ഹറബ് കദിർ അടി മദസ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഹറബ് കദിർ അടി മദസ

ഹമിർദർ അരികരും ആകാ

ശിറന്ദ പൊർപ്പദ് അണയ്

അണിഖ്വദം ഉടൽ പിടി

ഒരു കടകമിൽ അടിപെടയ്

ബേറാഇയെളും ബിർച്ചത്തുക്

ഉകം ഇവർ ഹററൊട് പരിനട

കിടുകിട ചെടു ചെടടൂടാടി ടങ്ക

ടങ്ക ട്ടട്ടടെൽ ടങ്കി ട്ടട്ടടെൽ

കിർദി ജനപൂർണ

ഹജർ അടിരുജി റജ പൊടിപെടയ്

ദഹ്-രിയ കോടാകളും തിക്കിട്ട്

അച്ചുമടിലെ കുഫിർ അണി

ബരി ബരി നിരനിര ദുരകളും

മേദാരവും തച്ചട്ടിട്ട് അലരവേ

കമാനർ പിറപിറ രരനട പലേ

പുറമാലേ തുരങ്കത്തെ

ചുറ്റിത്തിടുവദ് ജികമാലെ

കടുകട ളർബുകൾ തടതട തടവുകൾ

ബീശി തിരിന്ദിട്ടിട്ട് അടിയടി പിടിപിടി ഉടൽ

അണയ് സ്വലാഹുകൾ മുറിവദ് തുടരെ

തെറിന്ദ് തെറ്റിട്ട് ഇടുവദ് കരു

കര ശിരം അരബരി അളം

ഒടിയൊടി ബീണാർ

എശുന്ദിട്ടിട്ട് എത്തിര ബിദം ഉരമാലെ

കലകല കലകമേൽ കുദികുദി

കുദുകുലമാകാ തളം ബട്ടകെട്ട്

ഇളകവെ ചരചര കയർപ്പടുവദ്

കണകണ ബേറാ ചിറന്ദ് തൊട്ട്

അസ്തറമേ കൊടി കിരകരിബർണ

കജ നിജ്നിജ് ഹർദികൊടി ഊടാടി

പുറം പുക്ക് കക്കിടമുനു ശുജഓരിൽ

അറബികൾ സ്വഹ്ബുകൾ

കുദിരകൾ ദിമിദിമിതാദൊ

തിമിങ്കിടി ടുട്ടു അടിപദം മിടുമിടു ദിമിദിമി

ബരവണി പിരളിയമാകി കുലുങ്കി

തുക്കക്കർമ വിദി അജബ് അജബ്

ഇദ്പുദുമയൊ കൊദികൊദി കേട്

ബലന്ദ് ഇത്തുശ്ടപട ബിടബിടുകാദെ

അടലിട ശുജായികൾ നഫർകളെ

ബലപുറം ഓടി ചുശന്ദിട്ട് ഒക്കാ

തരിപെടയ് ഹമി രജൻ അർകബിൽ

നടപൊട്ടി കനിപെടലാദെ കലമ്പി

ചുറ്റപുയുവൻ യെട യെടയെട

അദിന് ഉനയ് യെനദൊടു പകരമെ

ബായാവ് അദ് യെണ്ട ചെപ്പി ചണം

അണയ് കുദി കോരം

ഇല പലം മലകളും പ്രദമിയ ബജലിനിൽ

പാറീ പൊടിന്ദ് പുകരത്തിൻ ദുരകരിശനർ

അരിശമിൽ തൊയിൽ പലെ

ബടിബടി ബേലായിദം പടകത്തി

കൾ പിടി അകമിർദ് കിരികിരികിരിശകൾ

പരിശുകൾ കോടാളി ചെമ്പ് ചക്രം

കദിർകളും അസ്റാഹും

അസ്വറൊട് പിരിപിരി പിരിമുന

ചദുർപുറം ഓരേ തരം കൊണ്ട്

അപ്പണികളും മഹരബ്റുദികട

കൊടുകൊടകൊടയവെ കൂടാടിടും തട്ടുട്ടി

അനദുനി അബ്റോട് ഹുബ്-ലുകൾ

ഹരിമുകൾ അണിയവെ കൂടാരമും

പച്ചത്തട്ട് അണയവെ ബിളയ് കാശിൽ

പറവതൊകു ബനർദൊട് തുറപ്പടി

തുരകവർ കൂടി കലമ്പി പുറപ്പെട്ട്

ഇടുവദ് ഹരിമണി മഹമണി മണി

പലദ് ഉടൽ അണി മാലാപദക്ക

തൊപ്പി കിരികിട പരണമെ സുരസുരണമയ്

ബർണ മുടിചൂടി ബിലമ്പി

പത്തരച്ചടലമെ ബരുവോർകൾ

പരികളെ കരമിലെ തൊടുതൊടുകടമൊടു

പാടാരബെഞ്ചി കൊത്തിത്തുരിയിടയ്

തുളതെളി തുളുകിനെ തളതള കിലികിലി

താളോ കിലിങ്കി കിക്കി

കല കലപവരിശ കിണികിണി കനകമെ

കനകമെ സലാസിൽ തോളോട്

തെണ്ടപ്പെട്ട പടം അദ് പുറമീദിൽ

പലദ് ഇവ ചമയമദ് ഇളകിനെ

അരശർകൾ ബീണ് ഉരുണ്ടുട്ടിട്ടിക്കടി

മുടി മകുടമേ പൊടിപൊടി

സബർജദ് തരുൾ ബയിടൂരികളും

ബജ്ജറക്കുറികളും മുദിർപ്പൊരുദവെ

നിലബിളിബിളി ചരണമേ ഓരേതലം

പുക്കുക്ക് കലണമേ ശഹീദാകയ്

പരദുടി മുരിശുകൾ നഗാറടി

മറുവകൾ താശാകളും

പറ്റ് ഒറ്റപ്പൊളിവദും മദ്ദളമേ ബിളിലുളി

കുശൽബിളി പടബിളി പേപേ യെനും തിത്തി

രിറ്റിറ്റിരിയൊട് ചൂള പലേബിളി ഇടയൊട്

അരികർകൾ അണവദിൽ പൂപൂ നിലം

ബിട്ട് അറ്റ് അറ്റ് ഒശുകവേ പകമാലേ

സർവ്വ പടതൊയിൽ ബിലം

ഉടയവർ കുഫിർകളും പാളാദേ നിണ്ട്

ചനിത്തളമിലേ ഉടലിട് പെടുകിലോ

അടലിട് ബിടബിട നാനാബിദം പെട്ടിട്ട് കരയവേ

ചകമദ് കൊശുദിനേ ചുരുട്ട് അകം

നിരനിര ചോരാ തളം കെട്ടിട്ട്

അക്കളമദിൽ മകർപോലേ

സദികർമ സമസമ അടലിടും

മദനർകൾ പാടേ കുശക്കി

ചത്തുരത്തിമരമേ പെടും ഇകൽ

കടിനമിൽ ബിരൽ കടി ഹടഹട

താനോടിച്ചെണ്ട് എത്തിട്ട്

പൊരുകുവാൻ സകദിയും

എനിൽ ഒരുപദിയിലും

ഇദുപടി ബേജാർ ഉളം പുക്കിട്ടിട്ട്

ഇലയ് തടിഅരു ദാമേൽ

സബ്കദ ബജഹരി ബിജാരണപടി

അടൽ ആരാർ ഇടം പച്ചത്തയ് പറവദ്

അമീറുകൾ ഇദുബിദം അമർയെനി മദിമദി

കോടോടെ തുണ്ട് തിക്ക് ഒക്ക് അലമുറ

ബകപലേ പുവികളിൽ ഉരമീദേ സമർദന

മദി സുവിങ്കപ്പേർ തത്തിര മദിമദിയാമേ

സർദികുണം ഉടയവർ ഹിർദി തദിപലേ

തസ്ബീഹാൽ പുദുങ്കി ബിപ്പിക്ക് ഉകമിലേ

മണിതരുൾ ളുഹ്ർ അദിമുദൽ അണിമൊളി

തക്ബീറാനദും സർപ്പുത്തി ചുടരമിൽ സബലുടെ

ഫള്ലുകൾ നിനയ് യദിമദം അസ്വഹാബർ ഇടും

പോർത്തട്ട് എട്ടുക്ക് അകം അരശ് ഇറസൂലേ

"https://ml.wikisource.org/w/index.php?title=ഹറബ്_കദിർ_അടി_മദസ&oldid=218396" എന്ന താളിൽനിന്ന് ശേഖരിച്ചത്