ഇന്നേശുരാജനുയിർത്തെഴുന്നേറ്റല്ലേലുയ്യാ
ദൃശ്യരൂപം
←യുസ്തൂസ് യോസഫിന്റെ ക്രിസ്തീയകീർത്തനങ്ങൾ | ഇന്നേശുരാജനുയിർത്തെഴുന്നേറ്റല്ലേലുയ്യാ രചന: |
ശങ്കരാഭരണം -തി. ഏകതാളം
ഇന്നേ-ശുരാ-ജനു-യിർത്തെഴുന്നേറ്റല്ലേലൂ-യ്യ!
വൻ നാശ ശാപ-ചാവുകൾ ജയിച്ചല്ലേലു-യ്യ!
പല്ലവി
മഹാ സന്തോഷമേ! മഹാ സന്തോഷമേ!
പരാപര സുതനേശുനാഥനേ വാഴ്ത്തിപ്പാടുവിൻ
ജയഗീതം പാടുവിൻ - ജയഗീതം പാടുവിൻ
പകലോ-നുദിച്ചിരുളോ-ടി ഒളിച്ചിതാവന്നീടുവിൻ
മഹാ സന്തോഷമേ! മഹാ സന്തോഷമേ!
ദൈവ ദൂതർ കല്ലുരുട്ടി നീക്കി വാതിലിൻ നിന്നു
അക്കാവൽക്കാർ മരിച്ചവരേപ്പോലെ യായ് വന്നു
(മഹാ സന്തോഷമേ!...)
അതി-രാവിൽ പ്രേതയോഹന്നാന്മാരോടി വന്നഹോ
ശവക്കല്ലറക്കുള്ളിൽ നോക്കി വിശ്വസിച്ചീടിനാ രഹോ
(മഹാ സന്തോഷമേ!...)
മഹാ സന്തോഷമേ! മഹാ സന്തോഷമേ!