ഹാ കൂടി നാമെല്ലാരും ചേർന്നു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

                  പല്ലവി
ഹാ! കൂടി നാമെല്ലാരും ചേർന്നു പുകഴ് കൊണ്ടാടണം- സ്വർഗ്ഗ
വാതിലാകും യേശുനാഥനെ വാഴ്ത്തിപ്പാടണം
                  ചരണങ്ങൾ
1.വേദനപ്പെടും ഏഴകൾക്കഴലു തീരുവാൻ- വന്നു
   മേദിനിയതിൽ മാനുഷ്യാവതാരമാർന്നിതാ-

2.മാനവർ വാഴ്ത്തിപ്പാടുന്ന കർത്തനായ താൻ- ദുഷ്ട
   മാനവൻ ഈടേറുവാൻ ഒരടിമയായിതാ-

3.ആദരവറ്റു ഭൂമിയിൽ വെറിയരാം നരർ- മര-
   ണാധികളൊഴിവതിന്നു താണു ദേവനും-

4.സേനകളിൻ അധിപതി അവനെന്നാകിലും- നര
  ജീവനെ മീളാനവൻ തന്നുയിരിനെ വിട്ടാൻ

5.ദാരുണ മരണാധിയെ മരിച്ചമർത്തിനാൻ- ഭൂ
   മണ്ഡലത്തിൽ നിന്നുയിർത്തു വിണ്ണിലെത്തിനാൻ-

6.പാപികൾക്കു പിതാവിനോടിരന്നു മോചനം- നിജ
  പാദസേവക ജനങ്ങളെ രക്ഷചെയ്യുന്നോൻ.