Jump to content

ഹാ എത്ര ഭാഗ്യം ഉണ്ടെനിക്കു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

രീതികൾ-(1) യേശു എൻ സ്വന്തം (2) നിശ്ചയം യേശു എന്റെ സ്വന്തം

1. ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കുകിലുള്ളം തുള്ളിടുന്നു
    ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവേസ്തുതിക്കും
                        പല്ലവി
    ഹാ! എന്റെ ഭാഗ്യം അനന്തമേ- ഇതു സൗഭാഗ്യജീവിതമേ (2)

2.ലോകത്തിൽ ഞാനോ ഹീനനത്രെ- ശോകമെപ്പോഴും ഉണ്ടെനിക്കു
  മേഘത്തിലേശു വന്നീടുമ്പോൾ എന്നെ അൻപോടു ചേർത്തിടുമേ.....ഹാ! എത്ര ഭാഗ്യം

3.ദൈവത്തിൻ രാജ്യമുണ്ടെനിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ്
  വിശുദ്ധർ കൂട്ടം ചേർന്നിരിക്കും പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും....ഹാ! എത്ര ഭാഗ്യം

4.കണ്ണുനീരെല്ലാം താൻ തുടക്കും വർണ്ണവിശേഷമായുദിക്കും
   ജീവകിരീടമെൻ ശിരസ്സിൽ കർത്തൻ വെച്ചീടുന്നാസദസ്സിൽ...........ഹാ! എത്ര ഭാഗ്യം

5.വെൺനിലയങ്കികൾ ധരിച്ച് പൊൻ കുരുത്തോലകൾ പിടിച്ചു
   ദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനന്നുമാനന്ദിച്ചു-..................ഹാ! എത്ര ഭാഗ്യം

6.ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു
   മഹത്വഭാഗ്യം തന്നെയിതിൻ സമത്തിലൊന്നും ഇല്ലിഹത്തിൽ........ഹാ! എത്ര ഭാഗ്യം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]