താളിന്റെ സംവാദം:Ente naadu kadathal.pdf/2

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അസമാനവിവാദേന ലഘുതൈവോപജായാതേ

ഇങ്ങനെത്തന്നെയാണോ? എഴുത്തിൽ വ്യക്തമല്ല. --Vssun (സംവാദം) 08:24, 14 ജനുവരി 2013 (UTC)Reply

ഞാൻ ആ ചിത്രം കഴിവതും വലുതാക്കി നോക്കിയിട്ടും ഇതുതന്നെയാണ് വായിക്കാൻ സാധിക്കുന്നത്. ഇനി എന്റെ പിഴവുണ്ടെങ്കിൽ, മൂന്നാമതൊരാളും കൂടി നോക്കിയിട്ടു മതി --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:44, 14 ജനുവരി 2013 (UTC)Reply
ജായതേ എന്നാണ് മനു എഴുതിയിരുന്നത്. ഗൂഗിളിൽ ഒന്നു തിരഞ്ഞപ്പോൾ കിട്ടിയതാണ് ജായാതേ. എന്താണെന്ന് ഉറപ്പില്ല. --Vssun (സംവാദം) 01:40, 16 ജനുവരി 2013 (UTC)Reply
"അസമാന വിവാദേന ലഘുത ഏവ ഉപജായതേ' - അ-സമാനമായ വിവാദം കൊണ്ട് ലഘുതം (അല്പത്തം) മാത്രമാണ് ഉണ്ടാകുന്നത്(ഉപജായതേ) എന്നാണ് സംസ്കൃതം ഒക്കെ കുറച്ചു പഠിച്ചിട്ടുള്ള എന്റെ അച്ഛൻ(പഴയ BAMS ആണേ..) ഇതിനെ വിഗ്രഹിച്ചത്, എനിക്കും "ജായതേ" എന്നാണ് തോന്നിയതും അവിടെ വായിച്ചതും. നമുക്കു വീണ്ടും വൈറ്റാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:39, 16 ജനുവരി 2013 (UTC)Reply

ജായതേ ആക്കി മാറ്റി. --Vssun (സംവാദം) 08:28, 17 ജനുവരി 2013 (UTC)Reply

പ്രത്യേകം കൃതിയാക്കൽ[തിരുത്തുക]

കൃതിയുമായി ചേർന്നുനിൽക്കാത്തതിനാൽ ഇതിനെ താൾ മേഖലയിൽ നിന്ന് മുഖ്യ നാമമേഖലയിലേക്ക് വിഘടിപ്പിച്ചിട്ടുണ്ട്. തലക്കെട്ടിൽ മാറ്റം ആവശ്യമുണ്ടോ ?--മനോജ്‌ .കെ (സംവാദം) 19:34, 28 മേയ് 2013 (UTC)Reply
എന്റെ അഭിപ്രായം ഇതു കുറേക്കൂടി നല്ലതാണെന്നാണ്. തലക്കെട്ടും ശരിതന്നെ. സുനിൽജി പ്രധാനകൃതിയുടെ സംവാദത്തിൽ തന്നിഷ്ടത്തിന് ഗ്രന്ഥനിർമ്മാണം നന്നല്ല എന്നൊരഭിപ്രായം പറഞ്ഞിരുന്നു. --:- എന്ന് - അരയശ്ശേരിൽ.സു.മനു 19:37, 28 മേയ് 2013 (UTC)Reply
ഇപ്പോഴാണ് ശ്രദ്ധിച്ചത്. പറയുന്നത് ശരിതന്നെ. പക്ഷേ പുതിയ പതിപ്പുകൾക്ക് അത് ബാധകമാക്കേണ്ടതില്ല എന്നാണ് അഭിപ്രായം. പുസ്തകത്തിൽ വന്ന മാറ്റം ശരിയായില്ലെങ്കിൽ ഒരു കുറിപ്പിട്ട് അത് റിവേർട്ട് ചെയ്യാവുന്നതാണ്. കോപ്പിറൈറ്റുള്ള അതിലെ കവർ പേജും മറ്റു ചിത്രങ്ങളും എന്തായാലും മാറ്റണം.--മനോജ്‌ .കെ (സംവാദം) 20:06, 28 മേയ് 2013 (UTC)Reply
ഇതിലെ ഏതിനൊക്കെ പകർപ്പവകാശം ഉണ്ടാവാൻ സാധ്യതയുണ്ടാവും? അദ്ദേഹം എഴുതി പോസ്റ്റ് ചെയ്യുമ്പോൾ ഒരു കത്തിന്റെ പകർപ്പവകാശ കാലാവധി ആരംഭിക്കുമോ? അദ്ദേഹത്തിന്റെ കല്യാണക്കുറി എന്തായാലും പുള്ളി അച്ചടിപ്പിച്ച് ആൽക്കാർക്കു കൊടുത്തിണ്ടാവുമ്മല്ലോ (പ്രസിദ്ധീകരണം) പിന്നെ ഫൊട്ടോകൾ... പലതും പകർപ്പവകാശമുക്തമായിരിക്കാം... ആർക്കു പറയാൻ കഴിയും? --:- എന്ന് - അരയശ്ശേരിൽ.സു.മനു 20:16, 28 മേയ് 2013 (UTC)Reply
ഫോട്ടോയുടെ കാര്യം എനിക്ക് ഉറപ്പുപറയാൻ പറ്റില്ല. ഉറപ്പില്ലാത്തത് പ്രശ്നമാണെന്നതുകൊണ്ടാണ് ആ ലിസ്റ്റിലേക്കിട്ടത്. (എനിക്ക് പ്രശ്നമെന്ന് തോന്നിയവ: പേജ് 87, 85, 3, 1) പകർപ്പാവകാശമുക്തമെന്നും ഈ കൃതിയുടെ ഭാഗമല്ലെന്നും തോന്നുന്നവ commons:Category:Swadeshabhimani_Ramakrishna_Pillai ഇതിലേക്ക് മാറ്റിയിട്ടുണ്ട്. പഴയ എഡിഷൻ തപ്പുകയേ ഇതിനൊരു പോംവഴിയുള്ളൂ. എത്രയും പെട്ടെന്ന് ഇനി പുതിയ എഡിഷനിലുള്ള സ്കാനുകൾ അപ്ലോഡ് ചെയ്യുന്നത് നിർത്തലാക്കാൻ നയമാക്കേണ്ടതുണ്ട്. കൂടാതെ ഇതുപോലുള്ള നിലവിലുള്ള പുസ്തകങ്ങളുടെ കാര്യത്തിലുള്ള തിരുമാനവും.--മനോജ്‌ .കെ (സംവാദം) 20:50, 28 മേയ് 2013 (UTC)Reply
ഇങ്ങനെ ഒരു കൃതിയാക്കുന്നത് ശരിയല്ലെന്നുതന്നെയാണ് അഭിപ്രായം. ഈ താൾ സ്വതന്ത്രമാണെങ്കിൽ നിലവിലെ ഗ്രന്ഥത്തോടൊപ്പം ചേർക്കുക. പുസ്തകത്തിന്റെ പഴയ പതിപ്പിന്റെ സ്കാൻ കിട്ടുമ്പോൾ അതിനനുസരിച്ച് ഒരു പതിപ്പ് പ്രത്യേകം നിർമ്മിക്കുക. --Vssun (സംവാദം) 11:03, 29 മേയ് 2013 (UTC)Reply

ഉള്ളടക്കം സ്വതന്ത്രമാണെങ്കിൽ പുതിയ എഡിഷൻ അപ്ലോഡ് ചെയ്യുന്നതുകൊണ്ട് എന്താണ് തെറ്റ്? --Vssun (സംവാദം) 11:05, 29 മേയ് 2013 (UTC)Reply

ഉള്ളടക്കം സ്വതന്ത്രമാണെങ്കിലും ആ കൃതിയുടെ ലുക്ക് ആൻഡ് ഫീൽ പകർപ്പവകാശ പരിധിയിൽ വരുന്നതാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സുജിത്ജി ഇതിന്റെ നിയമവശത്തെപറ്റി എപ്പൊളോ പറഞ്ഞിട്ടുണ്ട്. ആ കൃതിയുടെ അച്ചടിച്ചതാൾ അതേപേലെ നമുക്കുപയോഗിക്കാൻ പകർപ്പവകാശം നമ്മെ അനുവദിക്കില്ലെങ്കിലും അതിന്റെ ഉള്ളടക്കം നമുക്ക് സ്വതന്ത്രമായി ഉപയോഗിക്കാം. ഒരു ചെറിയ കുടുക്ക് --:- എന്ന് - അരയശ്ശേരിൽ.സു.മനു 11:16, 29 മേയ് 2013 (UTC)Reply
ഒരു ഉദാഹരണം വേണമെങ്കിൽ സായാഹ്നയുടെ ഏതെങ്കിലും കൃതിയുടെ പകർപ്പാവകാശം നോക്കുക. ഉള്ളടക്കം സ്വതന്ത്രമാണെങ്കിലും അത് ആ ലേഔട്ടിൽ ഉപയോഗിക്കുമ്പോൾ CC-BY-NC ലൈസൻസിൽ ആണ്. അതായത് ലേഔട്ടിന് പബ്ലിഷേഴ്സിന് അവകാശമുന്നയിക്കാവുന്നതാണ്. ഇത് വാലിഡാണെങ്കിൽ നിലവിൽ ഗ്രന്ഥശാലയിലെ പല സ്കാനുകളും മായ്ക്കേണ്ടിവരും. കൃത്യമായ നിയമോപദേശം കിട്ടുന്നത് വരെ ഇവിടെ നിലർത്തുക --മനോജ്‌ .കെ (സംവാദം) 12:10, 29 മേയ് 2013 (UTC)Reply
അങ്ങനെയാണെങ്കിൽ ഈ താൾ ഒഴിവാക്കുക, ഗ്രന്ഥശാല പ്രസിദ്ധീകരിച്ച കൃതികളെ അതേപടി ശേഖരിക്കാൻ ഉപയോഗിക്കുക. --Vssun (സംവാദം) 11:59, 29 മേയ് 2013 (UTC)Reply
അച്ചടി മഷി പുരണ്ടത് മാത്രമാണോ വിക്കിഗ്രന്ഥശാലയിൽ സ്വീകരിക്കുക എന്നത് സംശയമാണ്.കാലപ്പഴക്കം കൊണ്ട് ചരിത്രത്തിന്റെ ഭാഗമായി തീർന്ന ഇതുപോലുള്ള കൈപ്പടയിൽ എഴുതിയ കത്തുകളും താളിയോലകളുമെല്ലാം ഇവിടെ വരേണ്ടതല്ലേ ? പറ്റുമെങ്കിൽ അടുത്ത് തന്നെ ഏതെങ്കിലും താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ കിട്ടുമോ എന്ന് നോക്കാം. കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസ്സിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ 5000ൽ പരം എഴുത്തോലകൾ സ്കാൻ ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഞാനവിടെ പോയി കണ്ടിരുന്നു. അടുത്ത കാലത്തൊന്നും ഇത് പബ്ലിക്ക് ആക്സസ്സ് ആയി കിട്ടാനുള്ള സാധ്യതയില്ലെങ്കിലും ഭാവിയിൽ മലയാളം യൂണിവേഴ്സിറ്റി വഴിയൊക്കെ നയമപരമായ കാര്യങ്ങളിൽ ഇതുപോലെ ഒരു നിലപാട് പൊതുവായി സ്വീകരിപ്പിക്കാൻ കഴിഞ്ഞ പല ഗ്രന്ഥപുരകളിൽനിന്നുമുള്ള പൊതുഖനനാവിലെ പൈസകൊണ്ട് ചെയ്ത സ്കാനുകൾ ഇവിടേയ്ക്ക് ഒഴുകിയെത്തും. (സ്വപ്നം കാണാം :)--മനോജ്‌ .കെ (സംവാദം) 12:20, 29 മേയ് 2013 (UTC)Reply
@ സുനിൽജി, ലെയൗട്ടും ഈ കത്തും തമ്മിലെന്താ ബന്ധം? ഇതെന്തിനാ മായിക്കുന്നെ? ഈ കത്ത് സ്വദേശാഭിമാനി എഴുതിയ അതേ പോലെ തന്നെ ഫൊട്ടം പിടിച്ചതല്ലേ? ഇനി ഫൊട്ടോകാരന് പകർപ്പവകാശം ഉണ്ടെങ്കിലല്ലേയുള്ളൂ? അല്ലേൽ സ്കാൻ ചെയ്തവന്? --:- എന്ന് - അരയശ്ശേരിൽ.സു.മനു 06:09, 30 മേയ് 2013 (UTC)Reply
ഈ കത്ത് നിലവിലെ പതിപ്പിന്റെ താളിൽ ചേർക്കാൻ പകർപ്പവകാശം അനുവദിക്കുന്നില്ലെങ്കിൽ നീക്കം ചെയ്യണം എന്നാണ് പറഞ്ഞത്. പകർപ്പവകാശപ്രശ്നമില്ലെങ്കിൽ എന്തുകൊണ്ട് കൃതിയുടെ നിലവിലെ പതിപ്പിന്റെ ഭാഗമായി നിർത്താൻ സാധിക്കുന്നില്ല എന്നതാണ് എന്റെ സംശയം. --Vssun (സംവാദം) 17:42, 31 മേയ് 2013 (UTC)Reply

float --Vssun (സംവാദം) 07:01, 13 ജൂൺ 2013 (UTC)Reply

കൃതിയുടെ ഭാഗമായി ഈ കത്ത് വരാൻ സാധ്യതയില്ലാത്തതിനാലാണ് പ്രത്യേകം താളാക്കിയത്. :) എന്തായാലും റിവേർട്ട് ചെയ്തതിന് float. പുതിയ കോപ്പി ആകുമ്പോൾ ഇതുപോലെ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരും :-/--മനോജ്‌ .കെ (സംവാദം) 09:55, 13 ജൂൺ 2013 (UTC)Reply
എന്തായാലും പഴയ പതിപ്പു നമുക്കില്ലല്ലോ! ഉള്ള പതിപ്പിനോടു കഴിയും വിധം നീതിപാലിക്കുകയും പകർപ്പവകാശക്കുരുക്കിൽ പെടാതെയും നോക്കാം. പിന്നെ പഴയ പതിപ്പു കിട്ടിയാൽ മുറിച്ചു മാറ്റാം, അപ്പോളേക്കും നമുക്ക് ഇതിനെ പുതിയ താളാക്കാം. എന്തായാലും പഴയ പതിപ്പിൽ ഈ കത്തൊന്നും കാണാൻ വഴിയില്ല. പക്ഷേ നമുക്ക് ഇവിടെ വെക്കാനുള്ള അവസരം എന്തായാലും ഉണ്ട്. ഇതു (ശ്രദ്ധേയമായ) രചനയുമാണ് പകർപ്പവകാശമുക്തവും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:07, 13 ജൂൺ 2013 (UTC)Reply
അനുകൂലിക്കുന്നു. പഴയ പതിപ്പ് കിട്ടുകയാണെങ്കിൽ അപ്ലോഡ് ചെയ്യാൻ ശ്രമിക്കാം :)--മനോജ്‌ .കെ (സംവാദം) 10:19, 13 ജൂൺ 2013 (UTC)Reply

പഴയ പതിപ്പ് വരുകയാണെങ്കിൽ ഇതിനെ അതുപോലെതന്നെ നിർത്തി, പഴയ പതിപ്പിന് പുതിയ താളുകളുണ്ടാക്കുകയാണ് ചെയ്യേണ്ടത്. --Vssun (സംവാദം) 17:03, 13 ജൂൺ 2013 (UTC)Reply

ലേ ഔട്ടിന്റെ പകർപ്പാവകാശത്തെക്കുറിച്ച് എനിക്കിപ്പോഴും ആശങ്കയുണ്ട്. എവിടെനിന്ന് കൃത്യമായ ഉത്തരം കിട്ടും ? ഇതിന് ഒരു തിരുമാനം വേണ്ടേ --മനോജ്‌ .കെ (സംവാദം) 17:16, 13 ജൂൺ 2013 (UTC)Reply
സുനിൽജി, അതെനിക്കു മനസ്സിലായില്ല. പഴയ പതിപ്പു വരുമ്പോൾ, (ഒരുപക്ഷേ പകർപ്പവകാശ പ്രശ്നമുണ്ടാവാൻ സാദ്ധ്യതയുള്ള) ഈ പതിപ്പു കളഞ്ഞിട്ടു സ്വതന്ത്രപതിപ്പിൽ എങ്ങനെയാണോ അതേ പോലെയുള്ള കൃതിയായി മാറ്റുകയല്ലേ വേണ്ടത്? ഇതു നിലനിർത്തുന്നതെന്തിനാ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:49, 14 ജൂൺ 2013 (UTC)Reply

പകർപ്പവകാശമുണ്ടെന്ന് കണ്ടാൽ എന്തായാലും (ഇപ്പോഴായാൽക്കൂടി) നീക്കം ചെയ്യുക. എന്നാൽ പുതിയ പതിപ്പുകിട്ടുമ്പോൾ ഇതു മായ്ക്കുക എന്ന നടപടിയുടെ അർത്ഥം, നമ്മൾ ഇപ്പോൾ ചെയ്യുന്ന രീതി ശരിയല്ല എന്നല്ലേ? --Vssun (സംവാദം) 16:11, 15 ജൂൺ 2013 (UTC)Reply

കൃതിക്കു പകർപ്പവകാശമുണ്ടെന്നല്ല. പക്ഷേ വർഗ്ഗം:പകർപ്പവകാശം ചോദ്യം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ ഈ വർഗ്ഗത്തിലുണ്ടാകേണ്ടതാണിതും. പഴയ പതിപ്പു കിട്ടിയാൽ മായ്കേണ്ടിവരും --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:24, 16 ജൂൺ 2013 (UTC)Reply
പൊതുസഞ്ചയത്തിലായ പഴയ കൃതികളുടെ പുതിയ പ്രിന്റിൽ, പുതിയ പ്രസാധകൻ എന്തെങ്കിലും കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിൽ, അതൊഴിവാക്കി പ്രമാണം പൊതുസഞ്ചയത്തിൽ അപ്ലോഡ് ചെയ്യാം എന്നാണ് ഇതുവരെയുള്ള അറിവ്. അതനുസരിച്ച് ഈ പ്രമാണം മായ്ക്കാതെ നിലനിർത്തുന്നതിൽ യാതൊരു തെറ്റുമില്ല.
ലേയൗട്ട് എന്ന് മുകളിൽ പലവട്ടം പറഞ്ഞിട്ടുണ്ട്. അതിന്റെ (പകർപ്പവകാശം സിദ്ധിക്കാവുന്ന ലേയൗട്ടിന്റെ) ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ ഇത് അതിന്റെ പരിധിയിൽ വരുമോ എന്ന് നോക്കാമായിരുന്നു. --Vssun (സംവാദം) 08:46, 17 ജൂൺ 2013 (UTC)Reply
ലേയൗട്ട് എന്നതു കൊണ്ട് ഞാൻ പകർപ്പവകാശ പരിധിയിൽ വരുന്നതെന്നു വിചാരിക്കുന്നവ. അക്ഷരങ്ങളുടെ ഫോണ്ട്, അക്ഷര ക്രമീകരണം, ഇവ ചേരുന്ന ദൃശ്യരൂപം, തലക്കെട്ടുകൾ ചേർത്തിരിക്കുന്ന രീതി, ആദ്യാക്ഷര വലിപ്പം തുടങ്ങിയ ഖണ്ഡികാരൂപം, കുറിപ്പുകളുണ്ടെങ്കിൽ അവ, ഇവയെല്ലാം ഉൾപ്പെടുന്ന ആ താളിന്റെ നമ്മൾ കാണുന്ന രൂപം ഒരു പക്ഷേ മൊത്തമായും പകർപ്പവകാശ പരിധിയിൽ വരാം. നമ്മൾ ലോഗോയുടെ ഒക്കെ കാര്യം പറയുന്നപോലെ, അതിന്റെ ഫോണ്ടും, വലിപ്പവും സഹിതം പകർപ്പവകാശ/ട്രേഡ്‌മാർക്ക് വ്യവസ്ഥകളിൽ വരും. ഈ താളുകളുടെ ഫോട്ടം എടുത്താൽ ആ ഫോട്ടം ഒരു പക്ഷേ പകർപ്പവകാശ നിയമങ്ങളുടെ ലംഘനം തന്നെയായി കണക്കാക്കിയേക്കാം. അതിനുള്ളിലെ കൃതി, അതായത്, അതിലെ ബൗദ്ധിക അംശം - ഉള്ളടക്കം. അതു മാത്രമാണ് സ്വതന്ത്രം. അതു നമുക്കു സ്വതന്ത്രമായി വേറേ ഏതൊരു രൂപത്തിലുമാക്കി ഉപയോഗിക്കാമെന്നേയുള്ളൂ. ഇതിൽ തെറ്റുണ്ടെങ്കിൽ വിവരമുള്ളവർ ദയവായി തിരുത്തണേ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:13, 17 ജൂൺ 2013 (UTC)Reply
മനു പറഞ്ഞത് തന്നെയാണ് എന്റെയും ധാരണകൾ. ചില ഫോണ്ടുകൾക്ക് അതുപയോഗിക്കുന്ന ഉള്ളടക്കത്തെ വരെ ബാധിക്കാവുന്ന ലൈസൻസുകൾ ആണെന്ന് ആരോ പറഞ്ഞ് കേട്ടത് ഓർമ്മവരുന്നു. എന്റെ അഭിപ്രായത്തിൽ ഇതിനു ധാരണ വരുന്നത് വരെ അല്ലെങ്കിൽ ആരെങ്കിലും പരാതി പറയുന്നത് വരെ ഇവിടെ കിടക്കട്ടെ എന്നാണ്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ നിയമ വിദഗ്ദരുമായി ( W:en:Software Freedom Law Center )പോലുള്ളവരെ ബന്ധപ്പെടാവുന്നതാണെന്ന് തോന്നുന്നു. ഇംഗ്ലീഷ് വിക്കിസോഴ്സിൽ ഓടിച്ച് നോക്കിയപ്പോൾ ലിങ്ക് ചെയ്യാവുന്ന വിവരങ്ങളൊന്നും കണ്ടെത്താനായില്ല. എന്തായാലും ടൈപ്പിങ്ങ് കഴിഞ്ഞിട്ട് മതി, മായ്ക്കണോ എന്ന് ആലോചിക്കുന്നത് തന്നെ. ഉള്ളടക്കമെത്തിക്കുകയാണല്ലോ പ്രധാനം. -‌മനോജ്‌ .കെ (സംവാദം) 14:11, 17 ജൂൺ 2013 (UTC)Reply
ഈ പുസ്തകത്തിലുപയോഗിച്ചിരിക്കുന്ന സാധാ ഫോണ്ടിന് പകർപ്പവകാശം ഉണ്ടാകില്ലെന്ന് കരുതുന്നു. മനു പറഞ്ഞ മറ്റു ലേയൗട്ടിങ് ശൈലികൾ (ആദ്യാക്ഷരവലിപ്പം തുടങ്ങിയവ) പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്നതാണ്. പ്രസാധകന് താൻ ചേർത്ത ടെക്സ്റ്റിലല്ലാതെ പകർപ്പവകാശം ഉണ്ടാകാനിടയില്ല. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിക്കാം. --Vssun (സംവാദം) 15:45, 19 ജൂൺ 2013 (UTC)Reply