ഈസോപ്പ് കഥകൾ/സിംഹത്തിന്റെ പ്രേമം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
സിംഹത്തിന്റെ പ്രേമം

കാട്ടിലെ രാജാവായ സിംഹം ഒരു കൊച്ചു സുന്ദരിയിൽ വശ്യനായി. പ്രേമപരവശനായ സിംഹം കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചു വിവാഹാഭ്യർഥന നടത്തി. ഭയം മൂലം വനരാജാവിന്റെ അഭ്യർഥന നിരസിക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല. ആലോചനകൾക്കു ശേഷം കുട്ടിയുടെ പിതാവ് പറഞ്ഞു "രാജൻ, അങ്ങയുടെ അഭ്യർഥന ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. എന്നാൽ എന്റെ കുഞ്ഞിനോടുള്ള അങ്ങയുടെ വാൽസല്യ പ്രകടനങ്ങൾ അവളെ നോവിക്കുമെന്ന് ഞാൻ ഭയക്കുന്നു. അങ്ങയുടെ നഖങ്ങൾ കളയുകയും, പല്ലുകൾ എടുത്തു കളയുകയും ചെയ്താൽ അവൾക്കും ഞങ്ങൾക്കും സമാധാനമാവും. ഉടൻ വിവാഹം നടത്തുകയും ആവാം

ഇതു കേൾക്കേണ്ട താമസം പരവശനായ സിംഹം നഖദന്തങ്ങൾ കളഞ്ഞ് ഒരുങ്ങി വന്നു. പല്ലുപോയ സിംഹത്തെ കണ്ട് ഏവരും അവനെ പരിഹസിച്ചു മടക്കി അയച്ചതേയുള്ളൂ.

ഗുണപാഠം: പ്രേമത്തിനു കണ്ണില്ല .പ്രേമത്താൽ പരവശനായവൻ എന്തു വിഡ്ഢിത്തവും ചെയ്യാൻ ഒരുമ്പെടും'