Jump to content

ഈസോപ്പ് കഥകൾ/മല എലിയെ പെറ്റു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
മല എലിയെ പെറ്റു

ഒരു മലയിൽ നിന്നും ആർത്തനാദങ്ങൾ ഉയർന്നു. ക്ലേശിക്കുന്നതിന്റെയും, വിഷമിക്കുന്നതിന്റെയും ഒച്ച. ജനങ്ങൾ ആകാംക്ഷാഭരിതരായി ചുറ്റിനും കൂടി. ഭയാനകമായ എന്തോ സംഭവിക്കാൻ പോകുന്ന ഒരന്തരീകഷം. ഏറെ കഴിഞ്ഞപ്പോൾ അതാ മലയ്ക്കുള്ളിൽ നിന്നും ഇറങ്ങി വരുന്നു, ഒരു എലി. നിസ്സാരമായ കാര്യത്തെ ഊതിപ്പെരുപ്പിച്ച് കാട്ടുന്നതിനെ മല എലിയെ പെറ്റപോലെ എന്നു പറയാറുള്ളത് ഇത് കൊണ്ടാണ്.