താൾ:Dhakshina Indiayile Jadhikal 1915.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഷണമെങ്കിലും മറ്റ് ധാന്യം അളക്കുന്ന നാഴി മുതലായത് എങ്കിലും കൊണ്ട് അരിയൊ വേറെ ധാന്യമൊ 7 പ്രാവശ്യം അളക്കണം. ഒടുക്കം അതിനെ നാട്ടയിൽകൂടി പിന്നോക്കം എറിഞ്ഞ് വീട്ടിൽ കടന്ന് പൊട്ടിയ കണ്ണാടിനോക്കി കുറി ഇട്ടിട്ട് കണ്ണാടി വലിച്ചെറിയമം. പുലക്കാൎക്ക് പതിനൊന്നാംദിവസം വരെ നെയ്യും മാംസവും പാടില്ല.

പ്രമാണിയായ ഒരാൾ മരിച്ചാൽ 10-ാം രാത്രി ഒരു ക്രിയയുണ്ട്. രണ്ട് വാതിലുള്ള ഒരു മുറിയിൽ നിലത്ത് നേരിയ മണൽ വെടുപ്പായി പരത്തും ഒരു വിളക്ക് കത്തിച്ച് വെച്ചിട്ട അരികെ ഒരു അടെക്കയും വെക്കും. എന്നിട്ട് വിളക്ക് ഒരു കലംകൊണ്ട് മൂടും. നിറച്ച് ദ്വാരങ്ങളുള്ള ഒരു കുടം തണ്ടിട്ടെടുത്തിട്ട് രണ്ടാൾ മുറിയിൽ നിന്ന് വീഥിയിലേക്ക് കൊണ്ടുപോകും. അവരെ മടങ്ങിവരുവോളം വാതിൽ രണ്ടും അടച്ച് വെക്കും. കുടം ദൂരം ചെല്ലുംതോറും ഘനം കൂടുമെന്നാണ് വിശ്വാസം. അതിനെ ഒരു കുളത്തിൽ കൊണ്ട്പോയി ഇട്ടിട്ട് ആളുകൾ തിരികെ വരും. ഒരു വാതിലിന്മേൽ 3 പ്രാവിശ്യം മുട്ടും. അപ്പോൾ അതിനെ തുറക്കും. തുറന്ന ഉടനെ ഹാജരുള്ളവരെല്ലാം ഉള്ളിൽ കടന്നിട്ട മണൽ പരിശോധിക്കും. മൂരിയുടേയൊ പൂച്ചയുടേയൊ മനുഷ്യൻറെയൊ ചുമട് അല്ലെങ്കിൽ കരിങ്ങണ്ണിയൊ വണ്ടിയൊ ഏണിയൊ പോയ അടയാളം കാണുന്നുണ്ടൊ എന്നറിവാൻ. മരിച്ച ആൾ പരലോകത്തേക്കു പോകുന്ന സമയം ഇങ്ങിനെ ഏതെങ്കിലും ഒരു അടയാളം കാണും എന്നാണ് വിശ്വാസം.

ഭത്രാസു.

ഭംട് അല്ലെങ്കിൽ ഭത്രാജ്ജു. തിലുങ്കഭാഷയാണ്. പൂൎവ്വത്തിൽ രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും അരമനകളിൽ വന്ദികൾ ഗായകന്മാരായിരുന്നു. ഹൈദരാലി സുൽത്താന എപ്പോഴും ഇവർ യാത്രയിങ്കൽ മുൻ നടക്കണം. ഇവർ ഒരു മാതിരി ക്ഷണകവികളാകുന്നു. എന്ത് വിഷയത്തെ പറ്റിയും യാതൊരു ഒരുക്കവും കൂടാതെ ഭംഗിയായി പ്രസംഗിക്കും. ഈ കാലം എല്ലാൎക്കുമില്ല പൂണുനൂൽ. എല്ലാരും ഗായത്രി ജപിക്കയുമില്ല. ക്ഷത്രിയരാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/221&oldid=158217" എന്ന താളിൽനിന്ന് ശേഖരിച്ചത്