ഉപയോക്താവിന്റെ സംവാദം:Abdullah.k.a
നമസ്കാരം Abdullah.k.a !,
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
വിക്കിഗ്രന്ഥശാല സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- Shijualex 09:18, 17 ഡിസംബർ 2008 (UTC)
രാത്രി ഓൺലൈനിൽ വരിക. ഹദീസ് ചേർക്കുമ്പോൾ അതു അടുക്കും ചിട്ടയോടും ചെയ്യുക. അതിനു മുൻപ് ആ സൈറ്റിന്റെ ഉടമസ്ഥനോട്/ഉടമസ്ഥസ്തരോട് അനുമതി തീർച്ചയായും വാങ്ങണം.എ നിക്കൊരു ഇമെയിൽ അയക്കുക. --Shijualex 08:42, 22 ഡിസംബർ 2008 (UTC)
അങ്ങനാനെങ്കിൽ ഞാൻ ആ സൈറ്റിൽ ഹദീസ് ക്രമീകരിച്ചിരിക്കുന്ന വിധം ഒന്നു മനസ്സിലാക്കാട്ടെ. 2 ദിവസം വെയിറ്റ് ചെയ്യൂ. അതിന്റെ അഡ്മിനിസ്റ്റ്രേറ്ററുമായും സംസാരിക്കണം. അതിനു ശെഷം വ്യാഴ്യാഴ്ചയോടെ എന്തു ചെയ്യണം, എങ്ങനെ ചെയ്യനം എന്നു പറഞ്ഞു തരാം. ആ സമയം കൊണ്ട് പൗരാണിക തകൊണ്ടും ചരിത്രപരവും കൊണ്ട് പ്രത്യേകതകൾ ഉള്ള മലയാളം ഇസ്ലാമികഗ്രന്ഥങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാമോ. രചയിതാവ് മരിച്ച് 60 വർഷം കഴിഞ്ഞ കൃതികളാണു ആവശ്യം. പഴയ മാപ്പിളപ്പാട്ടുകളും/ഒപ്പൻപ്പാട്ടുകളും മറ്റും ആകാം. ഒരു ലിസ്റ്റ് ആയാൽ അതിൽ നിന്നു എന്തൊക്കെ വിക്കിഗ്രന്ഥശാലയുടെ നയങ്ങളും ശ്രദ്ധേയതാ തയങ്ങളും പരിപാലിക്കുന്നുണ്ടെന്നു കണ്ടെത്താം . --Shijualex 08:51, 22 ഡിസംബർ 2008 (UTC)
അനുമതി[തിരുത്തുക]
ആ സൈറ്റിന്റെ അഡ്മിനിസ്റ്റ്രേറ്റർക്ക് മെയിൽ അയച്ചിട്ട് മറുപടി ഒന്നും ഇല്ല, താങ്കൾക്ക് ഏതെങ്കിലും വിധത്തിൽ സഹായിക്കാമോ എന്നു നോക്കൂ. അനുമതി കിട്ടാതെ സംഗതി ഗ്രന്ഥശാലയിലാക്കരുത്. --Shijualex 02:10, 25 ഡിസംബർ 2008 (UTC)
ആ സൈറ്റിന്റെ ഓണറായ ഹിഷാം കോയയുടെ മറുപടി കിട്ടിയിട്ടുണ്ട്.
ഷിജു, ഹദീസ് വിക്കിയിൽ ചേർക്കുന്നത് നല്ലതു തന്നെ. (http://www.quranmalayalam.com/hadees/main.htm വിൽ ഉള്ളത് പൂർണ്ണമായ ഹദീസല്ല. അത് പല ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ഹദീസുകളുടെ ഒരു സമാഹാരമാണ്. ഹദീസ് ഗ്രന്ഥങ്ങളിൽ പ്രമുഖമായത് ഇമാം ബുഖാരിയുടെ ഹദീസും അതിനൊപ്പമുള്ളത് ഇമാം മുസ്ലിമിന്റെ ഹദീസ് ഗ്രന്ഥവുമാണ്. അതൊന്നും പൂർണ്ണമായ പരിഭാഷയിൽ എന്റെ പക്കൽ ഇല്ല. പുസ്തകം സംഘടിപ്പിക്കാമയിരുന്നു പക്ഷേ Malayalam OCR ലഭ്യമായിരുന്നെങ്കിൽ ഞാൻ തന്നെ അത് സ്കാൻ ചെയ്ത് യുനികോഡിൽ ആക്കിതരുമായിരുന്നു. മറുപടി വൈകിയതിൽ ക്ഷമിക്കുക. ഹിഷാം
അതിനാൽ ഇമാം ബുഖാരി/ ഇമാം മുസ്ലീം ഇവരിലൊരാളുടെ സമ്പൂർണ്ണ ഹദീസ് ആണു നമുക്കു ആവശ്യം. ഇവരിലൊരാളുടെ ഹദീസ് ശേഖരം ഡിജിറ്റൈസ് ചെയ്ത് യൂണിക്കോഡിലാക്കാൻ സഹായിക്കാം എന്നു ചിലർ പറഞ്ഞിട്ടുണ്ട്. അതു കിട്ടിയാൽ വിക്കിയിൽ ചേർത്തു തുടങ്ങാം.
അതു വരെ ഞാൻ മുൻ+പ് സൂചിപ്പിച്ച പോലുള്ള പ്രമുഖമായ ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ഡിജിറ്റൽ വേർഷൻ ഉന്റെങ്കിൽ എനിക്കു വിവരങ്ങൾ മെയിൽ ചെയ്യുക. വിക്കിക്കു അനുയോജ്യമയവ ആണൊ എന്നു പരിശോധിച്ചു വിക്കിയിൽ ചേർക്കാം. എന്തായാലും എനിക്ക് ഒരു മെയിലിടൂ.
--Shijualex 12:49, 26 ഡിസംബർ 2008 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Abdullah.k.a,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:00, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Abdullah.k.a
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:03, 17 നവംബർ 2013 (UTC)