ഇന്നു ഞാൻ നാളെ നീ
ഈ രചന വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള രചനകൾ എന്ന താളിൽ ഈ രചനയുടെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു രചന നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
ഇന്നു ഞാൻ നാളെ നീ ഇന്നു ഞാൻ നാളെ നീ ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോർമ്മയിൽ ഇന്നു ഞാൻ നാളെ നീ ഇന്നു ഞാൻ നാളെ നീ ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോർമ്മയിൽ
പാതവക്കത്തെ മരത്തിൻ കരിനിഴൽ പ്രേതം കണക്കെ ക്ഷണത്താൽ വളരവേ എത്രയും പേടിച്ചരണ്ട ചില ശുഷ്കപത്രങ്ങൾ മോഹം കലർന്നു പതിക്കവേ ആസന്നമൃത്യുവാം നിശ്ചേഷ്ടമാരുതൻ ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിക്കവേ താരകരത്നഖചിതമാം പട്ടിനാൽ പാരമലംകൃതമായ വിൺപെട്ടിയിൽ ചത്ത പകലിൻ ശവം വച്ചെടുപ്പതിനാത്തമൌനം നാലു ദിക്കുകൾ നിൽക്കവേ തൻപിതാവിൻ ശവപ്പെട്ടിമേൽ ചുംബിച്ചു കമ്പിതഗാത്രിയായന്തി മൂർച്ഛിയ്ക്കവേ ജീവിതം പോലെ രണ്ടട്ടവും കാണാത്തൊരാ വഴിയിങ്കൽ തനിച്ചു ഞാൻ നിന്നു പോയ് പക്ഷികൾ പാടിയില്ലാടിയില്ലാലില യിക്ഷിതിതന്നെ മരവിച്ചപോലെയായ്
അന്തികത്തുള്ളൊരു പള്ളിയിൽ നിന്നുടൻ പൊന്തി ണാം-ണാം എന്നു ദീനം മണിസ്വനം രണ്ടായിരത്തോളമാണ്ടുകൾക്കപ്പുറത്തുണ്ടയൊരാ മഹാത്യാഗത്തെയിപ്പൊഴും മൂകമാണെങ്കിലുമുച്ചത്തിൽ വർണ്ണിക്കുമേകമുഖമാം കുരിശിനെ മുത്തുവാൻ ആരാലിറങ്ങി വരും ചില മാലാഖമാരായ്വരാം കണ്ട തൂവെണ്മുകിലുകൾ പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാൻ പാത കാണിക്കും കുരിശേ ജയിക്കുക ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നിർജീവമാം ദേഹമടക്കിയ പെട്ടി പോയ് ഇല്ല പെരുമ്പറ ശുദ്ധയാം വിശ്വസ്തവല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ ഇല്ല പൂവർഷം വിഷാദം കിടന്നലതല്ലുന്ന പൈതലിൻ കണ്ണുനീരെന്നിയേ വന്നു തറച്ചിതെൻ കണ്ണിലാപ്പെട്ടിമേൽനിന്നുമാറക്ഷരം ഇന്നു ഞാൻ നാളെ നീ. ഒന്നു നടുങ്ങി ഞാനാനടുക്കംതന്നെ മിന്നുമുഡുക്കളിൽ ദൃശ്യമാണിപ്പൊഴും