സ്നേഹ വിരുന്നനുഭവിപ്പാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

          ഏകതാളം
           പല്ലവി
സ്നേഹവിരുന്നനുഭവിപ്പാൻ-സ്നേഹ-
ദൈവമക്കളെല്ലാരും കൂടുവിൻ ജയം ജയം നമുക്കേ!
         അനുപല്ലവി
പക തിങ്ങി ലോകമക്കൾ-
പല കുലം ജാതികളായ് പിരിഞ്ഞു നാൾക്കുനാൾ
പരനോടെതിർക്കുന്നു-

       ചരണങ്ങൾ
നമുക്കൊരുപിതാവു തന്നെ-
നമുക്കേവർക്കും ജീവൻ അരുളിടുന്നതും ദൈവാത്മാവു തന്നെ
നമുക്കേക രക്ഷകനാം...
നമുക്കേവർക്കും കൂടിയിരിപ്പതിന്നിനി സ്വർഗ്ഗം ഒന്നു തന്നെ

നമുക്കേക ഭോജനമേ-
നമുക്കേവർക്കും നിഴൽ വെളിച്ചത്തൂണതും യേശു നായകനേ
വഴി വാതിൽ സ്നാനമൊന്നേ..
ക്രിസ്തു വിധി ചൊല്ലുന്നേരം നമുക്കെല്ലാവർക്കും വലത്തു ഭാഗമൊന്നേ

സ്നേഹക്കുറി തൊട്ടീടേണം നാം
നിയമം ഇതേശുവിൻ ജനങ്ങൾക്കേവർക്കും നിയമിച്ചേശുപരൻ
പക പേയുടെ കുറിയാം
പരനേറെ സങ്കടം കോപവും വരും പിണങ്ങും ലോകരോട്

ക്രിസ്തൻ തിരു ചിന്ത ധരിപ്പിൻ
കുരിശെടുത്തു താഴ്മയോടവൻ പിൻ ചെല്ലുവിൻ തിരുകൃപ ലഭിപ്പാൻ
ഏക മനസ്സോടെ ജപിപ്പിൻ...
അവസാനത്തോളവും നിലനിന്നീടുവിൻ വരും ഭാഗ്യം നമുക്കേ