സ്വർഗ്ഗത്തിങ്കൽ നിക്ഷേപം
Jump to navigation
Jump to search
1.സ്വർഗ്ഗത്തിങ്കൽ നിക്ഷേപം ശേഖരിക്കും
സാധുവോടീവിധമായിരിക്കും
സർവ്വേശ്വരൻ ചൊല്ലുവതെല്ലായ്പ്പോഴും
എൻ കണ്ണിനാൽ നിന്നെ ഞാൻ നടത്തും
2.നാനാ പരീക്ഷകൾ വന്നീടുമ്പോൾ
പാലകന്മാർ പറന്നോടിടുമ്പോൾ
നാദമിതു ചെവി പൂകിടട്ടെ
എൻ കണ്ണിനാൽ നിന്നെ ഞാൻ നടത്തും
3.ഭൗമികമായ നിന്നാശയെല്ലാം
കാലമാം കല്ലറ പൂകീടുമ്പോൾ
പിന്നെയുമീവാക്കു ധൈര്യമേകും
എൻ കണ്ണിനാൽ നിന്നെ ഞാൻ നടത്തും
4.കള്ളൻ തുരുമ്പും പുഴുവിവയാൽ
കൊള്ളയാകാതുള്ള നിൻ മുതൽ നീ
സ്വർഗ്ഗമഹത്വത്തിൽ കണ്ടിടുമ്പോ-
ളെൻ നടത്തിപ്പുകൾ ബോദ്ധ്യമാകും.