Jump to content

സ്വ-ന്തത്തെ തേടി വന്ന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
യേശുവിനെ വിശ്വാസിയുടെ ഉള്ളത്തിൽ വാഴിക്ക
രാഗം ഇംഗ്ലീഷ് ഏകതാളം
          Tune: My Jesus I love thee
(എൻ യേശു എൻ പ്രിയൻ എനിക്കുള്ളോൻ നീ എന്ന രീതി)

1. സ്വന്തത്തെ തേടിവന്ന യേശുവിനെ
  സ്വന്തക്കാർ വേണ്ടാ എന്നുപേക്ഷിച്ചോനെ
  സ്വന്ത താതൻ മാനിച്ചു സ്വർഗ്ഗം തന്നിൽ
  മുടി വെച്ചുയരേ സർവ്വാധിപനായ്

 2. മുൾ-മുടിവെച്ചവനെ അടിച്ചവർ
   മുഖത്തു തുപ്പി അപമാനിച്ചവർ
  സ്വർഗ്ഗമങ്ങെറ്റവും ബഹുമാനിച്ചു
   മുടിവെച്ചുയരേ സർവ്വാധിപനായ്

 3. തേജസ്സോടെ താതൻ തൻ വലഭാഗം
   ക-മാരന്നു താൻ നൽകി സിംഹാസനം
   ദൂതന്മാർ ആർപ്പോടങ്ങു കുമ്പിടുന്നു
   മുടിവെച്ചുയരേ സർവ്വാധിപനായ്

 4. ഈ ദൂതെന്നുള്ളീൽ അറിയിപ്പാൻ വന്നു
   വിശുദ്ധാത്മാവുന്നതങ്ങളിൽ നിന്നു
   തേ-ജസ്സിന്നീശനെ എന്നന്തരംഗേ
   മുടിവെക്കുന്നു താൻ സർവ്വാധിപനായ്

 5. എന്നുള്ളിൽ വാഴും ശക്തികൾ സർവ്വവും
   വാഴ്ചകളധികാരങ്ങളൊക്കെയും
   ആകവേ യേശുവിൻ തൃപ്പാദേ വീണു
   മുടിവെച്ചീടുന്നു സർവ്വാധിപനായ്

 6. എൻ ജീവിത ഭാരകർത്തവ്യമൊക്കെ
   എൻ രാജരാജൻ കൈയിലേല്പിക്കുന്നേ
   ഞാൻ സാഷ്ടാംഗം വീണു വന്ദിച്ചീശനെ
   മുടിവെക്കുന്നിതാ സർവ്വാധിപനായ്

7. വിശ്വാസികളെ നിങ്ങളുള്ളമതിൽ
   വാണീടുന്ന സർവ്വകർത്താക്കന്മാരും
   വീണേശുവേ വന്ദിച്ചു കീഴടങ്ങി
   മുടിവെച്ചീടണം സർവ്വാധിപനായ്

"https://ml.wikisource.org/w/index.php?title=സ്വ-ന്തത്തെ_തേടി_വന്ന&oldid=153168" എന്ന താളിൽനിന്ന് ശേഖരിച്ചത്