ഹാ എത്ര മോദമെൻ സ്വർഗ്ഗതാതൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
ഹാ! എത്ര മോദം എൻ സ്വർഗ്ഗ താതൻ
ചൊല്ലുന്നു തൻ സ്നേഹം തൻ വേദത്തിൽ
കാണുന്ന-തിൽ ഞാൻ വിസ്മയ കാര്യം
യേശുവിൻ സ്നേഹം അതിവിശേഷം
     പല്ലവി
എത്ര മോദം താൻ സ്നേഹിക്കുന്നു
സ്നേഹിക്കുന്നു സ്നേഹിക്കുന്നു
എത്ര മോദം താൻ സ്നേഹിക്കുന്നു
സ്നേഹിക്കുന്നെന്നെയും

തന്നെ ഞാൻ മറന്നു ഓടിയാലും
എന്നെ താൻ അത്യന്തം സ്നേഹിക്കുന്നു
തൻ സ്നേഹകൈകളി-ലേക്കോടും ഞാൻ
യേശു തൻ സ്നേഹത്തെ ഓർത്തീടുമ്പോൾ

യേശു സ്നേഹിക്കുന്നെന്നെ എത്രയും
സ്നേഹിച്ചീടുന്നവനേയും ഈ ഞാൻ
സ്വർഗ്ഗം താൻ വിട്ടിറങ്ങി സ്നേഹത്താൽ
ക്രൂശ്ശിൽ മരിച്ചതും തൻ സ്നേഹത്താൽ

വിശ്രാമം ഏറെയുണ്ടീ-യുറപ്പിൽ
ആശ്രയത്താലുണ്ടു വാഴ്വും തന്നിൽ
യേശു സ്നേഹിക്കുന്നെ-ന്നുച്ചരിക്കിൽ
സാത്താൻ ഭയന്നിതാ പാഞ്ഞീടുന്നു.