatus; കുരുത്തോലപ്പ. (or കോട്ട (ൽപ്പ., പതിനെട്ടു മണിപ്പ) Phas. maximus; ചെറുപ. Phas. Mungo (കാട്ടുചെറുപയർ GP20. med.), തൊണ്ടൻ പ. (& പെരിന്പ.) Dolichus crassus; പച്ചപ്പ green gram; പൂച്ചപ്പ. Phas. trinervius, Rh. — തണ്ടൻ = തൊണ്ടൻ പ., കറുന്തണ്ടൻ പ., കണ്ടപ്പൻ പ., കരങ്ങൻ പ. Palg. exh., പന്നിത്തണ്ടാൻ Palg., അറുതി ങ്ങപ്പ Trav.

പയററപ്പം a cake made of pulse; പയററുകറി etc.

പയററുപാടു land on which so much pulse may be sown.

പയററുപാട്ടം B. a tax on parambus; rent on dry lands, No.

പയററുമണി MC. leguminous seed.

പയററുവെള്ളം water in which pulse was boiled.

പയററു payat/?/t/?/ụ (fr. പയിൽ learning, C. Te. pasuḷe, pasi a child) 1. Fencing exercise വാളും വില്ലും പലതുപ. ഉണ്ടു Pay. — കുന്തപ്പയററു, വടിപ്പ. foil, വാൾ്പ etc. 2. So. a trick. 3. No. a way of retrieving one's affairs, by inviting guests who contribute gifts പ. കഴിക്ക. (opp. പയററിനു പോക).

പയററുക, (T. പയിററുക) 1. to exercise in arms, to fence in കളരി, to practise എയ്വു etc. വാൾ എടുത്തു നൽ ചർമ്മവുമായി മേളത്തില് ‍നിന്നു പയററി CG. (young K/?/šṇa). കച്ചില കെട്ടിപ്പയററി കുഞ്ഞൻ TP. (a Nāyar girl). 2. to strike രണ്ടു മൂന്നു പയററിക്കൊടുത്തു. 3. to accept an invitation from an involved friend & contribute at the feast പയററിയേ ഉണ്ണുക; ൪ പണം പയററി contributed so much. പയററിയ പണം തിരികേ അങ്ങോ ട്ടും പയറേറണം No.

CV. പയററിക്ക 1. teach the use of arms, പ'ന്ന പണിക്കർ TP. 2. to outwit, ചെ ക്കൻ എന്നെ പയററിച്ചു Arb.

പയററുകാരൻ, പയററുപണിക്കാരൻ a fencing-master.

പയറേറാല (3) a list of contributions.

പയല payala No. & പകല (see പശ & പ യി 2). The pulp inside the shell forming the cocoanut. പകല കെട്ടിയ കരിക്കു, പയല ഉറെ ച്ചാൽ ഇളന്നീർ.

പയൽ Ar. fayl Strong, corpulent; massive as furniture.

പയസ്സു payas S. (പീ to drink) 1. Sap അ

വന്ന് അസാരം പ. ഉണ്ടു. 2. water, milk. കൊങ്ക പ. നല്കി Sk.

പയസ്യം milky = പായസം.

പയസ്വിനി a milch cow.

പയി payi 1. = പൈ (T. C. pasi) Hunger, പയി പരന്തത് ഒഴിവാൻ ഒരൂൺ RC. 2. = പൈ, പചു (Te. pasi, C. hasi) young, green. 3. = പശു cow. പയിപ്പോർ rutting time; fight of bulls for cows. 4. = H. P. pai (foot, ¼) a pie, small copper coin, പതിനൊന്നു പയി MR.

പയിക്ക (1) To hunger, പാകം പയിക്കുന്നെ നക്കു TP.; പയിച്ചു ചാക V1. to be starved.

പായ്യായ്ക Nid. want of appetite.

പയിക്കം B., പയിപ്പു hunger പ. തീർക്ക, (2 പശ) to conglomerate V1.

പയിങ്ങ (2. T. പചുങ്കായി) Unripe fruit, young Arecanut (തണ്ണീർപ്പ. & പ. 1st & 2nd stages of its growth; see പൈങ്ങ).

പയിങ്ങാച്ചുള്ളി Acanthus ilicifolius.

പയിൻ So. A tree = പയൻ 2, also പയിനി?

പയിന്പ payimba No. (So. T. പൈ, Tu. pasambe, C. pasube) A bag, sack പണ്ടാരം ഇട്ട പ. ക്കെട്ടം ഉറങ്ങാതേ കാത്തു കൊൾവിൻ Pay.; പയി ന്പെരെ മേലും ചോര കണ്ടു (jud. Mpl.). ഈ പ. യുടെ ഭാഗ്യം (womb) says an unhappy mother.

പയിർ payir T. So. (C. Te. Tu. pairu, Te. C. pasuru, fr. പചു, പൈ). Green corn, പശുക്കൾ പൈരുകളെ അഴിച്ചാൽ VyM.

പയിലുക payiluγa aM. T. (see പയററു). 1. To learn, നാനാവിധമാന വിദ്യകൾ പയി ന്നവൻ RC. 2. to speak, മന്നിൽനിന്നു പൈ ല്വൊരു മുതല്വി RC.

പയോദം payōḍam S. (പയസ്സ്) A cloud.

പയോധരം 1. holding water, a cloud. 2. holding milk, the breast. — പയോധി the sea.

പയ്യ payya T. M. (പൈ young, tender) Gently.

പയ്യ പയ്യ softly V1.; എന്തൊന്നു പയ്യവേ കല്പി ച്ചിരിക്കുന്നു Mud. secretly. കയ്യിലേ വെണ്ണയും പയ്യവേ വായിലിട്ടു CG. quietly.

പയ്യത്തി No. a fish.

പയ്യനാടു N. pr. District W. of theTur̀asčēri river, 6 കാതം, 8000 or 3000 നായർ in 4 കൂട്ടം, chief temple കീഴൂർ, feast 29th V/?/sciγam. It belonged to Kur̀umbra N. & came through marriage to Calicut (Parts വടക്കന്പുറം, കിഴ ക്കന്പുറം) KU. പയ്യനാട്ടുകരേ കാനഗോവി TR. & പയ്യനാട്ടിങ്കര.

പയ്യനാട്ടു നന്പിടി N. pr. a baron in the prec. with 4000 Nāyars.

പയ്യങ്കതകു & വ — Flacourtia sapida.

പയ്യാന No., പയ്യാനി (ആയിനി) & പൈയാ ഞ്ഞലി So. Bignonia longifolia. പലകപ്പ. Bign. Indica. — പ. പ്പുളവൻ, പ. മൂർഖൻ So., പ. മണ്ഡലി No. a venomous snake.

പയ്യാമം quite undigested പാ'ത്തോടു കൂടിസ രിക്ക Nid.

പയ്യവൻ payyavaǹ (പയി 1.) The hungry; Agni. പ'നോടു നേരാം മാമുനിമാർ Bhr. — B. says: Brahma, (T. പൈയൻ = പൈതൽ).

പയ്യോർമല & mod. പയ്യർമല N. pr. District in Kur̀umbra N. bordering upon Payyanāḍu; 3 കാതം, 500 Nāyar KU. പയ്യനാട്ടുകര യും പ൪യ്യോ൪മ്മലയും ദൊറോഗ TR. — പ'ലേസ്വ രുപുടയ നായ൪ its former ruler; his successors അമഞ്ഞാട്ടു & കൂത്താളിനായ൪; പ. തുറയൂ൪ ക ച്ചേരി TR.

പരം param S. (പർ to lead beyond). 1. Farther, distant. 2. subsequent അതിൽ പ. after that, പരം അറിഞ്ഞു KR. then, എണ്ണായിരത്തിൽ പ. തൊള്ളായിരത്തെണ്പത്തുനാലു Bhr. 3. better മാനസജയത്തിൽനിന്നു പ. ഒന്നും ഇല്ല Bhg. അധർമ്മത്തിനേക്കാൾ പ. ജീവനാശം Si Pu. preferable, എന്നിൽ പ. ഒരുത്തരും ഇല്ല I am the man. പണ്ടിതിൽ പ. ഉണ്ടായിട്ടുണ്ടു പലർ Bhr. many have suffered more. — holding for the best. ദോഷപരൻ devoted to sin. സത്യപ രൻ Bhr.; ഏകനാരീപരന്മർ rivals. 4. different. പരന്മാർ strangers, foes. 5. Tdbh. = ഭരം (പരേല്പിക്ക). 6. T. aM. (S. ഫരം) a shield, ഒ ളികൾ തോൽപ്പരവും ഏന്തി RC. (പരക്ക.) പരകാ൪യ്യം (4) another's business.

പരക്ക parakka 5. (similar S. par) 1. To spread, be diffused, extended രക്തം പരന്നിതു ഭ്രമി യിൽ AR.; ദീനം മററാ൪ക്കും പരന്നില്ല infected.

മഷി പരന്നു പോകുന്ന കടലാസ്സുblotting paper. ദിക്കൊക്കയും പരന്ന സുഗന്ധം Bhg., വന്പടവ ങ്കടൽപോലെ പരന്നിതെങ്ങും CG.; ചന്ദ്രികപാ രിൽ പ. UR.; തേരിനെ പരന്നു നോക്കി KR. followed the chariot with his eyes. 2. to become large. പയിപരന്തുതു RC. very hungry. ഭൂമിയിൽ കലിയുഗം പ. Sah. exerting its influence. 3. to become public. പരക്കയറിയാതേ ഒ ന്നു ചെയ്യേണം Bhr.

Inf. പരക്കേ extensively, every-where, universally. പ. ചെന്നപേക്ഷിച്ചു all about. അതിന്നു പ. വേണ്ട Mud. not many. ഞങ്ങ ൾക്കു പ. വന്ന സങ്കടപ്രകാരങ്ങൾ TR. universal grievances. പ. പറക to proclaim.

പരന്ന broad, extended. പ. മുഖം a wide face. മാറുപ. വൻ broad-chested. പ. ഉറുപ്പിക (opp. സൂർത്തി Rupee). പ. വള്ളിa creeper. പ. സഭയിങ്കൽ നിറഞ്ഞു മഹാജനം Bhr. in a spacious court. പരന്ന പാരതിൽ നിര ന്നു കൂടിനാർ KR.

v. a. പരത്തുക 1. to spread. പക്ഷങ്ങളാൽ ഒ ന്നു പരത്തി CG. (a fly). കൈകളും പരത്തി നിന്നിരക്ക SiPu., കൈപരത്തിയാചനം ചെ യ്ക PT. to beg. രണ്ടുകയ്യും പരത്തി മുഖത്തു പരത്തി MR.; പരത്തിമൂടുക to spread all over. കീർത്തിയെ പരത്തിനാൻ Bhg. & വി ശ്വവും തൻറെ കീർത്തികൊണ്ടു പരത്തേണം Bhr.; ഭുവിപരത്തിനാൻ ശോണിതം Sk. 2. to put confusedly; flatten, level. പരത്തിക്കള ക to spoil paper by useless writing etc. 3. to divulge, proclaim ഓരോ ദീപം കൊ ളുത്തി പരത്തുംപോലേ CG.

VN. I. പരത്തൽ 1. spreading. 2. (Palg. പ രത്തല) പൊന്നുകൊണ്ടു പ. MR. of less value than ആമാട, being a rough imitation of it & very thin (generally made into a neck-ornament with real ആമാട) —

പരത്തലല്ക്കൂട്ടം a neck-ornament.

II. പരത്തു spreading; = പരത്തൽ 2; അടിപ. (hon.) walk of barons, etc. V2.

പരന്നനേ Inf. = പരക്കേ here & there അധി മാംസം വീങ്ങിപ്പ. പലതുണ്ടാം Nid 26.

III. പരപ്പു. spreading of sound, disease, branches ശാഖകളുടെ പ. 2. extent, breadth, width കുണ്ടും പ'൦ Bhr. (of water). ഒരിക്കൽ പരപ്പായും ഒരിക്കൽ ചിരുങ്ങിയും KR. (flow of a river). 3. full account അതിൻറെ പ. (= വിസ്താരം), ഗോത്രത്തിൻറെ പ. ചൊല്ലി ക്കൂടാ Bhr.; യാഗത്തിൻപ.ചൊല്ലുന്നില്ല KR.; പരപ്പിൽ ചൊല്ലി Brhmd. circumstantially. ചുരുക്കവും പ'൦ പാരം ഇല്ല വചസ്സിന്നു KR. verbosity. 4. publicity, പരപ്പിലാക്ക V2. to publish. പരപ്പായ തീർപ്പു MR. (also detailed). 5. aM. T. sea ചോരികോടിട ക ലർന്നൊഴുകുന്നു പരപ്പിനിൽ, പൊടിപ്പ. (on a battle-field) RC.

പരപ്പൻ 1. broad. 2. rice flattened.

പരപ്പെടുക aM. to spread പ'യും പടെക്കു വന്ന പരിഭവം RC.

പരക്കം parakkam So. = പരുങ്ങൽ Perplexity. പരക്കഴി So. rejection B.

പരഗതി paraġaδi S. (പരം 3.). Bliss എല്ലാ ർക്കും ഗുരു തന്നേ പരയായുള്ള ഗതി KR.

പരജന്മം another birth.

പരജാതൻ a bastard, Bhr.

പരജാതി a foreign tribe, other caste.

പരണി Tdbh.; ഭരണി A vase, jar. പരണി ക്കിണ്ണം an earthen plate.

പരൺ T. So., also പരണ a loft under the roof, rude ceiling; a frame for drying something over the fire-place.

പരണ്ടുക paraṇḍuγa T. M. (Tu. paranka) To scratch, scrape.

പരണ്ട (= പരള) 1. what is depressed, low. ആ കോഴി പ. is short-sized. പ. ക്കോഴി a jungle-fowl. 2. a small plant. ചങ്ങലന്പ. Cissus quadrang. നിലന്പ. Viola enneosperma.

(പരം): പരതന്ത്രം S. dependant on others. പരതീരം the other shore.

പരതുക paraδuγa (പരുവു). To seek groping chiefly at night ചരതമില്ലാത്തവൻ പരതിനട ക്കും prov. — മൂന്നാൾ പരതിനോക്കി TR. acted as spies.

പരത്തി, see പരവൻ.

പരത്തു, see പരക്ക.

(പരം): പരത്ര S. in yonder world.

പരത്രാണനം S. saving another, നന്മ ഉണ്ട ല്ലോ പ. കൊണ്ടു VetC.

പരദാരം S. another man's wife, പരധനവും പ'വും കവ൪വാൻ RC.

പരദാസ്യമേററു Mud. became another man's servant.

പരദേവത S. 1. the highest Deity. 2. a household-god, peculiar to some place or class of men, പ. നാട്ടിൽ എഴുന്നെള്ളി (the tutelar Deity of Kur̀umbra N.). പരദേവതേടേ നി യോഗം ഉണ്ടായിട്ടു (says the Rāja of Pa/?/ačči). ഇതിന്നു പ. സാക്ഷി (kings signing their agreements). കോലസ്വരൂപത്തിങ്കൽപ. etc. TR.; പരദേവതമാരുടെ വഴിപാടുകളും കഴി ച്ചു doc. — Similar ഭർത്താവല്ലോ ധന്യമാം പ രദൈവം Nal.; പരദൈവങ്ങൾക്കു കൊടുത്തു നേർച്ചകൾ KR.

പരദേശം S. another country (opp. സ്വദേശം). പ. പോക to travel abroad, out of Kēraḷa. പരദേശി 1. a foreigner, as an Arabian, Persian, Guzerati merchant; Brahmans from other parts, also പ'ശത്തവർ Anach. 2. a pilgrim, beggar, one of a beggar-caste (100 in Taḷiparambu).

പരദ്രവ്യം S. 1. another's goods. 2. a certain Royal income (at a foreigner's demise?) KU.

പരൻ (പരം) 1. the highest പരൻ പുരാൻ, പ രൻ പുരുഷൻ God. AR.; പരനുടെ മായാമ ഹിമ Bhr. 2. another.

പരന്തപൻ who afflicts the foe, KR.

പരന്തിരിയസ്സ് port. Franoez, French പ. വംശത്തിലേ യജമാനന്മാർalso മയ്യഴിയിൽ പ രിന്തിരസ്സു വംശത്തിങ്കലേക്കു നമ്മുടെ കാരണവ ന്മാർ ഏതാൻ ഒരു സ്ഥലം കുററിയിട്ടു കൊടുത്തു TR.; (KU. also പരങ്കിരിസ്സ).

പരന്തു parandụ No. (=പരുന്തു). A kite, Accipiter nisus, പണത്തിന്നു മീതേ പ. പറക്കയി ല്ല prov.

(പരം): പരപക്ഷം S. the other party. പക്ഷം പ. വിചാരിച്ചു TR. biassed in favor of either party.

പരപീഡ S. oppressing others.

പരപുഷ്ടം = പരഭൃതം.

പരപ്പൂവർ parapūvar (പരക്ക, പരവ?) N. pr. A caste = പള്ളിച്ചാന്മാർ KN., see പറപ്പു.

(പരം): പരബോധംS. 1. conviction of others. 2. general consent, notoriety. പ'മാക്കുക, പ.

വരുത്തുക to make public, divulge. എന്നു പ.

വന്നുപോയി it's now notorious, VyM.

പരബ്രഹ്മം the highest Brahma, AR. said to be worshipped by the Trimūrti, ജഗന്നാ ഥൻ രണ്ടില്ലാതൊന്നാം പ. Bhr.

പരഭൃതം fostered by others. — കോകിലനാരി പോലെ നീ പരഭൃത Bhr 1.

പരമണ്ഡലം a foreign, excellent country, heaven.

പരമദഹരൻ KR. humbler of enemies.

പരമം paramam S. (Superl. of പരം). 1. Extreme. 2. supreme, best, പരമഗതി, പരമസി ദ്ധി final bliss. പരമദുഷ്ടേ KR.

പരമദാനി Royal carpet പ. വിരിച്ചു RS.; others — ധാനി VyM.; rather പരവ — q. v.

പരമരസം V1. sour milk.

പരമാത്മാവു & പരമപുരുഷൻ the soul of the universe, (opp. ജീവീത്മാ individual life) AR.; പരബ്രഹ്മമാം പരമാത്മാ Bhr.

പരമാനന്ദം പൂണ്ടു Mud. supreme joy. denV. പരമാനന്ദിച്ചു Bhr 12.; RS. to be in ecstasy of joy.

പരമാന്നം the best food; = പായസം; (the semen is called പ'ത്തിൻ സാരാത്മകം Brhmd.).

പരമാർത്ഥം 1. the whole truth, ഉണ്ടാം പ. എ ല്ലാം Nal. (will come out). ഇത് എൻറെ പ. ആകുന്നതു TR. true statement, പ'മായി ബോധിപ്പിച്ചു jud. 2. (mod. = സത്യം) oath. പ'ത്തിന്മേൽ അവസാനിപ്പിക്ക MR. to decide by oath.

പരമാർത്ഥി 1. a true person. 2. artless; a simpleton = പച്ചപ്പശു 592.

denV. ഓരോരോ ജാതി പലജനം ചൊല്ലു

ന്നതാരും പരമാർത്ഥച്ചീട വേണ്ട Anj. take for truth = പ്രമാണിക്ക.

പരമേശ്വരൻ, പരമേശൻ (in Sk., Bhr. always പരമീശൻ) God; Siva. പ'രി Kāḷi.

പരമേഷ്ഠി (പരമേ + സ്ഥിൻ) the highest God = പ്രജാപതി.

പരമോപദേശം invaluable information.

പരമാൻ P. farmān, (fr. S. പ്രമാണം). Order, പ. വായിച്ചു TR.; also പരമാനം; കൊടുത്തയച്ച പരമാനിക (P. parvāna); even പട്ടണത്തുന്നു ഒരു പരമാനികം വന്നു TR.

(പരം): പരമുഖംS. another man's or woman's face, പ'ത്തു നോക്കി KN. lusted. പ. കാട്ടുക V1. to show estrangement.

പരന്പരം S. one succeeding the other, hence:

പരന്പര 1. continued succession, descendants. യദുവിൻ പ. യാദവന്മാർ Bhr.; ഇപ്പ തെക്കേ ദിക്കിൽ നൽ പ. യായ്നടന്നു വരുന്നു VCh. 2. tradition; blessings or prophecies hereditary or traditional in a dynasty. പ'രോ പദേശം family secret — പാരന്പര്യം.

പരന്പു parambụ (T. extension, bed. പിരന്പു rattan). A bamboo mat V1., also പനന്പു loc. പരന്പിൽ ചുരുട്ടിത്തിരച്ചു കെട്ടുക a torture. നെല്ലിടുന്ന പ. something like a large gabion to hold rice, mats made by Vēlan, പെരിന്പ. etc. [Palg. of പന — & തെങ്ങോല].

(പരം): പരന്പുരുഷൻ AR. = പരന്പു., പരൻപു മാൻ.

പരലോകം S. yonder world. പ. ചേരാം Anj. die (happily), പ'ലോകത്തു Mud. — പരലോ കഗമനം, — പ്രാപ്തി, — വാസം, — സുഖം.

പരൽ paral T. M. Tu. (C. haraḷ, Te. prāl, fr. പരു). 1. Grit, coarse grain, gravel; in തേററാ ന്പരൽ a kernel, 2. a cowry-shell = കവിടി, in astr. രാശികളിൽ വീഴുന്ന പ. സംഖ്യയുടെ ഏ റക്കുറച്ചൽ TrP.; പ. എടുത്തു നിരത്തി Mud. (the astrologer for calculating). ജ്യോതിഷ ത്തിൻ പ. ഉണ്ടോ Pay. 3. fish newly formed from spawn (പരിഞ്ഞിൽ).

പരല്പേർ (2) a symbolical name in astr. computation; പരപ്പേരുകൾ CS. chiefly the names given by the learned to the fractions.

പരൽമീൻ a river-fish with many bones V1. (also = രാജീവം Cyprinus niloticus), പ. മേ ദുരം GP.

പരവ parava T. M. 1. Spreading, a sea-fish B. 2. = പരുവ No. a spreading plant. 3. aT. M. the sea = പരപ്പു. 4. (fr. പരവുക), പ. വ കഞ്ഞു RC. by a dam.

പരവതാനി a carpet പ. വിരിക്ക V1. 2.; പ'ക്ക് എഴുന്നെള്ളി KU. to the audience- hall.—പര മതാനിപ്പോയി a kind of finer Palg.-mats with a variety of pattern.

പരവൻ m., പരത്തി f. T. M. (3) dwellers on the sea-coast; a caste of fishermen, dyers, etc. D. — No. a caste of masons; the women are midwives in Wayanāṭṭara, Kur̀umbra N., Kadattuwa N. & Irivana N. for Brahmans to Tīyars; (called by Pulayars പര ക്കോയിൽ), ആശാരിയും പരവനും കണ്ട വി ല TR. (in title- deeds) mason, കല്പണി പര വനു KN. — പരത്തി B. also a washer-woman.

പരവരി p. parwarī, Fostering, patronage സർക്കാർ പ. വക MRl4.

(പരം): പരവശം S. 1. subject to another's power, dependant. 2. being out of one's own control, from ecstasy, lust പുഷ്കരശരപരവശ f. AR., madness, embarrassment രാജാജ്ഞ ഇ ല്ലായ്കിൽ ഒക്ക പ. Sah. = a chaos. — പരവശാൽ Abl.

പരവശപ്പെടുക 1. to be enraptured. 2. to be distressed പ്രജകൾ പ'ട്ടു പോകാതേ രക്ഷി ക്ക KU. govern mildly. പ'ട്ടു കരഞ്ഞു Mud.

പരവുക paravuγa T. M. C. To spread = പ രക്ക So., നിൻറെ കീർത്തി ഏതു ദിക്കിലും പരവി യിരിക്കുന്നു Arb.

പരശു parašu S., (G. pelekys). An axe, mace = വെണ്മഴു Brhmd.

പരശുരാമന് N. pr. Rāma, son of Jamadagni, celebrated as the creator or colonizer of Kēraḷa KM., KU.

‍പരശുരാമക്ഷേത്രം Malayāḷam പ'മാകിയ ഭൂമി SiPu., പരശുരാമഭൂമി KU., — സൃഷ്ടി etc.

പരശുരാമപ്പൂച്ചി (loc.) a mantis, supposed to be praying for rain.

പരശ്വധം S. a mace, പ. കൊണ്ടെറിഞ്ഞു KR6. (പരം): പരശുഭദ്വേഷി S. envious.

പരശ്വഃ S. after to-morrow, ശ്വോവാ പര ശ്വോവാ AR4.

പരസംഗം S. intercourse with others (women), പ. തുടങ്ങോല Anj.

പരസ്ഥലം S. another place. നാടു വിട്ടു പ' ത്തിൽ ചേർന്നു TR. Abroad.

പരസ്പരം S. one another. പ. ചൊല്ലിനാർ VetC. = അന്യോന്യം mutually. സാക്ഷികൾ പ. വ്യ ത്യാസമായി പറഞ്ഞു MR. contradicted each other. Often in Cpds. വായ്മൊഴികൾ പര സ്പരവ്യത്യാസങ്ങളായി, പരസ്പരവിരോധം MR. of evidence.

പരസ്യം parasyam M. (T. പരാസിയം, perh. പ്രകാശ്യം? in V2. പരച്ചൽ ആക്ക to divulge; in Syr. farasi, to publish, prob. fr. പരക്ക). Proclamation, publicity (opp. രഹസ്യം). എന്നു പ' മായി കേൾക്കുന്നു common report. — പ'മാക്ക to proclaim TR. ഈ ദർശനം പ. അല്ലാതതിരഹ സ്യപ്രകാശമാം Bhg.

പരസ്ത്രീ parastrī S. (പരം) 1. The wife of another. 2. M. a woman not confined to one man.

പരസ്ത്രീമാർഗ്ഗം, opp. to. കുലസ്ത്രീമാർഗ്ഗം, ഗൃഹസ്ത ധർമ്മം, പാതിവ്രത്യം privileged concubinage, ബ്രഹ്മചാരികൾക്കു പ'ർഗ്ഗം മതി Anach.

പരസ്ത്രീസംഗക്കാരൻ a whoremonger.

പരസ്വം S. property of others, പ'ത്തിൽ അ പേക്ഷയില്ല KR.

പരഹിംസ S. troubling others.

പരള paraḷa (loc.) = വരളി Flattened dry cowdung.

പരാ parā S. (പരഃ beyond). Away, as in:

പരാക്രമം S. exertion, prowess, valour പ. കാട്ടി. — Hence:

പരാക്രമി valiant (— മൻ AR.), ശൌര്യപ' മിയായ ഭവാൻ Cr Arj., നൽ പ'മി ലങ്ക യെ എരിച്ചീടും KR.

denV. പരുഷവാക്യങ്ങൾ സദ്യാ പൊഴിഞ്ഞു പരാക്രമിക്കും Bhg 6.

പരാഗം parāġam S. (prh. പറക്ക). 1. Pollen of flower, പൂന്പൊടി. 2. dust (തെണ്ടുക, 2, 479), scented powder വണ്ടു പ'ങ്ങൾ ഉണ്ടു SiPu.; ഭൂ മിപ. ഗണിക്കിലുമാം Bhg.

(പരാ): പരാങ്മുഖൻ S. with averted face (= വിമുഖൻ), regardless.

പരാജയം S. defeat, ചൂതിൽ പ. വന്നതു Nal. = തോല്വി.

പരാജിതൻ (part.) defeated, യുദ്ധേ പ'നാ യ് വന്നു Brhmd.; പ'നായി Bhr.

പരാണം = പ്രാണം N. pr. fem.

പരാതി (Trav.) T. = പിരിയാതി Accusation.

പരാത്മാവു S. (പരം).Highest spirit, ആത്മാനാ ത്മാ പരാത്മാ ത്രിവിധം ഇതിന്നഭിപ്രായം Anj.

പരാധീനം S. (പരം). 1. Subject to another, പരാധീനമുള്ളതു സ്വാധീനമാക്കുക V2. 2. distress, പാരം പ'നായി ഞാൻ Nal. miserable = പരവശം; പരാധീനപ്പെട്ടുഴലുന്നു PT. in great distress. കുഡുംബപ'ങ്ങളും വളരേ ഉണ്ടായി TR. family troubles, money difficulties, etc. ദിക്കിൽ ഒക്കയും പ'മായി confusion, നാട്ടിൽ പ. കാട്ടുവാനും നശിപ്പിപ്പാനുമല്ല TR. to trouble. അമ്മ മരിച്ച പ. ആക TR. to mourn the loss of a mother. 3. difficulty ചെയ് വാൻ പ. PT. ( = പണി). ഒരു പ'വും കൂടാതെ കഴിഞ്ഞു പോ രുന്നു TR. in easy circumstances.

പരാന്നം S. another man's food, പ. ഭക്ഷിക്ക VyM. to serve,

പരാപരം S. 1. the higher & the lower, former & later. 2. = പരമാത്മാവു chiefly T. explained as the One exempt from പര ( = മായ) പത്തർ (ഭക്തർ) തേടിന പരാപരാ യ നമഃ RC; പരാപരജ്ഞാനനിശ്ചിതർ KR. പരാപരമൂർത്തേ CG. addressed to K/?/šṇa. പരാപരൻ, പരാപരവസ്തു, the Absolute, പ'ൻ ഈശ്വരൻ Bhr.

പരാഭവം S. (പരാ) Discomfiture; being put down. denV. ദുഷ്ടരെ പരാഭവിച്ചിട്ടും പുണ്യരെ പരി പാലിച്ചിട്ടും KR. to bring to grief. part. പരാഭൂതൻ = പരാജിതൻ defeated

പരാമർശം S. consideration, reflexion ഗണിത മാകുന്നതു സംഖ്യവിഷയമായിട്ടിരിക്കുന്ന പ രാമർശശേഷം Gan.

denV. പരാമർശിക്ക to consider; take care of,

Tdbh. പരാമരിക്ക T., പരാംഭരിക്ക V1. (= ഭരിക്ക).

പരായണം S. the going thither, chief aim. In Cpds. പ'ൻ adhering to a pursuit, നിദ്രാ പ., സേവാപ. (= പരൻ 3.)

പരാരി Ar. farār, Desertion ഭൂമി പ. യായി പോയി escheated to Government, പരാരിവക (So. ownerless, as a strayed ox; Palg. neglected property going to ruin. പരാരിപ്പിള്ള = പടുമു ളക്കാരൻ).

(പരം): പരാർത്ഥം S. for another's sake പരാർദ്ധം S. the other half; half of the longest life-time (100 years). ദ്വിപരാർദ്ധം കഴിവോ ളം GnP. the 100 years.

പരാശ്രയം S. reliance on another.

(പരാ): പരാസനം S. slaughter.

പരാസു S. dying, expiring.

I. പരി pari S. (G. peri, √ പർ as പരം). Round about, beyond, out of, according to; in Cpds. fully, very.

II. പരി aM. T. C. Te. 1. Way, manner ഇപ്പരി (Jew. doc.) = ഇപ്പടി, hence പരിചു. 2. a horse, പരി ഏറുവിൻ Mpl. song. 3. = പരുത്തി in പരിനൂൽപ്പുടവ Pay.

(I. പരി): പരികരം S. 1. retinue, followers പ'ങ്ങളും അതിന്മേൽ ഏററിനാൻ KR. embarked. 2. a girdle, പ. ബദ്ധ്വാ നിർഗ്ഗമിച്ചു AR. girded himself for the fight.

പരികർമ്മം 1. service, അവളാൽ വേണ്ടും പ. ചെയ്തു Bhr. esp. decoration & care of the body. 2. arithmetical operation എട്ടു പ' ങ്ങൾ CS.; സങ്കലിതാദി പ'ങ്ങൾ Gan. (addition etc. — extracting the cube root). — പരികർമ്മികൾ ഭൃത്യന്മാരും Bhr. assistants.

പരിക്ക parikka So. Tu. Te. C. (harike). A vow. പ. വെക്ക to promise solemnly to pay (T. = പരീക്ഷ?)

പരിക്കു & പരുക്കു M. C. (T. പരി to tear). 1. A scratch, wound, scar. പെണ്ണുങ്ങളെ പ. കൾ ചെയ്തു MR. wounded slightly. അടിച്ചു ച വിട്ടിയും പ. ഏല്പിച്ചു jud.; പരിക്കുമുറി Palg. jud.; അകത്തു പ. ഏററു MR. internal hurt. 2. (പരുങ്ങുക, aT. പരിവു love, trouble), taking pains, esp. about new plants വാഴ വെച്ചു നല്ല വണ്ണം പ. ചെയ്തു MR. (= രക്ഷ). 3. satisfaction for an injury done V1. 4. B. a plant.

(I. പരി): പരിക്രമം S. walking about; order.

denV. പ'മിക്ക id.

പരിക്ഷേപം S. surrounding, girding.

പരിഖ S. (ഖൻ) a ditch, most സാലനിന്മയാം പ. യും KR.

പരിഗ്രഹം S. 1. acceptance; gaining possession. 2. marriage, a wife ഗുരിക്കന്മാരുടെ പ'ങ്ങളെ ഗ്രഹിക്ക KR.; also പ. = ബാന്ധവം Anach. 3. dependants, family, train.

denV. പരിഗ്രഹിക്ക 1. to receive ഞങ്ങ ളാൽ ചെയ്യപ്പെട്ട പൂജയെ പ'ക്കേണമേ (Mantr.); പ്രശ്നങ്ങളെ പരിഗ്രഹിച്ചുത്തരം ചെയ്തു Bhr. 2. to hold fast. കർബ്ബുര ഭാവം പ'ഹിയായ്ക AR. give up the Rāxasa disposition! അവൻറെ പരിഗ്ര ഹം അഗ്രജൻ പ'ച്ചു AR. took & kept her.

VN. പരിഗ്രഹണം, f. i. ഭാ൪യ്യാപരിഗ്രഹണാ ഗ്രഹം Bhr.

പരിഘം S. (ഹൻ) 1. the iron bolt of a gate. 2. an iron club ഒൺ പരികം RC.; പൊൽ പ്പട്ടകെട്ടി വിളങ്ങും പ'വും ചുഴററി KR.; പ. തിരിപ്പവൻ, കെല്പേറും പ'ത്താൽ പ്രഹ രിച്ചു AR.

പരിഘോഷം S. noise, improper speech.

denV. പരിഘോഷിക്ക to grumble.

പരിങ്ങൽ pariṇṇal (fr. പരിക്കു). 1. Scratched surface, hurt skin. 2. V1. the roe of fish, rather പരിഞ്ഞിൽ. 3. griet, distraction.

പരിങ്ങു V1. the hilt of a sword (or — ഞ്ഞു)

പരിങ്ങുക 1. to be perplexed. 2. to lie in wait, steal V1; to pluck grass B.

CV. പരിങ്ങിക്ക to confound.

പരിച pariǰa T. M. C. harige, (പരം 6). A round shield. ചായിലിയ പ. V1. a red shield. വാളും പ. യും കൈക്കൊണ്ടു AR.; പരിചക്കൊ ല്ലൻ D. maker of sword-belts, etc. See പലിശ No.

പരിചം, see പരിയം.

പരിചകിതം VetC. = ചകിതം.

പരിചയം S. (പരി) Acquaintance, familiarity കാടുസുഖമായിവന്നു ചിര പ'ത്താൽ KR.; ചിര പ. ചെന്നപ്പോൾ, മുഖ പ. personal acquaintance കണ്ടു പ. ഉണ്ടു Bhg.; കൈപ്പ. dexterity പ' മുള്ള ആളുകളേകൊണ്ടു ചാർത്തിക്ക TR. of local experience. കുടിയാന്മാരെ പ. ഇല്ല MR.; പറ വാൻ പ. ഉണ്ടു TR.

പരിചയക്കാരൻ 1. an acquaintance. 2. experienced.

denV. പരിചയിക്ക 1. to be familiar with അനർത്ഥങ്ങളോടു പ'ച്ചിരിക്ക; നിത്യം പ'ക്കു ന്പോൾ അരികളോടും കൃപ ഉണ്ടാം KR.; പ' ക്കാത്ത വസ്തുഭുജിക്ക Nid. unwont. വാണിഭ ത്തിങ്കൽ ഏതും പ'ച്ചില്ല Mud. has no experience in trade. കർണ്ണാടകനടപ്പിൽ പ'ച്ചു നടന്നവർ TR. officers of standing under the former Government. 2. to take medicine = പരുമാറുക.

CV. പരിചയിപ്പിക്ക to accustom.

പരിചരൻ S. attendant.

denV. പരിചരിക്ക to attend, serve മാതാപി താക്കന്മാരെപ്പരിചരിച്ചു Bhr.

പരിച൪യ്യ attendance, also പരിചാരം, which is also used for the healing art. — Tdbh. പരിയാരത്തവർ servants in Brahman houses, KN.

പരിചാരകൻ m., — രിക f. an attendant.

പരിചു parišu T. M. aC. (Te. parasu, fr. പരി II.). 1. Nature, manner. ഇപ്പ. in signing "thus" കൊണ്ടാൽകൊണ്ട prov.; വിശ്വാസം ഉണ്ടാം പരിചറിയിക്ക AR. = വണ്ണം so that. 2. proper manner. പരിചിനോടു, പരിചോടു in good style, decently. പരിചുപെട Pay. nicely.

പരിചുകെടുക്ക 1. to defeat, rout തച്ചു തച്ചാട്ടി പ'ത്തു Bhg 4. 2. to illtreat, torture പണ്ട ങ്ങൾ ഒക്കയും പിടിച്ചു പറിച്ചു തച്ചു പ'ത്തു TR. (robbers). —

പരിചുകേടു = തോല്വി; also want of character.

(I. പരി): പരിഛ്ശദം. S. (പരി) all about one, train, baggage പ'ങ്ങളാൽ ഫലം എന്തുള്ളതു എനിക്കും ഇപ്പരിജനങ്ങൾക്കും KR.

പരിഛ്ശേദം S. 1. a section, chapter. 2. clear distinction, decision. 3. vu. പ. വന്നു പോയി quite destroyed.

denV. പരിഛ്ശേദിക്ക 1. to define, decide ഭഗവാൻറെ മഹത്വം പ'ക്കാവതല്ല Bhg.; പുരുഷസാരത്തെ പ'ച്ചീടും ഒരിക്കൽ കാ ണുന്പോൾ KR. he will be voted the finest man. 2. to cut off കാലപാശം പ Bhg.

പരിഛ്ശേദ്യം definable, അപരിഛ്ശിന്നനാ യി Bhg. (past part.)

പരിജനം S. people about one, attendants; see പരിഛ്ശദം.

പരിജ്ഞാനം S. knowing by experience or exercise, അക്ഷരപ. etc.

പരിഞ്ഞു, (T. പരിഞ്ചു) the hilt of a sword V1.

പരിഞ്ഞിൽ (പരു II.) roe of fish = പനിഞ്ഞിൽ.

(I. പരി): പരിണതം S. (നമ്) turning round, changed, old; part. of പരിണമിക്ക to assume other shapes. പലവായി പ'മിച്ചൊരജ്ഞാനം KeiN. ignorance in various disguises.

പരിണയം S. (നീ) marriage, ദമയന്തിയുടെ പ' യമഹോത്സവം Nal.

denV. പരിണയിക്ക to lead around the fire, to marry.

പരിണേതാവു the husband.

പരിണാമം S. (നമ്) change — ആറു ധാതുക്കളു ടെയും പ'മത്വം ശുക്ലം Brhmd.

denV. ഉദരത്തിൽ ദഹിച്ചു രസമായി പരി ണാമിച്ചീടുന്നു VCh. of chemical changes through digestion, etc. (compare പരി ണമിക്ക).

പരിതപിക്ക S. v. n. to grieve, പറഞ്ഞതിന്നേ തും പ'ക്കേണ്ടാ KR. — part. പരിതപ്തം AR. പരിതാപം inward heat; grief, sympathy.

CV. സുഹൃത്തുക്കളെ പരിതപിപ്പിക്കാം KR. give pain to.

പരിതോ S., — തഃ, all round പരിതോ വിള ങ്ങും CC.

പരിതോഷം S. inward satisfaction, പ. പൂണ്ടു Mud.

CV. പരിതോഷയാം ചകാര CC. gave joy to.

പരിത്തി, see പരുത്തി.

(I. പരി) പരിത്യാഗം S. abandonment ആശ്രി തപ. ചെയ്കയില്ല Bhr.

denV. പരിത്യജിക്ക to repudiate, ക്രോധം പ. Brhmd. = വിടുക.

പരിത്രസ്തൻ S. afeard പ'നായിനിന്നു KR.

പരിത്രാണം S. protection ധരാപ. ചെയ്തേൻ KR. ruled & പരിത്രാണനം PT.

പരിദാനം S. barter, exchange V1.

പരിദേവനം S. lamentation, പ'ങ്ങൾ Bhr.

പരിധാനം S. putting on; lower garment.

പരിധി S. 1. an enclosure, halo. 2. a disk, circumference വ്യാസത്തെ കല്പിച്ചു പരിധി യെ വരുത്തുക Gan.; (in CS. to find the വ ട്ടം through the വിട്ടം).

പരിപക്വം S. quite ripe, (see പരിപാകം). സം സാരപ. വന്നവർ Tatw. men of thorough experience.

പരിപതനം S. = simpl. അസുരകുലപതി ചര ണപരിപതനഭീതി SitVij. falling at his feet.

പരിപന്ഥി S. blocking the way. — പ. കൾ Bhr. foes.

പരിപാകം S. maturity; mature experience. പ. ഇല്ലാതേ GnP. having learned nothing. എന്നിട്ടും ദശാസ്യനു വന്നില്ല പ KR. moderation. പ. വരുത്തുക to calm, quiet; to make steady & sober. — fig. ദേവകീപുണ്യ ത്തിൻ പ. Bhr. K/?/šṇa is the ripe fruit of D's merits.

പരിപാലകൻ S. protector, ruler. ശിഷ്ടപ Bhg. protecting the good.

പരിപാലനം protection; government കുന്പ ഞ്ഞി പ'നത്താൽ നാം കൊമ്ടു നടക്കുന്ന ത് ഒക്കയും TR. all that I possess under the rule of the HC.

denV. പരിപാലിക്ക to protect, നാടുപ. KU. to rule. ദേഹത്തെ പ'ച്ചു കൊൾക KumK. preserve thy life.

part. pass. പരിപാലിതം; — പരിപാല്യക ളാം പ്രജകൾ Bhr.

CV. കേരളരാജ്യം പരിപാലിപ്പിപ്പൻ KU.

പരിപൂർണ്ണം S. quite full. മനോരഥം പ'മായ് വ ന്നു Bhr. was fulfilled. — പരിപൂർണ്ണൻ AR. Višṇu. പരിപൂർണ്ണത, പരിപൂർത്തി fulness, completion.

പരിപോഷിക്ക S. to foster, nourish, cherish.

പരിപ്രാശിക്ക S. to eat, KR.

പരിപ്പു parippụ T. പരുപ്പു (പരു) 1. Peas, pulse skinned in water, halved & dried അവ രപ്പ., തുവരപ്പ. etc. പരിപ്പുകഞ്ഞി soup of peas & rice. പരിപ്പുകാരൻ a cook. 2. So. seed, kernel of corn = പരൽ q. v., No. the kernel in fruit- stones of Dicotyledons, അണ്ടിപ്പരിപ്പു.

പരിപ്പുചീര Chenopodium album.

(I. പരി): പരിപ്ലുതം S. drenched, suffused ആ നന്ദബാഷ്പ'തനേത്രനായി AR. (part. pass.).

പരിബർഹം S. = പരിഛദം, luxuries, insignia.

പരിഭരിക്ക S. to rule, VetC.

പരിഭവം S. 1. contempt, slight പരിഭവവാ ക്കു, പ'മായിട്ടുള്ള വാക്കുകൾ TR.; ഓരോ പ. ഞങ്ങൾക്കകപ്പെടീച്ചതു affront. ഞങ്ങൾക്കു പ. ഉണ്ടാക്കി Bhr. put to shame. പ'ത്തോടെ ചൊന്നാൻ KR. mortified. 2. whatever demands satisfaction. പോരും പ. VetC. I am punished enough. വന്തപ. തീർത്തുകൊ ൾവാൻ RC.; പ. മാനിച്ചു പോക്കുന്നുണ്ടു Mud.; മനസ്സിൽ തിങ്ങിന പ. എല്ലാം കളയുന്നു KR.; മനസി വളരും പ. അകററുവാൻ Bhg.; പ. ഇന്നു തന്നേ തീർക്കുന്നുണ്ടു, പ. വീളുക Bhr. to take honorable revenge. പ. ചെയ്ക V1. to give satisfaction.

denV. പരിഭവിക്ക 1. v. n. to be offended, അതിന്നു പ'ച്ചു (huntg.) was wroth. കി ട്ടാഞ്ഞു പ'ച്ചു പുറപ്പെട്ടു SiPu. mortified. എന്നോടു പാരം പ'ച്ചു PT. scolded me. 2. v. a. to humble, vilify, defeat. പരിഭ വിച്ചോരോ പരുഷം ചൊല്ലി KR. taunted. വേണാടടികളെ പ'ച്ചു KU.

part. pass. വനചരന്മാരാൽ പരിഭൂതനാ യേൻ Bhr. overcome by jungle-dwellers.

പരിഭാഷ S. explanation; (mod.) translation ശ്ലോകം പ. യാക്ക.

പരിഭാഷണം S. reproof; taunt, V1. 2.

പരിഭൂതം S., see പരിഭവിക്ക.

പരിഭൂതി = പരിഭവം.

പരിഭ്രമം 1. S. turning round. 2. (mod.) flurry, hurry, distress of mind.

denV. പരിഭ്രമിക്ക 1. to err about കാന നേ പ'ച്ചീടുക Nal2. 2. to be flurried, confused, loose one's wits V1.

പരിഭ്രാജിതം S. radiant CC. = ശോഭിതം.

പരിമണം aM. = പരിമളം, as പ. ആളും മാ ലേയം RC.

പരിമരം aM. (പരു?) the yard of a ship V1., T. പരുമൽ

(I. പരി): പരിമളം S. (മളം prh. = മണം) fragrance അഗരുചന്ദനം എറിഞ്ഞ ധൂമത്തിൻ പ. കൊണ്ടു നിറഞ്ഞൊല്ലാടവും KR.; നിൻറെ തിരു മൈ പ. പരന്നു Bhr. (= സൌരഭ്യം). — പരിമ ളക്കുഴന്പു, പ'ത്തൈലം etc. fragrant ointment.

പരിമളപ്പെടുക B., also പരിമളിക്ക denV.

പരിമാണം S. (മാ) measure; exact amount തൂക്കത്തിൻറെ പരിമാണസംഖ്യകൾ VyM. specified weight of each piece. ഏകദേശാ ന്തരത്തിൻറെ പ'ത്തെ അനുമിക്കാം Gan. (= പരമിതി).

പരിമാറുക parimār̀uγa T. M. (പരി way, or as in C paridāḍu, Tu. pariāṭane, the S. adverb: about) & പരുമാറുക. 1. To go about, revolve as the sun ആദിത്യൻ പരുമാറും മാന സോത്തരത്തിങ്കൽ Bhg 5. To turn about in fencing വട്ടത്തിൽനിന്നു പരുമാറിയും ഗദ തട്ടി യും Bhr. To wander about അല്ലലെന്നിയേ പ രുമാറിയ ദിഗംബരൻ Bhg.; രഥം ഏറി നഗ രിയിൽ നീളേപ്പെരുമാറിനാൻ Brhmd. after coronation drove through the town. തേരോടു താൻപരുമാറിനാൻ RC. strayed. പലതാൽ മെ യ്യെല്ലാം ഉലയപ്പരുമാറി RC. 2. to have free intercourse, chiefly പെരുമാറുക, as ആ വീ ട്ടിൽ പെ. യും ആ വീട്ടിൽ ഉള്ളവർ ശേഷമുള്ള വീ ട്ടിൽ പെ. യും TR. 3. v. a. to use anything കടലിൽ പരുമാറുന്ന തോണിയും വലയും MR.; മസ്തായ വസ്തു വല്ലതും പെരിമാറിയ പ്രകാ രം കാണുന്നില്ല (jud.); കണ്ടത്തിലും പറന്പത്തും പരിമാറിക്കൊണ്ടിരിക്കുന്ന സാമാനങ്ങൾ TR.; പണയം എടുത്തു പ'റരുതു VyM.

VN. പരിമാററം 1. moving about. പരു'വും കേ ൾപ്പാനില്ല Bhg. one cannot hear her step. ക ണ്ണൻ രാപ്പെരുമാ. നടന്നു തുടങ്ങിനാൻ CG.; ാൾപ്പൈ. ഇല്ലാത്ത നിലം Va. a retired spot. 2. intercourse, dealings, trade V1. തങ്ങളിൽ പൈ. ഉണ്ടു. 3. use, employ, So.

CV. പെരുമാററുക to send abroad. അശ്വങ്ങൾ പെരുമാററി അവനിയിൽ അശ്വമേധങ്ങൾ ചെയ്തു RS. letting them wander freely.

പരിമി parimi So., (T. പരുമൻ large). A large round basket.

(I. പരി): പരിമിതം S. measured, abridged. പരിമിതി = പരിമാണം, as ദശയോജനാപ. കലർന്നു AR5. (= 10 Yojana wide).

പരിമിളിതം S. well united. തങ്ങളിൽ പ'തസു കൃതം ഇടചേർന്നു Nal. in connubial happiness. (part. pass.)

പരിയം pariyam T. M. Tdbh.; സ്പർശം "connection". 1. The back part of a house വീട്ടിൻറെ പയ്യാന്പുറത്തു Arb. പരിയത്തിരിക്ക to be about the house. പരിയത്തു പോക to ease nature (in the garden). [in Palg. also കൊല്ല the yard round a house as far as it is closed in by a small mound, with the exception of its front part]. 2. T. loc. a token given by the bridegroom to the bride V1. പടച്ചോടത്തി ന്നു പരിചം ചെയ്തു at a Tiar marriage. നാ ലാൽ പ. (എണ്ണ, വസ്ത്രം, അന്നം, പണം); connections are then called നൂൽപ്പ., കഞ്ഞിപ്പ., പണപ്പ, etc.

പരിയപ്പെടുക (1) to be in bondage.

പരിയപ്പാടു slavery B.

പരിയങ്കം Mud. = പ൪യ്യങ്കം.

പരിയാരത്തവർ Tdbh., see പരിചാരം, പ രിവാരം.

(I. പരി): പരിരക്ഷ S. preservation. — ഭൂപ SiPu. government.

denV. നീ അവനെ പരിരക്ഷിച്ചു KR. saved.

പരിരംഭണം S. embrace യാത്രയും ചൊല്ലി പ. ചെയ്തു, വിസ്മിതമായ പ. ചെയ്തു KR.; also പരിരംഭം in ഗാഢം പരിരംഭസംഭാവനം Nal.

പരിലസിതം S. surrounded അഖിലഗുണപരി ലസിതവിഭവൻ VetC. (part. pass.)

പരിലാളിക്ക S. to caress ചൊവ്വോടേ പ'ച്ചു Bhr.; നന്ദനനെ പ. Bhg.

പരിവട്ടം parivaṭṭam T. aC. M. & പരുവട്ടം (പരിവൃത്തം). 1. Royal garments പരു. നന്നാ യി അലക്കി Arb.; കച്ചപ. ചാർത്തുക V1. a prince to dress for fencing. പുടവ പരുവട്ടം, contr. പൊടപരൂട്ടം dress of princesses, etc. 2. a sacred turban T. C. 3. reward പ. ചെയ്ക, കൊടുക്ക V1. 2.; പ. കിട്ടുക a king to achieve a victory V1.

(I. പരി): പരിവർജ്ജക്ക S. to put aside, turn out; kill, V1.

പരിവർത്തം S. 1. a revolution as of the sun. 2. the end of 4 ages, കല്പാന്തരം. 3. barter VyM., also പരിവർത്തനം.

denV. പരിവർത്തിക്ക to revolve; barter ക ഷ്ടവൃത്ത്യാ പ. Bhg. to live.

പരിവർത്തി, see പരിവൃത്തി.

പരിവാദം S. blame, bad report, calumny പ' ങ്ങൾ കൊണ്ടു നേർ ഒന്നും തിരിയാതേ VCh. (a king).

പരിവാരം S. what surrounds, retinue, suite പ'ങ്ങൾ കേണു Sil.

പരിവാഹം S. overflowing; water-course പ' ഹോദരത്തിൽ KR.

പരിവു parivu T. aM. (പരിയുക or പരിയം) Love V1.

(I. പരി): പരിവൃഢൻ S. (വർഹ് surrounded) a Lord, prince മനുജപ. VetC.; മനുപ'ഢചര ണയുഗളം AR.

പരിവൃതം S., (പരിവാരം) encompassed.

പരിവൃത്തി S., (പരിവർത്തം) exchange; time ൨൧ പ. AR. 21 times = ഉരു, പ്രാവശ്യം.

പരിവേദം & പ'ദനം S. 1. full knowledge. 2. anguish (or = പരിദേവനം), സോദരിയു ടെ പരിവേദശാന്തി വരുത്തിനാൻ ChVr.

പരിവേഷം S. a halo (= പരിധി), ഘോരപ. ഉണ്ടായി സൂ൪യ്യനു KR. (bad omen). ആദിത്യ ചന്രന്മ൪ക്കുള്ള പ'ങ്ങൾ പോലേ Nid.

പരിവേഷ്ടിതം S. surrounded, tied round ര ജ്ജുപ. Bhg.

പരിവ്രാജകൻ S. (& പരിവ്രാട്) a mendicant devotee.

പരിശം, see പരിയം.

(I. പരി): പരിശാന്തി S. quieting; remedy, relief ദോഷപരിശാന്തി Bhg.

പരിശീലനം S. continued occupation with, ജ്ഞാനശാസ്ത്രപ. KeiN. study.

പരിശുദ്ധം S. quite pure, പ'രാം ഋഷിവ൪ഗ്ഗം Bhg.

പരിശുദ്ധി purity, മുഴുകി പ. വരുത്തി KumK.

പരിശുശ്രൂഷ S. perfect obedience or loyalty. ഭരതനുടെ പ. KR. service. നരപതിയുടെ പ. ചെയ്തു KR.

denV. ഭ൪ത്താവെ പരിശുശ്രൂഷിച്ചു തോഷി പ്പിച്ചാൾ KR.

പരിശേഷം S. the remainder; കഥാപ., കഥി ത പ. Bhr.

denV. നിങ്ങൾ പ'ഷിച്ചീടും you will remain alone.

പരിശോധിക്ക S. 1. to correct. 2. to examine (mod.). റിക്കാട്ടുകൾ പ'ച്ചു searched. സംഗതിയെകുറിച്ചു പ'ച്ചു MR. investigated. വിവരങ്ങളെ പ. to verify the entries.

പരിശോഭിക്ക S. to shine or please അരാജക മായ രാജ്യം പ. യില്ല KR.

part. pass. പരിശോഭിതജഘനം AR.

പരിശ്രമം S. continued exertion; fatigue, Nal. രണപരിശ്രമൻ VCh. exercised in war.

denV. എപ്പേരും മഹീഭാരമാക്കി പരിശുമി ച്ചീടും KR. will labour.

CV. യുദ്ധത്തിൽ സുഖമേ പരിശ്രമിപ്പിച്ചിതു Bhr. exercised.

പരിശ്രാന്തൻ tired, Brhmd.

പരിശ്രവിക്ക = ശ്ര — to hear, Bhg.

പരിഷ pariša 5. Tdbh.; പരിഷൽ. 1. An assembly, assemblage ഒരു പ. കാ൪യ്യംകൊണ്ട് ഇടവാട് ഉണ്ടായി TR. as about a lottery. 2. any set or class of people ഞാൻ എൻ പ. യും Anj. I & my caste-friends. ഗ്രാമത്തിൽ വ ലിയ പ. കൾ, സാമന്തപ്പർഷ, കീഴ്പരിഷ etc. KU. 3. party നായരും മാപ്പിള്ളയും തമ്മിൽ വെടിവെക്കാൻ ഭാവിച്ചാറേ ഞാൻ വന്നാറേ ൨ പരിഷയും സമാധാനമായി പാർത്തു TR.; ഇരു പ. വക്കലും MR.; ഇപ്പരിഷെക്കു Mud. to me, (speaking humbly).

പരിഷക്കാർ those of a set or party ഇരുപ'രേ കോളിൽ ആൾ വളരേ ഉണ്ടു jud.

(I. പരി): പരിഷത്തു S. (സദ്) sitting about, a solemn assembly.

(I. പരി): പരിഷേവ്യൻ S. = സേവ്യൻ Bhg.

പരിഷ്കാരം S. (കർ). 1. decoration, finishing the appearance (ഹേമപ., നഖരോമപ. Bhg.). 2. (mod.) cleansing from ശാപപ. Bhg 6. = പരിശാന്തി.

denV. പരിഷ്കരിക്ക to embellish.

part. pass. മാലാപരിഷ്കൃതം Brhmd., etc.

പരിഷ്വംഗം S. (സ്വഞ്ജ്). embrace തനയനി ലുള്ളൊരു പ. Bhr.; പൂർണ്ണചന്രനെ പ. ചെ യ്തു KR.; ആത്മദാനോപമമായ പ. KR. embracing a friend, the best thanks.

പരിസരം S. margin, environs.

പരിസാന്ത്വം S. consolation അമ്മയെ പ. ചെ യ്തു KR.

പരിസ്തരിക്ക S. to strew about തലമുടി ചന്തമേ പ'ച്ചു കാണുന്നു Nal.

VN. (മേരു) അദ്രിക്കു പരിസ്തരണമായിട്ടെട്ടു പ൪വ്വതം ഉണ്ടു Bhg 5.

പരിഹാരം S. 1. avoidance, relinquishment, abolition. 2. cure, relief ശാപപ. Bhg.; ഈ ദോഷപ'ത്തിന്ന് ഏതു കഴിവുള്ളു KU. expiation. ഇതിന്നു പ. ചൊല്ലുന്നു remedy, means.

പരിഹാരി an advocate, physician, etc.

denV. പരിഹരിക്ക 1. to abolish, clear away. ചോദ്യങ്ങൾ എല്ലാം പ'ച്ചു Bhr. solved, replied to. കൃതസമയത്തെ പ'ച്ചി ങ്ങു വരും KR. having passed the time of banishment. 2. to cure, repair. അ പകീർത്തി പ. V1. to restore one's character.

പരിഹാസം S. 1. joke ലീലാപ'സവാക്കു പറ ഞ്ഞു Nal. 2. ridicule, mockery. പ. കൂട്ടുക to try to make something ridiculous.

denV. പരിഹസിക്ക 1. to joke. 2. v. a. to ridicule നൃപനെ എല്ലാരും പരിഹസി ച്ചീടും Bhg.

ഒക്ക പരിഹാസ്യരാകും KR. (part. fut. pass.)

പരീക്ഷ S. (ഈക്ഷ) 1. trial, proof. പിന്നേ ബ ലവീ൪യ്യങ്ങൾപ. തുടങ്ങി അ൪ജ്ജുനകൃഷ്ണന്മാരും CrArj. tried their mettle. ഈശ്വരപ. ചെ യ്തു PT. an ordeal. 2. examination, test നര കരിതുരഗം എന്നതിൻ പരീക്ഷകൾ നന്നായ റിഞ്ഞവൻ KR. knew all their points. — mod. സ൪ക്കാ൪പരീക്ഷ tests prescribed by Government; പ. കൊടുക്ക to go up for examination ജയിക്ക, നേടുക to pass, തോല്ക്ക to fail.

പരീക്ഷണം S. id., പരമേഷ്ഠി പ'ത്തിന്നാ യി CC.

denV. പരീക്ഷിക്ക to try, test, examine നാം പഠിച്ചിട്ടുള്ള വിദ്യകൾ നന്നായി പ'ച്ചുനോ ക്കേണം VetC; എൻ മനസ്സുറപ്പുള്ളതു പ' പ്പാൻ Nal.; വന്നു പ'ച്ചു കൊള്ളുക വൈ കാതേ Mud.; ചെല്കയോ ഇരിക്കയോ എ ന്നു പ. Nal.; സംഗീത ഭംഗി പ. യും ചിലർ Nal. rehearsing. മാപ്പിള്ളമാരോട് ഒന്നു പരൂക്ഷിച്ചു (sic! often) നോക്കേണം TR. put them once to the proof, attack them. പ'ച്ചടങ്ങി Bhg. tried & failed.

part. pass. പരീക്ഷിതം tried, experienced.

പരീതം S. (ഇതം part. pass.) surrounded.

I. പരു paru S. 1. (പരുസ്സ്). Knot or joint in reeds, plants, bodies. 2. T. aC. M. a boil, ulcer V1.

II. പരു aT. M. (fr. prec.? or = പരക്ക). Gross, big പരുമുൾപടർന്തടലിൽ വീഴ്ന്തു RC; പരുക ടി V1. = പെരുകടി.

പരുക്ക T. M. to grow bulky, stout, പാൽ പ രുത്തുപോയി curdled = ഉണ്ണിതിരിക.

പരുത്തപുടവവ coarse female garment = പ രുന്പുടവ (opp. നേരിയതു); പരുത്തശൈ ലങ്ങൾ Bhr.

പരുക്കു = പരിക്കു, q. v. 1. prh. rough surface. adj. പരുക്കൻമുണ്ടു No.; പരുക്കൻതുണികള് നെയ്ക Arb. 2. Palg. a tree; പരുക്കന്പാൽ its juice.

പരുപര roughly, harshly. പ. വലിച്ചു pulled rudely. പ. കുത്തുന്ന രോമങ്ങൾ Bhr. (of an unshaved face). — Hence പരുപരുക്ക, ത്തു to be rough, harsh; VN. പരുപരുപ്പു roughness, harshness.

VN. പരുമ V1. grossness.

പരുകുക paruγuγa T. M. C. Tu. 1. To drink, sip, nibble വണ്ടു പൈന്തെളി പരുകുവാൻ RC.;

മദൃപരുകി Bhg.; പെയ്യുംമാരിപരുകും പരായ നമഃ RC. (the sun). 2. to kiss, enjoy തെന്നൽ ചോരിവാതന്നേയും മെല്ലപ്പരുകിനാൻ CG.

പരുങ്ങുക paruṇṇuγa & പരി — To be perplexed. പരുങ്ങിച്ചെയ്തു = അദ്ധ്വാനിച്ചു, whence പരിക്കു 2.

പരുത്തി parutti T. M. (Te. പ്രത്തി, C. Tu. parti). 1. Cotton പ. യോളമേ നുൽ വെളുക്കും prov.; പ. എക്കുക (154), നീക്കുക V1. to card it. പ. എടുത്തു വെക്ക to pick it; also പരുത്തി പ ഞ്ഞി; hence പ. നൂൽ etc. 2. tinder.

Kinds: കുരുപ്പരുത്തി Gossypium herbaceum (ചി ല ദിക്കിൽ നട്ടുണ്ടാക്കുന്ന കു'രിത്തിയുടെ മാതിരി TR., also നുൽ പ.); കാട്ടുപ. Hibiscus Abelmoschus; ചീനപ്പ. Hib. mutabilis (prh. = ചെ റു പ.); ചെന്പ. Hib. rosa sinensis (a variety വെള്ളച്ചെന്പ.); നാട്ടുപ. from which the brahminical string is made; പൂപ്പ. Hib. populneus (= പൂവരചു Rh. = ചെന്പ. B.); മുറി പ്പ. a.med. Gossypium; വേലിപ്പ. Cynanchum extensum, growing in milk-hedges.

പരുന്തു parundụ T. M. (also പരന്തു q. v., C. pardu fr. പരു, പരക്ക, പറക്ക?). A kite, Accipiter nisus പരുന്തായിന്ദ്രനും KR.; ഇന്നൊരു പരുന്നു വന്നു PT. — Kinds: ചെന്പ., കുപ്പായപ്പ. No. and കൃഷ്ണപ്പ. MC. Brahminy-kite; പെരു ന്പ. heron or പെരിയ പ. Milvus Govinda, Pariah kite; പാന്പുപ. Circa&etilde;tus gallicus, serpent-eagle; പൂച്ചപ്പ. Circ. Swainsonii, J.

പരുന്തൻവാൽ a dovetail (let into a board or timber, Arch.).

പരുമാറുക see പരി —

പരുവ paruva (Te. C. പ൪വ്വു to run, spread as a creeper) 1. A creeper പരുവക്കിഴങ്ങു Aponogeton monostachyon Rh.; ആനപ്പ. Pothos scandens; ചെറു പ. Sida acuta; പൈപ്പരുവ Grewia orientalis. — Also parasitical plants? 2. Palg. B. a clump of bamboos = കായൽ, മു ള്ളുപട്ടിൽ.

പരുവ കട്ടപ്പെട്ടു പോക Palg. So. the periodical blooming & seeding of bamboos once every 50—60 years when they die off (Palg. also കട്ടയിടുക, B. കട്ടകെട്ടുക).

പരുവം 1. Tdbh. of പരിഭവം Spite. പ. വളരേ പ്പറഞ്ഞു. 2. Tdbh. of പ൪വ്വം So. No.

പരുവട്ടം, see പരിവട്ടം.

പരുഷം parušam S. (പരുസ്സ് a knot). Knotty; rough, rugged, esp. harsh words പോരും പ. പറഞ്ഞതു Bhr., പോരും ഇനി പ' ങ്ങൾ പറഞ്ഞ തു Mud.; also of tragic speeches, that leave a deep impression.

പരേതം parēδam S. (പരാ + ഇ). Dead പരേ താധിനായകൻ Nal. Yama. (part. pass.).

പരേല്പിക്ക = ഭരമേല്പിക്ക KU.

പരൈധിതം paraidhiδam S. = പരഭൃതം (ഏ ധ). — in V1. Falsely.

പരൈധികൻ a young servant.

പരോക്ഷം parōkšam S. (പരഃ, അക്ഷ). Lying beyond our sight or perception, opp. പ്രത്യക്ഷം, as പരോക്ഷജ്ഞാനം Bhg.; പൂ൪വ്വകാണ്ഡങ്ങൾ ഭിന്നമായി പ'മായി ദു൪ബ്ബലമായി Bhg. are abrogated as torn & thrown aside, (because അപ രോക്ഷജ്ഞാനം (36) വന്നു).

പരോപകാരം S. (പര). Benefitting others, Nal.

പരോപകാരവ്രതം a vow; പ'രൈകനിരതൻ Brhmd.

പരോപകാരി benevolent, hospitable.

പരോല്പത്തി S. another man's property V1.

പരോ & പരവു Tdbh.; പ്രഭു, as N. pr. of caste & otherwise പരോസ്ഥാനം നടത്തുക KU.

പ൪ജ്ജന്യം parǰanyam S. A rain-cloud.

പ൪ജ്ജന്യൻ Indra. പ'നെ മഴപെയ്യിച്ചു KR. (Agastya).

പ൪ണ്ണം parṇam S.1. (see പറക്ക — L. penna.). A feather, 2. a leaf = പത്രം, hence പ൪ണ്ണശാല a hut of leaves, hermitage, also പ൪ണ്ണക്കുടിയി ങ്കൽ നന്നായിരുന്നു KR. (S. & M.)

പ൪പ്പടം parpaḍam S. (prh. പരപ്പു + അട) 1. A thin, crisp cake = പപ്പടം. 2. = foll.

പ൪പ്പടകം S. seems = നൊങ്ങണം Hedyotis or Pharnaceum (Mollugo). ചന്ദനം പ. ചുക്കും a. med., ചുണ്ടെക്കും പ൪പ്പടത്തിന്നും ഗുണം സ മം GP.

പ൪യ്യങ്കം paryaṇgam S. (പരി, അഞ്ച്). A bed; Tdbh. പല്ലങ്കി.

(I. പരി): പ൪യ്യന്തം S. limit; adv. till, up to, down to കന്യാകുമാരി ഗോക൪ണ്ണപ. KU. between K. & G. (or comprising all the land from K. as far as G.). ശൂദ്രപ. KU. all castes including the Sūdras. ജീവപ൪യ്യന്തത്തോളം MR.; വരും പ. till he come.

പ൪യ്യയം S. (ഇ) revolution as of a wheel, change അഷ്ടവിംശതി പ൪യ്യയേ — അവതരി ക്കും AR. in the 28th generation; also പ ൪യ്യായം.

പ൪യ്യാണം S. = (പരി + യാനം) a saddle.

പ൪യ്യാപ്തം S. attained, sufficient. (part. pass.).

പ൪യ്യാപ്തി = അലംഭാവം.

പ൪യ്യായം S. 1. = പ൪യ്യയം. 2. regular return or change പാഞ്ചാലിയെ പ'ത്തോടേ വഹി ച്ചു Bhr. alternately; അരചപ. V2. succession of kings. പ'ത്തോടു പറഞ്ഞീടാം Bhg. one after the other. 3. interchangeable term, f. i. സ്വാമി is പതിപ. synonym (= പക൪ച്ച). ജീവാത്മാവെന്നും പരമാത്മാവെന്ന തും ഓ൪ക്കിൽ കേവലം പ൪യ്യായശബ്ദങ്ങൾ ത ന്നേ AR 3.

പ൪യ്യേഷണ S. investigation.

പ൪വ്വം parvam S. (പരുസ്സ്). 1. Knot, joint as of bamboos, limbs, etc. 2. division of time, period (esp. വാവു) season, festival. 3. comm. പരുവം the different stages of development esp. in the growth of certain plants (see തെ ങ്ങു, നെല്ലു), or the degree of ripeness in fruits (see തേങ്ങ, ചക്ക, അടക്ക). 4. a chapter, of which Bhr. has 18, hence പ. വായിക്ക to read the Bhr.; also a song in general ദുഷിപ. Nasr.; പ'ങ്ങളും കാണ്ഡങ്ങളും Bhr. & Ram.

പരുവമാക T. So. (2) to be ripe, mature, opportune. ചൂടിന്നു പ. വരുത്തി moderated. ന്തുൽ പ'മാക്കി Trav. prepared.

പ൪വ്വകാലം S. change of the moon നാളേ പ. വരുന്നു ഭ്രദേവന്മ൪ക്കന്നം നല്ക PT., also പ ൪വ്വസന്ധി.

പ൪വ്വതം parvaδam S. (പ൪വ്വ, consisting of knots). Range of mountains, mountain, esp. Himālaya. — പ൪വ്വതപുത്രി = പാ൪വ്വതി.

പ൪വ്വതകൻ the mountain-king in Mud.

പ൪വ്വതശൃംഗങ്ങൾ Nal. peaks.

പ൪ശക്കാ൪ = പരിശം & പരിഷ jud.

പറ par̀a T. M. C. Te. (T. also feather & word). 1. A drum, പെരിന്പറ etc.; മാനസം പറ യെപ്പോലേ CG. sounding, but empty. 2. a circle, disk of the moon. 3. a rice measure of 8 or 10 Iḍangā/?/i, or 6 തൂണി & 4 നാഴി, ഒത്ത പ. MR. of 10 Id., also പാട്ടപ്പറ, മുദ്ര പ്പറ MR.; നെല്പറയും അരിപിപറയും വെച്ചു KU. in temples; നിറപറവെക്ക offering at a coronation etc. (gold-coins & other gifts). മുന്നൂറു പറക്കണ്ടം a field which requires 300 Par̀a of seed. 4. (= പറി) ചൂണ്ടൽപ്പറ a fishing- rod. 5. (= പറവ) bird. 6. what belongs to Par̀ayars.

Hence. പറക്കാര a thistle (Genesis 3.)

പറക്കള്ളി (7) a Par̀aya woman.

പറക്കുടി (7) a Par̀aya hut, also പറമാടം.

പറക്കുലം the Par̀aya tribe ബ്രാഹ്മണബാല ന്മാർ ഉപനയം കഴിവോളം പ. Anach.

പറക്കൊട്ട (3) a measuring basket.

പറകെട്ടി Cymbidium aloifolinm (കാഞ്ഞിരപ്പ. an Epidendron on Strychnos; see under തുടി).

പറച്ചുണ്ട a sensitive plant, Mimosa B. or Lycopodium.

പറച്ചെറുമൻ m., — മി f. Cal. — Palg. a Malayāḷam Par̀ayan, also called ചന്പുതിന്നിപ്പ. So., പൈതിന്നിപ്പ. Cal., പുഴുതിന്നിപ്പറയൻ No. see പറയൻ.

പറച്ചേരി a Par̀ayar village.

പറജാതി (6) birds.

പറയൻ m., പറയി f. (of T. Pariahs പറച്ചി) a caste of drum-beaters, living by making mats, baskets, besides witchcraft, etc. പറ യൻ ൭൨ അടിതിരിയേണം KN. Their tribes (പന്തിരുകുലം) esp. പറയൻ, പെരുന്പ., മൂത്തരവപ്പ. (മൂത്തോരൻ) see പറച്ചെറുമൻ. പറയൻപൂ = മേത്തോന്നി as employed in philtres etc.

പറയോന്തു (6) a flying dragon.

പറവാശി (3) overplus or deficiency in measure.

പറം par̀am (prob. = 'bird' fr. പറക്ക, similar കഴു; T. പറന്തല = ചുടുകാടു). 1. A bar, crossed sticks to suspend from = അത്തിപ്പറം, as for hanging a shot tiger before temples പറത്തി ന്മേൽ ഇടുക. 2. a bier പ. കെട്ടി എടുപ്പിക്കു ന്നു, also തൂളിപ്പ. TP. a corpse; a shutter or scaffold of wickerwork മുളകൊണ്ടു പ. കെട്ടി പ്പാവി vu. = അട്ടം V2. 3. = ഞവരി a harrow, പറം വലിക്ക (at Cal.).

പറമുറി former capital punishment of cutting a man in halves & exposing these (Coch.).

പറക്ക par̀akka T. M. (C. Te. Tu. pār̀u, fr. par̀a to flee, flow; even P.). 1. To fly പറവകൾ പറക്കുന്ന ദിക്കിൽ PT. 2. to flee അരക്കർ പറന്തനർ ഉയി൪ത്തു കൊൾവാൻ RC; പറന്നു പോക to run swiftly.

പറക്കുങ്കുത്തു exhibition of a figure of Garuḍa high in the air; പ. കഴിപ്പിച്ച തന്പുരാൻ N. pr. a Chiracal Rāja famous for this show (A. D. 1738.)

പറന്തല No. പാറി പറന്തലയായ്നടക്ക = ചേപ്പറ (said of dishevelled hair). Comp. പറുതല.

CV. പറപ്പിക്ക to cause to fly.

VN. പറപ്പു flight.

പറവ a bird (& പറജാതി) എഴുഞ്ചെഴും പ. പോ ലേ, പറവകളധിപതി RC. Garuḍa; പറവ ഗണങ്ങൾ Nasr.

പറോന്തു MC., പറയോന്തു a flying lizard.

പറങ്കി P. faraṇgi. 1. A Frank, European; also പറിങ്കി, പറുങ്ങി; applied chiefly to the Portuguese KU. (the French പരന്തിരിയസ്സ്.) 2. what is introduced by Europeans, chiefly അകപ്പറുങ്കി syphilis.

പറങ്കിച്ചക്ക 1. Ananas. 2. Anona reticulata.

പറങ്കിപ്പണി Europe-made പ. നല്ല കാതില TP.

പറങ്കിപ്പുണ്ണു chancre, venereal disease.

പറങ്കിമാവു 1. a graft mango-tree. 2. Cal. So. Palg. = കശുമാവു Anacardium occidentale.

പറങ്കിമാങ്ങ 1. a graft mango. 2. a cashew nut (കപ്പൽ ചേറങ്ങ Palg.)

പറങ്കിമുളകു, (പറിങ്കോള) Capsicum frutescens.

പറങ്കിവേർ China-root, Smilax.

പറട്ടു par̀aṭṭụ So. Base, vile പ. പറക = തെറി V1. (C. Tu. haraṭu, to prate, talk nonsense).

പറട്ടച്ചീര T. M. wild cole, Justicia madurensis.

പറണ്ട, (see പരണ്ട) a teal.

പറപ്പു par̀appụ T. M. 1. (പറക്ക) Flight. — പറപ്പൻ flying, in Cpds. (T. scorpion). 2. prh. obl. case of പറന്പു.

പറപ്പുനാടു N. pr. district So. of Calicut പ'ട്ടു രാജാവു പറപ്പനങ്ങാടിനിന്നു വർത്തമാനം കേട്ടു TR., its prince, also called the Veypūr Rāja (with 3000 Nāyars KU.) is one of the 5 Kšatriya kings of Mal.; പറപ്പൂവർകോയിൽ.

പറപ്പുനായർ = പള്ളി ച്ചാന്മാർ, (പരപ്പൂവർ) KN.

പറന്പു par̀ambụ (T. hill, aC. jungle, Tu. parpu, sand-bank) 1. Higher or dry ground laid out in terraces. 2. all fields too high for rice-cultivation. 3. an orchard, garden, compound കണ്ടം പ. കൾ, ഉല്പത്തിയോ പറ ന്പോ, വെണ്പ. a plantain-orchard; a തികഞ്ഞ പ. contains the 4 ഉഭയം besides betel, plantains, bamboos KU.; പറന്പത്ത് ഉഭയം നിരത്തി; often പറന്പത്തേക്കു etc.; പെണ്ണുന്പി ള്ളയെ പറന്പത്തിന്നാട്ടിക്കിഴിച്ചു TR. from his estate.

പറന്പത്തീയ്യൻ, — ത്തെയ്യൻ Weṭṭ. (Onomat.) a night-bird = ആൾകാട്ടി.

പറന്പത്തേ ചരക്കു TR. fruits of trees, etc.

പറന്പും കണ്ടിയും landed property, എത്രയോ പ. ഉണ്ടു.

പറന്പുപാരം share of the proprietor in the produce of a mortgaged estate, W.

പറയൻ, പറയി, see പറ.

പറയുക par̀ayuγa T. M. (T. also പൻ, Tu. പൺ, C. Tu. parasu, to bless). To say, speak, tell എന്നോടു & എനിക്കു പറഞ്ഞു, എന്നോട് അ കാരിയം പറക വേണ്ടാ TP. I will have nothing to do with it. നിന്നെ പറയുന്നത് എന്തിനി Sil. why then accuse thee? നമ്മെ അസഭ്യങ്ങളായിട്ട് ഓരോന്നു പറഞ്ഞു TR. at me, against me. അടങ്ങിപ്പ. to mutter V1.; കച്ചോടങ്ങൾ ഒന്നും അവിടേ പറവാൻ ഇല്ല

TR. no trade worth mentioning. ഞാൻ പറഞ്ഞോ ചെയ്തതു താൻ പറഞ്ഞല്ലയോ Sah. instigated, moved by.

VN. പറച്ചൽ No. in പാഠവപ്പറച്ചൽ = പറയൽ. പറഞ്ഞയക്ക to send to say, commission, dismiss kindly.

പറഞ്ഞു കാണിക്ക to show how to do it; relate.

പറഞ്ഞുകൊടുക്ക to teach, advise, instigate, promise.

പറഞ്ഞുതീർക്ക to settle, decide.

പറഞ്ഞു വിടുക = പറഞ്ഞയക്ക; also contr. വ ർത്തമാനം പറഞ്ഞൂട്ടുണ്ടു TR. reported.

പറഞ്ഞുവെക്ക to deliver a message, promise പ'ച്ചിട്ടുളളത് എഴുതിത്തരേണം TR. give the promise in writing. — contr. പറഞ്ഞേച്ചു പോരുക to return after performing a commission. ഏവം പറഞ്ഞേക്ക ചെന്നു നീ ദൂത ChVr.; അനുസരിപ്പാൻ പ'ക്കേണം‍ KR. charge him to obey.

പറഞ്ഞൊക്കുക to agree, promise V1.

CV. I. പറയിക്ക to cause to say അന്യരെ ക്കൊണ്ടു പറവിച്ചെന്തിന്നു KR.; ജനങ്ങളെ ക്കൊണ്ടു നല്ലതു പറയിക്കേണം No.

II. പറയിപ്പിക്ക VyM.; സാക്ഷിക്കാരോടു പറഞ്ഞു കൊടുത്തു ഞാൻ കുത്തിയപ്രകാരം പറയി പ്പിച്ചു MR. instigated them to accuse me of stabbing.

പറവ par̀ava 1. A bird (പറക്ക). 2. P. parvā, a concern, care.

പറവൂർ (പറം?), also പറൂർ N. pr. Town and principality conquered by Trav. in 1763, TrP., D.

പറി par̀i 5. 1. Tearing off, pulling, as പിടി ച്ചു പറിക്കാർ robbers. പറിമരുന്നു plants collected, opp. അങ്ങാടിമരുന്നു. 2. Membrum muliebre V2.

v. n. പറിയുക 1. to get loose, come off പൽ പറിഞ്ഞീടിന പാന്പുപോലേ CG.; പൽ പ റിഞ്ഞു തുലോം Bhg.; ചീളേന്നു പൊങ്ങിപ്പ. PT. (a wedge). വേർ പറിഞ്ഞാൽ മരം കായ്ക്ക യില്ല Bhr.; ഹരാഹരാധർമ്മം പറിഞ്ഞു പോ യിതോ KR.; വക്കു പ. (of a vessel). വലയും പറിഞ്ഞുപോം PT. 2. to tear, be scratched കൈപ., തൊലി പറിയ അടിച്ചു VyM.

VN. പറിവു, as ഇറക്കത്തിൻറെ പ. V2. current of the tide.

a. v. പറിക്ക 1. To pluck off, gather plants or fruits, pull out കളപ. weed. മുളകു, തേങ്ങ യും ഇളനീരും പ. TR.; കാപ്പി പറിക്കുന്ന സമയം prov.; കൊത്തിപ്പ. to remove with a hoe, കുത്തിപ്പ. to dig out with a stick. പൂട്ടുപ. MR. to wrench off. കീറിപ്പറിച്ച പ ഴന്തുണി prov. torn to shreds. 2. to rob ധനം അവനോടു പ. Bhr.; ഇന്ദ്രത്വം പറി ച്ചുപോം VilvP. I shall be deprived of. പി ടിച്ചുപ.; കട്ടും പറിച്ചും. 3. to cock a gun തോക്കുവെടിക്കു പറിച്ചു ചെറുത്തു TR.; പറി ച്ച തോക്കു vu.

VN. പറിപ്പു plucking, gathering fruits; robbery.

CV. പറിപ്പിക്ക, as മുളകു പ'ച്ചു വെച്ചു TR. secured the pepper crop. അടക്ക പ. TP.

പറു par̀u M. C. Rough, harsh (= പരു).

പറുതല V1. curly hair. Comp. പറന്തല.

പറുക്കുക, ക്കി V1. to defraud in accounts. പറു ക്കു പറക. — പറുക്കൻ fraudulent — പറുക്കു മാറരിയ ശൂലം RC 33. a weapon not to be warded off?

പറുപറേ C. rough sound as of cloth tearing, bad cough. പറുപറുന്നനേ MC. rough skin.

പറുപറുക്ക, f. i. മൂത്രം നേർത്തും പ'ത്തിട്ടും വീഴ്ത്തും Nid. curdled like = കൃഛശ്രമായ്പോക.

പറുപറുപ്പുളള നഖം MC. — പാരം പ'പ്പുണ്ടാം Nid 35.

പറൂർ see പറവൂർ.

പറെക്ക loc. = പറിക്കു, as ഞാർപ. to transplant.

പറോനൂ MC., see പറ, പറക്ക.

പററു pat/?/t/?/ụ T. M. (Te. paṭṭu, C. Tu. parču & hattu). 1. Adhesion, sticking to, hold മരത്തി ന്നു നല്ല പ. ഉണ്ടു is firmly rooted. അവരവർക്കു പററായിട്ടുളള ദ്രവ്യം TR. the money which each has about him. — പററിൽ by, with. അവൻറെ പ'ൽ കൊടുത്തയച്ചു by him. നമ്മുടെ കുഞ്ഞനും കുട്ടിയും അവരെ പ. സമ്മതിക്കാം TR. entrust my family to their safeguard. 2. close relation, friendship, മർത്യപ്പുഴുക്കൾ പററും പറ ഞ്ഞു ChVr. spoke in behalf of; acquaintance,

experience പററിലുളേളാർക്കു കാര്യം ഒക്കവേ സാ ധിപ്പിക്കാം PT.; പററുളൻ അരചൻ നമുക്കു RC 76. gracious, loving. — the scent of a dog. 3. taking effect as medicine, spirits, etc. പ. തല the sharp edge. 4. what holds together, cramp- iron, button (ഗ്രന്ഥത്തിൻറെ പ.), double nail.

Hence: പറററ (അറുക) quite off. ഇന്നിതു പ. വ ററിതു RC. quite gone.

പററലർ enemies (opp. പററുളൻ).

പററാണി a nail pointed at both ends = നു ന്പാണി.

പററാന (2) a tame elephant used to guide the newly caught one.

പററിരിന്പു cramp-iron, tongs പററുകൊടിൽ.

പററുകാർ Nāyars enlisted for service (ചേ കം) പുതുപ്പ'ർക്കു പണം ൨ പഴപ്പർക്കു പണം ൪ Cal. KU.

പററുപടി, പററുമാനം amount received, also receipt, as പററുശീട്ടു VyM., പററുമുറി V1.

പററുക (see prec.) 1. v. n. To stick to, adhere കൈക്കു ചോര പ. or ചോര പററിയ തുണി blood-stained. വൃക്ഷങ്ങൾ തോറും ചുററിപ്പററീ ടും വല്ലികൾ Bhr.; നിലത്തിന്നു പററീട്ടു വെച്ച തും so as to lie on the ground. ഊഴിയിൽ പററി ത്താഴും PT. (a dog); പൊടികൾ തിരയൂടേ അലെ ച്ചു കരപററി Bhg.; മന്ദിരേ ചെന്നു പററീടേ ണം Nal. arrive, (വന്നു പററി); കാടു പററി നി ല്ക്കുന്ന ആളുകൾ TR. the rebels that took to the jungle. ഗൃഹത്തിൽ പററിയവർ KU. Brahmans living in Illams, not Grāmas, അങ്ങും ഇങ്ങും പററാതേ പോയി KN. were not received, acknowledged by either party. ആട (അ വിടേ) പററിം ൦രംട (ഇവിടേ) പ്പററിനില്ക്കു No. vu. to saunter about; to sneak into the presence of somebody, to sneak away. കോലത്തു നാട്ടിൽ പററിയ ദേശം TR. belonging to. പ ററിക്കളിച്ചാശു വെട്ടിത്തുടങ്ങി SiPu. close in battle. പററിപ്പററി പിന്നാലേ ചെന്നു followed closely. ഇങ്ങു പററിക്കരേറാൻ എന്നോടു കൂട ChVr. you won't catch me. — met. to lust after മറെറാന്നിൽ മനം ചെന്നു പററാതേ ഇ രിക്കേണം VCh.; അവരോടു പററാതിരിക്കയി ല്ല Bhg. he will love them. 2. to take effect as fire (ദ്രുമങ്ങളിൽ പാവകൻ പ). Nal.; മരുന്നു പററുന്നില്ല (so പിടിക്ക, ഏശുക). ദോഷം വന്നു പററും guilt is incurred. കടാക്ഷം എങ്കൽ ഉ ററു പററുകിൽ Anj.; ജ്ഞാനികളോട് ഒന്നും പ ററുകയില്ല Bhr. nothing denies them. അവനു നന്നായി പററി it went to his heart. പററാ തോരൻപു CG. love not reciprocated. S. to suit, fit അവനോളം ആരും പററാ V1. none so good as he. മക്കൾ പററുമോ രാജ്യം വാഴു വാൻ Bhr.; പററുകയില്ല = കൊളളുന്നില്ല; പററു ന്നു it is the very thing. 4. v. a. to get, seize കഴു പുലി പററിത്തിന്നും, ഉറുമ്മിപിടിച്ചു പററി ക്കൊണ്ടു TP.; ബാലനെ വയററുന്നു പററി SG. took out of the womb. ചൂരൽ എന്നോടു പററി എന്നേ രണ്ട അടിച്ചു TR. laid hold of my cane. പറന്പു പററിയും എഴുതിച്ചു കൊണ്ടു TR. acquired the garden (on കാണാം). പണം പററിയ വൻ VyM. who received the money. കൊണ്ടു വന്ന ഉറുപ്പികപററി എടുക്ക possessed himself of the R. അധികാരി പ്രതിയോടു ൪ ഉറുപ്പിക നികുതി പററി MR.; കടംപററി received the outstanding debt. + പാതിയിൽ ഏററം പററുവാ നുപായം PT. to keep more than half for oneself. ഭൂമിയെ പററി ലാഭങ്ങൾ ഉണ്ടാക്ക KU. to live upon the produce of land. പററിനർ അ ഭയം RC. (also contracted debts).

Inf. പററ thoroughly, effectively പ. പ്പിറപ്പ ങ്ങറുക്ക Anj.; പ. മുറിക്ക to extirpate. വൃക്ഷം പ. ക്കണ്ടിക്ക PT.; തഞ്ചത്തിൽ പ. ത്താണു KR. quite low. പററപ്പറേറ just enough.

പററൽ VN. what sticks to, cannot be got rid of, loss etc.

പററാതു (3) what is improper, wrong പററാ തൊന്നാകിലും പാർത്തിടാതേ കൊന്നു വീഴ്ത്തി CG. — പററാവിശേഷം പറഞ്ഞു Pay.

adv. part. പററി concerning. അതിനെപ്പ. പറ about. എന്നെപ്പററി for my sake. അവനെ പ. എനിക്കു കാര്യമില്ല.

പററിക്കൊൾക (4) to obtain possession, സ്ത്രീയെ to embrace; മുതൽ നിറുത്തി പലിശ പ. KU.

പററിപ്പിടിച്ചു കയറുക to climb up.

പററിപ്പോക 1. to overtake. 2. to be seized. രണ്ടു കൊല്ലത്തേ മുതലും പലരായിട്ടും പ. TR. the revenue of two years plundered by various people.

CV. പററിക്ക 1. to fix, join, paste, തീ പ. to set on fire. മടിയിലും പുറത്തും പററിച്ചീടും Bhg. took a deer on his lap & back. രസം മുക്കുഴഞ്ചു ഇഞ്ചിനീരിൽ അരെച്ചു പററിച്ചു പൊടിച്ചു കൊൾക, മോരിൽ പുഴുങ്ങി പ. a. med. 2. to cause to take effect. ഒരു ഗ ർഭം പ'ച്ചു SiPu.; മോശം പ'ച്ചു കളയും Arb. may outwit me; so ചതി പററിപ്പാൻ നോ ക്കി jud. 3. to fix in the heart or memory ശാസ്ത്രങ്ങൾ എല്ലാം പണിപ്പെട്ടു പ'ച്ചു കൊ ണ്ടു SiPu. mastered the sciences.

I. പല pala 5. (Finnic palyo, Mandschu fulu, T. പല്ക to be multiplied). Many, several, various. Plur. പലരും കൂടിയാൽ പാന്പും ചാകാ prov.; പലരും opp. ചിലർ Bhr 1.; പലർ കേള ക്കച്ചൊല്ലരുതു Sk.; പലർ അറിക, പലരും അ റിയേ notoriously, publicly. Neutr. പലതു as വഴി പലതു Bhr.; neutr. pl. പല as യാഗങ്ങൾ പല ചെയ്തു SiP u.; also പലവു കണ്ടാൽ CC. or പലവയും ചൊല്ലി വിലാപിച്ചു AR., ചോരപ്പു ഴകളും കാണായിതു പലവയൊലിക്കുന്നതും AR., ഇങ്ങനേ പലവും പറഞ്ഞു and so on. Obl. case പലവററു & പലററിൽ SiPu., പലററിലൂമക്കഥ നല്ലു Bhg. — Before Vowels പലവുരു, പലവൂടു, പലവൂഴം; often പലവൂർക്കധിപൻ B. superintendent of a district.

പലപല many, different. പ. വിചാരം fickleness. പലജാതി in various ways. പ. ഇവ്വ ണ്ണം സ്തുതിക്കയും KumK. (so പലതരം).

പലപ്പോഴും often, also പലനാളും, പലകുറി Nal.

പലവക different items, sundries പ. യിൽ മോ ഷ്ടിച്ച ദ്രവ്യം TR.; mixed business, as in courts പ. ഹർജ്ജി MR.

പലവഴി = foll. പിടിപ്പാൻ പ.ക്കും ശ്രമിച്ചു TR.; also ചോരപ്പുഴകൾ പലവായൊലിക്ക Bhg.

പലവിധം various kinds or ways പ'ത്തിൽ, as പലപ്രകാരേണ, TR. പല വിധേനയും MR. — also adj. പലവിധം നാണ്യം TR. പലേടത്തും = പലവിടത്തും in many places.

II. പല = പലക? in നെയ്പല q. v.; also മരാമ ത്തികൊണ്ടു പലാ ചമെച്ചതു KR.; പലകൾ ച മെച്ചഹോ VCh.

പലം palam S. (fr. പല?) 1. A weight = ൪ ക ർഷം or ൧൨ കഴഞ്ചു CS. generally = 10 Rs. or ½ Rātel (നാട്ടുകോൽ); = 5 Rs. (by കൊളമക്ക ങ്കോൽ). ൧൦൦ പ. ഒരു തുലാം (of 32 Ibs.); നിശ്ശേ ഷദേഹം ഒരു സഹസ്രം പ. ഉണ്ടു Brhmd. തട പ്പലം 10, നാട്ടുപലം 12, ഇടപ്പലം 13½ or Cal. 14 Rs. weight. 2. = പലലം flesh. 3. Tdbh. ഫലം.

പലക palaγa 5. (Tdbh.; ഫലകം). 1. A plank, board. കാല്പ. weaver's treadle of a loom, തണ്ടി ൻറെ പ. the blade of an oar. കളിപ്പ. a chess-board. തോൾപ്പ. മേൽ അമതു പലക എന്നി ര ണഅടു മർമ്മം ഉണ്ടു MM. on the scapula. 2. a seat, footstool ആമപ്പ; പാലപ്പ. 3. aM. a shield പ. യും വാളും ഏന്തി, കരവാളും ഒൺപ. യും കരങ്ങളാലേ വാരി RC.

പലകക്കരുതു (or — ക്കുരുതു?) a tool of goldsmiths with a kind of spindle at one end & a scope at the other V1.

പല(ക)ക്കളളി a kind of Cactus.

പലകനാക്കു 1. the blade of an oar, So. തണ്ടു പത്തി. 2. a rudder (without the tiller).

പലകപ്പയ്യാന Bignonia Indica, also പ'നി വേർ GP.

പലലം palalam S. (= പലം 2.) Flesh പ. ഉ ണക്കുവാൻ, പലലശകലങ്ങൾ കൊത്തി AR.

പലലാശി who eats flesh (തട്ടുക 1, 422).

പലലാശയം S. a swelled neck, goitre.

പലപല വെളുക്ക (Onomat.) Palg. T. glowing. Beginning to dawn = പളപള.

പലഹാരം palahāram (T. പണിയാരം, Port. paniara, C. പലാരം fr. ഫലാഹാരം). Cakes, sweetmeats, esp. = നെയ്യപ്പം; any slight repast.

പലാണ്ഡു palāṇḍu S. (പല + അണ്ഡം?). Onion പ. സുഗന്ധിയായ്വരുമോ PT.

പലാത്തെല്ലു palāttellụ (പലം 3 ഫലാൽ?). The one per cent due to a lottery- undertaker = എടുപ്പു.

പലായനം palāyanam S. Flight പോരിൽ പ. വന്നു Sk.; running away, Bhg.

പലാലം palālam S. Straw, (L. palea).

പലാലിയ palāliya No. = പല (ക) & അലുവ. A sweetmeat (വറുത്തരി spread on a board & liquid sugar poured over it, when it is levelled with a brass dish).

പലാശം palāšam S. 1. A leaf = പർണ്ണം f. i. പാ വകൻ ഏശും പ. പോലേ CG. 2. Butea frondosa.

പലാശു, പ്ലാശ് Tdbh.; also ശന്മലി പ'വും Nal.; വളളിപ്പ. a kind.

പലാശി S. any tree; N. pr. of town, Plassey.

പലിതം paliδam S. Grey = നര f. i. പലിത നായാൽ VCh.

പലിത്തം palittam Tdbh. of ഫലിത്വം. Efflcacy f. i. of a tomb നേർച്ചകളും പ'വും വരായ്ക യും നടന്നു വരുന്നു Ti.

പലിശ pališa 1. No. = പരിച, പലക, A shield വാളും പ. യും of Nāyars KU.; പലിശത്തട്ടു a thrust of. പലിശക്കയത്തിന്ന് ഓർ ഓല എടുത്തു TP. cavity of shield. പലിശക്കാർ body-guard. 2. (ഫലം?) interest on money (on rice പൊലു) generally 10 pct. തികപ. (=നേർപ. 583), even 12 pct. (മര്യാദപ്രകാരമുളള പ.), മാസപ്പ. The കാ ലപ്പ. yearly interest; when from കാണം, it amounts to 5 pct. (അരപ. f. i. അരപലിശ കണ്ടു 7½ ഇടങ്ങാഴി നെല്ലു പ. പിടിച്ചു doc. MR.) or 2½ pct. (കാൽ. പ. even മാകാണിപ്പ.) paid in rice at the rate of 5 Iḍangā/?/is for 1 fanam. Formerly for each fanam mortgage-money the yearly interest was 1 നാഴി നെല്ലു (= 4 pct.). പലിശമുടങ്ങിക്കിടന്നുപോയാൽ VyM. interest not being paid.

പലിശക്കൂററു & പലിശമണിക്കൂററു (1) noise of the shield പലിശ തുടെക്കമർത്തുTP.

പലിശ മടക്കം (2) a deed of mortgage in which the rent of the estate transferred to the mortgagee is equal to the interest of the loan പലിശ മടക്ക ഓലക്കരണം W.

പൽ pal &പല്ലു T. M. C. Te. A tooth ആന പ്പൽ, നരിപ്പ., പശുവിൻപ., നായ്പ., മാൻപ. a. med. (for eye-diseases). മേല്പ., കീഴ്പ. (അടി പ്പൽ). കളളപ്പല്ലു a children's disease, swellings inside the mouth. പല്ലിനു തറ ഇട്ടു 434, പ. മു ളെക്ക to teeth. ഉറെച്ച പല്ലുകൾ ഉതിർന്നു പോ കുന്നു KR. (in old age), പ. ലറിയുക V1. teeth to be lost. പ. തേക്കുക to cleanse teeth, പ. വെളുപ്പിച്ചു പാർക്കുന്നു CG. (ladies).

Hence: പല്പു 1. the teeth of a saw, file. ചിരവ പ്പല്പു also പല്പൂ. 2. So. the web of a key.

പല്ലൻ one who has large or peouliar teeth, often പൊക്കപ്പല്ലൻ m., പുഴുപ്പല്ലി, കൊന്ത്രം പല്ലിച്ചി fem. etc.

പല്ലരണ a disease of the gums V1.

പല്ലാങ്കുഴി B. a tablet with 14 holes serving for a game, പ. യാടുക.

പല്ലിക്കോര a കോര 317.

പല്ലിടക്കുത്തി, പല്ലുകോൽ, പല്ലുകുത്തി, പല്ലുളി a toothpick, tooth-cleaner. പല്ലിടുക്കിൽ കു ത്തി മണപ്പാൻ കൊടുക്ക prov. (to reveal one's own faults).

പല്ലിറുമ്മുക So. to gnash the teeth.

പല്ലിളിക്ക to grin, snarl പ'ച്ചു കാട്ടി CC., also പല്ലു കാട്ടുക.

പല്ലുകടി gnashing — കടുകടപ്പല്ലും കടിച്ചു KR. (in anger), പല്ലുകടിച്ചലറി AR. (in attacking), പ'ക്കയും കണ്ണു ചുവക്കയും Bhr.

പല്ലു കടിപെട്ടുപോക locked jaw, f.i. in epilepsy, with dying persons, etc.

പല്ലുകുത്തി 1. toothache = പല്ലുനോവു. 2. picking the teeth പല്കുത്തി = പല്ലിടക്കുത്തി. 3. knocking out the teeth നിൻറെ പ'ത്തി ക്കളയും (a threat). പല്ലൊക്കയും തോക്കു കൊണ്ടു കുത്തി TR. പല്ലൊക്കക്കുത്തി കുഴിച്ചു TP. (to a fallen foe).

പല്ലുകൊഴിക്ക palg. jud. = പല്ലുകുത്തു 3.

പല്ലുതടി a harrow (& പല്ലിത്തടി, also പൽത്ത ടിമരം).

പല്ലുളങ്കാലം Nid. in teething. (ഉളം 145).

പല്ലേരി So. gums = ഊൻ.

പല്ലക്കു pallakkụ 5. also പല്ലാക്കു, പ ല്ലങ്കി Tdbh.; പര്യങ്കം, പല്യങ്കം S. A "palankin," litter കനകപ്പ. KR. (for coronation). ന ല്ലൊരു പല്ലക്കിന്മേൽ Nal. (privilege granted

by kings, as തണ്ടു). പല്ലക്കുകാർ TR. bearers. ഢിപ്പു ഒരു പല്ലങ്കിയും കൊടുത്തു TR., പല്ലക്കിൽ ഇരുന്നഹോ നല്ലരായി സുഖിക്കുന്നു VCh., പ ല്ലക്കിതാത്തു TP.

പല്ലവം pallavam S. A sprout നിറഞ്ചേർ പ. ഒത്ത മേനിവിളങ്കവാനരിമാർ RC; പ. വെല്ലും അപ്പൂവൽമേനി CG. (infant K/?/šṇa.)

പല്ലവി T. (mod.) the chorus of a song or ode, repeated after each stanza. Winsl.

അനുപല്ലവി T. (mod.) the stanza immediately following the chorus in speoies of T. verse called പതം. Winsl.

പല്ലി palli T. M. C. Tu. S. (f. of പല്ലൻ, പല്ലു) 1. House-lizard, Lacerta Gecko; its voice (കര യുക, ചൊല്ക) is believed to announce visitors. എന്നാൽ പ. വിഷം തീരും a. med. 2. a fork (So.) പല്ലിത്തടി = പല്ലുതടി a rake.

പല്ലിപ്പൂട V1. a herb.

പല്വലം palvalam S. (L. palus). A pool അ ശ്വപല്വലോപമാം വാരിധി KR5.

പവനം pavanam S. (പൂ) Purification; wind. പവിത്രം S. 1. a sieve, strainer. 2. purifying, pure. 3. a ring made of sacrificial grass ദർഭ മോതിരം; hence പവിത്രവിരൽ the ring-finger പത്തു വിരല്ക്കു പവിത്രാംഗുലീയവും SiPu.

പവിഴം pavi/?/am (aM. പവഴം, T. പവളം; Tdbh. of പ്രവാളം) Coral; coral-bead പവിഴമ ണി or granate, പവിഴച്ചരടു MR.

പവിഴക്കൊടി a vegetable perfume = അഞ്ജ നകേശി S.

പവിഴപ്പുററു medicinal coral, also പകിഴപ്പു ററു a. med.

പവിഴപ്പുററു തുരുത്തി or പവിഴവന്മീകദ്വീ പു (mod.) a coral island, coral-reef.

പവിഴാദ്രി, — ഴമല the Eastern Ghauts.

പശ paša, പച, പയ M. T. Tu. (പചു). 1. Moisture, thriving. പ. ഇല്ല nothing to be gained. 2. gum, glue, cement. കോതന്പത്തിൻ പ. V1. 2. starch. കഞ്ഞിപ്പ. as of washermen. പശമണ്ണു clay.

പശകൻ (loc.) = പൈതൽ; പശുങ്ങൾ children (C. pasule, Tu. paši).

പശിമ, (പശുമ V1.) 1. freshness, softness tenderness. 2. moisture or richness of soil. പശിമക്കൂറു KU. fertile soil (opp. രാശി ക്കൂറു). പ. കൂറുപൊന്നു the purest gold.

പചള, പശള T. M. Basella (a plant) V1.

പശു pašu (L. pecus) S. 1. A domestic or sacrificial animal, 5 or 7; any cattle with horse, ass, camel, etc. പശു പ്രാണികൾ തമ്മിൽ തിന്നല്ലോ വാഴു ഞായം Bhg 11. 2. M. a cow (പശുമാടു Palg.), vu. പയി f. i. കാളകൾ മഹിഷങ്ങൾ പശുക്കൾക്കിവ എല്ലാം ൨൪ വയസ്സു VCh.; തന്നേ കൊല്ലുവാൻ വന്ന പശുവിനേ കൊന്നാൽ ദോ ഷം ഇല്ല prov.; പശുക്കളെ അറുക്കയും TR. riotous. Māpiḷḷas വിപ്രൻ യാഗത്തിങ്കൽ മുനിമാ രുമായി പശുവെ വധിക്കും Sk. പശുവും ബ്രാഹ്മ ണരെയും രക്ഷിക്ക TR. (coronation oath). കളള ത്തിപ്പശു a vicious cow. — met. മൗര്യനാം പശു Mud. = പശുപ്രായം.

പശുക്കയറു 1. a tether. 2. bondage of the individual soul, (പശുപാശം S.).

പശുക്കിടാവു a calf അമ്മ വിട്ട പ'വേ പോല prov.

പശുക്കുല = ഗോഹത്യ, as നരിക്കുണ്ടോ പ. prov.

പശുതിന്നി, പൈതിന്നി see പറച്ചെറുമൻ.

പശുപതി "cattle-lord" AR. Siva.

പശുപന്മാർ, പശുപാലകർ CC. cow-herds. പാശുപാല്യം V1. their office.

പശുപ്രായം brutal പ'യമാനസന്മാർ VCh.

പശുബന്ധം animal sacrifice.

പശുമാംസം beef.

പശുവസൂരിപ്രയോഗം vaccination, (mod.)

പശ്വാദി (മേക്ക) Bhr. different sorts of cattle. പ. കൾ VetC beasts.

പശ്ചാൽ paščāl S. (Abl. of പശ്ച് , L. post) After, behind.

പശ്ചാത്താപം S. repentance പ. ഉണ്ടായതൊ ഴിഞ്ഞു KR.; എത്രയും പ. മാനസേ വഹിക്കുന്നു PT.; പ. ഓരെളേളാളം ഇല്ലാതേ GnP. without any qualms or compunction.

പശ്ചിമം S. hinder, western. — പശ്ചിമഖണ്ഡം the Malabar Coast.

പശ്യ pašya S. (Imp. of പശ് = സ്പശ്) Behold! like കാണ്കിൽ, ഓർത്താൽ Bhg.

പഷ്ടമായി തോന്നുന്നു Genov. = സ്പഷ്ടം.

പഷ്ണി കിടന്നു MR. = പട്ടിണി.

പസ്കി Mpl. = പക്ഷി.

പഹ്ലവന്മാർ S. The Pehlwi or Persian people KR., Bhr.

പളപള paḷapaḷa C. T. M. 1. Cracking, popping. 2. പളപളമിന്നുക = പലപല, പളുങ്ങുക. പളവു പറക V1. to tell news ആയിരം പളകു പേ ചിനതു RC. bravado, bragging (Te. palaku, word in general).

പളു paḷu (= പഴുതു?) 1. Indication ചോരപ്പളു പളളം traces of blood (huntg.); also പളുകുകൾ കണ്ടാൽ. 2. the very moment. ഇപ്പളുക്കു‍ V2. even now. കലഹിക്കുന്ന പളുവിൽ when they were just quarrelling.

പളുങ്കു paḷuṇgụ (C. — ku, T. paḷingu S. സ്ഫ ടികം) 1. Crystal, also med. ചങ്കുമുത്തു പവിഴം പളുങ്കു a. med. 2. glass. വെളളപ്പ. Bhr.

പളുങ്ങുക 1. = പതുങ്ങുക To cower, stoop V1. പാളിപ്പളുങ്ങി Nal. (see പളള). — പളുങ്ങിപ്പോ യി Trav. bruises on vessels, jewels. 2. M. to glitter.

പളള paḷḷa (deep, see foll.) 1. Cavity, pit, hole മീൻ പ. also വളെക്കു ൨ പളള; a small creek or inlet, opp. കോടി f. i. തലാഴിപ്പളള Tell. പറ ന്പിൻറെ പളള the part of a compound which lies deepest. പളെളക്ക് ആട്ടുക Palg. to keep to the edge of a road. 2. the stomach, belly പ. യും വീർത്തു പൊട്ടി PT.; ൪ പ. കൾ MC; പ. യിൽനിന്നു പോക്കു diarrhœa. പളെളക്കലെക്കു TP. (from grief). പളെളക്കാക്ക Palg. (I/?/awars) to take one's meals. പളെളടേ പണ്ടം V1. the stomach. 3. (aC. പളു, T. പഴുവം) a forest. 4. ഒരു പളളക്കായി a comb, cluster of fruits = പടല.

പളളക്കാടു (3) thicket of a jungle.

പളളയം T. V1. a basin, dish.

പളളയാടു T. V1. (2) a small prolific kind of goats.

പളളവട്ടി a large basket.

പളളവില്ലി (3) a caste of mountaineers V1.

പളളം paḷḷam T. Te. CM. 1. Pit, hole, excavation വെളളമില്ലാത ആറുകൾ പ'മായ്ക്കിടക്കു ന്നു KR. 2. low ground, low shore. പളളം അഴിക്ക goats etc. to destroy a kitchen-garden near a river. പളളം വെക്ക to make one (പളളം the deepened garden-beds, see 1.) — പളളത്തേ മീൻ D. Etroplus Cornchi, a small fish in the mud of fields. 3. B. loss.

പളളി paḷḷi 5. (also S. fr. prec. cavity, hole) 1. S. A hut, small settlement of jungle-tribes (C. in N. pr. haḷḷi; in Palg. f.i. കോയ്പളളി, നല്ലേപ്പളളി, ഏലപ്പളളി). 2. a public building. ഊർപ്പ. ദൈവം KU. tutelar God in a Brahman village. മഠപ്പളളി; എഴുത്തുപ. a school No.; esp. in hunting ഒളിപ്പ. (for രാവുനായാട്ടുകാർ), മടപ്പ. (for the king കോയ്മെക്കു), ഊർപ്പ. (for ദേ ശവാഴി) huntg. ക്ലേശപ്പളളി V1. a hospital. 3. a place of worship for Buddhists (= വിഹാ രം KM.), foreigners, as chapel, synagogue, church (f. i. രോമപ്പ.; also Singalese, Landse palliya = Dutch church), mosque (മാപ്പിളളപ്പ.). വെളളിയാഴ്ച എല്ലാവരും പ. യിൽ കൂടുന്പോൾ, പ. യിൽ കയറരുതു TR.; പ'ക്കൽ സത്യം കേൾക്ക MR. to get the other party to swear at a mosque (പളളിയാണഃ Mpl.). 4. royal dormitory or couch; whatever is connected with the king (aC. paḷke a bed = പല്ലക്കു?). പ. കൊ ൾക to retire to rest, sleep (hon.). വിഷ്ണു പാ ലാഴിയിൽ പ. കൊണ്ടു Bhg., അമളിക്കുമേലണെ ന്തു പ. കൊണ്ടരുളും RG., ഗായകന്മാർ പ. ഉ ണർത്തി KR. awakened the king by music, പ. ഉണർത്തേണ്ടാ എന്നു (forbids the king).

പളളിക്കുരിന്പടം KU. (4) a royal blanket.

പളളിക്കാർ (3) people of a congregation.

പളളിക്കിടക്ക a noble bed പ. യും കട്ടിലും കി ട്ടും Anj.

പളളിക്കുറുപ്പു (4) the sleep of Gods & kings പ. കൊൾക Arb. = പളളികൊൾക; പ'പ്പിന്ന് എഴുനീററു TP.; പ'പ്പുണർന്നു Bhg. the God awoke. പ. ഉണരവേണം അനന്തശായി Anj. — പ'പ്പുണർത്തുക AR. = പളളിഉണർത്തുക.

പളളിക്കൂടം So. T. a school (so Muckwas Cann.; Palg. a Tami/?/ school), ധർമ്മപ്പ. TrP.

പളളിക്കുലകം No. a royal palace പ'ലോത്തുളള

ആള് ൫‍ TR. the 5 Rājas at Chiracal പ ളളിക്കൂലോത്തു കോലത്തിരിതന്പുരാൻ, ഏ ഴോത്തു കൂലോത്ത് ഇളമ KU.

പളളിക്കെട്ടു (hon.) marriage.

പളളിച്ചിത്രകൂടം (— ത്രോടം) KU. a palace of Kōlattiri.

പളളിച്ചാൻ (4. So. പളളിച്ചീയാൻ, fr. ശിവ്യാൻ q. v.) a class of Nāyars, bearers of the Rāja. തണ്ടും പ'നെയും a grant. പ'നെ ക്കാണുന്പോൾ കാൽ കടഞ്ഞു prov.; പ. തണ്ടി നെ തെററിച്ചു TP.

പളളിഞായൽ (411) 1.a piece of ground upon which rice is sown to be afterwards transplanted, also (— യാൾ, — യാളി loc.) പളളിമ ഞായൽ (Ponnāni-Malapuram). 2. = കന്നി ക്കണ്ടം opp. അയ്യന്നിക്കണ്ടം; also വാന പ്പളളി ഞായൽ (Er̀anāḍ/?/ — the rice grown thereon depending entirely on rain — opp. irrigation). മോടനും പളളിമഞായലും MR. (prh. also a kind of rice?). see — യാൽ.

പളളിതിരിയുക (4) = ഋതുവാക.

പളളിത്തണ്ടു KU. a royal palankin.

പളളിത്തേവാരം (3) daily ceremonies of kings, also Nasr.

പളളിപ്പലക 1 a royal seat (പാറനന്പിയെ ക്കൊണ്ടു പ. വെപ്പിച്ചു KU. in Calicut). 2. = പളളിമാറടി.

പളളിപ്പിഴ (3) Nasr. church-fine.

പളളിബാണപ്പെരുമാൾ (3) KU. a ruler that introduced a foreign religion in Kēraḷa, vu. പളളിമാണർ.

പളളിമാടന്പു investing young princes with the sacred string.

പളളിമാറടി 1. one of the insignia of the Calicut dynasty (വിരുതു), a plank of the door, where the first Tāmūri had a sight of Bhagavati KU. 2. N. pr. a Bhagavati temple near Calicut.

പളളിമാറാട്ടം Er̀. (also — ക്കോവിലകം loc,) burying & burning place for royalty.

പളളിമാളിക the gallery of a church. Nasr.

പളളിമൂപ്പൻ (3) Nasr. a churoh-warden.

പളളിമെത്ത Bhr. a royal bed.

പളളിയന്പു 1. a royal arrow RC. 2. = കൈത Pandanus.

പളളിയറ (4) a bed-chamber പാററിത്തുപ്പി യാൽ പ. യിലും തുപ്പാം prov., വെളളിപ്പാത്ര ങ്ങൾ പ. യിൽ വെപ്പിച്ചു TR. — പ. ക്കാരൻ a chamberlain, പ. പ്രവൃത്തി (B. — വിചാ രിപ്പു the office of the Lord chamberlain. പ. വിളന്പൽ W. confidential secretary of the Kōṭayaγattu Rāja. — loc. പളളിയറ = കാവു a small fane.

പളളിയാൽ a quiok growing rice which does not require watering, പ. കൃഷി MR. (Palg. പളളിയാല; No. പളളിയാരൽ, പളളിയാർ) growing on കന്നിക്കണ്ടം. (see — ഞായൽ).

പളളിയിടവക (3) a parish.

പളളിയൈന്തോളം (4) a royal litter പ. ഏറി KU.

പളളിയോടം (4) a royal boat കാളിന്ദിയിൽ പ. കളിക്കേണം SiPu3.

പളളിവായന (4) reading, study (hon.).

പളളിവാൾ (4) a royal sword. So also ശിവ ൻറെ പളളിവിൽ കണ്ടു AR.

പളളിവിരിപ്പു TP. a royal matress.

പളളിവിളക്കു etc. TP. a royal candelabrum.

പളളിവേട്ട (4) a royal chase. പ'ട്ടെക്ക എഴു ന്നെളളി Bhr. a ceremony of the Rāja shooting 3 arrows. Trav.

പളളിശംഖു മുഴക്കിച്ചു (hon.) SG.

പഴ pa/?/a T. M. aC. (Tu. para, Te. paṇ & pra fr. പഴു) Old.

പഴം T. M. (C. Tu. Te. paṇḍu, haṇṇu) 1. ripe fruit. 2. ripe plantains (hence ഫലം?) 3. in Cpds. പഴങ്കുന്പളങ്ങാ a. med.

പഴക്കായി So. fruit almost ripe.

പഴക്കുല a bunch of ripe plantains, (see പ ഴു — 637).

പഴങ്കഞ്ഞി canji from last night.

പഴങ്ങാഴക്കു a half Ā/?/akk/?/.

പഴഞ്ചീല old cloth.

പഴഞ്ചൊൽ a proverb പ'ല്ലിൽ പതിർ ഉണ്ടെ ങ്കിൽ prov.

പഴഞ്ചോറു boiled rice of yesterday, also പഴ യതു; (പ'റു തണുത്തുളളു GP.)

പഴനിലം 1. land lying waste. 2. land cultivated every other year.

പഴന്തുണി old cloth.

പഴന്തുളുവർ N. pr. a class of original Kēraḷa Brahmans KU.

പഴപ്രഥമൻ (പഴം) plantain-fritters.

VN. പഴമ l. oldness, old age, old times. 2. acquaintance with customs, history. പ. പറ ക to explain old usages, relate traditions. ഓരോരോ പെരുമാക്കന്മാർ വാണപ്രകാരം പ. യെ പറയുന്നു KU. — പഴമക്കാർ experienced men, arbitrators — പ. പ്പെടുക V1. to grow inveterate.

പഴമൂണിപ്പാല, പഴമുണ്പാല Mimusops Kauki.

പഴമിളകു old pepper, a. med.

പഴമൊഴി old saying = പഴഞ്ചൊൽ.

പഴന്പാച്ചി No. (പാച്ചി) with flabby breasts. അഞ്ചെട്ടു പെററു പ. ആയപ്പോൾ വളളുവ നാർ എന്നേ തട്ടൂളളു (song).

പഴന്പിലാവില an old leaf of Artocarpus. prov.

പഴന്പുളി tamarinds of last year's growth.

പഴയ old, ancient, stale (n. പഴയതു & പഴേതു). പ. കൂറു the section of Nasrāṇis that remained faithful to Rome in the schism of 1657 (opp. പുത്തൻകൂറു the Jacobites).

പഴയനൂർ N. pr. Payanūr, the chief Grāma of the No., പ. തെരുവേഴും Pay. the Brahmans there have baronial rights & മരുമക്കത്തായം KU.

പഴയരി rice of old corn, fine rice carefully prepared. പ. ച്ചോറു eating separately (opp. പക്കം 3.). പ. കഴിക meal of noblemen, so കളം കലക്കിപ്പ. നീക്കം പഴേരി, പ'ക്കു നേരമായി hon.; ആനയെക്കൊന്നു തലച്ചോർ പ. സന്പാദിപ്പാൻ PT.(a lion's royal meal). അമറേത്തു പ. No.; തിരുമുടി പ. ചാർത്തി KU. (at coronation). ഇല്ലത്തു പ. ഉണ്ടെങ്കിൽ ചെ ന്നേടത്തും പ. prov. dainty food. പ. ക്കണ്ടം ricefield which gives full-grown corn.

പഴയിട old history പ. പറക.

പഴവൻ an old man, ancestor.

പഴേ = പഴയ as പഴേനട KU.

പഴകുക pa/?/aγuγa T. M. (പഴ) 1. To grow old, be worn out വസ്ത്രങ്ങൾ പഴകി ജീർണ്ണമാ യാൽ മറെറാന്നു പകരുന്ന പോലേ VCh. ഗൃഹം, ദേഹം പഴകുന്പോൾ KR. 2. to be seasoned, accustomed. ഇട പ. to be acquainted. പഴകി പ്പോയി No. an old hand at something. 3. No. to delay = വൈകുക, (ചോറു വെച്ചിട്ടു നന്ന പ ഴകിപ്പോയി waited for us).

പഴകിയതു 1. a worn out, deserted house. 2. = പഴഞ്ചോറു.

VN. പഴക്കം 1. oldness, പ. മണക്ക to have a musty smell, പഴക്കത്തിൽ നിറം പോകും; old history പ. ചൊല്ക V1. = പഴമ. 2. delay. 3. long habit, acquaintance, experience അധികം കാലമായി വീടും പാർപ്പും പ'വും ഉളള ആളുകൾ MR. men of local experience. പ. ചെന്നതു V2. usage (= തഴക്കം) — ഇട പ്പഴക്കം So. acquaintance; No. somewhat damaged through long keeping, f.i. cloth etc. v. a. പഴക്കുക, ക്കി B. to practise any thing, to inure oneself to.

പഴച്ചി N. pr. Pychi, A fort of the Kōṭayaγattu Rāja. പ. രാജാവു, കോട്ടയത്തു പ. യിൽ പാല യിൽ തന്പുരാൻ TR. the famous Pychi king.

പഴനി, പഴനിമല N. pr. (പഴൻ = പഴം) 1. A temple in the old Chēra country (സാക്ഷാൽ പ്രതിഷ്ഠ of Subrahmaṇya). 2. N. pr. m. Palg. I/?/avars പഴനി, — യാണ്ടി, — മല, — വേലൻ.

പഴി pa/?/i T. M. aC. Tu. (പഴു). 1. A fault, esp. touching one's honour by abuse, false accusation പഴിത്തുരെത്ത പഴി കേട്ടു RC. (= പരിഭവം). പ ഴി പറക Palg. = ദുഷിക്ക. പ. തീർപ്പാൻ = ദുഷ്കീ ർത്തി കളവാനായി UR. to vindicate one's honour. 2. deadly vengeance V1. അതിനു മാററം പഴി തകും അസ്ത്രം തൊടുത്താൻ RC. an avenging arrow — പ. വാങ്ങുക to take revenge V1.

പഴിദോഷം, പഴിവാക്കു abusive language, aspersion.

പഴിക്കാരൻ V1. who has sworn revenge & is ready to die for it.

പഴിക്ക 1. to scold, blame, abuse കർണ്ണനെ

പഴിച്ചാവോളം പറയേണം, പ. ഇല്ലതമ്മിൽ അന്യോന്യം Bhr.; പഴിക്കുന്നു ചിലർ ഭരത മാതാവേ KR. 2. to vie with successfully നിന്നുടെ കാന്തിയെ പഴിച്ചു കളഞ്ഞു CG. obscured thy beauty. കാന്തിയെ പാരം പ ഴിച്ചു വെന്നു CG.; കുയില്ക്കുരലും പഴിത്തത തച്ചൊല്ലേ RC. 3. B. to detest.

പഴിപ്പതു (what is abused) new coin suspected of being counterfeit V1.

VN. പഴിപ്പു: പ. പറക to ridicule V1.

പഴുക്ക pa/?/ukka, So. — ക്കാ (see foil. T; പഴു rib, ladder-step). 1. A fruit put to ripen B., half ripe V1. 2. the Areca-nut & its reddish colour when ripe, കരിന്പഴുക്കടക്ക & പഴുക്കട ക്ക 6th & 7th stage of its growth, പഴുക്കാക്കുല a bunch of it. പാക്കും പ. യും ആപാദിച്ചു CG. പഴുക്കടക്ക പോലത്തേ കുഞ്ഞിമീടു TP. 3. So. N. pr. f. (Cher̀umars). — പൊന്നൻ പ. 1. a fine Areca- nut. 2. Myristioa tomentosa, Rh. പഞ്ചമം പ. B. a drug.

പഴുക്കാപ്പുലി a leopard with dark spots, .പ. നരി MR.

പഴുക്കുല in പച്ചക്കുലയും പ. യും Oṇap. unripe & ripe plantain bunches. (see പഴ — 635).

I. പഴുക്ക pa/?/ukka T. M. C. (Te. paṇḍu) 1. To grow old, ripe, പത്രം പ. Bhr.; പഴുത്ത പഴം ripe fruit, കുല പഴുക്കുന്പോൾ സങ്ക്രാന്തി, പഴു ക്കാൻ മൂത്താൽ പറിക്ക prov.; പ. വെക്ക to put fruits in straw (= പഴുപ്പിക്ക). 2. to become well tempered, red-hot. പ. ച്ചുടുക to roast well, എരിയുന്ന തീയിൽ പഴുത്ത നാരാചം KR. 3. to suppurate പുൺ പഴുക്കിൽ MM. 4. to decay. പഴുത്തില a dried leaf, ദേഹം പഴു ത്തു പോയീടും KR. = പഴകി.

പഴുത്തില hon. for betel, when Nāyars speak to Brahmans, Tīyars to Nāyars, etc. (see 4).

VN. പഴുപ്പു 1. ripening of fruit, blighting of corn. പ. ചെന്നതു V2. overripe. 2. becoming tender, red-hot. മുഖം പ. thrush (S. മു ഖ പാകം). മനസ്സിൻറെ പ. V1. contrition.

CV. പഴുപ്പിക്ക 1. to ripen artificially as പഴം, to heat as ഇരിന്പു, to accustom, inure. 2. മുഖം പഴുപ്പിക്ക No. actors personating women having their faces dyed with red arsenic (see മനയോല under മനം).

പഴുപഴുക്ക to be discoloured; പ'പ്പു yellowness of face V1.

II. പഴുക്ക = പകുക്കു To divide. കെരന്തം (= ഗ്ര ന്ഥം) പഴുത്തു നോക്കുന്നേരം TP. to open a book indifferently in order to find an oracle (in the 7th letter of the 7th line). പഴുതി MR. = പകുതി.

പഴുതു pa/?/uδu (fr. പഴു & = പാഴ് T. = പഴി) 1. A hole, കുടുക്കിൻറെ പ. V2. a button-hole; an interstice വന്പനോടു പ. നല്ലു prov.; a vacant place, ഉണ്ടപ്പഴുതു TP. the wound which the ball made ൦രംർച്ചയുടെ പ. No. = പാളിപ്പോക. അതിൽ കടക്കേണ്ടതിന്നു പ. ഇല്ല a breach, fig. നുഴഞ്ഞു കരേറുവാൻ പ. കണ്ടു a loophole. ഘന മായുറച്ചുളള വൃക്ഷത്തിൽ പ. ഉണ്ടോ VCh. (=ദ്വാ രം). പഴുതെന്നിയേ നിറഞ്ഞാനന്ദം KeiN. = densely, tightly. 2. a moment, occasion കുല ചെയ്വാൻ പ. ഉണ്ടായില്ല Mud.; കൊടുത്തു കൊൾ വാൻ, തപ്പാൻ പ. കൾ നോക്കി Bhr. in fencing ഇല്ല പഴുതെന്നു ചിന്തിച്ചു despaired of an opening. പറവാൻ പഴുതില്ല no cause for. പഴുതില്ല Palg. = പാടില്ല. അപ്പഴുതറിഞ്ഞു സ്തുതിക്കേണം Mud.

പഴുതാക, — യ്പോക to go for nothing.

പഴുതാക്കുക to make of none effect. പറഞ്ഞ സത്യത്തെ പ'ക്കീടൊല്ലാ KR. don't break a promise, so also പഴുതിലാക്ക Sil.

പഴുതാര So., പഴുതാർ M. C. a centipede = കരി ങ്ങാണിത്തേൾ No.

പഴുതേ in vain, uselessly, to no purpose (= വെറുതേ, വൃഥാ). പണം പ. കളക, also പഴുതിൽ.

പഴുവം pa/?/uvam aT. C. A forest (= പളള 3.). പഴുച്ചരടു = പവിഴ — MR.

, see പായി.

പാംസു pāmsu √ (C. Te. pāṇču dirt) Dust പാ. കൊണ്ടു നിറെച്ച വഴി VCh. പാംസുലൻ soiled, unchaste.

പാകം pāγam S. (പചിക്ക) 1. Cooking, പാ.

ചെയ്ക to cook. അരി പാകത്തിൽ വെച്ചുണ്ടാക്കി Sil. properly. 2. degree of inspissation (= പ തം) as മൂത്ത പാ., ഖരപാ. or മണൽപാ. the highest, ചിക്കണപാ., മദ്ധ്യമപാ. or അര ക്കിൻ പാ. the middling, മന്ദപാ., ഇളയ പാ. or മെഴുപാ. the lowest as required for anointing oil. നെയ്ക്കു പാ. ചെന്പോത്തിൻ കണ ‍പോലേ ആകുന്പോൾ വാങ്ങുക a. med. പാകം തെററുക to boil too much or too little. പാകം നോക്ക. 3. maturity ധാന്യങ്ങൾക്കു പാ. വന്നു പോയി VyM.; വിളകൾ മൂത്ത പാ. ആകുന്നത് എപ്പോൾ. 4. season കളളു പാകത്തിങ്കൽ പു ളിച്ചു പോം GP.; മുതിർന്ന പാ. വന്നു TR. grew marriageable. — seasonableness, fitness. നിലം വിതെപ്പാൻ പാ. ആയി prepared. 5. peculiar feeling in touching any substance കവിളുടെ അ കം പാ. ചിതൽപ്പുററു കണക്കേ ഉണ്ടാം a med.

Hence: പാകക്കേടു immaturity, being overdone or underdone, unseasonableness, missing the proper degree, transgressing the regimen.

പാകത (1.3.) No. f. i. മനസ്സിനു നല്ല പാ. വ ന്നിരിക്കുന്നു having the character softened.

പാകത്തിൽ seasonably, properly, nicely പുരു ഷൻ വിരല്ക്കു പാ'ലായി ശില്പമായി തീർത്തുളള മുദ്രിക Mud. made to fit a man's finger.

പാകദോഷം = പാകക്കേടു f. i. നമ്മുടെ ആളാൽ പാ. വരുന്നു TR. my man behaves rudely, also പാകപ്പിഴ.

പാകൻ S. a suckling, N. pr. a demon.

പാകം വരിക (4) to become ripe, manageable, humble വീണ്ടും പാ'രുവാൻ ഇട ഉണ്ടു. —ബു ദ്ധിപാകം വരുത്തുക to moderate, direct properly. പട്ടരേ ഞാൻ നന്നേ പാ'രുത്തി അയച്ചു (=തച്ചുവിടുകയും ചെയ്തു) TR. to make supple, punish, beat.

പാകയജ്ഞം (പാകൻ) a simple domestic sacrifice, Bhg.

പാകശാല a kitchen, also പാകസ്ഥാനം.

പാകശാസനൻ (പാകൻ) Indra അമരകളതി പതി പാകചാതനൻ RC.

പാകശീലൻ‍ 1. a cook. 2. of mild, gentle temper. പാകാരി‍ AR. = പാകശാസനൻ.

പാകൽ see പാവൽ.

പാകുക pāγuγa (T. പാവുക, C. Tu. hāku). 1. To lay things regularly on the ground, പാകിയ നൂൽ yarn warped; to lay a ceiling, to board അട്ടം പാകുക, പലക പാവിയ പുര; to build a ship തേക്കു കൊണ്ട് അടിപായി TP. 2. to fix in the ground regularly തേങ്ങാ പാ കുന്ന സ്ഥലം a nursery of palm-plants; ഞാറു പാകി നടുക to sow thickly for transplantation, so അടക്ക, പിലാക്കുരു, കാപ്പിക്കുരു, മുളകു etc. 3. v. n. to be fixed. വേർ പാകി നില്ക്ക CG. to be well rooted. മേഘങ്ങൾ പാകിനിന്നു CG. in the sky. പാകും ഒൺകിരണങ്ങൾ RC. rays of the sun (dense? fixed?). ഞരന്പു പാകീട്ടൊ ട്ടേറ ഛർദ്ദിക്ക Nid. prominent veins?

VN. I. പാകൽ, f. i. ഞാറുപാകൽ.— II. പാ. or പാവു q. v.

III. പാക്കു 1. = പാവു the floor of an upper story. പാക്കിടുക to ceil. 2. sowing thickly പാ ക്കുനിലം. 3. a raw Areca-nut പാക്കും പഴു ക്കയും CG.; വെററിലപാ. betel-leaf & nut. കളിപ്പാ. nuts out & boiled (opp. വെട്ടടക്ക). 4. a bag, കവിടിപ്പാക്കു Ka/?/iša's bag. ഏല ത്തൂർ പാക്ക് എടുത്തു TP. leather-bag to hold betel, etc. for a journey.

പാക്കാൽ B. a warp dipped in starch.

പാക്കുഞാർ rice-plants ready for transplanting.

പാക്കുക, ക്കി = പാകുക, v. a. വിത്തുകൾകൊ ണ്ടെന്നു ഭൂമിയിൽ പാക്കിയാൽ KR.; also to warp in a loom V1.

പാക്കുവെട്ടി B. a betel-knife (3.)

പാക്കനാർ N. pr. (പാക്കം T. village in salt- ground). A famous low-caste sage. പാക്കച്ചൊൽ his doctrine, vedantic & satirical.

പാക്കലം, പാക്കുഴ etc., see പാൽ.

പാക്കെട്ടു E. packet, (said of Post-packets).

പാങ്കിണർ, പാങ്കുഴി etc. No., see പാഴ്.

പാങ്ങു pāṇṇụ & പാങ്കു V1. T.aC. M. (പങ്കു). 1. Side, party ഈശ്വരൻ അവരുടെ പാ. എന്നു വന്നു Bhr 10. God has taken their party. പാ ങ്ങായൊരു പുറം നിന്നു Bhr. stood on his friend's

side. പാ. പറക to excuse. 2. propriety, convenience. പാങ്ങില്ല unseemly, impossible. നല്ല പാ. ഉണ്ടു കേൾപാൻ deserves to be heard. ന്യായത്തിന്നു പാ. ഇല്ല the reasoning is not to the purpose. 3. means, പാങ്കില്ലായ്ക V1. state of destitution. പാ. ഉണ്ടാക്ക to provide expedients. 4. beauty (vu.)

പാങ്ങൻ, (f. പാങ്ങി T.) companion, friend പാ. നന്നെങ്കിൽ പടിക്കലിരുന്നാലും മതി, പാ ങ്ങർ ഒക്ക പടിക്കലോളം prov.

പാങ്ങുകേടു unsuitableness, inconvenience.

പാചകൻ pāǰaγaǹ S. (പചിക്ക). A cook, Nal. പാചകസ്ഥാനം വാങ്ങി PT.; പാചകപ്രവൃത്തി ക്കു കല്പിച്ചു SiPu. appointed him cook.

പാചകം what helps to mature or digest. also പാചനം.

പാച്ച pāčča, A bag for money, betel = പാക്കു 4.

പാച്ചൽ pāččal, VN. of പായുക, Running.

പാച്ചല്ക്കാരൻ = ദൂതൻ CS.

പാച്ചുക T. M. (പായുക) 1. to cause to flow. 2. to thrust in (= ചെല്ലിക്ക) പാച്ചി അളക്ക to thrust the measure into a heap of corn. പാച്ചിക്കൊൾക, ചെത്തുക to cut down by a thrust of chisel.

പാച്ചി pāčči (C. പാചു breast-milk of a female) 1. = പാൽ in children's language (so also in T.) പാ. വരിക puberty of girls, vu.; in പഴ ന്പാച്ചി No.; മരപ്പാച്ചി palg. 2. N. pr. f. (I/?/awars & Tīyars).

പാച്ചിക pāččiγa T. C. M. Dice V1. (Tdbh. of പാശകം).

പാച്ചു pāčču N. pr. of men പാച്ചുനായർ TR. also പാച്ചൻ. — f. പാച്ചി q. v.

പാച്ചോററി pāččōt/?/t/?/i, old പാൽച്ചോററി T. a. med. (പാൽച്ചോറു q. v.). The Lodh tree, the bark is used in dyeing, Symplocus racemosa or Ruellia secunda GP 64. പാൽച്ചോ. ഇടിച്ചു പി ഴിഞ്ഞ നീർ a. med.; also ചെന്പാ., ചുവന്ന പാ (also മലങ്കമുകു). വെൺപാ. Rh. a Ruellia, used for cooling med., എരിമപ്പാ. Achyranthes lappacea; കരപ്പാ. Tetracera Rheedii.

പാഞ്ചജന്യം pāńǰaǰanyam S. (പഞ്ച്). The conoh of K/?/šṇa. പാ. മുഴക്കി ChVr., വിളിച്ചു Sk.

പാഞ്ചഭൌതികം S. consisting of the 5 elements, Bhg.

പാഞ്ചാലി S. the Pančāla princess, Draupadi. Bhr.; also N. pr. f.

പാഞ്ചാലിക S. a puppet, യന്ത്രപ്പാ. മാർ Bhg

പാഞ്ചി pāńǰi & പാഞ്ചൻ A gold coin worth 5 Rupees, or 1/3 Mohar.

പാട pāḍa (T. Te. pile, S. row fr. പടു). 1. What rises to the surface, scum, froth. പാ. ചൂടുന്നു froth to form. പാ. യുളള കഞ്ഞി rice drawing a skin. കണ്ണിലേ പാ. rheum, so നെയ്പാട & പാ. കൂടിയ (കെട്ടിയ) ഇളന്നീർ No. the flesh of the cocoanut beginning to form. 2. cream V1. തൈർ പാ. കൂടാതേ കൂട്ടുകിൽ GP.; പാൽപ്പാ. ക്കട്ടി Arb. cheese. — used met. ഭരതന്നു മുഴു ത്തൊരു പാടയെടുത്ത പാൽ എന്തിന്നു തരു വാൻ ചൊല്ലുന്നു KR. 3. (S. പാഠ) Cissampelus or Clypea പാടക്കിഴങ്ങു കഴഞ്ചു a. med. GP71. — (പാടക്കുറിഞ്ഞി, betterവാടാക്കു —).

പാടം pāḍam (S. & T. in Uriya. an open level tract). 1. Range, esp. of riccfields പുഞ്ചപ്പാ. V2. rice-land (opp. പറന്പു), often = കണ്ടം, വ യൽ f. i. പാടത്തും പറന്പത്തും TR. ഗോക്കളെ പാ'ങ്ങളിൽ തെളിച്ചിറക്കി CC. CG. 2. (Tu. vessel) an oil-dish ചക്കരപ്പാടത്തിൽ കൈ യിട്ടാൽ നക്കുകയോ ഇല്ലയോ prov.; a measure of 16 or 21 കുററി f. i. അരച്ചാൽ പാടം കഷാ യവും പാ. പാലും കൂട്ടി a. med. 3. So. beating new cloth to make it smooth പാ. ചെയ്ക B. 4. = പാഠം. 5. = പാട്ടം TP.

denV. പാടിച്ച flat.

പാടകം pāḍaγam T. M. S. 1. An ankle-ring, worn by women (പാദകടകം?). തണ്ടയും പാ ടകവും palg. foot-ornaments of I/?/awar girls. മണിക്കു പാ. a wrist-bracelet. 2. S. (പാടു + അ കം) part of a village അപ്പാടകത്തങ്ങു മേവു ന്നു CC.

പാടനം pāḍanam S. Splitting.

പാടലം pāḍalam S. (പടലം). pale red, pink colour. പാടലാധരികുലമൌലി Bhr. with fine lips.

പാടലി S. the trumpet-flower, (= പാതിരി).

പാടലിപുത്രം N. pr. palibothra, the capital of Magadha, Mud.

പാടവം pāḍavam S. (പടു) Cleverness പാ. പാരം വാക്കിന്നു നിണക്കു Bhr. പാ. ഏറുന്ന ചന്ദ്രഗുപ്തൻ Mud. — eloquence V1.

പാടവശാസ്ത്രം V2. rhetoric.

പാടി pāḍi T. S. 1. A row = പാടകം. 2. in N. pr. of villages as തെക്കന്പാടി, മേല്പാടി. 3. a tune CC.

പാടീരം pāḍīram S. (പടീരം) Sandal perfume ഭൂഷണവസനങ്ങൾ പാ. ഇവ എല്ലാം അണി ഞ്ഞു KR. ചേടിമാർ അരെക്കുന്ന പാടീരമണ്ഡ പം KR. പാ. തേച്ചു Bhr.

പാടു pāḍụ 5 (VN. of പടുക, പെടുക) 1. Falling, suffering pain or damage പാടുകൾ പെ ടുന്നതിന്ന് ഒക്കവേ പാപം മൂലം SiPu. ഗ്രഹ ങ്ങൾക്കു പാ. ഉണ്ടു astr. the planets lose their specific influence by approaching the sun. കു ടികൾ പാടാകകൊണ്ടു TR. unable to pay. പാടായ്പോയി was frustrated. So കഷ്ടപ്പാടു, പിണിപ്പാടു, തത്രപ്പാടു. 2. falling into one's hand or power മീൻപാടില്ല no draught of fishes. പശുവിനെ പാട്ടിൽ നമുക്കു വേണ്ടിക്കേ ണം PT. സൈന്യത്തെ പാടാക്കി Mud. gained over. പുരം തന്നുടെ പാട്ടിലാമാറടക്കി Bhg. conquered. ഒരു ദേഷം എങ്കിലും മമ പാട്ടിൽ ആകേണം Mud. പാട്ടിലുളളമാത്യന്മാർ (= സ്വാ ധീനം). പഞ്ചേന്ദ്രിയങ്ങളെ പാട്ടിലാക്കുക Nal. to subdue. 3. possibility ചെയ്വാൻ പാ. ഇല്ല, അരുത് എന്നു പാടുണ്ടോ prov. can one say No., പാടി പാ`ടില്ലാഞ്ഞിട്ടല്ലേ പറയുന്നു ChVr. excused themselves. 4. place, situation, order (പാട്ടിലാക്ക also = പാടാക്ക 2.) അവരവ രുടെ പാട്ടിൽ കിടക്ക = abode. ചത്തോൻറെ വീട്ടിൽ കൊന്നോൻറെ പാ. prov. എപ്പാടെല്ലാം RC. where each? നിൻറെ പാട്ടിന്നു പോയ്ക്കോ Arb. go about your business. So കൂറുപാടു, നന്പൂതിരിപ്പാടു; ഈരാൾപാടു., മൂന്നാൾപാ., മൂ ന്നാം പാടായ തന്പുരാൻ KU. rank of princes in Cal.; നാലു പാടു offices about the king not hereditary, but within his giving മുന്നാഴി പ്പാ. (ബാല്യക്കാർ), അറുനാഴിപ്പാ. (with double allowance മുതലാളൻ), പണ്ടാരപ്പാ., ചങ്ങാതി പ്പാ. KU. 5. manner of being, nature (= പ ടി). കണ്ടപ്പാടു in the way seen before. പാടല്ലാ ത്തവണ്ണം ചെല്ലുക V2. to behave badly. അപ്പാ ട്ടേ പൈതങ്ങൾ വെണ്ണ കട്ടു Anj. ഏതു പാട്ടിൽ by which master? ഒരു പാട്ടിലായിരിക്ക in tolerable order. So വേർപാടു. 6. sides, measure of space & time കാട്ടിൽ തീപിടിച്ചു നാലു പാടും CG. നാല്പാടും ഓടിനാർ Bhr. പ ടയിടേ ഇരിപാടും വീഴ RC on both sides. നിലത്തിന്നു പാ. ഇല്ല rather small. വിളിപ്പാടു, വെടിപ്പാ., കണ്ടപ്പാ., ചിറപ്പാ. distance of a call, shot, ricefield. — മാനുഷർ മറുപാടു പി റന്നുവരും Nasr. a 2nd time. മുപ്പാടു ശപിച്ചു Nasr. po. 7. a scar, mark. പാ. വീഴുക to be indented വ്രണപ്പാടു, പുണ്പാ., മുറിപ്പാ., മുറി ച്ച പാ. etc. 8. obstruction പാ. വെക്ക to detain, arrest (= തടുക്ക). പാ. നീക്കുക, തീർക്ക to set free. പാടും പട്ടിണിയും കിടക്ക Anach. to dun. വർത്തകൻറെ പാ. മുട്ടായ്വന്നു TR. the duns of the lender trouble me. പട്ടർ പാ. വ ന്നപോലേ prov. (of disagreeable guests). വഴി തരിക എന്നു പാടു കിടന്നു RC. insisted on. പാ. പാർക്ക, നടക്ക, നില്ക്ക to detain. പാ. മാറും Mantr.

Hence: പാടാക്കുക (2) to get under his power പാ' ക്കി വെക്കാഞ്ഞതു Mud. (4) to order, arrange.

പാടിരിക്ക (8) to dun by fasting seated before the debtor's door, പച്ചോലയിട്ടു പാ. lying in his veranda.

പാടുകൂടുക = പാടിരിക്ക.

പാടുകൂട്ടുക V1. (8) to despatch, hasten.

പാടുകേടു (4) disorder V2. (3) unfitness, opposition B.

പാടുത്തരം (1) No. 1. a beam. 2. a girder So. പാട്ടുത്തരം.

പാടുപെടുക (1) to suffer hardship പെട്ടപാ ടോരോ ജനം എന്തയ്യോ പറവതു, പെട്ട പാ ടോടും ഓരോ ഗുഹകൾതോറും പുക്കാർ Bhr. from shame. വീരനെ പാ'ട്ടു നിഗ്രഹിച്ചാ ലും KR. by every exertion. ജീവിതം പോ വോളവും നന്നായി പാ'ട്ടീടുന്നവൻ VCh.

struggling with adversity. ഇവ ഒന്നിൽ പാ'ട്ടില്ല VCh. labored not for heaven.

പാടുരാശി (1) vu. പാട്രാശി the time after 4 P. M., considered inauspicious (superst.).

പാടേ (1) haply. മുയൽക്കൂട്ടത്തെപ്പാ. കൊന്നു PT. (elephants) unawares. അഹല്യെക്കു മോ ക്ഷം പാ. കൊടുത്തു AR. വില്ലിനെ പാ. കു ത്തി വളച്ചു KR. (= വെറുതേ) without any effort. പാ. ചാടുന്ന ഭടന്മാർ VC. without hesitation. — (5) thus അപ്പാടേ പൈതങ്ങൾ കാട്ടുന്നപോലേ ഞാൻ ഉണ്ടോ കാട്ടൂ CG. — (6) along, wholly പാ. വെന്തെരിഞ്ഞിതു Bhr. പാ. പരന്നുളള കാഴ്ചപ്പടകളും Mud. പാ. പ രക്ക പല ദിശി സംഭ്രമിച്ചോടി Bhg. — again രോമം പാ. ചുരച്ചു (loc.)

പാടുക pāḍuγa T. C. Te. M. (പാൺ T.) 1. To sing ഞെരുക്കിപ്പാ. with a low voice, വിരിച്ചു പാ. aloud. പാടി ഉണർത്തുക = പളളി ഉണ. q. v.; കണ്ണൻറെ കീർത്തിയെ, ലീലയെപ്പാ ടിപ്പാടി CG. — met. നിങ്ങലും വൃഥാ ചെന്നു പാ' വാൻ തുടങ്ങേണ്ട Nal. need not try to charm or captivate. 2. to ring, sound.

VN. പാട്ടു 1. singing പാ'൦ ആട്ടവും തുടങ്ങി നാർ Bhr. 2. a song, poem കൃഷ്ണപ്പാട്ടു etc.; esp. Malayaḷam verses അവനിസുരൻ ഒരു വൻ ദശമം ഒക്കയും പാട്ടായി ചമെച്ചുതേ Bhg 10.

പാട്ടുകാരൻ a songster, പാട്ടമ്മ A nach. a song-stress (= നങ്ങ്യാർ).

പാട്ടരംഗം (അരംഗം) a theatre പാ'ത്തു ചെ ന്നു Anj. വാക്യം ഭാഷയായി പാടുവാനായി പാ'ത്തു തുണെക്ക് വന്ന ശ്രീരാമൻദേവൻ BR.

CV. പാടിക്ക 1. to cause to sing. 2. denV. (പാടം) to lay flat, പാടിച്ച flat B.

പാട്ട pāṭṭa (T. road) A lump of cowdung B. = കുന്തി 264.

പാട്ടം pāṭṭam (S. ഭാടം prh. fr. പാടു 4. 5., Te. C. pāṭi computation, proportion = പടി). 1. Rent of grounds, the Janmi's share. പാ. കെട്ടിത്തരി ക to pay it TR. പാ'ത്തിന്നു കൊടുക്ക to rent. പറന്പു നാലോരാണ്ടേക്കു പാ'ത്തിന്നു കൊടുത്തി രിക്കുന്നു (doc.) 2. stipulated proportion of produce paid in kind with grain, in money with other plantations, equal to the net produce after deduction of the seed sown & an equal quantity as reward for the labour bestowed. Kinds: നിലം ചമയപ്പാട്ടമായി പാട്ടമാ ണ്ടാൻ (doc.) MR. വെറുന്പാ. simple rent without advance. തരിശുപാ. നീക്കി, നടപ്പുപാ. ഇ ത്ര, മുളകു പാ. TR. പാ. നോക്കേണ്ടതിന്നു പാ' ത്തിന്നു നല്ല പരിചയമുളള ആളുകളെ കല്പിച്ചു TR. to estimate the produce പാട്ടം കെട്ടുക to fix the rent.

Hence: പാട്ടക്കാണം rent പുലയടിയാന്മാരെ പാ' ത്തിന്നു കൊടുക്ക TR. to hire them out.

പാട്ടക്കാരൻ the tenant, lessee.

പാട്ടക്കുടിശ്ശിക B. arrears of rent.

പാട്ടക്കുറി a deed of lease പാ. യാൽ നടക്ക MR.

പാട്ടച്ചീട്ടു B., — ശീട്ടു MR. 1. a lease given to the tenant. 2. a written agreement given by the tenant. മറുപാ. counterpart-covenant of lease kept by the proprietor.

പാട്ടനിലം, — ക്കണ്ടം, — പ്പറന്പു land rented out.

പാട്ടനെല്ലു rent paid in kind, (gen. the 3rd of the crop).

പാട്ടപ്പണം 1. rent paid in money ആണ്ട് ഒന്നി നാൽ ഒപ്പിക്കേണ്ടും പാ. ൧൬; വക രണ്ടിൽ തരേണ്ടും പാ.൧൫ (doc.) TR. 2. a fee due on it.

പാട്ടപ്രവൃത്തി the office of rent-gatherer, victualler in temples.

പാട്ടമാളി (doc. MR.) & പാട്ടാളി. 1. a collector of rents for Rājas (വാണിയം പാട്ടാളി കാര്യ ക്കാരൻ TP.), temples. 2. (like prec.) a manager of temple- property, generally hereditary (one of the കാരാളർ).

പാട്ടാവകാശം MR. possession by a lease; claim of rent.

പാട്ടോല, (So. പാട്ടയോല) a deed of lease എഴു തിക്കൊടുത്ത പാ.; പാ. ക്കാലം തികഞ്ഞു the lease is expired — ഉഭയപ്പാ. ക്കരണം a lease of ricefields — പാ'ക്കാരൻ MR. a tenant.

പാട്ടൻ pāṭṭaǹ No. T. A grandfather with Pulayars = അപ്പാപ്പൻ, അപ്പുപ്പൻ.

പാട്ടി l. = പാച്ച. 2. (f. of പാണൻ) the wife

of a tailor, midwife; N. pr. of women (T. fem. of പാട്ടൻ grandmother). 3. E. a party.

പാട്ടിലാക്ക, see പാടു 2.

പാട്ടു, see പാടുക.

പാഠം pāṭham S. (പഠിക്ക) 1. Reciting, reading; വേദപാ. = വാക്യം a text. 2. a lesson ഗർഗ്ഗ നോടഷ്ടവിദ്യകൾ പാ. ചെയ്തു Brhmd. learned with. ദിവ്യാസ്ത്രങ്ങൾ പാ. ചെയ്തു, ശാസ്ത്രാദികൾ പാ. ചെയ്തുറച്ചിതു Bhr. പാ. ചൊല്ക to rehearse, പാ. ചൊല്ലിക്കൊടുക്ക to deliver (= പാ. കേ ൾപിക്ക), പാ. കേൾക്ക to examine, പാ. കാണാ തേ ചൊല്ക to know by heart. 3. acquirement, knowledge പുരാണങ്ങൾ ഭവാനൊക്കവേ പാ'മല്ലോ Bhg. you know them all by heart. കഥ നിനക്കുൾക്കാൺപിൽ പാ. എങ്കിൽ Bhr. എ ന്നു മൂഢന്മാർക്ക് എല്ലാവർക്കും പാ'മല്ലോ CG. they are ready with their opinion.

പാഠകൻ S. a lecturer, doctor, teacher പാ'ന്മാ ർരുടെ ചാരുവാക്യങ്ങളും Nal.; also പാഠക ക്കാരൻ.

പാഠകം S. a lecture; the part in a play. പാഠക ക്കൈ attitude in lecturing or acting.

പാഠമാക്ക (= പാ. ചെയ്ക) to learn, acquire a habit.

പാഠവം erudition പാ'മേറേയുളളവംഗദേശാ ധിപതി Mud l. — or പാടവം?

പാഠവപ്പറച്ചൽ No., — ക — So. a discourse delivered by a šlaghyār in a temple on any passage from the Shāstras.

പാഠശാല a college, school.

പാണൻ‍ pāṇaǹ T. M. (T. പാൺ = പൺ melody). A caste of musicians, actors & players; in So. T. also tailors B., necromancers D. (= മുന്നൂററൻ, മലയച്ചെക്കൻ, പറയൻ). പാ' ൻറെ നായി പോലേ prov. പാ'നോട് ഒപ്പിക്കും എന്നെ ആചാര്യനോ Bhr. — കീഴ്പാണൻ V1. a caste of slaves.

പാണത്തി V1. പാണച്ചി, പാട്ടി fem.

പാണനാർ N. pr. a low-caste sage തിരുവരി യഴങ്കത്തുവാണെഴും പാ.

പാണൽ pāṇal, A med. plant, the leaf used in gout പാ. വേർ (in കാമില) a. med. പണ (ൽ) പ്പഴം പോലേ പഴുത്തതു (so beautiful). Kinds: നറുന്പാ. Uvaria malabarica. Rh., ചെറുപാ. Uvaria Heyneiana or odorata., പെരിന്പാ. Cyminosma pedunculate. Rh.

പാണി pāṇi S. (√ പൺ 5. to do). 1. The hand. പാ. ലാഘവത്തോടും ചാപം ഖണ്ഡിച്ചു Brhmd. dexterously. 2. (B. a musical instrument. T. to chant = പാൺ). ദേവനു പാ. കൊ ട്ടുക to strike the tambourine in temples, (duty of Mārāǹ).

പാണിഗ്രഹം S. 1. seizing a virgin's hand, marriage നിന്നെ പാ. ചെയ്തു SiPu. പാ'ഹോ ത്സവം Nal.

പാണിഗ്രഹണം S. id. ആസുരവിവാഹംകൊ ണ്ടു പാ. ചെയ്യപ്പെട്ടവൻ VyM.; പാ. ചെയ്യി പ്പിച്ചു Brhmd.

പാണിപീഡനം S. id. അംഗനാപാ'നമഹോ ത്സവം ചെയ്തു CC.; also പാണിപീഡോ ചിതകാലം SiPu. (vulgo പാണി പിടിക്ക).

പാണിനി S. N. pr. the famous grammarian; പാണിനീയസൂത്രം his grammar.

പാണിലാഘവം S. dexterity. Brhmd.

പാണു pāṇụ The spatha of a cocoanut-bunch (കുലയുടെ പുറത്തുളള പാള), കുല വിരിഞ്ഞു പാ. വേറായി, പാ. പൊട്ടിപ്പിളർന്നു No.

പാൺ pāṇ (T. = പൺ melody) prob. = പാഴ്, പാന്തൽ or പാന്പു‍ in:

പാണ്കുഴി snake-den or bog-hole? പാ. തന്നിൽ കിടക്കു, ആണു കിടന്നൊരു പാ.;പാണ്കുഴി എന്നോർത്ത നേത്രങ്ങൾ നിർമ്മിച്ചു CG.

പാണ്ടം pāṇḍam A piece of cocoanut-fibres പച്ചപ്പാ. കൊണ്ടു കെട്ടിച്ചു (= തേങ്ങാനാർ, ചേ രി see പാന്തം.

പാണ്ടു pāṇḍụ (Tdbh. of പാണ്ഡു) 1. = prec. 2. White spots on the body, leprous affection of the skin ഏറ വെളുത്താൽ പാ. prov. എന്നാൽ പിത്തപാ. ഇളെക്കും a. med. 3. piebald പാ. കുതിര MC.

പാണ്ടൻ one with yellowish spots, piebald. ൦രം പാണ്ടൻ നായുടെ പല്ലിന്നു ശൌര്യം പ ണ്ടേപ്പോലേ നന്നല്ലിപ്പോൾ song. (having

_white_ marks either on the chest, along the back, on the head, or round the neck).

പാണ്ടി pāṇḍi T. M. 1. (see prec). A cow of various colours. 2. the southern Tami/?/ country പാണ്ഡിമണ്ഡലം "Pandionis regio" with the capital Madura. 3. a Tami/?/ man (in Cochin) & whatever comes from SE. as പാണ്ടി പ്പൊൻ കടുക്കൻ, പാണ്ടിത്തളിക etc. 4. a raft ഗുണങ്ങളെകൊണ്ടും മരങ്ങളെകൊണ്ടും പാ. ചമെച്ചു (യമുനയെ) കടക്ക KR. = സംഘാടം. 5. a flying bridge പാ. കെട്ടിക്കടക്ക in Wayanāḍu. 6. പാണ്ടി കുത്തുക (No. കുരുത്തോല കൊണ്ടു നറക്കുണ്ടാക്കി പോളമേൽ കുത്തിയാൽ പാണ്ടി) to make either a round, square, triangular or hexagon frame of plantain-films sticking lights (കോൽതിരി) & placing മലർ, തവിടു & ഉണങ്ങലരി on it (for ഉഴിച്ചൽ & ബലിക്കുള in witchenaft). 7. the keel of a ship കോൾ ഒത്ത പാണ്ടി (in Kappal-pāṭṭ/?/) — met. പാണ്ടിക്കു മഴുവിട്ടു destroyed entirely. (T. പാണ്ടിൽ is bamboo, bedstead, cart).

പാണ്ടിക്കുഴി 1. an ancient sepulohre. 2. the hole which receives the mast.

പാണ്ടിചിഹ്നം a privilege of Tāmūri KU. (= പാണ്ടിവാദ്യം).

പാണ്ടിപ്പെരുമാൾ a ruler mentioned among the kings of ancient Kēraḷa (പാണ്ഡ്യഭൂപാ ലൻ S.) KU.; his residence പാണ്ടിപ്പറന്പു.

പാണ്ടിയൻ, (hon. — യാൻ) a South Tami/?/aǹ. — പാ'ർ Tami/?/ sailors. Pay.

പാണ്ടിയാലൻ (fr. foll.) the marabou bird MC.

പാണ്ടിശാല (see പണ്ടകം) a warehouse, also കുന്പഞ്ഞിപ്പാണ്ടികശാലയിൽ ബോധിപ്പിപ്പാൻ TR. and കൊപ്പരപ്പാണ്ടികശാല MR.

പാണ്ഡരം pāṇḍ/?/aram S. Yellowish white പാ'മായുളള വാജികൾ CG. പാ'ഛത്രം Bhg.

പാണ്ഡവർ Pāṇḍ/?/avar S. The 5 sons of Pāṇḍu, also പാണ്ഡോർ ChVr., Bhr.

പാണ്ഡിത്യം pāṇḍ/?/ityam S. (പണ്ഡിത) Learning പാ.ഏറേയുളള നാരദൻ Bhr. ഇജ്ജനത്തി ന്നു ചെററും പാ. ഇല്ല KeiN; പറവാൻ പാ. ഇല്ല Bhr. cleverness.

പാണ്ഡു pāṇḍ/?/u S. 1. = പാണ്ഡരം, പാണ്ഡുരം, whence പാണ്ഡു. 2. N. pr. the brother of Dhritarāshṭra, Bhr. 3. a bilious dropsy or white leprosy.

പാണ്ഡ്യദേശം S. = പാണ്ടി 2.; its king പാ ണ്ഡ്യൻ; ശൌണ്ഡ്യരായ്നിന്നുളള പാണ്ഡ, മഹീ ശന്മാർ CG.

പാത pāδa Palg. T. = പാഥ A road. പാ. വെട്ടി of railway, also ഇരിന്പുപാ. പുകവണ്ടിപ്പാ. (തലപ്പാ. main-line) (ഊടുപാത 149).

പാതം pāδam S. (പതനം), 1. Falling പാത ത്തെ പൂണ്ടൊരു വാജി CG. a fallen horse. ബാ ണ —, ഖഡ്ഗപാതം the hitting of weapons. 2. Tdbh. = പാദം.

പാതയിത്വാ S. having caused to fall CC.

പാതകം pāδaγam S. (prec). 1. What causes to fall. 2. a crime മഹാപാ.; of old 4: ബ്രഹ്മ ഹത്യ, സുരാപാനം, സ്വർണ്ണസ്തേയം, ഗുരുസ്ത്രീഗ മനം VyM., the 5th cow- killing or associating with മഹാപാതകി. 3. No. Tdbh. of പാദു കം (645) footing (Arch.).

പാതകൻ 1. a destroyer. അവൾപാ'നായി CG. became her destroyer. 2. M. a criminal. പാ'നായ മാതുലൻ CG. Kamsa.

പാതകി a criminal, മഹാപാ. യായ അജാമി ളൻ Bhg.; also fem. മികച്ച പാതകി കൂനി KR. — പാതകിയങ്ങൾ VilvP. hosts of sinners.

പാതകക്കല്ലു, see പാദുകം.

പാതാരം pāδāram (പാത) Pier, jetty, abutment of bridges (Vaḷarpaṭṭu).

പാതാളം pāδāḷam S. (പാതം) 1. Hades, the abode of serpents & demons ഓടിപാ. അകം പുക്കാർ Brhmd. The 7th hell, Bhg5. പാപി ചെല്ലുന്നേടം പാ. prov. 2. personified, a demon പാതാളമേ എന്നു കാണുന്നോർക്കെല്ലാവർക്കും തോന്നും, children പാ'മേ എന്നു നിർണ്ണയിച്ചു പാഞ്ഞവൻ വായിലേ ചെന്നു പുക്കാർ CG. 3. a mine V2., subterraneous passage. പാ'ത്തൂടെ പോകുന്പോൾ Bhr. (out of the Lac- house). പ'വ്വ തം തന്നുടെ പാ'ത്തിൽ പൂകിച്ചാൻ CG. recesses of the mountain.

പാതാളഗ്രഹണം S. an eclipse below the horizon (considered as a 3rd kind with സൂ ര്യസോമഗ്ര —).

പാതാളജാലം S. the hosts of hell പ്രേതപി ശാചകൂളിപാ'ങ്ങളും അത്ര കണ്ടാൾ CC. (in K/?/šṇa's mouth) = പാതാളവാസികൾ.

പാതാളമൂലി V1. a root.

പാതാളവിദ്യ V2. necromancy, magic.

പാതി pāδi T. M. (= പകുതി). A share, half പൊൻപാ. പകുത്തു തരുവാൻ TP.; അതിൽ പാ. പണം TR. half that sum. കൊണ്ടതിൽ പാ'വി ല prov. നാടാലും പാ. കൊടുത്തു TP.; ആദിപാ തി ഒടു No. or പാററ Palg. = the best seedlings are produced from the earliest fruits of the jack-tree, from the fruit of a half grown areca-palm & from that of an old cocoanut-tree or palmyra. — പപ്പാതിയാക്ക to divide in equal halves.

പാതിക W. a portion of landed property (Tdbh. of പാദിക).

പാതിക്കാരൻ who goes halves with another, പാതിക്കൂററുകാരൻ.

പാതിച്ചു by halves. പാതിച്ചവണ്ണം അടക്കേണം CG. at least somewhat.

പാതിപ്പാടു a half. — എൻസന്താപോല്ക്കും പാ' പ്പെട്ടു Nal. is half gone.

പാതിപ്പുടവ 1. a woman's cloth in halves. 2. a double cloth.

പാതിയാക to be nearly destroyed, ചങ്ങല പൂ ണ്ടു പാദങ്ങൾ ചെങ്ങി അരഞ്ഞു പാതിയായി CG.

പാതിരാ midnight.

പാതിവാരം B. a tenure by which half the produce is given to the proprietor.

പാതിത്യം pāδityam S. (പതിത) Loss of caste, പാതിത്യദോഷം VyM.

പാതിരി pāδiri 1. T. M. C. (S. പാടലി). The trumpet-flower, Bignonia suaveolens പാ'പ്പു GP. One of the പഞ്ചമൂലം is പൂപ്പാ. വേർ. GP. One kind is വെൺപാ., വെളുത്ത പാ. Bign. Indioa. 2. Port. Padre, a priest, Christian minister (hon. പാതിരിയാർ).

പാതിരിപ്പൂനിറം brown, tawny.

പാതിവ്രത്യം pāδivratyam S. (പതിവ്രത). Faithfulness to the husband, chastity.

പാതുകം pāδuγam S. Disposed to fall, declivity. (Vl. dirt = പാദുകം?).

പാത്ത So., P. bāt, Ar. baṭ, A goose.

പാത്തി pātti T. M. 1. A garden-bed (fr. പാ തി or പാത്രം). 2. a bathing-tub, watering- trough or basin, tray for gold-wash അവനെ ആനെക്കു വെള്ളം കൊടുക്കുന്ന പാ. യുടെ ചു വട്ടിൽ ഇട്ടു TR. — also a small boat (loc.). 3. a spout, drain, sluice, tube (as പനന്പാ. made of palmyra). 4. urethra അതിന്നു മേൽ പാ. യിങ്കൽ വളഞ്ഞു മൂത്രനിലയമായി; പാ. മു റിഞ്ഞാൽ എല്ലായ്പോഴും ചെറുനീർ വീഴും MM. (see പാത്തുക 2.). 5. the stock of a musket തോക്കിൻറെ പാ. V2.; മുറിപ്പാ. a gun with a short stock. 6. ഓളപ്പാ. a hollow between the waves.

പാത്തിക്കോരിക a wooden ladle.

പാത്തിമരവി a long trough.

പാത്തിയോടു a hollow tile. Palg. No. V2.

പാത്തുക 1. to straddle, be astride കാൽ പാ ത്തിപ്പോയി. 2. (Mpl.) to piss = വീഴ്ത്തു ക. ഗുരുക്കൾ നിന്നിട്ടു മൂത്രം പാത്തിയാൽ prov.

പാത്തുമ്മ Ar. fāṭima, N. pr. of Mpl. women.

പാത്രം pātram S. (പാ to drink) 1. A vessel, cup, vase. പാത്രശുദ്ധി cleanness of vessels, ഏഴുരുപാത്രം No. loc. 7 vessels given to a newly married woman 1 കിണ്ടി, 1 വിളക്കു, l കോളാന്പി, 3 തളിക, 1 അമ്മായ്ത്തളിക; നമുക്കു രണ്ടുമൂന്നു ഉരുവും പാത്രവും ഉള്ളതു TR. ships, vessels. 2. met. recipient പ്രസാദത്തിന്നുപാ' മായേൻ SiPu. I acquired his favour. ദു:ഖത്തി ന്നൊരു പാ'മാക്കിനാർ എന്നേ Bhr.; ധ്യാനത്തി ന്നു പാ'മാരിക്കലും SiPu. to have no inclination for. വിശ്വസിപ്പാനുള്ള പാ. സുദേവൻ Nal. a person to be trusted. ധാത്രിയുടെ പാ ലനം അശേഷദുരിതാനാം പാ. ChVr. ruling leads necessarily to all kinds of sin. 3. able, fit, worthy ഒന്നിന്നും .... പാത്രമല്ലാതേ വരും Mud. ചൊല്ലുവാൻ ഞാൻ പാ'മല്ല Bhr. Also

with plur. പാത്രമാം ഞങ്ങളെ രക്ഷിക്ക KR. or ലീലാപരിഹാസപാത്രങ്ങളല്ലിവർ Si Pu. deserved no derision. In Cpds. പ്രീതിപാത്രൻ Nal. etc.

പാത്രത worthiness, capability.

പാത്രവാൻ M. worthy, deserving.

പാത്രാപാത്രത്വം worthiness & unworthiness.

പാത്രീകരിക്കു to render worthy.

പാഥ pātha (fr. പഥ S., in C. pādi). Way പാ ഥകൾ VCh.

പാഥസ്സ് S. a place; water പാഥോജലോചനേ CG. lotus-eyed, പാഥോനിധി ഇളകി മറി ഞ്ഞു AS. the sea.

പാഥേയം S. (പഥ) provender പാ. കിട്ടാഞ്ഞി ട്ടു പാരമായി വിശക്ക VCh. (= വഴിക്കരി).

പാദം pād/?/am S. (പദ്). 1. The foot, used in swearing ഇന്ദുകലാധര പാദത്താണ,ഗുരുപാദാം ബുജയുഗ്മത്താണ CrArj.; പാ'ത്തെ പിടിക്ക to worship, throw oneself on one's mercy, so പാ ദത്തിങ്കൽ വീഴുക = കാൽ, അടി. 2. the base of a hill, pillar. 3. a quarter പാദാംശം, hence section of a work, as in Nal., Vētāḷa Charitam etc.

പാദക്കുരടു So. wood-sandals.

പാദകൂടം S. (2) the foot of a pillar.

പാദഗ്രഹണം S. = കാൽപിടിക്ക.

പാദചാരം S. going on foot പാ'രേണ വന്നതു = കാൽനടയാൽ AR.

പാദചിന്തനം S. adoring a person KM.

പാദജൻ S. a Sūdra. Sah.

പാദതീർത്ഥം S.കാൽ കഴുകിയ വെളളം Bhg.

പാദനിപീഡനം S. = പാദഗ്രഹണം V1.

പാദന്യാസം, — വിന്യാസം S. a footstep VetC.

പാദപം S. drinking thro'the foot; a tree, Bhg.

പാദപാതം S. a step നിൻ പാ'ത്താൽ KR. — പാദപതനം ചെയ്ക Sk. to step.

പാദമൂലം S. the root of the foot (heel?) ഭവൽ പാ'ലേ വസിച്ചു Si Pu. to sit at thy feet.

പാദരക്ഷ S. a sandal, shoe പാദത്രാണം.

പാദശുശ്രൂഷ S. personal service നിന്തിരുപാ യും ചെയ്തു Nal. AR.

പാദസരം, (T. — ച —) a tinkling foot-ornament worn by paṭṭar-girls.

പാദസരി S. a foot-sore കാലിൻറെ അടിക്കുളള പാ. എന്ന ദീനശാന്തിക്കു med.

പാദസേവ S. = പാദശുശ്രൂഷ.

പാദസേവകൻ AR. personally devoted.

പാദാതൻ = പദാതി a foot-soldier.

പാദാദികേശം S. from foot to head, കേശാദി പാദവും പാ'വും Si Pu.

പാദാനുചരൻ S. a follower തൽ പാ'നായ്ഭ വിക്ക AR.

പാദികം S. (3) amounting to one-fourth (പാതിക).

പാദുകം (in S. rather — ക) a shoe, chiefly a wooden one പാ. ചെന്നു ശിരസ്സിങ്കലാമാറു പാഞ്ഞു കരേറുന്ന കാലം ഇപ്പോൾ CG. = മെതിയടി AR.

പാദുകക്കല്ലു the visible part of the foundation of a house (also ചെരിപ്പുകല്ലു), projection പാദുകക്കൊട്ടിൽ പടിഞ്ഞാററ പ്പുര TR. — Tdbh. പാതകം 643.

പാദോദകം S. foot-water (= പാദതീർത്ഥം); any dwelling place of Pushpakas KN.

പാദ്യം S. water to wash the feet, as of guests. Bhg.

പാന pāǹa T.M. (Tdbh. of പാനം). 1. A waterpot ; a distill. 2. fig. a poem (ജ്ഞാനപ്പാന), പാ. ചൊല്വാൻ GnP. (തുണെക്ക 467.). പാ. പിടിക്ക to perform a play in honour of Bhagavati; to counteract certain charms by burying them.

പാനക്കാരൻ B. a poet, dancer, distiller.

പാനക്കൊന്പു a balance pole.

പാനപ്പറ etc. as used by actors.

പാനം pānam S. (പാ.) 1. Drinking. പാ ചെ യ്ക to drink. പാനനിദ്രകൾകൊണ്ടു വീണുറ ങ്ങുന്നു KR.; also met. അധരപാനം ചെയ്തു Bhr. kissed. സുന്ദരരൂപം കണ്ണുകൊണ്ടു പാ. Bhg. 2. a beverage.

പാനകം S. a cooling drink, lemonade.

പാനപാത്രം S. a cup ഖഗ്ഗവും പാ'വും ശിരഃ കപാലവും ഖേടയും DM. (in Durga's hand).

പാനമത്തൻ S. intoxicated, so:

പാനശീലൻ, പാനസക്തൻ = കുടിയൻ.

പാനീയം S. water പാ. മാത്രം ഉപജീവിക്കും Sk.

ആ വാർത്തകൾ പാ'യരേഖയായി പോയി തോ CG.

പാനീയശാല Rh. = തണ്ണീർപന്തൽ.

പാനി pāǹi = പാന 1. A waterpot; (Palg. തോ ണ്ടിപ്പാനി); esp. കപ്പാനി (Palg. മുട്ടിപ്പാനി) the pot in which palmwine (കൾ) is gathered, പാ. വടിച്ചകളളു 2. palmyra-wine prepared with chunam. B.

പാനിക്കൊട്ട (1) No. a cover of cocoanut-leaves placed over toddy-pots on palm- trees (to keep off crows).

പാനൂസ്സ് P. Ar. fānūs (G. Pharos) A lantern.

പാന്തം pāndam (Tdbh. of പാങ്കതം linear, regular). Fibres of a cocoanut-branch ഓലയുടെ ഞാറു, also പാന്തോം, പച്ചപ്പാന്തം (മട്ടലിൻറെ മേൽ പെട്ടിരിക്കുന്ന തോൽ); also loc. പാണ്ടം.

പാന്തൽ pāndal So. (T. പാന്തുക to creep, sneak, hide). A miry place. പാ'ച്ചേറു a bog B.

പാന്ഥൻ pānthaǹ S. (പന്ഥാ). A traveler പാ'ന്മാർ ആരെയും കാൺകിൽ CG.

പാപം pābam S. (orig. adj.: bad, G. kakos). 1. Evil ദശരഥൻ മഹാപാ. നിനെച്ചിരിക്കുന്ന നേരം KR. brooding over bis misery. പാ. വാ ശുഭം വാ Bhg. 2. sin, esp. of a former birth, as causing all mischief. ഏററം പുളെ ച്ചുളള പാ'ങ്ങൾ തോറേറാടിനാർ CG. (personified). കഷ്ടപാപങ്ങളിൽ പെട്ടുപോം Si Pu. മഹാപാ. അറുക്കുന്ന പോററി Anj.; പാ. അകററുക, തീർക്ക, ഒഴിക്ക, പോക്കുക etc.; പാദം വണങ്ങുമവർ പാ. കളെന്തു പരമാനന്ദമൂർത്തി നമഃ RC. 3. a poor fellow. ഈ പാപത്തി ന്നോ to this innocent sufferer. പാ'മായുളെളാരു പാഴ്വനം CG. the poor forest, threatened by fire. 4. interj. അയ്യോ പാ. alas! what a pity! ഹാ ഹേയം അഹോ പാ. Bhr. (= കഷ്ടം). കാരണം കൂടാതേ പാ'മേ ഖണ്ഡിച്ചു VetC. without provocation.

പാപൻ S. a bad man, rogue ബുദ്ധിഭ്രമം വരു ത്തുന്നൊരു പാ. Nal. പാ'നായുളെളാരു കം സൻ CG. — fem. പാപ KR. തരുണിമണേ ഖേദിക്ക വേണ്ടപാപേ Bal. R. poor woman! പാപകർമ്മാവു, പാപകൃൽ S. a sinner (പാപ കുത്തു V1. a thorough rogue, prh. പാപ കൃത്തു).

പാപകർമ്മങ്ങൾ ചെയ്യാതിരിക്കേണം). Bhg.

പാപഗ്രഹം S. an unfavorable planet (Mars, Saturn, Rāhu, Kētu).

പാപഘ്നം S. what kills sin സർവ്വപാ. SiPu.; പാപക്ഷയകരം Brhmd.

പാപചേതനൻ, — മാനസൻ Mud. = പാപാത്മാവു.

പാപനാശം,പാപനിവൃത്തി S. removal of sin, so പാപപരിഹാരം,പാപശാന്തി,പാപമോ ചനം.

പാപപ്പെട്ട poor പാ. കാട്ടുജാതികൾ Trav.

പാപശേഷം S. poverty, 8ickness = പാപഫലം.

പാപഹരം S. sin-destroying ഗോമൂത്രംപാ. GP.

പാപാത്മാവു S. a sinner, rogue.

പാപി S. 1. a poor man എന്നേ പോൽ ഒരു പാപിയതുണ്ടോ SG. who is so wretched? 2. a sinner. — Superl. of പാപൻ is പാപി ഷ്ഠൻ Bhg. the worst; a great sinner. — Compr. f. പാപീയസി‍ Brhmd.

denV. പാപിക്ക (rare) to sin. പാപിച്ചാൽ (or പാരിച്ചാൽ?) ക്ഷമിപ്പതു ധീരന്മാർക്കന്യേ വ രാ KR.

പാപ്പാ 1. Lat. papa, The Pope. Nasr. 2. (Tdbh. of പ്രഭ) N. pr. of woman, see foll.

പാപ്പാൻ pāppāǹ 1. T. M. (T. പർപ്പാൻ, C. pārva; Te. pā/?/uḍu) A Brahman, orig. seer? 2. = പാവാൻ an elephant-keeper ആനപ്പാപ്പാ ന്മാർ MR.

പാപ്പർ N. pr. of men, as Kaṇiša etc.

പാപ്പാത്തി V1. palg. 1. f. of പാപ്പാൻ. 2. T. a butterfly.

പാപ്പാസ് P. pāpōsh, A Mussulman slipper = കൊന്പൻ ചെരിപ്പു f. i. അവനെ പാ. കൊണ്ട ടിച്ചു TR. — also പാപ്പാച്ചി T. V1., പാപ്പുസ് V1.

പാപ്പിനി pāppini (പാപ്പാൻ) A caste of lower Brahmans, who purify Nāyars whilst their women sing at Nāyar marriages etc. (71 in Taḷipar̀ambu).

പാപ്പുക്കോയിൽ N. pr. = പറപ്പൂർസ്വരൂപം (old).

പാപാമാവു pāpmāvu S. (പാപ) Misery, sin.

പാമം pāmam S. Itch. (Te. pāmu, prāmu to rub).

പാമരം S. 1. scabby, vile പാമരപ്രപഞ്ചം KeiN. 2. see പായ്മരം.

പാന്പു pāmbụ T. M. (C. To. pāvu, Te. pāmu see pree. & പാന്തൽ, Te. pāku, to creep, പാ ൺ). A snake, pl. also രണ്ടു പാന്പുങ്ങൾ TP. പാന്പിന്നു പാൽ വിഷം prov. പാന്പോടു വേ റായ തോൽ പോലേ CG. being left with a mere shadow of existence. പാന്പണിഞ്ഞീടും ദേവൻ Si Pa. Siva.

Kinds: ഇരുതലപ്പാ. Amphisbœna, മലന്പാ. or പെരിന്പാ. Boa of 2 classes (തെങ്ങൻ പാ. & കഴുങ്ങൻ പാ.), കുരുടിപ്പാ. 269, ചുരുട്ടപ്പാ. 374, ചെന്പാ. = രക്തമണ്ഡലി, കട(ൽ)പ്പാ. a sea-serpent, നല്ലപാ. (either പടമുളള ന. with doable hood or ഒററപ്പടവൻ), പച്ചപ്പാ. (2 kinds പ ച്ചില — 593 dangerous & പച്ചോല — larger), വഴല, വെളളിക്കണ്ടൻ Palg. = വളയപ്പൻ etc.

Hence: പാന്പൻ intestinal worm പാ'ൻറെ ഉ പദ്രവത്താൽ ഛർദ്ദി med. എന്നാൽ പാ. അട ങ്ങും a. med.

പാന്പന്തിരപ്പു No. helminthiasis (in general.

പാന്പാട B. a certain fish.

പാന്പാടിക്ക to charm snakes, cause them to dance.

പാന്പാടിമല Palg. So. of Kōṭṭāyi, a famous snake-fane.

VN. പാന്പാട്ടം occupation of കുറവൻ KN.

പാന്പാട്ടി B. a juggler.

പാന്പിൻകാവു a grove of serpents, see നാഗത്താൻ.

പാന്പുവിരൽ So. the middle-finger.

പാന്പുവരി, പാന്പൂരി 1. steps or ledges inside a well. 2. the projecting lower part of a wall. 3. Palg. a low mad-border round a house. 4. B. the gun-wall of a boat.

പാനപൂട്ടുക a ceremony പ്രേതം ശമിപ്പാൻ‍ PR.

പായണ്ടി‍ B. 1. A security. 2. a keeper of a gambling house.

പായൽ pāyal So. & പായിൽ, പായി (T. പാചി fr. പചു green; rather C. Te. pāču, pāṇču to spread [old: prāṇču] hence C. pāču, Tu. pāse, Te. pāṇči). Green stuff on stagnant pools; duck-weed (ചമ്മി), green mouldiness on walls. — Kinds: ഊർപ്പായി on tanks, Pontederia vaginalis, (ഊർപ്പശിക്കാവു near Tell.) എണ്ണപ്പാ. Rh. Rotala verticillaris, കല്പായിൽ Lichen rotund, an alga, കടപ്പാ. Pistia stratiotas, കുററപ്പാ. (= അങ്ങില്ലാപ്പൊങ്ങു), മുളളൻ പാ. Pingaicola or Urtioularia; വഴുക്കുപാ. Vallisneria spiralis.

പായസം pāyasam S. (പയസ്സ്). 1. Rice boiled in milk = പാൽച്ചോറു, ഹേമപാത്രസ്ഥമായ പായസം AR.; a meal in a temple പാൽപാ. ചരക്കിൽ വെച്ചു vu. പായതച്ചോററിന്നിരിക്ക TP. 2. a vow ആഴിവർണ്ണനു പായസ്സം പതി നാറു കഴിപ്പൻ SG. (gen. പണപ്പായസം).

പായ pāy & പാ T. M. Tu. (& Tu. പജെ, C. Tu. hāsige, fr. prec. related with പാ, പാ വു). 1. A mat വിശപ്പിന്നു കറി വേണ്ടാ ഉറക്ക ത്തിരും പാ. വേണ്ടാ prov. പായും പലകയും ത ന്നു treated as her husband. പായും പേയും പറക V2. to scold. — Kinds: ,കൈതോലപ്പായി, തെങ്ങോല — MR., മുണ്ടോല —, ഓട —, മുള —; പുല്പായി a straw-mat; പെരുന്പായോളം (or അ ച്ചിപ്പാച്ചി) വൈദ്യന്മാരും കട്ടില്പായോളം (or കു ട്ടിപ്പായി) ലോകരും Cann. prov. — [The Palghaut mats made of (ചെങ്ങോൽ 388) grass & called വീരവാളി —, പട്ടു — or മന്ത്രിപ്പായി are of a great variety; their chief names are: കറുപ്പു —, ചുവപ്പു —, മഞ്ഞ —, കെട്ടിമുക്കിയ വെളള —, 5. പൂ കെട്ടിയ വെളള —, അച്ചം —, ഇരട്ടഅച്ചടി —, അഷ്ടകോണ —, ആണിപ്പൂ —, കൊറണ —, കരിങ്കൊറണ —, കൊറണപ്പല്ലാ ങ്കുഴി —, ചതുരംഗ —, ചമുക്കാള —, മൂന്നു ചാ യത്തിൽ ചക്കിന്മുകം —, ജഗതാട —, ജഗമോ ഹിനി —, തെച്ചിപ്പൂ —, പകിട —, പരവധാ നി —, പല്ലാങ്കുഴി —, മകരപ്പൂ —, 4 ചായത്തിൽ മകുട —, മദ്ദള —, 4 പൂ കെട്ടിയ മദ്ദള —, വള യം —, വീരവാളി —, 4 ചായത്തിൽ വീരവാളി —, സൂര്യകാന്തി —; കട്ടിൽ —, മേശ — etc.]. 2. a sail താഴ്ത്തുക, പിടിക്ക V1. to strike sail. പായ് കൊ ളുത്തി, വിരിയപ്പാ വലിഞ്ഞോടുക Pay. To set sail. 3. a sheet of paper വേറൊരു പായ് കടലാസ്സു വേണ്ടിവരും.

പായ്മരം, പാമരം (2) a mast. പാ. നാട്ടി VCh. fixed the mast.

പായാരം No. vu., see under വായ.

പായിക്ക 1. see പാവു. 2. (വാവു3, 653) ആ നയേ തച്ചു പാ CG. to teach an elephant his lessons. പാവുകൾ ഏകി നിന്നാനയെ പായി ച്ചാൻ CG.

പായിദ് Ar. fāyida, Ready money, ability to assist.

പായു pāyu S. Anus. (പായ് = L. cacare).

പായുക pāyuγa T. M. C. 1. To run against, as bulls, കണ്ണുകൾ ആ മേനിയിൽ പാഞ്ഞു CG. (= ചാടുക). 2. to leap, rush out അവിടം മു റിഞ്ഞാൽ ചോര പാഞ്ഞു മരിക്കും a. med.; to flee വാതിലടെച്ചു പായാൻ നോക്കുന്നു, പേടിച്ചു പാ ഞ്ഞുപോയി TR. പാഞ്ഞൂട്ടു TP. fled. പായാതേ നി ല്ലുനിൽ Bhr.; പാഞ്ഞിതു ഭൂമിയിൽ Bhr. jumped.

VN. പാച്ചൽ, (T. പാഴ്ത്തൽ) 1. running ഓലേ രിപ്പാ., കുതിരപ്പാ. prov. കാഴ്ചയുമായിട്ടു പാ. തുടങ്ങിനാർ CG. ran after the show. 2. a leap, as of a tiger, assault. 3. flight ഭയ മോടു പാ. തുടങ്ങി Bhr., ആ പാ'ലാലേ പാ ഞ്ഞൂടുന്നു TP., പാച്ചിൽ പിടിച്ചു Mud.

പാച്ചുക see above.

v. a. പായ്ക്കുക to cause to run, drive off ദേവ കളെ ആട്ടിപ്പാച്ചു Bhg. കൃത്യയെ ദഹിച്ചു പായിച്ചിതു ഭൂതജാതവും CC. കുഞ്ഞികുട്ടിയെ ആട്ടിപ്പാച്ചു, കോഴിയെ, പാളയത്തെ പായി ക്ക TR.

പാര pāra T. M. (C. hāre, Tu. pārangi) 1. An iron crow, lever, bar, used esp. for digging, f. i. by thieves breaking through a wall (Mpl. ഒശീനക്കോൽ). വലിയവൻറെ പൊൻ എടുപ്പാൻ എളിയവൻറെ പാ. വേണം, ഇരിന്പുപാ. വി ഴുങ്ങി ചുക്കുവെളളം കുടിച്ചു ദഹനം വരുത്താമോ prov. — Kinds: കടപ്പാര 190, കട്ടപ്പാ. ചക്കു പാ. തേങ്ങാപ്പാ. (an instrument, also of areca wood, used to skin cocoanuts പാ. നാട്ടുക). 2. a fish, കണയന്പാ. Scomber acul. 3. അടിച്ചി പ്പാ., അരുപാ. cotton of cocoanut-leaves.

I. പാരം pāram √ (പർ) Yonder end, shore, aim (മറുകര).

denV. പാരിക്ക 1. to attain the end. 2. v. a. to train up B.

CV. പാരിപ്പിക്ക to perform completely അ ദ്ധ്വരം പാരിപ്പിച്ചാൻ KR.

II. പാരം, Tdbh. of ഭാരം 1. Weight, esp. of 20 mounds, ൧൦ പാ. മുളകു തൂക്കി TR. 2. adv. heavily, much പാ. ദുഃഖിച്ചു etc.; ഒച്ച പാരമാം Nid. loud coughing.

denV. പാരിക്ക 1. to grow heavy, increase പാ രിച്ച പൈദാഹം Bhg., ആശ Bhr.; ദീനം, പനി പാരിച്ചു Nid. പാരിച്ചു പൂരിച്ച ഭാരം CG. the much too heavy weight. പാരിച്ചുറ പ്പിച്ചു made very firm. നാരിക്കു പരിഭവം പാരിക്കും Nal. പാരിച്ചു ദംശിച്ചു bit eagerly.

പാരിപ്പിക്ക see under പാരം I.

പാരകൂലം pāraγūlam S. (I. പാരം). The other shore പാ. ഗമിച്ചു AR.

പാരഗൻ S. 1. crossing over. 2. carrying through, performing, completely versed in a science വേദപാ.

പാരണ S. concluding a fast. പാ. കഴിക്ക to eat after a fast. ദ്വാദശീപാ. ചെയ്വാൻ Bhg.

പാരതം & പാരദം S quicksilver, med.

പാരതന്ത്യ്രം S. (പരതന്ത്ര) Dependence on others കഷ്ടം ഈ പാ. KR.

പാരത്രികം S. (പരത്ര) referring to yonder world. പാ'കാർത്ഥി Bhr. looking for eternal objects.

പാരദാരികൻ S. an adulterer.

പാരദൃക്ക S. = മറുകര കണ്ടവൻ.

പാരപക്ഷ്യം S. partiality, mod.

പാരമാർത്ഥികം S. real, true. പാ'മായതത്വം Bhr. full truth. അവനോടു പാ. ചൊന്നതു, also പാരമാർത്ഥ്യാത്മനാ ചോദിച്ചു Bhr. sincerely.

പാരമേഷ്ഠ്യം S. the rank of പരമേഷ്ഠി Bhg. = ൦രംശിത്വം.

പാരന്പര്യം S. 1. = പരന്പര succession, offspring തുർവശുവിൻ പാ. യവനന്മാർ Bhr. അവരുടെ വംശപാ'മായിട്ടു കുറവു വരികയി ല്ല TR. his descendants will never want. 2. traditional intelligence എന്നുടെ വംശ പാ. ഭവാന്മാർക്കു ചൊല്ലുവാൻ, കുലപാ. വദി ച്ചു വന്ദികൾ KR. genealogy & history of a dynasty.

പാരന്പര്യക്കാരൻ 1. one who can trace his descent. 2. acquainted with tradition.

പാരവശ്യം S. = പരവശത, f. i. മോഹപാത്രങ്ങൾ കാട്ടീടൊല്ല Si Pu. getting besides yourself with lust. പാ. കാട്ടുക to feign poverty etc.

പാരവശം pārašavam S. (പരശു). 1. Iron. 2. N. pr. a people; പാ'ൻ the son of a Sūdra woman by a Brahman.

പാരസീകം pārasīγam S. Persian (esp. horse). നീണ്ടു നിവിർന്നുളള പാ'ന്മാർ, പാ'കേശനാം മേഘാങ്കവീരൻ Mud.

പാരസ്ത്രീകം S. (പരസ്ത്രീ), പാരസ്ത്രീകസൌഖ്യം Brhmd.

പാരസ്പര്യം S. (പരസ്പരം) Mutuality V1.

പാരായണം pārāyaṇam S. (പാരം, അയനം). Getting through, reading through രാമായണ പാ'ത്തിന്നു ഒരു ശാസ്ത്രികൾ വേണം TR.

പാരായണികൻ S. a reader.

പാരാവതം pārāvaδam S. (പരാവൽ coming from afar). A turtle-dove പാ'ങ്ങൾ തൻ പെ ടകളോട് ഒത്തു നേരേ കളിച്ചു CG. (C. Te. pāruvam fr. പാറുക?)

പാരാവാരം pārāvāram S. (പരാവൽ) 1. This & that shore. 2. the ocean പാരാവാ രമീതേ ഗമിക്കും AR. പാ'രോപരി പോകും Ram K. (of Hanuman's leap).

പാരി pāri S. (പാരം). 1. Water. 2. a milk-pot. In T. fine cloth, hence ചെന്പാരിപ്പടം.

പാരിക്ക see പാരം I. & II.

പാരിജാതം pāriǰāδam S. & — കം Erythrina fulgens, a paradise-tree, Bhg. പാ'തകം നട കൊണ്ടു മേല്പെട്ടടർന്നു വേരോടേ Bhr.

പാരിടം see പാർ, The world.

പാരിപാത്രം S. N. pr. The western Vindhya. Bhg 5. (comm. പാരിയാത്രം).

പാരിഷദൻ S. One present in a പരിഷത്തു. പാരിഷദാസനായി വാഴുക Sk. (fr. പാർശ്വം?)

പാരീചരം S. (പാരി) An aquatic animal KR.

പാരുഷ്യം pārušyam S. (പരുഷ). Harsh language, rudeness, violence വാക്കുപാ., ദണ്ഡപാ. Bhr. VyM. (two faults of princes). ചിത്തപാ' ത്തോടു കാമിനീസംഭോഗവും PT.

പാരുഷ്യക്കാരൻ an impudent person.

പാർ pār T. M. (C. a pent roof; fr. പരു or പരക്ക). 1. What is spread; the earth ഇപ്പാർ Anj., also പാരുലകു Bhg. പാർമേലാരും ഇല്ല CG. 2. world ൦രംരേഴുപാരിലും നാഥൻ Anj. പാർമന്നൻ RC. = ലോകനാഥൻ. 3. a certain (gross) rice പാരും മോടനും മൂർന്നു TR.

പാരാട്ടുക T. aM. (to make a world of it?) to extol രാമൻ കഴൽ പാരാട്ടും മന്നൻ RC.

പാരിടം po. the earth, Bhr.

പാർത്തലം po. the earth, ground. പാ. തന്നിൽ ചേർത്തു CG. brought him down.

പാർമ്മാതു CG. = ഭൂമിദേവി.

പാർക്ക pārka T. M. 1. (fr. prec. as ലോകം and ലോചിക്ക). To regard, behold ഓർത്തവൻ ഓരാണ്ടു പാർത്തവൻ ൧൨ ആണ്ടു prov. ദിവ്യ ലോചനം കൊണ്ടു പാർത്തു Bhg. of Gods, kings. തൃക്കൺ പാർത്തരുളേണമേ നീ Anj. നേരും നേ രുകേടും പാർത്തു കണ്ടു KU. investigated. പാ ർത്തോളം Bhg. = കണ്ടോളം the more you look or consider. — പാർത്താൽ, പാർക്കിൽ adv. well considered (an expletive, = നിരൂപിച്ചാൽ), so പാർക്കുന്ന നേരം ഇതൊന്നേ നല്ലൂ CG. ഉണ്മയെ പാർക്കിൽ ഏറും CG. more than reality warrants (= കാൾ). നാടതു പാർത്താൽ ബഹുനായകം എ ന്നാകിലും Mud. indeed. 2. to wait for തക്കം പാ. Bhr. തക്കം നോക്കിപ്പാർത്തു കൊത്തിത്തി ന്നും PT. യുദ്ധത്തിന്നവസരം പാർത്തുപാർത്തു Mud. ഓരാതേ പാരാതേ Si Pu. inconsiderately. നി ന്നുടെ വരവു പാർത്തിരിക്കും Mud. വാവിനെപാ ർത്തുനിന്നാൽ, ശരല്ക്കാലത്തിൻ വരവു പാർത്തിരി ക്കുന്നേൻ KR. അവനെ പാർത്തിരുന്നു Anj. ഭി ക്ഷുക്കളെ പേർത്തുപാർത്തു PT. കാലത്തെ പാർക്കാ തേ പോക വേണം CG. കാലം പാർത്തിരിക്ക to wait upon one (as king, God), to be in attendance. വഴിയെ പാ. to follow one closely everywhere. കടത്തിന്നു ആൾ വന്നു നമ്മുടെ വഴിയേ പാർത്തു മനസ്സു മുട്ടിച്ചു TR. dunned. 3. to stop, dwell ഒട്ടും പാർക്കാതേ TR. at once. മഴക്കാലം പാ TR. ships to winter. പാരാതേ അറിയേ ണം Bhr. without delay. എവിടേ പാർക്കുന്നു where does he live?

പാർപ്പവർ aM. (see പാപ്പാൻ) the seers, Brahmans. പാ'ക്കറിവിന്മൂലം ആകും നമഃ RC. the sun, as enlightening the Brahmans.

VN. പാർപ്പു 1. considering, expectation. 2. an abode സായ്വർകൾ പാർപ്പുള്ളേടത്തു TR. ആ ൾപ്പാർപ്പില്ല not inhabited. 3. B. a shoal of young fish, small fry.

പാർപ്പുകാർ (2) = ബാല്യക്കാർ of a Nāyar.

CV. പാർപ്പിക്ക 1. to stop, arrest one. കതല്പന ഇ ല്ലാതേ പാ'ച്ചാൽ TR. keep in suspense. 2. to settle, make to dwell തറവാട്ടിൽ പാ'ച്ചു; പാ ർപ്പിയാതേ അയക്ക TR. not to harbour them.

പാർത്ഥൻ pārthaǹ S. Arǰuna, son of പൃഥ Bhr.

പാർത്ഥസാരഥി K/?/šṇa.

പാർത്ഥിവം pārthivam S. (പൃഥിവി). Earthly.

പാർത്ഥിവർ princes, Bhr.

പാ൪വ്വണം pārvaṇam S. Connected with പ ൪വ്വം, as പാ'ണേന്ദു the full-moon.

പാ൪വ്വതി pārvaδi S. (പ൪വ്വതം) = മലമാതു; N. pr. f.

പാ൪വത്യം pārvatyam (Tdbh. of പ്രാവ൪ത്യം? as if fr. പ്രവൃത്തി q. v.; but T. Te. V1. have pārapatyam, C. pārup. superintendence, management, as if fr. പാർക്ക). 1. Local government, administration മോർ വില്ക്കുന്നതായേ ഊ രിലേ പാരപത്യം എന്തിനു prov., also പാറോ ത്യം; നാട്ടിൽ ഓരോരുത്തർ പാറോവത്തി ചെ യ്തു, പാറവത്യം ചെയ്യുന്നവൻ TR. 2. Trav. a subordinate revenue situation.

പാ൪വത്യക്കാര൪ a subordinate Collector & Magistrate (Trav. = അധികാരി). സുല്ത്താ ൻറെ പാർപ്പത്യക്കാരന്മാർ, പാർപ്പത്തിക്കാരൻ TR. (In Mal. a district about as large as 4 amšams (അംശം 2) together, was formerly under 1 പാ൪വത്യക്കാരൻ: f. i. പാ൪വ്വതിക്കാർ പണ ത്തിന്നു വരാറായി No. said only by very old people).

പാർശാവു P. Pādshāh, The Mogul emperor ഝില്ലി പാ. KU.; also പാർശാൻ, പാദഷാ TR.; പാർശാവു മലയാളം അടക്കി, പാർച്ചാവിനെച്ചെ ന്നു കണ്ടു TR. Tippu.

പാർശ്വം pāršvam S. (പർശു a rib). Side ഹിമ വൽ പാ. പുക്കാൻ Sank. Ach. അന്യായക്കാര ൻറെ പാ'ത്തിൽ MR. (= പക്ഷം). മുതലിയാരെ തൻറെ പാരിശത്തിൽ ആക്കി TR. gained over (Mpl. Tdbh.).

പാർശ്വഗൻ, പാർശ്വവർത്തി, പാർശ്വസേവി S. an associate, attendant.

പാർഷദൻ pāršad/?/aǹ S. (പർഷത്തു = പരിഷ). An attendant ഭഗവാൻറെ പാ'ർ Bhg.

പാർഷ്ണി pāršṇi S. The heel, rear. പാ. ഗ്രാഹ കന്മാർ followers, Brhmd. (reserve?).

പാർസി P. pārsi 1. The Persian language, also പാർശി അറിയുന്നവൻ TR. 2. a Pārsi, പാ ർശി TR., (പാരസീകം S.).

പാറ pār̀a T. M. (Tu. pāde fr. പാഴ്?) 1. A rock; large stone കിണററിൽ വാണ പന്നിക്കു കല്ലും പാറയും തുണ prov. — N. pr. of places in എല പ്പള്ളിപ്പാറ, കൊഴിഞ്ഞന്പാറ Palg. 2. met. firmness ആയിരം ബുദ്ധിക്കു നെഞ്ചിന്നു പാറ prov. a stone thrown into one'a hand is the token of his being the debtor V1.

പാറകം Ficus dæmonum or cunia, the rough leaf (പാറോത്തില) polishes furniture. Kinds: ഓലപ്പാ. med. fruit, മലന്പാ. strong timber.

പാറക്കൽ a large stone ഉരുട്ടപ്പാ. (jud.).

പാറൻ N. pr. m. (Cher̀umārs).

പാറങ്കി a drug, (myrrh, B.) = പാലങ്കം.

പാറനന്പി N. pr. the 4th minister of Tāmūri (നാലാം കിരിയം), hereditary chamberlain വരക്കൽ ഉറവിങ്കൽ, പാറച്ചങ്കരനന്പി KU. (vu. also called പാറാന്പി, പാറാന്പിശ്ശൻ).

പാറവള്ളി Asclepias pseudosarca.

പാറാടൻ pār̀āḍaǹ No. (പാറുക) 1. also പാ ററാടു MC., പാറയാത്തൻ, പാറയാൻ Trav. The flying squirrel, Pteropus or pteromys. 2. = ന രിച്ചീറു a bat.

പാറാവു H. pārā (fr. S. പ്രഹരക). A sentry, guard, arrest. പാറാവിൽ പാർപ്പിച്ചു, തടുത്തു പാ'വാക്കി, കച്ചേരിയിൽ പാ'വാക്കി TR. പാ' വിൽനിന്നു കിഴിച്ചു വിട്ടയച്ചു, പാ. നീക്കി, പാ. വിടുത്തയക്ക to release from confinement.

പാറാക്കാരൻ a sentry, also പാറാവു നില്ക്കുന്ന ആൾ, ൪ പാറാവു ശിപ്പായ്മാർ TR 4 guards.

പാറാപ്പുര a guard-house.

പാറാവളയം a hoop of players.

പാറു pār̀ụ T. M. aC. (പാറുക) 1. A small boat കപ്പലും പ'൦ തോണി PT.; a swift shallop കൊ

ന്പൻ പാ. (No. also വാറു), വൻപാ. 'Bombara', a larger vessel. 2. a boat made of one piece V2. (= almadia), catamaran B. 3. flight എ ഴുപാറു കഴുകും RC. a high-flying eagle. 4. (Tdbh. of പാ൪വ്വതി) N. pr. f. പാറുകുട്ടി, പാ റോട്ടി etc.

പാറുകാലി So. a soolopendra (പാറുക 2.).

പാറുകാലം പിടിച്ചുപോ (3) No. may you moulder away! (a curse).

പാറുക pār̀uγa 5. (പറക്ക). 1. To fly, flutter, drizzle പക്ഷികൾ പാറുന്പോൾ CG. തത്തപാറി' പ്പറന്നു Onsp. — met. പാറിപ്പറന്നു പാഞ്ഞൂടുന്നു TP. മൺപൊടി പാറി in winnowing. വിളക്കോടു പാറിയാൽ prov. (as പാററ). മഴ പാറപ്പാറ പ്പൊഴിയുക; പാറിപ്പറിച്ചു or പാറിപ്പറന്തല യായ്നടക്ക No. slovenly appearance. 2. to spread, unfold as wings. കിളിയോല പാറി = വി ടർന്നു 251; to be grazed മുള്ളുകൊണ്ടു പാറിയ പോ ലേ കണ്ടു MR. of skin (see വാറുക).

VN. പാറൽ 1. flight; drizzling rain പാ. അ രി powder-like rice = കന്പു, So. താവലരി. 2. So. a float, raft = പാറു.

v. a. പാററുക 1. To let fly, scatter about, sprinkle. പാററഇത്തുപ്പിയാൽ prov. to spit cunningly. കാററഉ മലകളെ പാററിക്കളയും VilvP. വെട്വെച്ചു പാററി blew from guns. 2. to dust മൂട പൊളിച്ചു പുല്ലും പൊടിയും പാ., നെ ല്ലു പാ.

VN. പാററൽ = പാറൽ, as മഴപ്പാററൽ drizzling rain.

പാററ pāt/?/t/?/a (prec.). 1. A moth മഴപ്പാ., ൦രംയാ ൻപാ. etc. പാ. കൾ പലതുണ്ടു ഒരു നാഴികെ ക്കൊരു ജന്മം എടുക്കുന്നവററിലും യൌവനം വ രികയും പുത്രന്മാരുണ്ടാകയും വാർദ്ധക്യം അണ ഞ്ഞുടൻ ചത്തുപോകയും ഒരു നാഴികെക്കകം VCh. തീയോടു പിണങ്ങാൻ ഒരു പാററക്കഭി ലാഷം ChVr. ദീപേ പുക്കൊരു പാ. പോലേ CrArj. 2. a cockroach B. 3. a tall palmyra, cocoanut-tree or areca-palm, palg. B. (see പാറുക 2.). 4. = തൊത്തു 2. small pendants in jewelry. 5. N. pr. a Puleichi.

പാററാടു MC, see പാറാടൻ.

പാല pāla T. M. 1. (പാൽ). Milk-plant, esp. മംഗലപ്പാ. Echites scholaris. 2. = പാലപ്പൂ grated cocoanut, looking like Asclepias flower (No. given at marriages). 3. a large boat ഒന്നരക്കൊന്പുകാരൻ പാ. one with l½ masts. 4. = പാലക്കാടു. 5. a kind of paddy in കീരിപ്പാ ല, വെന്പാല palg.

Kinds of milk-plants: അടകൊതിയൻ Asclepias annularia, ആട്ടുകൊട്ടന്പാ. & ആടുതൊ ടാപ്പാ. (S. അജശൃഗി Odina pinnata?), ഏഴി ലന്പാ. also മംഗലപ്പാ. an Echites, കന്പി പ്പാ. (also കനക & —, കുന്തളന്പാല, the yellow fruit used to stupify fish), കള്ളിപ്പാ., കാക്ക പ്പാ. Gelonium or Cupania, കിളിതിന്നിപ്പാ., കടകപ്പാ. (& കൊടിപ്പാ., കൊടകപ്പാലരി Palg. Exh.) Echites pubescens, കരുട്ടുപാ. Tabernæ montana alternifolia, കൈക്കൊ ത്തൻ പാ. Rh. (നീർകൈക്കൊ. a Euphorbia), തിരുനാമപ്പാ. Periploca tunicata, തൈ പ്പാ. (or ദൈവ—, തൈവപ്പാ). Echites scholaris, നിലന്പാ. (നീലാന്പാ B. palg.) Artemisia Madarasp., പഴമൂണിപ്പാ. Mimusops Kauki, വില്പാ. (T. വിഴുപാ.) Asclepias lactifera, വെൺപാ. T. Nerium antidysent. or a Euphorbia, സൂചിപ്പാ. Periploca esculenta. (ഏററുകുത്തിപ്പാല Kaḍatt., വള്ളി — Palg., കമ്മട്ടി — No. ഇഞ്ചി — or കന്നി —).

പാലക്കാ Asclepias fruit, serving as model for ornaments പാ.യ്ക്കട്ടാരം TP. പാ. മോതിരം.

പാലക്കാടു N. pr. & പാലക്കാട്ടുശേരിരാജ ഇട്ടി ക്കോന്പിഅച്ചൻ TR. പാലക്കാട്ടേരി പട്ടന്മാർ TP. pālakāḍ/?/, also പാലയിൽ അരശു TP.

പാലപ്പൂ see പാല 2.

പാലം pālam T. M. (S. പാലി a dyke). 1. A bridge over rivers, or to connect the walls of native compounds പാ. കടക്കുവോളം നാരാ യണ prov. തെങ്ങിട്ട പാ. കടക്കും TP. ചതി പ്പാ. a false bridge. പാ. കൊണ്ടയിട്ടു, പാ. ഒട്ടി TP. furnished him with a pretext. — N. pr. of places in ഒററപ്പാലം, etc. 2. similar objects, as മൂക്കിൻറെ പാ. the bridge of the nose, = നിട്ടൽ. (തുലാം 472). ഇടങ്ങഴിയുടെ പാ. 5½

വിരൽ CS. In the weaving loom the stick that holds the 2 പിള്ളക്കോൽ etc.

പാലകൻ pālaγaǹ S. & പാലൻ (പാ). A preserver, protector ദിക്പാ., നരപാ., ആ മ്നായ പാ. (= Brahman) Sah.

പാലനം S. protecting, keeping, as പശുപാ. Bhr.

denV. പാലിക്ക to protect, keep ഗോക്കളെ KR. to tend. മഹോത്സവം പാ. Bhr. മാമാങ്കം പാ. KU. ആശ്രമം പാ KU. (= ദീക്ഷിക്ക). മറുക്കിലും പാലിക്കും will defend. ന്യായം പാ. to administer justice. — Imp. പാലയ Sk. CC. & പാഹി Sah.

part. pass. പാലിതം governed.

പാല്യം to be kept or governed V1.; മാതാപിതാ ക്കന്മാരാൽ പാല്യമാനൻ AR. kept, educated.

പാലങ്കം pālaṇgam S. Boswellia.

പാലങ്കി incense. — പാറങ്കി 650.

പാലി pāli S. l. = പാളി q. v. 2. A sharp edge, also പാലിക. 3. പാലിമേനോൻ, പാലി കൻ V1. a governor (= പാലകൻ); N.pr. of the first minister of Perimpaḍappu & ruler of Chanota, called by the king പാലി, in S. പാ ലിക നായകൻ KM.; vu. പാലിയത്തച്ചൻ KU.; his house പാലിയം V1.

പാലിക S. (keeping) So. a ladle for skimming milk. — പൂപ്പാ. a salver B.

പാലിക്ക see പാലനം.

പാലിത്യം S. (പലിതം 632)= നര.

പാലേറി pālēr̀i M. C. Tu. N. pr. 1. A palace of the Kuḍagu king, No. of Mercara; hence പാ. സംസ്ഥാനം; കൊടകു സംസ്ഥാനത്തു ഹാ ലേരിവീരരാജേന്ദ്രവൊടയർ TR. പാലേറിയാൻ KU. also പാലയരയി; കണ്ടിക്കു മീത്തലേ പാ വിലേരിവീടു TP. 2. a caste of jungle-dwellers in Trav.

പാൽ pāl T. M. C. Te. (Tu. pēr/?/) 1. Part, fr. പകു, hence അപ്പാൽ on that side (Vaḷḷuvanādu). ചെപ്പുകൾ മുപ്പതും ഇപ്പാൽ വന്നു, ഉൽപ്പാതം ഇപ്പാലേ വന്നു CG. 2. milk. പാൽകറക്ക to milk, പാൽ കലക്കുക to chura, ഉറയുക to curdle, പാൽ വിളന്പിയേടത്തു പഞ്ചതാര prov. വലിയമ്മ പാൽ കൊടുക്ക TR. to adopt a prince കപ്പലിൽ പാലിന്നു കാച്ചുവാൻ TP. to inaugurate a new ship; — milk, met. for what is white പാൽ ഒത്ത നിൻ കീർത്തി CG. (snowlike), for what is sweet പാൽമൊഴി Mud. 3. vegetable milk ആലിൻ പാ. KR. (= വടക്ഷീരം), cocoanut- milk (പാൽ പിഴിയുക of 2 kinds മുന്പാൽ or തലപ്പാൽ & വഴിപ്പാൽ), മുലപ്പാൽ ഒഴിഞ്ഞാൽ കലപ്പാൽ prov. etc.

പാലട B. cheese, — പാലറ a dairy.

പാലൻ milk-like — പാലന്പൂ grated cocoanut.

പാലാഴി myth. = പാല്ക്കടൽ; പാ. മാതു CG. Lakšmi, also പാ. മങ്ക Anj.; പാ. വണ്ണൻ Bhr. Višṇu.

പാലീയം B. tin.

പാലുണ്ണിa pimple, wart.

പാലുഴുവം, (B. — ഴവം) heart-pea, Cardiospermum halicacabum (S. പാരാവതാംഘ്രി).

പാലൂരി B. a kind of small-pox.

പാലൂരിക്കിണ്ടി a vessel for milk TP.

പാ(ൽ)ക്കഞ്ഞി milk boiled with rice പാലാലേ പാ. വെക്ക TP.

പാല്ക്കടൽ the milky ocean പാ. മകൾ മണവാ ളൻ Bhg. Lakšmi's husband.

പാ(ൽ)ക്കലം a vessel to boil milk in; a churn.

പാല്ക്കളി milk-like influence, ascribed to the moon-light, CG.

പാല്ക്കാരൻ a milk-man.

പാൽക്കുടി Cal. So. =പാൽപീത്തു.

പാ(ൽ)ക്കുരു eruption on the body of sucklings.

പാ(ൽ)ക്കുഴ CG. a milk-pail, also പാൽക്കുററി.

പാല്ക്കുഴന്പു thick-boiled milk, met. (ലക്ഷിമിയുടെ) കണ്ണിന്നുവ പാ'ന്പായ (കൃഷ്ണൻ) CG. darling.

പാൽഗരുഡപ്പച്ച a medic. stone.

പാ(ൽ)ച്ചുണങ്ങു white spots on the skin.

പാ(ൽ)ച്ചുയത്തി a. med. herb (see ചുവ).

പാ(ൽ)ച്ചോറു rice boiled in milk. പാ. കേൾക്കു ന്പോൾ CG. the food of infants; also first meal of the bridegroom in the bride's house (പാച്ചോററഉകാർ etc. No.). Hence പാച്ചോ ററി q. v.

പാ(ൽ)ത്തുത്ഥം sulphate of zinc; a collyrium extracted from Amomum.

പാല്നിറം white പാ'മോടേ വാഴുന്ന ഭാരതി Anj.

പാല്പശു a milch cow.

പാല്പാട cream — പാല്പാക്കട്ടി Arb. cheese.

പാൽപീത്തു or ഇരുപത്തെട്ടിനി പാൽ കൊടുക്ക No. after a house has been purified from child-bed-pollution, sugared milk is given by the relations on the 28th day to the new-born child by means of a gold coin (ആമാട). — vu. പാലീത്തു.

പാല്പൊടി = പാല്ക്കുഴന്പു B.

പാല്മരം a milk-tree, നാലു പാ. (അത്തി, ഇത്തി, പേരാൽ, അരയാൽ).

പാൽമൊഴി sweetly talking (woman or parrot) പാ. അടങ്ങി മരുവിനാൽ Mud.; പാൽമൊഴി യാൾ VetC.

പാൽ വള്ളി Echites malabaricus (= പാല). പാ. വേരിടിച്ചു a. med. MM. — Kinds പൂപ്പാൽ പാ., വലിയ പാ.

പാൽ വാണി Bhgs. = പാൽമൊഴി.

പാൽ വെള്ളി B. pure silver.

പാല്യംsee പാലനം, പാലിയം.

പാവ pāva T. M. (പാവു or ഭാവം?). Doll, puppet. അവൻ പാ. a mere puppet. അവരെ പാടി നിന്നാടിച്ചു പോരുന്ന പാ. കൾ ആക്കി നാൻ വാക്കുകൊണ്ടു CG. governed them completely. പാവ വെക്ക palg. to put up a scare-crow against the influences of an evil eye. — Kinds: തച്ചൻ പാ. കൾ പണി ചെയ്തു Nasr., മരപ്പാവ പോലേ Nal. (so astonished), തോൽ പ്പാവക്കൂത്തു V2., യന്ത്രപ്പാ. (courtiers compared to it, Nal.), കളിക്കും കുമപ്പാ. SiPu.

പാവകളിപ്പിക്ക, പാവക്കൂത്തു etc. puppet-show.

പാവകൻ pāvaγaǹ S. (പൂ). Pure പാവകയാ കിയ ധാരണ CG. purifying; Agni, the fire. പാവകഭാവത്തെ പൂണ്ടു CG. burning from rage.

പാവട്ട pāvaṭṭa & പാ. ക്കൊടി Pavetta Indica, പാ.ക്കുരു GP 69. (used in play by children). പാ.യിലഅരിച്ചിടിച്ചു a. med. — മഞ്ഞപ്പാ. palg. B. a yellow wood for gun-stock.

പാവനം pāvanam S. (പൂ) Purifying പാദപ രാഗംകൊണ്ടു മന്ദിരം പാ. ആക്കുക CG. to sanctify the house. — പാവനശീലൻ, — മാനസൻ Mud. — പാവന f. AR.

പാവൽ pāval (T. പാകൽ). Momordica charantia (പാവക്കായി GP 70.) gen. പാണ്ടിപ്പാ. Rh. — Kinds: എരിമപ്പാ. Bryonia Maisorensis, കാട്ടു —, വെൺ — Momordica dioica, നിലപ്പാ. Mom. humilis, പെരുന്പാ. (?),മെതി — Mom. muricata, വേലിപ്പാ. Bryonia Garcinii.

പാവലപൂല B. Phyllanthus rhamnoides.

പാവൽനീർ a bitter vegetable preparation (from പാവലില) drunk by the Syrians in ohurch at 2 P. M. on Good Friday = കൈ പ്പു കുടിക്കു.

പാവാട pāvāḍa 5. (പാവു, ആട). 1. Cloth spread in the streets, as at a king's coronation നട പാ. വിരിക്ക, also awning പാ. കൊടിയും പട്ടും വിരിക്കയും Nal. 2. table-cloth or other sheet used to fan പാ. എടുത്തു വീശിയും, പഞ്ച വർണ്ണപ്പാ. വീശുവാനായി KR.

പാവാൻ pāvāǹ T. M. (പാവു 3). An elephant-instructor പാ. പാവുകൾ ഏകി നിന്നാനയെ പായിച്ചാൻ CG. (T. & V1. പാകൻ al.പാകാൻ). അഛ്ശൻ ആനപ്പാവാൻ എന്നു വെച്ചു prov. പാ. ഗജത്തിന്നു Sah. ആനകളെ പാവാനായി jud.

പാവു pāvụ & പാ T. M. (C. hāsu, Te. pēka fr. പാകുക ). 1. A weaver's warp, & what is like it, as അട്ടം പാവു ceiling of mats or palm-leaves തലപ്പാ. etc — ൫ പാ. വീതതു, പാവിൻറെ കഴക്കു തീർക്ക (weavers). — ഉളവും (145) പാവും headers & stretchers (Arch.). 2. inspissated toddy or sugar-juice പാ. കാച്ചുക, ചക്കരപ്പാ വു 339; from different ceremonies after birth one counts the days നാലാം പാ., ഏഴാം പാ. etc. പാവു തിന്നാൾ Pay. 3. all that an elephant has to learn in training him പാ. കൾ ഏകിനാൻ പാവാൻ നേരേ CC. ആനയെ പാ. പടിപ്പിക്കുന്പോലേ vu. 4. a China-root, used for wounds (perh. hence 2). 5. = മാർ with Muckwas f. i. എത്ര പാവു പോയി = to what depth (how many fathoms) of water have you been out? 12 പാ. (പാം, പാകം see ഭാഗം) വെള്ളം.

പാവാണി = പട്ടികയാണി.

പാവാററുക to straighten the threads of a warp with a brush (പാവാററി, നിരപ്പൻ)! also പാവു വീശുക (പാ. കോൽ).

പാവിടുക, പാവോടുക to make a warp.

പാവുമുണ്ടു, പാവുമുറി cloth of fine thread പാ. മുതലായ വിശേഷവസ്ത്രങ്ങൾ (opp. പരു ക്കൻ മുണ്ടു); also പാവിലമുണ്ടു (for men) & പാവിലേ മുറി (for women) brought chiefly from Pāṇḍi = പാണ്ടിമുണ്ടു.

പാവേടാവൈദ്യക്കാരൻ V1. a learned physician (പാവേട a book on med.; prh. T. വാകടം).

പാശം pāšam S. l. A snare, tie, fetter കാല പാ., ദണ്ഡപാ. Mud. — met. ആശയാകുന്ന പാ. ്റുത്തു കളയേണം VCh. 2. a quantity, in കേശപാശം.

പാശകം S. dice (ചുക്കിണി).

I. പാശി S. an ensnarer, fowler, Varuna.

II. പാശി pāši T. M. l. = പായൽ No. q. v. (C. Tu. hāšige, C.pāču = പായി a mat). 2. So. Variegated glass-beads.

പാശാർ palg. = II. പാശി 1. Algae; also lichen (growing f. i. during the monsoon on exposed walls) & even fine mosses.

പാശുപതം pāšubaδam S. Belonging to പ ശുപതി Siva, esp. a charmed weapon, Bhr.

പാശുപാല്യം S. the work of പശുപാലർ.

പാഷണ്ഡം pāšaṇḍ/?/am S. Heresy വേദദൂഷ കമായ പാ മതം പരിഗ്രഹിക്കുന്നപാപിഷ്ഠന്മാർ Bhg.

പാഷണ്ഡികൾ = സ൪വ്വവേഷംകെട്ടുന്നവർ heretics. പാഷണ്ഡിമതം ഏറും രാജ്യത്തിരിക്കയും അരുതു VCh.; പാ. കൾ വേദം ഒക്കവേ ത ള്ളി Bhg.

പാഷാണം pāšāṇam S. (G. basanos). 1. A stone PT l. 2. T. M. arsenic ആയിരം കാകനു പാ. ഒന്നു മതി CG. — Kinds: കുതുരപ്പൽപ്പാ. red orpiment, തൊട്ടി(ദൊട്ടി)പ്പാ. red arsenic for caustic, പറങ്കിപ്പാ. sublimate of mercury, വെ ള്ളപ്പാ. (എലി — ) white arsenic.

പാഹി pāhi S. (Imp. of പാ) Save! പാഹിമാം Anj. ലോകരുടെ പാ. എന്നുള്ളൊരു ഭാരതി CG. the prayers of all the world. പാ. നമോ നമഃ Bhr.

പാള pāḷa T. Tu. M. C. 1. The spatha of a palm-blossom (പാണു, തെങ്ങഇ പാ.). 2. the bark or film of an areca-branch (കരിന്പാള 211), used as a vessel for gathering toddy (കപ്പാള), as hat (തൊപ്പിപ്പാള), bucket (കുത്തു പാ., ഒരു കുത്തിയ പാ. MR. stitched, also പാ ള കോട്ടുക No.). ഓകിൽ ഊററുന്നത് പാളയിൽ ഊററിതാ എന്ന പോലേ, തോട്ടന്തോറും പാള No. etc. അഛ്ശനമ്മമാർ മരിക്കുന്പോൾ അവർ ഒക്ക കൊട്ടയിലും പാ'യിലും ആയിരുന്നു mere babes; also പൊന്നുകൊണ്ട് പാ. TP.

പാളക്കയറു a rope for drawing water TP.

പാളച്ചെവികൾ MC. of an ass (or പാളം?).

പാളത്താറു a certain manner of tying the native cloth (= തററുടുക്ക, സോമൻകെട്ടുക).

പാളാൻ (2) No. Tiyars. as called by Pulayars.

പാളം pāḷam T. Te. C. M. (& വാളം). 1. A lump of metal, ingot V1. — ചെന്പുപാ. a deed on a copper sheet. പാള കുന്തം V1. a lance. 2. a strip of cloth V1. 2. (see പാളത്താറു under പാള).

പാളയം pāḷayam 1. T. C. Te. M. (see പാളി 2.) Camp, soldier's quarters V1. കോവിലകത്തിൻ താഴേകൊണ്ടേ പാ. ഇട്ടതു TR. പാ. കെട്ടുക B. പാ. ഇറങ്ങുവാൻ ചൊല്ലി KR. to encamp. 2. an army പട്ടാളവും പാളയവും prov. പാ. പോയ നിരത്തു prov. (desolated). പാ. എടുക്ക to raise an army. ഏറിയ പാ'വും കൂടിച്ചെന്നു Ti. ഢീപ്പു വിൻറെ പാ. വന്നു, പാ. പട്ടണത്തോളം കൊ ണ്ടുപോയി TR. 3. a lair ഗുഹാന്തരേ പാ. പുക്കു PT. (lion & ox).

പാളയക്കാർ soldiers (whence "Poligar").

പാളി pāḷi S. 1. The tip of the ear, edge of sword, പാളികൾകൊണ്ടു ഖണ്ഡിച്ചു (അന്പുകൾ) Bhr. 2. a row, line, as of ricefields പടി ഞ്ഞാറേ പാ.യിൽ കണ്ടം MR. വാനരപാ. RS. host, നദീപാ. CC. a number of rivers. ഭൂമി യിൻ ധൂളിപാ. KR. a cloud of dust. കോണപ്പാളി Palg., നൂൽപാളി No. the hairless line on the under part of the tail. 3. M. a rag (= ചീന്തു), shred, pillow, stuffed with silk- cotton (ഉന്നം), the leaf of a book. 4. M. pers. N. of പാളുക 2. in നൂത്തക്കൽ പാളി the jackal, കട്ടേപ്പാളി the lark. — see foll.

പാളിക & പാളി So. the fold of a door ഇരു പാളിക്കതകു Old Test. two-leaved gates (fr. പാളുക). — see prec. 4.

പാളുക pāḷuγa 1. No. = കാളുക To blaze, പാ ളിക്കത്തി; flame to rise ആ വീട്ടിനു തീ പാളി പ്പിടിച്ചു or പ്പററി. 2. to go obliquely. തുണി ചീന്തുന്പോൾ —, വെട്ടു പാളിപ്പോയി; ൦രംർച്ച യിൽ, മൂർച്ചയിൽ പാളാതേ ഇരിക്ക No. slantwise. പാളിനോക്ക No. to look askance; to slink So. പാളിപ്പളുങ്ങി നടപ്പോർ Nal. mendicants. അതി ലതിൽ ഇറങ്ങിപ്പാളിയും KB. crouched. ആ രുമറിയാതേ പാളി ക്ഷപണകൻ വന്നു Mud. slank into his presence.

പാളാൻ പളുങ്ങി (Er̀anāḍu) a bird; also പ ളാളാൻ പാ. Palg.

CV. പാളിക്ക to slip obliquely, throw a stone obliquely, to make ducks & drakes.

VN. പാളിച്ച No. burning sensation വയററിൽ ഒരു പാ.

പാഴ = ഭാഷ V1.

പാഴ് pāḻ T. M. Tu. C. (Te. pālu fr. പഴുതു) 1. An empty place, void കാററിന്നു ചെല്ലുവാൻ പാഴ് ഏതും കൂടാതേ CG.; പാഴററ രോമാളി uninterrupted. 2. desolation, waste പാഴാക്കുക. 3. vain, പാഴിലാക്ക to render useless. പിന്നേ പ്പാഴിൽ തോല്ക്കല്ല prov. (= പഴുതേ) — adv. also പാഴേ.

പാഴൻ, m., പാഴി f. 1. one good for nothing, wicked, a scamp ധൃഷ്ടയായ്നിന്നുള്ള പാഴി CG. ശൂർപ്പണഖയാം പാഴിയെ Bhr. 2. adj. പാഴൻപറന്പായി കിടന്നു പോയാൽ TR. left uncultivated.

പാഴമ roguery പാ. ഏറും ഇപ്പൈതൽ, പാഴ നാം ഇന്നിവൻ പാ'മെക്കാവതില്ലേതും CG. how stand against the tricks of this rogue.

പാഴാപാടു No. (2) desolated state.

പാഴാപാടിച്ചി No. a distressed & friendless woman.

പാഴിയാരം (പാഴി T. expanse) So. a beggar's, flatterer's, parasite's song or talk; rubbish.

പാഴിടി mighty thunder പാ. പൂണമക്കാർമു കിൽ CG. — പാഴുരൽ കമിഴ്ത്തി CG. a big mortar. — പാഴ്ക്കുറുക്കൻ CG. etc.

പാഴ്ച്ചെലവു useless expenditure.

പാഴ്നിലം waste, untilled ground, also പാഴ് ഭൂമി = വെൺനിലം, തരിശു.

പാഴ്പണി, പാഴ്വേല useless work.

പാഴ്പനി CG. bad fever.

പാഴ്പറന്പു a bleak hill പാ. ഏറി നടക്കുന്പോ ലേ CG.

പാഴ്പെടുക to be deserted പാ'ട്ടു പോയൊരു ശയ്യ CG.

പാഴ്മരം a jungle-tree, common timber പാ'മാ യ്പോക നിങ്ങൾ CC. (a curse).

പാഴ്മഴത്തൂകിത്തുടങ്ങി CG. heavy rain.

പാഴ്വാക്ക് useless talk, പാഴ്വെടി etc.

പികം piγam S. The Indian cuckoo = കുയിൽ, പികനിനാദം RS. its note, പികമേഞ്ചൊല്ലേ RC. Oh thou sweetly speaking! പികവാണി മാർ Sah. പികവചന VetC.

പികയുക piγayuγa (T. പികു, C. Tu. Te. bigu, tension, C. Te. pigulu, to burst from tension). To wrestle തമ്മലിൽ പൊഞ്ഞോണ്ടു TP. — to turn, twirl തമ്മിൽ തർക്കിച്ചു പികഞ്ഞു.

VN. പികെച്ചൽ twirling.

പിക്കുക, ച്ചു V1. (C. to pluck. Tu. pinǰu) to break in pieces.

പിംഗം piṇġam S. (പിജ, L. pingo). Tawny, പിംഗനയന RS. (fem.)

പിംഗലം S. id. colour of gold mixed with red വർണ്ണവും പിംഗലകൃഷ്ണമായി കാലനെ കാണു ന്നു AR.; പിംഗലനിറം MC.

പിംഗലൻ a Yaksha (?) പി. പൊന്നു തന്നീടും KR.

പിംഗാക്ഷൻ S. with reddish eyes.

പിചണ്ഡം piǰaṇḍ/?/am S. & —ചി — The belly V1.

പിചിണ്ടം also = പിശിടു V2. q. v.

പിചു piǰu S. Cotton (Tu. piǰu = പിരി, പിഴി).

പിച്ച pičča 1. Tdbh. of ഭിക്ഷ Alms, പി. ചോ ദിക്ക MC. പി. കൾ ഉണ്ടാക്കുവാൻ പോയോ Bhr. ഓരോ ഗൃഹങ്ങളിൽ പിച്ചെക്കു തെണ്ടി നടന്നു Si Pu. — പിച്ചക്കാരൻ = ഭി. 2. = വിച്ച wonder; nicely! chiefly of children's play പിച്ചനിന്നാർ പടുത്വം ഇല്ലാഞ്ഞു മറിഞ്ഞു വീണാർ CC. (infants). അവനു മാനസം ചൂടായ്വന്നതേ കാണ്ക

വിച്ച, പിച്ചയായ് വന്നുതത്തായം ഒട്ടേ CG. — പി ച്ചക്കളി No., song = വി —. പിച്ചയല്ല not in the best state. — പിച്ചം നടക്ക No. vu. the waddling of children when they begin to walk — see വിച്ച.

പിച്ചം piččam (S. പിഛ്ശം tail-feather) in പി. കെട്ടുക To catch a tail, fetch a reason from afar, break the ice.

പിച്ചകം piččaγam (fr. പിച്ചു). Jasminum grandiflorum പി'ത്തിൽ മൊട്ടു med. MM. പി ച്ചകമാലയും താലിയും Anj. പിച്ചകപ്പൂമാല താ ലിപൂണ്ടു (K/?/šṇa). പിച്ചകപ്പൂ GP 66. പി. നേ രായ പച്ചനിറം പൂണ്ടു CG. K/?/šṇa.

Kinds: നറുന്പി. Nal. (= മാലതി S.), കാട്ടു പി. Jasm. angustifol., ചെറുപി. Jasm. sambac.

പിച്ചി T. So. M. id. ശിക്ഷയിൽ പിച്ചിപ്പൂ വി രിയക്കണ്ടു KR.

പിച്ചള piččaḷa (T. S. പിത്തള) Brass, the mixture of copper & zinc. പി. അരച്ചെഴുതി യാൽ കണ്ണു തെളിവാൻ നന്നു GP72. — also = വ ട്ടക Vl.

പിച്ചളച്ചെല്ലം = ചല്ലപ്പെട്ടി 350.

പിച്ചാങ്കത്തി see പീ —

പിച്ചി see പിച്ചകം.

പിച്ചു piččụ T. M. C. Te. (Tdbh. of പിത്തം) Madness പി. പിടിക്ക, കൊൾക to go mad. പോയുംപിച്ചും പറക V2. to be delirious, so പി ച്ചുംപിഴയും or പിച്ചും ഭ്രാന്തും No., also to talk nonsense. പിച്ചല്ല Bhr. quite correct. കഴുകും പേയും പിച്ചേറിപ്പകുക്കും RC. furiously.

പിച്ചൻ a mad man.

പിച്ചുഭാവം weakness of intellect, dotage (senilitly).

പിച്ചുസ്വരം an inarticulate sound.

പിച്ചുക piččuγa So. (T. പിയ്ത്തൽ). To pinch, tear. പിച്ചിപ്പറിക്ക to tear off, see പിക്കുക.

പിഛ്ശിലം piččhilam S. (പിഛ്ശ gruel) Slimy, smeary, a kind of touch (സ്പർശം).

പിഞ്ചു piṇǰụ T. M. (Te. pin, young, C. piṇgu). Young fruit just set പൂവും പി'൦ കായും ഉണ്ടാ യി Arb.

പിഞ്ചുപോക So., പിഞ്ഞുപോക No. (v.n. of പിച്ചുക? or പിഴി?) to rot, decay.

പിഞ്ഛം pinčham S. = പിച്ചം (fr. പിൻ?) പി ഞ്ഛമഞ്ജരിയോടൊത്ത കളേബരം Anj.

പിഞ്ജ pińǰa S. Cotton (C. pińǰu, hatchel cotton). പിഞ്ജരം S. = പിംഗലം. — പിഞ്ജലം confused.

പിഞ്ഞാണം P. finǰān (Te. Tu. C. piṇgāṇi, T. pīṇgān). Porcelain; China-ware, dishes, plates (തട്ടുപി.) cups (കുണ്ടുപി.) V1. 2.

പിട piḍa (T. പിണ, T. Tu. C. peḍa, see പിടി, പെൺ). 1. The female of birds കോകപ്പിടകളും CG. the hen (പെട). 2. So. the female of deer (No. പേട), കുതിച്ചു മണ്ടും മാൻപിടകൾ KR. പിടകലക്കൂട്ടം RC. harts. 3. VN. (foll.) writhing മേൽ എങ്ങും പിടകൂട നടത്തിക്കൊ ന്നു RC.

പിടയുക 1. to be confused V2. 2. to writhe, struggle, pant, throb തുള്ളിപ്പിടഞ്ഞു VilvP. (a deer wounded). വീർപ്പു മുട്ടിച്ചു പി'ന്നിതു ചി ലർ UR. വീണു പിടഞ്ഞു RS. in hysterics. ഋക്ഷങ്ങൾ പിടഞ്ഞു കേഴും Bhr.

VN. പിടച്ചൽ 1. writhing പി. തുടങ്ങി ദുഷ്ടജ ന്തുക്കൾ Nal. struggle for life, in jungle-fire. 2. throbbing, palpitation; fatigue, hurry V1.; പി'ലായിട്ടു V2. confusedly.

CV. പിടയിക്ക to cause to writhe പിടയിച്ചു RS. പിടെക്ക freq. verb (= പിടയുക). മഹോദര ത്തിന്നു ലക്ഷണം നരന്പു പിടെക്കും a. med. പിടെച്ചു നെററഇമേൽ നരന്പുകൾ ഒല്ലാം (from grief) KR. to throb. പിടെച്ചു മരിക്ക AR. (in fire). തുള്ളിപ്പിടെച്ചു കരഞ്ഞു Si Pu. writhed, (a new-born child). അറുത്തിട്ട കോ ഴി പ്'ക്കുന്പോലേ, ഇറച്ചി ഇരിക്കേ തൂവൽ പി'രുതു prov. വലിയും പിടെക്കും നോവും a. med.

പിടം piḍam, പിടകം S. (Tu. puḍāi fr. പിടി) A basket.

പിടകം, പിടക a large boil, പിടകാദിശാന്തി med.

പിടക്കോൽ So. A wild bean, ചെറു പി. B.

പിടരുക piḍaruγa So. To be plucked up. No. to burst (= വി —), കുരു പിടർന്നു പോയി = പൊട്ടി.

CV. പിടർത്തുക to root up; to open a boil.

പിടരി piḍari T. M. (So. പിടലി; C. Te. peḍa hind-part, see പിരടി). The nape of the neck,

occiput V1. പിടരി കടയുന്നതിന്നു പി. യിൽ തടകുക a. med.

പിടാക piḍāγa So. A district; friendship.

പിടാകക്കാരൻ head of a district; a friend. B.

പിടാരൻ piḍāraǹ T. M. (see പിഷാരൻ). A snake-catcher V1.; a caste making painted shields, boxes, etc. No. = തോല്ക്കൊല്ലൻ; a class of lower Brahman s, who drink liquor & worship Sacti (or a Kāḷi, called പിടാരി V1.) KU. കാ വിൽ ഇട്ടമ്മൽ ഇല്ലത്ത് ഏളേ പിടാരർ TR. (with കഷായവസ്ത്രം, നിത്യ സന്യാസത്വം Cal.)

പിടി piḍi T. M. C. Te. 1. A grasp, hold. കുങ്കൻ പിടിമുതല TP. the alligator that seized K. പിടിയും വലിയുമായി TR. there was some struggle. 2. a closed hand, fist; a handful ഒരു ദിനം ഒരിക്കാൽ ഒരു പിടി ഭുജിപ്പാൻ ChVr. ഒരോ പി. ച്ചോറു to each. ഒരു പിടി യായ തലമുടി (= പിരി) in one braid. ഒരു പി. യായ്പോയി was emaciated. ഒരു പി. ഇല മുന്പി ലും ഒരു പി. ഇല പിന്നിലും വെച്ചു കെട്ടും (jungle-dwellers). 3. a handle, hilt പിടി ഇ ടുക to fix it on. ൩ാ പൊന്പിടിക്കത്തി ഉണ്ടാ ക്കിച്ചു (for presents), വെള്ളിപ്പിടിവാൾ, ഒരു തന്പാക്കു പി. പീച്ചാങ്കത്തി TR. 4. memory, seizing with the thought ആഴ്ച (എനിക്കു) പി. ഇല്ല I don't remember the day. എനക്കു പി. യുള്ളേടത്തോളം പറയാം TR. 5. (C. T. = പിട) a female elephant പിടിപ്പാൽ മധുരം GP., നിന്നുടെ പിടിക്കാണ്പിൽ KR. (=പെണ്പുലിഹൃ ദയം); also the female of camels, pigs B. ആന പ്പിടിയും വാൾപിടിയും രക്ഷിക്ക TR. coronation formula, to rule the elephants & warriors. 6. a stunted fruit as of cocoanut (കൊഞ്ഞു, പിഞ്ചു), പേടും പിടിയും prov.

പിടി എത്തുക to seize, reach പി. ഇളക്കുക to let go (അവനെ MR., തെങ്ങിൻ TP., ക ട്ടാരം പി. ഇളക്കി TR.).

പിടി കിട്ടുക to seize അവനെ പി'വാൻ jud. പ്രതികളെ പി'ട്ടീട്ടില്ല MR.; പി'ട്ടാത്തവൻ not brought in as yet. കള്ളന്മാരെ പി'ട്ടി Brhmd. — (4) പിടി കിട്ടിട്ടില്ല I could not make it out. Palg.

പിടികൂടുക to seize അവളെ പി'ടി PT.

പിടികൂട്ടുക to set at എൻറെ നേരേ നായിനെ പി'ട്ടി (calling പിടി Imp.)

പിടികെട്ടുക, കൈപ്പി. TP. to engage, provoke to fight പി'ട്ടി Sk.

പിടിക്കിഴങ്ങു a certain yam = പൊടി —, നന —.

പിടിക്കോൾ V1. (or — ൽ?) a wooden machine for raising water.

പിടിച്ചോറു alms പി. ഇട്ടു പോററി TP.

പിടിത്താൾ പറിക്ക V2. to glean corn = കാ ലായ് 243, താപ്പിടി 444, താൾപിടി 448.

പിടിപെടുക 1. to be caught, seized. 2. to lay hold of രോഗം പി'ട്ടു മരിച്ചു MC. എനി ക്കു രോഗം പി'ട്ടു & വിപ്രനെ രോഗം പി' ട്ടിതു Si Pu. അരണ്യത്തിൽ പി'ട്ട വഹ്നി Bhr. കാട്ടുതീ പി. Bhg. അതിനെ പി'ട്ടു വലിച്ചു കൊണ്ടു പോയി PT. മത്സ്യത്തെ പി'ട്ടാൻ Mats. 3. to embrace with open arms = പൊത്തിപ്പിടിക്ക.

VN. പിടിപാടു, പിടിവാടു 1. seizing, eclipse (astr.) 2. (4) acquaintance, information പേർ പി'ടില്ല vu. 3. an instruction, document, as on appointing a person, lease. പിടി പാട്ടു നിനവു a document given to contractors etc. 4. regard for God in swearing V1.

പിടിപ്പതം So. portion given to reapers.

പിടിപ്പന്നി (5) a sow.

പിടിമണ്ണു (2) a handful of earth, in administering oaths V1.

പിടിമാനം power, protection B.

പിടിമുളം (2) a cubit measured from the elbow to the end of the closed fist.

പിടിമുറുക്കം holding fast.

പിടിമോന്ത see മോന്ത.

പിടിയാന (5) a female elephant.

പിടിവള്ളി a prop, tie.

പിടിവഴുതുക, പിടിവിടുക to let go, slip off കുതിര പിടിവിട്ടു.

പിടിവാടു, see പിടിപാടു.

പിടിക്ക piḍikka T. C. M. (Tu. പിൺ to know). 1. To seize, catch (മീൻ); verb of general import, as കൈ പി., കാൽ പി. = അഭയം വീഴു

ക. — നൂൽ ചായം പിടിച്ചു imbibed, took the dye. 2. to hold, as a vessel (contain); to stick to അടിയിൽ പി. vu. ഇരിട്ടുകൾ മരത്ത ണൽ പിടിച്ചു നില്ക്കുന്നു Nal. ഇറെക്കു പിടി ച്ചിട്ടു ചവിട്ടിയതു jud. still standing in the veranda. ഒരുത്തനെ പിടിച്ചാൽ, കൊന്പിനെ പിടിക്ക prov. to rely on. മാസപ്പടിയിൽ പി ടിച്ചു കൊൾക or വെക്ക to keep back, deduct = ഇട്ടു പിടി കഴിക്ക No. 3. to find out, understand. 4. v. n. to take effect (= പററുക), തീ പി. to take fire. — to hit അവനു ദീനം പി., ദശരഥനിഹ പിടിച്ചിതോ പിശാചു KR. സ്ഥ ലം എനിക്കു പിടിച്ചില്ല did not prove healthy; esp. of sickness & remedies എണ്ണ പിടിക്കു ന്നില്ല, പനിക്കു പിടിച്ചില്ല did not affect the fever. അതു പിടിയായ്കില് MM. if that prescription fails (= അതുകൊണ്ടു പൊറായ്കിൽ). പി ടിയാത worthless. ഒന്നിനും പിടിയാ V1. ദ്രവ്യ ത്തിന്നു പിടിക്കാതേ കുറവു വന്ന പണയം VyM. not reaching the value of (opp. പിടിപ്പതു q. v.). 5. to be formed (as എടുക്ക, കെട്ടുക). ഉറക്കം പിടിക്ക to grow sleepy, പച്ച പി., ചൂടു പി. to grow hot, പിത്തം പി. to grow bilious, ദാ രിദ്യ്രം പി. to become poor, പഞ്ചം പി. dearth to arise, etc.

adv. part. പിടിച്ചു 1. beginning from പുതുപ്പ ട്ടണക്കടവു പിടിച്ചു തോവാളക്കട്ടിളയോളം KU. ആ മാസം പി. from that month. 2. arising from. ധരണി പി. പിണങ്ങും ChVr. to fight about. അവരേ വേദം പി. ന ന്പൂതിരി സത്യം ചെയ്യിച്ചു TR. made swear by their Vēda. 3. referring to.

പിടിച്ചടക്ക to conquer രാജ്യവും നഗരവും ഇ ങ്ങു പി. Nal. കോട്ട, നാടു പി. TR. etc. (also merely കുണ്ഡിനം വെട്ടിപ്പിടിച്ചു Si Pu.)

പിടിച്ചടുക്ക to row quick to the shore.

പിടിച്ചിരിക്ക to grasp firmly, adhere, to be intent on.

പിടിച്ചുകളി a play with shield & sword.

പിടിച്ചുകെട്ടുക to embrace.

പിടിച്ചുകൊൾക 1. to lay hold of പിടിച്ചോ ണ്ടുപോയി തടുത്തു, കൊലോത്തേക്കു പി'ണ്ടു പോക TR. 2. to detain, (2) to stop pain. 3. to comprehend.

പിടിച്ചു ചെല്ക to follow up പാദ ചിഹ്നം Bhg.

പിടിച്ചുപറി robbery VyM. പകയും പി. യും തുടങ്ങി TR.

പിടിച്ചു പറിക്ക 1. to rob വഴിപോക്കരോടു പി. AR. സാധുക്കളോടു പി. Sah. 2. to break a quarrel, have a scuffle. കണ്ട ങ്ങിരിക്കേ പി'ക്കുന്ന വണ്ടാർ കുഴലിമാർ Si Pu. met. to overpower, disarm (by their beauty).

പിടിച്ചു പററുക to confiscate കുടിയാന്മാരോടു പി'ററിയ തോക്കു TR.

പിടിച്ചു പൂട്ടുക to embrace, yoke, lock up.

പിടിച്ചുരാക്കു, (T. പിടിത്തിരാവി) an artificer's vice.

പിടിച്ചുവെക്ക to stop, arrest; (2) to deduct & put by.

VN. പിടിത്തം (= പിടി, also പിടുത്തം) 1. grasp ഇര പി'ത്തിൽ MC. in seizing the prey. പി. കൂടുക to lay firm hold on, attack. പി. ഇളക്കിപ്പോന്നു escaped from, prison. 2. handle (met.) പി. പിടിക്ക to seek a cause against one. 3. being conversant with, knowledge, see മലപി. 4. obstinacy V2.

adj. part. പിടിപ്പതു (2) as much as it will hold. പാത്രത്തിൽ പി'തേ വരൂ prov. കപ്പൽ പി., വയററിൽ പി. — (4) suitable, requisite, treated as adj. പിടിപ്പതുപണയം VyM. പി ടിപ്പതു വില വാങ്ങി നിലം കൊടുത്തു full value. അതിന്നു പി. ദ്രവ്യം കൊടുത്തു, അതി ന്നു പി. കാണം കൊടുത്തു പറന്പുകളെ വാ ങ്ങി TR. പി. അനുഭവങ്ങൾ വെച്ചുണ്ടാക്കി MR. full of the proper fruit-trees.

CV. പിടിപ്പിക്ക to cause to seize or grasp. കോഴിയെ പി'ച്ചു, എഴുത്തുകൾ പി'ക്ക TR. to intercept communications. കുണ്ഡം കുഴി ച്ചതിൽ തീയും പി'ച്ചു SG. kindled. വാലി ന്മേൽ വളർന്ന തീ പി'ക്കേണം KR. താടക യെ അന്പാൽ അന്തകപുരം പി'ച്ചരുളി RC. (= പ്രാപിപ്പിച്ചു). പാരം ജ്വരം പി'ച്ചുതേ Mud — ഉളുക്കു പി. No. to set a dislocated joint.

VN. പിടിപ്പു (2) sticking, cleaving പി. ള്ള മണ്ണു a tenacious soil. — (3. 4) capacity, sufficiency പി. ള്ള ആൾ able (opp. foll.)

Neg. v. പിടിയാതവൻ (4) incapable, stupid, worthless, നീ പി. നീ പി. Bhr 7. — പിടി യായ്ക being unserviceable.

പിടുങ്ങുക piḍuṇṇuγa T. M. (= പിടി). To pull out, extort, vex.

പിടുക്കു T. M. the testicle (ഒട്ടകപ്പിടുക്കു No. Indian rubber), പീ. വീങ്ങുക rupture (Te. C. = പിണർ).

പിടുപിടേ 1. the sound of flame crackling. 2. thick, stiff (പിടിപ്പു).

പിടെക്ക, see പിട.

പിട്ട piṭṭa T. M. = വിഷ്ഠ (പിണ്ടി, പിഴുക്കു) Excrements of rats, (C. piččike).

പിട്ടം = വിട്ടം No. a cross-beam.

പിട്ടൽ piṭṭal No. = പുട്ടിൽ. 1. Husk, palea പി ട്ടൽ വിളയുന്നവ (opp. കോച്ചിലിൽ വിളയുന്നവ). കോലും പിട്ടലും No. Palg. (പുടയും Er̀.) — പൊ ട്ടിൽ പ്രായം (നെൽ 579). 2. കത്തിയും പി'ലും എടുപ്പിച്ചു scabbard of wood; also കത്തിപ്പിട്ടിൽ Palg. — ട്ടൽ No. (കത്തിയുറ Er̀.)

പിട്ടു piṭṭụ (C. Te. T. meal, Tdbh. of പിഷ്ടം) 1. A thin meal-cake, rice- bread. പപ്പടപ്പിട്ടു a batter B., തവിട്ടുപിട്ടു 438. 2. cheating, So. പി. കാ ട്ടുക V1. to threaten, പി. പറക to impose on.

പിട്ടുകാരൻ a seller of rice-bread; a cheat, menacer.

പിഠരം piṭharam S. A pot (see പിടം).

പിണ piṇa T. M. (C. Te. pena, Tu. puṇe, C. poṇe fr. പിൺ = പിടിക്ക 2). 1. Tying, yoke പി. കെട്ടുക; പി. അഴിക്ക to unyoke. 2. being involved, bail, surety. ഞാൻ പിണയോ am I responsible? പി. പറക to accuse. 3. coupling; equal = ഇണ. ഇണയല്ലാത്തവനോടു പി ണകൂടി prov.

പിണയാൾ, (also — ാളി, — ാളൻ) a substitute.

പിണയുക (= പിടയുക). 1. To be entangled വലെക്കകത്തു പുക്കാവതെന്നിയേ ചു ററിപ്പി. (a fish). കെട്ടിപ്പിണഞ്ഞു കിടക്കുന്ന വ ള്ളികൾ PT. intertwined. സംഗരമായി പിണ ഞ്ഞാർ closed with the enemy. സൂനുവും മല്ലനും ആഹവമായി പിണഞ്ഞാര് CG. അരികൾ പോ ർക്കു പിണഞ്ഞതിൽ നല്ലതു നീ RC. 2. sufferings to alight on one നിണക്കു കാര്യഭംഗം പിണ ഞ്ഞു PT. മാരമാൽ, ആർത്തി, അല്ലൽ പിണഞ്ഞ മാനസം CG. വിഷമാപത്തു പിണഞ്ഞുഴന്നു CC. greatly endangered. കാച്ചൽ പിണഞ്ഞുള്ളോരെ ങ്ങളെ, അബദ്ധം, ശാപം പി. CG. so അരിഷ്ട ത, കിണ്ടം, ചതി etc. കുണ്ഠത്വം പിണയാതേ പോവാൻ Mud. 3. (= പിന്നെക്ക) No. എന്നെ പിണയാൻ അടുക്കുന്നു TP. to entrap.

VN. പിണച്ചൽ yoking, entanglement, പി. തീ ർക്ക to unyoke.

v. a. പിണെക്ക 1. to tie together, yoke. 2. കാൽ പി'ച്ചു വെക്ക No. crossing one's legs (standing, sitting or lying). കൈയും കാലും പി'ച്ചു വെക്ക = ഏത്തം ഇടുക (a school-punishment). 3. to ensnare ചതി ച്ചു പിണെച്ചു TP. entrapped. ഉപായം, വി കടം പി. to bring upon one; embarrass V1. സങ്കടം പി. to afflict. കിണ്ടം പി. = ചതിക്ക.

പിണങ്ങുക piṇaṇṇuγa T. M. (C. penagu, Te. penaṇgu fr. പിണയുക 1). 1. To be entangled വഴി പി'ങ്ങി lost the way. വാക്കു പി'ങ്ങി V1. erred in saying. 2. to quarrel, fight തമ്മിൽ തരംനോക്കി നേരേ കടന്നു പിണങ്ങിത്തുടങ്ങി നാർ SiPu. തൃണങ്ങൾ പി'മോ വഹ്നിയോടു Mud. ചെമ്മേ പി'൦ ഈ നമ്മിൽ അപ്പോൾ CG. കളകളോടു പിണങ്ങിനാർ Bhg.

VN. I. പിണക്കം 1. confusion, എഴുത്തുപി. V2. fault in writing. 2. quarrel, fight പൊൻഭൂ മി പെൺ എന്നിവ ചൊല്ലി മന്നവന്മാർക്കു ണ്ടാം പി'ങ്ങൾ KR. ചണകപുത്രനോട് അ മാത്യന്നേററവും പി. ആകുന്നു Mud. പി. ന ല്ലവരോടു നന്നല്ല ഇണക്കം വേണ്ടതു Bhr.

II. പിണക്കു id., പിണക്കുകൾ KR.

പിണക്കുക T. So. 1. To entangle നൂൽ പിണക്കി V1. 2. to set at variance.

CV. പിണങ്ങിക്ക to cause strife, തങ്ങളിൽ പി' ച്ചു Bhr 16., V1.

പിണം piṇam T. M. (Tu. puṇa, C. heṇa, Te. pīrugu fr. പിണു stiff). A corpse, dead body

of animals. കൊടിയ കുറത്തലപ്പിണം നിവി ർന്നിതു RC. on a battle-field. പണം എന്നു പറയു ന്പോൾ പിണവും വായ്പിഴർക്കും prov.

പിണന്പുളി Pay., പിണന്പുളി So., പുനന്പുളി No. an acid jangle-fruit used for tamarind GP70. പി. ക്കു സ്ത്രീലാഭം PR.

പിണർ piṇar T. M. (√ പിണു). l. Grossness, what is thick, stiff; a bruise അടിപ്പിണർ 2. a thunder-bolt (C. Te. piḍugu) മിന്നൽപ്പിണ രിന്നു തുല്യം മനുഷ്യൻറെ വാസം Anj. 3. (So. tie = പിണ, C. പിണിൽ long hair) a bundle of rice transplanted = ഞാററുപിടി No. — പിണ രിടുക to yoke B.

denV. പിണർക്ക 1. to grow thick, coagulate. 2. to beoome big, to swell as a bruise പി ണർത്തുവന്നു (vu. ‍പ്പു. —) = തിണർക്ക — അടി ക്കട്ട കള്ളന്മേൽ പിണർക്കും Mantr.

VN. പിണർപ്പു coagulation; tumour അടിപ്പി ണർപ്പു vu.

പിണർന്പുളി see പിണന്പുളി.

പിണർ വള്ളി Zanonia Indica. Rh.

പിണാ piṇā (T. = പിട 2. പെൺ). In പിണാ വു B., പ്നാവു V1. servitude (?) prh. fr. പിണ.

പിണാപ്പെൺ, പ്നാത്തി V1. a maid-servant of Brahmans, see പിണ്ടാട്ടി.

പിണി piṇi (T. tie = പിണ). Ailment, affliction, esp. by demons പോത്തിന്നു പിടിച്ച പി ണി ചാടുകൾ ഇഴെപ്പാൻ RS. വാതംകൊണ്ടുള്ള പി. melancholy. പി. ഒഴിക്ക Mantr. (with singing of കളപ്പാട്ടു & ബലിക്കള). ജനിപ്പൊരു വി നപ്പാടും മരിപ്പൊരു പിണിപ്പാടും CG (= പീഡ).

പിണിയാൾ No. the person on whom exorcism is being practised.

പിണുപിണേ piṇubiṇē Thickly, stiffly.

Int. v. പിണുപിണുക്ക to grow thick.

പിണെക്ക see പിണ.

പിണ്ടം piṇḍam (Tdbh. of പിണ്ഡം q. v.). 1. Lump, heap. 2. പി'൦ & പിണ്ട membr. mul. (obsc).

പിണ്ടാട്ടികൾ female servants in a palace (= പെ. — & പിണാത്തി), also പിണ്ടിയത്തികൾ in Tāmūri's palace V1. (പിണ്ഡം 2.)

പിണ്ടി piṇḍi T. M. Te. C. (Tu. puṇḍi, see പിണ്ഡം) 1. What is squeezed, wrung out, dregs, refuse, sediment. 2. elephant's dung ആനപ്പി. (V1. പിണ്ടം). 3. വാഴപ്പി. a plantain stem, used as mark for arrows. 4. So. a large bamboo V1.; (B. raft = പാണ്ടി?)

പിണ്ടിക്ക(ായി) the wild nutmeg.

പിണ്ടിപാലം RC. see ഭി —.

പിണ്ഡം piṇḍ/?/am S. (fr. piṇḍu Te. C. to squeeze = പിഴി, see പിണു & പിണം). 1. A lump, ball; the head of an elephant V1. 2. a rice-ball, handful of food (ഉരുള), മന്ത്രപി. a charmed morsel. 3. a rice-ball offered to the dead, esp. by Brahmans പി. വെക്ക, ഇടുക, ഊട്ടുക oblation to the manes (10th day). പന്ത്രണ്ടാം ദിനത്തിൽ പി'വും കഴിച്ചു ശ്രാദ്ധവും KR. തി രുനെല്ലിപ്പി. മറിച്ചേക്ക TP. രാജാവിൻറെ പി. കഴിഞ്ഞു, എഴുന്നെള്ളിയേടത്തേ തിരുനാൾ പി. കഴിപ്പാൻ തോക്കും മരുന്നും അയച്ചു TR. (പ ള്ളിപ്പി. for Rājas). പിണ്ടത്തിന്നു കൊടുത്തു (extorted money, etc.) "be it for his funeral" vu.

പിണ്ഡക്കാരൻ (1) a stout man.

പിണ്ഡദാനം S. (3), also പിണ്ഡപ്രദാനം VyM.

പിണ്ഡവർ (3) next relations, heirs നിന്നുടെ വൈരികളായിനിന്നീടുന്ന പി. CG. nephews.

പിണ്ഡി S. (2) a rice-ball, പിണ്ടി.

പിണ്ഡിക S. 1. a ball of flesh, the calf of a leg V1. 2. the nave of a wheel.

പിണ്ഡിതം S. lumped together, പിണ്ഡീകൃതം.

പിണ്ഡാക്യം piṇyāγam S. (see foll.) An oil-cake ബദരമിശ്രമായിരിക്കും ഇംഗുദീതരുപി. ഉരുട്ടി പിതാവിനു പിണ്ഡം കഴിച്ചു KR.

പിണ്ണാക്ക T. M., vu. പു —, (പിണ്ഡം) cakes of beaten seeds, oil-cake (എൾ — തേങ്ങാപ്പി ണ്ണാക്കിന്നു പ്രിയം വലിപ്പിക്ക prov.). പി'൦ കൂത്തും ഒപ്പം prov. മരത്തിൻ പി'൦ ഉരുട്ടി പിണ്ഡവും കഴിച്ചു KR.

കാട്ടുപിണ്ണാക്കു a plant (= ഐരാണി).

പിതറുക piδar̀uγa (C. to be frightened). To burst = പിടരുക.

പിതററുക (T. to talk unceasingly) = പിതുക്കുക No.

പിതർ aM. (aT. പിതിർ a drop, പിചിർ drizzling) rain കടുപ്പം ഒൺപിതരായൂർക്കു — വന്പു

കയുമായി തുടർന്തെഴും തീ RC101.(or cloud)?

പിതിടു aM. = പിശിടു what is wrung out പി തിടായി RC53. (പിതിരുക aT. to fall into pieces).

പിതാവു piδāvụ S. (Nom. of പിതൃ fr. പാ, Ju-piter). Father, pl. പിതാക്കന്മാർ Brhmd. പി താക്കൾ ഇരിവരും Mud. parents. പിതാക്കൾക്കു നല്കി VetC. to father & mother. നേരേ പറക പിതാക്കന്മാരോടു നീ Bhr.

പിതാമഹൻ S. paternal grandfather; Brahma. — (fem. പി'ഹി Brhmd.) — പി'ന്മാരു ടെ ഗതി വരുത്തുവാൻ KU. ancestors.

പിതിർ, പിതിടു, see under പിതറുക.

പിതുങ്ങുക piδuṇṇuγa T. M. (C. hodaku). 1. So. To be squeezed, pressed out. 2. No. children to make wry faces, begin to cry.

പിതുക്കുക T. M. Te. C. to crush തവളയെ ചവി ട്ടി പിതുക്കിക്കളഞ്ഞു No.; to press the matter out of a boil (= പിളുക്കുക).

പിതൃ piδ/?/ S. = പിതാ in Cpds. പിതൃക്കൾ Ancestors. പി. കടം വീട്ടാൻ പത്നിയോടും കൂടി Bhr. — ഗേഹപിത്രാദികളും Chintar.

പിതൃകർമ്മം S. & പിതൃക്രിയ PR. oblation to ancestors (with പൂള etc). — പി'ർമ്മക്കാർ = നന്പിടി. — പിതര്ൃചാത്തം (ശ്രാദ്ധം), — തർപ്പ ണം, — ദാനം id.

പിതൃഘാതകൻ AR. who murders his father.

abstr. N. പിതൃത്വം S. paternity V1.

പിതൃദേവതകൾ S. the manes, deified ancestors that receive the souls of the deceased.

പിതൃപതി AR. = യമൻ.

പതൃപിതാക്കന്മാർ S. forefathers.

പിതൃപൂജ S. = പിതൃകർമ്മം; so പിതൃപ്രീതികൾ വരുത്തുക to propitiate the manes KU. — പിതൃയജ്ഞം etc.

പിതൃവഴി V1. genealogy.

പിതൃവാവു No. the new moon, esp. in Karka- ḍaga; also Tulā & Kumbha.

പിതൃവ്യൻ S. (L. patruus) paternal uncle സാ ക്ഷാൽ പി'നല്ലോ AR. നിന്നുടെ പി'ന്മാർ KR.

പിതൃഷ്വസാ S. father's sister. Bhg.

പിതൃഹത്യ S. parricide.

പിതൃഹന്താവേ കുല ചെയ്യാതേ ഞാൻ പിതൃ ക്രിയ ചെയ്യുന്നില്ല Mud.

പിത്രനുഗ്രഹം S. father's blessing KR. (opp. പിതൃശാപം).

പിത്യ്രം S. paternal പി'മാം അർത്ഥം Mud. പി' മാം ഋണം Bhr. due to ancestors.

പിത്തം pittam S. Bile (യൌവനം തികയു ന്പോൾ അഞ്ഞാഴി പി. in the human body VCh.), one of the ത്രിദോഷങ്ങൾ. — അവനു പി. ഇളകി he is bilious. എനിക്കു പി. പിടിച്ചില്ല, പി. ക രേറി ചത്തുപോകും prov. — 40 ജാതിയുള്ള പി. AdwS.

പിത്തകാമില Nid. a jaundice, as പിത്തപാണ്ഡു.

പിത്തക്കാരൻ V1. irritable; പിത്തൻ (പിച്ചൻ) a fool; also N. pr. (& പിത്തറി N. pr. m.).

പിത്തരക്തം S. blood-spitting.

പിത്തരോഗം a disease arising from bile (opp. വാത —, കഫ —).

പിത്തലാട്ടം (= പിച്ചു) T. M. lying, tricks. ഒ ന്നാന്തരം മതിരാശി (Madras) പിത്തലാട്ടം Palg. No.

പിത്തശരീരി a person of a bilious constitution.

പിത്തളം S. & പിത്തള brass പി. പൊന്നെന്നു തോന്നും ചിലർക്കു KR. ചെന്പുംപി. യും a. med.

പിത്തോക്കു, പിത്തോൽ E. pistol.

പിധാനം pidhānam S. = അപിധാനം Covering (പി = E. be —).

പിനാകം pināγam S. A club, bow.

പിനാകി Siva. Sk.

പിൻ piǹ 5.(C Te. also T. Te. വെൻ, C. ben; Te. pin, young). 1. The back- side (opp. മുൻ). 2. behind, after പിന്നുണ്ടോ ജീവിക്കുന്നു KR. (= പിന്നേ). — The Instr. with local meaning നിന്നുടെ പിന്നാലേ കൂടേ നടക്കാം, കാലി കൾ പിന്നാലേ വരും CG. മണ്ടുവിൻ പിന്നാലേ pursue. പെണ്ണുങ്ങടെ പിന്നാലേ പോയി Anj.; also temporal എന്നതിൻറെ പിന്നാലേ TR. — The Loc. local അവരുടെ പിന്നിൽ ഒളിച്ചു കൊൾ, പി. നോക്കാതേ Bhr. behind. സുഗ്രീവ നെ പിന്നിലിട്ടു അഗ്രേ തടുത്താൻ നികുംഭനെ AR. ran before, So. 3. adj. other പിന്നോ രിടത്തു to another place. പ്രവൃത്തി പിന്നൊരു ത്തർക്കു കൊടുപ്പാൻ TR.

Hence: പിങ്കഴുത്തു V1. the occiput.

പിങ്കാൽ the heel = മടന്പു V1., പി. കഴി നന ഞ്ഞില്ല SiPu.

പിങ്കടുമ tuft worn behind KU. (opp. മുങ്കടുമ).

പിങ്കടുമക്കാർ foreign Hindoos = പരദേശക്കാർ.

പിങ്കഴി thieves' den V1.

പിൻകുടുക to pursue കത൪ന്നിട്ടു പി'ടിനാർ RC.

പിൻകുറു after-part കുഴിൽ കെട്ടു പി'ർ കവി ഞ്ഞു SiPu.

പിൻകെടുക Bhr. to be defeated & പിൽക്കെടുക.

പിങ്കട്ടു 1. tying the hands behind. 2. a back-house, poop. പി. വലിക്ക to tow a ship.

പിഞ്ചെല്ലുക to follow, pursue, also പിഞ്ചേ ൪ന്നു ചെന്നാർ Bhg.

പിന്തട്ടു V1. the crupper of a horse, etc.

പിന്തല the back-part of the head, stern.

പിന്താങ്ങുക jud. to help, assist.

പിന്തിരിയുക v. n. to retreat, be defeated. Bhr. v. a. പി'ചിനി തേരും കൂട്ടിവാങ്ങുക Brhmd.

പിന്തുടരുക to follow, pursue.

പിന്തുണ a reserve to fall back upon മിത്രം അവനുണ്ടു പി. നി൪ണ്ണയം AR. പി. ഉണ്ടു ഞാൻ, പി. ആരും നിണക്കില്ല Bhr.

പിന്തുലാം = ഞാലി 5.

പിന്തേരുക to pursue.

VN. പിന്തേ൪ച്ച വരിക Bhr. to press the retreating enemy.

പിന്ത്രാണം V1. the rearguard = പിന്പട.

പിന്നടക്ക to follow താര പി'ന്നീടിനാൾ KR.

പിന്നടി V2. = ഉപ്പുററി.

പിന്നപ്പന്നേ again & again; more & more നീറുന്നൂതുള്ളവും പി. CG. അവനു ബുദ്ധി പറയുന്തോറും പി. വഴിയോട്ടു.

പിന്നര posteriors.

പിന്നാക്കം = പിന്നോക്കം (തല പി. എടുക്കാൻ കുഴിക്കില്ല MR. backwards).

പിന്നാങ്കഴി a well, ditch.

പിന്നിടുക 1. to leave behind. പിന്നിട്ടതു തേടു ക to glean. 2. to clear a space, go beyond it 72 കോടിയോജന വഴി പി'ട്ടു ചെല്ലും VilvP. travelled over. പല രാജ്യങ്ങളെ പി' ട്ടു കുന്നിന്നു ചെന്നു Bhr. ദു൪ഗ്ഗമായ മാ൪ഗ്ഗം പി'ട്ടു, ദു൪ഗ്ഗവും പി' ട്ടു നി൪ഗ്ഗമിച്ചു CG. got out of the fort. 3. to pass time രാത്രിയെ പി'ട്ടു സ ന്ധ്യാവന്ദനം ചെയ്തു AR.

VN. പിന്നീടു afterwards, Trav.

പിന്നൂടേ to the rear. പി. ചെന്നു Bhr. pursued. പി. ചെന്നാൻ UR.

പിന്നേ 1. behind, (better പിന്നിൽ). 2. after നിൻറെ പിന്നേ ആരുള്ളു Bhg. പുലകഴി ഞ്ഞപ്പി. കാണാം TR. കളവുണ്ടായ പി. MR. കന്പഞ്ഞിരാജ്യം ആയതിൽ പിന്നേ TR.; also പിന്നേക്കു സംഗതി വരുത്തും TR. at a later time. 3. yet, പിന്നേ എന്തു what more? മന്നവന്മാരും പി. ശ്വാക്കളും ഒരു പോലേ PT. and. തല പിന്നേ ഒന്നുള്ളതു ഖണ്ഡിപ്പാൻ UR. the one head still left to him. 4. then, consecutively എങ്ങനേ പി. നീ പ്രാണൻ കളവതു DN. how then can you? ദുഷ്ട൪ക്കും ദയ ഉണ്ടാം പി. എന്തീശന്മാ൪ക്കു PT. how much more. തൊട്ടിട്ടില്ല പി. എന്താലിംഗനം PT. how much less. ൦രം ച്ചക്കു പോലും കൊ ടുക്കയില്ല പൂച്ചെക്ക് എന്നുള്ളതോ പി. യല്ലോ CG. Even Gods would not escape പി. ആ കട്ടേ നിന്നെ പോലേ ഉള്ളഭാസന്മാർ KR.

പിന്നേതു the next, the rest ദൈവത്തിൻ ക യ്യിലും പി' തെല്ലാം CG. പിന്നേത്തേ adj. പി ന്നേത്തേതിൽ. പിന്നത്തേതിൽ afterwards.

പിന്നേവൻ, — വൾ the latter, Bhg.

പിന്നേടം the rest. ചൊല്ലുവാൻ ആവതോ പി. Bhr. പി'മുള്ള കഥ Bhg. പി. എന്നുള്ള ചി ന്ത VCh. thoughts of a future life.

പിന്നേയും further, again, and പി. പി. വള രേ അപേക്ഷിക്കുന്നു TR. വേറിട്ടു പോയ ജീ വൻ പി. വന്നു Bhg.; ഗണ്ഡസ്ഥലമതാ പി. മിന്നുന്നു Bhr. still (of a corpse).

പിന്നേയോ what next? will it not? why not? why ask, of course (also പിന്നേ ആകട്ടേ).

പിന്നേററുതടി a short arrow thrown, or shot through a tube; ചെറുപി. B.

പിന്നോക്കം backwards പി. ഓടിത്തുടങ്ങി പ ടകളും SiPu. fled. പേടിച്ചു പി. മണ്ടി MR. പി. വലിച്ചുക്കൊണ്ട് ഓടിപ്പാൻ Nal. to pull him away. പി. ഇല്ലിനി ഒന്നുകൊണ്ടും AR.

തേർപി.കൂട്ടി പോരിൽ ഒഴിച്ചുനിന്നു Brhmd. ദീനം പി.വെച്ചില്ല did not abate (opp. കരേ ററം). യുദ്ധത്തിന്നു പി. വെച്ചു. ebb of battle, retiring. പി. മാറുക, വാങ്ങുക to retreat — പിന്നോക്കെന നോക്കുക V1. — പിന്നോക്കി ച്ചെന്നു KumK. returned. പി. നടപ്പാൻ പാ ദം പോകുന്നില്ല Bhg. ഒരു പദം പി'ക്കി വെ ക്കാതേ Bhr. not retreating. പി. വാങ്ങി, തി രിച്ചു KR.; also പിന്നോക്കിൽ നടക്ക Hor.

പിന്നോട്ടു (പട്ടു) backwards.

പിന്പക്കം the backside, പി. വാങ്ങുക V2. to retreat.

പിന്പട the rear of an army.

പിന്പണി the rest of the work, work done over again.

പിൻപററുക No. = പിഞ്ചെല്ലുക.

പിന്പിടിച്ചോടുക to sail in the wake of another vessel V1.

പിന്പു 1. the backside rear, second rank. പി. മറിയുക to tumble backwards, heels over head. 2. back, behind, after തുടങ്ങിയാൽ പി. prov. പിന്പാൽ VyM. മുന്പിലേ വേണ്ട തു പിന്പിൽ വിളന്പിനാൾ CG. later.

പിന്പേ behind, after എങ്ങൾ തൻപി. പോ യിചെല്ലും CG. ദമയന്തി പി. പോയാൾ Nal. followed. അറിവില്ലാത്തവർ പി. ന ടക്ക Anj. പി. തുടരുവാൻ PT. to pursue. കന്നിൻപി. പാച്ചൽ തുടങ്ങി CG.

പിന്പുറം 1. the backside പശുവിൻെറ പി'ത്തു കുടി പുറത്തേക്കു വന്നു Anach. (in ഹിരൻ്യ ഗ൪ഭം). കത്തികൊണ്ട് എൻെറ കഴുത്തേക്കു പി. ഒന്നു കൊത്തി TR. from behind. പി. വാങ്ങി ഗമിക്ക നാം SiPu. let us go back. പിന്പുറേ വന്നു പിടിച്ചു MR. from behind. 2. = പിന്പട.

പിന്പെടുക (& പില്പെടുക) to lag behind, ഭീരു ക്കൾ പി'ട്ടു നില്ക്ക യും Mud. to be backward, surpassed.

പിൻബുദ്ധി after-thought.

പിൻമഴ the latter rain.

പിന്മറുക to retreat, backslide.

VN. പിന്മാററം defeat.

പുന്മുൾ V1. an instrument of turners.

പിൻവാങ്ങുക to draw back, to backslide.

പിൻവാതിൽ a back-door പി'ലൂടെ അകത്ത ങ്ങു പൂകിനാൻ CG. (see also പിറ, പില്പാടു).

പിന്താരിക്ക Port. pintar, To paint.

പിന്താരം a picture.

പിന്താരക്കാരൻ No. a painter = ചിത്രഎഴുത്തുകാരൻ.

പിന്നുക pinnuγa T. So. (Te. peni, C. peṇe, പിണ). To plait, twist, wreath.

VN. പിന്നൽ: f. i. പി. വേല crotohet-work. — also embroilment V1.

പിപാസ pibāsa S. (desid. of പാ) Thirst ക്ഷുൽ പി കൾകൊണ്ടു മൂ൪ഛ്ശിതൻ Nal.

പിപീലിക pibīliγa A large black ant.

പിപ്പലം pippalam S. Ficus religiosa, അര യാൽ.

പിപ്പലി S. = തിപ്പലി long pepper.

പില്ലു piplu S. A freckle, mark.

പിയതി piyaδi aM. prob. Splendour ദേവർ മ ററു ഇപ്പടി പലവക പി. വിളങ്ങുപോർ എല്ലാം, സിദ്ധകിന്നരർ എല്ലാരുമായിപ്പിയതി ചേർന്നി ള്ളോർ, പി. പോയി മൂടി വൈയായോൻ മറെ ന്താൻ (through arrows), വായുതനയൻ പി. ഉ യർന്താൻ, ശുർപ്പണകതാനല്ലോപി. താവിനോൾ RC. perhaps courage to rise, sink അരുവൈ മാർ പി. ചോമൻ ഉള്ളവർ etc.

പിയർ piyar aM. (= പെയർ, പ്യേർ). A name പിയർകളെ കൂവി RC.

പിരകു piraγụ (So. പിരകു, prob. fr. പിർ, പെ രു) Clerodendrum infortunatum, പിരകില പ റിച്ചപന്തിയിൽ prov. (vu. പെരേല) none of its large leaves without holes. പിരകിൻവേർ a. med. — തൃപ്പിരകില another Verbenacea. Kinds വട്ട —, മൂവില —.

പിരക്കുക pirakkuγa 1. = വി — To mix, to rub into മീൻ മുറിച്ചു ഉപ്പു പിരക്കി വെച്ചു, ഉപ്പും മുളകും മഞ്ഞളും പിരക്കിയിടുക, വെക്ക No. (f. i. അച്ചാർ). 2. to set an elephant to work, drive him V1.; പിരക്കിതെളിക്ക Weṭṭ. to urge on cattle (with a shout), കന്നു പിരക്ക Palg. = തിരിക്കുക to turn them.

പിരടി piraḍi No. (C. peraḍi fr. പിറ) = പിട രി. തട്ടാനെപിരടിപിടിച്ചുന്തിയ പോലേ prov., പിരടിക്കൊടി, പി. കടയുക.

പിരട്ടു, see പിരളുക.

പിരണ്ട T. So., also No. പിരണ്ടി Palg. = പരണ്ട 616. A parasite growing on Borassus flabelliformis — (ചങ്ങല —, നിലംപി — So.).

പിരന്നുക pirannuγa (Cal.) To curdle = പെ രുക്കുക (C. heru), പിരിച്ചൽ.

ചിരന്പു see പുരന്പു.

പിരളുക piraḷuγa (T. Tu. പു —, C. Te. പൊ —). 1. To wallow, welter, roll as തോണി, to turn ഉരുണ്ടു പി. Bhr. പീഠം പിരണ്ടു നിലത്തു വീ ണു CG. വണ്ടു മുരുണ്ടു പിരണ്ടു SiPu. വയറുപി to writhe. വാക്കു പി. to talk to no purpose V1. 2. to be smeared. മൺപി. to dirty oneself. മ ലമൂത്രാദികളും പിരണ്ടു കിടന്നു VilvP. (an infant). തുണി etc. മണ്ണു പിരണ്ടുപോയി; ആ ക ണ്ടങ്ങൾക്കു കൂട്ടു നല്ലവണ്ണം പിരണ്ടിരിക്കേണം No. = പിരക്കേണം. പിരളച്ചോര slighter wound of a tiger, etc. (see ചോര) huntg. അണ്ണാക്കി ലന്നം പിരളാതേ ആയി VilvP. (=തീണ്ടുക), കാലടി നോക്കുക രണ്ടു പിരണ്ടതിൽ ഒന്നു രപ റുതു VetC. effaced. 3. to overflow, be full ശോകം പിരണ്ടു Bhg. (=പൂണ്ടു), പിരളും ഇ രുൾ നാരിമാർ തലമുടി കണ്ടാൽ DN.

VN. I. പിരട്ടു 1. lewdness. പിരട്ടടിക്ക V1. (Nasr. adultery പിരട്ടടിയാതേ 6th command.) പി രട്ടുവാക്കു. 2. wresting, deceit കള്ളപ്പിരട്ടം ഉരുട്ടും ചതിയുമായി Sah.

പിരട്ടൻ B. fraudulent, (in മത —, യമ—, ലോകപ്പിരട്ടൻ).

പിരട്ടുക v. a.(T. പു—) 1. to roll about; wrest, distort words; deceive. 2. to rub as ointment, തരിപ്പണം നൈപിരട്ടി തണ്ണീററിൽ കലക്കി GP. മുറിക്കി മരുന്നു പി. 3. to soil, dirty പഴം കൊണ്ടു മുഖത്ത് ഒക്ക പി.

II. പിരളി No. confusion, consternation കുടി യാന്മാർക്കു വളരേ പി. ആയിരിക്കുന്നു TR. (through a revolt).

III. പിരൾ്ച V1. turning about, wallowing.

പിരാകുക pirākuγa V1. (Port, praga?) and പ്രാകുക To curse, detest.

VN. പിരാക്കു a curse ഏല്ക്ക, ഫലിക്ക etc.

പിരാൻ pirāǹ T. aM. (പിർ = പെുരു) Lord. ന ല്പിരാ Oh king! KR. അചർ പിരാൻ RC.

I. പിരി piri (fr. പുരി q. v., Tu. piǰa). A twist, twining ഇരുപ്പി. കൂട്ടിയതു, മുപ്പിരി, ഇടന്പിരി 102, വലന്പിരി etc. പി.മുറുക്കുക to twist tight. പി.ഇളക്ക to untwist.

I. പിരിക്ക (പുരിക്ക). 1. To twist. കയറുപി രിക്കുന്നവൻ a cord-maker. മണൽപിരിച്ചുന്തുലാ ക്കി prov. കഴുത്തു പിരിച്ചുകൊന്നു Brhmd. rooted up. തലകെട്ടി or തലാട്ടി (vu.) പി. No. = വാർ മുടി a false cue or chignon. 2. to pluck cocoanuts; collect പാട്ടം പി. TP., നികിതി etc. (Te. C. pīku).

II. പിരിക്ക T. M. C. (Tu. piǰu, T. C. pīku) 1. to sever, dismiss കൂട്ടവും പിരിച്ചയച്ചു SiPu.; ഗജകൂട്ടത്തെപ്പിരിച്ചയച്ചു PT.; ആളെ പിരി ക്കേണം TR.; പറഞ്ഞ് ആളിമാരെപ്പിരിച്ച വൾ മുന്പോട്ടു ചെന്നു SiPu. sent away. പണി പി. to stop work. കുഞ്ഞങ്ങളെ പി. = കൊ ത്തിയാട്ടുക (a hen). 2. to divorce അവളെ പിരിച്ചുർകളവാൻ തക്കവണ്ണം പറഞ്ഞു തീർത്തു, മൊഴി രൊടുത്തു പി. TR.

VN. (I.) പിരിച്ചൽ twisting, coagulation of milk, മനന്പി. heart-burn.—(II.) separation, dismissal (B. flowering of a cocoanut-tree).

VN. (I.) പിരിപ്പു collection of revenue.— (II.) Delima sarmentosa, Rh.

CV. പിരിപ്പിക്ക (I.) പാട്ടം പി. TP. പണം പി' ച്ചുകൊണ്ടു TR. got collected — (II.) കാജനെ കൊണ്ടു കൂട്ടത്തെപ്പിരിപ്പിക്കാം PT. the king may be induced to dismiss his followers.

(I.) പിരിയൻ 1. twisted പി. വള a certain gold-bracelet, common to kings, etc. 2. cross-grained.

പിരിയാണി a screw. പി'൦ വട്ടും a screw-bolt or tap-bolt & nut.

I. പിരിയുക 1. To be twisted, warped; to coagulate as milk. 2. to be collected നികിതി തണക്കിൽ പി'ന്നില്ല TR. പിരിയാത കുററി പി രിപ്പിക്ക TP.

II. പിരിയുക 1. to become disjoined, separate, അവകാശവകെക്കുപിരിഞ്ഞുകിട്ടിയഓഹരി

MR. (തിരിച്ചു കൊടുത്ത). തമ്മിൽ പിരിഞ്ഞു കൂടാതേ വരും VilvP. Inseparable. പറഞ്ഞു പിരിഞ്ഞു KU. closed-the consultation. കൈ പിരിക, നളൻ രാജ്യം വേർ പിരിഞ്ഞു DN. 2. v. a. to part with (gen, ഓടു, often Acc.) താതനെപ്പിരിഞ്ഞര നാഴിക പോലും അറഇയു ന്നില്ല Mud. രാമനെ പിരിയുന്പോൾ ജീവനും പിരിഞ്ഞീടും KR. നിദ്രയെ പിരിഞ്ഞളവു Nal. അഗ്രജനെ പി'ഞ്ഞു CC. left him, also പി'ഞ്ഞു കളഞ്ഞു= ഉരേക്ഷിച്ചു; ആടു കൂട്ടം പിരിഞ്ഞു പോയ്ക്കഴഞ്ഞു strayed from. ൧ർസം വത്സരം എങ്ങനേ നിന്നേ പിരിഞ്ഞിരി ക്കുന്നു KR. how be without thee? സാരമേ യത്തെ പിരിഞ്ഞില്ല Bhr. sent off.

പിരിവള 1. a wreathed ring. 2. a twisted wooden needle for rafters. So.

(I.) VN. 1. പിരുവു contortion, twisting. 2. collection. — പിരുവുകാരൻ a collector of money. നിത്യപി. daily income (of customs etc.), വൈദ്യൻെറ പി.

(II.) പിരിവു separation V1.

പിരിയം & പിരിശം (Mpl.) = പ്രിയം S. നി ങ്ങളെ കൂറും പിരിശവും എപ്പോഴും ഉണ്ടായിരി ക്കയും വേണം TR. (Bibi of Cann.) പിരിയ നീ Bhr. my dear son!

പിരിയാരി (പ്രിയകാരി?) N. pr. male.

പിരിയോല No. vu. = പിരിയോല.

പിരുപിരേ Sound as of dry leaves rustling. V. freq. പിരുപിരുക്ക. to rustle. — VN. പി'പ്പു. പിരുന്തൻ N. pr. male (prh. വി —).

പി൪യ്യാദി P. faryād. Complaint (അന്യായം).

പിറ pir̀a aM. T. C. (Te. പ്ൻ young). The crescent, ബാലചന്രൻ.— പിറച്ചൂടുന്നവൻ KR. Siva.

പിറകു T. M. Tu. C. (C. Te. pir̀u = പിൻ). 1. the backside തൻെറ മുന്പിലും പിറകിലും നടക്കുന്നു KR. പി'ൽ നോക്കിക്കൂടിപ്പിറകേ നടകൊണ്ടാർ Bhr. Followed. മാൻ പിറകേ പോയി Anj. പിറകേ കൂടടുത്തു ചെല്ലും DN. pursue. തങ്ങളെ പിറ Ti. after you. പിറ കോട്ടു backwards. 2. after ആ കിടന്നതി ൻെറ പിറകേ TR. since that sickness.

പിറൻ 5. (പിൻ) other പിറരായുള്ളവർ ഉള്ള റിയാർ RC.

പിരക്ക pir̀akka T. M. (prec. & പെറു). To proceed from, to be born. പിറന്നങ്ങു വീഴു ന്പോൾ CG. at the moment of birth. പിറന്നു വീണു SiPu. പിറന്ന നാൾ ഉണ്ടു Anj. birthday. പിറക്കും മാസം, ആണ്ടു, കൊല്ലം next month etc. കലിയുഗം പിറന്നു Sah. — അഛ്ശന്നു കൂടിപ്പിറന്നവർ CG. കൂടവേപിറന്നവൻ KR. ഉട പ്പിറന്നോർ Anj. brothers. പിന്പിറന്നവൻ RC. a younger brother. തനിക്കാം പിറന്നവർ Ti. (= തനിക്കുതാൻ) one's own children, so അച്ച ന്നു പിറന്ന മകനും അടിച്ചിപ്പാരച്ചൂട്ടയും രണ്ടും ഉതകും prov. വീടരുടെ പിറക്കാത്ത വാപ്പ TR. Mpl. her step-father. രാമനയ്സ൪വ്വേശ്വരൻ താൻ വന്നു പിറന്നതും AR.— ആൺപിറന്നവൻ, (78), പെൺ പി'ൾ q. v.

CV. പിറത്തുക aM. to produce. നയങ്ങൾ കൂറിയേ നന്മ പിറത്തിനാർ, നമുക്കു കുറ വു പി'൦ ഒമം RC. — mod. പിറപ്പിക്ക to beget V1.

VN. I. പിറപ്പു birth പി'൦ മരിപ്പും പിണയും Anj. പി. മാറുമാറനുഗ്രഹിക്ക RS. that I may no more be born. കൊല്ലപ്പി. new year. പി. മയിർ hair with which one is born. B. = പി. മു ടി No.— പി.മുടികളക=ചൌളോപനയനം.

II. പിറവി 1. birth. പിറവികേടു bad, low birth. അവർ പി. കൂട ഉണ്ടാം Bhr. (=അവതാരം). 2. what is born കൂടപ്പിറവി = കൂടപ്പിറന്നോർ. 3. that with which one is born അഛ്ശൻെറ പി. യുൾ അല്ല disposition; also bodily marks. — പി. മുടി = പിറപ്പുമുടി.

പിറവിക്കുരുടൻ born blind.

പിറവു pir̀avụ, Tdbh. of പ്രഭു. Lord ഓവാ പിറവു ഓളിതന്പുരാനേ TP.

പിറാവു pir̀āvụ, പ്രാവു (T. പുറാ, Tu. pudā, Te. C. pāruvam, prh. പാരാവതം S?). A dove, pigeon (II. കുറുകുക 272). — Kinds അരിപ്രാ. (=മാടപ്പിറാക്കളെ പിടിക്ക PT. house-doves), അഞ്ചൽ — (in Ceylon), കാട്ടു — MC., ചോല — (ചെന്പുപ്രാ. green wood-pigeon), കവിണ — Turdus ginginianus (S. ശരാടി), പനന്പ്രാ., പു ലിപ്രാ. Turtur suratensis, spotted dove, മണി പ്രാ. spotted about the neck, മലന്പ്രാ. rock-pigeon, വെള്ള —tame.

പിറാപ്പലക a dove-cote.

പ്രാപ്പിടിയൻ a hunting hawk, falcon.

പിറുക്കു pir̀ukkụ (Te. purugu an insect = പുഴു?). 1. A gnat, musquito ആനപ്പി. the largest kind (see കൊതു). പിറുക്കും കൊറുക്കും ഒന്നു prov. 2. B. a toad. 3. N. pr. fem. also പിറുക്കാച്ചി fem.; പിറുക്കൻ N. pr. male.

പിറുപിറുക്ക (V1. പൊറുപുറുക്ക) Onomat. to murmur, grumble, mutter (also to drizzle, So.).

പിററ pit/?/t/?/a T. M. (obl. form of പിൻ). The next day ആദിവസത്തിൻെറ പിറേറന്നു പിററ ന്നാൾ TP. അതിൻെറ പിറേറ ദിവസം, പി ററാം ദി. TR. കേട്ടപിറേറ ദിവസം, അതിൻെറ പിറേറന്നു തിങ്കളാഴ്ച, പിറേറന്നു നേരം ഉദിക്കി ന്നവരെക്കിം (jud.) fr. അന്നു.

അടുത്ത പിറേറനാൾ V1. (— ന്നാൾ a. med.) next following day.

പിലയൻ, see പുലയൻ.

പിലാവു pilāvu (T. palā, Tu. pellā, C. halasu, Te. S. panasa). The jack-tree, Artocarpus integrifolia; പ്ലാങ്ങാ GP 69., പിലാന്പഴം V1., പി ലാവുഫലമരം ഒന്നിന്നു 4 3/20 ഉറുപ്പിക TR. the yearly produce in 1798. — Kinds: കടപ്പി. Morinda citrifolia (also = പുന്ന Calophyllum), കാ ട്ടു — (= ആയിനി, the bark yields a med. red dye), ദ്വീപു — (വിലാത്തിപ്പി. bread-fruit tree) Artoc. incisifolia.

പിലാച്ചാണം a stinking tree. V2.

പിലാവില the leaf used as spoon, a spoon made to its pattern എതിരവേ ഒരു പി' വില സേവിക്ക a. med. പച്ചപ്പിലാവില ചി രിക്കേണ്ടാ prov.

പിലാപ്പൊത്തു: തുലാ പത്തു കഴിഞ്ഞാൽ പി' ത്തിലും പാർക്കാം prov. (a hollow jack-tree).

പിലാവുള്ളി loc. No. = ബൊംബായുള്ളി a large white onion.

പിലാശു, പിലാചു a. med, see പലാശം, പ്ലാശു.

പിലിശ piliša, Tdbh. of പ്ലീഹ The spleen B.

പിലാടു pilpāḍu (T. pir̀pāḍu, പിൻ). 1. The backside. പി.വാങ്ങാതേവെട്ടിത്തടുക്കയും Mud. backwards. 2. afterwards. പി. വന്നു Bhg. the latter state. പി. പിന്നേ വിചാരിക്കിൽ Sah.

പില്പെടുക = പിന്പെടുക, also പില്പെടുക്ക യുധി യോഗ്യമല്ലെടോ CC. to lag behind.

പില്ലൻ pillaǹ S. Blear-eyed = ചില്ലൻ, ചീങ്ക ണ്ണൻ. (fr. പിഴി).

പിശകുക pišaγuγa (C. Te. pesagu, pe/?/agu to wrestle = പിണങ്ങു T. to go out of joint, fall out fr. പിഴ). 1. To wrangle, quarrel തമ്മിൽ പിശകീട്ടു Bhg. അതിർ തൊട്ടു ജന്മേശ ന്മാർ തമ്മിൽ പിശകി VyM. വില ചൊല്ലി പ്പിശകി in a bargain. കാശിനു പിശകുന്ന ത രുണി Anj. 2. So. to ask something to boot = പിശയുക, പിശുകുക f. i. ആനയേ വിററാൽ കയറിന്നെന്തിനു പിശകുന്നു KR. പിശകി ലാഭം വരുത്തി vu.

VN. പിശക്കു 1. a quarrel കന്യമാരേക്കൊണ്ടും ഘനലാം പി. കൾ ഉണ്ടാകും VCh. 2. So. = പിശുക്കു.

പിശയുക (T. to knead). to haggle about the price, ask to boot, quarrel about trifles ഇരിക്കും നിക്കും നിലം ചൊല്ലിപ്പിശഞ്ഞു TP. (boys at school).

പിശംഗം pišaṇġam S. (√ പിശ് to adorn). Tawny.

പിശാകരി (P. pēč?) A screw, also വിശാവരി TR. q. v.

പിശാചു pišāǰụ, Tdbh. of പിശാചം S. (prh പിശകുക). The devil; a fiend, imp. Pl. പി'ങ്ങൾ Brhmd. Nal., പി'ന്മാർ Mox., (വന്തുയരാളും പി' ന്മാർ KeiN.), പി'ക്കൾ T. V1. PP., പി'കൾ vu.

m. പിശാചൻ കരാളാഖ്യനും പി'നും KR.) f. പിശാചി (കേവലംപി' ചിയോ Nal. ഘോ രയം പിശാചിക & ഉഗ്രയാം പിശാചി Si Pu.)

abstr. N. പിശാചത്വം ധരിക്ക VetC.

പിശാചുക്കാററു = പേക്കാററു q. v. or കാററും ചു ഴലയും Palg.

പിശിടു pišiḍu (fr. പിഴി aM. പിതിടു, also പീടു) Husk of fruits, the oilcake തേങ്ങാപ്പി. B. = പിണ്ണാക്കു, പിണ്ടം V2.

പിശുക്കു (C. Te. to squeeze). 1. the remains of expressed cocoanuts V1. 2. demand of

something over = പിശക്കു. 3. niggardliness.

പിശുക്കൻ (പിഴുക്കൻ V1.) fem. പിശുക്കി a niggard, miser.

പിശിതം pišiδam S. (പിശ് to carve). Flesh, meat.

പിശിപിശിയായ്പോയി f. i. ചോറു No. loc. introduced from T. പിശുപിശു To be moist & sticky, to be viscous = ചോറു അണ്ടിയാ യ്പോയി No.

പിശുനൻ pišunaǹ S. (പിശകുക). A calumniator, dangerous fellow ഏഷണിക്കാരൻ. — also miser (=പിശുക്കൻ); in V1. പിശിനിക്കാ രൻ (as if fr. പിശിൻ T. = പശ).

പിഷാരൻ pišāraǹ, പിഷാരകൻ (&പി ടാരൻ, also വിഷഹാരി). A class of temple- servants, Ambalavāsis; their house പിഷാരം.

വിഷാരവടി, പിഷാരോടി KU. a title among them, priests of Sanyāsi character (B. pšārōḍi).

പിഷ്ടം pišṭam S. (part. pass. of പിഷ്, L. pinso) Pounded; flour.

പിഷ്ടകം S. = അപ്പം Vl.

പിസ്ക്കാരി No. palg, a small syringe = പീച്ചാ ങ്കഴൽ, വസ്തിക്കുഴൽ.

പിളക്ക, ന്നു T. M. and പുളക്ക, mod.

പിളരുക piḷarirγa (C. fear, Te. pēdu, C. Te. pēlike a splinter) 1. v. n. To burst asunder, split. കണ്ടാൽ ചിത്തംപിളർന്നുപോം Nal. heart-rending. തോമം ഏരറു പിളന്നൊരുമാറു CG. എല്ലു പിളൻറു പുറപ്പെടും, a. med. മേദിനി പിളർന്നു Bhr. ബ്രഹ്മാണ്ഡം പി. Bhg. so ചിറി, കാൽ, കുമ്മായം etc. 2. v. a. (transition thro' constructions like പാന്പു വാ പിളന്നണഞ്ഞു Nal.) to split, cleave വൃകോദരൻ ദുശ്ശാസനൻ മാരിടം പിളർന്നതു, മാരുതി കീറിപ്പിളർന്നു കുടി ച്ചൊരു മാരിടം Bhr. സൂ൪യ്യബിംബത്തെപ്പി. Nal. VN. I. പിള൪ച്ച splitting; a cleft etc.

പിളർക്ക & പിളക്ക 1. v. a. To split, cleave, rend കഷ്ഠം പിടിച്ചു പിളർത്തശരീരം Sil. 2. v. n. അവൾക്ക് ആനനം ചാലപ്പിളർത്തു കൂടി. CG. yawn (in pregnancy). എനിക്കു പുറം പിളർക്കുന്നു vu. splitting pain in the back. ദന്തനാളി അക ത്തു താൻ പുറത്തു താൻ പിളക്കും, a. med. അ സ്ഥ പി. No. = കടച്ചൽ. നെഞ്ചു പി. (song) the heart rends = പുളർക്ക q. v.

പിളർത്തുക = പിളർക്ക 1.

VN. II. പിളർപ്പു (& പിളപ്പു T.) a cleft, rent, crack; bit of a nut, vu. പുളപ്പ.

പിളക്കുക piḷukkuγa (T. പിള്ളുക = വിള്ളുക to split). To open (the lips) കോമഴച്ചുണ്ടു പി ളുക്കി നിന്നീടുന്ന ഓമനപ്പൈതൽ CG. an infant longing for the breast (or press? പിതുക്കുക).

പിള്ള piḷḷa T. C. Te. M. (Tu. puḷḷi, grandson, Te. pin young, T. പീൾ foetus). 1. A child, infant പിള്ളവരുത്തം prov. (= ൦രംററു നോവു). പി.എടുക്കുന്നവൾ V1. a midwife. പിള്ളപ്പണി തപ്പണി prov. പെണ്ണും പിള്ളയും ആനന്ദിപ്പി ക്ക KU. (coronation formula). — pl. പിള്ളർ boys CG. പി'രേ കൂടേ കളി ച്ചാൽ prov. കളി —, ക ള്ളപ്പിള്ളർ. 2. honorary title, as of ഇടപ്രഭു, വെള്ളാളർ, കണക്കപ്പിള്ള etc In Trav. പിള്ള is the caste-name of Nāyars; പിള്ളമാർ accountants; എട്ടു വീട്ടുപിള്ളമാർ (once) rulers of Trav. തിരുമുഖം പിടിച്ച പിള്ള a title granted by the Trav. Rāja to Nāyars for 2500 new fanams (the family receiving then a Diploma of nobility on a copper plate in power of which the offspring of its females enjoy certain privileges f.i. at marriages & exemption from customary labour (socage-duty). 3. the young of animals, small fruit; B. the pestle; അമ്മി പ്പിള്ള etc. 4. the Becond term in the rule of three, being of the same kind as x. (see ത ള്ള) CS.

പിള്ളക്കര B. (3) a smaller stripe in cloth.

പിള്ളക്കിണറു (3) a smaller well sunk within a larger one.

പിള്ളക്കോൽ (3) sticks hanging from the പാ ലം of weavers.

പിള്ളതിന്നി (1) attribute of a f. Bhūta, also പി.പേച്ചി Palg. causing abortus (superst.).

പിള്ളപ്പലകയും കന്പക്കാലും No. panels & frame of a Pattāya.

പിള്ളപ്പുഴു a mole-cricket, Gryllotalpa.

പിള്ളപ്പെട്ടി, പിള്ളമുറി Small compartments in a box.

പിള്ളമരം the sucker of a tree.

പിള്ളയാർ T. Gaṇapati.

പിള്ളയൂൺ giving a child the first food.

പിള്ളവാതിൽ a small door made in a large one.

പിഴ pi/?/a T. M. C. (pi/?/agu, heggu fr. പിഴു). 1. A slip, fault, oversight. പലപിഴകൾ അവ രോടുചെയു Bhr. committed sins against. മുനി ഗണങ്ങളെ പി. ചെയ്വാൻ RC. to offend. പി. ചുമത്തി accused. പി.തീർക്ക to correct. പി. നോക്കുക to revise. പി.ഏല്ക്ക, ചൊല്ക,കേള പ്പിക്ക, മൂളുക to confess. പി. പൊറുക്ക to pardon. പിഴപോക്കുക to absolve, supply what is wanting. കാളന്തോക്കിൻ പി. പോക്കുവാൻ ആനയിരുത്തി KU. to transport it. നിനവു പി. കൂടിവന്നു RC. erred in judgment. പിഴയറു ചിറ RC. a perfect dyke. 2. a fine പി. വാങ്ങു ക, ചെയ്യിക്ക TR. to fine. അവനെക്കൊണ്ടു പിഴ ചെയ്യിപ്പിച്ചു PT. fined him. അനുസരിച്ചു നടക്കാതേ പിഴ ചെയു എന്നു വരികിനൽ പിഴ ഉറുപ്യ വാങ്ങുക; അതിന്നു കുന്പഞ്ഞിലേക്കു പി. ചെയ്യാം TR. pay fine. നാഴി നെല്ലു പി. എടു ത്തു vu. അതിന്നു ൧൦൦ ഉറുപ്യ പി. പറഞ്ഞു TR. imposed. പിഴമേൽ പിഴയുല്ല മുഴമേൽ മുഴയി ല്ല prov.

പിഴക്കൂട്ടം (or പിഴെച്ച പറന്പത്തു കൂട്ടം KU.) assembly at the house where an offence has taken place.

പിഴപ്പെടുക to sin. പി'ട്ടു Nasr. po. apostatized.

പിഴയൻ a sinner ഏരറു പി'രായി ശുദ്രർ യ ജമാനർ Bhg.

പിഴയാളി & — ളൻ (fem. — ളത്തി) guilty, criminal RC. പിഴയാളികളെ പിഴെക്കൊത്ത ശിക്ഷചെയ്ക KR.

പിഴവക an income from fines TR.

പിഴവഴി a wrong road; heresy, Nasr.

പിഴെക്ക 1. to err, fail വഴി പി. to go astray, transgress. മാർഗ്ഗം പിഴയായ്കിൽ PT. ചാട്ടം പി. to jump short of (&ചാട്ടത്തിൽ—prov.). ഏതുമേ പിഴയാത ബാലൻ Bhr. innocent. ധർമ്മം പിഴച്ചാൽ, ധർമ്മസ്ഥിതിപിഴയായ്ക AR. (& ധർമ്മത്തിൽ പിഴയായ്വാൻ Bhr.) അ ന്പു പി. to miss the mark. എഴുതീട്ടു ഒരു ശീർ പിഴെച്ചു പോയി left out. പിഴയാതേ കണ്ടു പറക without mistake. താരം പിഴെ ച്ചാൽ ഓടം ഉരുളും prov. നിമിത്തങ്ങൾ പി' ച്ചു കാണായി AR. (നി. പാരം പി'ച്ചു കാ ണുന്നു KR.) unfavorable. കാലം പി'ക്കി ലോ KR. if the unlucky time come. ഈ കൃ ഷി മുന്നിൽ പി'ക്കും പിന്നേ നന്നാകും; പ നി പിഴെച്ചുപോയി = സന്നിയായ്പോയിhas taken a bad turn. The person of the offended in Dat. or Soc. എന്തുഞാൻ പിഴെച്ചതു നിന്തിരുവടിക്കായി KR. ഭഗവാനോടു പി. KU. ഈശ്വരനോടു പി'ച്ചിട്ടില്ലേതുമേ CG. 2. v. a. to transgress, pass by (many of the above nouns may be taken as absolute case or Acc.) എന്നിഛ്ശാ പിഴെക്കൊല്ലാ തന്പുകാനേ CG. do not refuse my prayer. 3. T. So. v. n. to slip through, support life രാമൻെറ ദേവിയെക്കൊണ്ടുപോയി തപ്പിപ്പി' ന്നതാർ എടോ രാവണ KR. who can remain alive? പിഴെക്കയില്ല Palg. will not recover, survive.

പിഴെപ്പ, പിഴപ്പ VN. 1. passing by, casualty. 2. T. So. Palg. livelihood മേനോന്മാരുടെ പി. മാററിക്കുന്പോൾ TR. in case of new appointments. പി. കഴിഞ്ഞു വരുന്നു to live by it. ൦രംനാട്ടിൽ നല്ല പി. ഉണ്ടു Palg.

CV. പിഴെപ്പിക്ക 1. to cause to err, transgress, fail താളം പി. CG. സത്യം പി'ക്കൊല്ലാ Bhr. don't deceive me. സത്യം പി. യോഗ്യമോ മാധവ Cr Arj. to advise perjury. 2. So. to restore, revive എന്നെ പാറാവിലാക്കി ൨ മാസം പി'ച്ചു TR. (madeto spend or live?).

പിഴിയുക pi/?/iyuγa T. M. (aC. hil, hińǰu, Tu. purnǰi) 1. To wring out, അലക്കിപ്പി. KU. to squeeze out as juice. തിരുന്പിപ്പി., പിഴിഞ്ഞ നീർ a. med. ആട്ടിപ്പി. to make oil. താളിപിഴി ഞ്ഞു കുളിപ്പിക്ക vu. കണ്ണുരണ്ടിലും ഇഞ്ചി പിഴി യാം Nid. രണ്ടോളം തേങ്ങ പിഴിഞ്ഞുവെക്ക TP. to take twocoooanuts for the curry. വില്ലും തേ

രും വളർ കയ്യാൽ പിഴിന്തു പിതിടായിക്കഴഞ്ഞു RC. മൂക്കുപി. = ചീന്തുക V2.—met. കാ൪യ്യക്കാരൻ അവനെ നന്നായി പിഴിഞ്ഞു V1. fined heavily. 2. to dye നീലം പിഴിഞ്ഞിട്ട ചേല, മഞ്ഞൾ പി ഴിഞ്ഞൊരു കൂറ CG.

പിഴുക, തു pi/?/uγa So.(Te. C. pīku) To root up, pluck off V1.

പിഴുകുക pi/?/uγuγa 1. To slip off. മുഹ്രർത്തംപി ഴുകിപ്പോയി V1. the lucky hour has passed unused. 2. to fall out of caste ജാതിയില നിന്നു പിഴുകിപ്പോയി‍ No; to be degraded, dispossessed, പിഴുകി വാഴുന്ന ദുഃഖം ChVr. sorrow over degradation. മെല്ല ഒരുത്തൻ ചെന്നു മെ യ്യും തളർന്നു പിഴുകിപ്പോന്നു Anj. failed in the attempt ദത്തു പി. the adoption to be undone V1. പൊറളാതിരി നാടു പിഴുകിപ്പോയി KU. lost his kingdom.

VN.പിഴുകൽ id. esp. excommunication.

പിഴുകൻ‍, (vu. — ശു —) No. who has lost his caste, station.

പിഴുക്കു 1. So. excrements of rats, snakes (T. പിഴുക്ക, C. hikke), ആട്ടിൻെറ പി. V2. — 2. infamy.

പിഴുക്കുക (C. Te. pīku). v. a. 1. to cause to slip off, preserve. 2. to cast off, turn out, displace, excommunicate. രാജാവെപിഴുക്കി KU. dethroned, supplanted. ഇന്നു നിന്നെ പിഴുക്കിനാർ CG. so as no more to be their God; (also പിഴുകിക്ക V1.).

പിഴുക്കാരം & പീഴ്ക്കാരം V1. The swelling of rice when boiled.

പിഴുതുക aM. the number of those who absent themselves അകത്തിരി പി. രണ്ട എഴുതുന്നു Cal. KU. (Nāyars on ചേകം).

പീ pī T. M. Tu. 1. Excrements of men, birds etc. (see പിഴുക്കു, C. hēlu). 2. the wax of the ear, mucus. 3. (C. hī) fie = ചീ, as പാരാ തേ പീ എന്നു ചൊലിലും പിന്നേ CG. will abhor. പീനാറുക to smell of ordure പിള്ള ചിത്തം പീ'൦ prov.

പീനാറിമരം Ailanthus excelsus (പെരുമരം).

പീനാററുമരം Sterculia fœtida.

പീപ്പന്നി the domestic pig.

പീക്കു No. vu. = പിഴുക്കു or പിശുക്കു, see പീ ടു = എച്ചിൽഃ അവൻെറ പീ. ഞാൻ തിന്നിട്ടില്ല I did not spunge on him.

പീച്ച pīčča (പീ or പിഞ്ചു, പീററ). What is small, dwarfish, immature പീ.ക്കുടുമ, പീച്ച ത്താടി (as of old women), പീച്ചംവാൽ.

പീച്ചൻ B. id.; also N. pr. of Tiars, No.

പീച്ചക്കാലി a little crab in salt-rivers, with small legs, also പീച്ചാലി.

പീച്ചക്കൈ T. the left hand V1. (പീച്ചു —).

പീച്ചങ്ങ(ായി) the last small fruit of a bunch.

പീച്ചകം pīččaγam & പീച്ചി (പീച്ചു = പീ) see ചീര 3). A pot-herb, Luffa acutangula, Rh. (also=പടോലം). — Kinds: കാട്ടുപീച്ചിങ്ങ Luffa pentandra (= പീരപ്പെട്ടി), പേപ്പീ. (bitter sort).

പീച്ചാങ്കത്തി pīččāṇgatti T.M. (Tu. bisatti, fr. പീച്ച?) & പീശ്ശാത്തി A common knife.

പീച്ചാങ്കഴൽ T. M. a syringe (see foil.).

പീച്ചാനി N. pr. male.

പീച്ചുക pīččuγa T. So. 1. (C. pīrču to suck in). To squirt, syringe. 2. (T. പിയ്ക്ക) * to tug, tear in pieces V1., prepare wool for carding V2. തലമുടി പീച്ചൽ a tug by the hair. തല്ലിപ്പീച്ചുക to flog hard. 3. v. n. പീച്ചി പ്പോക to stagger (loc. = ചാളുക), of chirping sound വണ്ണാത്തിപ്പുൾ പീച്ചിയാൽപെൺതിരളും (superst.) (* No. പിച്ചുക).

പീഞ്ഞ Port. piṇho, Pinewood, പീഞ്ഞപ്പെട്ടി a box of.

പീഞ്ഞാവള്ളി So. a creeping plant

പീടു So. = പിതിടു, പിശിടു, പിണ്ണാക്കു.

പീടിക pīḍγa T.M. (S. പീഠിക a bench & So. a salver). 1. A preface പീ. ഇടുക to write a preamble, copy B. 2. No. a shop ഈകൊലിലം പീ. വെച്ചിരിക്കുന്നു, ഒരു പീ. പണിയിച്ചു TR. ഏഴു മുറിപ്പീ. തുറന്നു വെച്ചു TP. പീടികെക്കൽ ചെന്നു, മമ്മിയുടെ വാണിഭപ്പീ.യിൽ ഉള്ള തരക്കുകൾ TR.; also അങ്ങാടിപ്പീ. a retailer's shop. 3. the house of a Māpḷa or Nasrāṇi (loc.)

പീടികക്കാരൻ a shopkeeper.

പീടികയരി an arbitrary tax മാപ്പിള്ളമാരോടു

പീ.ക്കായിട്ട ആറാറു പണം രണ്ട് എടു പ്പിച്ചു TR.

പീടികവാണിയം shop-keeping col. പീ. തെയ്വൻ Pay.

പീടിക്കല്ലു = പീഠം 2. മുടിവെച്ചു പീ. ഏറും TP.

പീഠം piṭham S. 1. A seat, chair of president etc. ഹേമപീ. കൊടുത്തിരുത്തി Nal. മൌ൪യ്യ നോട് ഒപ്പം പീഠത്തിന്മേലേ വെച്ചു Mud. (=അർദ്ധസിംഹാസനം കൊടുത്തു), മുക്കാലിപ്പീ ടം പലക TP. a stool. 2. basis, pedestal (in temples the seat of a Deity). ബലിപീ., സ൪വ്വജ്ഞപീ. etc.

പീഠിക S. dimin. = പീഠം, see പീടിക 1.

പീഡ piḍ/?/a S. (fr. പിഴി). 1. Pressing, squeezing. 2. pain, suffering. മനഃപീ. sorrow. ഭ്രതവീഡാപഹം SiPu. delivering from demoniac visitations. ദേതാപീഡെക്ക് എഴുതിക്കെ ട്ടുക Mantr.

പീഡനം S. oppression സൽപ്രജാപീ.ചെ യ്യുന്നു SitVij.

denV. aപീഡിക്ക S. 1. v. n. to be oppressed, suffer സുതനില്ലാഞ്ഞിട്ടധികം പീ'ച്ചു, കേടേട ത്രീ.യും, മന്ദന്മാരെപ്പോലേ പീ. യായ്ക KR. do not give way to despair. 2. v. a. to afflict ആർക്ക് എന്നേ പീഡിച്ചു കൂടും AR. ഓടിയണഞ്ഞ് അവന്ദേഹത്തെ പീ'ച്ചുഗാഢം പിടിച്ചു ഞെരിച്ചു. CG. squeezed.

part. pass. പീഡിതൻ oppressed, afflicted.

CV. പീഡിപ്പിക്ക to oppress പീ'ച്ചീടുന്നാകിൽ പേടിക്കും പ്രജകൾ Bhr. പീ'ക്കുന്ന നൃപൻ GnP. a tyrant. ലോകരെ പീ'പ്പാൻ PT.

പീതം pīδam S.1. (p. p. of പാ) Drunk V1., പീത നായി Mud. 2. yellow പീതമായുള്ളൊരു കൂറ ഉടുത്തു CG. പീതവർണ്ണപ്പട്ടു Anj.

പീതത S. yellowness (Asht. = ശരീരം മഞ്ഞളി ച്ചിരിക്ക).

പീതർമണി Tdbh.; പീതരോഹിണി S. 1. a med. root in eye-diseases (Veratrum alb?) 2. antimony.

പീതാംബരം S. yellow silk cloth; gold embroidered cloth of princes Vl. (=മഞ്ഞപ്പട്ടു). പീതാംബരൻ K/?/šṇa.

പീതി S. drinking.

തോയവും പീത്വാ AR. having drunk.

പീത്ത piṭṭa So. Bad, vile, torn (പീറു, പീ, as ചീത്ത fr. ചീ).

പീനം pinam S. (part, of പീ to swell, G. piōn). Fat, full as breast. Bhr.

പീനാംസൻ S. of stout make V1.

പീനസം pinasam S. A cold, catarrh മൂക്കൊ ഴുക്കു (പീ 2?); ozena പീ'രോഗം med.

പീനാറി, see പീ.

പീപ്പ Port. pipa, A cask, also പീപ്പക്കുററി.

പീയൂഷം S. (പീനം). First milk, cream, ambrosia പീയൂഷതുല്യങ്ങൾ വാക്യങ്ങൾ AR. പീ യൂഷസമം വാക്യം ആത്മാവു വജ്രോപമം Bhr. ആനന്ദപീ'പാരസ്വരൂപമേ Mud. കണ്ണിൽ നി റഞ്ഞുള്ള കാരുണ്യപീ'ത്താൽ കഴുകി CG. cooled them by mercy streaming from his eyes, നാ രിമാരായൊരു തോയത്തെക്കടഞ്ഞു — എടുത്തൊ രു പീ. ആയിതോ ഞാൻ CG. I am the cream of women.

പീര pīra (aT. പീർ milk, C. pīru, Te. pīlu to suck in. — Tu. pira, C. here, to grate). 1. No. The milk of grated cocoanuts തേങ്ങ ചിരച്ചു മേല്പീര കളഞ്ഞു ചിരക്ക a. med. 2. the refuse or residue of what is squeezed out, പി ണ്ടി, പീടു. കാടിയുംപീകയും കുടിചിചു കൂടാ TP. 3. (T. പീർക്കു) the name of several Cucurbitacese, also പീരകം, പീരം. Kinds: ചെറുപീരം Luffa acutangula, കൊട്ടപ്പീരക്ക (emetic), പു ട്ടൽ പീ. (പു'പീരയുടെ കായി GP 68.), മഞ്ഞപ്പീ. Luffa foetida, തുട്ടിപ്പീ. Trichosanthes nervifolia, മുക്കാൽപ്പീ. Bryonia scabrella (S. ഘോ ഷകം).

പീരപ്പെട്ടി, or — പ്പട്ടി (3) = പീച്ചി?

പീരങ്കി pīraṇgi & ഭീ —, ബീ — M. C. (C. Te. pirangi = P. firangi, European). A cannon, രണ്ടു പീ. TrP.

പീരു pīr̀u So. = പീത്ത (T. to tear).

പീററ an old, sickly cocoanut tree, yielding little fruit, So. പാററ. q. v.

പീലി pīli T. M. Tu. C. (Te. a rudder) 1. The feathers of a peacock's tail പീലികൾ വിരിച്ചാ ടും മയില്കൾ KR. ജ്വരം പീലി ഉഴിഞ്ഞു ശമി

പ്പിച്ചു Mud. പുരികൂന്തലും പീലി കോത്തു കെട്ടി CC. നിറന്ന പീ. കൾ നിരക്കവേ കുത്തി നെ റുകയിൽ കൂട്ടിക്കെട്ടി Bhr. മുടിയിൽ പീലി മുറു ക്കി Anj. (boys). പീലിയും കെട്ടി എടുത്തു Mud. (a Yōgi). 2. a head-ornament; toe-ring of women, straw, eyelashes B.

പീലിക്കണ്ണു the eye of a peacock's tail-feather.

പീലിക്കാറു (=പീലി, or comparable to it) പീ' ണി കുഴലുകൾ CC.

പീലിക്കുന്തം RC. a feathered javelin.

പീലിക്കുട an umbrella made of peacock's feathers; similar നീലഞ്ഞഴയായ പീലിപ്പുറം തന്നെച്ചാലപ്പരത്തി വിരിച്ചു CG.

പീലു pīlu S. 1. Careya arborea (ഉങ്ക). 2. Ar. (fil, P. pīl) an elephant.

പീവട്ടി pīvaṭṭi So. Physalis flexuosa B.

പീപരം pīvaram S. (പീനം). Fat, stout പീവ രഗ്രീവങ്ങൾ അശ്വങ്ങൾ Nal.

പീവരസ്തനി f. with large breasts or udder.

പീള pīḷa T. M. Rheum of the eyes. പീഴക ണ്ണടിയുന്നു the eyes to be closed with rheum. പീളയായ അടക്ക a young, watery betelnut. പീളക്കുഴി the inner corner of the eye, പീള ക്കുഴി ദശ തുള്ളുക CS.

I. പും pum S. Male (fr. പുമംസ് S.)

പുംശ്ചലി S. a harlot (running after men) ഭോ ഗാൽ ഉപായയായ പും. Bhr.

പുംസവനം S. a domestic ceremony on the mother's perceiving the signs of conception (=പുളികുടി‍); in the 5th or 7th month പുംസം (Tdbh.) നല്ല പുളികുടി എന്നിവ ഭം ഗിയോടേ കഴിപ്പിച്ചു വിപ്രന് SG.; also പുങ്ങം q. v.

പുംസ്ത്വം S. manhood പുംസ്ത്വശക്തി ചെറുകും Nid. (semen). തന്നീട വേണം എനിക്കു പു. Brhmd. change me into a male child.

II. പും T. M. = പുൻ, പുതു in പുഞ്ചിരി.

പുക puγa T. M. Tu. (C. hoge, Te. povaga, fr. പുകു). Smoke, vapour. പുക പിടിക്ക to be smoked, to smoke പുകയിട്ടു വിയർപ്പിക്ക a. med. to fumigate. പുക.ത്തു വെക്ക, തുക്കുക V1. പു ക കൊടുക്ക, കൊൾക, വിഴുങ്ങുക a. med. പുക കൊൾവാൻ വെച്ച ആധാരങ്ങൾ doc.

പുകക്കാടു thick smoke.

പുകക്കൂടു, പുകപ്പഴുതു V2. a chimney.

പുകച്ചപ്പു (C. hogesoppu) Cann. tobacco.

പുകച്ചുററു suffocation from smoke.

പുകനിറം smoky colour, — പുരഞ്ഞനിറം.

പുകപ്പൊടി a drug (പത്മകാഷ്ഠം Costus?)

പുകയറ soot, grime B.

പുകയില T. M. Tu. tobacco (best ഇടപ്പാളം No., യാഴ്പാണം So.). പുകക്കുഴൽ a tobacco box, പുകച്ചുങൾ a cigar, പുകപ്പൊടി snuff. ചക്കരപ്പു. tobacco prepared for the hooka.

പുകവണ്ടിa railway-waggon, പു. പ്പാത railway. പു. സ്ഥാനം station.

v. n. പുകയുക 1. to reek, look dim, be darkened by smoke. സുപ്രഭ വേ൪വ്വിട്ട് ഒക്ക പുക ഞ്ഞു പോരുക Brhmd. 2. to be smoked, heated തല പു. Nid. മൂ൪ദ്ധാവു പുകഞ്ഞു തുട ങ്ങി; മുകറു പുകഞ്ഞിരിക്ക V1. to be sullen. 3. to turn to smoke. പുകഞ്ഞുപോയി failed completely.

VN. പുകച്ചൽ 1. reeking, exhalation; met. anger after quarrels. 2. heat അവിടേ മു റിഞ്ഞാൽ കടച്ചലും പു'ലും വീക്കവും പനി യും ഉണ്ടു a. med.

v.a. പുകെക്ക 1. to fumigate പരിമളവസു കൊണ്ടു പുകെക്കും ധൂമികാജനം KR. സ്വേ ദിപ്പിക്ക പു.യും Nid. ഗന്ധകം തീമേൽ വെ ച്ചു പു'ക്കേണം എന്നാൽ തിമിരം ഇളെക്കും a. med. തിരിയെ പുകെക്ക (നവദ്വരങ്ങള ക്കും, സന്ധികൾക്കും) in epilepsy, demonianism med. & Mantr. 2. to preserve or dry by smoke (a house). പൊത്തിൽ അടെ ച്ചു പുകെച്ചീടും Bhg.

പുകം Palg. a tree (പൂക്കുരു, പൂത്തെണ്ണ) = പൂവം q. v.

പുകർ puγar T. Dun colour. പു. പൊടിയുക an elephant to have a white spot on the face, So. (Te. pride, C. bush).

പുകലുക puγalaγa aM. T. (aC. a cuckoo's note). To speak മടി ഉണ്ടെനിക്കു പുകല്വാൻ, എ ന്തു ഞാൻ നിന്നോടു പുകലുന്നത് എൻതുയരം RC. VN. പുകൽ see പുകിൽ 3.

പുകഴ് puγaḻ T. M. (C. pogalu, Tu. pugara,

Te. pogaḍu). Praise, renown ആശ്രിതരക്ഷണ ത്തിന്നേററം ഉണ്ടാം പു. PT. ത്രിലോകത്തിൽ നി റഞ്ഞ പുകഴുണ്ടാം, പാർ ഏഴു രണ്ടും നിറഞ്ഞ പു കഴോടും Bhr. പു. കൊണ്ട Bhr. famous, പുകഴ് പൂണ്ടു Anj., എട്ടു ദിക്കിലും പു. പൊങ്ങുന്ന മുയൽ PT., പു. പെരിയ വിജയൻ Bhr.

പുകഴുക 1. to praise വീരൻ എന്നെല്ലാരും നി ന്നപ്പുകണ്ണതു CG. മംഗലവാക്കുകൾ ചൊല്ലി പ്പുകണ്ണു, കണ്ണനെ തിണ്ണം പു. CG. പോററി പ്പുകണ്ണുള്ള തീർത്ഥം വരണ്ടുപോം Sah. 2. So. to be praised.

VN. പുകഴ്ച praise.

പുകഴ്ത്തുക to praise (chiefly So.) നിന്നെ ത്രൈ ലോക്യങ്ങൾ പുകഴ്ത്തുന്നു KR. പുകഴ്ത്തരുതാ ക്കും SitVij.

പുകാരിക്ക (fr. പുക, പുകർ?) No. To add spices to the curry, to season it = വറുത്ത ചേർക്ക Mpl.

പുകിൽ puγil 1. So. (= പുകൽ, പുകർ?) Noise, pomp, confusion B. 2. humidity as of soil. V1. perhaps = പൊഴിൽ. 3. (പുകുക VN. entry, also പൂവൽ) harvest, reaping, vu. പൂൽ f. i. നി ലങ്ങൾ ഒരു പുകിൽ ആകയാൽ മുണ്ടക വിള ഇറക്കി MR. എത്ര പൂൽ ആ നിലത്തിൽനിന്ന് എടുത്തു? ഒരു പൂൽ, മകരപ്പൂൽ തന്നേ; പറ ന്പിൽ ഒരു പൂൽചാമ etc. 4. (loc.) = കരക്കണ്ടം.

പുകുക puγuγa T. M. (C. Tu. pogu). 1. To enter കാലപുരം പുകുമതിന്നു, പുകുവാൻ RC. The past a., പുക്കു as കാടകം പുക്കു ചിലർ VCh. സേന യിൽ പുക്കു KR. rushed into. അകത്തു പുക്കു Mud. അവിടേ ബോധിച്ചാൽ എനിക്കു പുക്കു TR. received. എട്ടാണ്ടു പുക്ക പശു CS. b., കാലനൂർ പുകുന്തിതു, അന്പു — ഉടന്പിൽ പുകുന്തു RC. also പുകന്താൻ, — ാൾ c., mod. പുക്കി as സർക്കാരിൽ പുക്കിയ ഉറുപ്യ TR. അംബരാലയം പുക്കിനാർ Bhg. 2. to begin അടക്കിക്കൊള്ളുമതിന്നു ച മെന്തു പുകുന്തു, ഉരെക്കപ്പുക്കാൾ RC. 3. to be received എനിക്കു തന്നു പുക്കി, പുക്കതിന്നു ത ന്ന ശീട്ടു MR.

v. a. പുകുക്ക to put into തേനിൽ പുകുത്തു അ രെച്ചു a. med. soaked (= പൊതിർക്ക, കുതിർക്ക).

പുക്കചീട്ടു receipt, written agreement അവനെ ക്കൊണ്ടു പുക്കശീട്ടു കൊടുപ്പിച്ചു TR.; so പുക്ക മുറി.

പുക്കവാറു (ആറു) id. തന്പുരാൻ വാങ്ങിയ പണ ത്തിൻറെ പു., പ്രമാണത്തിന്നു ചേർന്ന എഴു ത്തുകളും പു. കളും TR. ഒരു പാട്ടം പു. MR.

പുക്കവാറുമുറി a receipt. അർത്ഥം പു. for the full value of land sold, പാട്ടം പു. for the rent etc.

പുക്കിക്ക = പൂകിക്ക to make to enter or receive. ഇന്മക്കരണം എഴുന്നെള്ളിയേടത്തു പുക്കിച്ചി രിക്കുന്നു TR. was handed over to H. H. അ വൻ വാരം പുക്കിച്ചതു MR.

പുക്കുപാച്ചൽ So. difference, more or less; dealings.

പുങ്കൻ puṇgaǹ So. A fool (പുൽ? C. pukka, a coward).

പുംഖം puṇkham S. The feathered part of an arrow. ഉടക്കു‍.

പുംഗവൻ puṇġavaǹ S. (പും + ഗോ). 1. A bull, പുംഗവധ്വജൻറെ ചെഞ്ചിടഭാരം PT. Siva's. 2. the chief of നരപു., വാനരപു. KR. the best of men, monkeys.

പുങ്ങം Tdbh. = പുംസവനം; പുങ്ങച്ചോറു etc.

പുങ്ങു puṇṇụ 1. (T. പുൻകു). Pongamia glabra, as kinds are considered ഉങ്ങു, ആവിൽ, അംഗാ രവല്ലരി. 2. (= പുഴുങ്ങു) sugar from palmyra toddy (loc).

പുഛ്ശം puččham S. The tail (see പിഛ്ശം). അ തു പുഛ്ശം No. = നിസ്സാരം. എന്നെ പുഛ്ശാക്കി despised, vilified, ridiculed me; so: denV., പുഛ്ശിച്ചു കളഞ്ഞു, പുഛ്ശീകരിച്ചു.

പുഞ്ച puǹǰa (T. പുൻചെയ് a sterile field, Te. C. puǹǰi). 1. Dry crop വേലി തന്നേ വിതെച്ച പുഞ്ചെക്കുവിനാശമൂലം CC. prov. [പുഞ്ചധാന്യം dry, opp. നഞ്ചധാന്യം wet cultivation, Palg. exh. Rev., T.] 2. a crop sown in Nov., reaped in Apr. B. പുഞ്ചനിലം, പു'പ്പാടം wet land, പു. കൃ ഷി. 3. a rice of early growth പു. വിള ന ടക്കുന്നു MR. planted in Kumbha, reaped in Mithuna or Karkaḍa.

പുഞ്ചക്കണ്ടം field under irrigation, yielding even 3 harvests.

പുഞ്ചയടക്ക an early, first nut.

പുഞ്ചിരി puǹǰiri (പുൻ) A smile (മന്ദഹാസം). പു. തൂകുക, ഇടുക, ക്കൊള്ളുന്നു TP. നിൻറെ പു.

ക്കളുർ നിലാവിന്ന് ഒരു കുമുദമായ്സംഭവിക്കുന്നു Nal.

പുഞ്ചിരിക്കൊഞ്ചൽ playful smiles, Nal. Anj.

പുഞ്ചിരിക്കൊഞ്ചിടുക Mpl. song.

പുഞ്ജം puńǰam S. A heap — സ്തനപുജ്ഞിതർ Bhg. with full breasts.

പുഞ്ജീകരിക്ക = രാശീകരിക്ക.

പുട puḍa 1. aM. T. A. side (= ദിക്കു, പുടം). — പു വിലോകവും കകനവും പുടമുഴങ്ങ RC. പുടപുഴ ങ്ങുമാറു Bhr 8. to resound, echo. 2. = പുടവ q. v. നല്ലൊരിണപ്പുട കെട്ടി ഉടുപ്പിച്ചു Bhg. പുടപുഴക്കം B. echo. (see 1).

പുടം puḍam S. (Drav. പുട to fold, wrap). 1. Fold, cavity. അധരപു. (24), Carṇām/?/ പക്ഷപു ടങ്ങളാൽ വായ്ക്കുന്നവായു AR. വളർ നാസികപ്പു ടത്തടങ്ങളിൽ RC. പു. പിരിഞ്ഞതു a stage in the growth of cocoanut-trees = കുടം. 2. wrapping in leaves & covering with loam, as metals to be calcined, medicines to be chemically prepared (= ചീലമൺ ചെയ്ക a. med.) പു. വെക്ക, ഇടുക to calcine, put to the test. സൂര്യപുട ത്തിൽവെക്ക V1. to expose to the sun.

പുടപാകം S. calcination.

പുടവ puḍava T. M. (Te. puṭṭam fr. C. Te. pora fold, aC. po/?/ke a garment, see prec.) 1. A woman's cloth of 8 — 10 cubits. ഇണ or അ ണപ്പു. double cloth. കറുത്ത ചേലമേല്പുടയായി ധരിത്തു Mantr. 2. an awning.

പുടമുറി marriage by giving 10 or more clothes & cutting one in two, Sūdras' marriage നീലേശ്വരം മുതൽ തുറശ്ശേരി വരേ പു. ക്ക ല്യാണം Anach. കുഞ്ഞനെ പു'ച്ചും കൂട്ടിക്കൊ ണ്ടു വരിക (൩വണ്ടിന്നും ൧൬റിന്നും നാലു പാതി നല്ല പുട എടുത്തു) TP. marry her, പു. കഴിക്ക also അവൻ അവളെ പുടവ മു റിച്ചു No.

പുടയുട cloth നടുവും അപ്പുടവുടകളും KR.

പുടവക്കിഴങ്ങു Clematis comosa.

പുടവനാടു N. pr. പു'൦ കവെനാടും now in Canara, belonged once to Chiracal. TR.

പുട്ട puṭṭa B. A. fox, jackal.

പുട്ടൽ (& പിട്ടൽ. = പുട്ടിൽ). പുട്ടൽപീര Trichosanthes anguina (പടോലം?).

പുട്ടിൽ puṭṭil 1. T. Te. C. a basket, (paper- basket, Tell.); M. A thick mat serving as receptacle or covering of the body. നീ കൂട പോ രുകിൽ ഞങ്ങൾക്കു പു. (or പുട്ടിലം) ഉണ്ടു V1. we are safe. 2. husk, pod, legume = പിട്ടൽ (V2. പൊട്ടൽ) as കിലുക്കാന്പു. 3. ears of corn just before shooting forth, നെല്ലു പൊ ട്ടിൽപ്രായം a stage of rice growing. 4. തവള പ്പുട്ടിൽ No. vu. = മിട്ടിൽ.

പുട്ടു No. vu. = പിട്ടു.

പുണരി puṇari T. aM. (C. stream). The sea പുണരിവണ്ണൻ RC.

പുണരുക puṇaruγa T. M. C. (= പൂണുക). 1. To embrace പുണർന്നുടൻ പുത്രനെ CC. അ വനെ പുണർന്നുകൊണ്ടു Bhg. കൊങ്കകൾ പു. Bhr. മലർമ്മാതിൻ മാറു പുർവ്വോനേ CG. Višnu. തലോടിയും പുണർന്നും കൊണ്ടാടിയും Bhg. stroking an antilope. 2. to be joined ആന ന്ദമോടു പുണർന്നു Bhg. = പൂണ്ടു.

VN. പുണർച്ച, പുണർവ്വു also coition.

CV. പുണർക്ക aM. to inflict, പകയർക്ക് അത്തൽ പുണപ്പോൻ, മയ്യൽ പു., വാനോർപുരത്തി ന്നും മുനിവർക്കും പോർപുണർത്ത മന്നവൻ RC.

പുണർ puṇar 1. VN. of the prec. പുണർമ്മുല യിണകൾ, പുണർമ്മുലമടവാർ, പുണർമ്മേൻകൊ ങ്ക RC. 2. = പിണർ (പുണർന്പുളി GP 70. = പി —) 3. = പുണർതം (Tdbh. of പുനർവ്വസു S.) the 7th Nakšatra, Gemini & Sirius.

പുണൽ puṇal (see പുനൽ & പുണരി) Water, a river നൽപ്പുണൽക്കരത്തിട്ടമേൽ അരയന്ന ങ്ങൾ കളിക്കുന്നു KR.

പുണലി Cal. a shell-fish in rivers = ഇളന്പക്ക.

പുൺ puṇ T. M. C. (huṇṇu & puru, Te. puṇḍu, Tu. puḍi). A sore, ulcer; a wound ഇലക്കണൻ തനിക്കു പുൺനൊന്തതിരോഗം മരുന്നിനാൽ തീർത്തു RC. പുണ്ണിൽ ഒരു കൊള്ളി വെക്കുന്നതു പോലേ AR. പുണ്ണിൽ വെച്ചു കെട്ടുക a. med. പു. വറളും MM. the wound heals. — തീപ്പു. a scald. — ഉഷ്ണപ്പു. Syphilis.

പുണ്ണൻ having sores = വ്രണമുള്ളവൻ.

പുണ്ണാക to become sore. — വായി പുണ്ണാക്കുക to salivate.

പുണ്പെടുക to be wounded. അതു പുണ്പെട്ടു പഴു ത്തിട്ട് ഒഴുകും Nid. will suppurate. — met. പു'ട്ടുമാഴ്കുന്നു to feel sore CG. ഉൾക്കാന്പു പു'ട്ട് എനിക്കു നൊന്തീടുന്നു Bhg.

VN. പുൺപാടു a wound മാറിൽ കുത്തീട്ടുള്ളൊ രു പുണ്പാടുകൾ VetC.

പുൺവായി a wounded spot.

പുണ്ണാക്കു, see പിണ്ണാക്കു.

പുണ്ഡരീകം puṇḍ/?/arīγam S. The white lotus flower പു'കേക്ഷണൻ AR. — പുണ്ടരീക ക്കരിന്പേററം ശീതളം കണ്ണിന്നുത്തമം GP 62. a variety of sugar-cane (fr. പുണ്ഡ്രം). — വീരപു. a small herb used as perfume & for bad eyes.

പുണ്ഡ്രം S. 1. N. pr. Bengal & Behar. Bhg. 2. = തിലകം a sectarial mark on the forehead. ത്രിപു., ഭസ്മപു. ധരിക്ക SiPu.

പുണ്യം puṇyam S. (പുഷ്?) 1. Good, favorable. 2. pure (as if from പൂ √) as in കൈപ്പുണ്യം Sil. cleanliness. 3. a good action എണ്ണമററീ ടുന്ന പു'ങ്ങൾ വിണ്ണിടം എങ്ങും നടത്തുക CG. ദണ്ഡ്യന്മാരല്ലാത പു'മാണ്ടുള്ളോർ CG. യജിക്കുന്ന പു. ഭജിക്കുന്ന പു. ജപിക്കുന്ന പു. സമസ്തം ഫലം SiPu. 4. merit അന്നു വരേ ചെയ്ത പു'ങ്ങൾ നശിച്ചു പോം VyM. ചെയ്തൊരു പു'ത്തിന്നന്ത മില്ല എന്നതോ നിർണ്ണയമേ CG. she must have acquired much merit to attain such a lot. പു. അർജ്ജിക്ക; പു. നിങ്കൽ ആക്കി AR3. transfer my merits.

പുണ്യകർമ്മം S. 1. a good action, opp. പാപകർമ്മം GuP. 2. a holy ceremony, as of Brahmans.

പുണ്യകാലം S. holy season, a feast. So പുണ്യ ദിനം; പുണ്യനദി, പുണ്യതീർത്ഥം etc.

പുണ്യഫലം S. reward of meritorious actions, chiefly in former births ഭാര്യ ഭർത്താവിൻറെ പു'ത്തിന്നു സമമായിട്ടുള്ളവൾ VyM. — so പു ണ്യശേഷാൽ മഹാകുലേ ജനിച്ചു Bhg.

പുണ്യഭൂമി S. 1. holy ground = പുണ്യസ്ഥലം. 2. = ആര്യാവർത്തം.

പുണ്യമാസം i. e. Vaišākham (Apr. — May) & Māgham (Jan. — Febr.).

പുണ്യവാൻ m., — വതി f. S. virtuous, happy (Nasr. പുണ്യവാളൻ m., — വാട്ടി f. a saint).

പുണ്യശ്ലോകൻ S. well spoken of, Naḷa (Nal.)

പുണ്യാറു N. pr. a river, Northern boundary of the 10 Grāmams in the South (Tiruvillāy etc.); prh. = പേരാറു KU.

പുണ്യാഹം 1. a lucky day. 2. purification of wells & tanks, persons, etc. പുലെക്കു മാരാൻ ചെയ്യുന്ന പു. Anach. പു. ചെയ്യേണം കന്യാ വിന്നു CG. മഠത്തിൽ മരിച്ചാൽ പു. കഴിക്കേ ണ്ടി വരും jud. പു. കഴിപ്പിച്ചു, പുണ്യാഹക്ക ലം പിടിക്ക KU. ഉരുപുണ്യാഹാദി ചെയ്താർ KR. (before a coronation). 3. dedication of temples, etc. 4. holy water ദ്വിജന്മാ രാൽ വിമുക്തമാം പുണ്യാഹപ്രവാഹം SiPu.

പുണ്യൌഘം S. the mass of merits പു. വളർത്തു ക Bhr.

പുത puδa T. M. Tu. (C. Te. pode, podugu). 1. A cover പുതവെക്ക (= തൂപ്പു) to manure & irrigate the roots of pepper-vines etc. പുതവി ടുക്ക, നീക്കുക to uncover, lay open, speak out freely V1. പുത ഇടുക to sow broadcast (opp. മുളവിത്തു) & cover the seed with leaves (തൂപ്പു). 2. an outer garment. 3. the slime which covers tanks V1.

v. n. പുതയുക 1. to be covored, intermingled V1. 2. T. So. to sink in.

പുതയൽ (2) a bog.

v. a. പുതെക്ക 1. to cover, throw about the shoulders, wrap oneself in എന്നുടെ വസ്ത്രം എടുത്തു പു'ക്കേണം Nal. കേരളസ്ത്രീകൾ ഉടുക്കേയുള്ളു പുതെക്കുന്നില്ല vu. ഒരു മുണ്ടു ചുററിരുന്നു ഒ ന്നു പുതച്ചിരുന്നു MR. 2. to thatch with palm- leaves & grass പുര കെട്ടിപ്പു. No. 3. T. So. Palg. to bury.

VN. പുതപ്പു M. Tu. warm clothing, a cloak, blanket, sheet.

CV. പുതപ്പിക്ക to cause to cover or cloak. കണ്ഠ നാളാവധി മെല്ലേ പുതപ്പിച്ചയച്ചു SiPu. disguised as a woman.

പുതപ്പുല്ലു (1) grass for house-covering.

പുതം puδam (loc. = കുതം) No. Suitable ശരിപു തം TP. ചോറും കറിയും പു. പോരാഞ്ഞിട്ടുണ്ടി ല്ലas it did not suit him. നിണക്ക് എന്നേ പു.

പോരുകയില്ല you don't like me. അവനു ഇവൾ പുതം No. (So. പതം) she fits him according to age, stature, temperament, education, rank, etc. opp. പുതമൊത്തവരല്ല. — ചുവരിന്മേൽ നി ല്പാൻ പുതം കിട്ടുന്നില്ല can't get a footing. നില്പാനും നടപ്പാനും പൊതമില്ല (from drink) പുതം മുറുകി, കടന്നു, മുന്തിപ്പോയി she has reached maturity (before being married) = പ ർവ്വം കഴിഞ്ഞു Can.

എൻറെ പുതക്കാർ ചങ്ങാതികളേ TP. coetaneous. അവർ രണ്ടാൾ ഒരു പൊതക്കാർ.

പുതിയ, see പുതു.

പുതിയുക (C. pudugu) = പൊതിയുക, പു തെക്ക.

പുതു puδa T. M. (C. hot, Tu. C. posa, aC. pudu, to be born, spring up) & പുൻ New, fresh; പുതുമലർ Bhr. etc. — adj. പുതിയ (n. പുതിയതു & പുതുതു) as പുതിയ പെണ്ണു; പുതിയ തീയൻ etc. bride, bridegroom.

പുതുകുക, — കി ഇരിക്ക to be renewed.

VN. പുതുക്കം 1. newness. ആധാരത്തിൻറെ പു. MR. modern appearance of the document. 2. a strange, wonderful thing പുതുമ.

പുതുക്കരാജാവു N. pr. a foreign king KU. (where? Pondichery; T. പുതുക്കൈ, പുതുവൈ).

പുതുക്കലം a new vessel, മീടു പു. പോലേ എടു ത്തേററിയത് എന്തു TP. so red.

പുതുക്കുക 1. to renew, mend മുറി കിളെച്ചു പു. to repair the floor. കത്തു വായിച്ച ഉടനേ മുദ്ര പുതുക്കിക്കൊടുത്തയച്ചു TR. sealed it again. നിലം പുതുക്കി V2. prepared the field for seed. 2. = പിതുക്കുക.

പുതുക്കുടി So. the procession of a nuptial party to the house of the bride.

പുതുക്കോട്ട N. pr. 1. = Hosadurga in Canara. 2. a Brahmanical division (opp. ചോവര ക്കൂറു) under the protection of ഏറനാട്ടു ഇള ങ്കൂറു നന്പിയാതിരി തിരുമുല്പാടു KU.

പുതുപ്പണത്തു (= foll.) തങ്ങൾ വാഴുന്നോർ = ചീ നംവീട്ടിൽ തങ്ങൾ വാഴുന്നോർ a nobleman, now impoverished. പു'ത്തു ഉപ്പുപടന്ന TP.

പുതുപ്പട്ടണം N. pr. a place near Vaḍagara, Northern boundary of Kēraḷa proper (see കന്നെററി), now പുതുപ്പണം KU. പുതുപട്ട ണത്തു പുഴ.

പുതുപ്പുഞ്ചിരി = പുഞ്ചിരി, (പു. പ്പുന്മയും Stuti).

പുതുമ 1. a novelty, wonderful sight ഉദരവും നാഭിപ്പു. യും PrC. പുഞ്ചിരിപ്പു. യും VCh. എന്തു പു. ആന TP. what can it be? 2. an entertaining story, jest പു. പറക, No.

പുതുമക്കാരൻ (2) facetious, a buffoon V1. 2.

പുതുമഴ the first rain CC. പു. പെയ്ക.

പുതുവൽ So. newly cultivated land പു. പാട്ടം B.

പുതുവിസ്താരം a new trial പു. ചെയ്ക MR. = പു നർവ്വിചാരം.

പുതുവെള്ളം sudden rise of water in rivers after rain.

പുതുശ്ശേരി N. pr. ("new market") 1. Pondichery. 2. പുതിശ്ശേരി നന്പിയാർ നാട്ടധികാരി ക ണക്കപ്പിള്ള പട്ടോലമുന്പു the hereditary secretary of Kōlattiri.

പുത്തൻ 1. a fresh, new thing = പുതുതു f. i. പു'നായൊരുഭിത്തി Anj. പുത്തനായോരോ ചുങ്കം കല്പിക്കും VCh. വഴിയേ പു'നായ്ചമെ ക്കേണം KR. പുത്തനാം നെയി CG. കഥക ളെ പു'നാക്ക Bhg. to bring into a new form. 2. a Cochin coin = 10 pie (19¼ പു. = 1 Rup. D.); in Cal. the കല്ലൻ — & വട്ടപ്പൈസ്സ are called പു. = 4 pie, ¾, ½, ¼ പു. = 3, 2,1 pie (obsolescent). 3. In Cpds. പുത്തൻ കൂറു a schism; the Syrians separated from Rome പു. കൂററുകാരരും ഇടത്തൂടുകാരരും CatR. — പുത്തന്നിറം fresh colour (പു. ആണ്ട ചെന്പ രത്തി, പു. മെത്തും കവിൾ CG.). — പുത്തൻ പെണ്ണു prov. a new servant; പുത്തൻമുല CG. പുത്തൻകലം prov. a new pot. 4. nice, dear പുത്തനാം തൻറെ ഭവനത്തിൽ ചെല്ലും VCh.

പുത്തരി 1. new rice. പു. നെല്ലു used in ceremonies (വിലക്ക). — പുത്തരിക്കോൽ a threshing flail. 2. meal on new rice പു. യൂൺ, പു. കഴിച്ചാൽ prov. പു. ദിവസം (in August). met. ചെവിക്കു പു. യാം ഭാഷിതം ChVr. most welcome overtures, [പു. entirely new rice; ഇറന്ന or തൊലിച്ച പു. No. only some grains of new rice being added to the

meal, partly eaten on the day of ഇല്ല ന്നിറ; both meals take place before ഓണം; മകര (ന്പു &) പ്പുത്തരി No.]

പുത്തില്ലം (new house) N pr. a Sūdra subdivision (കൂട്ടം) in No. KU. (with മാനാരി).

പുത്തൂർ N. pr. a Grāmam KU.

പുത്തോടു, പുത്തോല etc.

പുത്തിയും ശാസ്ത്രവും ഉണ്ടാം a. med. = ബുദ്ധി.

പുത്രൻ putraǹ S. (see പുതു; C. to be born, also പുട്ടുക C.) A son. pl. പുത്രന്മാർ children. പുത്രകൻ S. (dimin.) dear child. പു'ന്മാർ Nal. (a son & a daughter).

പുത്രകാമൻ S. wishing for a son. — പുത്രകാമേ ഷ്ടി a sacrifice for that purpose (ദശരഥൻ പു. കഴിച്ചു, പു. കർമ്മം AR.).

പുത്രജന്മാർത്ഥി S. wishing to have a son. VetC.

പുത്രഞ്ചാരി a medic, plant (also ഉത്രഞ്ചാരി), പു. ഇടിച്ചു പിഴിഞ്ഞ നീർ a. med.

പുത്രഞ്ജീവി S. a tree the fruits of which are worn by children to keep them in health (So. = പുത്തിരഞ്ഞി Mimusops).

abstr. N. പുത്രത്വം S. sonship.

പുത്രദ്വയം twins പെററിതു പു. AR.

പുത്രപൌത്രന്മാർ S. sons & grandsons.

പുത്രഭാര്യ S. a daughter-in-law.

പുത്രലാഭാർത്ഥം AR. in order to obtain progeny.

പുത്രസന്പത്തു S. offspring, പുത്രസന്താനം.

പുത്രാർത്ഥം S. (done) for children's sake V1.

പുത്രി S. 1. a daughter. 2. a sacrifice to obtain children പു. യായെന്നോരിഷ്ടി ചെ യ്യാം KR.

പുത്രിക S. a daughter, doll.

പുത്രീകരിക്ക S. to adopt.

പുത്രോല്പത്തി, പുത്രോല്പാദനം S. procreation of children; also പുത്രോദയം ലഭിയാഞ്ഞു VetC.

പുന puna T. aM. aC. Contact (= പൂൺ, പുണർ).

പുനയുക 1. to put on = അണിയുക f. i. കുറി പുനന്തു Mantr. (= തേച്ചു). 2. to copulate So. B. 3. aM. to undertake കരുതിമായ പുനെന്താൻ, വെററിവരും എന്നടൽ പു. RC 37. ഇകൽ പുനവോളം etc.

VN. പുനച്ചൽ copulation B. (= പുണർച്ച).

പുനം punam (T. high ground). 1. A jungle, chiefly highland overrun with underwood & capable of irregular cultivation പു. കൊത്തുക, കരിപ്പിടുക TR. the process of cutting down & burning the underwood, say once in 12 years for sowing jungle-rice. പുനനെല്ലു, പുനകൃഷി, പുനം പൈമാശി TR. N. ദേവസ്വത്തിന്നു ൨ പൊതിപ്പാടു പുനം വാങ്ങി jud. 2. a cover, hole പാന്പു പുനത്തിന്നു പോന്നു TP.

പുനക്കണ്ടം a hill-tract.

പുനന്പു rattan (= പുരന്പു).

പുനന്പൻ D. a head-man among Chègōns.

പുനംവാരം rent of produce from jungle cultivation.

പുനർ punar S. (പുൻ, പിൻ?). 1. Again, afresh; പുന:, പുനർ repeatedly. 2. In po. then = പിന്നേ, അഥ f. i. ഇന്ദുവോ പു. ഇന്ദ്ര നോ Bhr. വസ്തുസത്തോ പുനരസത്തോ ചൊ ല്ലീടു നീ KeiN. ഒന്നു കഴിച്ചാൽ പുന: പിന്നേ അങ്ങിരുക്കൂറും ഉള്ളതു VyM. 2/3 remaining after subtracting 1/3. പ്രസംഗമാത്രം പുനരില്ല കേൾ പാൻ CC. nothing more. പുനരുടൻ VetC. also. പുനരപി S. and then. പാരം ചിന്തിച്ചു പു. പോരിന്നയപ്പാൻ വരുത്തി KR. സിദ്ധാന്തം ഉക്ത്വാ പു. സകലവും സത്യമായ്വന്നു VyM. പുനരാഗമനം S. return — പുനരാഗതൻ KR. പുനരുക്തം S. repetition — പുനരുക്തി V2. Tautology.

പുനരുത്ഥാനം S. resurrection; പു'നസ്വരൂ പൻ Christ _the_ resurrection (Christ.).

പുനർജ്ജന്മം S. regeneration പു. ഇവർക്കു സന്പാ ദിപ്പാൻ PT.

പുനർന്നവ S. renewing itself, hogweed (തമിഴാമ)

പുനർഭവം S. regeneration; a finger-nail.

പുനർഭു S. renewed; a widow remarried VyM.

പുനർവ്വസു S. AR. = Tdbh. പുണർതം.

പുനർവ്വിചാരം S. reinvestigation; revision of a judgment പുനർവ്വിചാരണ, പുനർവ്വിസ്താരം (= പുതുവി —).

പുനസ്സംസ്കാരം S. reinvestiture.

പുനസ്സൂനു S. second son? മാരുതി തൻറെ പു നസ്സൂനു വാകിയ വാനരൻ part 4.

പുന:സ്നാതൻ S. washed again KR.

പുനൽ puǹal T. M. C. (പുൻ also പുണൽ).

1. A river കുരുതിപ്പു. RC. Bhr. (= ചോരപ്പുഴ), തീപ്പു., കണ്ണിൻപു. RC. tears (തുലയുക 471). 2. water കുളിപ്പാൻ പു. ഇല്ല Mpl. song, പുന ലാടി RC. bathed.

പുനാ N. pr. Poona, പുനാവിൽ Ti.

പുന്ന punna (C. honne, Rh. പൊന്നകം gold-holding, S. പുന്നാഗം). 1. Rottlera tinctoria, with yellow dye. 2. Calophyllum inophyllum with oil in the kernels; a tree used for masts V1. (No. also കടപ്പിലാവു). പുന്നക്കയെണ്ണ, also പുന്നെണ്ണ & പുന്നത്തെണ്ണ; പുന്നപ്പൂ. Kinds: ചെറുപുന്ന Calophyllum Calaba (ചെറുപുന്ന യരി its seed a. med. ചെ'യരിത്തൈലം ബുദ്ധി വർദ്ധനം GP.); മലസു. Caloph. longifolium (or Memecylon T. പുൻകാലി).

പുന്നരകം punnaraγam S. The hell Pud, invented for an etymology of putra. Bhr. also പുന്നാമനരകം.

പുന്നാഗം S. = പുന്ന, (പുന്നാഗപ്പുതുമലർ CC.)

പുന്നാടു punādu (T. പുനനാടു = ചോഴമണ്ഡ ലം fr. പുനൽ; or പുൻ?). N. pr. A country east of Wayanāḍu പു'ട്ടേക്കു കുടി വാങ്ങിപ്പോയി doc. Maisur? — പുന്നാടൻ its king KU.

പുന്നാരം punnāram (പുൻ = പുതു?) or പൊ ന്നാരം Caressing, flattery. വാക്കിൻറെ പു. V1. the charm of his words.

പുന്നാരിക്ക = ഓമനിക്ക, കൊഞ്ചുക V2.

പുന്നാരക്കാരൻ a flatterer.

പുന്നെൽ (= പുതുനെൽ) or പുൽനെൽ new rice. പുന്നെലരിയും ചെറു താലിയും Palg. I/?/avars (a Tāli, present of money, 71/2 measures rice, betel & cloth taken to the bride's house). പുന്നെലവിലും വരട്ടുതേങ്ങയും (song — for Nivēdya to Gaṇapati). പുന്നെൽകൂഴം = കൂഴ ത്തരി of പുന്നെൽ. — ചെറുകൽ പു a kind of rice (S. മാതുലാനി).

പുന്മ (T = പുല്മ fr. പുൽ littleness) = പുതുമ in പുഞ്ചിരിപ്പുന്മ Anj.

പുന്മൂട = പുൽമൂട.

പൂമാൻ pumāǹ S. (പും, pums). A male, man = പുരുഷൻ. പുംസാം ത്വത്ഭക്തി AR. (Gen. plur.) പുംഭാവം S. virility പുംഭാവലാഭം നിണക്കു വേണ്ടാ SiPu. you need no more become a man (after being changed into a female). പുംഭാവമായി ആചരിക്ക Anach. modus coeundi.

പുര pura T. M. (fr. S. പുർ, പൂർ wall, fort?) vu. പെര. A house, chiefly thatched house; hut, room കുളിപ്പു., ൦രംററുപു., നാലുപു., പുല്ലു പു. etc. കെട്ടുക, തീർപ്പിക്ക, എടുക്ക TR. to build it. തീയൻറെ പുരചുട്ട TR. പറന്പും പുരയും; അകവും പുരയും അടിക്ക prov.

പുരകൂട്ടു So. a roof.

പുരക്കോപ്പുകൾ TR. building material.

പുരച്ചൂടു arson (jud.)

പുരത്തറ foundation, ground-floor.

പുരത്തളം a palace-hall (po. പുരം?).

പുരപ്പണം house-tax പറന്പിന്നു പു. വേണ്ടാ TR.

പുരപ്പണി building പു. ക്കു കുമ്മായം TR.

പുരപ്പുറം a roof (പു. അടിക്കും prov.; also outside of a house), പു. പൊളിക്ക to unroof. പു'ത്തു കയറി TR.

പുരമുറി a room, closet.

പുരമേല്പുര a two storied house (ഇരട്ടപ്പുര, മാ ളിക).

പുരയിടം the site of a habitation; (loc.) compound. B.

പുരയും കുടിയും the different home-steads പു. അടെച്ചു കെട്ടുക TR. താന്താൻറെ പു. നല്ല വണ്ണം കൊണ്ടു നടക്ക to care for his own.

പുരം puram S. (= പൂർ, പുര). 1. A fort, town.

2. a house (അന്ത:പുരം).

പരദ്വാരം S. city-gate KR.

പുരദ്വിട്ട് S. (ദ്വിഷ്) the city destroyer, Siva. പു'ട്ടിനെ സംഭാവിച്ചു Bhg.; also പുരമഥ നൻ, പുരഭിത്തു, പുരരിപു.

പുരന്ദരൻ S. the fort-breaker, Indra. Bhr.

പുരപ്രീതി S. popularity. അവൻറെ പു. ഘോ ഷിച്ചു കഴിപ്പിച്ചു Mud. a feast designed to gain popularity.

പുരസ്ഥൻ S. an inhabitant KR. & പുരവാസി.

പുരട്ടാതി T. So. = പൂരുട്ടാതി the month Sept. ഇ പ്പിരട്ടാതി മാസത്തിൽ KR. (ഇതു ചിങ്ങമാസം).

പുരട്ടുക, see under പുരളുക.

പുരന്പു purambu (T. പി —, Te. prabba). Rattan, also പുനന്പു; പിരന്പിൻ തല GP 64.; also പെരന്പു q. v.

പുരന്പൻ B. = പുനന്പൻ.

പുരസ്സ് puras S. & പുരത:, പുരസ്താൽ Before, in front.

പുരസ്കരിക്ക S. to place in front, give precedence, honour. ഉത്തമന്മാരെ പു'ച്ചു നടക്കേ ണം Bhr. aim at. പിന്നേയും പു'ച്ചിരിപ്പൂ മേഘജാലം PT. accompanies, covers me.

പുരസ്കാരം S. reverence.

പുരസ്കൃതം S. accompanied by. പൂജിച്ചു മന്ത്രപു. Brhmd. with Mantras, (കൃതം 289).

പുരസ്സരം S. 1. preceding. അരുണപു. CC. the sun as having Aurora for the charioteer. 2. attended by, with ഭക്തിപു. കേൾ്ക്ക Bhg. സമ്മാനപു. വരുത്തി KR. = സമ്മാനപൂർവ്വം.

denV. പുരസ്സരിക്ക V1. to precede.

പുരളി puraḷi (C. theMaina bird) N. pr. 1. Fort E. of pa/?/ačči. 2. a palace built by a king Harisčandra & abandoned to demons KU. പുരളി മല vu. നടനമാടുന്ന പുരളിയിൽനിന്നു ഗദാഭ്യാ സങ്ങൾ KR. (=കളരി?). പുരളീജനപദഖുരളീ ഭുവി കളിച്ചരുളും ശിവൻ KR.

പുരളീശൻ 1. the Rāja of Kōṭayaγattu. 2. the king of Travancore (VCh. = വഞ്ചിഭൂപൻ).

പുരളുക puraḷuγa T. aM. C. Te. Tu. To roll (mod. പി —). പൊടിയാലണിന്തു വീഴ്ന്തു പുര ണ്ടു RC. ചെവ്വരി 387.

v. a. പുരട്ടുക To turn about (=പി —). പു രട്ടും തല എപ്പോഴും Nid. കണ്ണിൽ പു. the pain of objects fallen into the eye. — fig. പുരട്ടും വാക്കു പോരും VeY.

പുരളിക്ക (loc.) to revolve in the mind. ഞാൻ പു'ച്ചില്ല didn't mind, better പൊരുളിക്ക.

പുരാ purā S. Formerly. കാലം കഴിഞ്ഞു പുരാ Bhr. that time is already gone. പുരാകൃതദുരി തം KR. once committed.

പുരാണം 1. former, long ago. നാം പു'മേ നട ക്കുന്നു MR. we exercise this right from times immemorial. നമുക്കു പു'മായിട്ട ജന്മം TR. 2. old history കോലസ്വരൂപവും ചുഴലി സ്വരൂപവുമായി നടന്നു വന്ന പു. ഗ്രഹിച്ചാൽ TR. (= പഴമ). 3. a tale, legend, chiefly the 6 or 18 (& more) mythological treatises ascribed to Vyāsa, who വേദാർത്ഥം പ്രകാ ശിപ്പാൻ ചമെച്ചു പു'ങ്ങൾ Bhr. നിർമ്മലപു' ങ്ങൾ പതിനെട്ടായി Bhg.

പുരാണക്കാരൻ a teller of stories (=also പഴ മക്കാരൻ).

പുരാണവൃത്തി the office of teaching the Purāṇas.

പുരാതനം old എൻറെ സ്ഥാനം പു'മേ ഉള്ളതു (jud.) തൻറെ പു'നജന്മം, അവകാശം പു' മേ നടക്കുന്നു MR.

പുരാരാത്രി S. the preceding night പു. ദേവാ ലയേ ചെന്നിരിക്കും SiPu.

പുരാവരം or പുരാപരം (fr. അപരം?) old stories & sayings പു. അറിഞ്ഞവൻ V1.

പുരാവൃത്തം S. what happened formerly, history പു. കേൾ്പിച്ചു Bhr. (=ഇതിഹാസം Bhg.). പു. സ്മരിച്ചു SiPu. details of former births.

പുരാൻ purāiǹ (see പിരാൻ). Lord ചെല്ലൂരിൽ മരുവുന്ന പുരാനേ Anj. Siva. ക്ഷിതിതലമാണ്ടു നടന്ന പു'നേ CG. (എന്പു., തന്പു.).

I. പുരി puri S. (fem. of പുരം). A town പുരി പുക്കു Bhg.

II. പുരി 5. Twisting, string; (mod. പിരി).

പുരികുഴൽ curls, fine long hair വായ്പുള്ള പു. VCh. (of ladies). പു. എടുക്ക കാണട്ടേ ചന്ദ്രാ നനം RS. — പൊങ്ങും ചുരുതികൾ പു'ലാൾ RC. Sīta. നല്പുരികുഴലാൾ KR. ഉത്തമപ്പു' ലാൾ Bhr.

പുരികൂന്തൽ id. പു. അഴിച്ചു കെട്ടി CC. the mother playing with her boy's hair.

പുരിയുക aM. (=പിരിയുക I.). to curl, twist മയിർപോയിപ്പുരിഞ്ഞെഴുന്നവ എല്ലാം RC.

പുരിശംഖു a small shell.

പുരികം puriγam & പുരിയം (T. പുരുവം, C. purbu fr S. ഭ്രൂ). Eyebrows കണ്ണോടു കൊ ള്ളേണ്ടതു പുരിയത്തോടായിപ്പോയി prov. അടി — നെററിയുടെ പി'ത്തിൻറെ അവിടേക്കൊ ണ്ടു TR. ഘോരംപു. ഞെറിഞ്ഞു വളഞ്ഞിതു Bhr. frown. പു'ങ്ങളുംവളെന്തു കണ്ടലങ്ങൾ ചെങ്ങ RC.

പുരികക്കൊടി arched eyebrows രണ്ടു പു. നടു വേ തനി എന്ന മർമ്മം MM. നല്പുരികക്കൊടി യാൾ KR.

പുരീഷം purīšam S. (fluid) Excrements.

പുരു puru S. (G. polys), Much; N. pr. a son of Manu (old പൂരു) Bhg. പുരുഹ്രതൻ S. much invoked, Indra CG.

പുരുഷൻ purušaǹ & പൂരുഷൻ S. (പൂരു). 1. A man, person (also gram.), individuum. 2. the husband. 3. the soul of the universe AR. പുരുഷകാരം S. 1. man's doing. 2. = പുരു ഷാരം multitude പു'വും എല്ലാം CC.

പുരുഷത്വം S. virility (opp. സ്ത്രീത്വം ), പു. നല്ക Brhmd.

പുരുഷപ്രമാണം S. a man's height, പുരുഷമാത്രം.

പുരുഷമൈഥുനം S. pederasty.

പുരുഷയത്നം S. doing his best. പു. ചെയ്യാതേ VyM. defend like ft man.

പുരുഷസൂക്തം S. AR. a certain cosmogonal Sūkta in the /?/ig Vēda.

പുരുഷസ്പശം S. connection with a man.

പുരുഷാദൻ S. a cannibal, & പു'ദകന്മാർ KR.

പുരുഷാന്തരം S. 1. the next generation. 2. a generation, of 20 years (ത്രിപുരുഷാനുഭവം VyM. = 60 years), of 35 years VyM., of 100 years. ആപിലാവിന്നു ൩ പു. vu. മുപ്പു. കാലം Bhg. 3. succession duty Vl. ജന്മക്കാരോടു പു. ചോദിക്കയില്ല, പു'ത്തിൻറെ വക എടു പ്പിക്കരുതു TR.

പുരുഷായുസ്സ് S. a man's life പു. നൂറെന്നറി ക VCh.

പുരുഷാരം M. (&പുരുഷകാരം CC.) 1. multitude, chiefly armed പു'ത്തെ കല്പിച്ചു KU. summoned the Nāyars, levied troops. 2. mob, riot രണ്ടേടത്തും പു. കൂടുന്നു TR.

പുരുഷാർത്ഥം S. the object of life (ധർമ്മം, അ ർത്ഥം, കാമം, മോക്ഷം Bhg.). പു. വന്നു കൂടും GnP. മൂന്നാം പു'ർത്ഥസൌഖ്യം ലഭിച്ചു SiPu. through marriage. പുരുഷാർത്ഥസാധനങ്ങൾ = കർമ്മം, ഭക്തി, ജ്ഞാനം‍Bhg 11.

പുരുഷോത്തമൻ S. 1. the best man (opp. പുരു ഷാധമൻ). 2. Višṇu AR. — പുരുഷോത്ത മക്ഷേത്രം N. pr. Jagannātha's temple in Orissa, Bhg.

പുരോഗൻ purōġaǹ S. (പുരസ്സ്, ഗം). A leader അല്പമതീനാം പു. Sah.

പുരോചനൻ Bhr. N. pr. m. (കൊളുത്തുക 310).

പുരോഭാഗം S. front. — പുരോഭാഗി intrusive.

അവൻറെ പുരോഭുവി VetC. before him.

പുരോഹിതൻ S. (commissioned), the acting priest; family priest KR. (Vl. foreteller).

പുർക്കാൻ Ar. furqān, The Qurān, Koran.

പുറക്കു pur̀aγu B. see പിറകു.

പുറം pur̀am 5. (Tu. pida = പിറ). 1. The back തൻറെ പുറത്തിട്ടു VetC. took him up. പുറത്തു ചൂരൽകൊണ്ടടിച്ചു TR. നിൻറെ പു. പുണ്ണാകും vu. തോണി മറിഞ്ഞാൽ പു. നല്ലു prov. 2. the outside ഉള്ളവും പുറവും. അകന്പുറം within & without. ൮ നാളിൽ അകന്പുറം ChVr. in about 8 days; often adv. പു. പോട്ടേ TP. let him go off. 3. the wall of a house. 4. a side (in പരിയന്പുറം q.v.; N. pr. of places, f. i. തെ ന്മലപ്പുറം, അങ്ങാടിപ്പുറം). ഇടത്തേ, വലത്തേ; നാലുപുറത്തും round about. അപ്പുറത്ത് on that side, beyond. ഉണ്ട ഇപ്പു. കൊണ്ടു അപ്പു. പുറ പ്പെട്ടു passed through the body. മൂന്നു നാൾക്കി പ്പുറം വരും SiPu. within 3 days. ഞാൻ മറേറ പ്പു. കണ്ടിട്ടുണ്ടുപായം Mud. quite a different plan. 5. the weather-side, west (opp. കര). വടമേപ്പുറം, ചോളപ്പു. NW. തെന്മേൽ പു., വാ ടപ്പു. SW. 6. a party യുദ്ധം ചെയ്തൊരു പു. ഒടുങ്ങേണം, പാങ്ങായൊരു പു. നിന്നു Bhr. sided with. രണ്ടു പുറത്തേ പ്രമാണങ്ങൾ നോ ക്കി വിസ്തരിച്ചു TR. 7. beyond, more than. ൭ പലത്തിന്നു പുറം CS. above. ആയിരത്തിലും പു. Bhr. ൬ കൊല്ലത്തിൽ പുറമായിട്ടും MR. ഒ ന്നരക്കൊല്ലം ഇപ്പു. jud. since.

പുറക്കടൽ the broad sea മയ്യഴിപ്പുഴയിൽ ഏലം കയററി പു'ലിലേക്കു വലിച്ചുകൊണ്ടു പോ യി TR.

പുറക്കാടു N. pr. a seaport & former principality between Alapu/?/a & Cochi, ruled by പു. നന്പിയടി or പുറക്കാട്ടടികൾ (Port.).

പുറക്കാളി 1. No. coarse cloth = കാട. 2. So.

a plantain-stem stuck a few inches into the ground, earth being heaped round it & kept well watered.

പുറക്കോട്ട outward fortifications. പു. യങ്ങാടി suburbs.

പുറങ്കടം an additional loan; final loan on which the owner transfers his land to the lender നിലത്തിന്നു പു'വും പിന്നേ ഒററിയും അവകാശങ്ങളായി MR

പുറങ്കാൽ the upper part of the foot.

പുറങ്കിള the outer (high) mud wall of a Par̀ambu.

പുറങ്കോൾ a grazing hit; words not meant seriously, allusions, soothing expressions (like plaster).

പുറച്ചിറ an outer embankment.

പുറത്തളം see I. തളം 438, any room-like place of a house fully open on one side, facing the outer yard, (with a raised platform — തറ മേ(ൽ)ത്തറ palg.) പു.തന്നിൽനിന്നുവന്നു SG.

പുറത്താക 1. to come out (a secret), to be divulged. 2. to be outside, be put out. 3. പു'ായിരിക്ക to menstruate.

പുറത്താക്ക to put out, eject, exclude, so പുറ ത്താട്ടിക്കൊണ്ടു പോയാക്കി Bhg.

പുറത്തിരിക്ക = പുറത്തായിരിക്ക to menstruate.

പുറത്തു 1. out. പു. പറക to speak out, blab. അവൻറെ ഗുണം പു. വന്നു came out, to the light. ലോകം അകത്തടക്കിയും പുറത്തു കാ ട്ടിയും Bhr. 2. out of ഗൃഹത്തിന്നു പു. വ ന്നു KR. കോട്ടേക്കു പു. TR. 3. upon ഓല പ്പു. എഴുതി VyM.

പുറത്തുപോക to go out, go to stool (= കുള ങ്ങര പോക) Vl.

പുറത്തുള്ളവർ those without (not of the family, caste, religion).

പുറത്തൂടു outside പു. പോം വഴി RC. പു'ട്ടു പോ ക to go to stool.

പുറത്തോട്ടു (പട്ടു) outwards.

പുറദിക്കു foreign country. പു'ക്കിൽ കടന്നു പോ യി TR. left Malabar. പു'ക്കിലാക്ക to banish. പു. കളിൽ സഞ്ചരിക്ക TR. to travel about.

പുറനാടു 1. a foreign country, പു'ട്ടിൽ കളക to banish. 2. പു'ട്ടുകര or പുറാട്ടര രാജാ വു N. pr. the Kshatria prince of കോട്ടയകം, supposed to be a foreigner, with 10000 Nāyars KU.

പുറന്തളം, see പുറത്തളം.

പുറന്തിണ്ണ a terrace in front of the house.

പുറപ്പാടു 1. exit. കിഴിഞ്ഞു പു'ടായി, പോവാൻ പു. ഒരുമപ്പാടു, എവിടേപു. TP. (whither) set out. 2. net produce, net or surplus rent. അസാരം പു'ടുള്ളതു TR. balance of rent after deducting interest of advances & Government taxes, W. 3. the yearly gift of a fanam or more paid by the tenant for a hereditary lease ഓരേപണം പു. വാങ്ങു മാറ് ഒത്തു MR. (doc). ൩൦൦ മടൽ ഓല കാ ലന്തോറും ജന്മാരിക്കു പു'ടുണ്ടു TR. (on Ot/?/t/?/i).

പുറപ്പെടുക 1. to set out, go forth (opp. പുറ പ്പെടാ ശാന്തിക്കാരൻ q. v.). 2. to come out എന്നു വിചാരത്തിൽ പുർട്ടു MR. came to light. തലമുന്നേതു പോലേപുർട്ടു KR. sprung up. 3. to attempt, engage in വല വീശാൻ ഭാവിച്ചു പു. PT. അന്യായത്തിന്നു പു. MR. ഒരുത്തി പുലയാട്ടിന്നു പു'ട്ടാൽ TR. dare. വീ ടെടുപ്പാൻ പു.; ഒരു മനസ്സായി പു'ടുന്നു to resolve on war. നമ്മാൽ സാധിക്കാത്ത അ വസ്ഥെക്കു നാം പു'ടേണ്ടാ TR. undertake.

പുറപ്പ (ടുവിക്ക) ടിക്ക 1. to help to get out, cause to set out കൂടി ശ്രമിച്ചു പു'ച്ചു TR. 2. to drive out ഏറിയ കുടിയെ പു'ച്ചു കള ഞ്ഞു made people to leave their houses. 3. to call out, set on ആയുധക്കാരേ പു'ച്ചയക്ക TR. 4. to bring forth സൽഫലം പു'ക്കുമോ വി ഷദ്രുമം PT. ചില ശബ്ദങ്ങളെ പു'ച്ചു PT uttered, Bhg.

പുറഭാഗം & പുറന്പാകം കിഴിയുന്നു TP. leaves the house.

പുറമതിൽ an outer wall. പു. കിടങ്ങു ramparts ഏല്ക്കേണം പു'ല്ക്കപ്പുറം Bhr.

പുറമല N. pr. (= പുറനാട്ടുകര), പു. വാഴുന്ന ത ന്പുരാൻ TP. with 18 കാര്യക്കാർ & 10000 Nāyars.

പുറമേ 1. outside രാമൻ വിളിച്ചതെല്ലാം നിൻ ചെവിതൻറെ പുറമയായോ BR.; abroad, പു. വിചാരിക്ക to inquire of othersപു. ആരും ഇല്ല no stranger. ഞാൻ പു. യും കേട്ടു; പു. സഞ്ചരിക്കുന്നു are left unmolested. പു. നില്ക്ക TR. to keep aloof. 2. additionally മുന്പേ ത്ത പൂട്ടിന്നു പു. ഒരു പൂട്ടു പൂട്ടി; ആ തെളിവു കളുടെ പു. MR. ഇതിൻറെ പു. TR. besides. പണയത്തിൻറെ പു. KU. beyond the value of. 3. hypocritically പു. കാട്ടുന്ന ഗുണം.

പുറം കാട്ടുക to turn the back on one (flight, discourtesy) V1.

പുറം തിരിയുക id. പോരിൽ പു. യുമാറില്ല AR. — ബാഹുക്കൾ പിടിച്ചു പു'ച്ചു Sk.

പുറന്പട B. 1. = പിന്പട. 2. external application of medicine.

പുറന്പാട്ടം the rent of an estate in lieu of interest on mortgage W.

പുറന്പൊളി: ഓലയുടെ പു. = അടിച്ചിപ്പാര; പു. പ്പായി etc. made of the outer slips of bamboos, (opp. അകന്പൊളി).

പുറന്പോക്കു 1. getting abroad. 2. extra expense B.

പുറംവാങ്ങുക to retreat തോററുമടങ്ങി പു'ങ്ങി SiPu. (&പിന്പുറം). പാപസഞ്ചയം പു'ങ്ങി SiPu. left him. ഖിന്നനായി പു'ങ്ങി Nal. retired.

പുറയില്ലി (Mpl.) a balcony = മിഞ്ചാന്പരം.

പുറവക extra items (of expense or income).

പുറവട B. specified accounts.

പുറവടി the upper part of the foot or hand.

പുറവട്ടം M. (contr. No. പൊറോട്ടം) a slab of wood, paling-board.

പുറവഴിനാടു = പുറനാട്ടുകര, whose dynasty is called: പുറവഴിയാസ്വരൂപം, പുറവ്യാ സ്വരൂപം TR.

പുറവായി, പുറായി 1. a veranda അകായിൽ കടന്ന് എന്നെ പിടിച്ചു പുറായിൽ കൊണ്ടു വന്നു, പൊറായിൽ കിഴിഞ്ഞുവാ TR. Euph. പുറായ്ക്കു പോയി = കാൽമടക്കത്തിന്നു. 2. West (5) വടപ്പുറായി NW.; തെന്പുറായി SW. (see പ്രായിക്കരെ & ചെന്പുറായി).

പുറവാരം B. an enclosed veranda.

പുറാട്ടു 1. see പുറനാടു. 2. (പുറമാട്ട' Trav.) V1. a farce പു. കെട്ടുക V2. — (the buffoon's prelude & interlude, independent of the play No. = മാച്ചാൻറെ കളി).

പുറാപുറം No. = പുറത്തോടുപുറം outside measurement, (opp. in the clear).

പുറായി, see പുറവായി.

പുറേ = പുറത്തു, as മറുപുറേ പോരുന്നു TP. the other side.

പുററു put/?/t/?/ụ T. M. (C. puttu, Te. puṭṭu, see പുനം 2.). 1. Ground thrown up by moles, rats, esp. a whiteant-hill; a snake-hole പുററി ന്നു ചീറിപ്പുറപ്പെടും സർപ്പം KR. പുററിന്നു സർപ്പം പുറപ്പെട്ടതു പോലേ PrC. പു. ഉടെക്ക, കുഴിക്ക TR. (a sin). 2. what is like it, തലപ്പു. a scab; dry pus B.; cancer is described as like ചിതൽപ്പുററു a. med.

പുററൻ B. a stout, robust person.

പുററുമണ്ണു termite soil, used for chemical processes പു. കൊണ്ടരെച്ചു a. med.

പുല pula T. M. C. (Te. C. polanti, a woman fr. പുൽ T. vile). 1. Taint, pollution. 2. defilement, esp. by a case of birth or death ചത്താലും പെററാലും പുല ഉണ്ടു prov.; അന്നു തന്നേ ഒരു പുല കൊള്ളും Anach.; ൧൦ നാൾ ഉണ്ടു പുല VCh. ബ്രാഹ്മണന്നും പശുവിനും 10 ദിവസം പുല prov.; മരിച്ച പുല കഴിഞ്ഞാൽ TR. (after death, the 12th, 15th day or = നാല്പത്തൊന്നു). 3. the relation to which the defilement extends: ചാർച്ചപ്പു. (ദൂരേയുള്ള പു. 10 —16 days) the more distant; ദീക്ഷപ്പൂ. (അടുത്ത പു. 40 days or 1 year) the closer relation; വാലായ്മ q. v.—There are 4 steps (a. the son. b. near relations = പത്തു പുലയുള്ളവർ; ബലിയും പുലയും (or ബലിപ്പുല) സംബന്ധമുള്ളവർ etc. doc. jud. c. slightly related = മുപ്പുലയുള്ളവർ. d. ബന്ധുക്കൾ, with whom intermarriage is forbidden to 3 generations) VyM. 4. belonging to pulayas. പുലകുളി (2) bathing after mourning, completing the obsequies, the 11th day പു. അടി യന്തരം കഴിഞ്ഞു MR. It may be delayed by

the poor till they have the means for the ceremony (പുല ഒരു പാത്രത്തിൽ ആക്കാം Anach.). പുല കുളിച്ചോ vu.

പുലക്കള്ളി (4) = പുലച്ചി.

പുലക്കാരൻ (2) a mourner, defiled ശവം തൊടു കയും ചെയ്ത പു. VyM. വ൪ അടി തിരിയേ ണം KU.

പുലക്കൊട്ടിൽ, പുലച്ചാള (4) the hut of a Pulaya.

പുലച്ചണ്ഡാളം B. a deity of slaves.

പുലച്ചി fem. of പുലയൻ.

പുലപ്പതി (4) a place where slaves put stones in remembrance of their dead.

പുലപ്പേടിയുള്ളകാലം (4) the month Karkaḍam, during which high caste women may lose caste, if a slave happen to throw a stone at them after sunset.

പുലബന്ധം, see പുലസംബ — പു'മുള്ള ജനങ്ങൾ KR.)

പുലയടിയാൻ, see പുലയൻ 2.

പുലയൻ (1) T. M. C. 1. an out-caste പുറത്തു നില്ക്കുന്ന പുലയരാദിയായി KR. ഏതൊരു പു'ൻറേ മകൻ TR. what bastard, scamp. പു. ചിനക്കുക 362. 2. N. pr. a caste of rice-slaves (f. പുലച്ചി, പുലയി), who have പത്തില്ലം & പതിനെണ്കുടി, formerly saleable; the children inherited the rights of the mother; the husband resides with the wife, though she belong to another master. പുലയടിയാന്മാരേ ആണിനെയും പെണ്ണി നെയും വിലെക്കു കൊടുപ്പാൻ TR. പുലയരേ ബന്ധം prov. (is like a straw-fire).

പുലയാടി, fem. — ടിച്ചി (So. f. — ടി) an adulterer, adulteress അമ്മ പു'ച്ചി എങ്കിൽ മകളും പു. prov. കള്ളൻ പു'ടി ഏറുകകൊണ്ടു TR. rogues.

CV. foll. പുലയാടിക്ക, — പ്പിക്ക No. — കൂട്ടിക്കൊ ടുക്ക to keep a brothel, to devote to bawdry.

പുലയാടുക (1) to commit adultery or lewdness പു'ടീടുന്നോർക്കിരിന്പുപാവ ചമെച്ചു Bhg.; അവളെ, (അവളോടു കൂട) പുലയാടി vu.

പുലയാട്ടു adultery, lewdness എലിപ്പു'ട്ടിന്നു മലപ്പു. prov.; പു. പറക V1. to accuse of adultery. കെട്ടിയവൾക്കു പു. ഉണ്ടു TR. she is guilty of. പു. പൊന്നു KU. an old tax of Rājas (also പുലയാട്ടം).

പുലയാൾ = പുലയൻ.

പുലസംബന്ധം (3) the relation in which family members 3tand to each other.

പുലം pulam 5. So. 1. A cornfield. 2. a place, തീൻ പു. a pasture. മൂർഖപു. doc. 3. T. perception by senses.

പുലം പുലമറിഞ്ഞു generally known, spread from house to house.

പുലന്പുക pulambuγa 1. aM. T. (C. pulugu). To sound ചിലന്പുകൾ നാദം നേരേ പുലന്പി, പുലന്പുമക്കാഞ്ചനകാഞ്ചി CC. Esp. to bemoan ഇരിവരും കീഴ്വാഴ് ന്തമ പു., മാർവ്വിടത്തൂൾ വീ ഴ്ന്തടുത്തു നീളപ്പു. RC. to lament. 2. (loc.) to speak hastily. 3. In po. a verb of general import: to exist (prh. = പുലരുക?), to be or have much തടുപ്പാൻ ഊക്കു പുലന്പിയില്ല CG. did not suffice. കെല്പു പുലന്പും അയോദ്ധ്യ EM. (= ഉള്ള). ചിന്താപുലന്പിന കംസൻ care-worn, കൃപ എങ്കൽ പുലന്പേണമേ (=പററുക, വിള ങ്ങുക), അൻപു പു'ന്പിന ജംഭാരി, എന്നും അതി ന്നുള്ളൊരിഛ്ശ പുലന്പി ഉണ്ടു CG. കാരുണ്യം എ ങ്കൽ പുലന്പായ്വാൻ KumK.

VN. I. പുലന്പൽ T. So. lamentation, wailing = ഒപ്പന, ഒപ്പാരി No.

II. പുലപ്പു appearing in numbers, a shoal of fish V1.

പുലരുക pularuγa T. M. Tu. 1. To dawn, light to appear (prh. revive fr. പുൻ). — Inf. പുലരേ, പുലരുന്പോൾ, പുർകാലേ KU. early in the morning. കാലവും പുലന്നിതു Bhr. നാ ളേത്തേ പുല്ലാ പുലരുന്നേരം TP. tomorrow early. പുലർന്നാൽ അനന്തരം PT. പുലർവ്വോളം KR. പുലർന്ന കുറുക്കൻ prov. അപ്പോൾ ൫ നാ ഴിക പുലർന്നിരിക്കുന്നു jud. 2. to subsist, live നാട്ടിൽ ഇരുന്നു പുലർന്നോളുവാൻ TR. ദിവസം പു. vu.

VN. I. പുലർ 1. dawn പോന്നു ഞാൻ പുല രോളം PT. പോയ്ക്കൊള്ളാം പുലർകാലേ UR. 2. subsistence = അഹോവൃത്തി.

II. പുലർച്ച 1. day-break ഇന്നലേ പുലരുന്ന‍ പുലർച്ചെക്കു, പു. കൂററില് TR. — താമസിയാ തേ പു. വരുത്താൻ നോക്കുന്നു TR. to throw

light on a crime. 2. living, livelihood. കെട്ടിപ്പുലർച്ചമര്യാദ V1. living in wedlock (= No. കെട്ടുമര്യാദ). തങ്ങളിൽ കൂടിപ്പു. ക ല്പിച്ചു Brhmd.

CV. I. പുലർത്തുക 1. to bring to the light കളവു, കുലപാതകം പു. V1. = തുന്പുണ്ടാക്ക. 2. to sustain, enable to live രക്ഷിച്ചു നമ്മേ പു ലർത്തേണ്ടും ഈശ്വരൻ Si Pu. സന്തതം പുല ർത്തീടുന്ന ഭർത്താ, രാജ്യം രക്ഷിച്ചു പു. PT. ദാ രിദ്ര്യദോഷണ നിന്നെപ്പു'വാൻ പോരാതേ വന്നു ഞാൻ Nal.

II. പുലർത്തിക്ക to restore what has been robbed or lost പട്ടർക്കു മുതലുകൾ പു'ച്ചു കൊ ടുക്കേണം, പോയ പണ്ടത്തെ പു'ച്ചു കൊടു ത്തു TR.

പുലി puli 5. (Tu. pilli) A tiger, leopard, felis pardus. പുലിയും അനുകൂലം എങ്കിൽ എത്രയും ഇഷ്ടം KeiN.—Kinds: കരിന്പു. felis melas, ചെ ന്പു. Cheeta Si Pu., ചെറു പു. (hyena = തരക്ഷു), പട്ടിപ്പു. MC 18., പുള്ളിപ്പു. (കൈതപ്പു), വള്ളിപ്പു. (small), പാറപ്പു., വാൾപ്പു. a rhinoceros, വരി യൻ or മലന്പു. a tiger.

പുലിച്ചുവടു, (So.— ടി) Ipomœa pes-tigridis S. നഖി, med. root & perfume, a. med.

പുലിത്തോൽ a tiger's skin, പു'ലുടയാടുകൾ SiPu. (of Siva's servants), പുത്തൻ പു. മൂന്നു AR. (required for a coronation).

പുലിനഖം a tiger's claw പൊന്നു കെട്ടിച്ചിട്ടു ള്ള പു. TR. an ornament or amulet. പൊ ന്നിൻ ചിലന്പു പുലിനഖം എന്നിവ Anj. (in K/?/šṇa's dress)

പുലിമുഖം 1. a covered way or entrance in forts കോട്ടകൾ പു. KR. — an arched screen of masonry at the sides & top of a door (on the ground-floor) to protect it against fire (made to resemble a tiger's face). 2. a frame of piles to protect a riverbank (also പുലിമുട്ടു B.).

പുലിയങ്കം struggle with a tiger.

പുലിയംമുകിൾ an open gallery of one storied Nāyar-houses. Palg. = പുലിമുറമുകിൾ.

പുലിയൻമോതിരം a necklace of tiger's claws പു. ഗളാന്തരാളേ CC.

പുലിവാൾ a kind of sword? അങ്കം പു. എടത്ത് ഒഴിച്ചു നായർ പു. വലത്ത് ഒഴിച്ചു TP. preparing for a fight.

പുൽ pul 5.(= പുൻ; in T. aC. pulvile, petty, T. പുതൽ, Tu. a shrub, C. Te. podar). 1. Grass, പുല്ലിൽ തൂത്ത തവിടു പോലേ prov.; the least of living beings പുല്ലാദിയായുള്ള ശ രീരം ഓരോന്നു പുക്കു Anj. (a soul). 2. hay, straw പുല്ലു തച്ച നെല്ലു prov. പുല്ലോളം മാനി യാതേ Brhmd. not caring a straw. പുല്ക്കുത്തു വാൻ ദേശം ഇഛ്ശിക്ക വേണ്ട ChVr. not so much ground as to stick a straw into. 3. the mouthpiece of a musical instrument B. meanness അവനെക്കൊണ്ട് ഏറിയ പുല്ലും പുല യാട്ടും വിളിച്ചു പറഞ്ഞു charged him with every vice. No. vu.

Kinds: ഊർപ്പുൽ Cyperus Pangorei; കവര — Eleusine Aegypt. Rh.; കഴി—( കഴിമുത്തെങ്ങ), കാടൻ— Scleria or Scirpus lithospermus; കാവട്ടപ്പു. (— ന്പുൽ Rh. Andropogon Schoenanthus); കുതിര— Androp. acidulatum, Rh.; കൂ രൻ Parotis latifolia, Rh.; കൊച്ചിളച്ചി — (— ഞ്ചി,— ലത്രി—) Eriocaulon setaceum or Xyris Ind.; കൊണ്ട — Chloria barbata, Rh.?; കൊ ന്തൻ — Impatiens oppositifolia (?, a thatching grass); കോൽ — Mariscus or Cladium, Rh.; ചാമ — Festuca Ind. Rh.; ചെട്ടി — (for brooms, Aristea, Cynosurus?); തിന —Poa plumosa; തൊപ്പി — Scirpus squamosus (also മുട്ടി —, മൊട്ടു—); നീല — Tradescantia malab.; നീർ — Trad. axillaris; നെരത്ത — (നേർത്ത? Paspalum longiflorum); പാര— Cyperus venustus (= കൈവർത്തി മുസ്തകം S.); പേപ്പു. Zizania V2.; പൊട്ട — Cyperus procerus; മുള്ളൻ— Scirpus argenteus, Rh.

പുല്ക്കട്ട sod, turf.

പുല്ക്കൂടു a manger പുല്ലുകൂടിൽ PP. (& പുല്ലുവട്ടി).

പുല്ക്കൊടി a straw പു. അഗ്രം ആലംബമായി Bhr. പുല്ക്കൊടി പോലേ നിന്നെത്തിരക്കി‍ ച്ചിരിക്കുന്ന കർക്കശന് Nal. ഒരു പു. നുള്ളി ച്ചൊല്ലിനാൾ AR. in angry mood tearing a grass.

പുല്പണ്ടം the stomach of cattle; met. cattle പു'ങ്ങളെ അധികം കൊതിച്ചാൽ നിറത്തരുതു No. (for fear of accident — superst.)

പുല്പായി a fine straw-mat പു. യിടുക KN. (Kur̀avas' work).

പുല്പുറം V2. a meadow.

പുല്പോന്തു Palg. B. a grasshopper = പച്ചപ്പശു No.

പുല്ലച്ചൻ a low caste (loc. No. abuse).

പുല്ലട B. a cake of പുല്ലരി.

പുല്ലട്ടം hay-store under a roof.

പുല്ലൻ 1. contemptible പു. ഇവൻ VetC. 2. a poisonous serpent. 3. an eye- disease പുല്ലങ്കടി.

പുല്ലയിരി, പുല്ലൈരി No. a straw-stack 173.

പുല്ലരി 1. Cynosurus ægyptiacus, eaten in famines പു. കഞ്ഞി Nid. 2. = ചാമ millet.

പുല്ലാങ്കുഴൽ a reed-pipe.

പുല്ലാഞ്ഞി Lonicera, honey-suckle. — പു. മൂർഖൻ a venomous snake (Palg. — നി —).

പുല്ലായിനി B. Momordioa charantia (? see പാവൽ).

പുല്ലിടുക to thatch പുര പു'ട്ടു പുതെക്ക vu.; പു ല്ലിട്ട തീ prov. a straw-fire.

പുല്ലുണ്ണി a parasite, Loranthus, Cuscuta etc. കാഞ്ഞിരത്തിന്മേൽ പു. അഞ്ചു പിടി MM. പു. പ്പൊൻ an old gold coin (also പുല്ലൂരി പൊൻ).

പുല്ലൂന്നി the hair on the back of hogs, along the spine (huntg.).

പുല്ലൂർവർണ്ണൻ No. a deity of Tīyars. = പുളിവർണ്ണൻ.

പുല്ലൂരി the shin-bone (touching the grass in walking) = കണങ്കാൽ; a snake is called പുല്ലൂരിപ്പാന്പു V1.

പുല്ലൂരിക്കുഴ a neck-ornament പു. തരും, പു. കടിച്ചറുത്തു TP.

പുല്ലെണ്ണ glutinous drops of rain or dew on grass, esp. on എയ്യന്തട — അവൻറെ വാക്കു പു. പോലേ prov. don't depend on his word.

പുല്ലേററകുട്ടൻ No. a well fed (rutting) bullock.

പുൽവിഷം a thread-like grass, or worm, fatal to cattle, & producing ulcers on the hand that touches it, a. med.

പുല്കുക pulγuγa M. T. (also പുല്ലുക to join = പുനയുക). To embrace പുല്വാൻ & പുല്കുവാൻ SiPu. പുത്രനെ പുല്കി, അവരെ പുല്കിയവാറു Bhr. — also of coitus അവളെ പുല്കി KU. കൊങ്ക കൾ പു., സ്വർഗ്ഗസ്ത്രീകളുടെ മുല പുല്കുമാറാക്കി CG. = sent them to paradise, killed. So also ഇ വൻ ഊഴി പുല്കി എനിക്കു കാണ്മാൻ ആശ RC.

പുല്പു accumulation, a sand-bank in a river, an alluvial island (പുളിനം).

പുല്ക്കസൻ pulkasaǹ S. (പുല്ലൻ) A low caste Bhg 9.

പുല്പീഞ്ഞ Pulo Pinang, A place of transportation for criminals.

പുല്ല pulla palg. No. (T. പുല്ലൈ). A yellowish colour of cattle ചന്ദനപ്പു. 345 (lighter), അത്തി ക്കായ് —, കരുവായ് — താമര —, തവിട്ടു —, പരുവാ —, കഴുതപ്പുല്ലു palg.

പുല്ലിംഗം pulliṇġam S. (പും). 1. Sign of virility, male sex കന്യകാഭാവം കളഞ്ഞാശു പു ല്ലിംഗയോഗം ലഭിപ്പാൻ SiPu. to become a male. 2. (gram.) masculine gender.

പുവ്വം, see പൂവം.

പുഷ്കരം puškaram S. 1. Blue lotus flower; പുഷ്കരശരപരവശ f., പുഷ്കരോത്ഭവൻ AR. Brahma. 2. പുഷ്കരതീർത്ഥം Bhg. Pokar in Ajmir. 3. the sky പു. തെളിഞ്ഞിതു സൂര്യനും വിളങ്ങിനാൻ Bhg, 4. water പുഷ്കരജന്തു ക്കൾ Brhmd.

പുഷ്കരകാന്തൻ S. the sun പു. അസ്തമിച്ചീടിനാൻ CG.

പുഷ്കരമൂലം S. Costus speciosus, Bhg. (പുഴ് ക്കരമൂ. a. med.)

പുഷ്കരിണി S. a lotus-tank PT.

പുഷ്കലം puškalam S. Ample, splendid പു' മായൊരു പുഷ്കരം CG.

പുഷ്ടം pušṭam S. (part, of പുഷ്, പോഷണം). Fed, thriving, stout, ample പുഷ്ടപ്രതിഗ്രഹം കിട്ടും PT. a rich gift. പുഷ്ടകോപത്തോടു, പുഷ്ട രോഷാൽ AR. പുഷ്ടമോദേന Bhr. KR. പുഷ്ട കൌതുകം Mud. = പൊങ്ങിന. പു'മായ്തിന്നുക = മൃഷ്ടം.

പുഷ്ടൻ stout, wealthy V1.

പുഷ്ടി S. thriving, increase, abundance ഇല്ല

ത്തേ പു. prov. വഹ്നിയുടെ പു. വരുത്തി KR. increased. അവൻറെ പു. stoutness, grandeur. ശരീരപു. (opp. ക്ഷീണം, മെലിച്ചൽ). വാക്കിൻറെ പു. Hor.

denV. പുഷ്ടിപ്പിക്ക & പുഷ്ടീകരിക്ക to fatten, render abundant (ബുദ്ധിയേ പു.).

പുഷ്പം pušpam S.1. A flower = പൂ, blossom, പു. ഇട്ടു ജപിക്ക KU. — fig. സമസ്തകർമ്മകാണ്ഡവി ധികൾ പു. ആകുന്നു Bhg. a mere preparation for the ഫലം. 2. the menses. 3. the lungs S. പുഷ്പസം (= ചെന്പരത്തി). 4. a high number ആയിരം പു'ങ്ങൾ AR l. see പൂ 4.

പുഷ്പകം S. Kuvēra's chariot പു. കരയേറി AR.

പുഷ്പകൻ a class of Ambalavāsis, who have to bring flowers & garlands to the temple. — f. പുഷ്പകത്തി, പുഷ്പോത്തി; the house പു ഷ്പോത്തു; the caste also പുഷ്പത്തു D.; pl. contr. പുഷ്പോന്മാർ vu.

പുഷ്പപുരം S. = പാടലിപുത്രം Mud.

പുഷ്പരാഗം S. a topaz, also പുഷ്യരാഗം Bhg.

പുഷ്പലിട്ട് S. (ലിഹ്) a bee; horn-beetle V1.

പുഷ്പവാടി S. a flower-garden VCh. = പൂങ്കാവു.

പുഷ്പവാൻ S. blossoming. fem. പുഷ്പവതി menstruating.

പുഷ്പവൃഷ്ടി S. a rain of flowers, Bhr.

പുൽ്പാഞ്ജലി S. presenting a nosegay of flowers in both hands joined (in Sakti worship).

denV. പുഷ്പിക്ക to blossom, menstruate.

പുഷ്പിണി S. l. = പുഷ്പവതി, to meet such is a bad omen. 2. a woman that deals in flowers.

പുഷ്പിതം S. part. 1. blossoming പുഷ്പിതദ്രുമം RS. — fig. പുഷ്പിതവേദവാക്യങ്ങൾ Bhg. flowery. 2. menstruating പുഷ്പിതനാരിമാർ KR.

പുഷ്യം pušyam S. (cream fr. പുഷ് as of Amrita, Ved.) = പൂയം f. i. നാള ഉരു പുഷ്യം KR. പുഷ്യ നക്ഷത്രം AR.

പുഷ്യരാഗം, see പുഷ്പരാഗം.

പുസ്തകം pustaγam S (പുസ്തം smeared, പൂചു = എഴുതുക). A manuscript, book, chiefly written on paper or printed; (ഗ്രന്ഥം on palm-leaves). നാലഞ്ചു പു. കൈക്കൽ ധരിച്ചു SiPu പു. എഴു തുക; ചേർക്ക, കെട്ടുക etc.

പുളകം puḷaγam S. 1. Horripilation, caused by delight നാസികകളിൽപു. ഏലും മയിർ RC. 2. insects or vermin, (ദേഹത്തിൽ ഒക്കേ പു' ങ്ങൾ പുറപ്പെടും Nid 18. in a disease caused by heat).

denV. പുളകിക്ക, part. പുളകിതം.

പുളകുക puḷaγuγa = പുളയുക in കളകള പുള കിന സുരജാലം ChVr 8, 12. (or buzzing = പുലന്പുക).

പുളകൻ, see പുളവൻ.

പുളക്ക puḷakka (Tu. poḷapu) = പിളക്ക v. n. To be split ബാണങ്ങൾ ഏററു പുളക്കയാൽ CG. നിൻറെ കുടൽ പുളക്കേണം vu.; വായിപു. V1. to open the mouth. പുളന്ന വായോടേ No.

പുളന്നൽ? തണ്ടെല്ലിനോടുമാർവോട് ഇടയിൽ പു. നടുപ്പെട്ടു വരുന്നു a. med.

(I.) VN. പുളപ്പു a piece, split. ചന്ദ്രൻ ഒരു പുള പ്പായുദിച്ചു KU. (Muhammed's miracle).

പുളയുക puḷayuγa M. C. (poḷe, Te. polupu). To twirl about, wriggle തിരമാല നടുവേ പു' ന്ന ഭുജഗങ്ങൾ RS. പുളഞ്ഞുകളക a snake to twine itself round the body of men, beasts.

VN. I. പുളച്ചൽ (പാന്പിൻറെ).

CV. പുളയിക്ക to brandish, swing, switch.

പുളവൻ a very venomous snake, in fresh water. (നീരാഴാന്ത 571.). എട്ടടിപ്പു V2. another kind; so പയ്യാനിപ്പുളവൻ.

V. iterat. പുളെക്ക 1. id. to roll oneself. കാളിന്ദി തന്നിൽ പുളെച്ചീടുന്ന കാളിയൻ CC. to loiter about, enjoy one's element. 2. to revel, കാമാർത്തി പൂണ്ടു പുളെച്ചു കളിക്ക Bhr. so in the heat of battle കളിച്ചു പുളെച്ചു Bhg. രുധിരം കുടിച്ചു പുളെച്ചു Bhr. (demons). ഒ ളിച്ചു ശിശുത്വവും പുളെച്ചു മനോമദേ SiPu. തുള്ളിപ്പുളെക്ക VCh. to swagger, strut. പുളെ ച്ചുള്ള വീരർ വരാഭ്യാസങ്ങളും KR. haughty warriors. (പാപം 2, 646). കളിച്ചും പുളെച്ചും വളർന്നവൻ, — ൾ No. = ആണിനും തൂണിൻും അടങ്ങാത്തവൾ prov. തിന്നു പുളെച്ചവൻ (a stout, self-willed, loose man). 3. v. n. to yield richly നെല്ലു, പയറു, കുന്പളങ്ങ etc. പു ളെച്ചുപോയി No.; Palg. also പോളിച്ചു No.

(II) VN. II. പുളപ്പു revelling, luxuriance, overbearing manner, ചോരപ്പു. lasciviousness.

പുളരുക puḷaruγa (T. പോഴുക) = പിളരുക, പുളക്ക To split. 1. v. n. അദ്രികൾ പുളർന്നു പോം, മാനസം പുളർന്നീടും KR. ഭക്ഷിപ്പതിന്നു ഗുഹ പോലേ പു. HNK. 2. v. a. മലകളും വെട്ടി പ്പുളർന്നീടും ജനം KR. തുംബത്തെ പു. KR.

പുളർക്ക 1. v. a. പെണ്ണുങ്ങൾ നെഞ്ചകത്തേ പുള ർക്കുന്ന പുഞ്ചിരി CG. 2. v. n. അതു നിനെച്ചു മാനസം പുളർക്കുന്നു KR.

പുളി puḷi 5. (Te. Tu. puli, Tu. puḷi bitter, C. puṇi tamarind). 1. Sourness, acidity മോരിലേ പു. prov. ഉവർപ്പു. of saltwater; any fermentation. 2. any acid ചോനകനാരങ്ങപ്പുളിയിൽ അരെച്ചു a. med. — ഐന്പുളി: a. tamarind (see 3.). b. കോ ൽപ്പു. a leaf. c. അന്പാഴം Spondias. d. നാരകം e. വരിച്ചികം Hibiscus or ഞെരിങ്ങാന്പു. Other kinds: കുടന്പു. (ഒണ്ടന്പു. a. med. Garcinia cambogia, Rh.), ചതുരപ്പു. a Garcinia, പിണന്പു. 660. (പുനന്പു. & കാട്ടുപു.). 3. tamarind, Tamarindus Indica, called മരപ്പു. (മരപ്പുളിയുടെ കാ യി GP 70. മരപ്പുളിപ്പൂവിൻറെ രസം a. med.) കുറുക്കന്പു. (കൂർക്കാന്പു.), വാളന്പു. or കോൽപു., കുടന്പുളി, ഞാന ആറാം മാസത്തിൽ ഉപ്പും പുളി യും കൂട്ടി ചോറുണ്ടവൻ വിചാരിച്ചോ vu. don't chafe me.

പുളികുടി a ceremony observed by women, in the 4th, 6th, 8th month of their 1st pregnancy = പുംസവനം. Also ഒന്പതാം മാസം തിക ഞ്ഞു പുളികുടി കല്പിച്ചു പെരിങ്കണിയാർ; പുളികുടിപ്പാൻ പൊഴുതു ചൊല്ക Pay.

v. n. പുളിക്ക 1. to be sour. പുളിച്ച കാടി rice-gruel turned sour. പുളിച്ചു നാറുക, തിക ട്ടുക etc.; also ഉപ്പു പുളിക്കൂലും, ഉപ്പിലിട്ടതു ഉപ്പോളമേപുളിക്കൂ or ഉപ്പിനേക്കാൾപു. യില്ല prov. salty. 2. to ferment. പുളിച്ച മാവു leaven. പുളിയാത്തപ്പം PP. = പത്തീറ്. 3. to be set on edge പല്ലു പു. Vl., ദന്തം പു. Nid. — met. to be ashamed.

പുളികറി a sour dish.

പുളിങ്കുരു a tamarind stone.

പുളിങ്കൊന്പു a tamarind branch, proverbial for toughness. പു. പിടിക്ക prov. to choose a strong patron.

പുളിങ്ങ a tamarind fruit (പച്ചപ്പു. GP69., പ ഴുത്തപുളി med.)

പുളിഞരന്പു fibres of tamarind fruits & leaves.

പുളിഞ്ചാറു a sour sauce (of Brahmans).

പുളിഞ്ചി the soap-berry-tree, Sapindus saponaria.

പുളിന്തേക്കു TP. a timber used in building ships.

CV. പുളിപ്പിക്ക to make sour, allow to ferment.

VN. പുളിപ്പു acidity; കണ്ണിൻറെ പു. No. irritability of the eyes after sleep; moroseness.

പുളിന്പശ a paste of tamarind-kernels.

പുളിയൻ 1. sour. 2. N.pr. the ruling tribe of the 14 castes of jungle- dwellers, also പുളിയനന്പിയാർ; their occupation കൂറുവാ ഴ്ച, വെട്ടിയടക്കം, കെട്ടിപ്പാച്ചൽ, നായാട്ടു (T. പുളിഞർ = വേടർ; see പുളിച്ചി, പുളി ന്ദൻ) KU., KN.

പുളിയാരൽ T. M. Oxalis corniculata, prh. also a Rumex പു'ലിങ്കിഴങ്ങു Cissus acida (= ചുണ്ണാന്പുവള്ളി?).

പുളിയിഞ്ചി a sauce of tamarind, salt & ginger.

പുളിയില a tamarind leaf, med.

പുളിരസം acid juice; sour taste.

പുളിവർണ്ണൻ (& — കണ്ണൻ?) a deity of Tīyars, also പുല്ലൂർവർണ്ണൻ.

പുളിവെള്ളം salt-water പു. ത്തിൽ സഞ്ചാരം MC.

പുളിശ്ശേരി a curry with sour buttermilk. B.

പുളിച്ചി puḷičči 1. The wife of a പുളിയൻ. 2. a class of very low jungle- dwellers (= നാ യാടി?).

പുളിനം puḷinam S. (C. Te. പുളിൽ sand, M. പുല്പു). A sand-bank, alluvial island ക്വചിൽ പു'ങ്ങൾ വെളുത്തു KR. in Ganga. ഓളങ്ങൾ തള്ളി പു., കാളിന്ദീപുളിനേകളിച്ചു CC. in Yamuna.

പുളിന്ദൻ puḷind/?/aǹ S. A barbarous tribe, inhabiting one of the 56 countries. In M. = പുളിയൻ (prh. = പുലയൻ, പുല്ലൻ).

പുൾ puḷ T. M. (Te. pulugu). 1. Any small bird പുള്ളും പിറാവും വെടിവെച്ചു TP., esp. വ ണ്ണാത്തിപ്പുൾ Leucocerca; also hawk MC. (=

പെരുന്പുള്ളു B. a falcon), ഒരു ദാനവൻ പുള്ളാ യിട്ടു വന്നു CG. Birds are ominous; when flying over a child, dangerous ഇതു പുള്ളു കട ന്നാൽ എഴുതിക്കെട്ടുക (an amulet) മാറും Mantr. 2. B. a disease in cattle.

പുള്ളടി 1. the mark of bird's feet. 2. a mark (+) on balances, on the ആണി of shroffs എട്ടരെക്ക് ഒരു പു. CS.; a caret in writing; water-courses in plantations crossing each other (നീർച്ചാൽ). 3. Hedysarum gangeticum. ചെറുപ്പു. Hed. prostratum, നീർപ്പു. Indigifera hedysaroides.

പുള്ളൻ a sea-fish V2.

പുള്ളിനം aM. a flock of birds അറിവുള്ള ചെറു പു'ങ്ങൾ അറിയിത്തന, തടുത്തുരെത്തന പു' ങ്ങൾ RC. they warn (augury).

പുള്ളുനോക്കു, പുള്ളോക്കു No., see പുള്ളേറു = ഗ്ര ഹണിപ്പോക്കു esp. _green_ stools (superst.). ൬ മണി സമയം കുട്ടികളെ പുറത്തു കൊണ്ടു പോയാൽ പുള്ളു നോക്കിക്കളയും No. superst.

പുള്ളൂന്നി, (— ണ്ണി) No. (expl. with: holding on as a bird does by its claws) = പുല്ലുണ്ണി.

പുള്ളേറു emaciation of children caused by the influence of an ominous bird പു, ഏല്ക്ക, also പുള്ളുബാധ (തട്ടി), പുള്ളുനോക്കിന്ന് ഉ ഴിക etc.

പുള്ളേറാമരം a tree "avoided by birds"; its fruit is tied on the waist-string of children.

പുള്ളി puḷḷi T. M. (= പുള്ളടി? C. Te. Puḷḷi, a thin piece of grass, straw = പുല്ക്കൊടി). 1. A dot, spot, point പൂച്ചത്തോലിൽ പു. കുത്തി പു ലിത്തോൽ എന്നു പറഞ്ഞു VyM. പു. യുള്ളൊരു പട്ടും തരുവാൻ SG. (= വീരാളിപ്പട്ടു). പു. പു. യാ യിരിക്ക to be much spotted. ആരിയപ്പു. a kind of spots on cattle. കടകം പുള്ളിക്കാള with spots on the neck, belly & feet (claimed by Rājas) — (also N. pr. of places f. i. പരുത്തി പ്പുള്ളി). 2. the mark s in gram., the vowel എ. 3. a cipher, nought. 4. an article or person, and their valuation. ചെറു പു. a trifle. — പാറാപ്പു. a prisoner.

പുള്ളിക്കാരൻ (4), നല്ല പു. a man of note, influential = തറവാട്ടുകാരൻ. — പു'ക്കാർ Trav. tax-payers. — പുള്ളിക്കാരത്തി f. = തറവാട്ടുകാര ത്തി, also beautiful.

പുള്ളിക്ക V1. to be spotted, speckled.

പുള്ളിക്കുത്തു flaw in cloth, etc.

പുള്ളിച്ചി f. (1) M. spotted f. i. പു. പ്പശു.

പുള്ളിത്താപ്പു a private mark of price on cloth.

പുള്ളിപ്പുലി a leopard; this as well as പുള്ളി നരി are considered royal property KU.

പുള്ളിപ്പുലിയൻ N. pr. a Paradēvata.

പുള്ളിമാൻ a spotted deer. പു'ങ്കണ്ണി SiPu. പു' ങ്കരനു പോലുമാമല്ല RC. to Siva, — also പു ള്ളിമറിമാൻ Sil.

പുള്ളിവസത്രം spotted cloth as given after പുങ്ങം.

പുള്ളിവിളക്കം So. 1. examination of accounts. 2. registration of anything in the names of persons after ascertaining their rights. B. (പുള്ളിവിളങ്ങുക).

പുള്ളിയാരൻ N. pr. a deity of mountaineers.

പുള്ളുവൻ puḷḷuvaǹ (പുൾ). N. pr. A caste employed in medicine, മന്ത്രവാദം, singing at snake-groves the പുള്ളുവപ്പാട്ടു accompanied by the tap of the പുള്ളുവക്കുടം; the females (പു ള്ളുവത്തി) are midwives in the No. (61 in Taliparambu Talook).

പുഴ pu/?/a M. C. (aT. പുഴ = പുര tube, hollow, പുഴൽ hollow, watercourse. C. poḷe to shine = പൊഴുതു). 1. A river (in N. pr. of places ആ ലപ്പുഴ, വരാഹപ്പുഴ). നല്പുഴ വരുത്താതേ KR. Ganga. പെരിങ്ങളോനാണ്ടപുഴനീന്തേണം TP. an ordeal. പുഴക്കലോളം വന്നു vu. 2. So. a gap in a wall = കണ്ടി.

പുഴക്കലേഗ്രാമം (ചിററൂർഅംശം, തെക്കേത്തറ) N. pr. of a Grāmam which was founded and given over by Tunǰatte/?/uttaččaǹ in the 17th century A.D. to a few Brahman families on condition that they preserve & reverence his writings copied by his daughter. The Bhāgavatam excepted all the originals were burned in a fire 30-40 years ago and have since been replaced.

പുഴക്കൂലി boat-freight.

പുഴക്കൈ a canal, brook.

പുഴങ്കടവു, crossing a river.

പുഴവക്കു (So പുഴമാട്ടം V1.) a river-bank, also പുഴങ്ങര.

പുഴവഴി by river, മരങ്ങൾ പു. ക്കു കൊണ്ടു പോയി TB. floated them to the coast.

പുഴവായി a river's mouth; N. pr. of an ഇട വക, fief of the Kur̀umbra Rāja, 3 kāδam territory & 3000 Nāyars; afterwards subject to Tāmūri. KU. പു. കർത്താക്കന്മാരും തിരുമു ല്പാടും, the 2 chief vassals: മണ്ണിൽഇടത്തിൽ നായരും അള്ളിയിൽ നായരും TR.

പുഴങ്ങുക pu/?/aṇṇuγa (= മുഴങ്ങുക). To crash, rumble, echo വൃക്ഷങ്ങൾ എല്ലാം പുഴങ്ങി വീ ണു KR. പുഴങ്ങി വീഴുന്ന മരങ്ങളോടു CC. തി ങ്ങിമുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവും AR. from the noise of battle. പുടപുഴങ്ങവേ Bhr.

VN. പുഴക്കം an echo.

പുഴക്കുക to make to crack (trees) വൃക്ഷം ഒന്നം ഗദൻ പുഴക്കിനാൻ KR. മരനിര കുത്തിയും പുഴക്കിയും ഞെരിച്ചൊടിലും ചീന്തിത്തിന്നും Bhg 8. elephants in jungle. വേർ ചുവരടി യിൽ പാഞ്ഞു തടിച്ചു തറയെ പുഴക്ക to rend; മരത്തെ ഇളക്കിട്ടു പുഴക്കി എടുക്ക to root up, even മൂലങ്ങൾ, കിഴങ്ങുകൾ palg.

പുഴു pu/?/u T. M. C. (Te. puruvu, Tu. C. puri fr. puru Tu. small). 1. A worm, grub, mite, vu. പുശു — Kinds: ഓല —, കുട —, കന്പിളി —, അരി —, തേക്കൻ —, തൊപ്പപ്പുഴു etc. 2. silk- worm (പട്ടുപു.). 3. see പുഴുകു.

I. പുഴുക്ക, ത്തു T. M. C. (huḷu, C. Te. pučču, Tu. puringu) To be eaten or infected by worms, putrify, rot കാലും കയ്യും പുഴുത്ത ദുർഗ്ഗ ന്ധവും SiPu. (of leprosy). അരിഞ്ഞു കളഞ്ഞു കാച്ചൂതും ചെയ്ക എന്നാൽ പു. യില്ല a. med. (cancer). പുഴുത്തു പോക; പുഴുത്ത (vu. പുയി ത്തി) നായി vu. No. (abuse) etc.

VN. പുഴുപ്പു being worm-eaten; rottenness.

പുഴുക്കടി a skin-disease, chiefly one produced by the first rains, വിഷവെള്ളത്താലേ കാ ല്ക്ക പുണ്ണുണ്ടാകുന്ന പു.; also ringworm കുള ന്പിൽ പു. കടിച്ചു TP. of a bull, see തല ച്ചൊറി 394.

പുഴുക്കടിക്കായി fruit of an Asclepias, employed to counteract it.

പുഴുക്കരണം a time in each fortnight, unfavorable to sowing (astrol.)

പുഴുക്കുത്തു canker, the damage trees suffer from worms, caterpillars, etc. പുഴുക്കുത്തുക, പുഴക്കേടു.

പുഴുക്കൂടു a worm's nest, (of പച്ചപ്പുഴ used as bag for പുതുപ്പണം), a cocoon.

പുഴുക്കൊത്തി the hoopoe.

പുഴുക്കൊല്ലി a vermifuge Justicia nasuta, Rh. (Aristolochia T.)

പുഴുത്തീനി the fly-catcher MC.

പുഴുത്തുള worm-bite, ആമാടെക്കു പു. നോക്കേ ണ്ട prov. don't find fault with.

പുഴുനൂൽ raw silk.

പുഴുപ്പല്ലു rotten tooth.

പുഴുപ്പല്ലൻ m., — പ്പല്ലി f. having decayed teeth.

പുഴുകു pu/?/uγu T. So. & പുഴു No. (C. Tu. puṇugu, Te. punugu, prh. fr. പിഴുക്കു, C. T. also പു —) 1. Civet പച്ചയാം പുഴുകും നല്ലിഛ്ശയാ പനി നീരും VCh. മെരുവിൻറെ പച്ചപ്പുഴു MC. മെരു വിൻ (— വും) പുഴുകു No. The civet is either freely discharged ചാരു പു., വെപ്പു., or scraped out ഞെക്കു പു., തട്ടു പു. 2. (loc.) a civet cat = മെരുകു, പുഴുകുപ്പിള്ള Vl.

പുഴുക്കുചട്ടം V1. the ventricle of the civet cat.

പുഴുവിന്നെയി (2) civet.

പുഴുകുക, കി So. To be hot (by a close room etc. V1.

പുഴുങ്ങുക pu/?/uṇṇuγa T. M. (aC. to decay = പുഴുക്ക I.). 1. v. n. To be boiling, stewed, steamed ചക്ക പുഴുങ്ങിയകലം prov. — പുഴുങ്ങ ലരി rice made from parboiled Paddy (opp. ഉണങ്ങലരി). പുഴുങ്ങൽചൂർ Palg. the steam of wet rice- straw (smelling like boiled paddy). 2. v. a. = പുഴുക്കുക to parboil.

VN. I. പുഴുക്കം boiling, steaming heat.

II. പുഴുക്കു T. M. (C. pu/?/ga, huggi, Tu. purgo) fruits or vegetables boiled, a dish of curry.

പുഴുക്കും കഞ്ഞിയും a morning meal.

പുഴുക്കുഴന്പു opp. വറുകുഴന്പു med.

II. പുഴുക്കുക, ക്കി To boil അരിവെച്ചു പാ കത്തിൽ വാർത്തു പുഴുക്കീട്ടു GP. (in print പുഴു കീട്ടു).

VN. in പുഴുക്കലരി = പുഴുങ്ങലരി So.

പുഴുതി pu/?/uδi T. So., (C. pu/?/il) = പൂഴി VyM.

പൂ pū & പൂവു 5. (fr. പു. root of പുതു, പുൽ? but C. pubbu, C. Te. puvva to show, Tdbh. of പുഷ്പം). 1. Flower, blossom പുവിനുവനം പുക്കാൻ Bhr. — pl. പൂക്കൾ & പൂവുകൾ CG. പൂ പറിപ്പാൻ CG. & പൂവു; ചില ഫലം പൂവിൽ കൊഴിഞ്ഞു പോം Bhr. in the blossoming stage; also = crop ഒരു പൂ, ഇരിപ്പൂ, മുപ്പൂ or കന്നി —, മകര —, മേടപ്പൂ see പൂപ്പു. — പൂവും നീരും see നീർ 4. 2. the comb of a cock, കോഴിപ്പൂ ചൂടുമാറോ prov.; the gills of a fish, white marks on a cow's tail; film, speck on the eye കണ്ണിൽ പൂ വരിക V1. കണ്ണിലേപ്പൂവു പോം a. med.; the point of a knife, saw-tooth, etc. flowers on cloth കരപൂവുള്ള തുണി. 3. a very high number പൂവു 100,000 millions, മഹാപൂവു one million of millions CS. 4. menses.

Cpds. പൂ ഉറുമാൽ a gay coloured hand-kerchief പൂ. കഴിച്ചു TP.

പൂക്കച്ച Sk. a zone, girdle, വെററിലപ്പാട്ടിയും പൂ. യും (of a woman; song).

പൂക്കണ്ണൻ (2) one who has a speck on the eye. — പൂക്കണ്ണി 1. fem. of prec. 2. = പൂങ്കുരൽ a flower-bunch. പൂക്കണ്ണി കുത്തുക to begin to flower.

v. n. പൂക്ക 1. To blossom വസന്തം വന്നിങ്ങു മരങ്ങൾ പൂത്തു KR. പൂത്തമരം a tree in blossom. പൂത്തത് ഒക്ക മാങ്ങയല്ല prov. പൂ വാത്ത, പൂക്കാത്ത bearing no blossom, prov. 2. to bud, expand പൂത്ത ചോകിൻ കൂട്ടം RC. increasing host, 3. to menstruate പൂത്തിരിക്കുന്നവൾ; തൃപ്പൂത്തിരിക്ക (goddesses, queens, etc.). 4. to become mouldy. നാവു പൂത്തു തടിച്ചു Nid. furred. പൂത്തു പോയി spoiled as fruits. പൂത്തമരം decayed wood (= പുഴുത്ത & പൂതലടിച്ചമരം).

VN. I. പൂക്കൽ flowering; നാപ്പൂക്കൽ sore mouth.

II. പൂപ്പു 1. growing; ഇളന്പൂപ്പു (loc.) = അന്നു ണ്ണിഫലം annual vegetables. 2. a crop കൊല്ലത്തിൽ മൂന്നു പൂപ്പു prov. sowing & reaping thrice (Kanni, Maγara, Mēḍa) also പൂവൽ & പൂ. 3. mould, verdigris, moss പൂ. പിടിക്ക Vl. 4. menses.

CV. പൂപ്പിക്ക to cause to blossom മററുള്ളൃ തുക്കളും തന്മരം തന്മരം പൂപ്പിച്ചു CG.

പൂകുക pūγuγa = പുകുക. 1. To enter കാലന്ന കർ പൂവിതു RC. കാലൻ തൻ കോയിൽ പൂം CG. സ്വർഗ്ഗം പൂവാൻ Bhg. വലയിൽ പൂക V1. 2. to reach a time മൂവാണ്ടു പൂകാത പൈതൽ CG. not yet 3 years old.

VN. പൂകൽ entering, (see പൂവൽ).

CV. പൂകിക്ക to make to enter അവനെ അന്ത കൻ മന്ദിരം പൂകിച്ചാൻ Bhr. അവനിൽ അവൾ മാനസം പൂകിപ്പാൻ, അവർക്കു ദാന ത്താൽ നാണത്തെ പൂകിച്ചാൻ മാനസത്തിൽ CG.

(പൂ:) പൂക്കുത്തി an ear-ring of a Tīyatti TR.

പൂക്കുരൽ, see പൂങ്കുരൽ.

പൂക്കുററി a kind of fire-works.

പൂക്കുല, (vu. — ക്കി —) a cluster of flowers esp. തെങ്ങിൻറെ —, കവുങ്ങിൻ പു. യരി a. med. ചോറു കഴുങ്ങിൻ പൂക്കില പോലേ ഇരിക്കുന്നു No. പൂക്കുല പോലേ വിറെക്ക Palg. Er̀ to tremble like an aspen-leaf.

പൂക്കൊട്ട No. a basket made of palm-leaves.

പൂക്കോത്തനട an avenue before temples; (പൂ ക്കോത്ത തോർത്തു made in Talip.).

പൂഗം pūġam S. 1. Betel-nut & = കമുങ്ങു, (പൂഗവാടങ്ങൾ VCh. areca-gardens). 2. quantity പൂഗങ്ങളായിട്ടു ചെന്നു നിന്നീടും ഭോഗ ങ്ങൾ CG.

(പൂ:) പൂങ്കനി darling പൂ. പൈതൽ CG.

പൂങ്കാ a flower-garden പൂ. വിങ്കൽ ഏറിയ പൂ ക്കൾ SiPu.; also പൂങ്കാവനങ്ങൾ KR. ഉമ്മ രപ്പൂ. VetC.

പൂങ്കായി, പൂങ്ങായി N. pr. fem.

പൂങ്കുയിൽ a butterfly പൂ. കൂട്ടം പൂങ്കുരൽ തോറും നടന്നു SiPu.

പൂങ്കുരൽ flower-stalk തേന്മാവിൻ പൂ. തോറും പറന്നു SiPu.

പൂങ്കുഴൽ a fine head of hair അണിപ്പൂ. കെട്ടു SiPu. — പൂങ്കുഴലാൾ Bhr. = പൂവേണി.

പൂങ്കോഴി a cock = പൂവൻ —

പൂചുക pūǰuγa T. M. Tu. (C. pūsu, Tu. pūju, Te. pūyu) & പൂശുക. 1. To smear, daub, rub (ചന്ദനം & other pastes). കുങ്കുമച്ചാറു പൂ ചുവാൻ KR. അതു നൂററിപ്പൂ ചുന്നു മെയ്യിൽ CG. met. തെന്നൽ മാലേയം തന്മണം മെയ്യിൽ പൂചി CG. has imbibed the fragrance. 2. to whitewash കുമ്മായം, വെള്ള — to plaster. — met. അ ല്പം പൂശി അയച്ചു tried to soften. 3. with പൊൻ to gild. ഇരുന്പിൽ വെള്ളി പൂശി VyM. silvered.

VN. I. പൂചൽ 1. smearing etc. പൂശലാക്കിക്ക ളക to hush up. 2. T. aM. പൂയൽ fighting RC.

CV. പൂചിക്ക as കുഞ്ഞനെ ചന്ദനം പൂചിച്ചു TR. പൂചിപ്പെട്ടി a painted or gilt box KU.

II. പൂച്ചു smearing RC., daub, coating (പൊൻ പൂ. gilding).

പൂച്ച pūčča M. Tu. (T. പൂഞ). 1. A cat, (a bad omen). പൂ. കരക to caterwaul. പൂച്ചക്കുട്ടി മൂളു ക to pur. പൂ വീണാൽ തഞ്ചത്തിൽ, ഇല്ലത്തേ പൂ. പോലേ prov. പൂ. പോലും തൊടാ RS. Kinds: കട (ൽ) പ്പൂ a sea-snail, നീർപ്പൂ an otter. 2. N. pr. fem.

പൂച്ചക്കൺ V2. a cat's eye, a jewel.

പൂച്ചക്കണ്ണൻ with cat-like eyes, f. — ണ്ണി.

പൂച്ചക്കരണം മറിക TP. a gymnastic exercise, catching one by the loins and throwing him over the head.

പൂച്ചക്കുരു the fruit of a plant.

പൂച്ചപ്പൽ a tooth growing after the 80th year ഞാൻ പൂ. വരുവോളം ഇരിക്ക ഇല്ല No.

പൂച്ചമയക്കി a plant like Valerian.

പൂച്ചി pūčči 1. vu. Fart. (S. പൂതി?, Tu. pūke, C. purugu.) പൂച്ചിയും വളിയും No. 2. T. = പുഴു any insect. പൂച്ചിയും ചാതിയും Palg.

(പൂ): പൂച്ചട്ടി a flower-pot.

പൂ ചാർത്തുക to use flowers for decoration ൦രം ശനു പൂ'ർത്തും പൂമരങ്ങൾ Anj.

പൂച്ചുട്ടി V1. a peculiar mark or ornament on the crown of the head. 2. a little fish (see foll.).

പൂച്ചൂടി = prec.; കടൽപ്പൂ. MC. a cod.

പൂജ pūǰa S. (fr. പൂചുക?). 1. Worship പൂ. ക ഴിക്ക, chiefly ആജ്യത്താൽ Bhg. ദേവപൂ., പെ രിന്പൂ a peculiar kind of വേല (Kōlatiri). പൂജ അടിയന്തരം നടത്തിക്ക (the duty of Urāḷar), പൂജ അ. മുടക്കുക TR. to interdict it (by തോൽ വെക്ക). 2. honouring അവനു പൂ. കൊടുക്ക Arb. സജ്ജനപൂജ VilvP. treating well the deserving.

പൂജകൻ S. worshipping. V1. ജിഷ്ണുപൂ'ന്മാർ Vilvp.

പൂജനം S. venerating ബ്രാഹ്മണ —, അതിഥി — Bhg.

പൂജവെപ്പു 1. a public ceremony, also പൂജയെ ടുപ്പു B. 2. in Cochi = ആയുധപൂജ.

പൂജാപാത്രം S. the implements of temple-worship KN. പൂജാസാധനം.

പൂജാകാരി, പൂജാരി inferior priests (പിടാരൻ, കുറുപ്പു) performing Sakti worship with blood & liquors. — fem. പൂജാരിച്ചികൾ ഉറ ഞ്ഞു (Cann.).

denV. പൂജിക്ക S. 1. to honour, worship ആ ജ്യത്താലും ജലഗന്ധാദിപുഷ്പധൂപദീപങ്ങൾ കൊണ്ടും പല ശോഭനപദാർത്ഥങ്ങൾകൊ ണ്ടുംപൂ. Bhg. 2. B. to beat.

CV. പൂജിപ്പിക്ക f. i. പൂജിച്ചും പൂ'ച്ചും KU. (king to Gods). ശൂദ്രൻ ദ്വിജന്മാർക്കു ദ്രവ്യം കൊടു ത്തു പൂജിപ്പിക്കയും വേണം SiPu.

പൂജിതൻ S. (part.) honoured, as മുനിപൂജി തൻ UR. by /?/shis. ഞാൻ ധൃക്കൃതൻ അ ന്യൻ പൂ. Mud.

പൂജ്യം 1. venerable, worthy പൂജ്യനായ്വരും AR. അവൻ പൂജ്യൻ, പൂജ്യത്വമുള്ള ഭൂസുരർ Nal. 2. a cipher, nought in calculation (the shells which represent it being worshipped by the astrologer). പൂ. തൊടുക to put a nought (= ഭദ്രം). പൂ. തൊട്ടു പോകും turns out empty, void. വേല പൂ. ആയി he lost his employment.

abstr. N. പൂജ്യത്വം S. acknowledged worth സാധൂപു., സ൪വ്വലോകപൂ. Bhg.

(പൂ): പൂഞ്ചായൽ women's hair പൂ. തന്നുടെ കാ ന്തി CG. പാഞ്ചാലിയേ പൂ. ചുററിയിഴെച്ചു Bhr.

പൂഞ്ചിറകു the down of young birds.

പൂഞ്ചേല fine flowered cloth as of kings കാ ഞ്ചിപൂ. Nal. പൂ. മുക്കുക to wash & dye it KU.

പൂഞ്ചോല a flower-garden, പൂങ്കാവു; ചെന്പക പ്പൂഞ്ചോല Som. Mah.

പൂഞ്ചേൽ പാടുക (loc.) = ഊഞ്ചൽ, കൂഞ്ചേല a swing.

പൂഞ്ഞ pūńńa 1. The hump of a bull (fr. കൂ ഞ്ഞു, So. പൂഞ്ഞക്കുററി) 2. muscles of the nape of the neck, the size & strength of which mark the born king തടിച്ച പൂ.യുള്ളവൻ. An insect is called പൂഴിക്കാപ്പൂഞ്ഞ.

പൂഞ്ഞാൻ (T. പൂഞ്ചാൻ a grass) a pastil, cake of perfume V1., benzoin V2. (പൂഞ്ഞാൻ കട്ട).

പൂട pūḍa (T. പൂടു, പൂണ്ടു plant, grass?). Wool, fine hair, down of birds മാടപ്രാവിൻറെ പൂട കൾ Nid 29. (also പൊകുട). ആട്ടിൻ — wool, പൂച്ചപ്പൂട V1. cat's skin.

പൂട്ടു pūṭṭụ T. M. (പൂൺ). 1. Closure, lock പൂട്ട റതുറപ്പതിന്നു RS. കളത്തിന്ന് ആമപ്പൂട്ടു പൂട്ടിച്ചു MR. a padlock. Other kinds: പൂട്ടും താഴും = കോല്പൂട്ടു (of Pattāya houses), തണ്ടും താഴും (for native houses), പറങ്കിപ്പൂട്ടു or ബൊന്പായ്പൂട്ടു (a padlock), പററുപൂട്ടു, താവുപൂട്ടു. 2. a clasp നടുവിന്നു കെട്ടുന്ന കൊട്ടപ്പൂട്ടു TR. a Portuguese girdle. 3. yoking കിളയും പൂട്ടും കഴിച്ച് ഉഴ വാക്കി MR. ploughing; also bending the bow ഞാൺ പൂ'ട്ടേററി. കാൽപൂട്ടു = പിണെച്ചുവെക്ക a school-punishment. 4. a rice-cake. 5. E. foot ആറു പൂട്ടുള്ള കോൽ MR.

പൂട്ടുവിൽ (പൂട്ടുക) a bent bow പൂ'ക്കൂട്ടം RC.

പൂട്ടേറു (3) the plough-traces പൂ. വെട്ടി അറു ത്തു മൂരി എടുപ്പിച്ചു TR. MR.

പൂട്ടുക T. M. (C. pūḍu, Te. pūḍuču). 1. to lock, bolt മച്ചിലാഴക്കുഴിച്ചിട്ടകം പൂട്ടിയാലും കട്ടു പോകും RS. പണം പെട്ടിയിൽ പൂട്ടിവെച്ചി രുന്നു TR. locked up. പുര പൂട്ടിക്കിടക്കുന്നു. 2. to yoke വയലിൽ കാലി പൂട്ടുന്ന തീയർ TR., hence to plough കണ്ടം പൂ. (loc.); തേ രിൽ കുതിര പൂട്ടുക; വെള്ളക്കാളകൾ എട്ടു പൂ ട്ടിയ രഥം KR. ആയിരം വാജികളെക്കൊ ണ്ടു പൂട്ടിയ തേർ AR. put to the carriage. 3. to span, bend the bow ആ വില്ലു ഗന്ധ ൪വ്വന്മാർക്കും പൂ'വാൻ പണി KR. ഞാൺ പൂ.; പൂട്ടിയ ധനുസ്സുകൾ KR. 4. to embrace പിടിച്ചു പൂ. V2.

CV. to cause to lock, yoke, put to പൂട്ടു പൂ. MR. രഥത്തിൽ നല്ക്കുതിരകളെ പൂട്ടിച്ചാൻ KR.; കന്നുപൂട്ടിക്ക to get ploughed No.

പൂണ No. loc. = പോണ So.; see പോകിണ.

പൂണുക pūṇuγa T. M. C. (Te. pūḍu, see പു ണർ). 1. v. n. To be closed ചങ്ങല പൂണ്ടുള്ള വാതിൽ CG.; to be yoked, put to തേരിൽ പൂ ണ്ട അശ്വം Nal. 2. v. a. to embrace മാറോ ടു ചേർത്തു പൂണ്ടു CG. കണ്ണുകൾ ചിമ്മിപ്പൂണ്ടാൾ Bhr. പൂമൈ പൂണുക Si Pu. അവളെ പൂ. (= പു ണർന്നു). 3. to put on as cloth, ornaments അംബരം പൂണാത പൈതൽ CG. യോഗിവേ ഷം പൂണ്ടാൻ Mud. ദിവ്യരൂപവും പൂണ്ടേൻ VilvP. assumed. 4. to have കന്പത്തെ പൂണു ന്നോരേണം CG. the trembling deer. പരമാന ന്ദം പൂണ്ടാൾ Nal. was full of joy, ഭക്തി പൂ. AR., ശക്തി പൂ., കരുണ, വിസ്മയം, ഇണ്ടൽ, മയ്യൽ, മാൽപൂണ്ടു etc. = with. ഒച്ച പൂണ്ട നൃപൻ famous (= ഉള്ള). 5. = പൂഴുക V1. 696. (ചക്രം പൂണ്ടുപോയി Palg.)

പൂണാടൻ in ആലക്കൽ പൂ Palg. exh. a kind of paddy.

പൂണാഞ്ചി B. cloth etc. worn over one shoulder & under the other = പൂണുനൂൽ പരിചു.

പൂണാൻ So. resisting the yoke, unyielding. (Neg. V.).

പൂണാരം T. M. pearl-string പൂണാരം പൂണുന്ന മാറു CG. (ഹാരം).

പൂണി 1. (C. an arrow) a quiver ബാണാസന പൂവണികൾ AR. ബാണം ഒടുങ്ങാത പൂ. UR. പൂണിയോടു വില്ലുമായി Mpl. (= തുണി). 2. So. T. the hire of an ox for ploughing.

പൂണു an iron ring, hoop, ferule V1.

പൂണുനൂൽ T. M. the Brahmanical string, worn generally over one shoulder & under the other ബാലകന്മാരുടെ പൂ. പൂണുന്ന മംഗല ത്തെ പൂരിച്ചാൻ CG. പൂ. ഇറക്കേണം KU.

(when proceeding to war) പൂ. കാലേ പകരു കയില്ലവർ Sah. (& കളക Bhr.)

പൂണുൽ T. M. id. പൂണൂലും പൂണ്ടിപ്പോൾ KR. പൂ. പരിചായിട്ടടികൊണ്ടു the blow marked me across the shoulder. ഈ മാസം ൨൩൯ നമ്മുടെ വീട്ടിൽ കുട്ടിക്കു പൂണൂ(ൽ)ക്കല്യാണ അടിയന്തരം ആകുന്നു TR. investiture with the string (ഉപനയനം). പൂ. പൊടിച്ചുതിന്നി റക്കി Bhg. (an act of madness).

പൂണെല്ലു the collar-bone പൂ'ല്ലിലും കഴുത്തിലും a. med. പൂ'ല്ലിങ്കൽ ദണ്ഡം Nid. പൂ. നുറുങ്ങുമാ റു വീർത്തു Bhr.; also the backbone (S. ത്രിക).

VN. പൂണ്പു a girdle മെയ്യിൽ മാണ്പുററ പൂ. മു ണ്ടേ CG. പാന്പുകളെ പൂണ്പായി ചേർക്കും തൻ മെയ്യിൽ, പൂണ്പരവിന്ദലോലലോചനൻ RC. an ornament; also met. മന്നോർമണിപ്പൂ. RS. the best of rulers.

പൂണ്പൊടി dust cleaving to the feet നിന്നുടെ ചേവടിപ്പൂ. CG. also ചരണപ്പൂന്പൊടി CG.

പൂത pūδa (T. an arrow) A small insect B.

പൂതച്ചെട, പൂതച്ചെടയൻ a. med. plant; others are called പൂതക്കൈ, പൂതക്കരൽ, പൂത ച്ചോര.

പൂതം pūδam S. (പൂ to cleanse). Pure — പൂതനാ യുള്ളൊരു താതൻ, പൂതരായുള്ള സോദരന്മാർ CG. (= noble).

പൂതണക്കു (പൂ). A Stereulia, Buch. or Gyrocarpus, or = ഭൂർജ്ജം.

പൂതന pūδana S. A female demon CC., atrophy caused by her. കിടാങ്ങൾക്കു പൂ. ഗ്രഹം പിടിച്ചു Tantr.

ൂതനചെകരി weaver's brush for putting starch.

പൂതൽ pūδal (പൂ, പൂപ്പു?) 1. Putrefaction of trees, inward decay പിലാവിൻറെ കാതൽ പൂ തലാകുന്പോഴേക്കു തേക്കിളന്തല പച്ച വിടുകയില്ല prov. പൂതലായ്പോയൊരു ദാരുവേ പോല ഞാ ൻ CG. 2. a jack-tree which bears no fruit is called പൂതലടിച്ചതു; hence പൂതൽ =അക aments. ഛർദ്ദിക്കപ്പൂതൽ കണക്കേ ഇരിക്ക a. med. (symptoms of കുക്ഷിശൂല). 3. തലപത്തും പൂതൽ അറുത്തു RC.?

denV. പൂതലിക്ക to rot, be inwardly decayed V1.

VN. പൂതലിപ്പൂ a dropsical disease B.

പൂത്താങ്കീരി Er̀. = കൂത്താങ്കീരീ The white-headed babbler.

പൂതി pūδi S. 1. (√ പൂയ്) Stinking. 2. (പൂതം) purity. 3. Tdbh. of ഭൂതി : തിന്മാൻ വളരേ പൂ. പ ഞ്ചപൂതി അഞ്ചും തെളിഞ്ഞു No. vu. fully satisfied.

പൂതിയുണർത്തി a Stercoria (= പീനാറി or മീ ന്നാറി).

പൂതിവക്ത്രം S. a bad smelling mouth. Nid 39.

(പൂ:) പൂത്തട്ടം a salver for presenting flowers.

പൂത്തരിഞ്ഞി Sk 2. a flower-tree (or പൂങ്കു റിഞ്ഞി?).

പൂത്തറ an altar of earth = അട്ടാലം KM. chiefly of Kāḷi in കളരി. — No. also for ഓണം = മാ തോർ തറ Palg.

പൂത്താട 1. a kind of rice (മോടൻ). 2. a fish.

പൂത്താടി N. pr. a deity of mountaineers.

പൂത്താലി (see താലി) N. pr. fem.

പൂദ്വാരം V1. a city-gate.

പൂനന്പി KU. = പുഷ്പകൻ N. pr. of a caste.

പൂനീർ = പനിനീർ rose-water.

പൂനുക pūnduγa So. (fr. പൂഴു). To sink in the ground, വിശിഖം പൂന്തി ChS.

പൂത്തു, കുഴിപ്പൂത്തു So. a grave.

v. a. പൂത്തുക (പൂഴ്ത്തുക) 1. to press into ചവിട്ടിച്ചളി യിൽ പൂത്തും MR. (a threat). മുട്ട എഴു തി നെല്ലിൽ പൂ a kind of charm; suspected persons must take a certain egg out of a heap of rice, when the thief will be detected. ചക്രം എഴുതി ധനുമ്മേൽ പൂത്തേക്ക Mantr. തീയിൽകൊണ്ട കായി പൂത്തി (to cook it). 2. to bury ശവം എത്ര ആഴം കുഴിച്ചിട്ടു പൂ ത്തിയതു jud. — also met. നേരിനേ പൂത്തു, ക ളവു പൂത്തു (vu. — ത്തി) പറഞ്ഞു = മറെച്ചു.

(പൂ:) പൂന്തുകിൽ a fine flowered cloth മഞ്ഞപ്പൂ' ലും Bhr. (of K/?/šṇa's), Pay.

പൂന്തുറ N. pr. the original abode of the ancestors of Tāmūri (ഏറാടിമാർ), who thence is called കോഴിക്കോട്ടു പൂന്തുറക്കോൻ KU.

പൂന്തേങ്ങ B. the bulbous root of lotus.

പൂന്തേൻ nectar of flowers പൂ'നേ വെല്ലുന്ന ന ന്മൊഴിമാർ CG. — പൂ. മൊഴിമാതു KU. Saraswati. പൂന്തേന്മൊഴിയാൾ VetC.

പൂന്തൊത്തു a bunch of flowers.

പൂന്തോട്ടം a flower-garden.

പൂപം pūbam S. A cake പായസപൂപാദികൾ Bhg.

(പൂ:) പൂപ്പട a heap of flowers.

പൂപ്പന്തൽ a shed decorated with flowers.

പൂപ്പരുത്തി So. = പൂവരചു.

പൂപ്പിക്ക, പൂപ്പു see under പൂക്ക.

പൂമകൾ (lotus-born) Lakshmi, Bhg. പൂ'ളാണ I swear it by L., Pay.

പൂമഠം the house of a പൂനന്പി.

പൂമണം Anj. the scent of flowers.

പൂമരം a tree that bears flowers, esp. = പൂവ രചു (loc).

പൂമലർ a full-blown flower നന്മണം തൂകുന്ന പൂമലർക്കാവിങ്കൽ EM. = പൂങ്കാവു.

പൂമഴ = പുഷ്പവൃഷ്ടി (പൂ. തൂക Bhg.)

പൂമാതു Lakshmi RS. (=പൂമകൾ).

പൂമാല a garland of flowers RS.

പൂമീൻ a trout.

പൂമുഖം a veranda or bower to enjoy the sea-breeze & solitude കോലത്തിരി പൂ'ത്തു വന്നു കാവല്ക്കാരേ വരുത്തി TR.

പൂമുണ്ടു TP. a fine royal cloth.

പൂമൈ soft body നിന്നുടെ പൂ. പൂണ്മാൻ Si Pu. — പൂമേനി id. RS.

പൂന്പരാഗം CG. pollen of flowers = foll.

പൂന്പൊടി 1. pollen of flowers ആന്പൽ തൻ പൂ. CG. 2. = പൂണ്പൊടി q. v., as ചരണ പ്പൂന്പൊടി CG.

പൂയ pūya = പൂജ. Worship of lower Deities (കഴിപ്പിക്ക, വെക്ക).

പൂയക്കല്ലു, see തുലാം = ഏത്തക്കല്ലു.

പൂയം pūyam 1. S. (പൂതി) Pus. പൂയരക്ത പൂ ർണ്ണം VilvP. 2. Tdbh. of പുഷ്യം the 8th lunar asterism, Cancer & the head of Hydra. മകര പ്പൂയം a feast. കർക്കടവ്യാഴം മകര (മാഘ) മാസ ത്തിൽ വരുന്ന സൽപ്പൂയത്തുനാൾ KU. the time of Māmāngam.

പൂയൽ pūyal aM. = പൂചൽ T. Having a brush, fight പൂയലിൽ അരക്കനീവണ്ണം പൊരുതു, പൂ. കിട്ടുമളവു, പൂ. മേവി വന്നണഞ്ഞു RC.

പൂര pūra (T. excess). A (huntg.) expression ആണയും പൂരയും?

I. പൂരം pūram S. (പർ). 1. Filling കർണ്ണപൂരം Nal. a decoration of flowers that fills the ears. 2. quantity esp. of water കാരുണ്യപൂരമാം വാരിരാശേ CG. O Višṇu! തൃക്കൺപാർക്കേണം കാരുണ്യപൂരമേ KR. ധാന്യത്തിൻ പൂരവും അവ്വണ്ണമേ CG. സൈന്യപൂരത്തെ ഒടുക്കി Brhmd.

II. പൂരം Tdbh. (പൂ൪വ്വഫല്ഗുനി S.) 1. The 11th asterism, lump of Leo. 2. പൂരക്കളി, പൂര വേല the Saturnalia of Malabar, a feast in Kumbha, (end of March) in memory of Kāma's death (called the day of തെറിവാക്കു). താരം അഴിയാതേ പൂ. കൊള്ളാമോ prov. മാടായ്ക്കാ വിൽ പൂരം കളി എന്ന അടിയന്തരം TR. ചിനെ ക്കത്തൂര് പൂ. തനിക്കൊത്തവണ്ണം prov. — met. നല്ല പൂ. ആയ്ക്കഴിഞ്ഞു No. = ഘോഷത്തോടേ. 3. B. = പഴുതാർ.

പൂരണം pūraṇam S. (പൂരം). 1. Filling വില്ലി നേ പൂ. ചെയ്യും KR. will bend the bow. സ ന്താനപൂ. വരുത്തുക Sk. to obtain the desired posterity. 2. hairs of silk for the use of women.

പൂരാടം Tdbh. of പൂ൪വ്വാഷാഢം The 20th asterism, bow of Sagittarius പൂ. പിറന്ന പു രുഷൻ prov. (= very strong, see മകം).

പൂരാണി pūrāṇi V1. The rake of a weaver's warp.

പൂരായം pūrāyam T. So. Close attention. പൂ. ചെയ്ക to scrutinize V1.

പൂരിക pūriγa S. 1. A cake. 2. T. So. P. būrī, C. ബൂരിഗെ a certain trumpet V1. (B. in Hos. 5, 8.)

I. പൂരിക്ക pūrikka (പൂരം) S. To fill v. a. പാത്രം തന്നിൽ ഗോമയം പൂരിച്ചു പിന്നേ പൊ തിഞ്ഞു കെട്ടി; പൂജിച്ചു സേവയേ പൂ. CG. to accomplish, ഇച്ചൊന്ന കാരിയം പൂരിയാതേ CG. പാപത്തെ പൂരിപ്പാൻ പൊകൊല്ല to commit. 2. v. n. to be full നാട്ടിൽ അനർത്ഥങ്ങൾ പൂരി ക്കുന്നു SG. = നിറയുന്നു, so പൂരിച്ചിതന്പുകൊ

ണ്ടാകാശവീഥിയും Bhr. കാതിനിക്കു കുന്തളവും പൂരിത്തു Mantr. നൽപ്പാൽകൊണ്ടു പൂരിച്ചുള്ള അധരം, പാരിടം പൂരിച്ച ഭാരം CG. കാരിയം എല്ലാം പൂരിച്ചൂതായി is all accomplished.

CV. പൂരിപ്പിക്ക to get fulfilled ശാപം പൂരി പ്പിച്ചു Bhr. മനേരഥം പൂ'ക്കും VCh.

II. പൂരിക്ക N. pr. fem.

പൂരു pūru S. (Ved.) Man & N. pr., പൂരുഷൻ = പുരുഷൻ.

പൂരുരുട്ടാതി & പൂരോരുട്ടാതി (a. astr.) Tdbh. of പൂ൪വ്വഭാദ്രം The 25th asterism, also പൂരുട്ടാതി & പുരട്ടാതി.

പൂർ pūr S. (Nom. of പൂർ, പുരം) in N. pr. നിലന്പൂർ etc.

പൂർണ്ണം pūrṇam S. (&പൂരിതം part. of പർ). 1. Filled, full തിങ്ങിന തിമിരത്താൽ പൂ ർണ്ണരാത്രി PT. 2. accomplished പൂ. ആക്ക = പൂരി പ്പിക്ക to complete. കണ്ടത്തിന്നു പൂർണ്ണ(ാ)വകാശി MR. entire & sole owner.

പൂർണ്ണകുംഭം S. a jar filled with holy water, Royal water-vessel V1. KU.

പൂർണ്ണഗ്രഹണം a total eclipse (പൂർണ്ണസൂ൪യ്യഗ്ര —, പൂർണ്ണചന്ദ്രഹ —) N. ദേശങ്ങളിലും etc. പൂർണ്ണ ഗ്രാസമായിട്ടു (opp. ന്യൂനഗ്രാസം) കാണും astr. tract.

പൂർണ്ണചന്ദ്രൻ S. the full-moon.

പൂർണ്ണത S. fullness.

പൂർണ്ണപാത്രം S. a vessel full of rice (= 256 handfuls); a vessel filled with clothes, ornaments, etc. to be scrambled for at a festival.

പൂർണ്ണമാസി, പൂർണ്ണിമ S. the full-moon; highwater (also പൂർണ്ണി V1.)

പൂർത്തം S. 1. filled. 2. merit.

പൂർത്തി S. fullness നിൻറെ കീർത്തിയും യശസ്സും പൂ.യാം Cr Arj. ആർക്കുമേ പൂ. ആയില്ല CG. could not see, hear, enjoy enough പൂ. വ രുത്തുക to satisfy.

പൂ൪വ്വം pūrvam S. (പുര & പുരാ). 1. The forepart, front, East. 2. former, old. 3. In Cpds. accompanied or preceded by: നമസ്കാര പൂ. ചൊന്നാൾ SiPu. with a bow. മതിപൂ'മ ല്ലാഞ്ഞാൽ ക്ഷമിക്കേണം KR. ആദരപൂ. Mud. (മനഃ —, ബുദ്ധി — intentional).

പൂ൪വ്വകം S. id. — (2) പൂ൪വ്വകന്മാർ (So. പൂ൪വ്വിക ന്മാർ) V1. predecessors. — (3) ഭക്തിപൂ. വീ ണു VilvP. വിധിപൂ'മായി KR. according to law. വിശ്വാസപൂ. VetC. trustingly.

പൂ൪വ്വകാലം S. old time. പൂ൪വ്വകാലേ once; lately.

പൂ൪വ്വഖണ്ഡം S. the eastern, hilly part of Malabar.

പൂ൪വ്വജൻ, — ജന്മാവു S. an elder brother. ത്വൽപൂ൪വ്വജന്മാർ CC.

പൂ൪വ്വജന്മം S. a former birth പൂ'ന്മസ്നേഹബ ന്ധേന മേവിനാർ SiPu. a love that seems the effect of having belonged to eaoh other in former births.

പൂ൪വ്വദേവൻ S. an original God; Asura പൂ'ന്മാ രോടു ദേവകൾ നിരക്കേണം Bhg. — പൂ'വാ രതി AR. Rāma.

പൂ൪വ്വധനം the capital (money) പൂ'മായി വെ ച്ചുകൊണ്ടു Arb.

പൂ൪വ്വന്മാർ the ancestors, predecessors. പൂ. വാ ണു Bhr. MR. പൂ൪വ്വന്മാർ കാലമേ from generations.

പൂ൪വ്വപക്ഷം S. the fortnight of the increasing moon (opp. അപര — ).

പൂ൪വ്വപദം S. the first member of a compound word. gram.

പൂ൪വ്വവൽ S. as before VetC.

പൂ൪വ്വവൈരം S. old hatred (കുടിപ്പക) പൂ. ഉ ദിച്ചു നൃപനു Brhmd.

പൂ൪വ്വശത്രു S. a hereditary enemy, sworn enemy.

പൂ൪വ്വശിഖ S. the forelock of the Kērala Brahmans, മങ്കുടുമ KM.

പൂ൪വ്വാംഗം S. the face. പൂ. വീണു Vil. prostrated himself.

പൂ൪വ്വാചാരം S. ancient customs.

പൂ൪വ്വാചികം V1. fate? (prob. പൂ൪വ്വാർജ്ജിതം S. obtained by former works).

പൂ൪വ്വാനുഭവം S. time-sanctioned possession (VyM. limited to 3 generations = 105 years).

പൂ൪വ്വാപരം S. 1. East & West, Brhmd. 2. the former & latter പൂ'രവിരോധം പറക V1. to contradict oneself.

പൂ൪വ്വാഹ്നം better — ഹ്ണം S. forenoon (6 Nā/?/iγa after പ്രാഹ്ണം). പൂ'ത്തിങ്കൽ സാക്ഷ്യം ചോ ദിക്കേണം രാജാവു VyM.

പൂവ്വേണ S. (instr. of പൂവ്വം 3.) in accordance with എൻറെ ആധാര പൂ. നടക്കുന്നു MR. on the strength of my document.

പൂ൪വ്വോത്തരം S. 1. North-east, Bhg. 2. the former & latter.

പൂറം V1. or പൂറു V2. 1. Buttocks, also പൂ നൽ So. 2. membr. mul. (=പൊച്ച).

പൂറവട്ടം comedy, farce V1. (perhaps പൂര —).

പൂലി pūli? C. Tu. M. പൂലിവരാഹൻ A certain old pagoda (a coin).

പൂലുവൻ pūluvaǹ (fr. foll. or = പുല്ലൻ, പു ള്ളുവൻ?) Palg. A palm- climbing caste lower than I/?/awars (Cochin enclave); a slave, low servant No. വീട്ടിൽ പിറന്നവൻ പൂ. prov. പൂ ലുവ wretch! — ഞാൻ അവൻറെ പൂലുവത്തി യോ fem.; also പൂലുവപ്പട്ടി (abuse.).

പൂൽ = പുകിൽ, പൂവൽ.

പൂവം pūvam (പൂ + അകം?) A fine timber tree പൂവത്തെണ്ണ V2. — (also പുകം).

(പൂ): പൂവട്ടക a bowl in temples; met. a bald head പൂവട്ടത്തലെക്കു ചികിത്സയില്ല prov.

പൂവത്തം a tree that yields a red dye, Rubia manjista പൂവത്തു Bengal madder (also പു വ്വത്തു, see പൂവം, പൂവൽ).

പൂവൻ (C. Te. puńǰu, Tu. pūńǰe a cock). 1. a cock പൂവനിളങ്കോഴി കൂകി TP. പൂവങ്കോഴി. 2. the male of plants പൂവൻ കഞ്ചാവു B. 3. a good plantain sort പൂ. പഴവും വേണ്ട Anj. പൂവൻകായി.

പൂവന്തി Sapindus laurifolius (പുളിഞ്ചി or പൂ വിരിഞ്ഞി).

പൂവന്പൻ Kāma, പുഷ്പശരൻ.

പൂവരചു 1. Hibiscus populneus. 2. = പൂവി രിഞ്ഞി (sic! ഇരഞ്ഞി?).

പൂവൽ pūval 1. (VN. of പൂക്ക). Flourishing or T. M. red colour (=പൂവത്തു) in പൂവലംഗം, SiPu. പൂവൽമേനി, പൂവൽമൈ CG. a fine body. 2. B. a fruit with the flower attached, empty pod. 3. dampness, moisture (=പുകിൽ). മഴ പെയ്തു പൂൽ അടങ്ങിയിട്ടില്ല No. = നനവു മു ന്പേയുള്ള നനവോടെത്തിയില്ല the rain has not penetrated the soil. പൂൽ ഉള്ള സ്ഥലത്തു കുമിൾ; വിത്തു ഇരുപൂലിൽ ആയ്പോയി No. has sprouted only partly (the field must be resown). met. ഇന്നിന്നവനു നല്ല പൂൽ അല്ലേ = No. he thrives. 4. a crop എത്ര പൂവ്വലുള്ള നിലം, ഇരു പൂവ്വലുള്ളതു Arb. (see പൂ, പൂപ്പു, പുകിൽ).

പൂവാ Neg. V. not flourishing in പൂവാച്ചെത്തി (see തെച്ചി).

(പൂ:) പൂവാങ്കുറുന്തല Cacalia rotundifolia.

പൂവാഞ്ചൂടു = കാട്ടുതുന്പ (Malap.).

പൂവാട (ആട) =പൂഞ്ചേല f. i. പൂവാടവിരിക്ക KU. (= പാവാട?).

പൂവാർ (ആർ) rich in flowers പൂ. കുഴലാൾ — കുഴലി RC. Sīta. — പൂ. പൊഴിൽ RC. a flower-garden.

പൂവാൽ (പൂ 2.) cattle with marked tail, a royal income ചെങ്കാണ്പും പൂവാലും KU.

പൂവാളി = പൂവന്പൻ, N. pr. male.

പൂവിരഞ്ഞി No., — ലഞ്ഞി So. = ഇരഞ്ഞി 109; see പൂവരചു or പൂവന്തി in Rh. Purinsji.

പൂവിൽ a flower-bow പൂവില്ലു കൊണ്ടവൻ, പൂ വില്ലവൻ, — ല്ലോൻ CG. Kāma.

പൂവെണ്ണ (എണ്ണ) a fragrant oil.

പൂവേണി ladies with well-adorned hair വണ്ടാർ പൂ. തൻറെ മുഖം VCh.

പൂഷാവു pūšā S. (പുഷ്). A genius of the sun. (Ved.) പൂഷാവോദയേ കുളിച്ചു Sk.

പൂശാരി T. M. A low priest, see പൂജാരി.

പൂശുക, see പൂചുക.

പൂള pūḷa T. M. 1. Silk-cotton പൂളപ്പഞ്ഞി; also the tree, Bombax malabaricum ഇലവം; പൂളവൃക്ഷത്തിന്മേൽ ഒരു കൊററി വാസം ചെയ്തു Arb. പൂളപ്പൂ. GP 66. — Kinds: യുരോപ്പ —, നാട്ടു പൂള. 2. ചെറുപൂള Achyranthes lanata, used by Sūdras for their funeral ceremonies instead of Ocimum sanctum കറുകയും ചെ.യും മതി Anach. 3. So. sour = പുളിച്ച.

പൂളക്കിഴങ്ങു the tapioca root.

പൂളം pūḷam No. A lie (prob. something broken = പൊളി). പൂ. കൊണ്ടു പാലം ഇട്ടാൽ prov. പൂ. പറക vu.

പൂൾ pūḷ M. Tu. (fr. പുളക്ക = പി —). 1. A chip, slice കുരെക്കുന്ന നായ്ക്ക് ഒരു പൂള തേങ്ങാ (&

തേങ്ങാപ്പൂൾ) prov. 2. a wedge പൂളും പിടി ച്ചിളക്കി PT. (= കീലം). പെനെക്കു പൂളുവെക്ക, ഇടുക prov. (= ആപ്പു). ചെറുപ്പൂൾ Palg. (= No. ചെറുകരി) a piece of wood to fasten the ploughshare to the plough, കുടപ്പൂൾ Palg. a wedge to join the plough to the plough-tail.

പൂളുക 1. So. — ളി എടുക്ക to take the eatable part out of a stone fruit, to extract a mango or cocoanut with a knife; to wedge asunder, chip. 2. No. ചെറുതായ് പൂണ്ടു മുറിച്ച തേ ങ്ങാ. — പൂണ്ടെടുക്ക to slice a cocoanut in perpendicular direction, opp. വാണ്ടെടുക്ക.

പൂഴാൻ pū/?/āǹ (T. a partridge) B. A kind of eel (പൂഴുക).

പൂഴി pū/?/i T. M. (C. puḷil, Tu. poye, T. പുഴുതി & പൂഴ്തി fr. പൂഴുക?). 1. Dust, also earth put to the roots of trees. ചെന്പൂഴി ആടി VilvP. elephants playing by pouring red sand over themselves (or rather mire? as in T.). പൂ. തു ടയ്ക്ക CG. (when fallen). 2. the pollen of flowers (പൂന്പൊടി), rust മണ്ണു etc.

പൂഴിക്കടകം മറിക TP. to make a summerset & cut at the enemy's legs.

പൂഴിക്കല്ലു So. salt.

പൂഴിക്കാ പൂഞ്ഞ an earth-grub B.

പൂഴിക്കൊല്ലൻ So. a mason = പരവൻ.

പൂഴിച്ചേറാടിക്കളിക്ക TP. to play with wet earth.

പൂഴിച്ചോറു imitation of rice in childish play പൂ കൊണ്ടു നിവേദ്യം SiPu. പൂ'റാടിക്ക ളിച്ചു CG.

പൂഴിത്തച്ചൻ Bhr. a mason = ഖനകൻ, പെരു തേരി, പൂഴിയാശാരി.

പൂഴിത്തരി a sand-corn പൂ. പോലത്തേ പഞ്ച സാര TP.

പൂഴിനാഗം = ഭൂനാഗം, നിലത്തിര No. ഗ്രഹണ സമയം പൂ'ത്തിന്നും വിഷം ഉണ്ടു prov.

പൂഴിപ്പടി the sill of a door-frame.

പൂഴിപരിതല തുറാവു MC. = കടല്ക്കൂരി sturgeon.

പൂഴിപ്പിടയൻ So. a venomous snake.

പൂഴിയാശാരി (Weṭṭ.) masons (below Kammāḷars) = പൂഴിത്തച്ചൻ.

പൂഴുക pūḷuγa aM. (C. pūḷu & puḷu, Te. pūḍuču). To be buried ബാണങ്ങൾ പൂഴുന്ന തുണി Sk.; to stick in the mire, to be lost in the ground പ ണം പൂണു പോയി, also കാൽ ചളിയിൽ പൂണ്ടു (sic) പോയി V1. see പൂണുക. — CV. പൂത്തുക q.v.

പൃക്തം p/?/ktam S. (part. of പർച) Mixed, filled with.

പൃഛ്ശ p/?/ččha S. (√ പൃഛ്). A question ഒന്നു ണ്ടു പൃ. ചെയ്യുന്നു Bhg. — പൃഛ്ശകന്മാർ വിളിക്കും VyM. the examining judges in court (hence പ്രശ്നം, Ge. fragen).

denV. പൃഛ്ശിക്ക S. to ask ഞാൻ ഇവനോടു കല്യാണം പൃഛ്ശിക്കുന്നേൻ PT. = ചോദിക്ക.

പൂതന p/?/δana S. Fight, army, പൃതനം ചെ യ്യായ്ക Bhr 8.

പൃത്തികമാവു No. see പൊർത്തുഗിമാവു.

പൃഥക p/?/thak S. (പ്രഥ broad). Separately, severally. പൃഥക്കായിട്ടു = വെവ്വേറെ KeiN.

പൃഥക്ത്വം S. individuality, also പൃഥഗ്ഭാവം Bhg.

പൃഥഗ്വിധം S. various, diversified.

പൃഥിവി p/?/thivi S. (fem. of പൃഥു). The earth, esp. as element പൃ. അപ്പു അഗ്നി വായു ഇവ നാലും കൂടിയതു കായം MM. പൃ. ചക്രവും കാത്തു KumK. ruled.

പൃഥിവീപതി S. an earth-ruler, king.

പൃഥു p/?/thu S. Broad (G. platys), ample. fem. പൃഥ്വീ the earth, (പൃഥ്വീശൻ VyM. landlord) = പൃഥിവി; also പൃഥ്വിയിൽ വാണു പിറക്ക AR. incarnation.

പൃഥുകം S. flattened rice (അവിൽ). വസ്ത്രാ ൽ പൃ. പിടിച്ചഴിച്ചു ഭക്ഷിച്ചു CC. പൃഥുകമുഷ്ടി കൾ നല്കി Bhg.

പൃഥുരോമാവു S. scaly. പൃ'മം വിഴുങ്ങി Bhr. fish.

പൃഥുരോമാശി S. a fish-eater, Bhr.

പൃശ്നി p/?/šni S. (സ്പർശ്) Speckled (cow), N. pr. a class of /?/shis.

പൃശ്നിഗർഭൻ S. K/?/šṇa, Bhg. (or വൃ.).

പൃഷത്തു S. speckled; a drop.

പൃഷ്ടം p/?/šṭam S. 1. (part. pass. of പൃഛ്) Asked. 2. (സ്പർശ്) cleaving.

പൃഷ്ഠം p/?/šṭham S. (പ്ര + സ്ഥ, പുറം). 1. The back പൃ നന്നെങ്കിൽ മുഖം ആകാ prov. പൃഷ്ഠേ

കരേറി Nal. mounted. 2. the upper part രഥ പൃ. etc. ഗുഹാപൃഷ്ഠാ Mud.

പൃഷ്ഠതഃ S. from behind.

പൃഷ്ഠഭാഗം S. the hinder part കഴുതപ്പുറത്തു പൃ' ത്തേക്കു മുഖമാക്കി ഇരുത്തി MC. പൃഷ്ഠഭാഗേ KU. behind.

പൃഷ്ഠശൂല S. (പിർട്ടചൂല) a. med. പൃഷ്ടത്തിന്നു നൊന്തു etc.

പൃഷ്ണി p/?/šṇi S. = പൃശ്നി as പൃഷ്ണികൾ നാഥൻ CG. K/?/šṇa (better വൃ.).

പൃ = ഋ mark of contempt, interj.

പെങ്ങൾ peṇṇaḷ (പെൺകൾ) hon. pl. of പെ ൺ, Sister, when spoken of or to by her brother. pl. പെങ്ങന്മാർ MR. Anach. (vu. പെങ്ങളമാർ).

പെട peḍa T. M. = പിട q. v. & പെൺ 1. A hen കരിന്പെടക്കോഴി TP. അന്നത്തിൻ പെടെക്കു CG. പൂവൻ പെടയും. 2. a grass. Rh.

പെടുക peḍuγa (= 4 പടുക). 1. To fall, get into or under ആനക്കാലുകളുടെ ഇടയിൽ പെ ട്ടുചത്തു Arb. 2. to happen നമുക്കിങ്ങ നേ പെട്ടതെല്ലാം Nal. അവർക്ക് ഈ അബദ്ധം പെ ടും Bhg. പെട്ടപാടു sufferings undergone or inflicted. ഉച്ചനേരത്തു പൊട്ടൊരു വെയിൽ CG. 3. to be in, belong to അളവിൽ പെട്ടു കണ്ടു MR. enclosed in (=ഉൾപെട്ടു). കരാർ എഴുതീട്ടു ള്ളതിൽ പെട്ടതു MR. നാട്ടി. പെട്ട നായന്മാർ, കച്ചവടക്കാർ TR. (= ഉള്ള). അതിൽ പെട്ട മുത്തു രത്നങ്ങൾ Nal. 4. aux. Verb serving for Cpds. with Nouns, as ഭയപ്പെടുക to get into fear, to fear; with Verb. Nouns അടി —, കെട്ടു —, കുല —, നിറ etc.; also with the Inf. of Neuter Verbs ഇരിക്കപ്പെട്ട, ഭൂമിയിൽ നിറയ പ്പെടുക KU. Chiefly with Inf. of Active Verbs as Passive: രാമനാൽ പടെക്കപ്പെട്ട കേരളം KU. ജ്ഞാനികളാൽ ഊഹിച്ചർച്ചിച്ചർത്ഥിക്കപ്പെടു ന്ന നിൻ പാദപത്മങ്ങൾ Bhg. imagined, worshipped & desired. പൂ൪വ്വന്മാരാൽ സങ്കടം തീർത്തു രക്ഷിക്കപ്പെട്ട രാജ്യം HV. അറിയപ്പെടാതു SG. (freely used only in pedantic translations from Sanscrit or English).

v. a. പെടുക്ക 1. to enclose, ensnare എന്നെ പെടുക്കും (=തോല്പിക്കും). പെടുപ്പാൻ പാന്പു കൊണ്ടു കടിപ്പിച്ചു Bhr 5. attempted his life by a snake- bite (= പടുക്ക). Used chiefly as aux. V. നാരിമാരെ അല്ലൽപെടുക്ക CG. to bring into grief. കെട്ടു പെടുക്കൊല്ലാ രോ ഗങ്ങൾ കൊണ്ടെന്നേ Sancr, to confine, ് വനെ മാൽപ്പെടുത്തതു Bhr. കോഴപ്പെടുപ്പ വർ CG. 2. (to let fall) മൂത്രം പെടുക്ക So. to piss = പടുക്ക No.

CV. I. പെടുത്തുക id. the modern aux.V., as ഭയപ്പെടുത്തുക to frighten. അവനെ ചതി യിൽ പെടുത്താൻ MR. (= ഉൾപ്പെടുത്തുവാൻ).

II. പെടുത്തിക്ക in പ്രസിദ്ധപ്പെ. MR. to get published.

III. പെടുവിക്ക in പുറപ്പെടുവിക്ക, — പ്പെടീക്ക etc. to cause to set out. Even ഭയ —& സ ങ്കടപ്പെടീപ്പിക്ക TR. to reduce to despair.

പെട്ട peṭṭa T. M. Te. 1. The female of birds (= പെട), rather So. 2. the female of asses, camels. പെട്ടക്കുതിര MC. a mare. 3. So. a couple, brace (C. penṭi coition, Te. peṇḍli marriage) പെട്ട കെട്ടുക. 4. aM. baldness പെട്ടത്തലയൻ V1. 2., പെട്ടക്കൂട്ടം a bald race, പെട്ട ഉണ്ടാക V1.

പെട്ടകം peṭṭaγam T. M. (see പെട്ടി). A box, chest പെട്ടികൾ പെട്ടകങ്ങളും Nal. ചാപം പ ട്ടുകൾ പൊതിഞ്ഞിട്ടു വെച്ച പെ. KR. ചൂർണ്ണംപെ. തന്നിൽ നിറച്ചിങ്ങു കൊണ്ടുവാ CG.— അറപ്പെ. VyM. a drawer, തൻറെ പെ'ത്താക്കേണം prov. must shut up.

പെട്ടി peṭṭi T. M. Te. (C. peṭṭige, Tu. peṭṭe from Te. പെട്ടു to put, place പിടം S.). 1. A box, trunk .൧൪ പെ. പൊൻ ഉണ്ടു TR. full of gold. പെ. കൂട്ടിക്ക to get made. പെ. മുഖം തുറന്നു TP. പൊന്നിട്ട പെ., പട്ടിട്ട പെ. TP. a money- box, cloth-chest, തൻപെ. കൾ നിറക്കേണം VCh. grow rich. കട്ടപ്പെട്ടി No. a mould for adobes, bricks. 2. So. the touch-hole of a gun, also പെട്ടിത്തുള No.

പെട്ടിക്കട്ട No. a brick dried in the sun (adobe), opp. ഉരുട്ടുകട്ട 195.

പെട്ടിക്കാരൻ B. who has charge of a wardrobe.

പെട്ടിപ്രമാണങ്ങൾ a chest of documents, title-deeds, etc. B.

പെട്ടു peṭṭu 1. adv. part. (പെടുക). Getting into a direction, towards കീഴപെട്ടു തല്ലുവാൻ ഓങ്ങി യ നേരത്തു മേല്പെട്ടു പോയതു CG.; often വട്ടു, ഓട്ടു & treated as a noun, f. i. തെക്കോട്ടേക്ക് ഒഴുകും Bhg. 2. പെട്ടെന്നു പെട്ടന്നു suddenly, unexpectedly: either like the sound of having fallen, or from C. Te. Tu. പെട്ടു a blow, slap (in T. വെട്ടന violently).

പെൺ peṇ T. M. C. (Tu. poṇ fr. പെൾക aT. to desire?, Te. peṇḍli, C. peṇḍi coition, marriage = പിട, പിടി, പിണ). 1. A female, esp. a female child ഇല്ലത്തു പെൺ പെററപോ ലേ prov. [ആണും (78) പെണ്ണുമല്ലാത്തവൻ]. 2. a girl, maid-servant, pl. പെണ്ണുങ്ങൾ. 3. a bride ദ്രവ്യം കൊടുക്കാതേ പെണ്ണിനെ കിട്ടുമോ SiPu. ചേദിപൻ തന്നുടെ പെണ്ണിനെ കൊണ്ടു പോയി CG തമ്മിൽ പെൺ കൊടുക്കto intermarry. ചേലക്കു ചേർന്ന പെൺ (in Marumackattāyam), മാലക്കു (൦ ചേലക്കും) ചേർന്ന പെൺ (in Mackattāyam). പുതിയ പെണ്ണു No. a bride. പൺകാണം present by the bridegroom to the father of the bride, refunded to him on repudiating her (കുറവമര്യാദ).

പെൺകാര്യം woman's business പെ. വങ്കാര്യം prov.

പെണ്കുട്ടി1. a girl = പെമ്കിടാവു, പെൺകു ഞ്ഞു. 2. N. pr. vu. പെണ്ണൂട്ടി.

പെണകുല killing a woman CG. = സ്ത്രീഹത്യാ; പെ. എന്നുള്ളൊരു ശങ്ക KR.

പെൺകൂട്ടുക്കാർ the relations of the bride.

പെണ്കൂട്ടുകാർ‍ a bride's train accompanying her after marriage to her husband's house No. loc.

പെൺകെട്ടു 1. a weaver's knot (opp. ആ ൺകെട്ടു). 2. wedding, marriage esp. with Māpiḷḷas പെൺകെട്ടുക; also പെൺകെട്ടു കല്യാണം കഴിക്ക Anach, a marriage which allows the bride to remain in her mother's house. രണ്ടു കുട്ടികളുടെ പെ. ക ല്യാണം MR.

പെൺകൊട So. marriage B.

പെൺകൊടി a young woman, a beauty = സ്ത്രീ രത്നം, as ചന്തമെഴുന്ന പെ. മാടം DN. ക ഷ്ടം എൻ പെ. ത്തൈയലാൾ SiPu. my dear daughter.

പെൺകോലം a female form, പെ. ആയ ദേ ഹം Sil. (of a puppet).

പെൺചൊൽ woman's advice, also പെഞ്ചൊൽ കേട്ടു KU.

പെൺജാതി 1. a woman; womankind. 2. T. So. the wife, also പെഞ്ചാതി V1.

പെണ്ടാട്ടി T. M. (T. പെണ്ടു woman) 1. the wife. (C. peṇḍati). കണാരൻറെ പെണ്ടാട്ടിയോടു ചെല്ലുകകൊണ്ടു TR. (adultery). 2. a palace-woman V1.

പെണ്ടി M. C. Te. a girl, woman ആൺ പുണ രാത്ത പെണ്ടിയും മാന്യമില്ലാതേ ദൃശ്യതേ po. കാതററ പെ. ക്കു കാട്ടിലും നീളാം, ഭിക്ഷെ ക്കു വന്നവൻ പെ. ക്കു മാപ്പിള്ള prov. the daughter of the house. — ആരും ഇല്ലാപ്പെ ണ്ടി (claimed by Rājas) ക്കു (al. അടക്കമി ല്ലാ —) 1000 കോൽ തിരിയേണം prov.

പെണ്ണൻ effeminate (= പെൺശീലമുള്ള V2.).

പെണ്ണപ്പൻ the father-in-law.

പെണ്ണമ്മ So. the mother-in-law.

പെണ്ണാറു (better പെന്നാറു) N. pr., the Pennar river KR4.

പെണ്ണാലി B. effeminate, a hermaphrodite.

പെണ്ണാൾ a female laborer or slave.

പെണ്ണാശ desire for women, prov.

പെണ്ണിൻപിള്ള (& പെൺപിള്ള) a woman, wife ചില പെണ്ണുന്പിള്ളമാർ TR. പെ. എന്നു വെച്ചാൽ എല്ലാവർക്കും ഒക്കും TR. are to be treated mercifully by all (also പെ. എല്ലാ വർക്കും ഒക്കേ prov.).

പെണ്ണില്ലം the house of the bride (of castes below Nāyars). No.

പെണ്ണില്ലക്കാർ the relations of the bride loc.

പെൺനാൾ certain asterisms (നാൾ 2.).

പെൺപട 1. an army of women പെ. യായുള്ള ഞങ്ങൾ CG. 2. women's fight, പെ. പട യല്ല prov.

പെൺപട്ടി So. a bitch; പെൺപന്നി a sow.

പെൺപന a female palmyra-tree.

പെൺപിറന്നവർ women; also honor, woman.

പെൺപെറുക്കി a lecher.

പെണ്മണി fig. = സ്ത്രീരത്നം f. i. പെ. മാണി ക്യമേ PT.

പെൺമുറി the upper half of a cocoanut.

പെൺമൂലം (? or പെൺനൂൽ?) assignment of property to a female W.

പെൺ വഴി6) the female line പെ. യിൽ കൊടുത്തു കിട്ടിയടങ്ങിയ നാടു KU. — പെൺവഴിമൂപ്പു dignity of the first lady in a royal family. (പെൺമൂപ്പു dominion of a woman).

പെൺവാഴ്ച 1. the rule of a woman. 2. marriage പെ. അടിയന്തരം MR.

പെണ്ണുക peṇṇuγa aM. (=പേണുക q. v.) To take care of, use, take to oneself ഭോജനം പെണ്ണിത്തെളിഞ്ഞു, ഭോജനം പെണ്ണുവാൻ കാമി ച്ചു, ഗോമയം കൊണ്ടുള്ള ലേപവും പെണ്ണിനാർ; so നിർണ്ണയം, സ്വാദ്ധ്യായം, ക്ഷാളനം പെ CG.

പെനത്തുക penattaγa B. To cackle as a hen.

പെയർ peyar T. M. (C. pesaru, Tu. pudāru). A name, aM. പിയർ mod. പേർ q. v.

പെയ്യുക peyyuγa T. M. (Te. C. poyyu). l.To pour, rain. v. n. മഴ പെയ്തു. പെയ്യാപ്പുര a roof put on boats, also a temporary shed against rain = So. ചോരാപ്പന്തൽ — met. പെയ്തിതു സ ന്തോഷം കൊണ്ട് അശ്രുക്കൾ ജനങ്ങൾക്കു AR. സന്തോഷം പെയ്യുന്നു മാനസത്തിൽ CG. പ്രജക ൾക്കു പെയ്ത് ഓരാനന്ദം നിറയുന്നു Mud. 2. v. a. ദേവകൾപെയ്യുന്നപൂമഴ, ബാണഗണംഅവൻ പെയ്തു Bhr. തേൻ പെയ്ത താമരപ്പൂ, വാരിയെ പെയ്യുന്ന വാരിദങ്ങൾ CG. കിരണങ്ങൾപെയ്യും വയ്യവൻ. RC. scattering rays. വല പെ V1. to fish. fig. പെയു സന്തോഷേനാ Bhg. 3. to patch or solder metal vessels = തുളിക്ക.

VN. പെയ്ത്തു raining, as പെ. വെള്ളം.

CV. പെയ്യിക്ക to cause to rain മാരി പെ. ട്ടേ വാസവൻ RS. ഇന്ദ്രൻ വൃഷ്ടിയെപ്പെ'ച്ചു; കാലത്തു വേണുന്ന വാരിയെ പെ'ച്ചു പാലിച്ചു കൊള്ളുവാൻ പൂജിക്കുന്നു CG.

പെരന്പു perambụ palg. = പുരന്പു q. v. ൦രംഴ വത്തേ പെ. പോലേ ചാൺ വെട്ടുന്പോൾ മുളം നീളും prov. like rattan = വണക്കമില്ല.

പെരു peru T. M. C. (Te. C. pen, C. Tu. her). Great, large, chief; in the cpd. words often wavering between No. രി & So. രു, neuter പെരുതു; പെരുതായി ചെയ്തീടുന്ന നരൻ VCh. often, much. ചാപല്യം പെരുതു Bhr. (വലിയ is more in modern use).

പെരിക Inf. (=പെരുക) much, as പെ. ക്കാ ലം KU. പെരികേ ഓടി po. എന്തിനു പെ. പ്പറയുന്നു AdwS. in short.

പെരിക്കാൽ 1. a large foot പെ'ലും പെരിക്ക യ്യും KR 5. 2. elephantiasis (So. പെരിങ്കാൽ, Port. panicale).

പെരിങ്കാക്കവള്ളി. Acacia scandens.

പെരുങ്കുരികിൽ 1. Omphalobium pinnatum, Rh. 2. a kite B.

പെരിച്ചാഴി T., (— ളി). M. the bandicoot, a large rat, eaten by Oṭṭars, എലി പന്നി പെ. പട്ടരും വാനരൻ തഥാ prov. found in a forsaken town. പെ. കൂമൻ പെരിയ പൂച്ചയും നിറഞ്ഞു KR.

പെരിച്ചെവിമാൻ a kind of deer. B.

പെരിഞ്ചെല്ലൂർ N. pr. a Brahman colony near Cavāy, with 3000 armed Brahmans KU.

VN. പെരിപ്പം (പെരുക്കുകII.) 1. greatness നി ൻറെ പേരും പെ'വും ചൊല്ലവല്ലേൻ Anj. ശൂരത ഏറിന പേരും പെ'വുമുള്ളോർ മരിച്ചു Bhr. പെരിപ്പമാണ്ടിരിക്കിലും RC. though great. എത്രയും പെ. ഉണ്ടു Bhg. it is a long story. ആന തൻ കൊന്പു രണ്ടും പെ'മായി വാങ്ങി RC. 2. multitude, plenty പാപ ത്തിന്നു പെ. എങ്കിൽ നരകത്തെ പ്രാപിക്കും AdwS. = ആധിക്യം. — trouble V1.

പെരിപ്പാന്പു Boa CC.; also പെരിന്പാന്പു palg.

പെരിമ = പെരിപ്പം see പെരുപ്പം.

പെരിന്പടപ്പു 1. N. pr. the Cochin dynasty (പെ. സ്വരൂപം) & kingdom; the name is derived from the dense population KU. or from a palace പെരിന്പടക്കോയിൽ വാണ തന്പു രാൻ TP. a kingdom of 52 (or 82) കാതം, 18 മാടന്പി, 42 കാര്യക്കാർ under ബാല്യത്തച്ചൻ, 150,000 or 300,000 warriors KU. പെ'പ്പിലേ പടപോ ലേ prov. 2. (loc,) menstruation, see പടപ്പു 2.

പെരിന്പറ a large double drum ദേവകൾ പെ. അടിച്ച നാദഘോഷം Bhr.

പെരിയ adj. large, great. n. (see above), as in പെരുതാക്കുക to enlarge, exaggerate. — പെരിയ കള്ളൻ TR. a notorious thief, & പെരിങ്ക —. — പെരിയോരോട് എളിയോൻ നടു പറയരുതു prov.

പെരിയണ്ടമുക്കു (T. അണ്ട vicinity). N. pr. a small fief of Calicut, under two Nambiḍi പെ'ക്കി. കിഴക്കേ നന്പിടി with 1000 Nāyars under Chōvara Kūr̀u, & പെ. പടി ഞ്ഞാറേ നന്പിടി with 500 Nāyars under Pudukōṭṭa Kūr̀u KU.

പെരുകു peruγụ So. (പെരകു Palg.) = പിരകു Clerodendron, the leaf also പെരുവില.

പെരുകുക peruγuγa (പെരു). T. M. v. n. To grow large, be multiplied ഇണ്ടൽ പെരുകീ ടുന്നു വ്യാധി കൊണ്ടു Anj. കുടി പെരുകുവിൻ Genov. — (Inf. പെരിക q. v.)

VN. I. പെരുക്കം 1. largeness, size നിലത്തി ൻറെ പെ'ത്തിൻറെ അവസ്ഥ വിചാരിച്ചു കോല്ക്ക് ൬൧൧ പെ'ത്തിന്നുള്ള സ്ഥലം; ൦രം ൬൧൧ പെ'ത്തിൻറെ സ്ഥലം MR. — ഒരു കോലിനു ൨൪ പെരുക്കം palg. i.e. വിരൽ 2. multiplication, repetition പെരുക്കം കോൽ etc. a cubic Cōl.

II. പെരുക്കു augmentation (in gram, by declension & conjugation); the overflow of a river V1.

I. പെരുക്കുക, ക്കി 1. To augment. മരം പെ. a ceremony on Utrāḍam, with pāṇar beating the Mad'daḷam, to secure a rich crop. നെൽ പെ. a similar act, presenting the first sheaf to Laxmi and abstaining from giving alms. പെ'വാൻ പണ്ണാരം പുക്കു TP. 2. to multiply (=ഏററുക) സംഖ്യയെ നാലിൽ പെരുക്കി TrP. ഇവറെറ പത്തിൽ പെരുക്കി Gan. തള്ളകളെ ത ങ്ങളിൽ പെ. CS. (also with ങ്ങാൽ, കൊണ്ടു). 3. T. to sweep.

പെരുങ്ങുക = പെരുകുക to be prolific ഒരു ക ടച്ചി പെററു പെരുങ്ങി ഓരാല നിറഞ്ഞു (loc.) പെരുങ്ങിണി N. pr. m. & f. of Cherumārs So.

II. പെരുക്കുക, ത്തു T. M. (C. Tu. perpu, C. Te. perču, pečču, C. Tu. hečču). 1. To grow much, abound പെരുത്ത കോപത്തോടു Bhg. — adv. part. പെരുത്തു much, many = വളരേ, പെരിക. പെരുത്തന്തരം ഉണ്ടു No. 2. to grow thick പെരുത്ത കാട്ടിന്നടുവിൽ CC; to grow stiff പാൽ പെരുത്തു പോയി milk spoiled. കാൽ പെരുത്തു പോക So. to be benumbed (തരിക്ക).

VN. പെരുപ്പം, see പെരിപ്പം.

CV. അവരപ്പയറു മൂത്രം പെരുപ്പിക്കും GP.

(പെരു): പെരുകടി V1. what can be taken with 3 fingers.

പെരുങ്കലയം B. a certain disease.

പെരുങ്കാടു a thick jungle, Bhg.

പെരുങ്കാണം B. a leguminous plant.

പെരുങ്കായം (see കായം) Assa fœtida.

പെരുങ്കാററു a storm പെ'൦ മഴയും prov.

പെരുങ്കിഴങ്ങു Aristolochia (൦രംശ്വരമുല്ല).

പെരുങ്കുലം a Panchāla tribe, that varnish wood (Buch.).

പെരുങ്കുറാവിൽ B. a tree.

പെരുങ്കൊല്ലൻ a blacksmith.

പെരുങ്കോര a Cyperus.

പെരുതളം a peacock അറുമുഖപ്പെ . Mantr.

പെരുതേരി N. pr., a caste of bricklayers. No.

പെരുത്തലമട്ടിൽ about two cubits of the head of a cocoanut-branch പെ. ചവിട്ടുംപോലേ prov. (the other end will fly up).

പെരുത്തലമാൻ So. & പെരുന്ത. the sheat-fish, Silurus pelorius (S. ശൃംഗി).

പെരുനാൾ a festival, also പെരുന്നാൾ കഴി ഞ്ഞാൽ TR. (esp. of Mpl.); even of several days ൩ ദിവസത്തേ പെ. TR.

പെരുനാഴി = ഇടങ്ങാഴി (കള്ളപ്പെ. Bhr.)

പെരുനീർ stools = മലം.

പെരുന്തച്ചൻ a carpenter.

പെരുന്തലക്കുത്തു intense headache പെ'ത്തി ന്നു മരുന്നു a. med.

പെരുന്തലമത്സ്യം?, പെ'തന്ത്രം Tantr.

പെരുന്തീൻ B. a banquet.

പെരുന്തൃ ക്കോയി (&വി) ലപ്പൻ N. pr. a tutelar deity of Kōlanāḍu, at Taḷiparambu KU.

പെരുന്തേൻ honey gathered by large bees.

പെരുന്തൊലി a tree (=കുന്പിൾ). Palg.

പെരുപ്പം (see പെരി —), പെരുമ (C. Tu. hemme) excellency, grandeur, pride; abundance.

പെരുമനം KU. N. pr. one of the 64 Grāmams. Coch.

പെരുമൻ V1. a big man.

പെരുമരം (T. അരലു) Ailanthus excelsus, the name from the med. power of the bark (=പെരുന്തൊലി?). Natives speak of a പെ. the stem of which may hide an elephant.

പെരുമരുന്നു So. Aristolochia= പെരുങ്കിഴങ്ങു.

പെരുമലസമാനം CrArj. = വന്മല.

പെരുമൽ T. So. 1. swelling of the stomach, by tympany Vl. 2. a title of princes, before they are made kings V1. (prh. പെരുമാൻ?)

പെരുമാൻ 1. a kind of deer, വെൺപെ. B. 2. T.M. a superior, God എൻ പെരുമാനേ Bhr 1. എൻ പെരുമാന്തൻ അനുഗ്രഹം etc.

പെരുമാറുക, see പരിമാറുക.

പെരുമാൾ T. M. (=പെരുമാൻ, fr. ആൾ?). 1. a superior, chief നിർമ്മര്യാദപ്പെ. Bhr. a most impudent person. 2. the title of Gods വീരഭദ്രപ്പെ. ചെന്നു Bhg4. പെ. ആണ by Višṇu. പെ'ളും ഭഗവതീടെ കാരുണ്യം കൊ ണ്ടു ഒക്കയും ഗുണമായ് വരും TR. — കിഴക്കു പെ‍. തന്പുരാന് TP. (Siva, No. also കിഴക്കോട്ടീ ശ്വരൻ; പെരുമാളൻറെ ഉടക്കു vu. = ബാധ. കറക്കണ്ടർ പെ. Anj. Siva. 3. a king അര ചകൾ, അസുരകൾ കുലപ്പെ. Bhr.; so ചേ ര—, ചോഴ —, പാണ്ടി —, ൦രംഴപ്പെ. V1. chiefly the king or emperor over the whole of Kēraḷa ൧൮ പെരുമാക്കന്മാർ KU.

പെരുമീൻ 1. the morning star, Venus Vl. 2. the large sheat-fish B.

പെരുമുഖം the part of an elephant's head between the tusks. പെ. വെക്ക to push with the head.

പെരുമൂട്ടു B. white swelling in the knee.

പെരുന്പടപ്പു V1. = പെരിന്പടപ്പു.

പെരുന്പടി 1. coarse, gross. 2. = പെരുന്പിടി.

പെരുന്പനി an epidemic fever.

പെരുന്പാടു immoderate menstruation.

പെരുന്പിടി 1. a strong clutch, a harsh rule പെ. യിൽ അകപ്പെട്ടാൻ. 2. extortion നികിതിപ്പണം എടുപ്പിക്കയും പെ. എടുപ്പി ക്കുകയും TR. പെരുന്പടിയായിട്ടു (sic! prh. = പെരുന്പിടി) കണക്കുകൾ ഞങ്ങടെ നേരെ ഉണ്ടാക്കി TR. unjust demands.

പെരുന്പുടവ B. coarse cloth (=പരു), so പെ രുന്പൊടി coarse powder.

പെരുന്പുഴ N. pr. the river of പവയനൂർ, So. of Cavāi KU.

പെരുന്പൊതി B. the stomach.

പെരുവയറു a pot-belly. — പെ'റൻ also dropsical V2.

പെരുവഴി a highway അവനു പെ. തെറേറ ണം TP. an honor due to rank; met. royal road പരഗതി വരുത്തുവാൻ പെ. VilvP. വേദാന്തസാരം അറിവാനായി നേരുള്ള പേ. കാട്ടീടേണം Anj.

പെരുവഴിപോക്കർ TR. travellers. പെ'ഴി യാരുടെ സംഗം പോലേ Bhg.

പെരുവാഴ a sort of rice-corn B.

പെരുവിരൽ the thumb, great toe.

പെരുവിലയൻ precious, as cloth CC.

പെരുവെള്ളം an inundation പല തുള്ളി പെ. prov.

പെരും also before വ, ശ etc. പെരും വില്ലാളി കളിൽ അവനു പെരുമ ഉണ്ടു KR. പെരും ശരമാരി Bhr. etc.

പെരെച്ചൻ N. pr. m. of Tīyars No.

പെരോൽ perōl (പേരുവൽ = പെരുകൽ?) in പെ. വിത്തു Mixed seed, കൂട്ടുവിത്തു as വിത്തു പേരോലായി പോയി (loc.).

പെറാച്ചി & — രാ — No. A small river-fish.

പെറുക per̀uγa T. M. C. Tu. pedu (see പിറ ക്ക). 1. To bring forth. പെററു കിടക്ക to be confined, പെററെഴുനീല്ക്ക to recover from lying in. ഗർഭത്തിൽനിന്നു പെററു വാഴുന്പോൾ PT. പെറുവാൻ ഞാൻ ഒന്പതു പെററു TP. 9 children. നായി പത്തു പെററിട്ടും prov. മൃഗി പെററുണ്ടാ യ്വന്നു മൃഗജാതികൾ Bhr. M/?/ga's offspring are. അവൾ പെറെറാരു ദിവ്യൻ ഉണ്ടാം KU. ഞണ്ടു,

മണ്ഡലി, കായൽ, വാഴ, കുടപ്പന പെററാൽ ശേ ഷിക്കയില്ല prov. പെറററിയിച്ചു പോക to inform the husband of the birth of his child.— പെ ററവൾ the mother (opp. മച്ചി prov.) ഉറെറാരും പെറേറാരും ചുററമാണ്ടോരും CG. പെറേറാന്നു ഇല്ലാത്തത് പോററിയോന്നോ prov. പെററമ്മ the real mother, — ക്കു ഇല്ലാത്തതോ പോററിയ മൂത്താച്ചിക്കു prov. Often with Gen. അവൻറെ പെററ ഉമ്മ MR. മരിച്ചു പോയ പെററ ഉമ്മ; the term is reverentially & endearingly used with other ladies പെറേറാരമ്മേ TP. — met. മായ പൊയ്യാകിൽ അതു പെററവ മെയ്യാകുമോ KeiN 2. its productions. 2. T. aM. to obtain, get. അന്നു പെറും അർത്ഥം (doc.) the price it will then fetch, so much as it is worth. അന്നു പെറും വില അറത്തവും വാങ്ങി TR. (see bel.) — in po. ചൊല്പെററു നിന്നുള്ള രത്നം CG. Famous. തൻ ജായ എന്നു പേർ പെററു CG. is called. തേൻ പെറും വാക്കു Nal. honeyed words = ഉള്ള.

വെറും അർത്ഥം. or പെറുന്പണം (loc.) = ഒററിയ വകാശം buying a field without the ജന്മം. (see 2.)

പെറുവാൾ (ആൾ) the third term in the rule of three, of the same kind with തള്ള, also called ഹരിച്ചു വരുന്ന സംഖ്യ CS. പെറു വാളാൽ പിള്ലയെ ഏററീട്ടു തള്ലയാൽ കിഴി ക്ക CS.

പെറുക്കു 1. = പി —. 2. see under II. പെറുക്കുക.

I. പെറുക്കുക per̀ukkuγa aM. To cause to get പത്തുകഴുത്തനെതട പെറുത്താൻ RC. offered resistance to Rāvaṇa.

II. പെറുക്കുക M. Te. C. (peggu & heraku to chooBe, Tu. peǰe, T. por̀ukku). 1. To pick up, take up one by one, as എരുന്തു MR., fire-wood, stones for a sling, to glean fruits, അരിമണി Bhr. തൂകുന്പോൾ പെറുക്കേണ്ട prov. don't spare. വിരകിട്ടു തീയും പെറുക്കി അങ്ങതിൽ വറട്ടി KR. (al. പെരുക്കി.) — met. അവൻ പെറുക്കിപ്പോയി has become a gleaner, beggar.

VN. പെറുക്കു in കാലായ്; — 243, താപ്പിടി — 444 പിടിത്താൾ —; ഒന്നാം പെറുക്കു (for the owner) No. gleaning.

പെറുക്കി one who gleans, greedy after ഇരന്നു നടക്കുന്ന പെറുക്കികൾ, തുക്കിപ്പെ. & പെ. ത്തുക്കി 464, പെ. ത്തുക്കിച്ചി f. No. — പെണ പെറുക്കി a lecher.

പെററം pet/?/t/?/am So. A jungle (?) T. bull (Te. peyya, Tu. petta cow), hence പെററക്കന്നു B. a wild buffalo.

പെററൻ adj. stout, robust.

പെളി peḷi = പൊളി. A chip രണ്ടു പെളിയാക്കി Bhg 10.

പെളിക = പിളക്ക, പൊളിക (C. Te. peṭlu) to burst, as boils മുഴ പെളിയും a. med. പാരമേൽ വീണുടൻ മെയ്യും പെളിഞ്ഞു, വാ രിജം അന്നത്തിൻറെ വാർനഖം ഏററു പെ ളിഞ്ഞതു CG.

പെളിക്ക 1. v. a. = പൊളിക്ക to burst, split ചെന്നായ്ക്കളെ പെളിച്ചു പുറപ്പെട്ടു വന്നു Bhr. (one eaten by them). മീൻ പെ. to disembowel fish. കൂടിതു പെളിയാതേ Mud. without breaking the cage. നിൻ ചെവി പെളിപ്പൻ RS. 2. v. n. intens. അവിട മുറിഞ്ഞാൽ ചോര പെളിച്ചു വെതുവെതപ്പായും MM. will spirt forth.

പേ pē T. pēy (Tdbh. of പിശാച്). 1. A demon ശകലങ്ങൾ പരന്തിന്നും പേക്കും ഊണാക്കി RC. പേ കേററുക to make one possessed, charm a field or fruit-tree (with ola etc.), the opp. പേ. ഇറക്കുക, ഇളക്കുക etc. പേ. അകലുക CG. 2. rage, പേയെല്ലാം ഏതുമേ കാട്ട വേ ണ്ടാ CG. madness, also പേരോഗം MC. പേ കൂടിയ പാന്പു an irritated serpent V2. പേയാ യി പോയി CG. delirious. പേ പറക, also പേയും വിച്ചും (പൊയ്യും) പറക to talk nonsense പേ പരഞ്ഞീടിനാർ ആയവണ്ണം CG. abused. പേയില്ലാതേ പറഞ്ഞു CG. calmly. 3. confusion, viciousness. പേയററ ചേവടി Anj. faultless. പേയററഉ നിന്നൊരു ജായ CG., hence പേച്ചുര, പേയുള്ളി, പെയ്പുൽ etc.

പേക്കണം (ഗണം, see തിളെക്ക 460) a host of devils.

പേക്കാററു B. east wind, Palg. whirlwind ചുഴ ലിക്കാററു, So. a storm കൊടുങ്കാററു.

പേക്കാൽ 1. So. a knock-knee. 2. No. plants to grow too high.

പേക്കാളം B. a harsh sounding trumpet.

പേക്കുതിര a vicious horse.

പേക്കുരങ്ങു RS. devil of a monkey.

പേക്കുറുക്കൻ 1. a tiger (euph. V1.). 2. a mad jackal.

പേക്കുല a blighted bunch.

പേക്കൂൺ B. a poisonous fungus.

പേക്കൂത്തു devil's dance, also പേയാട്ടം; confusion.

പേക്രാന്തൻ B. a mad man.

പേക്കോലം 1. a figure in devil's dress, scare-crow. പേ. കൊണ്ടു Pay. horribly dressed out. 2. miserable appearance.

പേച്ചി T. female fiend CG. (in പിള്ളതിന്നി പ്പേച്ചി Palg.); also met.

പേച്ചുററു Vl. disorder, friends falling out.

പേച്ചൊട്ട B. a blighted palm-flower.

പേത്തല B. small branches of gourds, which must be taken off to render the gourd fruitful.

പേത്തുണി mean cloth അവിൽ പേ. തന്നിൽ ചേർത്തു CG.

പേനായി a mad dog പേനായ്വിഷം, പേനായി നാൽ കടി ഏററവൻ; so പേപ്പട്ടി.

പേപ്പട a mad fight പേ.ക്ക് അറുതിവന്തു RC.

പേപ്പിടി B. threatening.

പേപ്പെടുക to be driven out of one's mind, often = ഭയപ്പെടുക f. i. പേടിയും കൈവിട്ടു പേപ്പെടാതേ CG. പേപ്പെട്ടു വന്ദിച്ചു Bhg. ബീഭത്സാദികളൊക്കേ പേപ്പെട്ടു Mud. confounded. എന്തു ഗതി എന്നു പേപ്പെട്ടു നി ന്നിതു സൈന്യം Bhr. despaired.

പേപ്പെടുത്തുകCG. to drive to despair = പേ യാക്കുക, പേയായി പോകുമാറാക്ക.

പേപ്പെരുമാൾ a mad king AR. (Rāvaṇa).

പേമഴ heavy raiu CG. പേ. പോലേ ചൊരി ഞ്ഞു ശരങ്ങൾ.

പേമുല Bhr. a poisoned breast.

പേമൊഴി CG. and പേവാക്കു vicious language, abuse.

പേയൻ V1. silly.

പേക്കൻ pēkkaǹ Tdbh. of ഭേകം Afrog, toad പോക്കത്തവള B. a large frog, പേക്കാന്തവള MC. a toad, No. also പേക്കന്തവള.

പേക്കുക pēkkuγa (loc.) To cook? in children's play പാററി ÷ കുത്തി ÷ ചേറി ÷ കൊഴിച്ചു ÷ പേ ക്കിപ്പേക്കിത്തിന്നു ÷ പിടിച്ചു (Can.)

പേചകം pēǰaγam S. (fr. foll.?) An owl.

പേചുക pēǰuγa T. aM. (C. Te. pe/?/u). To speak. തമ്മിൽ പേച്ചലോടണഞ്ഞു RC. challenged. തങ്ങളിൽ പേശി PP. talked=പേശുന്ന കാല മിതല്ല CG. എതൃപേശും Bhg. to rival. —also to chatter as birds V1.

പേച്ചു T.C. speech മലയാം പേച്ചു V1. language. പേച്ചുകാരൻ a talker.

പേച്ചക്കാൽ pēččkāl B. = പേക്കാൽ 1. prh.

പേച്ചി? see under പേ. — പേച്ചക്കാലൻ & പേ ച്ചുകാലൻ So. dragging one leg, who does:

പേച്ചുനടക്ക = പിഴെച്ചു, പേച്ചിപ്പേച്ചി നടക്ക (as drunkards). So.

പേട pēḍa T. M. (fr. പെട q. v., Te. pēḍe beardless face). The female of a deer, turtle; a pea-hen etc. മൃഗപ്പേടയെക്കണ്ടു Nal. കുയിൽ പേടച്ചൊൽ CG.

പേടമാൻ doe.— പേ. തടങ്കണ്ണാൾ RC. പേ. ക ണ്ണിമാർ Nal. — യാൾ VetC.

പേടകം pēḍaγam S.(fr. പെട്ടകം). A basket, box. SiPu.

പേടി pēḍi (T. aC. Te. hermaphrodite, effeminate. C. Tu. hēḍi). Fear, cowardice (in Tu. pōḍike). അവനിലേ പേടി Bhr., also അവങ്ക ന്നു fear of him; even Dat. നിങ്ങൾക്കു പേടി യും ശങ്കയും കൂടാതേ TR. പേ. പുക്കു V2. afraid. പേ. അകം പുക്കാൽ കാടകം സ്ഥലം പോരാ prov. (opp. പേ. കളഞ്ഞു Mud.). പേടിയോട് ഓടിനാർ Mud. fled. പേ. കാട്ടുക 1. to show fear. 2. to frighten, threaten പേ. യാം വ ചനം Mud. a terrific word. പേ.യും വിറയ ലും Bhr. ഇടവലമുള്ളവർക്കു പേ. തീർന്നു TR. ceased to mind Government.

പേ. ഇടിക്ക 1. to make a new-born male child fearless by beating the door or

wooden partition of the house B. = പേ. ത ല്ലുക (superst.). 2. "Weṭṭ. palpitation.

പേടിക്കാരൻ a coward, timid.

പേടിതല്ലുക (No. — Chāvakāḍu) = പേ. ഇടിക്ക to give 3 shouts & 3 claps on the ground with a മട്ടൽ (superst.).

പേടിക്ക M. Tu. (pōḍika) 1. to be afraid, a horse to shy. പേടിച്ചോടി fled. 2. v. a. to fear, with Acc. & Dat. കാക്കയുടെ ഒച്ചെ ക്കു പേടിക്കുന്നവൾ prov.

പേടിച്ചുതൂറി M., പേടിത്തൂറി No. heart-chilled.

CV. പേടിപ്പിക്ക to frighten.

പേടിപ്പൊണ്ണൻ So. B. very timid.

പേടു pēḍụ T. M. (Tu. C. bōḍu hornless, — see പേടി). What is seedless, unproductive, shrivelled പൂവായത്തോട്ടത്തിൽ പേടില്ല prov. പേ ടുകായ്ക്ക to bear shrivelled fruits. പേടായ്ക്കായ്ക്കും മരം Chs. കായി പേടായിപ്പോയി. Defects in cocoanuts: അരിപ്പേടു No. (തരിപ്പേടു Er̀.) sweet, yet useless, മടൽപേടു without a shell (only തൊണ്ടു), മരപ്പേടു with a wood-like tasteless kernel, വെള്ളപ്പേടു only water & no kernel. തൊണ്ടും പേടും, പേടും പിടിയും prov. പേടുതേങ്ങ, So. പേട്ടതേങ്ങ an empty cocoanut.

പേട്ടുമുട്ട, (So. ചീമുട്ട) an addled egg പേ'ട്ടെ ക്കു പട്ടിണിയിടല്ല (പാടുകിടക്കല്ല) prov.

പേട്ട pēṭṭa T. Te. C. A suburb (Tu. pēnṭe bazar), chiefly in N. pr. മഞ്ചേശ്വരപ്പേട്ടയിൽ TR. — വണ്ടിപ്പേട്ട Palg. = വണ്ടിത്താവളം.

പേൺ pēṇ (Te. pēḍu splinter, see പെളി). A wedge രഥത്തിൻറെ പേണുകൾ മൂന്നും മുറിച്ചു KR. പേണുകൾ ചീന്തുംവണ്ണം Bhg.

പേണുപടി & പേന്പിടി V2. so much as can be taken with 2 fingers.

പേണാഴി, പേണാത്തുള B. a hole cut in the end of timber to put a rope through.

denV. പേണിക്ക (തൂണു) No. = കവളി ഉണ്ടാക്ക.

പേണിടുക to split asunder palm-trees etc.

പേണി V1. (cleft) the hoof of cattle.

പേണുക pēṇuγa T.aM. (Te. penčcu). To foster, take care of ഐയം ഇരപ്പോർ പേണിയകൂത്തു Pay. undertaken.

പേണം V1. caution, പേണമായി carefully.

denV. പേണിച്ചു കൊണ്ടുപോയി perhaps over-cautiously.

CV. പേണിപ്പിക്ക Palg. f. i. വരന്പു = വണ്ണം വരുത്തുക, ഉടെച്ചു പൊതിയുക Palg.

പേത്താൻ pēṭṭāǹ B. Afresh, again, prob. = പേർത്തും.

പേദ്യം pēd/?/yam (Tdbh. of ഭേ — ) Maltreatment, slight tortures employed to extort confession etc.

പേന pēna (Gond. penk fr. പേ? penates V1.) 1. A ghost, spirit അമ്മ മരിച്ചു പേനയായി കൂ ടി TP. പേന കൂടി the cause of children's illness f. i. കൊതിപ്പേന കൂടിയിരിക്കുന്നു said of infants that wish for every thing. The malady is cured by an offering in the chamber of the ancestors പേനെക്കു കൊടുക്ക. 2. a miser of the worst description.

പേൻ pēǹ T. Te. C. M. A louse, the black kind ൦രംരും പേനും; തലപ്പേൻ & ശീലപ്പേൻ etc.

പേന്പിടി Vl. see പെൺപടി.

പേന്പിണി (fr. പേ?) in പേച്ചി തൻ പേന്പി ണിപോക്കുവാൻ CG. to render that fiend's poison ineffective.

പേയി T. see പേ A demon.

പേയം pēyam S.( പാനം) Drinkable തോയവും പേയവും SiPu. (=പയസ്സ്). ജലമാദിയാം പേ യങ്ങൾ KR. ഭോജ്യപേയാദികൾ Bhr.

പേയ S. gruel (med.)= കഷായം, കഞ്ചി.

പേയുക pēyuγa 1. So. (പേ). To spoil, make useless. 2. No. (=പിശയുക) പേഞ്ഞു വാങ്ങു ക to haggle, importune for more.

പേര Port. pēra A pear, applied to Guava, Psidium pyriferum പേരമരം, പേരക്ക. — മ ലാക്കപ്പേര Paid. pomiferum, (see പേഴ).

പേരകം pēra,γam = തേരകം Ficus asperrima; vu. പേരോത്തില.

പേരൻ pēraǹ T. M. A grandson (from പേയ രൻ name-bearing) also പേരമകൻ m., — ൾ f., പേരക്കുട്ടി m. & f. Palg.

പേരക്കിടാവു 1. id. 2. a cousin (loc).

പേരൻപിലാവു (or പവേൻ —) N. pr. a place where the Calicut Nāyars were mustered about the break of the monsoon. പേ'ലാ ക്കീഴ് യോഗം KU.

പേരി pēri Tdbh. of ഭേരി. A drum പേരിച്ചൊ ല്ലാൾ Bhr. RC.

പേരിക (id.) N. pr. a pass of the Wayanāḍu, also പേരിയെക്കു പോയി TR. com. പേര യിച്ചുരം.

പേരിസ്ത് P. fihrist, A list MR.

പേരുക pēruγa T. M. (T. പെയരുക, hence പകരുക). 1. To come off, be plucked up. കടം പേർന്നു V1. is exacted, received. 2. cattle to turn in ploughing. (പിരക്കുക 663).

VN. പേ൪ച്ച 1. collection V1. — ഇവൻെറ കയ്യില നിന്നു ഒരു പേ൪ച്ചയില്ല Palg. = കിട്ടുകയില്ല 2. excuse B.

v. a. പേ൪ക്ക 1. (= പക൪ക്ക) to copy, transcribe കണക്കു പറഞ്ഞു പേ൪ത്തു തുടങ്ങി, ഇങ്കിരിസ്സ ്വാചകങ്ങളെ മലയാളത്തിൽ പേ൪ക്കും TR. ഭാ ഷ പേ൪ക്ക V1. to translate. 2. (= പെരു ക്ക) see പേ൪ത്തു 2. 3. a. v. of പേരുക 1: മരം, പാറ, കററി, ചുവരിലേ കല്ലു etc. പേ ൪ത്തെടുക്ക Palg. to dig up.

പേർത്തു 1. again പേർത്തു പേത്തു ചെഞ്ചരം പൊ ഴിച്ചു VilvP. പേർത്തുപറക to communicate to others Vl.; to repeat. 2. (prh. = പെരു ത്തു) much, entirely ഭിക്ഷുക്കളെ പേർത്തുപാ ർത്തു PT. പാർത്ഥിവരെ പേർത്തു ഞാൻ പിരിക യാൽ KR. പേർത്താ അടുത്തു പൊരുതാർ Bhr.

CV. പേർപ്പിക്ക to get copied etc.

VN. പേർപ്പു a copy, duplicate പേർപ്പാക്കി copied. കർണ്ണാടകത്തിൻെറ പേ. translation of the C. original. പള്ളിപ്പേ. a ceremony to drive away sorcery B.

I. പേർ pēr T. M. C. Te. (= പെരു before Vowels) Great, in many names of plants പേ രേലം etc.

പേരപ്പൻ No. (rare) father's or mother's father (മൂത്തപ്പൻ); Trav. father's elder brother, mother's elder sister's husband (വലിയ പ്പൻ). പേ. വന്നതു കണ്ടായോ നീ CG. paternal uncle, (chiefly Brahm.)

പേരമ്മ No. (rare) mother's or father's mother (മൂത്തച്ചി); Trav. mother's elder sister, father's elder brother's wife, also പേരച്ചി B. (വലിയമ്മ).

പേരാറു N. pr. the Ponnāni river (S. വൃഹന്നദി KM.). പേരാററിലേ വെള്ളം കൊണ്ടഭിഷേ കം KU.

പേരൽ Ficus Indica, the 4th tree of Mēru Bhg 5. പെരിയ പേ'ലും വലം വെച്ചു KR. ചെറുപേ. Ficus terebrata. അത്തിപ്പേരാൽ Ficus excelsa, Rh.

പേരിടി a loud noise, as of billows RC.

പേരൂർ N. pr. തൃശ്ശിവ — Trichoor, famous for its women പെൺ ചേരും പേ. നഗരി Pay. ശിവപേതുരുള്ളൊരു പെണ്ണുങ്ങൾ.

പേരൊലി a loud noise, Bhr.

പേർമഴ Bhr. (prh. പേമഴ).

II. പേർ T. M. Te. (fr. പെയർ see പേർപ്പു). 1. A name, as it were the duplicate of a person or thing. ഇല്ലപ്പേർ, വീട്ടുപേർ the family name. പേർ ഇടുക to name (= വിളിക്ക, കെട്ടുക). തക്ഷ കൻ എന്ന പേരിട്ടു കൊണ്ടു Bhr. പൈതങ്ങൾ രണ്ടിന്നും പേരിട്ടുകൊള്ളേണം CG. ഗോക്കളെ പേർ ചൊല്ലി നീള വിളിക്കയും CG. കണിശൻ ഇനിക്കു മുന്പേ പേർ വിളിച്ചു prov. (why call my name so often). പേരുമാത്രവും കിട്ടാ & പേര ്‍മാത്രം ശേഷിക്കും PT. will utterly perish. എന്നു പേർ പൊങ്ങും Bhg. called. 2. a person, individual നാലു പേർ = നാല്വർ; രണ്ടു പേര ്‍കളും ഉടുത്തു Nal. ഏഴു പേരുടെ നാമങ്ങൾ Bhr. വധിക്കേണ്ടും പേരിൽ ആർ KR. who belongs to the വദ്ധ്യന്മാർ? എയ്യുന്ന പേരുകൾ Bhr.; എ പ്പേരീം (often written എപ്പ്യേരും) all, any persons or things എപ്യേരുമേ Nal. 3. notoriety, fame പേരും പെരിപ്പവും Bhr. etc. പേർ പെററ, കൊണ്ട, ഉള്ള famous. പേ. നടക്കേണം ലോകങ്ങളിൽ Sk. പേ. കെട്ടു പോയി No. loss of credit.

പെരാക 1. to be something, have a title ഒരു ഉദ്യോഗം ചേയ്തിട്ടു പേരാകേണം (or എടു ക്കേണം). 2. to be notorious എന്നു പേരും ആകും TP. it will be said. ഏലം നുറു തുലാം

നികിതി എന്നു പേ'കുന്നു TR. the reputed amount of cardamom revenue.

പേരാന്പററു B. an annual offering.

പേരിൽ T. M. concerning the name, upon, about അവരുടേ പേ. ഇവനുവളരേ പ്രിയം ഉണ്ടു Arb.

പേരില്ലാൻ ദൈവം No. a/?/Paradēvata of Kušavas in Arickilāṭṭ/?/ (Kaḍatt.).

പേരുമാത്രം വെപ്പു a deed by which the proprietor foregoes all claim to his land, tho' refraining from giving the നീർ, thus retaining the bare title of ജന്മി W.

പേരെടുക്ക to assume or mention a name.

പേർക്കു instead of, for പണ്ടാരപ്പേ. കോഴി പിടിക്ക TR. as for Government purposes. നമ്മുടെ പേ. കാ൪യ്യം നടക്കുന്നവർ TR. my agents.

പേർപകർച്ച change of names; custom of Nāyars to give their children lengthened names (as അനന്തക്കുറുപ്പു for അനന്തൻ). പേർ പകർന്നു കൊടുക്ക TR. (in adopting a prince).

പേർ പറക to put forth a name as a guarantee. കുന്പഞ്ഞിൻെറ പേരും പറഞ്ഞു തന്പു റാൻ എൻെറ ദേശം പിടിച്ചടക്കി TR. pretending it was for the H. C.

പേ൪വഴി a list or registration of names, mod. P. പേരീസ്ത MR. as if from പേർ.

പേ൪വിളി giving a name.

I. പേറു pēr̀u T. M. (VN. of പെറുക). 1. Birth, bringing forth, as പേറുതാലം, പേററുതിങ്ങൾ the last month of pregnancy. പേററുനോവു, — പുര (= ൦രംററു —). പേററുമരുന്നു തീററുന്നു (midwives). പേറുഭരിക്ക So., പേറു വലിക്കുന്നവൾ Palg. a midwife. ഒന്നപ പെററു പേറുമാറി (a riddle) = വാഴ. പേറുമാറിയവൾ past child- bearing. 2. aM. what is obtained, deserved, = ഫലം, luck. പേറു പെറുക V1. to deserve.

II. പേറു C. M. (പെറുക്കുക II.). A load, esp. bullock-load പേറെടുക്കുന്ന എരുതു, കെട്ടും പേ റും കൊണ്ടു പോകരുതു TR. കുടകുമലയിന്നു പേ. കിഴിഞ്ഞു prov. വണ്ടിവഴിയില്ല തലപ്പേ റായികൊണ്ടു പോകേണം head-load.

പേരുകാരൻ f. i. possessor of a bullock with two water-bags.

പേറുക C. M. Tu. (Te. per̀uku) to load as oxen, pile up; കെട്ടിപ്പേറി നടക്ക, പേറിക്കൊൾ്ക to bear heavy burdens. അർത്ഥാ കെട്ടിപ്പേറി Nal. തൂറിയോനേ പേറിയാൽ പേറിയോനേ യും നാറും prov. കളരി അടിച്ചു വാരി പൂവും പേറി വിരിക്ക TP.

പേറുമാടു = രൊതിമാടു.

പേററി pēt/?/t/?/i No. (പെറുക, see also I. പേറു) A midwife.

പേലവം pēlavam S. Delicate, soft പേലവ കാന്തി കലർന്ന (Stuti).

പേശലം pēšalam S. (പിശ്, G. poikilos). 1. Pleasing, beautiful പേശലാംഗി Genov. പേ ശലകേശം, — വാദിനി CG. പാദങ്ങൾ ഏശും അ പ്പേശലമായ രേണുലേശം CG. 2. dexterous.

പേശസ്സു pēšas S. (പിശ്) Shape. — പേശസ്കാരി a former, embroiderer പേ. യേ ഓർത്ത കീട ങ്ങൾ എന്ന പോലേ Bhg 10.

പേശി S. Lump of flesh, foetus മാംസപേ ശി Bhr.

പേശുക, see പേചുക.

പേശ്വാ P. pēshwā, A leader; മാറാട്ടിപേ ശ്വാവു TR. the first minister of Mahr.

പേഷണം pēšaṇam S. (പിഷ്). Grinding = അരെക്ക.

പേഷ്കാർ P. pēshkār, A foreman; title of the 4 collectors over the 4 provinces of Trav. & of 1 in Cochin; in Mai. a revenue or police- officer ദിവാൻ കച്ചേരിയിൽ പേ'ർ or — രൻ; ഉപ്പുപേഷ്കാരൻ TR. പേഷക്കാരേ മുന്പാകേ ബോധിപ്പിച്ചു jud.

പേഴ pē/?/a T. So. C. (പേടകം) A basket of reeds, Palg. of bamboo-slips, No. of എഴുത്തോല.

പേഴ് pē/?/ or Pē/?/u Rh. Careya arborea (= ആ ലം So.) also pē/?/a, Rh. = പേര Psidium.

പേഴത്തി B. = പേയത്തി (see അത്തി).

I. പൈ pai Tdbh. of പശു A cow. പൈക്കളെ തീററാൻ, പൈകറപ്പാൻ PT. — പൈക്കാതി V1. a silly beast. — പൈത്തൊഴുത്തു a cow-house, also പൈക്കൂടു.

II. പൈ (= പയി 1.) Hunger പൈ പെരുത്തു വെണ്ണ കട്ടു Anj., also പൈതുടർന്നു hungry. പ യ്യും രൊറുത്തു CG. പൈ കെടുക്ക Bhr. to satisfy the hunger, പൈകേടു കുടാഞ്ഞിട്ടു CG. not yet appeased.

പൈക്ക, ച്ചു, to hunger പനിക്കും പൈക്കും ദാ ഭഹിക്കും a. med.

VN. പൈപ്പു No. Weṭṭ., പള്ളപ്പൈപ്പു Palg. hunger.

III. പൈ T. So. Bag = പയിന്പ, also stomach. പൈകൂറ V1. a large purse.

IV. പൈ, പൈം = പചു Green, young, fresh; with many Cpds.

പൈകാന്പർ P. paighām-bar, Message-bearer, prophet (Mpl. song പൈ' രേ വീസ വില്ൽ പോരുവാൻ).

പൈക്കം paikkam So. 1. (പൈ II.) Hunger. 2. Tdbh. of ഭൈക്ഷം alms; mendicity, meanness.

പൈക്കിടാവു (പൈ I.). പൈ'ങ്ങളേ മേച്ചു Bhr. So. A female calf; a steer fit to be let loose.

പൈങ്കം (പൈ IV.) N. pr. fem.

പൈങ്കണ്ണി Palg. a tree.

പൈങ്കിളി green parrot (even പന്കിളി‍‍). Bhr. പൈ. പ്പെണ്.

പൈങ്കാപ്പര No. coppara of cocoanuts not fully ripe.

പൈങ്ങ & — ങ്ങാ young fruit, chiefly of the areca-palm.

പൈച്ചി N. pr. = പഴച്ചി.

പൈതൽ paiδal (IV. പൈ. T. പയ്യൻ, പയൽ) 1. A child, ആൺപൈ. TP.; hon. പൈതലാൻ m., — ലാൾ fem. പയ്തൽ നടന്നു Bhg. a prince of soma age. ഉണ്ടായ പൈതൽ Bhr. an infant born. കിളിപ്പൈ. KR. a young parrot. — pl. പൈതങ്ങൾ (vu. പശുങ്ങൾ). 2. N. pr. a man. പൈതവൻ N. pr. a deity of Kanakkas.

പൈത്തുന്പൽ B. (I. or III. പൈ) Bezoar.

പൈത്യം paityam S. (പിത്തം) Biliousness; madness, folly.

പൈത്യക്കാരൻ a fool.

പൈതൃകം pait/?/γam S. (പിതർ). 1. Paternal പൈതൃകനിയോഗത്താൽ KR. by father's command. അസ്ഥികൾ മജ്ജസ്നായുപൈതൃകം, രക്തം തോൽമാംസം മാതൃജം VCh. 2. ancestral.

പൈത്രം S. ancestral; a day of the Manes, equal to a lunar month (astrol.).

പൈത്യ്രം S. ancestral, as പൈ'രാജ്യം AR.

രൈദാഹം (II. പൈ) hunger & thirst പൈതാ കംഉണ്ടാം a. med., പൈദാഹാദ്യരിഷ്ടങ്ങൾ VCh.

പൈന്തന (IV. പൈ) A lovely woman പൈ ന്തനാകുചങ്ങളും Anj.

പൈന്തർ (loc.) fine men; rogues.

പൈന്തൻ fresh honey. പൈ'ന്മെഴിയാൾ Som. പൈ'ന്നേർ മൊഴിയാൾ Bhr. a sweetly talking female. പൈ. വാണികൾ Brhmd.

പൈന്തേറൽ nectar? പൂഞ്ചോല തോറുമുള്ള പൈ'ലാകും നമഃ RC. adoration to the sun.

പൈന്പൽ fresh milk. പൈ. വെണ്ണ കവ ർന്നു Anj.

പൈന്പുനൽ fresh water പൈ. ആടി RC.

പൈന്പുൽ young grass (B. പൈപ്പുല്ലു), ചേണു ററ പൈന്പുല്ലു പറിച്ചു CG.

പൈന്പൊൻ fine gold. po.

പൈമാശി & — ഷി P. paimāish, Measure, survey of grounds പൈ. നോക്കുക, എടുക്ക, പൈ. ഏറച്ചാർത്തിയതു TR. too highly assessed. പൈ. ക്കു നോട്ടക്കാരും എഴുത്തുകാര ന്മാരും TR. — കോൽപൈ. W. measurement of land by a regular survey made in Kollam 983. — നോക്കുപൈ. measurement by estimate, as under native government.

പൈയ, see പയ്യ.

പൈയവൻ = പയ്യവൻ.

പൈയനുർ = പഴയനുർ.

പൈയാവിശാഖം one of the great feasts of Kēraḷa, celebrated in T/?/čer̀ukunnu (with വേല) during 28 days.

പൈർ, see പയിർ.

പൈശ് Ar. faiẓ. Plenty കച്ചവടത്തിൽ വർക്ക ത്തും പൈശും ഇല്ല Ti.

പൈശാചം paišāčam S. (പിശാച). Devilish.

പൈശുന്യം paišunyam S. (പാശുന). Backbiting, envy, malignity. പൈ. പറക, പൈ ശുന്യശാലി Bhg. a calumniator.

പൈസ്സ H. paisā, A pice, money.

പൈസ്സക്കാരൻ rich.

പൊകിടു poγiḍu (T. poγuṭṭu) A bubble = പൊ ക്കിള.

പൊകിണ poγiṇa, പൊകണ Vl. and പോണ The green imperial pigeon, Carpophaga sylvatica, said to remain always on the highest trees. പൊ. കറുകുന്നതു കേട്ടോ ചാപ്പ TP. No. also പൂണ.

പൊകുട = പൂട Down പൊ. രോമങ്ങൾ, കഴുകൻ തലയിൽ പൊ. അല്ലാതേ തുവ്വൽ ഇല്ല MC.

പൊക്കട്ട pokkaṭṭa? B. (No. പക്കിട) Bad, mean (Tu. pokkaḍe, without cause) see foll.

പൊക്കണം pokkaṇam T. M. (C. bo —) A beggar's bag, wallet. പൊ. കെട്ടി പുറത്തിട്ടു Mud. പൊ. ഇടുക, തോളിൽ ഇടുക to go begging. — പൊ.രുക്കി B. a beggar. — [പൊ. കെട്ടു poverty, meanness. പൊ. കെട്ട വാക്കു V1. low talk, nonsense (see പോ —)].

പൊക്കം pokkam T. M. (VN. of പൊങ്ങുക.). 1. Height അരക്കോൽ പൊ. MC. പൊക്കത്തിൽ പുകപൊങ്ങി PT. പൊ. പിടിക്ക to take the height of. — പൊക്കത്തിൽ പറക Nal. aloud. 2. boiling over, evaporation; loss പൊ. എ ൻെറ ഭക്ഷണം PT. my meal is lost. ഉൽകർഷം വർദ്ധിക്കുന്പോൾ പൊക്കമാം അധീശനും മക്കളും ബന്ധുക്കഴും PT. — പൊക്കമായി in vain!

പൊക്കൻ No. a dragon-fly; N. pr. m. (പൊക്ക ക്കുട്ടി = പൊക്കോട്ടി), f. പൊക്കി, പൊക്കി ച്ചി No.

പൊക്കർ low people.

പൊക്കപ്പല്ലൻ m., — ല്ലി f. who has a high tooth.

പൊക്കാരം No. 1. = വർദ്ധന swelling of grain in boiling. 2. ചുവർപൊ. ആക high.

പൊക്കാളി ചെറു പൊക്കാളിയെന്നിവ kinds of rice-corn grown in കട്ടനാടു CrP.

പൊക്കിണൻ N. pr. m. (Tīyars).

പൊക്കുക pokkuγa = പൊങ്ങിക്ക 1. To raise തല പൊക്കി; അവനെ പൊക്കി also met. = താങ്ങി. 2. to annul, expel, depose.

CV. പൊക്കിക്ക V1.

പൊക്കിൾ & — ക്കുൾ aC. M. Te. (Tn. puvoḷn, T. മൊക്കുൾ) the navel പൊക്കിഴ് നൊന്തു വയറു വീങ്ങി, പൊക്കുളിൻറു നാൽവിരൽ താഴേ a. med.

പൊക്കിൾക്കൊടി the umbilical cord പൊ കുടേ വീണില്ല ബാലനു SiPu.

പൊക്കുള & — ക്കിള a blister, vesicle (C. Te. pokku: pustule from പൊരിക്കു?) a bubble, water-bladder. തീപ്പൊക്കിള (or തീപ്പോള) a kind of ulcers.

denV. പൊക്കുളിക്ക (pukkaḷi, C. Te. to gargle) to bubble up = കൊപ്പുളിക്ക; തോൽ പൊ ക്ലിച്ചു MR. blistered.

പൊക്കുടൻ N. pr. m.

പൊങ്കാരം = പൊൻകാരം Borax GP75.

പൊങ്കോലം poṇgōlam (പൊൻ). A tree Putranjiva (Nageia, Rh.).

പൊങ്ങുക poṇṇuγa T. M. aC. Te. 1. To boil over, bubble up, chiefly met. പൊങ്ങിന മോ ദം, ശോകം. 2. to rise, as out of the water അന്നങ്ങൾ മേല്പെട്ടു പൊങ്ങിനാർ PT. സൂ൪യ്യൻ ഉദിച്ചു പൊങ്ങീടിനാൻ PatR. ആദിത്യൻപൊ ങ്ങുകയും താഴുകയും Bhr. നീററിൽ മുങ്ങിപ്പൊ ങ്ങി PT. Fire: കത്തിപ്പൊങ്ങീടും ജ്വാലാമാലകൾ Bhr. പന്തിരണ്ടംഗുലം പൊങ്ങുമാറു കുഴിച്ചു നാട്ടി CG. മേല്പെട്ടു പൊങ്ങുന്ന പുണ്ണു a. med.; to grow high വാമനൻ പൊ. Bhg. എല്ലു പൊ ങ്ങി Bhr. (in an old man). 3. to spread as light, noise, report വെണ്മ എങ്ങുമേ പൊങ്ങ പൊങ്ങ CG. ൦രംററില്ലം വിളി പൊങ്ങി ത്തുടങ്ങി SG. വാർത്ത എങ്ങുമേ പൊങ്ങീതാ, ഉത്സവം ഉ ണ്ടെന്നീ പാരിടം എങ്ങുമേ പൊങ്ങ വേണം CG. 4. to come to nothing പണി പൊങ്ങിപ്പോയി is lost (= പൊക്കം 2.).

പൊങ്ങൻ boiling o sugar. B.; പൊ. പനി chicken-pox.

പൊങ്ങ 1. Cerbera manghas. 2. acocoanut newly planted, swelling & shooting പൊങ്ങ നിറഞ്ഞു ക്രമേണ മുളെച്ചു മൂന്നില വിരിഞ്ഞു So., പൊങ്ങു V1. No., നൊങ്ങു Trav.

പൊങ്ങം Pongamia glabra, Rh, (see പുങ്ങു) prh similar to പൊങ്ങത്തു Rh. Spathodea ceylanica?

പൊങ്ങച്ചം (C. Te. ponkam beauty, pride) display പൊ. കാണിക്ക to boast. No.

പൊങ്ങച്ചക്കാരൻ a vain, ostentatious person.

പൊങ്ങത്തി No. = foll. 2. & പൊങ്ങതടി 3.

VN. പൊങ്ങൽ 1. boiling, bubbling up പൊ. പുര an eating house. 2. floating ആന്തലും പൊങ്ങലും (പൊന്തലും) No. vu. timber which sinks & timber which floats; a buoy; pieces of wood in fishing lines, to keep them afloat (also പൊങ്ങത്തി). 3. ostentation. പൊ. പറക to talk impudently.

പൊങ്ങല്യം Rh., (പൊങ്ങിലം V1.) Phyllanthus Malabaricus, = പെരുമരം? നീർപ്പൊ. Rh. Bignonia spathacea.

പൊങ്ങു 1. a float, raft, buoy. 2. a boat (Tu. pongau). 3. (= തേങ്ങാക്കണ്ണു ഉള്ളിൽ വീർക്കുന്നതു) = പൊങ്ങ 2; V1. No. 4. light timber, = പുങ്ങു? or a Broussonetia. 5. in അങ്ങില്ലാപ്പൊങ്ങു (8).

പൊങ്ങുതടി 1. a raft, catamaran പൊ. പോ ലേ മേലേ കിടന്നവൻ മുങ്ങീല Brhmd. 2. a stout man. 3. also പൊങ്ങത്തി occurs as buoy to indicate the place of an article sunk.

പൊങ്ങു പുഴുങ്ങി No. (പൊങ്ങു 3 & പൊങ്ങ 2) = വിഢ്ഢി a dunce.

CV. പൊങ്ങിക്ക to raise ദൂരത്തുനിന്നു കൈ പൊ. PT. beckoning. മസ്തകം പൊ'ച്ചുയർന്നു CG. a serpent. വാൾ ഏററം പൊ'ച്ചു Brhmd. (= ഓങ്ങി). തുഷ്ടിയെ, ഉന്മേഷം, കീർത്തിയെ Bhr. ശവം എടുത്തു പൊ'ച്ചു MR. (in a well) വാൽ പൊ. AR. (monkeys).

പൊച്ച počča & പൊച്ചി T. M. (C. pučči, pukku, Te. pūku). Membrum muliebre.

പൊടന്ന poḍanna (പുടം?). As much as can be held by two hands ഒരു പൊ. അരി (= കൊടന്ന).

പൊടരിക്ക poḍarikka (C. poḍaru to shake). To annoy, bother.

പൊടി poḍi T. Te. M. (C. Tu. puḍi) fr. പൊടു 1. Dust പൊടിയും ചണ്ടിയും prov. കിണ്ടി പൊടി തുടെച്ചു TP. ഞാൻ പൊടിക്കു പൊടി യായാൽ if I die. അവൻറെ കാക്കൽ പൊടിയും ഏററു പോയ്ക്കിടക്ക Bhr. To throw oneself at one's feet. പൊ. കൊണ്ടണിഞ്ഞു Bhr. from grief. പൊടിപൊടിയായ്പോക to be reduced to atoms. പൊടിയാക്ക Bhr. to destroy. പൊ ടിയും അറിയാതേ not a bit. പൊടിയിൽ വാ ളുക No. = പെയ്യാതേ. 2. powder, esp. med. പൊ. കൊണ്ടേ പോക്കു മലമൂത്രാദികൾ, പൊടി യാലേ കുളികുറിയും Bhr. അഞ്ചു പൊടി = പ ഞ്ച ചൂർണ്ണം; മേൽ പൊടി vehicle as പഞ്ചതാര മേല്പൊടിയിട്ടു MM. 3. snuff പൊ. വലിക്ക, = മൂക്കു പൊടി. 4. metallic cement, solder.

പൊടിക്കണ്ണൻ blind പൊ. ഒരു തുണയും കൂ ടാതേ കൊടുങ്കാട്ടിൽ കിടന്നുഴലും mud. (= പൊട്ടക്കണ്ണൻ).

പൊടിക്കിഴങ്ങു No. = പിടിക്കിഴങ്ങു Cal. Palg.,

ചെറുകിഴങ്ങു No. & So.

പൊടിക്കൈ administering small medicines, doing any little business; an artifice B.

പൊടിത്തൂവൽ a kind of curry-powder.

പൊടിപെടുക to be reduced to powder ഉടൽ പൊ'ടും അടൽ RC. — act. അവരെ പൊ' ടുത്തു കളക Bhr.

പൊടിമഴ minute rain.

പൊടിമാനം 1. like powder. പൊ'മാക്കിക്കള ഞ്ഞു thrashed, pounded him. 2. So. great noise. പൊ. വെക്ക to play.

പൊടിമീൻ a shoal of small fish.

പൊടിമുട്ടിപ്പോക to be belaboured.

പൊടിയിടുക (4) to solder.

പൊടിയുപ്പു GP 73. saltpetre; refined മണ്ണുപ്പു.

പൊടിവിത No. sowing on dry land, taking place between Mīna Mēḍa, opp. ചേററു വിത. — (Palg. പട്ടുവിത).

പൊടിവെട്ടി T. goldsmith's scissors.

പൊടിയുക poḍiyuγa T. M. (പൊടി). 1. To be pulverized കടുകിനുടെ വടിവൊരുവനടി പൊടിഞ്ഞുടൻ Nal. in a crowd. ഭൂഷണകന കരേണുക്കൾ പൊടിഞ്ഞു വീണിതാ KR. ഭൂതലം പൊട്ടിപ്പൊടിഞ്ഞു SiPu. in battle. — met. ൦രംർഷ്യാ പൊടിഞ്ഞു ചൊന്നാൻ Mud. burst out. 2. to be destroyed നരിയുടെ പല്ലു പൊടിഞ്ഞുപോയി

MR. അസ്ത്രങ്ങൾ ഏററു കവചം പൊ. KR. കണ്ണു പൊടിഞ്ഞു AR. blind, ദൃഷ്ടിയും പൊ. VCh. വിത്തു പൊടിഞ്ഞു പോയി or പൊടി യായിപ്പോയി No. has spoiled. 3. to spring up വിത്തു പൊ.; to ooze out, appear in very minute particles വിയർപ്പു തുളളികൾ പൊടിഞ്ഞ നാഡിയും Bhr. അളത്തിങ്കൽ വിയർപ്പു പൊടി കയും KR. of one dying. Also said of flying Termites leaving their under-ground nest (൦രംയൽ) പാററ പൊടിയും പോലേ prov.

പൊടിക്ക T. M. 1. v. a. to pulverize, bruise കണ്ടങ്ങൾ ഉഴുതു പൊടിച്ചു തയ്യാറാക്കി വി ത്തിടേണ്ട സമയം‍ TR. — met. ചിത്തവും എതി ർപ്പവർ തമ്മേയും പൊടിപ്പവൻ Bhr. breaking the hearts of women & the bodies of enemies. 2. (Te. C. poḍuku) v. n. to spring up, sprout വെട്ടിയ കുററി പൊടിക്കുന്നു V1. കാരമുരട്ടു ചീര പൊടിക്കയില്ല, ഇടിക്കു കുമിൾ പൊടിച്ച പോലേ prov. വെളളം പൊ. to ooze, leak, run out in drops.

VN. 1. പൊടിച്ചൽ. 2. പൊടിപ്പു tuft, tassel, worn at the neck നാക്കും പൊടിപ്പും Nal. of king's dress V1. കാളാഞ്ചിയും പൊടിപ്പും (of പതക്കം, ഇളക്കം or തിളക്കം etc.) worn by women on their back. ചരട്ടു പൊടിപ്പു (f. i. of the Tāli- string), മാർത്താലി പൊടുപ്പു etc. 3. (Cochi) ആ തറവാട്ടിൽ പൊടിപ്പില്ല, ഒരു പൊടിപ്പുണ്ടായി = സന്തതി offspring.

CV. പൊടിപ്പിക്ക to cause to bruise കമ്മരെ ക്കൊണ്ടു പൊ'ച്ചു വന്മുസലം CG.

പൊടു poḍu, √ of പൊടി & പൊട്ടു T. C. Te. M. (Tu. puḍa) To burst, explode.

പൊടുക്കന്നു, പൊടുക്കനേ, (പൊടുക്കനവേ നാ ശം AdwS.), പൊടുന്നന, പൊടുന്നനേ, പൊ ടുന്നനവേ (T. പൊട്ടെന) suddenly, in a moment, quickly; also ഇടി പൊടുക്കനേ V2.

പൊടുപൊട (പൊടുപൊടേ) id. bursting out പൊ. പ്പൊട്ടിക്കരഞ്ഞു ചൊല്ലി Bhg. irrepressible emotion. പൊ. ആർത്താൻ, അലറി Bhr. പൊ. ഇളകുന്നട്ടഹാസങ്ങൾ AR. — adj. part. പൊടുപൊടിന മിഴാവോശകൾ Pay. of deafening noises.

പൊടുക്കലിക്ക to swell, as the face (Te. poḍugu, to grow).

പൊടുപ്പു, see പൊടിപ്പു.

പൊട്ട poṭṭa (T. blindness, Tu. dumb). 1. What is broken, maimed. 2. a stinging fly. 3. a plant the berries of which are used in popguns.

പൊട്ടക്കണ്ണൻ So. blind, — ണ്ണി fem.

പൊട്ടക്കലം a broken water-pot.

പൊട്ടക്കാവളം the stinking Sterculia foetida (പൊട്ടക്കാളം Palg. a firewood- tree).

പൊട്ടക്കിണറു a blind well, — ററിൽ തളളിവി ട്ടാർ Bhr.; also പൊട്ടക്കൂപം.

പൊട്ടക്കുളം a waterless tank അട്ടെക്കു പൊ. prov. (so പൊട്ടക്കുഴി).

പൊട്ടച്ചെവിയൻ deaf.

പൊട്ടപ്പറന്പു No. = വെറും.

പൊട്ടപ്പുല്ലു a kind of grass.

പൊട്ട പറയാതേ RS. no nonsense!

പൊട്ടയിടുക to smack. (No. നൊട്ട 2.)

പൊട്ടൻ poṭṭaǹ (C. peḍḍa, fr. പൊട്ടു). 1. A blockhead, one deaf & dumb ഞാൻ സൃഷ്ടിക ർത്താവെന്നുളളതു പൊട്ടരായുളളവർ ചൊല്ലുന്നതു CG. only fools can say. പൊട്ടനായി പോയേൻ CG. I was outwitted; a dolt. 2. a Paradēvata. 3. a certain bee MC. 4. No. a fish.

പൊട്ടക്കളിക്കു പൊരുളില്ല prov. a doltish play.

പൊട്ടത്തം (= ത്വം) stupidity പൊ. ഏററമുളള ഗോജാതി PT. — also പൊട്ടത്തരം.

പൊട്ടം തട്ടുക V1. blind-man's-buff.

പൊട്ടി 1. f. a silly woman പൊട്ടിയായതു മൂലം Bhr. because I made a fool of myself, also പൊട്ടത്തി. 2. No. chickenpox (fr. പൊ ട്ടുക). 3. bursting, destroying പൊട്ടക്കണ്ണൻ one with an evil eye. 4. esp. in ഏട്ട —, കോരപ്പൊട്ടി etc. No. sounds or air-bladders of various species of fish exported for the preparation of ising-glass.

പൊട്ടിക്കാ No. = പീച്ചിങ്ങാ.

പൊട്ടു poṭṭu T.M. (Te. C. Tu. husk). 1. A crack, hurt പൊട്ടില്ലാത്ത മാങ്ങ not damaged by falling. കല്ലിൻറെ പൊട്ടിൽ ഉറപ്പിച്ചു PT. fixed

his lure in a crevice. 2. a blighted ear of corn; useless. പൊട്ട് ഓടുക to be blighted B. പൊട്ടാക്കുന്നെൻറെ അകത്തുണ്ടിതൈവർ Anj. the 5 sins ruin me. പൊട്ടല്ല ഇത്തൊഴിൽ not in vain. കാര്യത്തിന്നു പൊട്ടു വരരുതു (= ഭ ഗം) met. ഉളളിൽ പൊട്ടു പിരണ്ടുളള ഞങ്ങൾ CG. heart-broken. പൊട്ടില്ലാത്തവൻ sincere. 3. a circular mark on the forehead, mostly red (similar to Siva's third eye) പൊട്ടു തൊടുക, ഇടുക Anach.

പൊട്ടുകാ, — കുല a withered fruit.

പൊട്ടുബുദ്ധി foolishness.

പൊട്ടുമുണ്ടി B. a curlew.

പൊട്ടുവിദ്യ useless art.

പൊട്ടുക poṭṭuγa (C. Te. peṭlu). 1. To burst, explode ഒരു വെടി പൊട്ടി TR. a gun fired off. പൊട്ടിനൊരൊച്ച CG. (of a tree breaking). പൊട്ടുമാറുളള നാദം (lion's roar). പളള വീർത്തു പൊട്ടി (of one drowned). പൊട്ടിപ്പൊട്ടിക്കര യുക, പൊട്ടിച്ചിരിക്ക; so of the heart മാനസം പൊട്ടിത്തുടങ്ങിക്കണ്ട നേരം KR. (fear). പൊ ട്ടിയ വാചാ തൊഴുതു Bhg. പൊട്ടുന്ന ഉളളം CG. (grief). ജനനിക്കു കണ്ണുനീർ പൊട്ടി ഒഴുകി Nal. — fire crackling തീ പൊട്ടുന്നതു കേട്ടു, പാവ കൻ പൊട്ടി എരിഞ്ഞുപൊരിഞ്ഞു, തല പൊട്ടി ത്തെറിക്ക (of a burning corpse). ലോകം ചുട്ടു പൊട്ടും Bhr. 2. to burst, as a sore ശരീര ത്തിൽ പൊട്ടി വീണു an eruption; to break, crack as eggs മുട്ട പൊട്ടിപ്പോകാതേ ഭരിക്ക Bhr. അടി കൊണ്ടു തല പൊട്ടി TR. പെണ്ണു കെട്ടി കണ്ണു പൊട്ടി prov. = നാശം വന്നു. 3. to put forth as buds മരം പൊട്ടി മുളെച്ചു, കൂന്പു പൊ. — പൊട്ടൻ bursting (see under പൊട്ടൻ).

പൊട്ടിത്തെറിച്ചവൻ one who has lost all self-command, a reprobate. — അഞ്ചെട്ടു പൊ'ച്ച മാപ്പിളളമാർ TR. mad chaps of rebels.

VN. പൊട്ടൽ 1. bursting മുളയുടെ പൊ. കേട്ടു (burning bamboos). 2. = പുട്ടിൽ.

പൊട്ടിക്ക 1. v. a. to burst, crack, break off കുരു പൊ. a boil. മദകരി ചങ്ങല പൊ. KR. വില്ലു പൊട്ടിച്ചാൻ CG. മാങ്ങ പൊ. V2. to gather. വിരൽ പൊ. to crack the fingers. 2. intens. v. n. സാംബൻറെ നാഭിയും പൊ ട്ടിച്ചു വന്നതു CG. പൊട്ടിച്ചു പറക to chatter aloud.

പൊണ്ണൻ poṇṇaǹ = പൊട്ടൻ, A heavy stupid man, dolt, coward Vl. (= കുടവയറൻ V2.). പിടിയാതെ പൊണ്ണർ Bhr. പൊ'നാം ശ്വാവു, പൊണ്ണക്കുരങ്ങൻ PT. പൊണ്ണന്മാർ എന്നു നണ്ണി KR. blockheads. പൊണ്ണുങ്ങളോടിടകൂടി രസി ക്കുന്ന പൊ'ന്മാർക്കുണ്ടോ വിശേഷജ്ഞാനം SG. വലിയപൊണ്ണ RS.

പൊണ്ണത്വം 1. stupidity പൊ'മായതഖിലം Anj. a mere empty show. 2. = പൊങ്ങച്ചം f. i. പൊ. പറക to vaunt, also പൊണ്ണത്തരം.

പൊണ്ണാച്ചി m. & f. = വൻ പൊണ്ണൻ: പോയാൽ പൊറുക്കുവാൻ പൊ. മതി prov.

പൊണ്ണി fem. of പൊണ്ണൻ.

പൊതി poδi T. M. C. (Tu. pude, see പുത). 1. A bundle, as of victuals; whatever envelopes കല ത്തിന്നു വായ്പൊതി കെട്ടുക a. med. 2. a full bag or bullock-load. പൊതി പിടിക്ക to be carried on beasts of burthen. ഇരുനൂറു പൊതി പുക യിലയും കച്ചയും TR. 3. a measure = 20 Iḍanga/?/i CS. ഒരു പൊതി അരി = മൂട (vu.). പൊതി നെല്ലു = 25 Iḍ. V1. (50 No.) ഒരു പൊതി ക്കു മുപ്പതു വിത്തു (Cavāi) others = 33½ Iḍang. അരിപ്പൊതി Arb.; also a number: 1 പൊതിച്ച ക്കര Cann. 100, Telly. 50, Cal. 10 pieces.

പൊതിക്കാരൻ an owner of pack-bullocks.

പൊതിക്കാള an ox of burthen.

പൊതിക്കെട്ടു a bundle tied up ചോറു പൊ'ട്ടാ യി കെട്ടുന്നു TP.

പൊതിച്ചോറു rice or victuals tied up for a journey ഒരു മുണ്ടിൽ തൈർ ഒഴിച്ചു പൊ. കെട്ടി Arb.

പൊതിനാവു mint, Arb. Palg. (see പോതിക).

പൊതിപ്പത്തു or പോററിപ്പത്തു a tenth of the seed-corn formerly paid to temples, but merged in the general assessment. W.

പൊതിപ്പാടു a measure of rice-land requiring a Poδi of seed to sow it. എനിക്കു സ്വന്ത മായി ൬ പൊ. കണ്ടം ൧൨ പൊ. പണയം വക കണ്ടങ്ങൾ കൂടിയിരിക്കുന്നു (Becal).

പൊതിമാടു Palg. = പൊതിക്കാള.

പൊതിയോല a wrapper for toddy-pots on palm-trees, see പാനിക്കൊട്ട.

പൊതി പൊളിയുക to undo a bundle = പുത വിടുക്ക to speak out V1.

പൊതിക്ക poδikka 1. So. To unhusk a cocoanut (തേങ്ങ = No. ഉരിക്ക, Cal. പൊളിക്ക). പൊ തിച്ച മടൽ കാച്ചു Nid.; to beat with the fist B. 2. No. to wrap ശവത്തിന്നു കരുന്പടം പൊ തിച്ചു jud. also പൊതിപ്പിച്ചു (loc).

പൊതിയുക T. M. Tu. C. (T. aC. podugu). 1. to inwrap പാത്രം പൂരിച്ചു പൊതിഞ്ഞു കെട്ടി CG. വില്ലു പട്ടുകൾ പൊതിഞ്ഞി ട്ടു വെച്ചു KR. കുടത്തെ പുട്ടിൽ പൊതിഞ്ഞു KU.; also to envelop ഇന്ധനം കൊണ്ടൊക്കപ്പൊ തിഞ്ഞു പുകഞ്ഞു CG.; to cover ചിറകിനാൽ പൊ. രക്ഷിച്ചു & ചിറകിനാൽ തന്പിയെ ഭാ നുകിരണങ്ങൾ തട്ടാതേ പൊതിഞ്ഞു കൊണ്ടു KR.; ഇവ വെണ്ണയിൽ ചാരിച്ചു പൊതിക, ഗുളിക വെണ്ണയിൽ പൊതിഞ്ഞു മിഴുങ്ങുക, തലെക്കു പൊതിവാൻ മരുന്നു a. med. 2. to set jewels in gold etc. കുംഭവും കൊന്പും പൊതിഞ്ഞത പൊന്നിനാൻ Mud. of elephants. കത്തിയുടെ പിടിക്കും ഉറെക്കും കൂടി പൊതിഞ്ഞ വെളളി TR.

പൊതിരുക poδiruγa T. M. To be enlarged (or tender?). പുളളി മുലക്കൺ പൊതൃന്നു കറു ത്തിരുണ്ടു Pay. in pregnancy.

പൊതിരേ abundantly B.

പൊതിർ So. rottenness (ripening?).

പൊതിർക്ക to soak, steep as fibres, cloth തി രുൾ പൊടിച്ചു ഇളന്നീർത്തണ്ണീററിൽ പൊ തുർത്തു a. med.

പൊതു‍ poδu T. M. (aC. po/?/aku). Common, general. പൊതുമുതൽ common property. പൊ തുവായിട്ടു വെച്ചിരിക്കുന്ന ധർമ്മം VyM. a universal law. പൊതു പിരിക്ക V1. to be solitary.

പൊതുവിലുളള B. catholic.

പൊതുവൻ So. a barber; No. പൊതുവാൻ the barber of Paravaǹ & Kammāḷars; his wife പൊതുവാടിച്ചി.

പൊതുവാൾ (ആൾ), pl. — വാന്മാർ & — വാളർ, — വാളന്മാർ, fem. — ളിച്ചി (& പാർവ്വതിപ്പൊ ‍ തുവാടിശ്യാര് MR.) a class of half-Brahmans, temple-servants. — അകപ്പൊതുവാൾ (with പൂ ണുനൂൽ) who officiate as priests & administrators of temple-property; also as menials (sweepers in Coch.). In Talip. only 35. — പുറപ്പൊതുവാൾ (in Talip. 1770) have no Brahm. thread, are ക്ഷേത്രപരിപാലകർ, cultivate science. — നായർ പൊതുവാൾ (in Talip. 63); also മാരയാൻ പൊ. have to sweep.

പൊതുവേ in common, universally. പൊ. ഉളള തിന്നു ചേതം വരുത്താതേ VyM. joint-stock. — also പൊതേ V1.

പൊതുപൊതേ poδuboδē B. An imitative sound (= പൊത്തനേ).

പൊതുക്കുക, ക്കി 1. So. No. to smooth a mud-bank etc. by wetting & beating it gently തച്ചു പൊ. No. (or പുതുക്കുക?). 2. No പൊതുക്കിക്കെട്ടുക to tie loosely, lightly (= അഴെച്ചു).

പൊത്ത potta (loc.) A straw, mote = പൊററ.

പൊത്തു pottụ M. T. (T. V1. also പൊതുന്പു, So. പോതു, C. hodaru, C. Tu. poṭre). 1. A hole in the ground ജന്തുക്കളെ പൊത്തിലടെ ക്കും ജനം Bhg. catching in holes; also a hollow in trees പിലാപ്പൊത്തിലും നില്ക്കും prov. പൊത്തോടിയ മൂള a hollow bamboo, bamboo whistling in the wind. 2. a cavity, vacuum പൊത്തിന്നു കൊടുക്ക Si Pu. to give food just enough to fill the stomach. 3. esp. the hollow hand, formed so as to receive liquids or to give a gentle slap; പൊത്തു കൊടുക്ക B. to insult by motion of the hands; പൊ. കിട്ടുക to suffer disgrace. 4. തെങ്ങിന്നു പൊ. കെട്ടുക V1. No. to tie thorns round a cocoanut-tree to keep off thieves = പൊത്തൽ. 5. = പൊററു q. v.

പൊത്തു വരുത്തു No. (2. 3) what barely stops the hole or covers the want ഇപ്പോഴത്തേ പൊ'ത്തിന്നു ആ പണം എടുക്കട്ടേ TR. പൊ' ത്താക്ക provisionally = ഒപ്പിക്ക. പൊ. പറക, കഴിച്ചുകൂട്ടുക; പൊ'ത്തായി കാര്യം തീർന്നു V1. barely, with subterfuges & evasions (also

പൊത്തുനരുത്തും B. just sufficient, passable).

പൊത്തുക pottuγa T. M. Tu. (C. počču fr. പുത, പൊതി). 1. To cover രണ്ടു കൈകൊണ്ട് ൦രംച്ച പൊ V1. to catch. കർണ്ണങ്ങൾ നന്നാ യി കരംകൊണ്ടു പൊത്തി നിന്നു Mud. (a poor merchant before a minister). വായ്പൊ. to hold the hands before the mouth, reverentially = ഓച്ചാനിച്ചു നില്ക്ക (with Acc. അയ്യാളെ വായ്പൊ. MR.). കരംകൊണ്ടു കൺ പൊത്തി നാർ KR. പൊത്തി വെച്ചു കൊണ്ടിരിക്ക, പൊ ത്തിപൊതിഞ്ഞു വെക്ക to conceal a matter, frame excuses. വെടി കൊണ്ടാൽ പൊ'ന്ന ഉ റുക്കും തണ്ടും TP. protecting. 2. to envelop, as തെങ്ങു with thorns; to embrace. 3. to strike gently so as merely to cover the surface ആ യിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ prov.

പൊത്തനേ (3) gently, by itself = തനിയേ, without a hitch പൊ. ഒരുത്തയിൽ താണു കപ്പൽ, പൊ. അവിടേ ഇരുന്നു T. (or securely? fr. 1.). പൊ. പറഞ്ഞു, പൊ. കൊ ടുത്തുകളക No. = എല്ലാം.

VN. പൊത്തൽ thorns & leaves tied on fruit-trees as defence (2) f. i. തെങ്ങു കെട്ടുക 479.

പൊത്തിപ്പിടി (2) seizing round the shoulders and arms, as for wrestling V1., കുഞ്ഞനെ പൊ'ച്ചു TP.; രണ്ടു കൈകൊണ്ടും പൊ'ക്കും welcome most fondly. തങ്ങളിൽ പൊ'ക്ക KR. (playfully).

പൊൻ, see പൊന്നു.

പൊന്ത ponda So. No. Weṭṭ. A thicket overgrown with grass V1. പൊന്തയാക = പടരുക.

പൊന്തൻ B. stout but inactive; a large useless plantain (= without weight).

പൊന്തി T. M. (No. also പൊന്തിക) a fencing foil, club of wood, the insignia of a fencing master (S. ഗദ). പൊന്തിയും പലിശയു മായി TP.; there is also an ഇരിന്പു പൊ. In KU. പൊന്തിക, പൊന്തിയ; പൊന്തിവാൾ a wooden sword. — പൊന്തിപ്പയററു, പൊ ന്തിയടവു fencing. പൊ. ത്തല്ല് ഒന്നു തടു ക്കാൻ പോരാ TP.

പൊന്തു = പൊങ്ങു 1. a float, പിടിക്കുന്ന ചൂണ്ട ലിൻറെ പൊന്തു MC.; also പൊന്തൽ f. i. പൊന്തൽമരം No. floating timber (see പൊ ങ്ങൽ). 2. Cal. = പന്തു No. a play-ball made of ചൂടി (S. കന്ദുക).

പൊന്തുക to rise as in water, to float = പൊങ്ങു ക f. i. ശവം പൊന്തിക്കണ്ടു jud. ൦രംച്ച പൊ ന്തുന്നതു കണ്ടു (from a corpse, when disturbed). കുളത്തിൽ ചമ്മിപൊ. No. = കെട്ടുക; also അപ്പം, ചിതൾ. കിഴക്കു കതിരോൻ ഉദി ച്ചുപൊന്തി TP. — met. വില പൊന്തിപ്പോക അഹങ്കാരംകൊണ്ടു പൊ. V1. (rare).

CV. പൊന്തിക്ക to raise, hold up തല പൊന്തി ച്ചു കൂടാ MR. (one wounded) = പൊങ്ങിക്ക.

പൊൻ poǹ 5. 1. Gold (= പൊൽ shining), used met. for what is excellent. പൊന്നും മഴ യും ഉണ്ടാക്കിയിരിക്കുന്നു തന്പുരാൻ, പൊന്ന് ഒ ന്നു പണി പലതു prov. (said of God). 2. gold-coin വില്ലിട്ട പൊൻ TR. = 5 Rup., esp. gold-fanam എട്ടെട്ടു പൊന്നു കെട്ടി TP. — opp. to silver: പണം കൊടുത്തു കാള വാങ്ങുന്പോൾ പൊന്നു കൊടുത്തു ചെക്കനെ വാങ്ങേണം prov. In Cpds. before ക ച ത പ also പൊൽ q. v.

പൊൻകട്ട an ingot of gold.

പൊൻകട്ടി 1. id. 2. a boil in the face Vl.

പൊൻകന്പി, — കസവു see simpl.

പൊൻകാരം (& പൊങ്ക —) borax = പൊൻചു വപ്പിക്കുന്ന ക്ഷാരം.

പൊൻകാവി fine ochre, also പൂങ്കാവി.

പൊൻകിണ്ടി, — കിണ്ണം, — കുടം, — കരണ്ടി see simpl.

പൊൻകോലം, see പൊങ്കോ — Nageia.

പൊന്തകര & പൊന്നാന്ത — see simpl.

പൊന്തകിടു a gold-plate, gold-leaf പൊതി വാൻ പൊ.

പൊന്തന്പുരാൻ the Trav. Rāja.

പൊന്തൂക്കം (1 = 9 പണത്തൂക്കം) No. ൦രം വാക്കു etc. ഒരു പൊ'ത്തിന്നു 9 പണത്തൂക്കം കുറെ ച്ചം a big lie. പൊ'ത്തിന്നും മുന്തൂക്കം.

പൊന്നകം "holding gold" Calophyllum inophyllum, from the yellow gum (= പുന്ന).

പൊന്നങ്ങാണി, see പൊന്നാങ്കണ്ണി.

പൊന്നഛ്ശൻ dearest father പൊന്നുളളഛ്ശൻ പൊ. prov.

പൊന്നം a sort of rice.

പൊന്നി N. pr. m., പൊന്നി‍ N. pr. f.

പൊന്നനിയൻ dearest brother TP. (അനുജൻ); so പൊന്നപ്പൻ Pay.; പൊന്നമ്മ N. pr. f.; പൊ ന്നേട്ടത്തി TP. (ജ്യേഷ്ഠത്തി).

പൊന്നന്പലം:തന്നന്പലം നന്നെങ്കിൽ പൊ. ആ ടേണ്ട prov. (no need of going to temples).

പൊന്നരിതാരം orpiment, ഹരിതാരം S.

പൊന്നരിപ്പു sifting gold out of sand.

പൊന്നാങ്കണ്ണി Illecebrum sessile, used for wounds ചിററമൃതു പൊ. ഇവ ഇടിച്ചു a. med.

പൊന്നാക്കാശു a rough copper-coin = 2 pie.

പൊന്നാങ്ങള dearest brother (said by sisters).

പൊന്നാണി a gold pin.

പൊന്നാണിഭം gold coin, — ഭക്കൂട്ടം a bunch of different gold-pieces for trying the മാററു.

പൊന്നാനി, (old — ായിനി). 1. N. pr. Ponnāni, the chief colony of Māpillas, also പൊ. വാ യ്ക്കാൽ, & വായ്ക്കൽ TR. 2. the leader in singing. B.

പൊന്നാമര =പൊന്നാവീരം.

പൊന്നാന്പൂ Epidendrum spatulatum.

പൊന്നാരം (see പുന്ന —) flattery പൊ. കുത്തി യാൽ അരിയുണ്ടാകയില്ല prov. മച്ചിൻറെ പൊ'വും മാളികയും കണ്ടു Pay. beauty. എ ന്നുടെ പൊന്നാരപ്പൈതലേ പൂണ്ടേൻ CG. precious child (fr. ഹാരം).

പൊന്നാരവീരൻ GP65. = പൊന്നാവീരം Cassia occid., പൊന്നാരിവേർ Tantr.

പൊന്നാരിയൻ Palg. B. a rice-corn. CrP.

പൊന്നാശ avarice.

പൊന്നിങ്ങളേ my dear wife!

പൊന്നിടാരൻ Er̀. goldsmith as called by Pulayars.

പൊന്നിടുകാരായ്മ So. freehold property.

പൊന്നിൻകുടം TR. = പൊല്ക്കുടം.

പൊന്നിറ TR. see നിറ full value in gold.

പൊന്നിറം gold colour. പൊ'ത്താൾ KR. Sīta, the gold-coloured.

പൊന്നിയം N. pr. കുന്പം ൧൦ പൊ. പട കുറിച്ചു, പൊ. പുത്തൻപട കാണ്മാൻ, പൊന്നിയത്ത രയാക്കൂൽ ചെന്നു, പൊന്നിയത്ത് അരയാല്ക്കീ ഴ് നിന്നു TP.

പൊന്നുചങ്ങാതി TP. dearest friend.

പൊന്നുടമ = പൊന്പണ്ടം.

പൊന്നന്പൂ — ന്നിന്പൂ, see പൊൻപൂ.

പൊന്നൂഷം a plant, EM.

പൊന്നെഴുത്തു golden letters. പൊ'ത്തുളള ധ നുസ്സ് KR. with decorative figures etc.

പൊന്നോല a gold-leaf പൊന്തകിടു as ear-ornament of some women.

പൊൻപണം a gold-fanam, see പണം

പൊൻപണി working in gold. പൊ. ക്കാരൻ ചെട്ടി a goldsmith (in Talip. 32).

പൊന്പണ്ടം No. = സ്വർണ്ണാഭരണം.

പൊൻപാത്തി a cradle of gold-diggers അരി പ്പുപൊ. ൫ doc.

പൊന്പിളള a gold child കാക്കെക്കു തന്പിളള പൊന്പിളള prov.

പൊൻപൂ a flower made of gold; an imitation of the heavenly flower-rains, at coronation KU.

പൊൻപെങ്ങളേ dearest sister (said by brothers). പൊന്മ, vu. പൊയ്മ, (T. പൊൻവായി) the king-fisher, Alcedo bengalensis. മലപൊ. Halcyon leucocephalus, also പൊന്മാൻ MC.

പൊന്മണി gold-beads.

പൊന്മകൻ dear son; also = പെണ്മകൻ sister's son, hereditary prince (KM. സ്വർണ്ണപുത്രഃ).

പൊന്മയം golden പൊ'മായിട്ട് ഒരു ചട്ട Mud.

പൊന്മല the gold mountain.

പൊന്മാൻ 1. a gold-coloured deer AR. 2. = പൊന്മ q. v. king-fisher പൊന്മാനേ പോ ലേ കണ്ണു ചിമ്മി prov.

പൊന്മാല a golden garland .എരിക്കിൻപൂപ്പൊ. ചാർത്തുവൻ TP.

പൊന്മീൻ a gold-fish.

പൊന്മുടി a crown or mitre KR.

പൊന്മെഴുകു wax to try gold.

പൊൻവണ്ടു B. Cantharides.

പൊൻവാണിഭം shroffing. പൊൻ തൂക്കി പൊ. ചെയ്യുന്നു TP. — പൊ'ഭക്കാരൻ a money- changer.

പൊൻവാളം, പൊൻശകാല a gold rod.

പൊൻസൂചി a golden needle പൊ. കൊണ്ടു കുത്തിയാലും കണ്ണുപോം prov.

പൊയി poy T.M. (C. pusi = പൊളി, പൊളളു). 1. A lie, untruth, opp. മെയി as പൊയ്യേ പ റഞ്ഞു ചതിച്ചു — മെയ്യൊന്നു കല്പിച്ചു Bhr. പൊ യ്യേ പറയും ചിപർ, പൊയ്യായ വ‍ാക്കുകൾ Mud. പൊയ്യല്ല Nal. 2. illusion, cheat, like മായ f. i. ഇപ്രപഞ്ചങ്ങൾ എല്ലാം പൊയ്യെന്നുരചെ യ്യാം; ഭേദപ്പൊയ്കൾ KeiN. സീതയെ പൊയ്യാൽ കവർന്നു AR. നദിതന്നിൽ പൊയ്യേ മരുന്നു കല ക്കിയതും നീയേ Bhr.

പൊയികാൽ B. notches cut in cocoanut-trees for climbing them.

പൊയ്ക്കാൽ a wooden leg, stilts ചേറു കടപ്പാൻ ഒരു കൂട്ടം പൊ.

പൊയ്ക്കാരൻ, — രത്തി Palg. = കുരളക്കാരൻ.

പൊയ്ചില a charmed stone? പുനെന്ത പൊ. RC. (or large).

പൊയ്തല the dried & bent top of a dying cocoanut-tree.

പൊയ്തലച്ചി 1. a dying palm. 2. Lawsonia inermis (പുത്തലച്ചി Rh.).

പൊയ്ത്ത (part. of പൊയ്ക്ക T. to lie) in പൊ യ്ത്തവഴി a cross-way, by-path.

പൊയ്വഴി Bhr. a false way, one of the defences of a fort.

പൊയ്വാക്കു a lie.

പൊയിൽ Low ground, f. i. in നെടുന്പൊയിൽ, പൊയിൽപാടു; see പൊഴിൽ.

പൊയ്ക poyγa T. M. (C hoyu to ford) A pond, water-pool; (loc.) flower-garden, see പൊ ഴിൽ. — താമരപ്പൊയ്ക, etc.

പൊയ്യ = പൂഴി loc. കൈക്കു ചോര പററീട്ടുളളതു പൊയ്യകൊണ്ടു തോർക്കുന്നു (Mpl.).

പൊയ്യുക poyyuγa (C. puyyal war, hoyyu to kill). To fight, fence നീചനെ പിന്നേ നാം പൊയ്തു നിന്നീടുവാൻ പോക വേണം CG.; ക ച്ചില (189) ചുററിപ്പൊയ്ക, നായരോടു കൊണ്ട പ്പൊയ്തു, കണ്ണനും പന്നിയും പൊയ്യുന്നു TP.

VN. പൊയ്ത്തു fencing പോരോ പൊയ്ത്തോ കു റിച്ചു, പൊ പടിക്കേണം എനക്കു, നെടു ന്പൊയിലേ പൊയ്ത്തിന്നുപോയി, പൊയ്ത്തു മ ടക്കി വന്നു, നിന്നോട് എനക്ക് ഒരു പൊ'൦ പടയും ഇല്ല, തമ്മിൽ പൊ. വിട്ടിട്ടു ആഴക്കു എണ്ണക്കു പുണ്ണങ്ങുമില്ല TP. contest, duel.

CV. പൊയ്യിക്ക to let fight കുഞ്ഞനെ എങ്ങനേ കൊണ്ടപ്പൊയ്യിക്കേണ്ടു TP.

പൊരി pori T. M. Te. (C. puri fr. പൊരു പൊരേ). 1. What is parched = നെൽപൊ രി f. i. ദധിമധുഘൃതപൊരിപൂജാദ്രവ്യം KR. 2. parching തീയിൽ കാമനെ പൊരിചെയ്തതു Anj. 3. a spark തീപ്പൊരിപാരം എഴത്തുട ങ്ങി CG. (T. also പൊറി).

പൊരികാരം B. potash.

പൊരിച്ചുണങ്ങു see ചുണങ്ങു.

പൊരിയവിൽ small biscuits.

പൊരിയുക T. M. (C. Tu. pottu). 1. To be parched, baked അഗ്നിയിൽ വീണു പൊരി ഞ്ഞു Bhr.; തീയിൽ കിടന്നു പൊരിഞ്ഞു മറികയും, പാററകൾ പോലേ പൊരിഞ്ഞു ചത്തു CG.; വെ യിലത്തു പൊരിഞ്ഞു പോരി vu.; വെയിൽ ഏററു ചുട്ടുപൊരിഞ്ഞു CG. 2. to crackle, pop പൊരം പൊരിഞ്ഞൊരു കൊളളി CG.; അരിപൊരിയും പോലേ വെടിവെച്ചു TP.; നിറന്ന ദീപം പൊ രിഞ്ഞു മങ്ങി, അഗ്നി പൊട്ടിപ്പൊരിഞ്ഞിടത്തൂട്ടു Bhr. (bad omen), എൻറെ മേൽ തീ പൊരിഞ്ഞു sparks flew on me. 3. (T. പൊരുക്കു what goes off), to become disconnected പല്ലു പൊ രിഞ്ഞുപൊയി came out. so തലനാർ = കൊഴി ഞ്ഞു. വെട്ടാത്ത നായർക്കു പൊരിയാത കുററി prov. പൊരിക്ക 1. So. to fry, parch നെൽ പൊ രിച്ചു മലരാക്കി = വറുക്കുക. 2. to eradicate, മരം transplant നെല്ലു, chiefly കുററി പൊ. prov. പൊരിച്ചു നടാൻ ആവശ്യമില്ലാത്ത കൃഷി MR.; പറിക്കുന്നു പല്ലും പൊരിക്കുന്നു വേരും KR.; സാലം അന്യോന്യം പോരിച്ചവർ തച്ചുതച്ചു AR.

VN. I. പൊരിച്ചൽ parching; great heat, covctousness.

II. പൊരിപ്പു coming out, getting loose. പൊ. കല്ലു the decomposing layer of loose stones above the work-stones.

പൊരിപ്പൻ So. a frying pan.

പൊരിയൻ 1. having a dry scurf B. 2. an uprooter in തിടന്പുപൊരിയൻ q. v.

പൊരിയാൽ എടുക്ക No. vu. = ചൂടാന്തരം 377 (from fire, sun, fever, etc.).

പൊരുക poraγa T. M. Te. (aC. pordu). 1. To meet in battle, fight. With Soc, also Ace, അ രക്കരെപ്പൊരുതാർ RC; മന്മഥൻ നിന്മൂലം ന മ്മെ പൊരുന്നതു CG.; ഒന്നു പൊരേണം നമു ക്കിന്നു Nal.; ഒപ്പം പൊ Bhr.; പൊരുവാൻ വന്നു, പൊരുതൊടുക്കി KR. Of different contests ചൂതു, ചതുരംഗം പൊ. Bhr. 2. to vie, emulate ഇടിപൊരുന്തരം അലറി RC. Often എതിർ പൊ., അങ്കം പൊ.

VN. പോർ q. v. & പൊരുതൽ, whence aM. T. പൊരുതലിക്ക to contend Vl.

പൊരുതുക (mod.) = പൊരുതുക, as നിന്നോടു കൂ ടി പൊരുതുവാൻ ഏററവും ആഗ്രഹം Nal.; രാമനും രാവണനും പൊരുതും വണ്ണം Bhr.; പൊരുതി മരിച്ചു Bhg. (also പൊരുവുക).

CV. പൊരുവിക്ക, — തിക്ക to cause id. No.

പൊരുട്ടു, see പൊരുൾ.

പൊരുന്നുക porunnuγa (T. — ന്തുക, C. Te. pondu, pońču). 1. v. n. To be joined, agree, suit together കരവിരൽ പൊരുന്നുനതിന്നു കീഴ് മുറിക, മെയി പൊരുന്തി ഏഴും RC. ഈ വഴക്കു പൊ'൦ will be made up. തമ്മിൽ പൊ. ഇല്ലല്ലോ vu.; ഇത്താവടം ചേർത്തതു ചാലപ്പൊ' ന്നൂ, കാഞ്ചി നിണക്കു പൊ'ന്നൂതേററവും, കണ്ടി ക്കൽചേലഉടുത്താൽ ഇന്ന് ഒട്ടും പൊരുന്നാ CG. does not become me. അവൻ പൊരാളികൾക്കു പൊ'കയില്ലേതും Bhr. an unworthy antagonist. വാനം പൊരുന്തിന വിമാനങ്ങൾ RC. suiting heaven. നിന്നിൽ സ്നേഹം മാനസേ വന്നു പൊ രുന്നിപ്പടർന്നിതു Bhg. rests on the mind (=2.). 2. to sit on eggs, hatch, brood പൊരുന്നി കുട്ടി കൾ ആയാൽ MC; പൊരുന്നിയ മുട്ട V2. Often Inf. കോഴി പൊരുന്നയിരിക്കുന്നു vu. പൊരുന്ന വെക്ക to set on eggs.

VN. I. പൊരുത്തം T. M. (Te. pontanam). 1. Suitableness, accord. വയററിന്നു പൊ. agrees with the stomach. പൊ. ആക്ക to take in good part. 2. the conjunctions or favorable symptoms of an intended match (28, of which 8 are indispensable: രാശി — agreement of the nativities, ദിന— of week-days, രാശീശ—of planets, ഗണ — of descent, as man f. i. assorts ill with Rāxasas disguised as men, tolerably with Gods etc.). പൊ'ങ്ങളിൽ മനപ്പൊ. മതി prov. പൊ. നോക്കുക an astrologer to search out the advisability of a marriage. ഇവർ തമ്മിൽ നല്ല പൊ No. — പൊ'മുളള നേരമേ പുറപ്പെടേണം Pay. ഓളേ കയ്യാൽ പൊ. നല്ലു TP. she has to perform the ceremony.

പൊരുത്തക്കാരൻ (1) Palg. a mediator = നടുവൻ.

II. പൊരുത്തു (Te. pottu, Tu. podde). 1. joining, agreeing. പൊരുത്താക്ക to conciliate, gain over (Palg. പൊ. പറക).* 2. hatching, പൊരുത്തിൽ കിടക്ക, വെക്ക. 3. T. a joint, So. the nape of the neck. 4. a match, lunt V1. 2. (* a broker).

v. a. പൊരുത്തുക T. M. 1. to join together, fit into each other. കരിവിയും കൊഴുവും പൊ. to fix a handle, adjust. ചരക്കിഴിച്ചു മച്ചിലും മരത്തിലും പൊരുത്തിനാർ Pay. laid carefully up. പൊരുത്തിയിടുക‍. 2. to reconcile.

III. പൊരുന്നൽ 1. harmony. 2. time of brooding.

CV. പൊരുന്നിക്ക to get hatched, കോഴികളെ ക്കൊണ്ടു പൊ'ക്കുന്നു MC.

പൊരുപൊരേ (Onomat.) With a popping or crackling noise, പൊരുപൊരുക്ക.

പൊരുവിളങ്ങാ B. a ball of baked meal etc. (ഇളങ്കായി?).

പൊരുവുക poruvuγa, an amplification of പൊരുക 1. To emulate കുളിർ മതിയോടെതിര പൊരുവും ഇവൻ Nal. 2. to outdo; to scold, abuse (past പൊരുതു).

പൊരുൾ poruḷ T. M. (C. puruḷu, Tu. porlu beauty, see പൊരുന്നുക). 1. What belongs to one = അർത്ഥം, riches പൊരുളവനുളളതടയ ന ല്കുവൻ Bhr 8. പൊ. കനക്കേ ഉണ്ടു V1. is rich. പൊരുളാശ (rather T.) = ദ്രവ്യാഗ്രഹം. 2. contents, meaning പുസ്തകം നോക്കി പൊ. പറഞ്ഞു Nal. വായ്പൊ. CG. മറപൊരുൾ VCh. the hidden,

real signification. നാലു വേദപ്പൊ'ളാകുന്ന നാഥനെ Bhr.; പോരു ചെയ്തതിൻ പൊ. എന്തു KR. the cause. പൊ. പറക to expound, preach V1. പൊ. തിരിക്ക to explain, interpret. പൊ. തിരിപ്പു translation.

പൊരുട്ടു T. M. cause. അതിൻ പൊ. for its sake, in gram, explanation of Dat. case.

പൊരുളിക്ക No. to mind, think of; see പുരളിക്ക.

പൊർത്തുഗാൽ Portugal, also വന്പെഴും പ്രത്തു ക്കാലും Nasr. po., V2. — പൊർത്തുഗിമാവ് (the fruit — മാങ്ങ) Semicardium occidentale (as brought by the Portuguese).

പൊർളാതിരി Porḷāδiri, & പൊറളാതിരി

പൊർളളാ — Title of the Kaḍattuwa Rāja, പൊ. ഉദയവർമ്മരാജാവവർകൾ TR. 1796. KU., see പോലനാടു. In T. പൊറയൻ is title of Chēra kings (fr. പൊറ mountain).

പൊറത്തിയ തങ്ങൾ N. pr. A Māpiḷḷachief, Kōya KU.

പൊറാട്ടു por̀āṭṭụ B. Imitation, mimicry = പുറാട്ടു.

പൊറി por̀i T. aM. Sign, knowledge, in പൊറി വില്ലയാഞ്ഞിരാഘവൻ ഇത്തുടങ്ങിന മൂലം RC.

പൊറുക്ക por̀nkka T.M.C. 1. To bear, sustain, tolerate എന്നുളള ചൊൽ എല്ലാം ഞാൻ പൊറു പ്പൻ CG.; കഷ്ടങ്ങൾ ഒട്ടുമേ പൊറായ്കയാൽ VCh., രോഷത്തെ പൊറായ്കയാൽ Bhr. (so കോപം Mud.). ദാഹം പൊറാഞ്ഞു AR.; ശോകം പൊറാ ഞ്ഞു കരക Mud. driven by. Often impers. അ തുകണ്ടു പൊറുത്തില്ലെനിക്കു, എന്നാൽ പൊറാ ത്ത കാര്യം Bhr. That which is to be borne, in adv. part. വെന്തു പൊറാഞ്ഞു Bhr. could not bear to be burnt. കണ്ണനെ കാണാതേ ഉണ്ടോ പൊറുക്കാവു CG. 2. to pardon സർവ്വം പൊ റുക്കേണം, പൊ. എല്ലാംകൊണ്ടും, എന്നെക്കുറി ച്ചു പൊറുത്തുകൊളേളണമേ Bhr.; എല്ലാം പൊ റുത്തു കൊളേളണമേ AR.; പിഴച്ചതൊക്കയും പൊറുത്തുകൊളേളണം KR.; എൻപിഴ നീ പൊ റുപ്പൂ CG.; എൻറെ ദുഷ്ടവാക്കും പൊറുക്കേണം PT.; വിപരീതമായി നിന്നവർക്കു പൊറുത്തു TR.

3. to abide, stay ആരുടെ നാട്ടിൽ പൊ'ന്നു നിങ്ങൾ, നമ്മുടെ നാട്ടിൽ കിടന്നു പൊ'ക്കുമോ SiPu.; കാലക്ഷണം പൊ. AR.; അന്നേത്തേയിൽ അവിടേ പൊ'ത്തു TP.; ഇങ്ങനേ നാട്ടിൽ ഇ രുന്നു പൊറുക്ക സങ്കടം തന്നേ TR.; രാജ്യത്തി രുന്നു പൊറുത്തീടാം PT. — to support life എ നിക്കു പൊറുപ്പാൻ തരേണം; പൊറുക്കുന്നവൻ a man well to do. സ്ത്രീക്കു പൊ. to cohabit. അവൾക്കു പൊറുത്തവൻ her husband. 4. to recover, heal പൊറുക്കുന്ന മുറി opp. മരിപ്പാന്ത ക്ക മുറി TR.; അതു പൊറായ്കിൽ MM.; മൂവായി രത്താണ്ടേക്കു പൊറായ്നിൻ മുറിവു Bhr.

VN. I. neg. പൊറായ്മ impatience, eagerness (T. So. envy).

പൊറുക്കരായ്ക (— റാ —), — യ്മ No. envy = കണ്ടുകൂടായ്മ 2.

II. പൊറുതി pos. പൊ. ഇല്ലടിയന്നു 1. patience, endurance പൊ. ഇല്ലടിയുന്നു UR. cannot bear it. അതുപൊ. യോ Bhr. it's intolerable. ഏററം അപരാ ധമുളെളാരെനിക്കു മുററും പൊ. ഇല്ലാതേ വ രും Mud. 2. pardon കുററത്തിന്നു പൊ. കൊടുപ്പാൻ, രാജാവിന്ന് എഴുതിവന്ന പൊ. TR. (= മാപ്പ്). 3. subsistence ദിവസപ്പൊ റുതിക്ക' ഏതുമില്ല; — abiding ഞങ്ങൾക്കീനാ ട്ടിൽ പൊ. യില്ല Anj.; ഞങ്ങൾക്കു നാട്ടിൽ കുടിയിരുന്നിട്ട് പൊ. ഇല്ല; കുടിയാന്മാർക്കു പൊ. ഇല്ലായ്കകൊണ്ടു;TR. no safety. കു ഞ്ഞനും കുട്ടിക്കും പൊ. യല്ലാതേ കണ്ടു വന്നി രിക്കുന്നു TR.; ശേഷമുളേളാർകളെ നാട്ടിൽ പൊ. യല്ലാതേ ചമഞ്ഞിതു Mud.; പൊ. കെ ടുക്ക to oppress, dispossess. 4. cohabitation. 5. relief. കുടികൾക്കു പൊ. ഉണ്ടാകു മോ TR. ദുരഭിമാനത്തിന്നു വളരേ പൊറുതി യായി Arb. cured of his vanity.

പൊറുതികേടു 1. dissatisfaction നിച്ചേൽ അന്യായം ഇടും ആളുകൾ വന്നും പൊ. TP.; annoyance പാരം പൊ'ടുണ്ടവർക്ക് ഒക്കവേ Mud. 2. destitution, destruction of a family.

പൊറുതിക്കാരൻ a man of affluence.

പൊറുതിമുട്ടു destitution.

പൊറുതിയിടം (& പൊറുതി) lodging V1.

പൊറുപ്പു sufferance; cure; comfort.

CV. പൊറുപ്പിക്ക 1. to render tolerable, alleviate. പോർ പൊ. Bhr. to restore the

battle. വിശ്വാസം നിന്നേ പൊ'ച്ചു PP.; കൈകൾകൊണ്ടു തലോടി പൊ'ച്ചു AR. tended the wounded. 2. to sustain, as a wife ഒരുത്തിയെ താലി കെട്ടി പൊ'ച്ചു VyM., family = പുലർത്തുക; to preserve (as പ്രജക ളെ) സുപുത്രനെ കളഞ്ഞ രാജാവു പുരത്തിലു ളേളാരെ പൊ'ക്കുമോ KR.

III. പൊറുമ 1. patience, പൊ. യും മാതൃപിതൃ ശുശ്രൂഷയും KR.

പൊററ pot/?/t/?/a (T. slight elevation fr. പൊറ q.v., Te. പൊട്ടി short). 1. A slight elevation in rice-grounds = കരക്കണ്ടം No., തറ Trav. പൊ. മേലേ ചാള vu.; ഞാററുപൊ. (411) nursery of rice-plants. 2. exposed roots of cocoa-palms = ജടവേർ. 3. the dried pus of ulcers, pellicle of itch, scab ചിറങ്ങിൻറെ പൊ. അടർത്തുന്നു, കുരുപ്പിൻറെ പൊ. — also ഉളളി പ്പൊററ = ചുള V2. 4. what is slight, useless, a mote. പൊററപ്പാറ bad, stony ground. പൊ. ക്കാര്യം = ആകാത്ത.

പൊററകൃഷി (1) Palg. = കരകൃഷി No.

പൊററൻ B. (=പൊററ) കെട്ടുക to incrustate.

പൊററു pot/?/t/?/u (fr. പൊൻ? gold-like or = പൊ ത്തുക). 1. Anointing the head with oil, as esp. in Cancer month കർക്കടകപ്പൊ. lasts a forenoon, തേച്ചുകുളിയും പൊററും വേണം. 2. a mark on the forehead, = പൊട്ടു, തിലകം.

പൊററുടി aM. T. = പൊൽത്തുടി RC

പൊലി polī T. M. 1. Increase (=പൊലിവു, പൊലു) കാലപ്പൊലിക്കു സമംVyM. — താലപ്പൊ ലി 446. 2. a heap of corn thrashed but not winnowed. പൊലി (& — ലു) കൂട്ടുക.

പൊലിക്കടം കൊടുക്ക to lend on usury.

പൊലിക്കററNo. a sheaf claimed by the Janmi during harvest from the daily task of each of his tenants' reapers.

പൊലിക്കാണം 1. V1. dowry ദേവകൻ നൽ പൊ'വും നല്കിനാൻ (when marrying his daughter), ഏറിയിരുന്ന പൊ. CG. (given by Balabhadra with his sister to Arjuna). 2. No. a present of money to actors & devil's-dancers.

പൊലിച്ചെലവു particulars of money expended B.

പൊലിപ്പണം V1. money given at a marriage to the church. Nasr.

പൊലിയുക T. M. (C Tu. to sew, Te. to die). 1. To be accumulated ൨൦ കൈ പൊലിന്ത വൻRC. Rāvaṇa. നലം പൊലിന്തനിശാചരർ RC. the best R. 2. to be covered, closed കൺ പൊലിഞ്ഞീടിനാൻ എന്മകൻ CG. sleeps. 3. to be extinguished കാററിനാൽ ദീപജ്വാല പൊ ലിഞ്ഞിതു SiPu.; പൊലിഞ്ഞു പൊകട്ടേ V1. a curse = die! പൊലിയാവിളക്കു always burning.

പൊലിക്ക 1. To measure corn-heaps, paying the reapers in kind തുരുന്പു പൊ'ച്ചു തരി ക; നട്ടു പൊലിക്ക to give a harvest feast to slaves. വാളിപ്പൊ. TP. to finish sowing. 2. to give clothes at a marriage (Nasr.),ഒല്ലി പൊ' ച്ചിടുക (Cann.); പൊലിച്ചിടുക No. money, clothes, jewels, etc. given by spectators to actors & devil's-dancers in return for their performances; പണം പൊ. No. to contribute to a കുറി 4 — 271.; to club together B. 3. to extinguish ദീപത്തെ പൊലിച്ചീടിനാൻ Bhr.; തീപ്പൊ'ച്ചീടിന പാല്ക്കലം തങ്കീഴേ CG.; കത്തി ച്ചു പൊലിച്ചു പുക കൊടുക്ക a. med., ദീപം പൊ'ച്ചു കളഞ്ഞു CG.; തീ പൊ'ച്ചു ചാടി Bhr. VN. I. പൊലിച്ചൽ, II. പൊലിപ്പു increase; destruction B.

III. പൊലിവു 1. accumulation, collection, contribution; present to an exhibitor. 2. extinction.

പൊലിമ polima (fr.prec.) 1.Increase; bulk.B. 2. excellence ഉലകിലിഹ പൊ. യോടു വലിയ ശിവഭക്തൻ SiPu. 3. play, diversion പൊ. യോടായുധം പോരിന്നയക്കരുതു Bhr 6. (explained as = നേരന്പോക്കോടേ).

പൊലിശ poliša So. T., പൊലു No. Interest on paddy, gen. 10% (for. ചാമ 20%), sometimes as much as 20 pct. നെല്ലു പൊലുവിന്നു കൊടുത്തേടം prov.; പൊലുനെല്ലു TR.; പൊ ലുക്കും പലിശെക്കും doc.

പൊൽ pol T. aM. = പൊൻ Gold, before ക, ച, ത, പ.

പൊൽക്കലശം a golden censer, പൊ. പൊട്ടി Bhr.

പൊൽക്കുടം a golden pot, പൊ'ങ്ങൾ നേരാം തൈക്കൊങ്ക Bhr.

പൊൽച്ചോറു fine rice പൊ'റുണ്ണാൾ Pay.; so

പൊൽച്ചിലന്പു CG.; (but പൊഞ്ചരടു).

പൊൽത്തളിർ a golden lotus-flower, പൊ'രടി കൂപ്പി Bhr.; ചെന്പൊ. Nal.

പൊൽത്താമര id.; so പൊൽത്താർമ്മകൾ SG., പൊൽത്താർ മാനിനി Laxmi. — പൊൽത്താ ലം CG. — പൊൽത്തേർ RS.

പൊല്പാത്രം Bhg. a golden vessel.

പൊൽപ്പൂ a golden flower. പൊ. ന്പരാഗം CG.; പൊ. വിൽ മാനിനി Bhr. Laxmi.

പൊല്ലാ pollā T. M. C. To be bad, evil (neg. of പൊൽ to shine, Te. be agreeable; prh. = ഒല്ലാ, വല്ലാ) പൊല്ലാ പിരിവതു RC. adj. part.

പൊ. പേചുകിൽ, പൊല്ലാർ കുലം RC.

പൊല്ലാത bad പൊ. ഫലം വരും ഒല്ലാത കർമ്മം ചെയ്താൽ, പൊ. പൊയ്പറയും Bhr.; നല്ല കാര്യം എന്നും പൊല്ലാത്ത കാര്യം എന്നും KR.

പൊല്ലാപ്പു T. So. Palg. (ഉണ്ടാക്ക) mischief, also പൊല്ലായ്മ.

പൊല്ലാപ്പുക്കാരൻ Palg. Weṭṭ. a mischief-maker, തകറാർക്കാരൻ.

പൊല്ലുക polluγa T. So. (C Tu. poli) To sew, mend mats or baskets.

CV. പൊല്ലിക്കo B. to have them mended.

പൊളവൻ Trav., see പുളവൻ.

പൊളി poḷi T. M. l. (=പെളി). A streak, split, chip. ഓടു പൊളി തീർക്ക to repair a roof; what is torn, as a palm-leaf, umbrella. കെട്ടും പൊളിമുറി cancelment of a deed which is not forthcoming. So. 2. a layer, membrane of skin, rind ഒരു പൊളി തോൽ പിടിച്ചു കളയും to thrash well, so as to flay. പുറന്പൊളി q. v., അകന്പൊളി of bamboos for mats, മുറം, പരന്പു etc. 3. a cake. 4. a lie (=പൊയി, പൊളളു). നാരിമാരോടു പൊളി പറയും Bhr.; പൊളിയ ല്ല Bhg.; നേരോ പൊളിയോ TR.; പൊളി പറ വാൻ അവൻ (— നേ) കഴിച്ചേ വേറേ ആൾ ഉളളു prov. പുളിക്കു സത്യം ചെയ്ക V2. perjury; പൊളിവാക്കു excuse.

പൊളിയാണ Cat R. perjury.

പൊളിവെടി firing without shot.

പൊളിയുക poḷiyuγa M. T. (Tu. poli). 1. Coverings or roof to break, അട്ടം, (കോട്ടം), ആകാശം പൊ. prov. പാത്രം എന്നോടു പൊളിഞ്ഞതല്ല No.; കൂടിയതു പൊളിയാതേ Mud. തിങ്കൾ തന്നു ടൽ പാതി പൊളിഞ്ഞിങ്ങു വീണ നേരം CG.; skin to be peeled off കണ്ണിലേപ്പൂ or പടലം പൊളിഞ്ഞുപോം a. med.; പൊളിഞ്ഞു പോക V1. to die flayed, as of smallpox. — met. കടം പൊ ളിഞ്ഞു പോക No. = വീട്ടിപ്പോക. 2. So. to feel hot ചൂടു പൊ. V2. to stifle; to ache B. (= പൊ ളളുക).

പൊളിക്ക M. Tu. 1. To break open, as പെ ട്ടിയെ വെട്ടിപ്പൊ., പൂട്ടുപൊ. jud. കത്തു പൊ ളിച്ചു നോക്കി TP.; to unroof ക്ഷേത്രങ്ങളും കൂലകങ്ങളും പൊളിച്ചു TR. (Mohammedan rulers). ആശാരിയുടെ വീടു പൊളിച്ചു ചര ക്കുകൾ എടുത്തു കട്ടു കൊണ്ടു പോയി, കുത്തി പ്പൊ. TR. house-breaking. ആരാൻറെ ക ണ്ണാടി പൊളിക്കൊല്ല prov. കുശവൻ പൊ ളിച്ച കലത്തിന്നു വിലയുണ്ടോ prov.; to peel തോൽ പൊ.; തല തച്ചു പൊ. MR. to break one's head. നഖം കൊണ്ടു മാറിടം Bhr.—met. മാർഗ്ഗം പൊളിക്ക Mpl. to apostatize. 2. to undo പൊളിച്ചു കെട്ടുക to thatch afresh. പൊളിച്ചെഴുതുക to cancel & renew a deed. അവൻ മരിച്ച ശേഷം പൊളിച്ചെഴുതേണ്ടുന്ന ഞായം നടത്തുക caus. ജന്മിയോടു പൊളി ച്ചെഴുതിച്ചു MR.

VN. പൊളിച്ചൽ V1. suffocation with heat.

പൊളിച്ചെഴുത്തു renewal of a lease; a new bond; a fee paid to the proprietor on the renewal of a lease.

CV. പൊളിപ്പിക്ക to destroy roofs etc. ആല യെ പൊളിക്ക എങ്കിലും പൊ. എങ്കിലും ചെയ്തിട്ടില്ല. TR.;കുടി പൊ. MR.; അടക്കു പൊ. TP.

പൊളുകുക poḷuγuγa = പൊളളുക. 1. To burn, blister തീത്തട്ടി പൊളുകും പോലേ Nid 17.;

ചന്ദനവും പോലും തട്ടുന്ന ദിക്കും പൊളുകും CC.

പൊളുകും a blister; watery eruption.

പൊളുന്നിര, പൊളുകിര, പെളുതിര, പൊളീര, പൊളൂര, No. freckles, brighter spots from cutaneous diseases: ചേരപ്പൊ. black, വെളളപ്പൊ. white etc. അവളുടെ മേലും മാറത്തും പാൽപൊളുനിര വീണിരിക്കുന്നു (considered a beauty).

പൊളെക്ക = പൊളെളക്ക, as തേരട്ടനീർ മേൽ പററിയാൽ പൊ'ക്കും MC.

പൊളുക്ക poḷukka 1. A slice (= പൊളി) as of mango, which has 4 പൊ.;.; the 2 larger വട്ടിപ്പൊ. 2. a piece of ചെകരി. 3. splinters as from stones cut, wood- shavings.

പൊളുക്കപ്പായി No. = വലിയ കണ്ണിയുളള പായി.

പൊളുക്കവിൽ No. കട്ട കെട്ടിയ അവിൽ.

പൊളോർന്തൻN. pr. m. (= പൊളള, കുരുന്തൻ).

പൊളള poḷḷa (fr. പൊളളു). 1. A tube; pipe. പൊ. വള a hollow bracelet, (opp. കട്ടിവള). പൊളളയോ കട്ടിയോ? prov. 2. the throat അവൻറെ പൊ. എല്ലിൽ പിടിച്ചമർത്തു (jud. Palg.). 3. perforated, empty; a bamboo മര ങ്ങൾ കേടും പൊളളയും ഊനവും ഇല്ലാതേ ഇരി ക്കേണം doc. (C. puḷuku hole in trees). ചുമർ പൊ. യായ്തീർന്നു (thro' white-ants). 4. blister, bubble = പോള. V2. 5. title of Pulayar chieftains, prob. from the silver-bracelet they wear; hence N. pr. of Pulayars, also പൊളള കുരു ന്തൻ Polōrndaǹ (see ab.).

പൊളളക്കായി Cocculus Indicus = പൊളളക്കുരു V2.

പൊളളച്ചീര a potherb with hollow stalks.

പൊളളമുള a hollow kind of bamboo.

പൊളള മുളകു blighted pepper V1. No., see foll.

പൊളളു poḷḷụ Tu. M. C. (Te. T. pollu, T. poḷḷua to bore). 1. Empty, hollow പൊളളു വക മുളകു TR.; പൊളളുകായി abortive fruit or grain. 2. a bubble V1., a lie = പൊയി, പൊളി in po. പൊ. പറക Bhr 7.; പൊൾ പറഞ്ഞെന്നെ ചതിക്കയും വേണ്ട VilvP.

പൊളളൻ a liar.

പൊളളുക 1. To rise in bubbles or blisters കൈക്കു തീപ്പൊളളി MR.; അച്ചിക്കു പൊളളും നേരം prov. Impers. അവൾക്കു നന്നായി പൊ ളളി to be burnt or scalded. കൈ പൊളളി പ്പോയി, പാന്പിൻ കടി പൊളളുന്നു; കായവും പൊളളി VetC. Feverish. കഞ്ഞി തണിഞ്ഞോ പൊളളുന്നുവോ, പൊളളുന്നത് opp. കുളുർന്നതു (warm & cold meals). 2. met. to be in a blaze, furious against പൊളളി തുടങ്ങും സുഹൃ ത്തുകളോടു Sah.

VN. പൊളളൽ 1. blistering, a pustule. 2. burning, despair.

CV. പൊളളിക്ക to blister, തീപ്പത്തികൊണ്ടു പൊളളിച്ചു No.

പൊളെളക്ക B. 1. to be blistered. 2. to rise in bubbles, to bubble

പൊഴക്ക, see പുഴക്ക.

പൊഴി po/?/i T. M. (C. hoyyu & pūyu, Te. hōyu). 1. Pouring, shower രണ്ടു മുകിൽ മല മീതു പൊഴി പൊരും മഴ പോലേ RC. vying in pouring. 2. a groove, as in door-frames; seed-bed, or division of such (പൊഴിൽ); a hole, outlet of a river into the sea. പൊഴി ഇ ടുക, വീഴുക B.

പൊഴിക്കൂട്ടം N. pr. Kulašēkhara's residence. ഭഗവതിയുടെ വിലാസം പൊഴിയുന്നവിടേ KU.

പൊഴിയുക 1. v. n. To pour down, flow off മഴ പൊ. = പെയ്ക vu.; കവിൾത്തടം തന്നി ലേച്ചാലപ്പൊഴിഞ്ഞ വിയർപ്പുകൾ CG.; മാരിനേർ പൊഴിഞ്ഞ ശരങ്ങൾ Bhr.; met. ഊക്കു പൊഴി ഞ്ഞൊരു വിസ്മയം CG. 2. to drop as leaves, fruits ജലത്തിൽ പൊഴിഞ്ഞ ഫലങ്ങൾ. 3. v. a. to shower മേഘങ്ങൾ മാരി പൊഴിയുന്നതു പോ ലേ രാമരാവണന്മാർ ബാണഗണം പൊഴിഞ്ഞു AR.; ഉന്പർ or അമരർ പൊഴിന്തനർ പൂവു കൊണ്ടേ, പൂവാൽ RC.; പൂമഴ പൊഴിയേണം ദേവകൾ എല്ലാവരും KR.

പൊഴിക്ക v.a. 1. = പൊഴിയുക 3. To shower down ഇന്ദ്രൻ ചതുർമ്മാസം മഴ പൊ'ക്കുന്ന പോ ലേ KR.; ബാണഗണം പൊഴിച്ചു AR.; അസ്ത്രം, ശരം, ബാണജാലം പൊ. Bhr.; അശ്രുക്കൾ Bhg. 2. to let drop. രോമം പൊ. Nid. to lose hair. അടിച്ചു പൽ പോ'ക്കേണം Si Pu.;

ചോതനയിൽ നെയി പൊ. V2. to measure oil. ചില (കൊന്പു) വർദ്ധിച്ചു മരങ്ങളും പൊഴിക്കും CC. to fell or engender trees? 3. to make a groove in stone or wood V1. വെട്ടി പൊ. CS.

VN. I. പൊഴിച്ചൽ pouring; oozing.

II. പൊഴിപ്പു 1. overflowing; giving overdue measure V1. (a ചോതന of oil to each measure). 2. grooving, a groove B.

CV. പൊഴിപ്പിക്ക to cause to pour down ചി ന്തിച്ചു മഴപൊ'ച്ചാൻ KR.; ചന്പകം തൻ പൂവും ചാലപ്പൊ., ബാണം തറപ്പിച്ചിട്ടല്ലൽ പൊഴിപ്പിച്ചു CG.

പൊഴിൽ po/?/il T. M. (C. puḷil sand-bank in rivers). 1. Watered ground. പൂവാർ പൊ. RC. a flower-garden. കുളുർ പൊഴിൽ ചൂഴില ങ്കനകർ, അണിപൊഴിൽ ചൂഴിലങ്കമന്നാ RC. sandy shore (or ocean? in a. T. world). 2. a piece of low ground പൊയിലിൽ അരിയുന്ന തീയൻ TP.; also പൊയിലിൻ പാടു, പൊയിലു ന്പാടു (So. പുകിൽ), പൊയിലിൽ തൊടിക MR.

പൊഴുതു po/?/uδụ T. M. (Tu. portu, Te. proddu, C. pottu fr. C. poḷe to shine, Te. poḍuču to pierce, the sun to rise). 1. The sun, day അതു പൊഴുതു Bhr. അതു പൊഴുതിൽ Mud. = അ പ്പോൾ, see പോതു. 2. an auspicious time. പൊ. കൊൾക to fix on such a time (a marriage etc.). ഇഷ്ടമായുളള നൽ പൊ., നല്പൊഴുതാണ്ടൊ രുരാശി CG.; നല്ലൊരു പൊഴുതിൻ നേരം KU. 3. the new moon (loc).

പൊഴുതൻ N. pr. m. (sunlike?).

പൊഴുതുമുടി = പിറപ്പുമുടി (പൊ. കളഞ്ഞു കുടുമ വെപ്പു).

പൊഴുത്തി po/?/utti, Tdbh. of പ്രവൃത്തി as വ ല്ലിപ്പൊ.; also പുത്തൂർ പൊഴുത്തിയിൽ TR.

പൊഴുത്തിക്കാരൻ, പൊയിത്തിക്കാരൻ the manager of an estate in behalf of the proprietor (& = പാർപ്പത്യക്കാരൻ) പൊഴുത്തി ക്കുന്നു etc.

പോക pōγa 5. 1. To go, go away, go towards. തൻ ഇടത്തിന്നു പോയിനാൻ Mud. ചെ വിട്ടിൽ പോകാ prov. does not enter. ലക്ഷ്മ ണൻ ഇനി ഉണ്ടോ ജീവിച്ചിരിപ്പാൻ പോകുന്നു KR. will he wish to live any longer? ഇനി നിങ്ങൾ വിചാരിപ്പാൻ പോണ്ടാ TR. (=പോ കേണ്ട) no delay granted. പോകുംവഴി, പോ കുംചാൽ V1. a loophole, excuse, remedy. പോയാണ്ടു last year. പോകവയെല്ലാം Bhg. = നില്ക്ക leave it aside. 2. to be lost, spoiled, cured എന്നാൽ പെരുവയറു പോം a. med.; എ നിക്ക് എന്തു പോയി what do I lose by it? പോയതു കഴിച്ചു MR. deducting the plants that were spoiled. കണ്ണുപോയെനിക്കെന്നും കാ ലുപോയെനിക്കെന്നും KR. (in a fire). പോകാ തവണ്ണം കീർത്തി Sk. undying fame. 3. to be able, know ജപകർമ്മാദി ഒന്നും പോകാ Bhg. പൂർവ്വവൈരത്തിൻ ശക്തി എന്നുളളത് ആർക്കും പോകയും ഇല്ല VilvP. Chiefly with the Inf. സമ്മതം എനിക്കും ഒട്ടറിയപ്പോകും I also know something of laws, & പറകപ്പോകാ Bhr.; എ ന്നുടെ അറിയപ്പോകായ്ക KR. my ignorance. പറക്കപ്പോകാതേ വന്നു Bhr.; ചൊല്ലപ്പോകാ തൊന്നു Bhg. unspeakable. മധുരമായി ചൊല്ല പ്പോകാത മൂഢൻ Bhg. — mod. also with adv. part. അറിഞ്ഞു പൊകാത ignorant. 4. As aux.Verb it has a., passive meaning രാജ നാൽ കട്ടുപോയി, എന്തുകുലചെയ്തുപോയി KR.; അരിഞ്ഞു പോമുടൽ ശരങ്ങളാൽ, അർത്ഥം ദാനം ചെയ്തു പോയി Bhr. is given away. കുട പിടി ച്ചു പോയി; വസ്ത്രം കളഞ്ഞു പോയി Nal. b., expresses, with intr. verbs, the final turn of an action വെന്തുപോയി, ചത്തുപോക to die off, die & vanish. പാന്പായി പോക നീ CG. (a curse); ദുഷ്ടനായിപോം will turn out. c., the undesirable character of any action (opp. വ രിക). അശേഷം കൊടുത്തു പോയാൻ Nal. unaccountably. ബ്രാഹ്മണരെത്തിന്നു പോകാതിരി ക്കേണം Bhr. go so far as to eat. വെട്ടിക്കൊ ന്നുപോയാൽ if a fight ensues. പല പിഴ ചെയ്തു പോയേൻ Bhr.; നായരെക്കൊത്തികൊന്നുപോ യി TP. I happened indeed to kill. ഞാൻ ഈ ശൻ എന്നു നിനെച്ചുപോയി Bhg.; കണ്ടാൽ പ റഞ്ഞുപോകും prov. anyhow. ഞാൻ പറഞ്ഞു പോയി TR. (also എന്നോടു പറഞ്ഞുപോയി) I stupidly stated. ഹൃദയം വെച്ചേച്ചുപോയി

PT. pity! I left my heart. ഇങ്ങനേ നീ നി നെച്ചുപോകേ ഉളളു KR. merely thy fancy. സർവ്വവും ഭക്ഷിച്ചുപോക Bhr. to sink so low as to eat! അറിഞ്ഞുപോയാൽ Ti. if discovered. ഒന്നുരിയാടിപ്പോയാൽ PT. if you dare. തൊട്ടു പോകരുതു Mud. don't presume to touch. വേ ണ്ടിവന്നുപോയി TR. I regret that it became necessary, d., with Neg. part, it strengthens the neg. meaning അമ്മയല്ലാതേപോയി താടക എനിക്കു KR. is certainly not my mother. ഗ്ര ഹിക്കാതേപോയി PT.; നിണക്കിതിൽ നാണം ഉണ്ടാകാതേ പോയിതോ KR.

In Cpds. often contracted, as മെലിഞ്ഞോട്ടേ, നശിച്ചോട്ടേ (പോകട്ടേ).

VN. I. പോകൽ, as കുടിപോകൽ = ഗൃഹപ്ര വേശം.

II. Neg. പോകായ്മ (3) inability.

പോകുടി B. abandoning a family-residence.

Inf. പോകേ = ഒഴിക passing by, deducting ബോധിപ്പിച്ചതു പോ. ഗിഷ്ടം കൊടുപ്പാന്, എടുപ്പിച്ചതു പോക പണം തികെച്ചു, അതിൽ ചത്തു കെട്ടിപോയതു പോകേ ശേഷിപ്പുളള വർ TR.

പോടാ = പോ എടാ Bhg.; പോടി = പോ എടി.

പോടു vu. Imp. contr. fr. പോയ്വിടു.

പോട്ടേ = പോകട്ടേ, f. i. ഞാൻ പോ. TP. പോ കട്ടുവിൻ, പോട്ടീൻ (Cann.), പോട്ടേക്കീൻ (Mahe) pray let it rest (honor.).

പോംവഴി (see 1.) an excuse, escape = പോക്കു.

പോയിക്കളക to decamp, run off.

പോയിക്കൊൾക to take oneself off. പോയി കൊൾവിൻ TR. away with you! നേമത്തി ന്നു പോയോണ്ടാൽ TP.; ദുഷ്ടൻ പോയ്ക്കോ ട്ടേ Genov.

പോയ്പോക to be lost, be past done with.

പോയ്വരട്ടേ may I go (and return some other time?). പോയ്വരികേ വേണ്ടു polite dismissal: go for this time! എല്ലാവരും പോകുന്ന വ രുന്ന വഴിക്കു jud.

പോവിൻ പോവിൻ വെക്ക So. to shout, as when making way before a Rāja.

പോകടം pōγaḍam Tdbh. of ഭോഗം + കടം (C. pogadi, tribute? or fr. പോക?). The rent or tribute due to the Janmi on the tenure of കുടുമനീർ, gen. called ദേശപോകടം (ജന്മ ഭോഗം ദേശപോകടം തുടങ്ങിയുളളവ VyM.) f. i. പത്തു തേങ്ങയും ഒരു ചക്കയും കുലയടക്കയും ദേശപോടകനു (പോഷകൻ?) തട്ടും തയിരും ഇങ്ങനേ ദേശപോകടങ്ങൾ എന്നറിക KU.; നി ലം വാങ്ങി ൩ കൊല്ലമായി സ്വന്തമായി നടന്നു പോകടങ്ങൾ കൊടുത്തുവരിക, നികിതി പോ' ങ്ങളും കഴിപ്പാൻ MR.

പോക്കടം pōkkaḍam No. l. (പോക്കു l) & pl. പോ'ങ്ങൾ Palg. What falls off, as chips = ത ളളുമരം etc. met. അവന്നു വലിയ പോ. വന്നു he has suffered loss & is hard up. 2. (പോ ക്കു 3) shift, means ഇനിക്കു പോക്കടം ഇല്ല No. = പോക്കിടം, കഴിവു, കൊണ്ടു പോക്കു.

പോക്കണം pōkkaṇam T. So. Humility. പോ. കെട്ടവൻ shameless, foolish ചില പോ ക്കണം കെട്ടവരുടെ നാനാവിധങ്ങൾ TR. excesses committed by some rascals (rebels).

പോ. കേടു dishonor, shamelessness, folly (so Vl. under പൊക്കണം. Is it derived from കണം = അസഭ്യം?); No. also = തകറാർ, കലശൽ crime നീ ഒരു കയി വല്ലതും ഒരു പോ. ഉണ്ടാക്കി വന്നു എങ്കിലേ നിന്നെ വി ശ്വസിക്കും TR. first commit yourself by some daring act.

പോക്കാച്ചി, പോക്കാൻ, see under പോക്കു.

പോക്കു pōkku T. M. C. (പോക). 1. Going, passing off (as നേരന്പോ.). പോ. മുട്ടിക്ക to shut up in a fort etc. നാരിമാർ പോക്കിനെ തടുത്തു CG. prevented their going. നമ്മുടെ ജീവനും പോക്കുണ്ടാമേ CG. shall die. പോക്കടു ത്തു death is at hand. പോക്കു വെച്ചു ruin has set in (= ക്ഷയം തുടങ്ങി). ഫലത്തിൻറെ മ ര്യാദപോലേ ഉളള പോക്കും കഴിച്ചു പാട്ടം കെ ട്ടി TR. the customary deduction from produce = കഴിപ്പു . 2. way വെളളത്തിന്നു പോക്കില്ല no outlet. പോക്കൊരു കാണിമാത്രം കോടീ ല്ല നരേന്ദ്രനു Brhmd. did not swerve. പോക്കൊ രുമിച്ചു തേരിൽ ഏറി Brhmd. കാരണ ന്മാർ പോയ പോ. old ways or customs.

3. exit, escape, shift; means പോക്കില്ലയാതേ വലഞ്ഞു CG. (in jungle-fire). പോ. കെട്ടവൻ helpless, destitute. പോക്കററ വന്പുലി പുല്ലും തിന്നും prov. (= ഗതികെട്ടാൽ); തുപ്പിയ ചോറു പോക്കിന്നു കൊടുത്തു SiPu. for support (= ക ഴിച്ചൽ); പൊട്ടർക്കുണ്ടോ വാക്കും പോക്കും prov.; പോക്കുളളവൻ thrifty, thriving. ഒരുപോക്കിൽ തീർത്തു passably, tolerably. ഒരു പോക്കിൽ കൊടുക്ക to manage it economically. 4. diarrhœa = പളളയിൽനിന്നു പോ., f. i. ഛർദ്ദിയും പോക്കും ഇളെക്കും a.med.

പോക്കത്താളി = പോക്കിരി.

പോക്കൻ T. M. C. a wanderer വാക്കു പോക്ക ർക്കും നെല്ലു കോയിലകത്തും prov.; ഒററപ്പോ a person destructive to all around him. കാക്കൻപോ. a vagabond. വഴിപോക്കൻ a traveller.

പോക്കാച്ചിത്തവള Palg., coll. T. a toad = ഭേക്കൻ.

പോക്കാൻ a wild cat, tomcat that ran into the jungle = കോക്കാൻ.

പോക്കാളി‍ V2. = പോക്കൻ.

പോക്കിരി T. M. Te. (fr. C. pōkari knowing shifts) a dissolute, profligate fellow = പോക്കത്താളി, മുടിയൻ.

പോക്കുമുട്ടുക to be stopped; reduced to straits; without means or shifts.

VN. പോക്കുമുട്ടു = ബുദ്ധിമുട്ടു.

പോക്കുവരവു passing to & fro; intercourse, income & expenditure; also പോക്കു വരു ത്തായി നില്ക്ക VyM. inability to stand resolutely.

പോക്കുക pōkkuγa T. M. 1. v. a. To make to go. പോക്കാവോന്നല്ല Bhr. irremoveable. ൪തി ങ്കൾ പോക്കി RC. passed. സ്വർണ്ണാഗ്രഹം കൊ ണ്ടു ജീവനെ പോക്കുന്നു VetC. to venture, sacrifice life. ൨൦ നായന്മാരെ ൪൦ കണ്ടം പോ ക്കി TP. cut in pieces. 2. to remove, ശത്രു ബാധാദികളെ പോക്കുവാൻ Mud. to abolish, remedy ദോഷം, പാപം, സങ്കടം പോ. etc.; മന്ത്രങ്ങൾ ചൊല്ലി വിഷയത്തെ പോക്കി CG.

VN. പോക്കൽ 1. removing. 2. = പക്കൽ passing over മൃത്യുവിൻ പോ. അകപ്പെടും ഏവ നും Bhr. in the power of. പത്രം അവൻ പോ. ആശുനല്കീടിനാൻ Mud. gave him the letter. പത്തിപോ. ആക്കി Bhg. — പോ ക്കൽനിന്നു used for the Abl. ആചാര്യൻ പോക്കൽനിന്നു കേട്ടു Bhg.; രാഘവൻ പോ' നിന്നു ജ്ഞാനം ലഭിച്ചു AR.; ദേഹത്തിൻ പോ'നിന്ന അന്യനായി AdwS.

പോഗണ്ഡൻ pōġaṇd/?/aǹ S. (പോക + ക ണ്ടം or കണ്ടൻ). 1. One maimed or wanting a member. 2. a boy, not yet marriageable, പോ. ഏഷ VetC.

പോങ്ങ pōṇṇa A handful ഒരു പോങ്ങയരി (loc.) in C. bukku.

പോച്ചൻ pōččaǹ oath? used by Mpl. = ആണ f. i. ആളളാ പോ., കാലേപോ., എന്നേ പോ.

പോഞ്ചി pōṇči 1. A cap made of പാള No.; also a pouch made of പാള‍ tied round the waist & used only by those who go to worship പെ രുമാൾ in കൊട്ടിയൂർ. 2. E. punch, പോ. ക ലക്കുക.

പോട pōḍa S. A hermaphrodite, fem.

പോടൻ N. pr. f.

പോടാ, പോടി = പോ എടാ — എടി.

പോടു pōḍu (C. podet the belly, breast). The navel, umbilical rupture. 2. So. പോടുണ്ടാ ക്കുക to burrow (പോതു II.). മരത്തിൻറെ പോ ട്ടിൽ Arb. a hole. പാന്പിൻറെ പോടു Palg.

പോടുക pōḍuγa (T. to throw, strike, Te. C. pōṭu a stab, C. poḍe to strike). 1. To strike, as a wedge into timber ആണികൾ പോടി പ്പോടി PT. 2. to put കൈകൊച്ചായുളളവൻ കങ്കണം പോടുന്പോലേ PT 1.; നാൻ ചൊന്ന തെല്ലാം ഒത്തുവരാ എങ്കിൽ നാവറുത്ത പോടു വൻ Coratti.P. (= ഇടുക, കളക).

പോട്ടുക in കുറിപോട്ടുക to put a mark on the forehead (= ഇടുക). അതു ഭദ്രം പോട്ടി it was frustrated.

പോട്ട a rush-grass, bulrush. So., പോട്ടപ്പുല്ലു (used for mats).

പോണ pōṇa So. = പൊകിണ The green pigeon.

പോണ്ടി, പോണ്ട, see പോണ്ടി 3 & 2.

പോണ്ടൻ pōṇḍaǹ l. So.(= ബോയി) A palanquin-bearer B. 2. a Brahman's stool (ആമപ്പ ലക). 3. = തീട്ടം (used by Kaṇišas), so: പോ ണ്ടിക്ക Cal. to go to stool (Euph.).

പോണ്ടി pōṇḍi 1. So. The film of a plantain-tree; a vessel made of it (C. Te. Tu. poṭṇa a paper-bag). 2. the scrotum of horses, etc. also പോണ്ട. 3. the skin of a jack-kernel, also പോണി (see പോള.).

പോതം pōδam S. 1. The young of any animal, also dimin. കോകിലപോതകം CG.; വാ തപോതങ്ങൾ Bhg. zephyrs. 2. a boat ദുരി താബ്ധിതൻ നടുവിൽ മറിയുന്നവർക്കു പരം ഒരു പോതമായ്വരിക HNK.; രാമപാദപോതം കൊ ണ്ടു സംസാരവാരിധിയെക്കടക്ക AR. 3. Tdbh. = ബോധം.

പോതൻ pōδaǹ N. pr. m. = പൊഴുതൻ, also പോത്രാൻ.

പോതി pōδi Tdbh. = ഭഗവതി f. i. പെരുമാളും പോതിൻറെ പാന്പുങ്ങൾ TP.; കരിന്പുലി പോതി (Wayanāḍu).

പോതിക pōδiγa 1. S. Basella lucida. 2. the capital of a pillar; (പോതികക്കല്ലു No. an architrave on which the summers rest); a piece of wood now & then placed in the notch of the king-post to support the ridge-pole M.; prop, support of a picote Vl. M. T. (C. Tu. bōdige architrave, C. pōṭi prop, S. pōṭa, pōta foundation?).

I. പോതു pōδụ T. M. = പൊഴുതു (T. pō/?/tu). Time ഒട്ടു പോതിങ്ങനേ ചെന്നവാറേ CG.; അയച്ച പോതു Bhr. വെച്ചപോതു.

II. പോതു = പൊത്തു (C. bōdu). A hole as in worm-eaten wood; പാന്പിൻറെ പോതിൽ Is. 11, 8; പോതുളളതു V2. concave. — (see പോടു).

പോത്തിര pōttira & പോത്ര (T. പോതുക to be sufficient, Tu. pōtra likeness fr. പോൽ & തിര, as in ഇത്ര). Measure, rate മൂട ഒന്നിൽ ൨൪ ഇടങ്ങഴി പോത്ര കണ്ടു vu.

പോത്തു pōttụ T. M. (Te. pōtu any male animal, C. Te. pōtri a male buffalo). 1. A male buffalo പോത്തിൻറെ ചെവിട്ടിൽ കിന്നരം വാ യിക്ക, വെളളം കണ്ട പോ., കൂടേ വെളളം കുടിക്കാത്ത കാലം prov.; പോ. വെട്ടുന്നു (Palg. കോരുക) gores. അന്തകൻ പോത്തിൻറെ നൽ മണിക്കൂററിതു CG. my death-knell. പോ. കൊ ന്പു പിടി a hilt of buffalo's horn. പോ. കൂട്ടി ഉ ഴുകയും കറക്കയും അരുതു KU. (see എരുമ, കാ ലി). — Kinds: കാട്ടുപോ. or മലപ്പോ. a bison (= കാട്ടി); ചെന്പോ. q. v.

പോത്രം pōtram S. The snout of a hog.

പോത്രിയായവതാരം ചെയ്തു Bhr. Varāhamūrti.

പോത്രാൻ N. pr. m. (= പൊഴുതരായൻ?).

പോന്ത pōnda (T. = പന). A great fly ആല വല്ലത്തിൽ പോ., പശുപ്പോന്ത, പോന്ത കടിച്ച പശു പോലേ. prov.

പോന്തേൻ N. pr. m. (ഭഗവാൻ തേവൻ?).

പോം = പോകും.

പോയ്തു = പോയതു.

I. പോരുക loc. = പകരുക TP.

II. പോരുക pōruγa (T. പോതുക, Te. C. to fight, fr. പൊരുക). 1. To come, go along, return ഇങ്ങോട്ടു പോരികേ വേണ്ടു, ഞാൻ നി ൻറെ കൂടേ ബംബായിൽ പോരുന്നു TR.; ഒരു മോഹം കൊണ്ട് അങ്ങോട്ടു ചാടിയാൽ പല മോ ഹം കൊണ്ടിങ്ങോട്ടു പോരുമോ prov.; കൈ, കാള പോരുന്നില്ല No. is jammed in, sticks fast (cannot get the arm out of the sleeve, the shoes off the feet) etc. പോരാതേ പോയി Anj. went away no more to return. പോരേ നീ Bhr. go home, ഏല്പിച്ചു പോന്നു Mud. came away after. എടുത്തു കൊണ്ടു പോരാം (= വരാം). വഴിയോട്ടു പോരാതേ കണ്ടു നിന്നു മരിച്ചു TR. would not draw back. Sometimes superfluous ബ്രാഹ്മ ണർ കേരളത്തിങ്കൽ പോന്നു വന്നു KU. immigrated. 2. to suit, suffice, amount to തല്ലു വാൻ പോരാത പൈതൽ CG. not old enough to be flogged. രഹസ്യം പറവതു പോരാ മഹാ രഥന്മാർക്കു Bhr. does not become. മംഗലസ്ഥാ നപ്രവേശത്തിന്നു പോരും ഇവൾ SiPu. is fit for heaven. നിന്നെ പോലേ ചൊല്ലുവാൻ ആരും പോരാ Nal. none so competent to tell. ഇതു വീളാൻ നിന്നാൽ പോരും എങ്കിൽ KU. if you can avenge. അടക്കുവാൻ പോരുവോർ CG. വീ ര്യം അടക്കുവാൻ പോന്നവർ AR. able. ഞാവൽ

പഴങ്ങൾ ഓരോന്ന് ഓരോ ഗജങ്ങളോളം പോ രും Bhg. reach the size of. ആറു രുപ്പിക വി ലെക്കു പോരുന്ന കത്തി worth 6 Rs. — With Inf. പറയപ്പോരും RC. can say. 3. aux V. = വരിക continued action: രാജ്യഭാരം ചെയ്തു പോരുന്പോൾ KU.; രക്ഷിച്ചു പോരേണ്ടവർ VilvP.; കല്പന പ്രകാരം നടന്നു പോരുക, അന്നു തൊട്ടു കാരണോന്മാരും ഞാനും അടക്കിക്കൊ ണ്ടു പോരുന്നു TR. possess uninterruptedly. ജന ങ്ങൾ മൗര്യനെ വെടിഞ്ഞു പോ. Mud. നിങ്ങ ളോരോരുത്തൻറൊപ്പരം നിന്നുപോരുന്നതു വ ലിയ അതിശയം Cann. what a wonder your husbands have not yet sent off all of you! (said to women). കൊടുത്തു പോരുന്ന മര്യാദപ്രകാ രം as it is customary. So മരുന്നു സേവിച്ചു, ക്രമം നടന്നു, വീട്ടുകാര്യം നോക്കിപോ.

past part. പോന്നവൻ competent. പോരിന്നു നിന്നോളം പോന്നോരെ കണ്ടില്ല CG. also = തനിക്കു താൻ പോ. (തനിക്കു താൻ പോന്ന നരന്മാർ Mud.) as പോരുന്നവൻ.

പോന്നുപോരായ്ക right and wrong അവിടത്തേ പോ. അന്വേഷിച്ചു നടത്തുവാൻ തന്പുരാക്ക ന്മാരും തറവാട്ടുകാരും കൂടി വാലശ്ശേരിക്കോ ട്ടയിൽ എത്തി TR. (= രക്ഷയും ശിക്ഷയും); also ശേഷം പോന്നു പോരാത്തത് ഒക്കയും വാങ്ങി TR. took every thing by hook or by crook. നമ്മളിൽ പോരുന്നതും പോരാ ത്തതും കണ്ടു മടങ്ങി TP. we tried our best & our worst against each other.

Neg. fut. പോരാ does not suit, not suffice or reach to കീർത്തിക്കു പോര UR. ധർമ്മത്തിന്നു Bhr., അനുഭവത്തിന്നു പോര etc. സുഖിപ്പി പ്പാൻ എന്നാൽ പോര Genov. I cannot. പിന്നേ ചെയ്താൽ പോരാ ഇപ്പോൾ വേണം. പോരേ not enough? ബുദ്ധി പോരാത്തവൻ imprudent. ആധാരം വിശ്വസിപ്പാൻ പോ രാ MR. deserves no credit. കടത്തിയതു പോരാഞ്ഞിട്ടു വാതിലും തുറന്നു Ti. not only permitted him to enter, but even.

പോരാത്തരം No. dishonorable acts.

VN. I. പോരായ്ക 1. insufficiency. ശ്രീപോ.

Vilv P. misfortune. 2. dishonor, Mpl.

II. പോരായ്മ 1. insufficiency. 2. disgrace infamy നമ്മളെ സ്വരൂപത്തിങ്കലേക്കു പോ. ഉണ്ടു KU. a shame for us. പോ. ഇന്നതിൽ ഏതുമേ ഇല്ലയോ നിന്നുളളിൽ CG. are you not ashamed of it. അതു ബ്രാഹമണർക്കും ശേ ഷം ജനങ്ങൾക്കും പോ. യായ്വന്നു TR. lowered them. ബ്രാഹ്മണരെ പിടിച്ചു ചില പോ. വരു ത്തി TR. circumcised them. വായിഷ്ഠാനം മുതൽ പോരായ്മത്തരം കാണിക്ക TR. = പോ രാത്തരം.

പോരിക V1. high mindedness = തനിക്കാന്പോരിക.

III. Pos. പോരുമ self-sufficiency; lofty bearing പോരുന്നോരേ പോ. prov.

പോരുമക്കാരൻ a pompous person.

fut. പോരും (T. പോതും). 1. it will amount to എത്ര പോ.? മൂടയിൽ ൨൨ ഇടങ്ങഴി പൊ. — അവനു എത്ര പ്രായം പോ.? ൧൧ വയസ്സ് അ വനു പോ. — അവനെ തടുത്തിട്ടു ൩൦ ദിവ സത്തിൽ ഏറ പോ. TR. confined for more than a month (= ആയിരിക്കും). അവൻറെ അവസ്ഥ ഒരു മൂന്നുമാസം പോരും അവനു സ്വൈരക്കേടു TR. Treated adverbially: അനേകം നാൾ പോരും ഞാൻ ഇതു കാ ത്തു വിശന്നു കിടക്കുന്നു Brhmd. already. 2. enough, in exclamations of retreating cowards അയ്യോ മതി പോരും Bhr.; പോരും ഇനി മമ പോരും AR.; പാരിൽ ഇരുന്നതു പോരും Bhr. മുക്തിക്കു നാമങ്ങൾകൊണ്ടു പോരും EM. bliss may be attained by നാമകീർത്തനം alone. ചിലർക്കു പോരുമല്ലാ യ്കിൽ ഞങ്ങൾക്കു മതി Bhg. 3. 2d & 1st fut. with ഏ after Conditionals: must ഭീമൻ കൂടേ സന്ന്യസിക്കിലേ പോരൂ Bhr. let B. also quit the world. പോകിലേ പോരും I must go. നീ ഒന്നെന്നും തന്നേ പോരൂ CG. give me one at least!

പോരുട്ടു (gram.) see under പോരുൾ.

പോർ pōr 5. (VN. പൊരുക). 1. Battle, war അവർ പൊരുത പോർ PatR.; പോർക്കു സന്ന ദ്ധനായ്നിന്നു CG. (& പോരിന്നു); പോർ കരുതി prepared for war. പോരോ പൊയ്ത്തോ കുറിച്ചി ട്ടുണ്ടോ TP. 2. rivalling, pair or heap (T. of

corn, C. a hay-stack) in മല്ലപ്പോർക്കൊങ്ക, ബാ ലപ്പൊർക്കൊങ്ക CG. പോർമുല. 3. in കട്ട പ്പോർ No. loc. joints of bricks = ഓരായം.

പോരടിക്ക V1. to quarrel.

പോരാടുക to fight, contend പോ'വതിന്നു RS. to war.

VN. പോരാട്ടം battle, combat.

പോരാന a war-elephant തൺപോ. യുടെ ചുമലിൽ ഏറി, തൻ കന്നു RC; പോ. ത്തലവന്മാർ Bhr.

പോരാളി a warrior. പോ. വീരരും Bhr. officers.

പോരുറുമാൽ Sk. a fencing turban.

പോർകുത്തുക No. children to tease each other = കരയിപ്പിക്ക.

പോർക്കതകു (2) a double door B.

പോർക്കളം a battle-field, പോർനിലം.

പോർക്കാൽ the leg from the knee to the ancle.

പോർക്കൊല്ലി& ശ്രീപോ. N. pr. a temple of Kāḷi near Calicut KU.

പോർക്കോപ്പു preparations for war; the pride of battle പോ'൦ പെരിപ്പവും RC.

പോർ ജയിക്ക to conquer അവനോടു പോ' ച്ചീടിനാൻ Anj.

പോർത്തലം a battle-field പോ. ന്നില് ചെറുത്തു‍ CG.

പോർത്തലവൻ‍ a commander പോ'ന്മാർ Bhr.

പോർതിരിക്ക‍ to return to the fight, പോർ തിരി നില്ലു നിൽ Bhr.

പോർമദം battle-rage പോ'ത്തോടടുത്താൻ AR.

പോ'ത്തോടും വന്നു Brhmd. breathing war KR.

പോർമന്നു aM. battle-field നല്ലാർ പോ'ന്നിൽ വന്താർ RC.

പോർമുല (2) double or full breasts മലമാതിൻ പോ. & പോ. ത്തടം തടവി Bhr.

പോർവാതിൽ (2) No. = പോർക്കതകു, ഇരട്ട വാ തിൽ.

പോർവ്വില്ലു a battle-bow പോ'ല്ലെടുക്കുക RS.

പോർവ്വിളി challenge, war-cry — പോർക്കു വിളി ക്ക to defy, challenge. Bhg.

പോർക്കു Port. porco, A pig Vl. MC. — പോർക്കു പന്നി = നാട്ടുപന്നി.

പോർക്കുക pōrkuγa T. aM. (Te. prōgu to heap). 1. To wrap (= പൊതിയുക), to cloak പോർത്തമരത്തുകിലാം തുകിലും RC. 2. to soak palm-leaves = ഓല പൊതിർക്ക.

VN. പോർപ്പു (T. cloak) swelling as from stripes.

പോർച്ചി N. pr. f. (Tīyatti).

പോറ pōr̀a So. (C. Te. Tu. boy, childish). Silly, a glutton (T. hole).

പോറളാതിരി N. pr., see പൊളളാതിരി.

പോറു pōr̀ụ (പൊറുക). Bearing. പോറായിരി പ്പതല്ല Bhg. intolerable.

പോറുക pōr̀uγa 1. To scratch, tear B. 2.Vl. to be flayed — പോറിക്ക to flay.

പോററുക pōt/?/t/?/uγa T. M. (Te. prōču & bōdu; caus. of പൊറുക്ക?). 1. To preserve, bring up, protect അവരെ പോററി തീററി ആളാക്കി vu.; ഞാൻ പോററിയ നായന്മാർ നൂറുണ്ടു TP.; അമ്മ പോററിയ മക്കളും ഉമ്മ പോററിയ കോ ഴിയും അടങ്ങുകയില്ല prov.; രാജാവു പോററി യ മാൻ TR.; പോററിയ അമ്മ foster-mother. 2. to adore പോററിപ്പുകണ്ണുളള തീർത്ഥം VilvP.

പോററി 1. a nourisher, protector ഇജ്ജന ത്തിന്നു മുററും ഇല്ല പോ. AR.; പോററിയേ ധ്യാനിച്ചു SiPu. God, Siva. പോററി വി ളിക്ക Bhr. to cry for help. ചീററവും കൈ വിട്ടു പോ. യും ചൊല്ലീട്ടു CG. turned to prayers. ഹനുമാനെ പോററി എന്നവൾ വീണാൾ KR. she worshipped her conqueror. ചെയ്യേണം എന്ന് പോററിപ്പറഞ്ഞൊത്തു പോയി CG. set out on his enterprise with the invocation പോററി Oh God! (പര മേശ്വര പോററി AR.) 2. a title of former Brahman dignitaries KU. 3. a class of Brahmans(= എന്പ്രാൻ) പെരുന്പേ പോ. TR.

പോററിപ്പത്തു, see പൊതിപ്പത്തു.

പോലനാടു N. pr. & പോലത്തിരിനാടു A district of 3 kāδam, 72 തറ, 10000 Nāyars of human birth (al. 3000 N.) originally under Porlāδiri, from whom Tāmūri took it by stratagem പോലനാടു മികെച്ച നാടു KU. (on account of its 18 ആചാരം).

പോലീസ്സ E. police; പൊലീസ്സാമീൻ MR.

പോലുക poluγa T. M. C. Te. (Tu. hōlu &

pōrike fr. polu Te. to be agreeable). To resemble, v. def.

Inf. പോല & പോലവേ, gen. പോലേ like, as. With Acc. ഇന്ദ്രനെ പോ. വാണാൻ, നിണക്കും എന്നെപ്പോലേ വരിക Bhr.; also Nom. ഇല്ലിവൻ പോ. ആരും KR.; Loc. മുന്പിലെപ്പോ. Gan. It is also treated as noun അതു പോലത്തുളള കുററം TR.; തുന്പ പ്പൂപ്പോലത്തെച്ചോറു TP.; അപ്പോ., ഇപ്പോ. CS.; ഒരുപ്പോ. & ഒന്നു പോ. CC. — With Verbs അഗ്നിയെ തൊടുന്ന പോ., പേടിച്ച പോ. ഓടി etc. CG. അവൾ പൂകുന്പോ. (& പൂകുന്നതു പോ.). എന്ന പോലേ, പറഞ്ഞ പോലേ കേൾക്കാത്ത disobedient.

പോലവാർത്ത Vl. uncertain rumour.

പോലുമ play, diversion.

fut. പോലും 1. even കേരളത്തിൽ ക്ഷത്രിയൻ പോ. ബ്രാഹ്മണ ബീജമാകുന്നു Anach.; ഇ ത്തിരി പോ. കൃപ ഉണ്ടെങ്കിൽ KR. Chiefly with Neg. ഭക്ഷണം പോ. കൊടുക്കാതേ, അങ്ങാടിയിൽ പോ ഇല്ല PT. 2. it is said അങ്ങനേ ചെയ്തു പോ. one hears at least he did so. അയക്കും പോ. TP. she says he will send.

പോൽ l. = പോലേ like പൂച്ച മുനീശ്വരന്മാ രിൽ ഒന്നു പോൽ വസിക്കുന്നു PT.; ഒരു പോലല്ലാതേ കൊടുത്താൽ Trav.; നല്ലപോൽ സൂക്ഷിക്ക Genov. സുൽത്താൻറെ ചമയം പോല്ക്കൊത്ത ചമയം Ti. dress like the Sultan's. 2. it is said (= കില S., പോ ലും) കൊല്ലുവാനുളളാ ചാരമിങ്ങനേ ആകുന്നു പോൽ Mud. ഉത്സവം ഉണ്ടു പോൽ PT. I hear there is. ഉടനേ വരേണം പോ. as others say. ൧൧ ആമതു പോൽ സ്ത്രീപർവ്വം Bhr. as you know. എന്നു വിധി ഉണ്ടു പണ്ടു പോൽ Nal. confessedly. 3. in questions: possibly എന്നു പോൽ CG. when may it be? എന്തു പോൽ വാരാഞ്ഞു why at all? ആരു പോലി വൻ VetC. who can it be?

പോഷണം pōšaṇam S. (പുഷ്). Nourishing, sustenance. എന്തിനി പോ. വേണ്ടതു KR. refreshment.

denV. പോഷിക്ക 1. v. n. to thrive അവൻ ന ന്നായി പോഷിച്ചു; to be full പോ'ച്ചിതാകാ ശം വിമാനങ്ങളാൽ Bhr. 2. v. a. to nourish, support കുഞ്ഞുങ്ങളെ പോഷിച്ചു Arb.

CV. പോഷിപ്പിക്ക to bring up കുമാരിയായി പോ'ച്ചു PT 3.; ഉടൽ പോ. Bhg. to make to eat a corpse.

പോള pōḷa (T. pō/?/u, C. pōḷu to split). 1. The eyelid പോളക്കുരു a. med.; പുറന്പോള MC; മേലേപ്പോള ChS. 2. B. a clamp; പുറന്പോ an outer clamp. 3. = പൊക്കുളള bubble വെളള ത്തിൽ പോ. വരുന്നു MR.; മനുഷ്യജീവിതം നീററിലേ പോളെക്കു സമം SiPu.; വെളളത്തിൽ പോള പോലേ ഉളള കായം VCh. 4. the film of a plantain stem വാഴപ്പോള, so കരിന്പോള = — ന്പാ —; also a leaf of paper (= പോണ്ടി, പാ ളി) V2. 5. the fruit-stalk of a cocoanut with its calyx, of a plantain cluster ere branching off (കുലയുടെ പോള = കൊതുന്പു). 6. a water- plant ഇല — (or ഇര — ) Geodorum dilatatum; വെളളപ്പോ. Limodorum natans; വിഷ — (= വാതങ്കൊല്ലി?).

പോളം T. M. a drug (aloes?).

പോളക്കണ്ണൻ having a film over the eye ബുല്ബു ദാക്ഷൻ.

പോളത്താളി: വെളുത്ത — Crinum asiat.; ചുവ ന്ന — Amaryllis latifolia, Rh.

പോളി So., പോള No. T. (C. hōḷige, S. sphōṭa) A kind of cake ഇക്കൈപ്പോള അക്കൈത്താ രം prov. (cash-payment).

പോളിക്ക 1. No. to yield richly = പുളെക്ക 3. 2. ആ തൈ പോളിച്ചു പോയി (Mahe). has grown up too quickly = പട്ടാളിച്ചു.

പോൾ poḷ (T. po/?/tu = പൊഴുതു, പോതു). Time ഒട്ടു പോൾ നോക്കിനാർ CG.; ഇത്രപ്പോഴ്വ രെക്കും തരാതേ, വന്നപ്പോഴേക്കു, വരും പോഴ ത്തേക്കു TR.; അപ്പോൾ 37, ഇ —108, എ — 160.

പോഴൻ pō/?/aǹ (C. Tu. bōḷa hornless, bald?) = ഭോഷൻ Fool, also പോഴത്താളൻ V1.

പോഴത്തം = ഭോഷത്വം with കാട്ടുക, പറക, V1.

പോഴത്തം ഏവം പലതുമളക്കയും PT.

പൌഗണ്ഡം S. (പോഗ —). Boyhood പൌ' മാം കാലം Bhg. (after കൌമാരം).

പൌജ് Ar. fauǰ, An army എട്ടായിരം പൌജും ഒരു യജമാനനും കൂടി TR. — പൌജ്ദാർ P. a general, police officer പൌസദാരന്മാർ Ti., പൌശു — TR. — പൌജദാരി criminal, opp. civil.

പൌൺ E. pound 1 £, കുതിരപ്പൌൺ preferred to പള്ളിപ്പൌൺ.

പൌണ്ഡ്രം S. N. pr. പൌണ്ഡ്രന്മാർ Bhr. A nation.

പൌത്തികം S. The dark honey of the പുത്തി ക fly GP. (തേൻ 484).

പൌത്രൻ pautraǹ S. (പുത്ര) A grandson.

പൌത്രി a granddaughter പൌത്രിയെ ദൌഹി ത്രന്നായ്ക്കൊടുത്തു Bhg.

പൌരൻ pauraǹ S. A citizen. പൌരന്മാർ = പുരവാസികൾ KR. — fem. പൌരമാരായുള്ള നാരിമാർ CG.

പൌരവർ pauravar S. 1. N. pr. പൂരുവിൻ പരന്പരാജാതന്മാർ പൌരവന്മാർ Bhr. 2. = പൌരന്മാർ Tdbh. 3. a caste that came by sea to Malabar, KU. (Pārsis?).

പൌരാണികൻ paurāṇiγaǹ S. One versed in Purāṇas പൌരാണികാചാര്യൻ Bhr.; their author പൌ'നാം വേദവ്യാസൻ Bhg 9.; their recitor & interpreter പൌ'ന്മാർ ഉച്ചരിക്കും പ്രാകൃതസ്തവങ്ങൾ Bhg.

പൌരുഷം paumšam S: (പുരുഷ). 1. Manly; the measure of a man. 2. manliness, bravery, power പൌ. കൊണ്ടു ൧൪ ലോകവും പാലിച്ചു Anj. (= പ്രതാപം); പൌ. ചൊല്ലുന്നതു കൊ ണ്ടെനിക്കു ഭയം ഇല്ല KR. bragging, boast. പൌ. കാട്ടുക ostentation V1.

പൌരുഷി (loc.) brave; fantastical, presumptuous V1.

പൌരുഷേയം S. a human work, not inspired (opp. ആർഷം) Bhr.

പൌരോഹിത്യം paurōhityam S. The office of a Purōhita, priesthood അവനെ പൌ'ത്തി ന്നു വരിച്ചു Bhr.; പൌ. ഇന്നിവനെക്കൊണ്ടു ചെയ്യിക്ക KR.

പൌർണ്ണമാസി paurṇamāsi S. (pūrṇamāsa). The day of full-moon. പൌ'സിക്കുദിച്ചീടുന്ന ചന്ദ്രൻ Mud.

പൌലസ്ത്യൻ S. Derived from Pulastya, Rāvaṇa, AR., KR.

പൌലോമം The epitome of the Bhr. പൌ. തന്നിൽ ചൊന്നാൻ ഭാരതസംക്ഷേപം Bhr.

പൌവേലം A foetid Mimosa = അരിമേദം Amar. K. interp. Vachellia farnesiana.

പൌഷ്പം paušpam S. പുഷ്പത്തിന്നുണ്ടായുള്ള പൌ. എന്നുള്ള മദ്യം KR.

പ്ര pra S. prep. = Pro, præ, fore, forth.

പ്രകടം S. manifest, displayed.

പ്രകടനം a perspicuous declaration V1.

denV. പ്രകടിക്ക to proclaim, boast ഇല്ലാ ത്തതു ചൊല്ലി പ്ര'പ്പാൻ ChVr. ഈശ്വര കഥകളെ പ്ര'ച്ചു പറഞ്ഞു കേൾപിച്ചു KN. (Chākyār).

പ്രകന്പം S. trembling, തൽ പ്ര'ത്തെപ്പോക്കി PT. removed his fears.

പ്രകരം S. heap, quantity.

പ്രകരണം S. 1. treatise പഞ്ചതന്ത്രപ്ര'ണേ പ്രഥമതന്ത്ര: PT. 2. chapter.

പ്രകർഷം S. eminence. ജാതിപ്ര. Nal.

പ്രകാണ്ഡം S. stem; in Cpds. excellent.

പ്രകാരം praγāram S. 1. Manner, kind. സം ഗതിപ്ര. പറയാം KU. let me detail the circumstances. സങ്കടപ്രകാരങ്ങൾ ഉണർത്തിച്ചു TR.; കേൾക്ക ശാപപ്ര. AR. the tenor, terms of the curse, അലൻ രക്ഷിച്ച പ്രകാരങ്ങൾ Bhr. the ways of governing. ശരപ്രകാരങ്ങൾ നി റെച്ച ശരധി KR. different kinds. കാര്യപ്ര. പോലേ വിസ്തരിക്ക TR. according to the merits. of the case. കാര്യപ്ര'ങ്ങളെ വേണ്ടും വണ്ണമാ ക്കി TR. settled the different matters. ഒരു പ്ര'ത്തിൽ പൊറുക്ക V1. in middling circumstances. ചാർത്തിയപ്ര'ത്തിൽ തരിക, ഇപ്രകാരേ ണ ആയാൽ TR., so പലപ്രകാരേണയും (doc). 2. rate ഉരുവിൽ കോർജി അരി ഉണ്ടു ആയ്തു ൧൨ വരാഹൻ പ്ര. കിട്ടുന്നു jud. at the rate of. ആ നകൾക്കു ഒരു പണിക്കു ൨ ഉറുപ്പിക പ്ര. കൊ ടുക്കും MR. 3. adv. like, as. ഇപ്ര., അപ്ര. thus. Often with പോലേ as അനുഭവിക്കും പ്ര. പോ ലേ TR. — പോയ പ്ര. പറഞ്ഞു KU. stated that they went (= എന്നു); also എത്തിയ പ്ര'ത്തിൽ കേട്ടു TR. (hon.); കൊണ്ടു വരും പ്ര. കല്പന കൊടുത്തു TR. (= എന്നു); also in order that

f. i. തീർത്തു തരും പ്ര. മനസ്സിൽ ഉണ്ടാകേ ണം TR.

പ്രകാശം S. 1. adj. Shining, manifest. പ്ര' മായിട്ടു ചെയ്യേണം VyM. openly. 2. light, splendour സാക്ഷാൽ പ്രകാശേന ഞാൻ വരു ന്നുണ്ടു Nal. (says Indra).

abstrN. പ്രകാശത്വം: ആത്മാവേ അറിവ തിന്നാത്മാവിൻ പ്ര. മനസ്സിൽ ഉണ്ടാകേ ണം Chintar.

പ്രകാശനം manifestation. യുക്തം നമുക്കി നി വേഷപ്ര. Nal. it's time to show my real shape.

denV. പ്രകാശിക്ക S. 1. v. n. to become manifest, shine forth കാര്യത്തിൻറെ നേർപ്ര. V2. to come to light. നന്നായി പ്രകാ ശിച്ചുതില്ലുന്നു സൂര്യനും KR.; ദക്ഷിണ ചെയ്തെങ്കിലേ വിദ്യകൾ പ്ര'പ്പൂ Bhr. become clear. 2. v. a. to enlighten, manifest ലോകത്തെ പ്ര'പ്പാൻ ആദിത്യന്മാർ ഉണ്ടായി Bhr.; തന്നുടെ രൂപം പ്ര'ച്ചു കാ ട്ടുവാൻ Nal.; ഒക്ക പ്ര'ച്ചുരെക്കാതിരിക്ക VilvP. to reveal.

part. pass. പ്രകാശിതം revealed, shown.

CV. പ്രകാശിപ്പിക്ക 1. to enlighten വിഷ്ട പം പ്ര'ച്ചിയലും വെയിൽ KeiN. 2. to manifest വിനയത്തെ പ്ര. Mud.; ധൈ ര്യത്തെ പ്ര. Nal. to show qualities true or assumed. മച്ചരിത്രം പ്ര'ക്കരുതു Bhr. reveal. പുസ്തകം നീള പ്ര'ക്കും, ദിവ്യമാം പുരാണം ലോകത്തിൽ നന്നായി പ്ര'ച്ചീ ടേണം VilvP. make known.

പ്രകീർണ്ണം S. miscellaneous, addenda VyM.

പ്രകീർത്തനം S. praising, promulgating.

part. pass. പ്രകീർത്തിതം celebrated, declared.

പ്രകൃതം S. (part. pass.) commenced, made.

പ്രകൃതി praγ/?/δi S. 1. Natural form, state or habit (= പ്രകാരം). വാനരവംശപ്ര. ശീലം AR.; പ്ര. കൈവിട്ടു വികൃതിയായി VyM. behaving unnaturally. പ്ര. പകരുവാൻ മൂലം എന്തു AR. (— ഭാവം); അവൻറെ പ്ര. ദോഷം Mud. പ്ര. ഗുണം Bhr. innate qualities. പ്ര. കാരണമായി നരകപ്രാപ്തി വരും പ്ര. കാരണമായി സ്വർഗ്ഗ പ്രാപ്തിയും വരും SidD.; ആർജ്ജവത്വം ബ്രാഹ്മ ണപ്ര. Bhg.; ഓരോരുത്തർ പറയുന്പോൾ അ തതു ഗുണം എന്നു തോന്നുന്ന പ്ര. യായി TR. he being of a temperament, mind easily influenced. In Cpds. അവർ ലുബ്ധപ്രകൃതികളായി Mud. കുതിരപ്രകൃതി metamorphosed into a horse. 2. element, radical form; in gram. root, stem; in arithm. 1 — 10 സംഖ്യകൾ ഒന്നു തുടങ്ങി പത്തോശമുള്ളവ പ്ര. കൾ എന്ന പോലേ ഇരിക്കും Gan. In phil. nature, opp. പുരു ഷൻ spirit, Bhg. 3. constitutive elements of the state, chiefly ministers മന്ത്രിപ്രകൃതിക ളോടും AR. and citizens പ്ര. കൾ രാജ്യാംഗ ങ്ങൾ Mud., പ്ര. കൾ എല്ലാം ശയിച്ചുകണ്ടിതോ KR. my staff.

പ്രകൃതിമാന്മാർ Bhg. = മായാബദ്ധന്മാർ.

പ്രകൃഷ്ടം S. (കർഷ) select, eminent വേഷഭൂ ഷാദിപ്രകൃഷ്ടപ്രകാശൻ Nal. (part. pass.).

പ്രകോപം S. excitement പ്രകോപഭ്രമക്ഷേ പണാൽ Bhr.

denV. പ്രകോപിക്ക (med.) the ത്രിദോഷം to be irritated V1.

പ്രകോഷ്ഠം S. the forearm.

പ്രക്രമം S. step, commencement VCh. പ്ര' ങ്ങൾ അനേകം ഉണ്ടു വരുന്നു ChVr. fighting opportunities.

denV. രാജപുത്രന്മാരെ കൊല്ലുവാൻ പ്രക്രമി ച്ചാലും KR.

പ്രക്ഷാളണം S. washing, cleaning.

പ്രക്ഷേപണം S. throwing നീചനെ പ്ര. ചെ യ്തു ഭൂമിയിൽ Bhr.

also denV. പ്രക്ഷേപിക്ക to throw.

പ്രക്ഷോഭം S. disturbed condition ജഗൽപ്ര. തീർക്ക Brhmd.

പ്രഖ്യാതം S. acknowledged, notorious; also മ ഹാഗുണപ്രഖ്യൻ SiPu.

പ്രഖ്യാതി notoriety.

പ്രഗത്ഭം S. resolute, confident പ്ര. പറഞ്ഞടു ത്തു RS. threatening, defying. മിത്ഥ്യാപ്രഗ ത്ഭൻ ChVr. an empty braggard.

abstrN. പ്രഗത്ഭത & പ്രാഗത്ഭ്യം S. pluck,

boldness ഇത്തരം പക്ഷിപ്ര. കണ്ടില്ല PT,; കാമകാര്യത്തിൽ എല്ലാം പ്ര. ഉണ്ടാകേണം VCh. a wife must be no prude but rather forward. പ്ര. ഏറും സാല്വൻ Bhr. impudent.

പ്രഗ്രഹം S. seizing; restraint; a rein.

പ്രചണ്ഡം S. fierce, violent പ്ര. മാരുതം Bhg.

പ്രചയം S. collection, heap.

പ്രചേതസ്സ് S. intelligent; N. pr. of Gods, as Varuṇa & the 10 sons of Prāǰīnabarhi ഭ ക്തപ്രവരരായി മേവും പ്രചേതാക്കൾ Bhg 6.

പ്രചോദം S. inciting. — part. പ്രചോദിതം, f. കൂനിയാൽ പ്രചോദിതയായി KR. instigated.

പ്രഛ്ശദം S. cover, sheet.

പ്രഛ്ശന്നം S. (part. pass.) covered, concealed പ്ര'മായിട്ടു വേണം ഇസ്സംസാരം Nal. secret. — also adv. പ്രഛ്ശന്നം വ സിക്കേണം PT.

പ്രജ praǰa S. (ജൻ). 1. Progeny. അതിൽ ഒരു പ്രജ ഉണ്ടായി KU. a child. പ്രജ ചാടി PP. the foetus, unborn child. 2. people, subjects രാജ്യത്തുള്ള പ്രജകളെ രക്ഷിപ്പാൻ, രാജാവി ന്നു പ്രജകൾ എല്ലാം ഒരുപോലേ TR.; പ്രജ സ്ത്രീകൾ മദ്ധ്യേ കളിക്കുന്ന നീ CG.; ശത്രുവാം പ്രജാവൃന്ദം Sah.

പ്രജാപതി 1. the Lord of all creatures, Creator, Bhg. 2. a king. 3. membrum virile V1.

പ്രജാപരിപാലനം S. the duty of Kshatriyas Bhg. KU.

പ്രജാവതി f. fruitful. സൽപ്ര. Bhr. a mother of fine children.

പ്രജാഗരം praǰāġaram S. Awaking, watching. പ്രജാഗരസേവ ചെയ്ക AR2. = പള്ളിക്കുറു പ്പുണർത്തുക. — also പ്രജാഗരണത്തിന്നവകാശം Bhr. the reason of ray sleeplessness.

പ്രജ്ഞ S. (ജ്ഞാ) sense, wisdom പതിനാറോളം പ്ര. എന്നിയേ കളിച്ചുപോം VCh. the first 16 years are trifled away.

പ്രജ്ഞാവാൻ & പ്രജ്ഞൻ intelligent.

പ്രജ്ഞാനം S. intelligence രാമൻ വാനരസ മക്ഷത്തിൽ പ്ര. ചെയ്താൻ ഏവം KR. information.

പ്രണതം S. bent (part. pass. of നമ്).

പ്രണതി & പ്രണമനം reverence, hence:

denV. മാരാരിയെ പ്രണമിച്ചു SiPu. സ്വാ മിയെ പ്ര'ച്ചു PT. bowed to, adored. — gen. പ്രണാമം.

പ്രണയം S. (നീ) affection, familiarity നിങ്ങ ളിൽ അന്യോന്യം പ്ര. പെരുതു Mud.; പ്ര ണയകലഹം പൂണ്ടു ChVr. affectionate reproof. പ്ര'തരഹൃദയം Bhr.

പ്രണയി a lover, beloved; fem. a wife or mistress ശൃംഗാരപ്രണയിനിമാർ CC; പ്രണയിനിയിൽ കനിവു PT.

പ്രണവം S. (നു) the syllable do; ഓങ്കാരം (ഒ ന്നത്രേ വേദംപണ്ടു മുഖ്യമാം പ്ര. പോൽ Bhg.)

പ്രണാമം S. (see പ്രണതി) respectful salutation അവളെ വരുത്തി പ്ര'വും ചെയ്തു Si Pu.

പ്രണിധി S. spying; a spy, Mud. = ഓട്ടാളൻ.

പ്രണിപാതം S. prostration പ്ര. പതിക്ക V1.

പ്രതാനം S. spreading; a tendril.

പ്രതാപം S. heat; majesty പെരിങ്കരങ്ങിൻ പിരതാപം RC; പുഷ്കരപ്ര'ത്തെ ശങ്കിച്ചു Nal. severity, തങ്ങളിൽ ഉള്ള സ്നേഹപ്ര. കൊണ്ടു TR. through the influence of their friendship.

പ്രതാപിയാം രാമൻ RC. majestic.

denV. പ്രതാപിക്ക V1. to live pompously.

പ്രതാരണം S. crossing over; deceit.

പ്രതാരകൻ a deceiver V1.

പ്രതി praδi S. (G. pros). 1. Towards, against മാം പ്ര. വിശ്വാസം AR., കാരുണ്യം Brhmd.; ആശ്രമം പ്ര. പോയാൻ Bhr.; എന്നെ പ്ര. വ ർത്തിക്കിൽ PP. come to me. ഇതിൻ പ്ര. പറവാൻ പലതുണ്ടു Nasr. objections. പക്ഷിയെപ്ര. ചൊ ല്ലിനാൻ, അവനെ പ്ര. നിന്ദിച്ചു. Bhr. സ്വസാ രം പ്ര. ചൊല്ലുന്ന കാര്യം Brhmd. about. ഓര ശ്വം പ്ര. തമ്മിൽ വാദം ഉണ്ടായി Bhr. 2. for, in exchange of ശ്വാക്കൾ പാലനെ പ്ര. മരിച്ചു Nasr.; ക്ഷണത്തിൽ കഴിയുന്ന കാര്യം പ്ര. മോ ക്ഷം ത്യജിക്ക Nasr.; എന്നെ പ്ര. V1. for my sake. അതിന്നു പ്രതിയായിട്ടു വല്ലതും ചെയ്യേ ണം TR. in revenge of. 3. each by each. ദിനംപ്ര., ദിവസന്പ്ര. daily. 4. an opponent

പ്രഭുവായാൽ ഒരു പ്ര. വേണം KU. adversary. മേത്തോന്നിക്കു പ്ര. ഇല്ല prov. no antidote, remedy. 5. a substitute. ഒരു പ്രതികച്ചേരി സൂക്ഷിക്ക TR. a copy. 6. a defendant, pl. പ്രതികൾ MR.; ഒന്നാം പ്രതിയെ പിടിച്ചാറേ jud. = പ്രതിവാദി.

പ്രതിക്കണക്കു (5) copy of an account; accounts of a defendant TR.

പ്രതിക്കാരൻ (6) a defendant, opp. അന്യായക്കാ രൻ TR.

പ്രതിജവാബ് (2) reply അതിന്നു പ്ര. TR.

പ്രതിപ്പെടുക (6) to plead in defence TR. അ വൻ പ്ര'ട്ടതു.

പ്രതിസാക്ഷികൾ (6) defendant's witnesses MR.

(പ്രതി): പ്രതികരിക്ക S. to requite, counteract അവർ എന്തു പ്ര'ക്കുന്നു KR.

പ്രതികാരം = പ്രതിക്രിയ.

പ്രതികൂലം S. contrary, hostile പ്ര'ലഭാവം കാ ട്ടുക. — അവൻ പ്ര'ലൻ TR.

denV. വിഷ്ണുഭക്തന്മാരെ പ്രതികൂലിപ്പാൻ Bhg 7. to oppose, vex.

പ്രതിക്രിയ S. 1. counteracting, remedy വല്ല വനും കൊടുത്താൽ പ്ര. ഇല്ല Tantr. കഷ്ടതെ ക്കു പ്ര. എന്തു VetC. വിഷത്തിന്നു പ്ര. ഉണ്ട ല്ലോ Bhg. 2. requital. ഭർത്തൃപിണ്ഡത്തിൻ പ്ര. ചെയ്ക Bhr. to fight for the maintainer. എന്തു ഞാൻ ഇന്നു പ്ര. ചെയ്യേണ്ട SG. how thank? ഉപകരിച്ചതിൻ പ്ര. ചെയ്ക KR.; പിതൃഭ്രാതൃതന്നുടെപ്ര .... സാധിച്ചു Mud. മു ല്പാടു കവർന്നീടിനാൻ ഇപ്പോൾ പ്ര. ചെയ്യു ന്നതുണ്ടു ഞാൻ Nal. I shall take revenge.

പ്രതിക്ഷേപിക്ക S. to resist, reject.

part. pass. പ്രതിക്ഷിപ്തം resisted, rejected.

പ്രതിഗ്രഹം S. 1. accepting graciously. 2. donation to Brahmans (to Paṭṭar 1 fanam, to Nambūris 2 fan., etc.) വിപ്രനു പ്ര. കി ട്ടിയ പശു PT. received as gift.

denV. ബ്രാഹ്മണൻ പ്രതിഗ്രഹിക്ക VyM. to accept the gift.

പ്രതിജ്ഞ S. promise, vow. മുന്നം പ്ര. യും ചെ യ്തു Nal. promised. ഘോരമാംവണ്ണം പ്ര. ചെ യ്തീടിനാൻ Mud. fore-swore himself. പ്ര. കൾ ഇരിവരും ഒഴിയാഞ്ഞു KR.; പ്ര. പറ ക V1. to assert firmly. നിർവ്യാജം പ്ര. യും ചൊല്ലിനാർ എല്ലാവരും Bhr. vows before battle. പ്ര. സാധിച്ചു Brhmd. fulfilled.

സത്യപ്രതിജ്ഞൻ AR. one who keeps his word.

part. pass. പ്രതിജ്ഞാതം promised.

പ്രതിദാനം S. return of a deposit; giving in return.

പ്രതിദ്രവ്യം S. what is given in return ഒരുത്ത ർക്കു നല്കാൻ പ്ര. വാങ്ങീട്ടില്ല Si Pu.

പ്രതിദ്ധ്വനി S. an echo, Bhg.

പ്രതിനിധി S. 1. a substitute പ്ര. കൊണ്ടു വ നവാസം ചെയ്വാൻ അവകാശം ഇല്ല KR. 2. surety പ്രതിനിധി & പ്രതിന്യാസം VyM. mutual pledges.

പ്രതിപക്ഷം S. the opposite party, Mud.

പ്രതിപക്ഷി an opponent, Bhg.

പ്രതിപത്തി S. 1. acquirement — പ്ര. മാൻ clever. 2. honoring; confidence ഇവൻറെ മേൽ വളരേ പ്രതിപത്യയോടു കൂടി ഇവൻറെ ഇരിക്കുന്നു MR. leans on him. 3. bestowing പ്ര. അപാത്ര ത്തിങ്കൽ Bhr. (so പാത്രത്തിങ്കൽ അപ്രതി പാദനം.

denV. പ്രതിപാദിക്ക to obtain, learn ഭക്തി മാർഗ്ഗത്തെ പ്ര'പ്പാൻ, പ്രതിപാദിച്ചു ഭാഗ വതം Bhg.

പ്രതിപദം S. 1. at every step. 2. = പ്രതിപ ദ് introduction; the first day of either lunar fortnight.

പ്രതിപാലനം S. watching, protection. പ്ര. ചെ യ്തു Si Pu. expected.

പ്രതിപാലകൻ a protector — സകലധർമ്മ പ്ര'കർ TR. maintainers of justice (complimentary style). — (mod.) acting for somebody.

പ്രതിഫലം S. 1. reflected image. 2. M. reward. ജീവരക്ഷെക്കു പ്ര. പരിഗ്രഹിക്ക KN.

denV. വെള്ളത്തിൽ പ്രതിഫലിക്കുന്ന ചന്ദ്ര ബിംബം Arb. reflected.

പ്രതിബന്ധം S. an obstacle; dam V1. മുഷ്കരപ്ര'൦ ത്രയം (of ആത്മജ്ഞാനം) അസം

ഭാവന, സംശയഭാവന, വിപരീതഭാവന KeiN.

പ്രതിബിംബം S. reflected image. പരമാത്മാ വാകുന്ന ബിംബത്തിൻ പ്ര. AR. (is ജീവാത്മാ വു).

പ്രതിഭാഗം S. distribution ശിവനും വിഷ്ണു വും ബ്രഹ്മനും എന്നുള്ള പ്ര. മായാവിജ്യംഭിതം Ch Vr.

പ്രതിഭാനം S. & പ്രതിഭ appearance V1.; insight.

പ്രതിഭൂ S. surety ജാമ്യക്കാരൻ പ്ര. VyM.

പ്രതിമ S. (മാ) likeness, image മുഛ്ശിലാദാരു ക്കളാം പ്രതിമാദികളിൽ Chintār., എട്ടുവിധം പ്ര. (ശില, ദാരു, ലോഹം, ലേഖ്യം etc.) Bhg.; an idol, not fixed in the ground (opp. പ്ര തിഷ്ഠ). — also പ്രതിമാനം.

പ്രതിയോഗം S. opposition V2.

പ്രതിയോഗി 1. an opponent അംശക്കാർ ആ ക്കുന്നു പ്രതിയോഗികൾ MR. enemies. 2. also defendant B. യോഗിപ്രതിയോ ഗി രണ്ടു ജനങ്ങളും Bhr.

പ്രതിരൂപം PT. = പ്രതിബിംബം.

പ്രതിലോമം S. contrary to the natural order (opp. അനുലോ —).

പ്രതിവചനം S. an answer.

പ്രതിവാദം S. contradicting, refuting.

denV. പ്രതിവാദിക്ക V1. to contradict.

പ്രതിവാദി the respondent, defendant (opp. വാദി q. v.). also an apologist.

പ്രതിവാരണം S. keeping off V1. to contradict.

പ്രതിവിധാനം S. counteracting, remedy അ തിന്നു ൨ പ്രകാരം പ്ര. ഉണ്ടു Mud.

പ്രതിവിധി id. ഗ്രഹങ്ങൾ അനിഷ്ടസ്ഥാന ത്തു നില്ക്കുന്പോൾ ചെയ്യേണ്ടും പ്രതിവി ധികൾ TrP.

പ്രതിശബ്ദം S., PT1. an echo മാറെറാലി.

പ്രതിശാന്തി S. remedying, expiation B.

പ്രതിശ്യായം S. catarrh = പീനസം V1.

പ്രതിശ്രയം S. an asylum V1.

പ്രതിശ്രുതം S. (part. pass. of ശ്രു) promised. പൂർവ്വപ്ര'മായുള്ള രാജ്യം Mud.

പ്രതിഷേധം S. (സിധ) prohibition, keeping off.

പ്രതിഷ്ഠ S. (സ്ഥാ) 1. firm standing. 2. erecting & consecrating an idol മാരുശൈലാദി പ്ര. ാവിധികൾ Brhmd. endowment of a temple. 3. an image fixed in the ground; Kēraḷam has 108 പ്ര. of Parašu Rāma's time, 4408 ദേവപ്ര. besides innumerable ദേശ —, ഗ്രാമ —, നാട്ടു —, കോട്ടുപ്രതിഷ്ഠ കൾ KU.

denV. പ്രതിഷ്ഠിക്ക 1. to place firmly ശിവ ലിംഗം പാറയിൽ പ്ര'ച്ചു SiPu. പ്രതിമ യിൽ പ്ര'ച്ചു കൊള്ളേണം എന്നെ Bhg.; = ആവാഹിക്ക. ഭൂമിയിൽ പ്രതിമകളെ Brhmd. 2. to consecrate, endow ക്ഷേ ത്രം ഉണ്ടാക്കി പ്ര., ശിവനെ. KU. പ രശുരാമൻ തന്നാൽ പ്ര'ച്ചിരിപ്പൊരു കരു ണാകരൻ VilvP.

part. pass. പ്രതിഷ്ഠിതം fixed, established, consecrated.

പ്രതിസരം S. 1. a string worn as amulet; the rear of an army. 2. M. tribute paid to the senior king V1.

പ്രതിഹാരം S. warding off; a door. പ്ര. ഉണ്ടെ ങ്കിൽ Bhg. a remedy.

പ്രതിഹാരക്കാർ exorcists, jugglers, also പ്രതിഹാരകർ.

പ്രതീകം S. turned towards; face, limb (see സുപ്ര —).

പ്രതീക്ഷ S. (൦രംക്ഷ) expectation.

denV. സന്ന്യാസിമാരെ പ്രതീക്ഷിച്ചു മേവി നാൻ PT. waited for.

൦രംശ്വരപ്രതീക്ഷമാണൻ AR. (part.) expecting God.

പ്രതീച്യം S. (പ്രത്യക്) western പ്രതീച്യോദീ ച്യന്മാർ KR. in W. & N.

പ്രതീതി S. (ഇ). 1. = പ്രത്യയം. 2. insight; feeling about an inward part ശൂന്യപ്ര. = ഇല്ലെന്നു തോന്നുക, ദ്രവപ്ര. = അലിഞ്ഞു പോകുന്നു എന്നു തോന്നുക med.

പ്രതോദം S. (പ്ര + തുദ്). A goad. ദീർഘപ്രതോ ദേന താഡനം ചെയ്തു Nal 4. whip?

പ്രതോളി S. high street = പെരുവഴി.

പ്രത്നം S. former; old.

പ്രത്യക് pratyak S. (പ്രതി + അഞ്ച്). Turned towards; subsequent, western ബാണങ്ങൾ ചെന്നടുക്കുന്നേരം തല്ക്ഷണം പ്രത്യങ്മുഖങ്ങളായി വീണു AR. fell backwards (through a charm).

പ്രത്യക്ഷം pratyakšam S. (അക്ഷി). Before the eye, visible, evident. മഹേശൻ പ്ര'നായി Bhr. appeared. ഗംഗപ്ര. യായി Bhg. f.; ദി നേശൻ പ്ര'മായി & പ്ര'നായി UR.; ദുർല്ലഭമേ പ്രത്യക്ഷദർശനം Nal. it is difficult to meet him. — പ്രത്യക്ഷസാക്ഷിത്വം MR. the clearest evidence. — എന്നു പ്രത്യക്ഷപ്പെടുന്നു MR. it is evident, that.

പ്രത്യക്ഷത S. visibility; apparition.

പ്രത്യക്ഷീകരണം 1. apparition, — denV. ഭഗ വാൻ പ്ര'രിച്ചു AR., Bhr. ശ്രീഭദ്രകാളി പ്ര' രിപ്പോളം KU. until she appear. 2. demonstration V2.

(പ്രതി): പ്രത്യഗ്രം S. new, novel V1.

പ്രത്യങ്മുഖം S., see പ്രത്യക്.

പ്രത്യപഹാരം S. retracting (അതിന്നു പ്ര. ചെ യ്വാൻ പണി an arrow shot off Bhr.) or പ്രത്യവ —.

denV. പ്രത്യപഹരിക്ക to retract.

പ്രത്യഭിജ്ഞാനം S. recognition പ്ര. തന്ന ചിഹ്ന ങ്ങൾ ഉര ചെയ്താൾ KR. tokens in reply to an അഭിജ്ഞാനം.

പ്രത്യയം S. (= പ്രതീതി) trust, faith, reliance. പരപ്രത്യയകാരി Bhr. making others trust him. പ്ര. ഇതു കേൾക്കണം PT. faith! they must hear it. വാദം തുനിഞ്ഞങ്ങിരിവരിൽ ഒരുവൻ പ്ര. കൈ വരുന്പോൾ VyM. oath?

പ്രത്യർത്ഥി S. an enemy, defendant. അർത്ഥി പ്ര. കൾ VyM.; പ്രത്യർത്ഥിബലം എല്ലാം Brhmd. hostile army. പ്ര. വർഗ്ഗത്തിന്നന്തകൻ AR. പ്ര. ഭാവം ധരിച്ചു Genov.

പ്രത്യർപ്പണം S. restitution.

denV. പ്രത്യർപ്പിക്ക to give back V1.

പ്രത്യവഹാരം S., see പ്രത്യപ —

പ്രത്യഹം S. daily. (അഹ:) PT1.

പ്രത്യാശ S. hope.

പ്രത്യാസന്നം S. near.

പ്രത്യാഹരണം S. = foll. പ്ര'ണപുനർദ്ധാരണ ധ്യാനത്തോടു Brhmd.

പ്രത്യാഹാരം S. 1. taking back. 2. restraining the organs. സർവ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചു AR. denV.

പ്രത്യുക്തി (നിയോഗത്തെ ആദരിയാതേ പ്ര. പറയുന്നു ഭൃത്യൻ Bhr.) = പ്രത്യുത്തരം S. an answer, rejoinder.

പ്രത്യുത്ഥാനം S. rising to receive a visitor പ്ര. ചെയ്ക & പ്രത്യുപോത്ഥാനം Bhg.

പ്രത്യുൽപന്നം S. (part. pass.) present. പ്രത്യുൽ പന്നമതി PT. having presence of mind.

പ്രത്യപകാരം S. service in return, requital പ്ര. മരക്കുന്നവൻ ചത്തതിന്ന ഒക്കമേ AR.

പ്രത്യുപാഖ്യാനം S. a lecture കൊണ്ടറിയിച്ചു Bhr 12.

പ്രത്യുഷസ്സ് S. morning — പ്ര'സി every morning, Sah.

പ്രത്യേകം S. one by one; distinct ഈ ചെയ്യുന്ന ഉപകാരം പ്ര. എന്നു നാം എപ്പോഴും വിചാ രിക്കും TR. shall view it as a singular, special favour. തീർപ്പിൽ പ്ര'മായ സമ്മതം കാണുന്നു MR. distinct admission പ്ര. ചെ യ്തു on purpose. ഈ സാക്ഷി പ്ര. അന്യായ ക്കാരൻറെ അടിയാനാകുന്നു MR. more especially, principally. പ്ര'മായി ഞാൻ പണം കൊണ്ടു പോയിട്ടില്ല jud. personally (there was a common stock).

പ്രത്യേകിച്ചു So. No. = വിശേഷിച്ചു, അടി യന്തരമായി.

പ്രത്യൌഷധം S. an antidote V2.

പ്രഥ pratha S. (പൃഥ് to spread; broad). Fame. പ്രഥനം unfolding പ്രഥനചതുരത Bhr. (in war). part. pass. പ്രഥിതം spread, renowned.

പ്രഥമം prathamam S. (പ്ര). First, foremost; also adv. പ്ര. അപരാധിയാം കൌരവർ ChVr. who offended first.

പ്രഥമ 1. the first lunar day. 2. the Nominative (gram.).

പ്രഥമൻ a condiment അട —, പരിപ്പു — ചക്കപ്രഥമൻ etc. = മധുരക്കറി a sort of dessert.

പ്രഥമപുരുഷൻ (gram.) the 3rd person.

പ്രദം S. (ദാ) Giving, as കല്യാണപ്ര., ദു:ഖ പ്ര. AR.

പ്രദക്ഷിണം S. reverential circum ambulation, keeping the right side towards the person or object to be honored; in temples etc. (=വലം വെക്ക), Nāyars round the reviewing Rāja പുരുഷാരം മൂന്നു പ്ര. വെച്ചു KU. അംഗപ്ര. rolling round a temple etc.

denV. ബിംബം പ്രദക്ഷിച്ചു SiPu., പ്രദക്ഷി ണീകരിക്ക Bhg.

പ്രദാനം S. gift, grant. ഭരതനു രാജ്യപ്ര'ത്തി ന്നായി KR. in order to give Bh. the kingdom. ദ്വിജകാമപ്ര. ചെയ്തു Bhr. did the Brahman's wish.

പ്രദായി giving (=പ്രദം), giver V1.

പ്രദീപം S. a lamp PT.; a hanging lamp V1. വിജ്ഞാനമാം ഉന്നത പ്ര'ത്തേ ദാനം ചെയ്തു Bhg.

പ്രദീപകം showing, setting forth അദ്ധ്യാത്മപ്ര. AR.

denV. പ്രദീപിക്ക to shine forth, to be kindled V2.

പ്രദേശം S. (ദിശ്) 1. direction. 2. a place ഉദരപ്ര. med. വനപ്ര'ത്തിൽ ശയിച്ചു KR.; ശീതമുള്ള പ്ര. a cool climate, അണിയ്യാരത്തു പ്ര. TR. a Nambiār's territory; country. മൂന്നടിപ്ര. നല്ക Bhg.

പ്രദോഷം S. 1. evening. 2. M. T. the fast of the 13th lunar evening പ്ര. നോററു SiPu. = ശനിവാരേ കൃഷ്ണപക്ഷേ ത്രയോദ ശിവന്നു കൂടും ദിനേ നോററു; also ശനി പ്ര. മഹാ പ്രദോഷോപവാസം SiPu.

പ്രദ്യോതനൻ S. the sun നൽപ്ര. CG.

പ്രദ്യുമ്നൻ S. Bhg 10. Kāma.

പ്രധാനം S. 1. The chief matter, principal thing സന്തതിക്കേററം പ്ര. SG. best means to obtain posterity. അവർക്കു ശിക്ഷാരാക്ഷ പ്ര. KU. chief occupation. അവനെ പ്ര'മാക്കി head. പ്രധാനഭൂതന്മാർ ഒരുമിച്ചു കൂടി KR. grandees.— പ്രധാനപ്പെട്ട പടനായകന്മാർ KU. 2. adj. chief ദേഹികൾക്കൊക്കേ പ്രധാനൻ ആ പൂരുഷൻ Nal.; സത്വഗുണപ്രധാനന്മാർ Sah.; എൻ ഉണ്ണികൾക്ക് ഏററം പ്ര'ൻ Bhr.; fem. പ്ര ധാനമാരായ എണ്മാർ Bhg.

പ്രധാനി (mod.) chief; first minister. ഭൃത്യ പ്രധാനികൾ PT5. സായ്പമാരിൽ പ്ര. TR. the Chief Commissioner.

പ്രപഞ്ചം S. 1. Development, expanse. വൈരിപ്ര. ChVr. the host of enemies. മാരി പോലേ ശരപ്ര. ഉതിർക്കും ChVr. ആയുധാഭ്യാ സപ്ര'വും Nal. the whole science of arms. — also f. ദുഷ്ടതാപ്രപഞ്ചകൾ SiPu. masses of sin. 2. the world, viewed as മായാപ്രപഞ്ചം Bhg. പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹാരങ്ങൾ Bhr.

denV. പ്രപഞ്ചിക്ക to expand, enlarge upon പഞ്ചതന്ത്രത്തെ പ്ര'ച്ചു ചൊല്ലി PT.

part. pass. പ്രപഞ്ചിതം, as അവനുടെ ഞാ ന്നൊലി പ്ര. Nal. celebrated.

പ്രപദം S. the tip of toes പ്ര'ങ്ങൾ രണ്ടും CG. നരിയാണിയും പ്ര'ങ്ങളും PrC. (in KR. പ്ര പാദയുഗ്മം?). vu. = പുറവടി.

പ്രപാടനം S. splitting വക്ഷ:പ്രദേശം പ്ര. ചെയ്തു AR. = പിളർന്നു.

പ്രപാതം S. fall; precipice പ്ര'ത്തെക്കൊണ്ടു നടുങ്ങും വാഴപോൽ KR.

പ്രപിതാമഹൻ S. a paternal great-grandfather പ്ര'ന്മാർ Bhr. KU.

പ്രപൌത്രൻ S. a great-grandson.

പ്രബന്ധം S. 1. Composition, chiefly poetical, but also ഗദ്യപ്ര. രചിക്കുന്നു Nal., പ്രാ. നോക്കാം KU. read a book. 2. M. confusion മമ സന്താപപ്രബന്ധങ്ങൾ തീരും SiPu. my griefs & troubles.

പ്രബർഹം S. the best V1.

പ്രബലം S. strong — പ്രബലനായ അന്യായ ക്കാരൻ MR. influential, successful (opp. ദു ർബ്ബല).— പ്രബലപ്പെടുക to prevail, become public ശാസ്ത്രം നീചജാതിയിൽ പ്ര. KU. — പ്രബലപ്പെടുത്തുക to acknowledge as valid; make publicly known MR.

denV. പ്രബലിക്ക to grow, appear with pomp V1.

പ്രബുദ്ധൻ S. awake. പ്ര'നായുടൻ KR. after a swoon.

പ്രബോധം S. waking, as from നിദ്രാവശം & ഖേദവശം UR. conviction, insight ബ്രഹ്മമാം പ്ര. സാധിക്കും SiPu.

denV. ഉപായത്തെ പ്രബോധിപ്പിക്ക PT. to advise.

പ്രഭ S. (ഭാ) Light, splendour പാവകപ്രഭ PT1. — met. കണ്ണിൻപ്രഭ മറഞ്ഞു Nid. losing its lustre, നേത്രപ്ര. Bhg.

പ്രഭവം S. birth വല്ലാത്ത ബാലപ്ര'ത്തിനെ ക്കാൾ ഇല്ലാത്ത ബാലപ്ര. സുഖം പോൽ CC.

പ്രഭാകരൻ S. (പ്രഭ) 1. the sun, Bhg. 2. N. pr. of a Bhaṭṭatiri, author of the പ്രഭാകരം, head of the Brahman division: പ്രഭാകര ക്കൂറു KU., പ്രഭാകരന്മാർ Brahmans of that division.

പ്രഭാതം S. dawn പ്രഭാതകാലേ കുളിച്ചു KU.

പ്രഭാമണ്ഡലം 1. a halo round the sun, moon പരിവേഷം. 2. a glory or nimbus round the head of idols, saints, etc. — aureola.

പ്രഭാവം S. energy, majesty; specific power of medicines (=തൻറേടം). ഉന്നതപ്രഭാവ നാം നിന്തിരുവടി PT. your most glorious majesty. മായാപ്ര. നീങ്ങും പ്രകാരം അരു ളി Bhr.

പ്രഭു prabhu S. (ഭു). Lord, prince നാട്ടിൽ പ്രഭു നാം ChVr.; പ്രഭുവാക്കി വാഴിച്ചു KU. a governor. നുപ്പതിനായിരപ്രഭു etc. chief of 30000 Nāyars. — pl. പ്രഭുക്കൾ = hon. prince, comm. പ്രഭുക്കന്മാർ, in Kōlanāḍu രണ്ടുപ്ര. great vassals, in Calicut തിരുമുടിപ്പട്ടം കെട്ടിയ നാൾ 4000 പ്ര'രും ചേകിച്ചു പിറേറനാൾ ലോകർ ചേകം KU. vassals & officers. — fem. പ്രഭു വാട്ടി No.

പ്രഭുത S. supremacy. പ്രഭുതകൾ നടിച്ചു ChVr. assumed airs.

abstrN. പ്രഭുത്വം S. authority, sovereignty മൂ വാണ്ടേക്കല്ലോ പ്ര. ഉള്ളു KU. നിധീശത്വാ ദി നാനാപ്ര'ങ്ങളുള്ളവൻ UR. Kubēra. സിം ഹാസനേ മുഷ്കരപ്ര. ഭാവിച്ചു മേവി Nal.

പ്രഭൂതം S. large, much.

പിഭൃതി S. beginning (=മുതലായ etc.).

പ്രഭേദം S. kind ബന്ധമോക്ഷപ്ര'ങ്ങൾ ചോ ദിച്ചു Bhg.

പ്രഭ്രഷ്ടലക്ഷമായി Mud. missed the aim.

പ്രമത്തൻ S. intoxicated, careless (&പ്രമ ദം V1.).

പ്രമഥൻ S. attendant on Siva പ്രമഥാദിക ളും Anj.

പ്രമാണം pramāṇam S. (മാ). 1. Measure ആ യുസ്സിൻറെ പ്ര. ഇല്ലാത്തതു GnP. life is uncertain. മഞ്ചാടിപ്ര. ഗുളിക med.; ആ മർമ്മം മണിപ്ര'മായി ഉരുണ്ടിരിപ്പിതു MM.; നാലാൾ പ്ര. വെള്ളം കാണാം. 2. norm, authority ബലം പ്ര'മായി ചെയ്തു TR. achieved it by sheer force. സകല കാര്യത്തിന്നും തന്പുരാനെ പ്ര'മാക്കി made the Rāja responsible for all the administration. എടുക്കേണ്ടത് എടുപ്പാൻ N. നെ പ്ര'മാക്കി TR. entrusted him with the revenue. രാജ്യത്തു പ്രമാണായിരിക്കുന്ന ആള കൾ & നാട്ടിൽപ്രമാണപ്പെട്ടആൾ TR. persons of authority. അനന്ത്രവസ്ഥാനത്തനിന്ന് ഒക്കയും പ്ര'മായിട്ടുള്ള നമ്മെ നിരസിച്ചു എത്രയും ചെറു തായിട്ട് ഒരു കിടാവിനെ പ്ര'മാക്കി വെച്ചു TR. made him joint king instead of me, the lawful heir. ഇതിന്നൊക്കയും പ്ര'മായിട്ടു chief instigator. അതു പ്ര'മല്ല you are not bound by it. ശാസ്ത്രപ്രമാണേന വിധിക്ക KU. according to law. ൦രംശ്വരൻ പ്ര. എന്നോർക്കാത്ത ജനം ഇ ല്ല Nal. (=പ്രധാനം); ദൈവം പ്ര. നമുക്ക് എ ന്നു ചൊല്ലി ജീവിക്ക നല്ലു ChVr. to live religiously. ദൈവം പ്ര'മല്ലെന്നു ചിന്തിച്ചിതോ SiPu. lost sight of religion. 3. proof ലിഖി തസാക്ഷ്യാദിപ്ര'ങ്ങൾ (മാനുഷപ്ര., ദിവ്യപ്ര. oath, ordeal) VyM. — esp. a bond കള്ളപ്ര'ങ്ങൾ എഴുതിച്ചു, പറന്പിൻറെ പണ്ടുപണ്ടേയുള്ള ജന്മ പ്ര. TR. title-deed. കടംവായ്പപ്ര.; ചരക്കു പ്ര. contract. നൂറുറുപ്യക്ക് ഒരു പ്ര. എഴുതി TR. a cheque for etc.

പ്രമാണി a chief, headman; influential person മുഖ്യസ്ഥന്മാരും പ്ര. കളും (= പ്രാ പ്തിയുള്ളവർ), കാര്യസ്ഥന്മാരിൽ പ്ര. കൾ TR., MR.

denV. പ്രമാണിക്ക to consider as rule, take for proved or granted, believe രേഖ പ്ര. ത്തക്കതല്ല MR. അതു പ്ര'ച്ചു തന്നേ TR. relying on, attending to.

പ്രമാണീകരിക്ക to regard as authority ദൈവം പ്ര'ക്കുമവർകളെ കേവലം മൂ ഢർ എന്നറി Mud.

പ്രമാദം S. (see പ്രമത്ത) intoxicated security, self-deception KR.; inadvertence. ഒട്ടുക്കത്തേ പ്ര. V1. the moment of dying, മരിപ്പാൻ പ്ര'മായിരിക്കുന്ന രോഗി CatR.

denV. പ്രമാദിക്കേണ്ട V1. don't despair.

പ്രമുഖം S. foremost പ്രഹസ്തപ്രമുഖപ്രവരർ AR. (= മുതലായ).

പ്രമൃഗ്യം S. to be investigated ശ്രുത്യർത്ഥാന്തപ്ര. Anj.

പ്രമേയം S. (മാ) to be measured or known, Bhg.

പ്രമേഹം S. urinary affection (21 kinds) diabetes (also പ്രമേഹക്കുരു) = നീർവാർച്ച, gonorrhea; പ്രമേഹക്കല്ല് gravel = കല്ലടെപ്പു.

പ്രമോദം S. delight രൂഢപ്രമോദാശ്രു Nal.; അതിപ്രമോദേന പറഞ്ഞാൻ Mud.

denV. പ്രമോദിക്ക to be delighted.

പ്രയതൻ S. (യം) restored, pure, Brhmd 85.

പ്രയത്നം prayatnam S. Persevering effort, endeavour. ആളുകളെ കൂട്ടി പ്ര. ചെയ്ക to make war. പ്ര. ചെയ്വാൻ ഉണ്ടയും മരുന്നുമില്ല, കുന്പ ഞ്ഞിക്കു വേണ്ടി പ്ര. ചെയ്യിപ്പിച്ചു, നമ്മുടെ പേ ർക്കു പ്ര. ചെയ്തവർ TR. my followers in war.

പ്രയത്നപ്പെടുക to labour, take great pains നിലങ്ങളിൽ പ്ര'ട്ടു വിള ഇറക്കി MR. എ ത്ര ജന്മം പ്ര'ട്ടു GnP. passed painfully through — also denV. എന്തെല്ലാം പ്രയ ത്നിച്ചാലും Arb.

പ്രയാഗം S. chief place for sacrifice, confluence of Ganga & Yamuna പ്രയാഗസ്നാനം; പ്ര യാഗയും SiPu. പ്രയാഗയിങ്കൽ മാഘമാസ ത്തിൽ സ്നാനം ചെയ്ക KU.

പ്രയാണം S. (യാ) going forth, journey, pilgrimage (= യാത്ര). — death V1.; പ്ര. ചെയ്തു Bhg.

പ്രയാസം S. (യസ്) 1. exertion, toil. പ്ര'പ്പെട്ടു laboured hard. 2. difficult എത്തുവാൻ പ്ര. Bhr. (= പണി).

പ്രയുക്തം S. see പ്രയോഗിക്ക.

പ്രയുതം S. a million പ്രയുതന്നരന്മാർ Bhr.

പ്രയോഗം S. Application, practice; use of means അസ്ത്രപ്ര. തുടയർന്നു Bhr.; നല്ല പ്ര. clever treatment (med.). മന്ത്രപ്ര. etc.— മൃദംഗപ്രയോ ഗവാൻ SiPu. beating the tabor.

denV. പ്രയോഗിക്ക to employ, apply, use as means, arms, talents; with Acc. & അസ്ത്ര ശസ്ത്രങ്ങൾ കൊണ്ടു പ്ര'ച്ചാൻ, അവനെ പ്ര' ച്ചു മർമ്മം തോറും, നൂറു ബാണങ്ങളെ തേരാ ളികളെ പ്ര. Brhmd. Shot.

part. pass. പ്രയുക്തം as മന്ത്രിപ്രയുക്തന്മാർ Mud. creatures of the minister, employed by him. മന്ത്രപ്രയുക്തബാണങ്ങൾ KR. charmed arrows.

പ്രയോക്താവ് employer മാരണാദികൾ ചെയ്യു ന്നോൻ പ്ര'വായതു PR.

പ്രയോജനം S. 1. motive, cause. 2. use, profit, advantage.

denV. പ്രയോജിക്ക to be serviceable V1.

പ്രരോഹം S. Budding പ്ര. ഉണ്ടായ്വരും PT. (from a seed).

പ്രലംബം S. hanging down പ്ര'മാം ഗിരി KR.

പ്രലംബൻ N. pr. a Daitya പ്ര'നെ കൊന്നു CG.

പ്രലാപം S. a talk ബഹുപ്ര. KR. esp. lamentation. denV. പ്രലാപിച്ചു സർവ്വരും AR.

പ്രലോഭനം S. allurement പല വസ്തുകൊണ്ടും പ്ര. ചെയ്താൽ KR. to seduce.

പ്രവചിക്ക S. to speak forth, announce, explain V1.

നിഷ്ഠുരപ്രവക്താക്കൾ Bhg. propounders of harsh words. — പ്രവചനം prophesying.

പ്രവണം S. (L. pronus) bent forward.

abstrN. പ്രവണത്വം ഏകിനാൻ CC. inclination.

പ്രവത്സലൻ S. = simpl. ഭർത്തൃപ്ര'ലനാരിമാർ Bhg. devoted.

പ്രവരം S. 1. (വരൻ) the best, in Cpds. താപ സപ്ര'ൻ, വീരപ്ര'ൻ. 2. (വർ) lineage, race ഭക്തപ്ര'മായി മേവും Bhg.

പ്രവർഗ്യം S. a ceremony at sacrifices തൽ പ്ര' വും ഉപസദവും KR.

പ്രവർത്തകൻ S. a superintendent, arbiter. പ്രവർത്തനം S. activity; occupation V1. denV. പ്രവർത്തിക്ക=പ്രവൃത്തിക്ക.

പ്രവർദ്ധനം = simpl. കോപം പ്ര. ചെയ്ക Mud.

പ്രവാചകൻ S. = നിവി prophet, Nasr. ദാനി യേൽ എന്ന പ്ര. Genov.

പ്രവാചകം (obj.) prophecy (Christ.).

പ്രവാദം S. talk, rumour (ദുഷ്പ്ര. CC.).

പ്രവാസം S. living away from home. വെട്ടുക്കി ളി പ്ര. ചെയ്യുന്നു MC. emigrates, പ്രവാസ ദണ്ഡം VyM. banishment. അവൻറെ പ്ര. Mud. voluntary expatriation = നിർവ്വാസം. പ്രവാസനം S. banishment രാമൻറെ വന പ്ര. മുടക്ക KR.

denV. സുതനെ എന്തിന്നു പ്രവാസിപ്പിക്കുന്നു, എന്നെ പ്ര'പ്പിക്ക നീ KR.

പ്രവാഹം S. stream, current ചോരയുള്ള വാരി പ്ര. ചെയ്തു Bhr. blood flowed in torrents.

denV. ഏഴായി പ്രവാഹിച്ചാൾ ഗംഗയുമവി ടുന്നു KR. issued. ഗിരിക്കു വടക്കുഭാഗമേ മന്ദികിനി പ്ര'ക്കുന്നു KR. ചോരയും പ്ര' ച്ചു Sk.

പ്രവാളം S. (ബാല) 1. a shoot, bud. 2. coral (പവിഴം Tdbh.) മൌക്തിക പ്ര'വും Nal.

പ്രവിശ്യ E. province മലയാം പ്ര.യിൽ (mod.) & മലയാം പ്ര. ത്തിൽ, പ്ര. ങ്ങൾ TR.

പ്രവിഷ്ടം, see under പ്രവേശം.

പ്രവീണൻS. (വീണ). Skilful, clever ഗദ്യ പദ്യപ്ര. VetC. കാര്യഖഡ്ഗപ്രവീണകരാന TR. (in titles).

പ്രവൃത്തം S. Deed ദുഷ്ടപ്ര'ങ്ങൾ Bhg.

പ്രവൃത്തി prav/?/tti S. (= പ്രവർത്തനം). 1. Activity, opp. നിവൃത്തി; occupation, business, work നിലത്തു പ്ര. കൾ ഒക്കയും ചെയ്തു MR. cultivated. പ്ര. കൊടുക്ക TR. to employ. 2. a parish or അംശം, comprising 5-6 മുറി "a charge" കിഴക്കേടത്തു നന്പ്യാരുടെ പ്ര. യിൽ TR. 3. sorcery, motion of the bowels, etc.

denV. പ്രവൃത്തിക്ക to act, work ക്രുദ്ധത പാരം പ്ര. Sah. നീതിശാസ്ത്രവിരുദ്ധങ്ങളായുള്ളവ രാജാവു പ്ര. രുതു VyM., ബാഹ്യാർത്ഥങ്ങ ളിൽ പ്ര'പ്പതു KeiN. പാളയക്കാർ പ്ര'ക്കുന്ന യുദ്ധം TR. wherein they are engaged. — vu. പൊഴുത്തിക്ക, അതിക്രമം പോർത്തിക്ക Co. KN.

CV. പ്രവൃത്തിപ്പിക്ക to set to work സ്വഭൃത്യരെ ക്കൊണ്ടു പ്രവൃത്തിപ്പിച്ചുടൻ കൂലി കൊടുക്കാ തേ ഇരിക്കും KR.; also വ്യവഹാരത്തിങ്കൽ പ്രവർത്തിപ്പിച്ചീടും ധർമ്മം തന്നേ KR.

പ്രവൃത്തിക്കാരൻ 1. a functioner, workman (Palg. vu. പോർത്തിക്കാരൻ). 2. a subordinate revenue officer in Trav. = പാർവ ത്യക്കാരൻ, അധികാരി (old). 3. an instigator B.

പ്രവൃത്തിപ്പിള്ള Trav. a Gumasten of the പ്രവൃ ത്തിക്കാരൻ = പണ്ടാരപ്പിള്ള 2.

പ്രവൃദ്ധം S. (part. pass. of വൃധ്). Increased യുദ്ധം പ്ര'മായിവന്നു AR. പ്രവൃദ്ധരാഗം ആ ർന്നിരുവരും Mud.

പ്രവേശം S. 1. (വിശ്). An entry, entrance. ഗൃഹ —, നഗരപ്ര etc.; access. 2. vu. = ആ വേശം & പരവശം V1. possessedness, agitation.

denV. പ്രവേശിക്ക to enter പട്ടണത്തെ പ്ര. & Loc; chiefly met. അവകാശത്തിൽ ഇവി ടേനിന്നു പ്ര'പ്പാൻ പാടില്ല MR. to enter into the disquisition about the claim, ബാ ലത്വം കടന്നപ്പോൾ വിദ്യയിൽ പ്രവേശി ച്ചാർ KR. പഞ്ചതന്ത്രത്തെ പ്ര'ച്ചു ചൊല്ലീ ടേണം PT. engage in.

part. pass. പ്രവിഷ്ടം: പുരം പ്രവിഷ്ടനാമവ നെക്കണ്ടു Mud.

CV. പ്രവേശിപ്പിക്ക to introduce ഇതു പട്ടണം പ്ര'ച്ചീടിനാൽ PT.

പ്രശംസ S. Praise മൌര്യൻറെ ഗുണം പ്ര. ചെയ്തു Mud.; ആത്മപ്ര. etc.

denV. പ്രശംസിക്ക S. to praise അവനെ ഏ ററവും പ്ര'ച്ചു Mud. നിന്നുടെ ധന്യമാം ശീലം അവളുടെ മുന്നിൽ പ്ര'ച്ചു Nal. നന്നു നന്നെ ന്നു പ്ര'ച്ചു ലോകരും SiPu. തന്നെത്താൻ പ്ര. Bhr.

part. pass. പ്രശസ്തം commendable, good. പ്രശസ്തവൃക്ഷങ്ങൾ KR. famous. രഹസ്യ മാം അപരാധം പ്ര'മാക്ക KR. to publish. പ്ര'ങ്ങൾ സേവിക്ക opp. നിന്ദിതങ്ങൾ വർജ്ജിക്ക Bhr.

പ്രശ്നം prašnam S. (പ്രഛ, Ger. fragen). A question. ദശപ്രശ്നങ്ങൾ the 10 arithm. species necessary for astrol. calculation, പ്രശ്നം വെക്ക to make an astrol. calculation, പ്ര. വെപ്പിച്ചു PT. (through കണിശൻ etc.). മേളമോടൊരു

പ്ര'വും വെച്ചു SG. — പ്ര. ശുഭം എന്നു പ്രാശ്നി കന്മാർ പറഞ്ഞു Nal. the stars are favorable. പ്രശ്നക്കാരൻ (പിറത്തിയക്കാർ TP.) = പ്രാശ്നി കൻ

പ്രശ്നരീതി N. pr. an astrological work in šlōkas. PR.

പ്രശ്രയം S. (ശ്രി). Respect, modesty; love നിന്നുടെ പ്ര. കണ്ടു Mad.

പ്രശ്രിതൻ V1. modest, (part. pass.)

പ്രഷ്ടാവു S. (പ്രഛ see പ്രശ്നം) the questioner; one who consults an astrologer.

പ്രസക്തി S. (സഞ്ജ്) = സക്തി, പ്രസംഗം f. i. വസ്തുക്കളിൽ ചിത്തപ്ര. Bhg.

പ്രസംഗം S. 1. attachment ത്വൽപ്രസംഗാ ദേവം ഉക്തം AR. on account of thy presence. 2. occasion, conjuncture. ഇവിടേപ്രസംഗാൽ പറയുന്നു Gan. I take this opportunity to explain. യുദ്ധപ്ര. ഇല്ലായ്ക Nal. രാത്രൌ കുറ ഞ്ഞിതു നിദ്രാപ്ര'വും Nal. 3. association of thoughts കാര്യപ്ര'ത്തിന്നർത്ഥത്തെ വിചാ രിച്ചാൽ PT. consider the bearings. ഇപ്ര' ങ്ങളെ കേൾപിച്ചു. SiPu. — Christ, sermon (?). 4. distant idea of, slight, little പ്രസംഗ മാത്രം ഇല്ല കേൾപാൻ CC. nothing at all. ആ വർത്തമാനം പ്ര. പോലും ഇല്ലാതേ കാ ണുന്നു not a shadow of truth. പ്ര. നീങ്ങു ന്നില്ല No. = തീരേ.

പ്രസംഗി 1. connected with. 2. Christ. a preacher (T. usage).

denV. പ്രസംഗിക്ക 1. to attach to ആ കാര്യം അതിൽ പ്ര'ച്ചിട്ടുള്ള alluded to. ബ്രഹ്മചാ രിയെ പ്ര'ച്ചു കേട്ടു Bhg. (= കുറിച്ചു). 2. T. to preach.

പ്രസന്നം S. (സദ്). 1. pleased, മാംപ്രതിപ്ര'ന്ന നാക Brhmd.; bright പ്രസന്നഭാവം VCh. affability, urbanity, also ഭാവപ്രസന്നത V2. 2. നമ്മുടെ മനസ്സിൽ ഒരു പ്രസന്നം ഉണ്ടായി TR. (hon.) I have received a piece of news. പ്രസന്നീകരിക്ക to content V1. (= പ്രസാദം).

പ്രസഭം S. violently, rashly പ്ര. ചേർത്തിതു CC. = പ്രസഹ്യ Brhmd 58.

പ്രസരം S. breaking forth; moving on. denV. പ്രസരിക്ക to spread.

പ്രസവം S. (സു) bringing forth. പ്രസവവിധി കർമ്മങ്ങൾ എല്ലാം BR.; പ്രസവവേദന etc. = പേറു, ൦രംററു; also met. ധനം പ്രസവം മദ ത്തിന്നായ്വരും PT.

denV. പ്രസവിക്ക to bring forth കപോതി അണ്ഡങ്ങൾ പ്ര'ച്ചു Bhg.

പ്രസാദം S. 1. = പ്രസന്നത clearness, brightness. 2. favour, propitiousness രാജപ്ര' ങ്ങൾ അനുഭവിക്ക Mud. ദേവതമാരെ പ്ര. വരുത്തുക AR. to propitiate. സുപ്ര'കാലം. 3. leavings of offerings, sandal-powder, etc. (ചാന്തു, പുഷ്പം), obtained from temples as marks of God's favour തീർത്ഥവും പ്ര'വും കൊണ്ടു വരിക TR.; പ്ര. മസ്തകത്തിങ്കൽ ഉദ്വസിപ്പിക്കേണം Bhg. place on the head.

denV. പ്രസാദിക്ക 1. to be pleased, bright, calm, propitious അവനേ കുറിച്ച് ഏററം പ്രസാദിച്ചു Bhr.; പുരുഷനിൽ പ്ര'ച്ചു Bhg.; അടിയനോടു പ്ര., എങ്കൽ പ്ര'ച്ചീ ടേണം KR.; അവൾ ശുശ്രൂഷകൊണ്ടുമുനി അധികം പ്ര'ച്ചു KR.; പ്ര'ച്ചു തരുന്നു TR. to give as present (a superior). എനിക്കു നന്നായി പ്ര'ച്ചു ൨ വരം നല്കി KR. 2. So. to please നേരുള്ള ജനങ്ങൾക്കിതെത്രയും പ്ര'ക്കും Nasr. po.

Imp. പ്രസീദമേ AR. be gracious to me!

CV. പ്രസാദിപ്പിക്ക 1. to please, gladden ബൃഹസ്പതിയെപ്ര'പ്പാൻ Bhg. ലോകേശ പ്ര'ച്ചീടേണം ഇവന്തന്നേ KR. 2. to conciliate, propitiate വാക്കുകൊണ്ടു പ്ര'ച്ച യച്ചു TR.

പ്രസാരണി S. (creeper) GP64. & പ്രസാരിണി ഇടിച്ചു പിഴിഞ്ഞ നീർ a. med. Pæderia foetida.

denV. പ്രസാരിക്ക v. a. to spread ആതപം പ്ര'ച്ചു Nal.

പ്രസിദ്ധം S. (p. pass. of സിദ്ധ്). known, celebrated. ലോകപ്ര'മായ്വന്നു Nal. — ഗുണപ്ര സിദ്ധാക്കൾ Bhg 4. men of acknowledged virtue. — പ്ര'മാക്ക, പ്ര'പ്പെടുത്തുക to proclaim, divulge, also പ്രസിദ്ധിക്ക V1.

പ്രസിദ്ധി S. notoriety, fame നളൻ എന്നൊ

രു പ്ര, ധന്യപ്ര. പ്രവൃത്തിക്കു സാമ്യം Nal. — പ്ര, പത്രം proclamation. — പ്രസി ദ്ധിമാൻ Nal. universally known.

പ്രസീദ, see പ്രസാദിക്ക. — പ്രസൂതി = പ്രസവം.

പ്രസൃതി S. the palm of the hand hollowed.

പ്രസ്തരം S. 1. a grass-couch. 2. (L. petra) a stone.

പ്രസ്താവം S. (സ്തു) introducing a subject; mentioning; suggestion, കണ്ണുകൊണ്ടു പ്ര. a hint. ഈ കഥാപ്ര. അല്ലിങ്ങു കേൾക്കേണ്ടതു Nal. (corrupted into പ്രസ്ഥാപം).

denV. പ്രസ്താപിക്ക S. 1. to cause to mention or praise. 2. to mention, vu. പ്ര സ്ഥാപിക്ക q.v. അവസ്ഥ ഒന്നും പ്രസ്താ വിക്കാതേ MR.

പ്രസ്ഥം S. 1. a plateau, table-land. 2. a measure പ്രസ്ഥമാത്രം പോൽ മൂത്രം VC. = ഇ ടങ്ങാഴി.

പ്രസ്ഥാനം S. departure, march പ്രസ്ഥാന വാദ്യം മുഴക്കിക്ക Nal. അടിയങ്ങളെ പ്ര'ത്തി ന്ന് അന്തരം വരുത്തി KU. prevented our journey. മഹാപ്ര. ആശ്രിച്ചു Bhr.

പ്രസ്ഥാപം S. better പ്രസ്താവം publicity, പു റത്ത് ഒക്കയും പ്ര. ആകും vu. will become the talk of all.

പ്രസ്ഥാപനം S. sending off.

denV. പ്രസ്ഥാപിക്ക 1. to despatch. 2. (corruption of പ്രസ്താവിക്ക seemingly derived from സ്ഥാപിക്ക 2. q. v.). എന്നു പ്ര' ക്കേണ്ടതാണ MR. ought to declare. വ സ്തുവകകളെ കുറിച്ചുണ്ടാക്കിയ പ്രസ്ഥാപ ത്തിൽ (representation) ഇത് ആരും പ്ര' ക്കാതേ മൂടിവെച്ചു; അക്രമം ചെയ്തതായി പ്രസ്ഥാപം ഉണ്ടായി കാണുന്നു MR. mention.

പ്രസ്ഫുരമാണം S. throbbing പ്ര'മായോർ ഓ ഷ്ഠസന്പുടത്തോടും Bhr.

പ്രസ്ഫുലിംഗം S. a spark. പ്ര'ങ്ങളോടും കൂടി നോക്കി Bhr. with scintillating looks.

പ്രസ്രവണം S. flowing out, stream ശൈലപ്ര' ങ്ങൾ Bhr. പ്ര'ണാചലം AR. N. pr. a mountain in Sugrīva's kingdom.

പ്രസ്രവം urine. Tantr.

പ്രഹരം S. 1. striking അവനെ പ്ര. ഇവ കൂ ട്ടിനാർ Mud. feigned to strike, പ്രഹരഭയം Mud. fearing blows. 2. a watch of three hours = യാമം.

പ്രഹരണം, പ്രഹരിക്ക to strike, VCh. മുതു കത്തു പ്രഹരിക്കുന്നത് കൊള്ളേണ്ടിയും വരും jud. പ്ര'൦ കിട്ടും.

പ്രഹാരം S. a blow, stroke, kick. മുഷ്ടി പ്ര ഹാരേണ പതിച്ചു AR. — പ്രഹാരഭാവം menacing.

പ്രഹാസം S. loud laughter.

denV. പ്രഹസിക്ക V1.

പ്രഹിതം S. (part. pass, of ഹി) sent off.

പ്രഹ്ലാദം S. joy.

പ്രഹ്ലാദൻ Bhg 7. Hiraṇyaγašibu's pious son.

part. pass. പ്രഹ്ലന്നൻ glad.

പ്രഹ്വം S. (ഹ്വർ) stooping, bent upon പ്രഹ്വ നായി ചെന്നു തൊഴുതു KR.

പ്രളയം S. (ലീ). 1. dissolution, of 4 kinds (നി ത്യം daily, as death, നൈമിത്തികം at the end of a Kalpam, പ്രാകൃതം annihilation of matter, ആത്യന്തികം Bhg. = മോക്ഷം). 2. destruction of the world ജഗദുത്ഭവസ്ഥിതി പ്രളയകർത്താവായ ഭഗവാൻ AR. Višṇu. പ്ര ളയാഗ്നി എന്നു നണ്ണി KR. ബ്രഹ്മൻറെ രാവാ യതു പ്ര. അന്ന് ഇരുട്ടും വെള്ളവുമേ ഉള്ളു CS.; അളവില്ലാത വെള്ളം എന്നി ലോകം എങ്ങും പ്രളയകാലത്തിങ്കൽ ഇല്ല Bhr. deluge, so വന്പ്രളയവരിധി RS. പ്രളയാംബുനാദം ക ണക്കേ KumK.; പ്രളയാന്തത്തോളം പറഞ്ഞാ ലും കഥെക്കവസാനമില്ല SiPu.; fig. രാജ്യം ഒക്ക പാച്ചലും ഓട്ടലും മഹാപ്ര'വുമായി Ti. after the taking of Srīrangapaṭṇam. 3. a very high number ആയിരം തോയകരപ്ര' ങ്ങൾ AR.

പ്രളാപം S. see പ്രലാപം.

പ്രാകാരം S. rampart, wall പ്രാ. മുറിച്ചിതു or കളഞ്ഞിതു Brhmd. in a siege. (Scr. also the court of the tabernacle).

പ്രാകുക prāγuγa & പിരാ — (Port, praga). To curse വക്ത്രങ്ങളിലും പ്രാകുന്നവർ Bhg 8. — പ്രാകി or പ്രാവി past.

VN. പ്രാക്കൽ imprecations as of a beggar, old man (much dreaded). ആയിരം പ്രാ. ആ യുസ്സിന്നു കേടു prov. എണ്ണ മന്ത്രിച്ചു പ്രാ. അടങ്ങി. — also പ്രാക്കു a curse.

പ്രാകൃതം prāγ/?/δam S. (പ്രകൃതി). l. Natural പ്രാകൃതചപലനായ വാനരൻ KR. fickle by nature; common പ്രാകൃതബുദ്ധികൾ KR. common mortals. പ്രാ'ന്മാർ Bhr. who are without തത്വജ്ഞാനം etc.; പ്രാശ്നികന്മാരായ ഞങ്ങൾ പ്രാ'ന്മാരായി ചമഞ്ഞു CG.; പ്രാ. പോലേ നടിച്ചു ശരീരവും Nal. boorish. 2. low, Vulgar പ്ര'ൻ കാണുന്പോൾ പ്രാഭൃതം വേണം എന്നുണ്ടു ഞായം CG.; പ്രാകൃതനാരിമാർ KR. 3. colloquial dialect പ്രാകൃതശ്ലോകങ്ങൾ ഉ ണ്ടാക്കി Nal. Prākrit.

പ്രാക് S. (prāńch) 1. in front. 2. former. 3. eastern. — പ്രാക്തനം S. old, — പ്രാക് പടിഞ്ഞാറു BhD. — പ്രാഗ്ഗുപ്തവാക്യജന്യമാ നന്ദം ജ്ഞാനാനന്ദം KeiN. — Prāgǰyōtišam. N. pr. a town. Bhg 10.

പ്രാഗത്ഭ്യം S. see പ്രഗത്ഭത.

പ്രാചീനം S. (പ്രാക്) 1. former. 2. eastern ബന്ധുരന്മാരായ പ്രാ'ന്മാർ KR Prasii.

പ്രാജാപത്യം S. coming from Praǰāpati; a sacrifice, marriage, penance for the sake of obtaining children, Bhr. പ്രാ'ാഖ്യയാം ഇഷ്ടി.

പ്രാജ്ഞ S. = പ്രജ്ഞ consciousness, as പ്രാണ നും പ്രാ. യും വിട്ടുപോകതേ KR. — പ്രാജ്ഞ നായുള്ള രാജാവു രാജാവെല്ലോ Mud. അതി പ്രാജ്ഞൻ SiPu. intelligent.

പ്രാജ്യം S. ample, much പ്രാ'മാം യശസ്സു Nal. പ്രാജ്യകീർത്തിയാം നൃപൻ Mud.

പ്രാഞ്ചുക prāńǰuγa B. To creep, tottie, പ്രാ ഞ്ചിനടക്ക (Te, prāṇku to creep?).

പ്രാഞ്ജലി S. (അഞ്ജലി). Putting the hands to the forehead പ്രാ. കളായി നിന്നാർ KR.

പ്രാഡ്വിവാകൻ S. (പ്രാഛ questioning). A judge പ്ര'കസ്ഥാനം VyM.

പ്രാണൻ prāṇaǹ S. (പ്ര, അൻ). 1. Breath; also the other vital airs പ്രാണങ്ങൾ (5). 2. life പ്രാണനോടേ നിന്നു കഴികയില്ല TR.; പ്രാണനോടേ തന്നേ മൂടിക്കളഞ്ഞു Mud. buried alive. പ്രാനെ വിടുക TR. അവൻ പ്രാ. ഒഴി ച്ചതു VetC. died, ആ ഹേതുവായി പ്രാ. പോ യ്ക്കിടക്കുന്നു KR. life is forfeited. പ്രാ. നീക്കുക, എടുക്ക TR. to execute. അവരെ പ്രാ. ശേഷി പ്പിക്കേണം എങ്കിൽ save alive. പ്രാ. കളക to commit suicide. എൻറെ പ്രാ'നെ കളഞ്ഞു കള യും vu.

പ്രാണം id. പ്രാണേത്താളം till death — pl. പ്രാണങ്ങൾ 1. life, the totality of its organs ഞാനും എൻപ്രാ'ളെ ത്യജിച്ചീടുവൻ, കളഞ്ഞീ ടുവൻ AR. 2. as dear as life തന്നുടെ പ്രാ' ളാകുന്ന കന്യക SiPu.; പ്രാ'ളായൊരു കാ ന്തൻ CG.; പ്രാ'ളാകും പശുവൃന്ദം CC.

പ്രാണഗണം S. = പ്രാണങ്ങൾ CC.

പ്രാണഛേദം, — നാശം S. loss of life, death.

പ്രാണത്യാഗം S. giving up one's life. പ്രാ.

ചെയ്യും KU. (see പ്രാണങ്ങൾ).

പ്രാണദാതാ S. granting life. VetC. നീ മമ പ്രാ. AR. my saviour.

പ്രാണധാരണം S. preservation of life. Nal.

പ്രാണനാഡി B. mombr. virile.

പ്രാണനാഥൻ, — നായകൻ Nal. the husband.

പ്രാണപണയം jeopardy. പ്രാ'മായ പോരോട്ടം life & death struggle.

പ്രാണപ്രയാണം S. death പ്രാ. അടുത്തു AR.

പ്രാണപ്രിയ f. dear as life, the wife.

പ്രാണബന്ധു the dearest friend. VCh.

പ്രാണഭയം 1. fear of death പ്രാ. കൊണ്ടു കര ണം ചെയ്തു കൊടുത്തു TR. 2. danger to life (f. i. the കൂററുഫലം of ചിങ്ങ സങ്ക്രാന്തി is പ്രാ. to those born in Mithunam) astrol.

പ്രാണവല്ലഭൻ PT. = പ്രാണനാഥൻ.

പ്രാമവേദന agony എലിക്കു പ്രാ. prov.

പ്രാണസങ്കടം extreme jeopardy പ്രാ'ത്തിങ്കൽ ഉണ്ണാം Anach. ഊണികൾക്കു രണം എന്നതു കേട്ടാൽ പ്രാ. ChVr. agony.

പ്രാണസഞ്ചാരം extreme pain.

പ്രാണസംശയം S. danger of life പ്രാ. പൂണ്ട Bhg. പ്രാ. വന്നു ഭവിക്കുന്നേരം Nal.

പ്രാണസമ KR. = പ്രാണപ്രിയ.

പ്രാണസ്ഥലം a dangerous spot (= മർമ്മം).

പ്രാണസ്നേഹം intimate friendship ഞാനും പ ക്ഷിയും തമ്മിൽ പ്രാ'മായ്ചമഞ്ഞു PT.; പ്രാ' മായ്പാർക്കുന്ന മിത്രം Mud.

പ്രാണഹാനി destruction of life അവരെ പ്രാ. വരുത്തി TR.

പ്രാണഹീനൻ. lifeless ന്പാലൻ.‍ പ്രാ'നായി പി റന്നു Bhr.

പ്രാണാദിക്കുഴന്പു MM. a famous preparation.

പ്രാണാന്തം S. death.

പ്രാണാന്തികം ദണ്ഡം ഭുജിക്ക AR. capital punishment.

പ്രാണായാമം S. restraining the breath — പ്രാ' ങ്ങൾ ചെയ്തു VCh. three kinds of യോഗം; പ്രാ'മശീലൻ Bhg.

പ്രാണാവസാനം S. death വിപ്രനു പ്രാ. അടു ത്തു VetC; അവരെ പ്രാ. വരുത്തി Si Pu.

പ്രാണി S. 1. living being. 2. M. an insect, vermin.

പ്രാണിഹിംസ killing anything that has life is forbidden KR. പ്രാ'ഹിംസയും ചെയ്യാം NaI.; പ്രാ'ഹിംസ(എനിക്കു) പ്രാ ണസങ്കടം ChVr.

പ്രാതർ prāδar S. (പ്ര, Ge. früh). Early പ്രാ. ഉത്ഥാനം ചെയ്തു VetC. — പ്രാത: കാലം S. morning പ്രാ'വന്ദനം Bhg. — Tdbh. പ്രാതൽ breakfast ഇന്നിനി പ്രാതല്ക്കു വില്ലിൻറെ ഞാ ണിതു നന്നു PT. പ്രാ. ഉണ്ക, അടക്കുക, കഴിക്ക; also പ്രാ. ഭക്ഷണം കഴിഞ്ഞു (S. പ്രാതർഭോജനം).

പ്രാതിലോമ്യം S. = പ്രതിലോമം f. i. In a match ഒക്കുന്നില്ല പ്രാ'മല്ലയോ; പ്രാ'ത്തിന് ഏറ പാ പം ഉണ്ടു Bhr.

പ്രാദു: S. prādus (പ്ര). Forth, coming to light നാരായണൻ വില്വാദ്രിതങ്കൽ പ്രാദുർഭാവം ഉണ്ടാ യി, ശിലാമയനായിപ്രാ'ർഭവിച്ചു VilvP. appeared.

(പ്ര): പ്രാധാന്യം S. superiority, prevalence = പ്രധാനത.

പ്രാന്തം S. edge, end ഹിമവൽ പ്രാ. പുക്കു KR.

പ്രാപണം S. (ആപ്). Attaining അവളെ അവ്യയദേശത്തെ പ്രാ. ചെയ്യിപ്പിപ്പാൻ Si Pu. to take to heaven.

പ്രാപകം leading to മൂർഖജനങ്ങൾക്കു സ ന്മാർഗ്ഗപ്രാ'കം ദണ്ഡം AR.

പ്രാപിക്ക 1. to reach താപസന്മാരെ പ്രാ'ച്ചു Nal.; പട്ടണംപ്രാ'ച്ചു Bhg. സാരസാസന ലോകം AR. 2. to obtain അനന്തസുഖം പ്രാ., അമ്മയെ പ്രാപിച്ചു Sah. (embrace).

CV. പ്രാപിപ്പിക്ക = എത്തിക്ക f. i. സ്വർഗ്ഗ ത്തിൽ ഉടലോടേ പ്രാ. KR.; പിതൃക്കൾക്കു മോക്ഷം പ്രാ. Brhmd.; രാജ്യങ്ങളിൽ പ്രാ' ച്ചീടാം നിന്നേ Nal.; also double Acc. എന്നേ മന്ദിരം പ്രാ. Brhmd.

part. pass. പ്രാപ്തം 1. attained അവനു ന രകം പ്രാ'മായി Arb. was condemned. 2. having reached നിൻ ചക്ഷുമാർഗ്ഗം പ്രാ പ്തനായിതോ നളൻ Nal. has he met thy eye. 3. proper, able പ്രാപ്തന്മാർ = പ്രാ പ്തിയുള്ളവർ; ഒന്നിന്നും പ്രാ'നല്ലാതേയാ യി Bhg.

പ്രാപ്തി 1. attaining മോക്ഷപ്രാ. 2. obtaining കളത്രപ്രാ. Bhr. പുത്രപ്രാ. ക്കുപായം RS.; also a സിദ്ധി = ഇഛ്ശാലാഭം Bhg. 3. ability, capacity അതിന്നു നാം പ്രാ. യല്ലായ്കയാൽ; നമ്മാൽ പ്രാ. ആകയും ഇല്ല TR. I am not able. പ്രാ. വരുന്നതിന്നു മുന്പിൽ VyM. being of age, 16th year. അവനെ നാം തന്നേ പ്രാ. യാക്കിവെച്ചതു TR. initiated in Royal duties. — hence പ്രാപ്തിക്കാരൻ, പ്രാപ്തികേടു etc.

പ്രാപ്യം S. attainable.

പ്രാബല്യം S. predominance, power ആരണ ശാപത്തിൻ പ്രാ. CG.; also ആ ഭാഗത്തെ തെളിവിലേക്ക് അധികം പ്രാബല്യത ഉണ്ടു MR. that plea is stronger.

പ്രാഭവം S. = പ്രഭുത pre-eminence, with പറക, കാട്ടുക to glory. ശത്രുനിഗ്രഹംകൊണ്ടു നീ പ്രാ. കാട്ടിത്തെളിയേണ്ടാ KR.

പ്രാഭൃതം S. (പ്രഭൃതി) a present to Gods, kings, etc. പ്രാ. പൂണ്ടു; അവനെ നാഥന്മുന്പിൽ പ്രാ'മായിട്ടു വെച്ചു കൊടുക്ക CG. പ്രാ. വെ ക്ക = കാഴ്ച. (പ്രാകൃതം 2).

പ്രാമാണികൻ S. the head of a caste.

പ്രാമാണ്യം S. = പ്രമാണത authoritativeness. ബൌദ്ധശാസ്ത്രത്തിൻറെ പ്രാ. കേൾപിച്ചു KU. the evidences, proofs of Islam.

പ്രായം prāyam S. (പ്ര, ഇ). 1. Passing out of life, by resolute fasting. 2. stage of life ന ല്ല പ്രായത്തിൽ മരിച്ചു of good old age. അ ഞ്ചിൽ പെരുക്കിയോരഞ്ചുവയസ്സിവർക്കാക ഒരു പോലേ, എപ്പോഴും ദേവകൾക്കിങ്ങിനേ പ്രാ. KR. പ്രാ. കുറഞ്ഞതെങ്ങു MR. ബാലപ്രായം youthfulness, also = പർവ്വം see നെല്ലു. 3. rule, measure വേട്ടുവർ മലയർ ഈ രണ്ടു ജാതിക്ക് ഒരു പ്രാ. KN. of the same degree of elevation. വർമ്മങ്ങളെ നുറുക്കിയാൻ എണ്മണിപ്രാ. Brhmd. ചത്ത പ്രാ. ആയി is well nigh dead; therefore in Cpds. like പശു പ്രാ., കൃമിപ്രാ., ജലപ്രാ., മൃതപ്രായരായി KR. ഒരു കടുപ്രായേണBhg. പ്രായക്കാരൻ (loc.) of that age നാലു വയസ്സു പ്ര. jud. സമപ്രായക്കാർ coetaneans.

പ്രായാധിക്യം extreme age പ്രാ'ത്താൽ അപ്രാ പ്തൻ MR.

പ്രായശ്ചിത്തം S. (പ്രായസ്സ് = പ്രായേണ). redress, making amends. 1. by fine കുററ ത്തിന്നു പ്രാ. ൨൦ ഉറുപ്പിക വാങ്ങി, അവളെ ക്കൊണ്ടു ൬൪ പണം കാവിലേക്കു പ്രാ. ചെ യ്യിച്ചു, ബ്രാഹ്മണസ്ത്രീകളെ മെയ്യേറിയതി ൻറെ പ്രാ. കഴിക്കേണ്ടും മുതൽ TR. പ്രാ. നി ശ്ചയിച്ചുവാങ്ങി = ദണ്ഡിപ്പിച്ചു Vl. 2. atonement, expiation (of ബ്രഹ്മഹത്യ) അശ്വമേ ധത്താൽ അതിൻ പ്രാ. Bhg.; ദോഷം പോ വാൻ ഒരു പ്രാ. ഗ്രഹിപ്പിക്ക, ദീപപ്രദക്ഷി ണം സർവ്വപ്രാ. KU.; ദോഷശാന്തിക്കായി ഹോമം പ്രാ. ചെയ്ക VyM.; ഞങ്ങൾക്ക് കഴി യേണ്ട പ്രാ'ങ്ങൾ വൈദികന്മാരെക്കൊണ്ടുക ഴിപ്പിച്ചു TR. for defilement. നിർമ്മര്യാദം ചെയ്തതിൻ പ്രാ'ത്താർത്ഥമായി Bhr. to atone for.

പ്രായസ്സ് S. = പ്രായേണ for the most part.

പ്രായശോ നിവേദനം ചെയ്തു PT. fully.

പ്രായികം (3) proportioned ഇഷ്ടവ്യാസത്തിന്നു പ്രാ'മായിട്ടൊരു പരിധി, ഏറിന്നു ൨൨ എ ന്നു തുടങ്ങിയുള്ള പ്രായികവ്യാസപരിധികൾ Gan.

പ്രായേണ Instr. (3) for the most part.

പ്രായോപവേശം S. (1) death by abstinence പ്രാ. & പ്രാ'നം ചെയ്തു മരിക്ക KR4.

പ്രായിക്ക (െ)ര രാജാവു N. pr. Rāja near Māvēlikara (പുറായി, ചെന്പ്രായി).

പ്രാരംഭം S. = ആരംഭം, f.i. അനുഗ്രഹപ്രാ. ഇ തൊക്കവേ Nal.

denV. പ്രാരംഭിക്ക to begin, undertake.

part. pass. പ്രാരബ്ധങ്ങൾ അശേഷം ഒടുങ്ങും GnP. = കർമ്മം.

പ്രാർത്ഥന S. Asking, prayer; vow.

denV. പ്രാർത്ഥിക്ക to beg, pray with Acc. of obj. അഭിമതങ്ങളെ വഴിപോലേ പ്രാ'ച്ചാൾ KR. നിജാഗ്രഹം പ്രാ. ദേവനോടു SiPu.; of subj. അഗ്നിയെ പ്രാ. KR. to Agni. എന്ന ഈശ്വരനെ പ്രാ'ച്ചു TR.; ഭക്തിപൂർവ്വമാം വ ണ്ണം ഈശ്വരനെ പ്രാ. TrP.; കൈകൾകൂപ്പി പ്രാ. Bhg.; ഒക്കയും സായ്പവർകളുടെ ദയക ടാക്ഷമുള്ളപോലേ എന്നു പ്രാ'ച്ചിരിക്കേ ആ ക്കുന്നു TR.

part. pass. ദേവിയാൽ പ്രാർത്ഥിതനായകയാൽ AR. gained by the Queen's prayer — പല വീരരാൽ പ്രാർത്ഥിത Bhg. wooed by.

പ്രാലേയം S. (meltable) snow പ്രാ. തുകിത്തുട ങ്ങി എങ്ങും, മാലേയവും കർപ്പൂരവും പ്രാലേയ തോയത്തിലാക്കി മുഖങ്ങളിൽ തളിച്ചു CG.; പ്രാലേയാദ്രി Vil. Himālaya.

പ്രാലംബം, — ബിക S. a neck-string ChS.

പ്രാൽ (loc.) = വരാൽ Name of a fish.

പ്രാവർത്യം, see പാർവത്യം.

പ്രാവശ്യം prāvašyam (mod.) Time, turn; in Trav. അനേകം പ്രാവേശം; also നാലു പ്രാവി ശ്യം ആളെ അയച്ചു TR.

പ്രാവു, see പിറാവു Dove, പ്രാക്കൂട്ടം etc.

പ്രാവൃൾ S. (പ്ര + വൃഷ്). Rainy season, പ്രാ' ഡ്വർണ്ണനം CG. its description.

പ്രാശനം S. (പ്ര + അശ്). Eating അന്നപ്രാ. KU. the first meal of Brahman infants, in the 6th month.

പ്രാശ്നികൻ S. (പ്രശ്ന) 1. A judgeV1. 2. an astrologer പ്രാ'ന്മാരിൽ ഒരുത്തൻ ചൊന്നാൻ CG.

പ്രാസം S. (പ്ര + അസ്). A bearded dart, Bhr. also rhyme of verses, പ്രാസം ഒക്കേണം prov.

പ്രാസാദം S. (സദ്) a raised platform; temple or palace, esp. that of the Cochi Rāja

V2. — പ്രാസാദശൃംഗങ്ങൾ ഏറി Nal. balconies— പ്രാസാദമൂർദ്ധ്നി കരേറി AR. a roof. പ്രാഹ്ണം S. (അഹ:) forenoon.

പ്രിയം priyam S. (Ge. philo, G. freien). 1. Dear എനിക്കു പ്രിയൻ m., പ്രിയ f. also the wife ഭരതനോടു നീ പ്രിയങ്ങളല്ലാതേ ഒരിക്കലും ഒ ന്നും പറഞ്ഞു പോകല്ല KR. 2. dear, high in price നെല്ലു പ്രിയമാകുന്നു V1.; പ്രി. വലിക്ക to praise an article for sale, തേങ്ങാപ്പിണ്ണാക്കിന്നു പ്രി. വലിപ്പിക്കേണ്ടാ prov. 3. wish മൽപ്രി. വരുത്തുക Bhr.; മൽപ്രി'മായതിച്ചെയ്തതു വിപ്രി യമല്ല CG. 4. affection പ്രി. കാട്ടുക to show love. പ്രിയാപ്രിയങ്ങളെ വിചാരിയാതേ KR. impartial. പ്രിയപ്പെടുക to be fond of. ചോ ററിനെ പ്രിയമാകുന്നു likes riceVl.

പ്രിയതമം Superl. ( & പ്രേഷ്ഠം) dearest. പ്രിയ തമതന്നേ തിരഞ്ഞു KR. a wife. — Compr. പ്രിയതരം PT.

പ്രിയകാരി, പ്രിയങ്കരം showing love.

പ്രിയവാദി m., — നി f. speaking kindly. Nal.

പ്രിയാളു Nal. a tree (=മുരൾ).

പ്രീണനം petting, caressing. Bhg.

പ്രീതം part. pass. 1. delighted, contented അ തിപ്രീതയായി AR. എന്നേകുറിച്ചു പ്രീതൻ എങ്കിൽ KR. അവനെ പ്രീതനാക്കണം PT. gain him. 2. loved.

പ്രീതി 1. gratification ആയവണ്ണം ദ്വിജപ്രീ തിചെയ്തു SiPu.; ശിവപ്രീതിയായ്വരും = പ്ര സാദം contentedness. ധാത്രിയെത്തന്നേ കൊ ടുത്തുവെന്നാകിലും പ്രീതി വരാതവർക്കു Mud. they are not satisfied. പ്രീതിപൂണ്ട AR. തേഷാം പ്രീതി വരുത്തുക PR. to propitiate, പിതൃക്കളെ പ്രീ. വരുത്തുക Brhmd. 2. love നമ്മോടു പ്രീതി ഉണ്ടായിട്ടയച്ച കത്തു TR. a friendly letter (=പ്രേമം).

പ്രീതികാരി as മമപ്രീ. AR. gratifying me. — പ്രീതിമാൻ gratified, affectionate.

പ്രേക്ഷ S. (പ്ര, ൦രംക്ഷ). Seeing, spectacle പ്രേക്ഷകന്മാർക്കു കാട്ടിക്കൊടുത്തു Mud. to the spectators.

പ്രേതം S. (പ്ര, ഇതം). 1. Dead പ്രേതകാര്യങ്ങൾ ചെയ്ക KR. പ്രേതകൃത്യങ്ങൾ AR. = ശേഷക്രിയ obsequies. പ്രേതനായുള്ളൊരു മന്നവൻ CG. പ്രേതം (or ശവം) വീണിരിക്കുന്നു vu. a violent death has occurred. 2. a ghost, goblin. പ്രേ തബാധ possession by demons. പ്രേതകോപം ശമിപ്പാൻ തിലഹോമം etc. PR.

പ്രേതാധിപൻ S. Yama പ്രേ'നും വധിക്കയി ല്ലെന്നുമേ PatR. (he is so fair that etc.). അവരെ പ്രേതരാജാവിന്നു കാഴ്ചവെച്ചു Bhg. killed.

പ്രേമം prēmam S. (പ്രീ). Love നാണവും പ്രേ മവും തങ്ങിന കണ്മുന, പ്രേ'തത്തെ തൂകുന്ന കാ ന്തൻ, തൂകുന്ന തൂമൊഴി CG. പ്രേ. നിറഞ്ഞു വ ഴിഞ്ഞുള്ള വാക്കുകൾ Bhg. തങ്ങളിൽ പ്രേ. ഇല്ലാ തേ കണ്ടു Anj.; എൻറെ മേൽ ബഹു പ്രേമമാ യിരിക്കും Arb. to the husband.

പ്രേരണം S (പ്ര, ൦രംർ). Sending തോഴിയേ

പ്രേ. ചെയ്തിതു, പുത്രനെ പ്രേരിച്ചു SiPu. part. pass. പ്രേരിതം & പ്രേഷിതം (ഇഷ്) sent. Bhg.

പ്രേഷ്യൻ S. a servant.

പ്രേഷ്ഠം S. (Superl. of പ്രീ). Dearest പ്രേഷു രായ പൌരബാലന്മാർ KR.

പ്രോക്തം S (പ്രവചിക്ക) S. Declared ശ്രീരാമ പ്രോക്തം AR.; promise V1.

/?/ V1. a Brahman that prognosticates.

പ്രോക്ഷണം S. (ഉക്ഷ്) sprinkling, esp. animals before sacrificing them. Bhg.

denV. മൂർദ്ധാവിൽ തോയം പ്രോക്ഷിച്ചു Sk.

പ്രോതം S. (വാ) blown. പ്രോതങ്ങളായ ശര ങ്ങൾ Sk. discharged arrows.

പ്രൌഢ S. (വഹ്) 1. full-grown, full-blown. 2. grand. പ്രൌഢനാരികൾ ChVr. vehement, proud, arrogant. പ്രൌഢകാമാദി ഘോരവൃത്തി KeiN. (belongs to രജോഗു ണം). രാക്ഷസപ്രൌഢൻ, അതിപ്രൌഢ ശോഭ SiPu.; സുന്ദരീലാളനപ്രൌഢൻ Nal. fully intent upon. — adv. പ്രൌ. പറഞ്ഞാൻ CC. derisively.

പ്രൌഢി S. 1. full-blown state, stateliness ഫുല്ലാംബുജപ്രൊ. Nal. 2. self- confidence നിൻറെ പൌരുഷപ്രൌ. യും എവിടേ Bhr.; നിൻപ്രഭുത്വവും പ്രൌ.

യും Mud.; ലീലയിൽ കുരുഹലപ്രൌ. യും തുഛ്ശമായി Nal.

പ്ലക്ഷം plakšam S. Ficus infectoria (കല്ലാൽ). ഹവിസ്സു പ്ലക്ഷശാഖയിൽവെച്ചു ഹോമിച്ചു KR. (= പ്ലാശു?).

പ്ലവം plavam S. (പ്ലു) Swimming, jumping; a float, raft പ്ലവങ്ങളിൽ ഏറിക്കടന്നിതു ചി ലർ KR.

പ്ലവഗം S. a monkey — പടലി 597 — പ്ലവഗകു ലപതി RS.; പ്ലവഗപരിവൃഢൻ AR. Hanuman. — also പ്ലവംഗം നടുങ്ങി CC. monkey (& frog).

CV. പ്ലാവനം washing നദി ഭസ്മരാശികളെ പ്ലാ. ചെയ്തു KR. washed them away. ഗം ഗയിൽ പ്ലാ. ചെയ്യിപ്പിച്ചു Brhmd. പ്ലാ'കര ന്മാരായിതു Bhr.

പ്ലാക = ശ്ലാക Wire.

പ്ലാച്ചു or പിളാച്ചു Split, as മൂങ്കിപ്ലാ. bamboo.

പ്ലാൻ E. plan (with ഉണ്ടാക്കി MR.).

പ്ലാവു = പിലാവു; പ്ലാക്കായി Jack-fruit. പ്ലാത്തി B. a Rhizophora (= കാട്ടുചാന്പു).

പ്ലാശു = പലാശം S. Butea frondosa, used as ച മത f. i. പ്ലാ. കൊണ്ടാറുയൂപം KR. പിളാചി ന്തൊലി, പിലാചിൻറെ പൂ തിരിപ്പിപ്പിഴിക a. med. — വള്ളിപ്പിലാചിത്തോൽ a very strong fibre (used instead of ropes). Palg. loc.

പ്ലീഹ plīha S. The spleen, lien യകൃൽ പ്ലീഹ കൾ എന്നുണ്ടു ൨ പാത്രങ്ങൾ, ഇടത്തു പ്ലീഹ വ ലത്തു യകൃൽ Nid.

പ്ലീഹോദരം S. the spleen disease. Nid.

പ്ലുതം pluδam S. (part. pass, of പ്ലു). Swimming in, bathed in ദു:ഖാശ്രുപ്ലുതനയനം AR.; ഘൃതപ്ലുതാന്നം Bhg. മാർത്താണ്ഡപ്ലുതതപനം CC. — ഉൽപ്ലുത്യ പിന്നേയും ഉൽപ്ലുത്യ AR. = മു ങ്ങിപ്പൊങ്ങിയും.

പ്ളാന്പശ (വിളാർ) Feronia gum.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Balasankarc/dictionary3&oldid=68802" എന്ന താളിൽനിന്ന് ശേഖരിച്ചത്