സർവ്വവും കാഴ്ചവെച്ചേശുവിൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
           ഖണ്ഡങ്ങൾ
സർവ്വവും കാഴ്ചവച്ചേശുവിൻ പാദത്തിൽ
സാഷ്ടാംഗം വീണങ്ങു വന്ദിച്ചീടുന്നു ഞാൻ
സർവ്വ നിനവുകളും- എൻ വാക്കും
സർവ്വ ക്രിയകൾ കൂടെയും തന്മുൻപിൽ
                   2
എൻ ദിനം മുഴുവനും നിമിഷങ്ങൾ അഖിലവും
തൻ തിരുമുമ്പിൽ ബലിയായ് ഞാൻ വെക്കുന്നു
കരങ്ങൾ നിന്നാജ്ഞകളെ- ചെയ്തങ്ങു
കാലുകൾ നിൻ വഴിയിൽ ഓടട്ടെ
                  3
മമ കൺകൾ യേശുവെ മാത്രം നോക്കീടട്ടെ
മോദമോടേശുവിൻ സ്തുതി പാടട്ടധരങ്ങൾ
മറ്റുള്ള കാഴ്ചയെ ഞാൻ -വെറുത്തു
മറ്റൊരു വാർത്തകളും വേണ്ടാ മെ
                 4
അഴകിനെ വിലമതിച്ചീടുന്നു ലോകക്കാർ
തഴുകുന്നു പൂച്ചും പൊടി ധനം കീർത്തിയും
ഇമ്പങ്ങൾ വെറുത്തീടുന്നു- ഞാനേറ്റം
നമ്പുന്നെൻ രക്ഷകനെ എന്നേക്കും
                5.
കണ്ണുകൾ യേശുവെ കണ്ട ദിനം മുതൽ
മണ്ണീൻ മഹിമകൾ മങ്ങിയെനിക്കഹോ
ക്രൂശിലെ മഹിമയെ ഞാൻ കണ്ടേറ്റം
ആശ്രയം പെരുകിടുന്നു മഹേശാ
                6
രാജരാജനാമേശു മഹോന്നതൻ
നീചനാമീയെന്നെ തൻ പ്രിയയെന്നല്ലോ
വിളിക്കുന്നു വിസ്മയമേ- ഞാനെന്നും
ഒളിക്കും തൻ ചിറകടിയിൽ എന്നേക്കും.