സർവ്വവും സ്രുഷ്ടിച്ച

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സർവവും സൃഷ്ടിച്ച കർത്താവേ നിൻ
ഭൂവിലെ വാസത്തെ ഓർക്കുന്നു ഞാൻ

ചരണങ്ങൾ

ദരിദ്രനായ്‌ തീർന്നിഹെ നിൻ കൃപയിൽ
തിരിച്ചുവരുത്തുവാനായി മർത്യരെ
പെരുത്ത ദുഖം നിനക്കിങ്ങു വന്നു
ഞെരുക്കങ്ങളനവധി അനുഭവിച്ചു.

പാപത്താൽ ദൈവത്തിൻ വൈരികളായി
ശാപത്തിലകപ്പെട്ടു മനുജർക്കായി
പാപത്തിൻ ഭാരങ്ങളേറ്റിടുവാൻ
ദാസന്റെ രൂപത്തെ എടുത്തതു നീ

മരണത്തെ രുചിച്ചു നീ ക്രൂശിലെന്റെ
നരകത്തിൻ ദുരിതങ്ങൾ നീക്കീടുവാൻ
കരുണയിൻ വൻ നദി യേശുപരാ
കരയിച്ചു പാപിയിൻ ദുരിതം നിന്നെ

"https://ml.wikisource.org/w/index.php?title=സർവ്വവും_സ്രുഷ്ടിച്ച&oldid=122845" എന്ന താളിൽനിന്ന് ശേഖരിച്ചത്