ഉപയോക്താവിന്റെ സംവാദം:Manuspanicker

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
User talk
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.

ഉള്ളടക്കം

സംവാദത്തിന്റെ നിലവറ [തിരുത്തുക]

  • 2012 - (3 ഫെബ്രുവരി 2013 വരെയുള്ളതും ഇതിലാണ്)

സംവാദം [തിരുത്തുക]

സൂചികയുടെ സംവാദം:Kulastreeyum Chanthapennum Undayathengane.djvu [തിരുത്തുക]

You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് സൂചികയുടെ സംവാദം:Kulastreeyum Chanthapennum Undayathengane.djvu എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഓർമ്മിപ്പിക്കൽ [തിരുത്തുക]

പൂർത്തിയാകാത്ത താളുകളെക്കുറിച്ച് അതാത് ഉപയോക്താക്കളെ ഓർമ്മിപ്പിക്കുന്ന ഒരു രീതി ആവശ്യമാണോ. സമൂഹഎഡിറ്റിംഗിലൂടെ രൂപപ്പെടുന്നതല്ലേ എല്ലാ താളുകളും. ആരെങ്കിലും ഏതെങ്കിലും താൾ പൂർത്തിയാക്കിയില്ലെങ്കിൽ അതിന് തിരക്കുകൾ ഉൾപ്പെടെ പല കാരണങ്ങളുണ്ടാകാം. ഒരു താൾ തുടങ്ങിയ സ്ഥിതിക്ക് അദ്ദേഹത്തിന്റെ പേരിലേക്ക് നിർബന്ധബുദ്ധ്യാ ആ താൾ അടിച്ചേല്പിക്കുന്നതിനേക്കാൾ നല്ലത് സജീവരായ മറ്റാർക്കെങ്കിലും അതങ്ങോട്ട് ഏറ്റെടുത്ത് ചെയ്യുന്നതല്ലേ. വേണമെങ്കിൽ ഇത്തരം താളുകളെ പുതിയൊരു വർഗ്ഗത്തിലൂടെ ക്രമീകരിക്കുകയുമാകാം. ഉദാ: വിക്കിപിഡീയയിലെ ഒറ്റവരിലേഖനം ഫലകം. --സിദ്ധാർത്ഥൻ (സംവാദം) 14:22, 4 ഫെബ്രുവരി 2013 (UTC)

ഓരോരുത്തർ തുടങ്ങിവെയ്ക്കുമ്പോൾ അവരു ആ താളിന്റെ ഉള്ളടക്കം ശരിയാക്കി തുടങ്ങുന്നു എന്നാണെന്റെ വിശ്വാസം. അങ്ങനെ ഒരാൾ പകുതി ചെയ്തു വെച്ചിട്ടുണ്ടെങ്കിൽ, വേറൊരാൾ അതു വീണ്ട് ചെയ്യേണ്ട കാര്യമില്ലല്ലോ! അതു ഒരു രീതിയിൽ മൂല്യമില്ലാത്ത ജോലിയല്ലേ, അയാൾ അതു ഏതെങ്കിലും കാരണവശാൽ മറന്നതാണെങ്കിൽ, ടിയാനു തന്നെ അതു പൂർത്തിയാക്കാമല്ലോ? പലരും അതു കൈയൊഴിഞ്ഞതു നമ്മൾ ഇവിടെ തീർത്തിട്ടുണ്ട്. തീർക്കണം എന്നല്ല, മറന്നതാണോന്നേ ചോദിച്ചിട്ടുള്ളു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:34, 4 ഫെബ്രുവരി 2013 (UTC)

അങ്ങനെ ഒരു പ്രശ്നം ഇവിടെ ഉദിക്കുന്നുണ്ടോ. ഒരാൾ താൾ തുടങ്ങിയെങ്കിലും അയാൾതന്നെ അത് പൂർത്തീകരിക്കേണ്ട ഒരാവശ്യവുമില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞും അവിടെ പുതുതായൊന്നും ടൈപ്പ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പുതിയൊരാൾക്ക് അതിനുശേഷമുള്ള ഭാഗം എഴുതിച്ചേർക്കാവുന്നതേയുള്ളൂ. അതെങ്ങനെയാ മൂല്യമില്ലാത്ത ജോലിയാകുന്നത്. ഗ്രന്ഥശാലയിൽ സജീവ പ്രവർത്തകർ കുറവായിരുന്ന കാലഘട്ടത്തിൽ കുറേ പുസ്തകങ്ങൾ ഓരോ ഭാഗമായി ഏറ്റെടുത്ത് പൂർത്തീകരിച്ച ഒരു ഘട്ടമുണ്ടായിരുന്നു. നമ്മുടെ ഗ്രന്ഥശാല പതുക്കെ വികസിച്ചുവരികയല്ലേ. സജീവ പ്രവർത്തകരുടെ എണ്ണംകൂടി. അപ്പോൾ സമൂഹഎഡിറ്റിംഗ് പ്രോത്സാഹിപ്പിക്കണം. അപ്പോഴാണ് താളുകളും അതുവഴി പുസ്തകങ്ങളും വേഗത്തിൽ പൂർത്തിയാവുക. --സിദ്ധാർത്ഥൻ (സംവാദം) 15:06, 4 ഫെബ്രുവരി 2013 (UTC)

ഒരു കാര്യമുണ്ട്, എത്ര ദിവസം ഒരു പേജ് inactive ആയിരുന്നാലാണ് വേറൊരാൾക്ക് അതിൽ കൈവെക്കാവുന്നത് എന്ന് കൂടി നിജപ്പെടുത്തണം. ഒരു 3 ദിവസം എന്ന് തീരുമാനിച്ചാൽ ഓകെ ആകും എന്ന് തോന്നുന്നു. അല്ലെങ്കിൽ "ടൈപ്പിങ്ങ് തീർന്ന താളുകൾ" എന്നൊരു വർഗ്ഗം കൂടി തുടങ്ങണം. ഒരു ഉപയോക്താവ് ഒരു താൾ എടുത്തിട്ട് അത് ടൈപ്പ് ചെയ്ത് തീർന്നാൽ ഈ വർഗ്ഗത്തിലേക്ക് ഇടുക. അങ്ങനെ ഇടാത്തവയുടെ കാര്യം, ആ ഉപയോക്താവിന് ഒരു notifier ആയി നൽകുക ("താങ്കൾക്ക് ഒരു സന്ദേശം ഉണ്ട്" എന്നത് പോലെ "താങ്കൾ തുടങ്ങിവച്ച താളുകൾ ബാക്കി ഉണ്ട്."). തീർക്കാൻ അസൗകര്യം ഉണ്ടെങ്കിൽ ആ താളിൽ "ആർക്കു വേണമെങ്കിലും തീർക്കാം" എന്നൊരു ഫലകം ഇട്ടാൽ മതിയാകും. അങ്ങനത്തെ താളുകൾ വർഗ്ഗീകരിക്കാനും ഒരു പുതിയ വർഗ്ഗം വേണം. കുറേ പണിയുണ്ടാകും, എന്നാലും ശ്രമിക്കാവുന്നതേ ഉള്ളൂ.
ചുരുക്കത്തിൽ, തിരുത്താൻ എടുക്കുമ്പോൾ {{തിരുത്തുന്നു}} എന്ന ഫലകവും, തീർക്കാൻ സാധിച്ചില്ലെങ്കിൽ നേരത്തെ പറഞ്ഞ ഫലകവും ഇട്ടാൽ മതിയാകും. ഇത് "ദേജാവൂ" താളുകളുടെ കാര്യത്തിൽ മാത്രമേ സാധിക്കൂ എന്നത് ഒരു പോരായ്മ ആണ്.--ബാലു (സംവാദം) 15:21, 4 ഫെബ്രുവരി 2013 (UTC)
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(സാങ്കേതികം)#ഒരു ഉപയോക്താവ് പകുതിക്ക് വച്ച് നിർത്തിയ താളുകൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നക്ഷത്രത്തിന് നന്ദി [തിരുത്തുക]

നക്ഷത്രത്തിന് വളരെ നന്ദി. അതുപോലെ മനുവിനെപ്പോലുള്ളവരുടെ ഒപ്പം ഇവിടെ പ്രവർത്തിക്കുന്നതിൽ വളരെ സംതൃപ്തിയും ലഭിക്കുന്നു. --Vssun (സംവാദം) 03:07, 5 ഫെബ്രുവരി 2013 (UTC)

താളിന്റെ സംവാദം:Geography textbook 4th std tranvancore 1936.djvu/9 [തിരുത്തുക]

You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് താളിന്റെ സംവാദം:Geography textbook 4th std tranvancore 1936.djvu/9 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഇതേത് അനുവാണ് [തിരുത്തുക]

ഇതു ഞാൻ തന്നെയാണ്. താങ്കളുടെ അനുജൻ അനു. പക്ഷെ എനിക്ക് ഇതിൽ ഏതു വിധത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് അറിയില്ല. അത് എനിക്ക് പറഞ്ഞ് തരണം. —ഈ തിരുത്തൽ നടത്തിയത് Anuspanicker (സം‌വാദംസംഭാവനകൾ)

അത് കലക്കി... Smiley.svg--ബാലു (സംവാദം) 18:05, 15 ഫെബ്രുവരി 2013 (UTC)

പ്രിയ സോദരാ, [തിരുത്തുക]

പ്രിയ സോദരാ, ഞാൻ ഇപ്പൊൾ ഉമാകേരളം ഇതുവരെ ചേർക്കാത്ത താളുകൾ ചേർത്തു കൊണ്ടിരിക്കുകയാണ്. നമ്മുടെ വീട്ടിലിരിക്കുന്ന ഉള്ളൂരിന്റെ പദ്യകൃതികൾ നോക്കി. ഇതുവരെ ഞാൻ രണ്ടു താളുകൾ ചേർത്തു (156 & 157). അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു നോക്കിയാൽ നന്നായിരുന്നു. എന്നു, അനു എസ്സ് പണിക്കർ --എസ്സ്. അനു (സംവാദം) 12:31, 5 ഏപ്രിൽ 2013 (UTC)

വേണ്ടാ... കൂടുതൽ നാടക ഡയഗോലുവേണ്ടാ... നീ ധൈര്യമായി ചേർത്തോ... എല്ലാ താളുകളും ഇവിടെ തെറ്റുതിരുത്തൽ വായന നടത്തും. തെറ്റുണ്ടോന്നു ഓർത്തു പേടിക്കണ്ടാ. ആരെങ്കിലും തിരുത്തിക്കോളും. ഞാൻ നോക്കാം. അവിടെ സ്കാനിൽ പല താളുകളും കൃത്യമായി കാണാൻപറ്റുന്നില്ലായിരുന്നു. എനിക്കു തോന്നി നീ ആ പുസ്തകം നോക്കുന്നുണ്ടെന്ന്. തെറ്റുണ്ടോന്നും നോക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:59, 5 ഏപ്രിൽ 2013 (UTC)
സമയം ഉണ്ടെങ്കിൽ തെളിയാത്ത പേജുകളുടെ പുതിയ പതിപ്പും ചേർത്തോ... LaughingOutLoad.gif ... ഉമാകേരളം വേഗം തീരുമെന്ന് പ്രത്യാശിക്കുന്നു... ഉള്ളൂരിനെ നമുക്ക് ഒരു തീരുമാനം ആക്കണം....—ഈ തിരുത്തൽ നടത്തിയത് ‎Balasankarc (സം‌വാദംസംഭാവനകൾ)

IRC cloak request [തിരുത്തുക]

Hello Manuspanicker. You recently applied for a Wikimedia IRC cloak, but it looks like you forgot to register your nickname first. Could you please log on to IRC and do:

/msg NickServ REGISTER <password> <email>

where <password> is a password of your choice and <email> is your e-mail address? After you do that, please follow the instructions that are e-mailed to you to confirm your e-mail address. When you're done with that, I just need you to confirm your cloak request:

/msg MemoServ send wmfgc IRC cloak request

After you finish all of that, I'd be happy to get you a cloak. :-) If you have any questions, feel free to ask me on my Meta talk page. Barras (സംവാദം) 11:19, 8 ഏപ്രിൽ 2013 (UTC)

നന്ദി [തിരുത്തുക]

ശലഭപുരസ്‌ക്കാരത്തിനു നന്ദി.......--അനു സുബ്രഹ്മണ്യപ്പണിക്കർ (സംവാദം) 16:14, 9 ഏപ്രിൽ 2013 (UTC)

തിരുത്തൽ ഫലകം ചേർത്തിട്ടുള്ള താളുകൾ [തിരുത്തുക]

തിരുത്തൽ ഫലകം ചേർത്തിട്ടുള്ള താളുകൾ - ഈ വർഗ്ഗം തന്നെ ഉണ്ടായതാണോ? അതോ മനു ഉണ്ടാക്കിയതോ?--ബാലു (സംവാദം) 14:49, 15 ഏപ്രിൽ 2013 (UTC)

ഞാനുണ്ടാക്കിയതാണ്. തിരുത്തുന്നു എന്നുചേർത്തിട്ട് മറന്നുപോയതാളുകളെ തിരികെ എടുക്കാൻ നോക്കിയതാ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 19:39, 15 ഏപ്രിൽ 2013 (UTC)
അതെങ്ങനെയാ ഉണ്ടാക്കുന്നത്?--ബാലു (സംവാദം) 19:41, 15 ഏപ്രിൽ 2013 (UTC)
ഇങ്ങനെ, എന്നിട്ടു ചേർത്ത ഒരു താളിൽ നിന്നും വർഗ്ഗത്തിന്റെ കണ്ണിയിൽ ഞെക്കി പുതിയ വർഗ്ഗം ഉണ്ടാക്കി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 19:51, 15 ഏപ്രിൽ 2013 (UTC)

Xx-Larger, big [തിരുത്തുക]

കൃതികളിൽ ലേഖനത്തിന്റെ തലക്കെട്ട്, സബ്‌ഹെഡ്ഡിങ്ങുകൾ എന്നിവക്ക് ഉപയോഗിക്കേണ്ട ഫലകങ്ങളുടേയും റ്റാഗുകളുടേയും കാര്യത്തിൽ ഒരു സമവായം വേണം. ==Heading==, {{xx-larger}}, <big> ഇത്രയും എണ്ണം ഒക്കെ വേണോ? കൺഫ്യൂഷൻ ആകുന്നു.--ബാലു (സംവാദം) 11:35, 17 ഏപ്രിൽ 2013 (UTC)

ഓരോ കൃതികളും ക്രോഡീകരിക്കുമ്പോൾ അതിൽ ഉപയോഗിച്ചിട്ടുള്ളതിൽ ഒരെണ്ണം ഞാൻ എടുത്ത് എല്ലാ താളുകളിലും മാറ്റിയിട്ടുണ്ട്. നമ്മളുടെ വിക്കി നിലപാടനുസരിച്ച് നമ്മൾ ഈ == ഉപയോഗിച്ചാണ് തലക്കെട്ടു കൊടുക്കേണ്ടത്. പക്ഷേ അതു താളുകൾക്കുള്ളിൽ ഉപയോഗിച്ചാൽ അനാവശ്യമായി ഒരു തിരുത്തൽ കണ്ണി വരുകയും ആളുകൾ അതുപയോഗിച്ചു തിരുത്തി തെറ്റായ ഫോർമാറ്റിംഗ് ഉണ്ടാകുകയും ചെയ്യുന്നതു കൊണ്ടാണ് ഞാനത് ഉപേക്ഷിച്ചത്. ഇപ്പോഴത്തെ Xxx-larger ന്റെ പ്രശ്നം അതിനെ റെഫെറ് ചെയ്യാൻ പറ്റില്ല എന്നതാ, അതുകൊണ്ട് ഞാൻ Chapter കൂടി ഉപയോഗിച്ചു. പക്ഷേ രണ്ടു സ്ഥലങ്ങളിൽ ഒരേ പേരിടുന്നത് ശരിയല്ല. പുതിയ സെറ്റ് ഒരു തലക്കെട്ടു ഫലകങ്ങൾ നമുക്കാവശ്യമായി വരും. Chapter എല്ലാത്തിന്റെയും കൂടെ സ്വയംതന്നെ വരണം, X-large - ഒന്നാം-തലക്കെട്ട്, Xx-larger - രണ്ടാം-തലക്കെട്ട്, Xxx-larger - മൂന്നാം-തലക്കെട്ട് എന്നിങ്ങനെ. സൗന്ദര്യനിരീക്ഷണവും മണിമഞ്ജുഷ‎യും ഞാൻ മൊത്തം Xxx-largerഉം Chapter ഉം ചേർത്തെഴുതിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:34, 18 ഏപ്രിൽ 2013 (UTC)
Heading1 എന്ന ഒരു മെയിൻ തലക്കെട്ടും, Heading2 എന്ന ഒരു സബ്തലക്കെട്ടും ഉണ്ടാക്കിയാൽ പോരെ? Heading2ന്റെ ഡെഫിനിഷനിൽ Chapter ഓട്ടോമാറ്റിക് ആയിട്ട് വരുന്ന രീതിയിൽ ആക്കിയേക്കാം. അക്ഷരങ്ങളുടെ വലിപ്പമൊക്കെ സ്കാൻ ചെയ്ത കോപ്പി പോലെ തന്നെ വരണമെന്നുണ്ടോ? നമുക്ക് യോജിക്കുന്ന രീതിയിൽ ഉള്ള ഒരെണ്ണം അങ്ങ് എടുത്താൽ പോരെ?--ബാലു (സംവാദം) 07:43, 18 ഏപ്രിൽ 2013 (UTC)
അതുതന്നെയാൺ ഞാൻ മലയാളത്തിൽ ഒന്നാം തലക്കെട്ട് രണ്ടാം തലക്കെട്ടെന്നൊക്കെ ഫലകപ്പേരിടണമെന്നു പറഞ്ഞത്. ഉള്ള അക്ഷരവലിപ്പങ്ങൾക്കനുസരിച്ച് അത്രയും എണ്ണം ഫലകങ്ങൾ ഉണ്ടാക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു. എന്നിട്ട് ഇതൊക്കെ ശൈലീ പുസ്തകത്തിൽ എഴുതിയും വെക്കണം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:47, 18 ഏപ്രിൽ 2013 (UTC)


ഇതൊന്ന് നോക്കിയേ.--ബാലു (സംവാദം) 05:20, 28 ഏപ്രിൽ 2013 (UTC)

ഇന്നലെ രാത്രി ഇത് ഞാൻ കണ്ടിരുന്നു. അപ്പോൾ ഇതു നമുക്ക് സ്റ്റാൻഡേർഡായി പരിഗണിക്കാമോ? പക്ഷേ കട്ടി വേണ്ടാത്തിടത്ത് അതൊഴിവാക്കാൻ അത് വെളിയിൽ കൊടുക്കുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:28, 28 ഏപ്രിൽ 2013 (UTC)
സ്റ്റാൻഡേർഡ് ആക്കാൻ ചർച്ച ചെയ്യണം. തലക്കെട്ട്3, തലക്കെട്ട്4 എന്നിവക്ക് കട്ടി പുറത്താക്കാം. ബാക്കി രണ്ടിനും എല്ലായിടത്തും കട്ടി ഉപയോഗിച്ച് കണ്ടിട്ടുണ്ട്.--ബാലു (സംവാദം) 05:30, 28 ഏപ്രിൽ 2013 (UTC)
ചർച്ചചെയ്യാം, പക്ഷേ ആളുകൾ വേണ്ടേ? ഇവിടെ ആകെ രണ്ടോ മൂന്നോ പേരുള്ളൂ, അതിൽ രണ്ടുപേരു നമ്മളാ, പിന്നെ ഒന്ന് മനോജ്. ബാക്കിയുള്ളവരെ വല്ലപ്പോഴെങ്കിലും കണ്ടാലായി. എന്തായാലും പഞ്ചായത്തിലിടാം. ഞാൻ ഇട്ട ഒരു ചർച്ചക്ക് ആകെ താനും സിദ്ധാർത്ഥനും മാത്രമാണ് പ്രതികരിച്ചത്. എല്ലാർക്കും മെയിൽ അയച്ചിട്ടു പോലും ആരും ഒന്നും പറഞ്ഞില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:34, 28 ഏപ്രിൽ 2013 (UTC)
ഈ സംഭവം എന്താണെന്ന് നോക്കിയിട്ടില്ല. ചെയ്യേണ്ടെതെന്തെന്ന് വച്ചാൽ ഇംഗ്ലീഷ് വിക്കിസോഴ്സിൽ (ഇതുപോലുള്ള ഫലകങ്ങൾ ഞാൻ മുമ്പെന്തിനോ ആവശ്യത്തിനു ഇറക്കിയിട്ടുണ്ട്) നോക്കി അത് നമ്മുടെ വിക്കിയിൽ കൃത്യമായി ഉപയോഗിക്കേണ്ട വിധം ഡോക്യുമെന്റ് ചെയ്യുക. പഴയതിനെ തിരുത്താതിരിക്കുന്നതാണ് ബുദ്ധി. പലയുടത്തും ഉപയോഗിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ട്. പുതിയ ഫലകങ്ങൾ ഉണ്ടാക്കുമ്പോൾ അതും കൃത്യമായി ഇന്ന ഉപയോഗത്തിനാണെന്ന് എഴുതി വയ്ക്കണം.സഹായം:ഫലകങ്ങൾ അല്ലെങ്കിൽ ഇതിനു വേണ്ടി ഒരു താൾ വിക്കിഗ്രന്ഥശാല നാമമേഖലയിൽ തന്നെ തുടങ്ങാവുന്നതാണ്. --മനോജ്‌ .കെ (സംവാദം) 06:07, 28 ഏപ്രിൽ 2013 (UTC)
മനോജ്‌ജീ, ഇതിപ്പോ കാര്യം എന്താണെന്നു വെച്ചാൻ, ഇവിടുത്തെ കൃതികൾ ചേർക്കുമ്പോൾ സാധാരണ അവസാനവട്ട ക്രോഡീകരണം മിക്കപ്പോഴും നടത്തുന്നത് ഞാനാണ്. അദ്ധ്യായം തിരിക്കലും, അദ്ധ്യായ സൂചി ഇലെങ്കിൽ ഉണ്ടാക്കലും മറ്റും. അപ്പോൾ ഓരോ കൃതിയിലും തലക്കെട്ടുകൾ പലതായാണ് പലപ്പോഴും ക്രമീകരിച്ചിട്ടുള്ളത്. ബാലു അതിനെ ഒരു സമവായത്തിലാക്കാൻ ശ്രമിക്കുകയായിരുന്നു. ഞാനിപ്പോൾ അടുത്തതായി ഉപയോഗിച്ചത് Xxx-larger ഉം Chapter ഉം ചേർന്ന ഒരു ക്രമീകരണമായിരുന്നു, അതാകുമ്പോൾ നമ്മുടെ === തലക്കെട്ടുകൾ പോലെ തിരുത്തൽ കണ്ണി വരില്ലല്ലോ! അതു രണ്ടും ചേർത്ത് ഒരു കൂട്ടം തലക്കെട്ട് ഫലകങ്ങൾ ഉണ്ടാക്കുകയാണ് ബാലു. ഇതുപോലുള്ളവ ആംഗലേയ വിക്കിയിൽ ഉണ്ടോ എന്നും അറിഞ്ഞുകൂടാ. ഇതല്ലാതെ വേറേ ഇടിവെട്ടു ആശയങ്ങളുണ്ടെങ്കിൽ സ്വാഗതം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:31, 28 ഏപ്രിൽ 2013 (UTC)

:) [തിരുത്തുക]

Smiley.svg--മനോജ്‌ .കെ (സംവാദം) 17:27, 27 ഏപ്രിൽ 2013 (UTC)

ഞാൻ കണ്ടു.. ഞാൻ ആദ്യം നീക്കം ചെയ്യതുകൊണ്ടാണോ, ആദ്യം മെസ്സേജ് മനോജ് ഇട്ടത് ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:31, 27 ഏപ്രിൽ 2013 (UTC)
മെസേജ് ഇട്ടിട്ട് നീക്കം ചെയ്യാമെന്നാണ് കരുതിയത്. :)--മനോജ്‌ .കെ (സംവാദം) 17:44, 27 ഏപ്രിൽ 2013 (UTC)

സംവാദങ്ങളിലെ ഒപ്പ് [തിരുത്തുക]

സ്വന്തം സംവാദ പേജാണല്ലോ എന്ന ചിന്തയിൽ നിന്നുണ്ടായ പിഴവാണ്. ഇനി ശ്രദ്ധിക്കാം. Jose Arukatty 15:34, 29 ഏപ്രിൽ 2013 (UTC)

സ്വാഗതം [തിരുത്തുക]

ഈ സംവാദത്തിലെ സ്വാഗതം പറച്ചിൽ എങ്ങനെയാ? കുത്തിയിരുന്ന് ആ ഫലകമില്ലാത്ത സംവാദം താളുകൾ കണ്ടുപിടിക്കുമോ? LaughingOutLoad.gif --ബാലു (സംവാദം) 05:47, 14 മേയ് 2013 (UTC)

അല്ല... എനിക്കു തോന്നിയിരുന്നു ബാലുവിന് ഇതുവരെ ഇതു പിടികിട്ടിയിട്ടില്ലെന്നു് ;) ഉപയോക്തൃ സൃഷ്ടിയുടെ രേഖ ഇവിടെ പുതിയാൾക്കാരെയെല്ലാം കാണിക്കും. പിന്നെ പുതിയ ഒരാൾ ചേർന്നു എന്നു സമീപകാല മാറ്റങ്ങളിൽ വരുമ്പോൾ അതിന്റെ ഇടത്തുവശത്തും ഇതേ കണ്ണി വരും --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:50, 14 മേയ് 2013 (UTC)
floatഞാൻ ആഴ്ചയിലൊരിക്കെലെങ്കിലും ഇത് നോക്കി എല്ലാവരേയും സ്വാഗതം ചെയ്യുമായിരുന്നു. ക്ഷണിച്ചില്ലെന്നുകരുതി ആരും എഡിറ്റ് ചെയ്യാതെ പോവണ്ടല്ലോ. മനു ഇത് ദിവസവും നോക്കുന്നുണ്ടെന്ന് തോന്നുന്നു :)--മനോജ്‌ .കെ (സംവാദം) 08:24, 14 മേയ് 2013 (UTC)
അങ്ങനെ പറ... ഞാനും കരുതി ഇത് എങ്ങനെ സാധിക്കുന്നു എന്ന്.. --ബാലു (സംവാദം) 08:33, 14 മേയ് 2013 (UTC)