സ്നേഹത്തിൻ ഇടയനാം യേശുവേ
1.സ്നേഹത്തിൻ ഇടയനാം യേശുവേ
വഴിയും സത്യവും നീ മാത്രമേ!
നിത്യമാം ജീവനും ദൈവപുത്രാ!
നീയല്ലാതാരുമില്ല.
പല്ലവി
യേശൂ! നാഥാ! ഞങ്ങൾക്കു നീയല്ലാതാരുമില്ല
യേശൂ നാഥാ നീയല്ലാതാരുമില്ല
2.പാപികൾക്കായ് വലഞ്ഞലഞ്ഞതും
ആടുകൾക്കായ് ജീവൻ വെടിഞ്ഞതും
പാടുകൾ പെട്ടതും ആർ നായകാ
നീയല്ലാതാരുമില്ല.
3.നീക്കീടുവാൻ എല്ലാ പാപത്തേയും
പോക്കീടുവാൻ സർവ്വ ശാപത്തേയും
കോപാഗ്നിയും കെടുത്തീടാൻ കർത്താ!
നീയല്ലാതാരുമില്ലാ.
4.അറിവാൻ സ്വർഗ്ഗപിതാവിനേയും
പ്രാപിപ്പാൻ വിശുദ്ധാത്മാവിനെയും
വേറൊരുവഴിയും ഇല്ല നാഥാ
നീയല്ലാതാരുമില്ലാ.
5.സഹിപ്പാൻ എൻ ബുദ്ധിഹീനതയും
വഹിപ്പാൻ എൻ എല്ലാക്ഷീണതയും
ലാളിപ്പാൻ പാലിപ്പാൻ ദൈവപുത്രാ
നീയല്ലാതാരുമില്ലാ.
6.സത്യവിശ്വാസത്തെ കാത്തീടുവാൻ
നിത്യം നിൻ കീർത്തിയെ പാടീടുവാൻ
ഭ്രുത്യന്മാരിൽ ക്രുപനൽകീടുക
നീയല്ലാതാരുമില്ലാ.
7.ദൈവമഹത്വത്തിൽ താൻ വരുമ്പോൾ
ജീവകിരീടത്തെ താൻ തരുമ്പോൾ
അപ്പോഴും ഞങ്ങൾ പാടീടും നാഥാ
നീയല്ലാതാരുമില്ലാ.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Tune: Tenderly Guide us