Jump to content

സർവ്വേശ്വരാ നിൻ സാമീപ്യ ലഹരിയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സർവ്വേശ്വരാ നിൻ സാമീപ്യ ലഹരിയിൽ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

സർവ്വേശ്വരാ നിൻ സാമീപ്യ ലഹരിയിൽ
സർവ്വം മറന്നിന്ൻ പാടുന്നു ഞാൻ
സീമകളില്ലാത്ത സ്നേഹം പകരുമൊരു
സംഗീതമായിരുന്നെങ്കിൽ ഞാൻ

1
ഒരിക്കലുമെന്നെ പിരിയില്ലെന്ൻ
ഒരിക്കൽ നീ ഓതിയെൻ കാതുകളിൽ
ഓമന മുഖമെൻറെ ഉള്ളത്തിലെന്നും
ഓർമ്മയിൻ ഓളങ്ങളായ്
സർവ്വേശ്വരാ നിൻ സാമീപ്യ ലഹരിയിൽ …

2
വൈരൂപ്യങ്ങളിൽ കൊത്തിയെടുത്തൊരു
പണി തീരാത്ത ശിൽപം ഞാൻ
തിരുക്കരത്താലെന്നെ പനിയേണമേ
തവ സാദൃശ്യം പകരേണമേ
സർവ്വേശ്വരാ നിൻ സാമീപ്യ ലഹരിയിൽ …