ഈസോപ്പ് കഥകൾ/പിശുക്കന്റെ ഗതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
പിശുക്കന്റെ ഗതി

ഒരു പിശുക്കൻ തന്റെ സമ്പാദ്യമെല്ലാം വിറ്റ്, ഒരു സ്വർണ്ണകട്ടി വാങ്ങി , തന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു.എല്ലാ ദിവസവും അയാൾ അവിടെ പോയി അതിന്റെ ഭദ്രത ഉറപ്പു വരുത്തി.പിശുക്കന്റെ ചലനങ്ങൾ ശ്രദ്ധിച്ച ഒരു ഭൃത്യൻ , രഹസ്യം കണ്ടുപിടിച്ച് തക്കം നോക്കി ആ സ്വർണ്ണം മോഷ്ടിച്ചു.

തന്റെ സ്വർണ്ണം മോഷണം പോയതറിഞ്ഞപ്പോൾ പിശുക്കൻ തല തല്ലി കരയാൻ തുടങ്ങി.

കാര്യം മനസ്സിലാക്കിയ ഒരു അയൽക്കാരൻ പിശുക്കനെ സമാധാനിപ്പിച്ചു. "നീ ഒരു കല്ലെടുത്ത് അത് നിന്റെ സ്വർണ്ണമാണെന്നു മനസ്സിൽ സങ്കൽപ്പിച്ച് കുഴിച്ചിടുക.നിന്റെ സ്വർണ്ണം നിനക്ക് തന്നിരുന്ന അതേ സന്തോഷം ഈ കല്ലും തരും. രണ്ടും നിനക്ക് ഒരു പോലെ ഉപയോഗ ശൂന്യമായിട്ടിരിക്കയായിരുന്നല്ലോ.