താൾ:Girija Kalyanam 1925.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
18 ഗിരിജാകല്യാണം


ചതുരാഭൂയാ എന്നും ഛലമാരാതിമെന്നും
ജനനിജയിക്കെന്നും ഝടിതി വർദ്ധിക്കെന്നും
ടഠ‍‍ഡഢായും ഥായും പഠ വാമാ വാ മമ
ഞമങണനപ്രായേ ഭണിതേ കൊതിയെന്നും
തരളാ മാസ്യാ ബാലേ തവ ഞാൻ മാതാവെന്നും
ദളിതാജ്ഞാനകായേ ദയിതം ജയിക്കെന്നും.
ധവവത്സലാ ഭവ ധയ മേ കുചമെന്നും
നതവത്സലേ ത്വയാ ന വയം ഹേയാ എന്നും
പരമശിവഭക്ത്യാ പറ നീ വിദ്യയെന്നും
ഫലിയാ പാപമെന്നും ഫലിതം ജന്മമെന്നും
ബലവാൻ ഭാരസ്തവ ബഹു ബന്ധുതയെന്നും
ഭഗവൽപ്രിയാ ഭവ ഭജ കാരുണ്യമെന്നും
മദനാശിനീ ഭവ മഹിഷീ ശിവന്നെന്നും
യമനിർഭയ ചിരം യശസാ വർത്തിക്കെന്നും
രസവിൽപ്രിയാദൃതാ
ലലനാർച്ചിതാ ഭവ ലളിതാകൃതേ യെന്നും
വശഗാ പദജുഷാം വരദാ ഭവയെന്നും
ശശിമ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/37&oldid=202240" എന്ന താളിൽനിന്ന് ശേഖരിച്ചത്